വീ​ണ്ടും സു​വ​ര്‍​ണ​ത്തി​ള​ക്കം; ജാ​വ​ലി​നി​ൽ സു​മി​ത് ആ​ന്‍റി​ലി​ന് സ്വ​ർ​ണം, ലോ​ക റി​ക്കാ​ർ​ഡ്

  ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം. പു​രു​ഷ​ൻ​മാ​രു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ എ​ഫ്64 വി​ഭാ​ഗ​ത്തി​ൽ സു​മി​ത് ആ​ന്‍റി​ൽ സ്വ​ർ​ണം നേ​ടി. 68.55 മീ​റ്റ​ര്‍ ദൂ​ര​ത്തേ​യ്ക്ക് ജാ​വ​ലി​ന്‍ പാ​യി​ച്ചാ​ണ് സു​മി​ത് ലോ​ക റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ച് അ​വ​സ​ര​ങ്ങ​ളി​ല്‍ മൂ​ന്നെ​ണ്ണ​വും ലോ​ക റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന പ്ര​ക​ട​ന​മാ​ണ് സു​മി​ത് പു​റ​ത്തെ​ടു​ത്ത​ത്. 66.95, 68.08, 65.27, 66.71, 68.55 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സു​മി​തി​ന്‍റെ ശ്ര​മ​ങ്ങ​ൾ. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം ഏ​ഴാ​യി ഉ​യ​ർ​ന്നു. ഇ​ന്നു മാ​ത്രം ര​ണ്ടു സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും സ​ഹി​തം അ​ഞ്ച് മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ അ​വ​നി ലെ​ഖാ​ര​യാ​ണ് നേ​ര​ത്തെ സ്വ​ര്‍​ണം നേ​ടി​യ​ത്.  

Read More

പാ​രാ​ലി​മ്പി​ക്സ്: ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം

  ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഷൂ​ട്ടിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം. ഇ​ന്ത്യ​യു​ടെ അ​വ​നി ലെ​ഖാ​ര​യാ​ണ് പ​ത്ത് മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ സ്റ്റാ​ൻ​ഡിം​ഗ് വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ​ത്. ഇ​തോ​ടെ പാ​രാ​ലി​മ്പി​ക്സി​ൽ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​ത​യാ​യി​രി​ക്കു​ക​യാ​ണ് അ​വ​നി ലെ​ഖാ​ര. ലോ​ക റി​ക്കാ​ർ​ഡ് ഭേ​ദി​ച്ചാ​ണ് അ​വ​നി ലെ​ഖാ​ര സ്വ​ർ​ണ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

Read More

ക്രി​സ് കെ​യ്ൻ​സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; കാ​ലു​ക​ൾ ത​ള​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്

കാ​ൻ​ബ​റ: ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ ന്യൂ​സി​ല​ൻ​ഡ് മു​ൻ ഓ​ൾ​റൗ​ണ്ട​ർ ക്രി​സ് കെ​യ്ൻ​സി​ന്‍റെ കാ​ലു​ക​ൾ ത​ള​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ശ​സ്ത്ര​ക്രി​യ യ്ക്കി​ടെ ന​ട്ടെ​ല്ലി​ലു​ണ്ടാ​യ സ്ട്രോ​ക്ക് മൂ​ല​മാ​ണി​ത്. സി​ഡ്നി​യി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു കാ​ൻ​ബ​റ​യി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ ക്രി​സ് കെ​യ്ൻ​സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്. ഹൃ​ദ​യ​ധ​മ​നി​ക​ൾ പൊ​ട്ടി ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​ന്നി​ലേ​റെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ താ​ര​ത്തെ ക​ഴി​ഞ്ഞ​യാ​ഴ്ച വെ​ൻ​റി​ലേ​റ്റ​റി​ൽ​നി​ന്നു​മാ​റ്റി​യി​രു​ന്നു. ന്യൂ​സി​ല​ൻ​ഡി​നാ​യി 62 ടെ​സ്റ്റും 215 ഏ​ക​ദി​ന​വും ര​ണ്ട് ട്വ​ന്‍റി-20 ക്രി​ക്ക​റ്റും ക​ളി​ച്ചു. അ​ന്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ കെ​യ്ൻ​സ് 2006ലാ​ണ് സ​ജീ​വ ക്രി​ക്ക​റ്റി​ൽ നി​ന്നു വി​ര​മി​ച്ച​ത്. ടെ​സ്റ്റി​ൽ 3320 റ​ണ്‍​സും 218 വി​ക്ക​റ്റും ഏ​ക​ദി​ന​ത്തി​ൽ 4950 റ​ണ്‍​സും 201 വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ൾ റൗ​ണ്ട​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് കെ​യ്ൻ​സ്. 2000ൽ ​വി​സ്ഡ​ണ്‍ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു.

