നയ്റോബി: അണ്ടർ 20 ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കു നേട്ടം. നയ്റോബിയിലെ കാസറാണി സ്റ്റേഡിയത്തിൽ നടക്കുന്ന ചാന്പ്യൻഷിപ്പിന്റെ മിക്സഡ് റിലേയിലാണ് ഇന്ത്യൻ ടീം വെങ്കലനേട്ടം കൈവരിച്ചത്. 4×400 മീറ്റർ മിക്സഡ് റിലേയിൽ ഭരത് ശ്രീധർ, പ്രിയ മോഹൻ, സുമി, കപിൽ എന്നിവരടങ്ങിയ ടീം 3 മിനിറ്റ് 20.60 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. നൈജീരിയൻ ടീമിനു (3:19.70) സ്വർണവും പോളണ്ടിനു (3:19.80 സെക്കൻഡ്) വെള്ളിയും ലഭിച്ചു. ഹീറ്റ്സിൽ 3 മിനിറ്റ് 23.36 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ ടീം ഫൈനലിനു യോഗ്യത നേടിയത്. ഒന്നാം ഹീറ്റ്സിൽ ഇന്ത്യയുടെ സമയമായിരുന്നു മികച്ചത്. രണ്ടു ഹീറ്റ്സുകളിലുമായി ഇന്ത്യയുടെതായിരുന്നു മികച്ച രണ്ടാമത്തെ സമയം. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച നൈജീരിയയുടേതായിരുന്നു മികച്ച സമയം (3:21.66 സെക്കൻഡ്). അണ്ടർ 20 അത്ലറ്റിക്സിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണിത്. സീമ അന്റിൽ (2002 വെങ്കലം-ഡിസ്കസ് ത്രോ), നവ്ജീത്…
Read MoreCategory: Sports
ഇനി ലക്ഷ്യം കോമണ്‍വെൽത്ത് ഗെയിംസ്; സജൻ പ്രകാശ്
തിരുവനന്തപുരം: ഒളിന്പിക്സിൽ പങ്കെടുത്ത് മടങ്ങിയെത്തിയ സജൻ പ്രകാശിന് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്കി. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഒളിന്പിക്സിൽ മെഡൽനേട്ടം സ്വന്തമാക്കാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ടെന്നും എന്നാൽ പോയ കാര്യങ്ങൾ ഓർത്ത് സമയം കളയുകയല്ല, വരുന്ന കോമണ്‍വെൽത്ത് ഗെയിംസ് മെഡൽ നേട്ടമാണ് ഇനിയുള്ള ലക്ഷ്യമെന്നും സാജൻ പറഞ്ഞു. കേരള ഒളിന്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. സുനിൽ കുമാറും സജൻ പ്രകാശിന് പൂച്ചെണ്ട് സമ്മാനിച്ചു. പോലീസ് സേനയുടെ സ്മരണിക സാജൻ പ്രകാശിന് സംസ്ഥാന പോലീസ് മേധാവി കൈമാറി. സേനയുടെ പാരിതോഷികമായി മൂന്ന് ലക്ഷം രൂപയുടെ ചെക്കും അദ്ദേഹത്തിന് സമ്മാനിച്ചു. നേരത്തെ, ഡൽഹിയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സാജൻ പ്രകാശിന് ഹൃദ്യമായ വരവേൽപ്പ് നൽകി. പോലീസ് ബാൻഡ്, കുതിര പോലീസ്, മോട്ടോർ സൈക്കിൾ, പോലീസ് കമാൻഡോ സംഘം എന്നിവയുടെ അകന്പടിയോടെയാണ് പോലീസ് ആസ്ഥാനത്തേക്ക്…
Read Moreക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്തെ വണ്ടർ കിഡ്സ്
ലണ്ടൻ: ലോർഡ്സ് ടെസ്റ്റിലെ ചരിത്രവിജയത്തിൽ ഇന്ത്യൻ ടീമിനെ പ്രശംസകൾകൊണ്ടു മൂടുകയാണു ക്രിക്കറ്റ് ലോകം. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്തു വൻ വിജയം നേടിയ ടീമിനെ മുൻ ഇന്ത്യൻ താരങ്ങളും ഇംഗ്ലീഷ് കളിയെഴുത്തുകാർപോലും വാഴ്ത്തുന്നു. ഇന്ത്യ മുന്നോട്ടുവച്ച 272 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 120 റണ്‍സിനാണു കൂടാരം കയറിയത്. ഇന്ത്യൻ പേസ് പടയുടെ തകർപ്പൻ ബൗളിംഗിനു മുന്നിൽ ആതിഥേയ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. അഞ്ചു മത്സര പരന്പരയിൽ ഇന്ത്യ 1-0 ലീഡ് നേടി. ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ കെ.എൽ. രാഹുൽ മത്സരത്തിലെ താരമായി. ജോ റൂട്ടിന്റെ അപരാജിത സെഞ്ചുറി വിഫലവും. ടെന്റ് ബ്രിഡ്ജിലെ സമനിലയ്ക്കുശേഷം ഇന്ത്യ നേടിയ 151 റണ്‍സിന്റെ വിജയത്തിൽ നിർണായകമായ പ്രകടങ്ങളെക്കുറിച്ച്. ഷമി- ബുംറ കൂട്ടുകെട്ട് ലോർഡ്സിലെ മത്സരത്തിന്റെ തലവര മാറ്റിയെഴുതിയത് രണ്ടാം ഇന്നിംഗ്സിലെ മുഹമ്മദ് ഷമി-ജസ്പ്രീത് ബുംറ ബാറ്റിംഗ് കൂട്ടുകെട്ടാണ്.…
Read Moreഷമി ഹീറോ ആടാ ഹീറോ, ബുംറ അതുക്കും മേലെ; ലോർഡ്സിൽ ഇന്ത്യയ്ക്ക് ജയം
ലണ്ടൻ: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. 151 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. അവസാന ദിനം അപ്രതീക്ഷിത ബാറ്റിംഗ് കാഴ്ചവച്ച മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയുമാണ് ഇന്ത്യയുടെ ഹീറോകൾ. ബുംറ മൂന്ന് വിക്കറ്റും വീഴ്ത്തി. ഇന്ത്യ ഉയർത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ പിഴച്ചു. ആദ്യ ഓവറിൽ തന്നെ ബുംറ ബോണ്‍സിനെ പൂജ്യനായി മടക്കി. അടുത്ത ഓവറിൽ സിബ് ലിയെ റണ്ണെടുക്കും മുൻപ് ഷമി പുറത്താക്കി. ഹസീബ് ഹമീദും റൂട്ടും പിടിച്ചുനില്ക്കാൻ ശ്രമിച്ചു. ഹമീദിനെ (9) പുറത്താക്കി ഇഷാന്ത് ശർമ കൂട്ടുകെട്ട് പൊളിച്ചു. ജോണി ബെയർസ്റ്റോയെ ഇഷാന്ത് വിക്കറ്റിനു മുന്നിൽ കുരുക്കി. അടുത്ത ഓവറിൽ റൂട്ടും വീണതോടെ ഇന്ത്യക്കു വിജയപ്രതീക്ഷയായി. ബട്ലറും മോയിൻ അലിയും പ്രതിരോധം തീർക്കാൻ ശ്രമിച്ചെങ്കിലും മുഹമ്മദ് സിറാജ് അതിന് വിള്ളൽ വീഴ്ത്തി. മോയിൻ അലിയെ…
Read Moreലീഗുകൾക്കു തുടക്കമായി
ഇപിഎല്ലിൽ ഇത്തവണയും കിരീടപോരാട്ടത്തിൽ പ്രമുഖ ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, ആഴ്സണൽ, ടോട്ടനം ക്ലബ്ബുകൾതന്നെയാണു മുന്നിൽ. എന്നാൽ വൻ പോരാട്ടങ്ങളുടെയും അട്ടിമറികളുടെയും ചരിത്രമുണ്ട് ഇപിഎല്ലിൽ. കുറെ വർഷങ്ങളായി കിരീട അവകാശികൾ മാറിമാറി വരുന്നുണ്ട്. നിലവിലെ ചാന്പ്യൻമാരായ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്കു ഭീഷണി ഉയർത്താൻ പ്രാപ്തമായ ടീമുമായാണ് ഒലെ ഗണ്ണർ സോൾഷയറുടെ മാഞ്ചസ്റ്റർ യുണൈറ്റഡും തോമസ് ടുഹേലിന്റെ ചെൽസിയും യർഗൻ ക്ലോപ്പിന്റെ ലിവർപൂളും ഇത്തവണ ഇറങ്ങുന്നത്. നിറംമങ്ങി ലാ ലിഗ പ്രമുഖ താരങ്ങളെല്ലാം വിടുന്നതോടെ ഇത്തവത്തെ സ്പാനിഷ് ലാ ലിഗയുടെ താരപ്പൊലിമയ്ക്ക് ഇടിവുണ്ടായിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടശേഷം ലയണൽ മെസിയായിരുന്നു ലാ ലിഗയുടെ മുഖം. മെസി പോയതോടെ ലീഗിന്റെ ശോഭ കെട്ടു. ടെലിവിഷനിൽ മത്സരം കാണുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. കോവിഡ് വരുത്തിവച്ച പ്രതിസന്ധി ലീഗിന്റെ സാന്പത്തിക അടിത്തറതന്നെ ഇളക്കിയിരിക്കുകയാണ്. കഴിഞ്ഞ…
Read Moreഇന്ത്യൻ ക്രിക്കറ്റ് മതിയാക്കി ഉന്മുക്ത് ചന്ദ്