Read More

പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സ്; ജ​​​​​പ്പാ​​​​​ൻ വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റു​​​​​കാ​​​​​രു​​​​​ടെ സ്വ​​​​​ർ​​​​​ഗം

വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റു​​​​​കാ​​​​​ർ​​​​​ക്കു ലോ​​​​​ക​​​​​ത്തി​​​​​ൽ ഒ​​​​​രു സ്വ​​​​​ർ​​​​​ഗ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​തു ജ​​​​​പ്പാ​​​​​നാ​​​​​ണ്. മ​​​​​റ്റൊ​​​​​രു രാ​​​​​ജ്യ​​​​​വും ന​​​​​ൽ​​​​​കാ​​​​​ത്ത അ​​​​​ത്ര പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യാ​​ണ്, വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ സ​​​​​ഞ്ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​ക്കു ജ​​​​​പ്പാ​​​​​ൻ ഒ​​​​​രു​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. 2020 ടോ​​​​​ക്കി​​​​​യോ പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​ണു ജ​​​​​പ്പാ​​​​​ന്‍റെ ഈ ​​​​​പ്ര​​​​​ത്യേ​​​​​ക പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യെ​​​​​ന്നു തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​ക്ക​​​​​രു​​​​​ത്. വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ലോ​​​​​ക​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത് ജ​​​​​പ്പാ​​​​​നി​​​​​ലാ​​ണ്. ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​നും കാ​​​​​ല​​​​​ങ്ങ​​​​​ൾ​​​​​ക്കു മു​​​​​ന്പു​​ത​​​​​ന്നെ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​ണ​​ത് . അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ 2020 പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​ന് ടോ​​​​​ക്കി​​​​​യോ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്തു​​​​​കൊ​​​​​ണ്ടും സാ​​​​​ധൂ​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. പൊ​​​​​തു​​​​​ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ൾ​​​​​പ്പെ​​​​​ടെ വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റു​​​​​കാ​​​​​ർ​​​​​ക്കു പ്ര​​​​​ത്യേ​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ജ​​​​​പ്പാ​​​​​നി​​​​​ലു​​​​​ണ്ട്; ജാ​​​​​പ്പ​​​​​നീ​​​​​സ് ജ​​​​​ന​​​​​ത ഏ​​​​​റ്റ​​​​​വും ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്ന ട്രെ​​​​​യി​​​​​നി​​​​​ൽ​​പ്പോ​​​​​ലും. മെ​​​​​ട്രോ​​​​​യി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ലും മാ​​​​​ളി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ലും എ​​​​​സ്ക​​​​​ലേ​​​​​റ്റ​​​​​ർ ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​തി​​​​​നു തൊ​​​​​ട്ട​​​​​ടു​​​​​ത്താ​​​​​യി എ​​​​​ല​​​​​വേ​​​​​റ്റ​​​​​ർ ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും. ഇ​​​​​നി സ്റ്റെ​​​​​യ​​​​​റു​​​​​ക​​​​​ളാ​​​​​ണെ​​​​​ങ്കി​​​​​ലോ അ​​​​​ടു​​​​​ത്തു​​​​​ത​​​​​ന്നെ സ്റ്റെ​​​​​യ​​​​​ർ ലി​​​​​ഫ്റ്റ് ഇ​​​​​ല്ലാ​​​​​ത്ത ഇ​​​​​ട​​​​​മി​​​​​ല്ല. എ​​​​​സ്ക​​​​​ലേ​​​​​റ്റ​​​​​റും ലി​​​​​ഫ്റ്റും ര​​​​​ണ്ടു ധ്രു​​​​​വ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ന്ന ഇ​​​​​ട​​​​​പാ​​​​​ട് ജ​​​​​പ്പാ​​​​​നി​​​​​ലി​​​​​ല്ലെ​​​​​ന്നു ചു​​​​​രു​​​​​ക്കം. ട്രെ​​​​​യി​​​​​നി​​​​​ൽ ആ​​​​​ണെ​​​​​ങ്കി​​​​​ൽ വീ​​​​​ൽ​​​​​ചെ​​​​​യ​​​​​റു​​​​​കാ​​​​​ർ​​ക്കു പാ​​​​​ർ​​​​​ക്ക് ചെ​​​​​യ്യാ​​​​​ൻ പ്ര​​​​​ത്യേ​​​​​കം ഇ​​​​​ട​​​​​മു​​​​​ണ്ട്. ടി​​​​​ക്ക​​​​​റ്റ് ഗേ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണെ​​​​​ങ്കി​​​​​ൽ ഒ​​​​​രു വീ​​​​​ൽ​​​​​ചെ​​​​​യ​​​​​ർ…