ന്യൂഡൽഹി: 2012ൽ അണ്ടർ 19 ലോകകപ്പ് ജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽനിന്നു വിരമിച്ചു. മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളിൽ കളിക്കാനാണു തീരുമാനം. ട്വിറ്ററിലൂടെ താരംതന്നെയാണ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഇനിയില്ലെന്നു വ്യക്തമാക്കിയത്. മികവ് തുടരാനാകാതെ പോയതാണു താരത്തിനു തിരിച്ചടിയായത്. 2012 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരേ സെഞ്ചുറി നേടി (111 നോട്ടൗട്ട്) മാൻ ഓഫ് ദ മാച്ചായ താരം സീനിയർ ടീമിലെത്തുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. പക്ഷേ പിന്നീടൊരിക്കലും പഴയ മികവിലേക്ക് ഉയരാൻ സാധിക്കാതിരുന്ന ചന്ദിനു സീനിയർ ടീമിലേക്കും വിളിയെത്തിയില്ല. ഡൽഹിക്കായി രഞ്ജി അരങ്ങേറ്റത്തിൽത്തന്നെ സെഞ്ചുറിയുമായാണ് (151) ഉന്മുക്ത് ചന്ദ് തിളങ്ങിയത്. 18-ാം വയസിൽ ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ ഭാഗമായി. 2015 വരെ ഇന്ത്യ എ ടീമിലും അംഗമായിരുന്നു. 2016 മുതൽ താരത്തിന്റെ കരിയറിലെ വീഴ്ചകൾ തുടങ്ങി. ആദ്യം വിജയ് ഹസാരെ…
Read Moreപാരിതോഷികം നൽകുമെന്ന് സർക്കാർ; ശ്രീജേഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു
കൊച്ചി: ഒളിമ്പിക് വെങ്കല മെഡൽ നേട്ടത്തിന് തനിക്ക് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഒളിമ്പിക്സിനെ സ്വപ്നം കാണുന്ന അത്ലറ്റുകൾക്ക് പ്രചോദനമാകുമെന്ന് ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ.ശ്രീജേഷ്. ഇത്രയും വലിയ അംഗീകാരം നല്കിയ സംസ്ഥാന സര്‍ക്കാരിന് നന്ദി പറയുന്നുവെന്നും ശ്രീജേഷ് പറഞ്ഞു.വിശ്വസിച്ചതുപോലെ തന്നെ 41 വര്‍ഷത്തിനുശേഷം രാജ്യത്തിനായി ഒളിമ്പിക്സില്‍ നേടിയ മെഡലിന് അത് അര്‍ഹിക്കുന്ന പാരിതോഷികവും അര്‍ഹിക്കുന്ന പ്രമോഷനുമാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ ഒരു അംഗീകാരം വരും തലമുറയില്‍ ഒളിമ്പിക്സിനെ സ്വപ്നം കാണുന്ന, ഒളിംപിക്സില്‍ മെഡല്‍ നേടാന്‍ ആഗ്രഹിക്കുന്ന അത്ലറ്റുകള്‍ക്ക് പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നതായും താരം പറഞ്ഞു. ബുധനാഴ്ച വൈകിട്ടു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി.ആര് ശ്രീജേഷടക്കമുള്ള താരങ്ങള്‍ക്ക് പാരിതോഷികം നല്കാന് സർക്കാർ തീരുമാനിച്ചത്. ശ്രീജേഷിനെ വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്കി. ഒളിംപിക്സില്‍ പങ്കെടുത്ത എട്ട് മലയാളി താരങ്ങള്‍ക്ക് അഞ്ച്…
Read Moreഒളിമ്പിക്സിൽ ക്രിക്കറ്റിനായി ഐസിസി
ദുബായ്: ഒളിന്പിക്സിൽ ക്രിക്കറ്റ് മത്സര ഇനമാക്കാനുള്ള നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ. 2028 ലോസ് ആഞ്ചൽസ് ഒളിന്പിക്സിൽ ക്രിക്കറ്റ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് ഐസിസി വ്യക്തമാക്കി. ഇതിനായി ഒരു വർക്കിംഗ് ഗ്രൂപ്പിനെ നിയമിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് തലവൻ ഇയാൻ വാട്മോറാണ് ഐസിസി ഒളിന്പിക് വർക്കിംഗ് കമ്മിറ്റി ഗ്രൂപ്പ് അധ്യക്ഷൻ. ലോകത്തെ സന്പന്നരായ ക്രിക്കറ്റ് സംഘടനയായ ഇന്ത്യയുടെ ബിസിസിഐയുടെ പിന്തുണകൂടി ലഭിച്ചതോടെയാണ് ഐസിസി ഒളിന്പിക്സിൽ ക്രിക്കറ്റിനായുള്ള ശ്രമങ്ങൾ ശക്തമാക്കിത്. ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ (ഐഒസി) തലയിടൽ ഉണ്ടാകുമെന്നും തങ്ങളുടെ അധികാരത്തിൽ ഇടിവുണ്ടാകുമെന്നും ഭയന്ന ബിസിസിഐ, ഒളിന്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിൽ താത്പര്യം നേരത്തേ കാട്ടിയിരുന്നില്ല. എന്നാൽ ഐസിസി ക്രിക്കറ്റ് ഒളിന്പിക്സിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ വിജയിക്കുകയാണെങ്കിൽ ബിസിസിഐയുടെ പിന്തുണയുണ്ടാകുമെന്ന് സെക്രട്ടറി ജയ് ഷാ പറഞ്ഞു.ലോകത്ത് ക്രിക്കറ്റിനു നൂറു കോടിയിലേറെ ആരാധകരുണ്ട്. പ്രത്യേകിച്ച് ദക്ഷിണേഷ്യയിലെ 92…
Read Moreശ്രീജേഷിനെ വരവേറ്റു കേരളം
നെടുമ്പാശേരി: ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ തിളക്കവുമായി നാട്ടിലെത്തിയ ഇന്ത്യന്‍ ഹോക്കി താരം പി.ആര്. ശ്രീജേഷിനു ജന്മനാട്ടില് ആവേശ്വോജ്വല വരവേൽപ്പ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നലെ വൈകുന്നേരം 5.20നു വന്നിറങ്ങിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്ന് ആയിരങ്ങളാണു ത്രിവര്‍ണ പതാകകളുമായെത്തിയത്. ആവേശത്തിരയിൽ കോവിഡ് മാനദണ്ഡങ്ങള്‍ മറന്നു തടിച്ചുകൂടിയവരെ നിയന്ത്രിക്കാന്‍ അധികൃതര്‍ ബുദ്ധിമുട്ടി. വിമാനത്താവളത്തില്‍ ശ്രീജേഷിനെ കായികമന്ത്രി വി. അബ്ദുറഹ്മാന് പൊന്നാട അണിയിച്ച് സ്വീകരിച്ചു. എംഎൽഎമാരായ പി.വി. ശ്രീനിജന്, അന്‍വര്‍ സാദത്ത്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്, മുന്‍ എംഎല്‍എ വി.പി. സജീന്ദ്രന് തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ശ്രീജേഷിന്റെ മാതാപിതാക്കളായ പി.വി. രവീന്ദ്രന്, ഉഷാകുമാരി, ഭാര്യ ഡോ. പി.കെ. അനീഷ്യ, മക്കളായ അനുശ്രീ, ശ്രീഅന്‍ഷ് എന്നിവരും അഭിമാനനിമിഷങ്ങളില്‍ പങ്കാളികളായി.
Read Moreകണ്ണീരണിഞ്ഞ് മെസി
ബാഴ്സലോണ: ലയണൽ മെസിയും എഫ്സി ബാഴ്സലോണയും ഇനി രണ്ടു വഴിക്ക്. തന്നെ വളർത്തി വലുതാക്കി ഇതിഹാസതാരമാക്കി മാറ്റിയ ബാഴ്സലോണയെന്ന ഫുട്ബോൾ ക്ലബ്ബുമായുള്ള ബന്ധം അറ്റുവെന്നു മെസി അറിയിച്ചു. ബാഴ്സ ക്ലബ്ബിന്റെ ആസ്ഥാനമായ കാന്പ് നൗവിൽ നടന്ന വികാരനിർഭരമായ യാത്രയയപ്പ് ചടങ്ങിലെ വാർത്താസമ്മേളനത്തിലാണു ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൈക്കിനു മുന്നിൽ നിന്ന് കണ്ണീരടക്കാൻ പാടുപെടുന്ന മെസിയെയാണു കാണാനായത്. മെസിയുടെ യാത്രയയപ്പ് ചടങ്ങിൽ കുടുംബാംഗങ്ങളും ബാഴ്സ ടീമിലെ ചില സഹതാരങ്ങളും പങ്കെടുത്തു. കഴിഞ്ഞ വർഷം ഈ ക്ലബ് വിടുന്നതിന് ശരിക്കും ആഗ്രഹിച്ചിരുന്നതായി മെസി സമ്മതിച്ചു. ബാഴ്സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന്, അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ആരുമായും യാതൊരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും മെസി കൂട്ടിച്ചേർത്തു. പിഎസ്ജിയെക്കുറിച്ച് ചോദിച്ചപ്പോൾ, സാധ്യതകൾ ഉണ്ടെന്നായിരുന്നു മറുപടി
Read More