Read More

പാ​​​​​ക് താ​​​​​രം നിരപരാധിയെന്ന് നീ​​​​​ര​​​​​ജ്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സ് ജാ​​​​​വ​​​​​ലി​​​​​ൻ​​​​​ത്രോ ഫൈ​​​​​ന​​​​​ലി​​​​​നി​​​​​ടെ പാ​​​​​ക് താ​​​​​രം അ​​​​​ർ​​​​​ഷാ​​​​​ദ് ന​​​​​ദീം ത​​​​​ന്‍റെ ജാ​​​​​വ​​​​​ലി​​​​​ൻ എ​​​​​ടു​​​​​ത്ത​​തു കൃ​​​​​ത്രി​​​​​മ​​​​​ത്വം കാ​​​​​ണി​​​​​ക്കാ​​​​​ന​​​​​ല്ലെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്വ​​​​​ർ​​​​​ണ മെ​​​​​ഡ​​​​​ൽ ജേ​​​​​താ​​​​​വാ​​​​​യ നീ​​​​​ര​​​​​ജ് ചോ​​​​​പ്ര. ഫൈ​​​​​ന​​​​​ലി​​​​​ൽ നീ​​​​​ര​​​​​ജ് ചോ​​​​​പ്ര​​​​​യു​​​​​ടെ ആ​​​​​ദ്യ ഏ​​​​​റി​​​​​നു മു​​​​​ന്പ് പാ​​​​​ക് താ​​​​​രം ജാ​​​​​വ​​​​​ലി​​​​​നി​​​​​ൽ കൃ​​​​​ത്രി​​​​​മ​​​​​ത്വം കാ​​​​​ണി​​​​​ച്ചെ​​​​​ന്ന പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളോ​​ടു പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു നീ​​​​​ര​​​​​ജ്. ആ​​​​​ദ്യ ത്രോ​​​​​യ്ക്ക് മു​​​​​ന്പ് അ​​​​​ർ​​​​​ഷാ​​​​​ദ് ന​​​​​ദീം പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നാ​​​​​യാ​​ണു ത​​​​​ന്‍റെ ജാ​​​​​വ​​​​​ലി​​​​​ൻ എ​​​​​ടു​​​​​ത്ത​​​​​തെ​​​​​ന്നും ആ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും ആ​​​​​രു​​​​​ടെ​​​​​യും ജാ​​​​​വ​​​​​ലി​​​​​ൻ എ​​​​​ടു​​​​​ക്കാ​​​​​മെ​​​​​ന്നും നീ​​​​​ര​​​​​ജ് ചോ​​​​​പ്ര ട്വി​​​​​റ്റ​​​​​റി​​​​​ൽ പ​​​​​ങ്കു​​​​​വ​​​​​ച്ച വീ​​​​​ഡി​​​​​യോ​​​​​യി​​​​​ലൂ​​​​​ടെ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഈ ​​​​​സം​​​​​ഭ​​​​​വ​​​​​ത്തെ പ​​​​​ർ​​​​​വ​​​​​തീ​​​​​ക​​​​​രി​​​​​ച്ച് ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ക​​​​​ണ്ട​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണു പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. പാ​​​​​ക് താ​​​​​ര​​​​​ത്തി​​​​​നെ​​​​​തി​​​​​രാ​​​​​യ ചി​​​​​ല പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ട​​​​​പ്പോ​​​​​ൾ തീ​​​​​ർ​​​​​ത്തും നി​​​​​രാ​​​​​ശ​​​​​നാ​​​​​യി. സ്പോ​​​​​ർ​​​​​ട്സ് ഞ​​​​​ങ്ങ​​​​​ളെ ഒ​​​​​രു​​​​​മി​​ച്ചു നി​​​​​ൽ​​​​​ക്കാ​​​​​നാ​​​​​ണ് പ​​​​​ഠി​​​​​പ്പി​​​​​ച്ച​​​​​ത്- നീ​​​​​ര​​​​​ജ് ചോ​​​​​പ്ര പ​​​​​റ​​​​​ഞ്ഞു.

Read More

യു​എ​സ് ഓ​പ്പ​ണി​ന് വി​ല്യം​സ് സ​ഹോ​ദ​രി​മാ​രു​മി​ല്ല

  ന്യൂ​യോ​ര്‍​ക്ക്: അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​ന്ന യു​എ​സ് ഓ​പ്പ​ണി​ല്‍ നി​ന്ന് വി​ല്യം​സ് സ​ഹോ​ദ​രി​മാ​ർ പി​ന്മാ​റി. അ​മേ​രി​ക്ക​ൻ താ​ര​ങ്ങ‍​ളാ​യ സെ​റീ​ന​യും വീ​ന​സും പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് പി​ന്മാ​റു​ന്ന​ത്. തു​ട​യി​ലേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നാ​ണ് സെ​റീ​ന​യു​ടെ പി​ന്മാ​റ്റം. വിം​ബി​ള്‍​ഡ​ണി​ന് മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​യ പ​രി​ക്ക് ഭേ​ദ​മാ​വാ​വാ​ന്‍ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ വി​ദ​ഗ്ധ ഉ​പ​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് യു​എ​സ് ഓ​പ്പ​ണി​ല്‍ നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്നും സെ​റീ​ന പ​റ​ഞ്ഞു. സെ​റീ​ന ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും പി​ന്മാ​റി​യ​തി​നു പി​ന്നാ​ലെ വീ​ന​സി​ന്‍റെ പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​യി. 41 കാ​രി​യാ​യ വീ​ന​സ് കാ​ലി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ഉ​പേ​ക്ഷി​ച്ച​ത്. 2003 ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ല്യം​സ് സ​ഹോ​ദ​രി​മാ​ർ ഇ​ല്ലാ​തെ യു​എ​സ് ഓ​പ്പ​ൺ ന​ട​ക്കു​ന്ന​ത്. ആ​റ് ത​വ​ണ യു​എ​സ് ഓ​പ്പ​ൺ‌ കി​രീ​ടം നേ​ടി​യി​ട്ടു​ള്ള 39കാ​രി​യാ​യ സെ​റീ​ന പ​രി​ക്കു​മൂ​ലം ഈ ​വ​ര്‍​ഷം വിം​ബി​ള്‍​ഡ​ണി​ല്‍ ആ​ദ്യ റൗ​ണ്ടി​ല്‍ ത​ന്നെ പി​ന്‍​മാ​റി​യി​രു​ന്നു. യു​എ​സ് ഓ​പ്പ​ണി​ല്‍ നി​ന്നും പി​ന്‍​മാ​റി​യ​തോ​ടെ 24-ാം ഗ്രാ​ന്‍​സ്ലാം കി​രീ​ട​മെ​ന്ന റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​നാ​യി സെ​റീ​ന ഇ​നി​യും…

Read More

ലോ​​​​​ക​​​​​മേ കാ​​​​​ണ്‍​ക…!

ടോ​​​​​ക്കി​​​​​യോ: ഭൂ​​​​​ഗോ​​​​​ളം ഒ​​​​​രു കു​​​​​ട​​​​​ക്കീ​​​​​ഴി​​​​​ൽ അ​​​​​ണി​​​​​നി​​​​​ര​​​​​ക്കു​​​​​ന്ന മ​​​​​റ്റൊ​​​​​രു കാ​​​​​യി​​​​​കപോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു​​​​​കൂ​​​​​ടി ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ തി​​​​​രി തെ​​​​​ളി​​​​​ഞ്ഞു. ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ന്‍റെ ആ​​​​​ര​​​​​വം അ​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സ് മി​​​​​ഴി തു​​​​​റ​​​​​ന്നു. ഇ​​​​​ന്നുമു​​​​​ത​​​​​ൽ 12 ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ടോ​​​​​ക്കി​​​​​യോ​​​​​യു​​​​​ടെ മ​​​​​ണ്ണി​​​​​ൽ മി​​​​​ന്നും പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ ലോ​​​​​കഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ൽ ചേ​​​​​ക്കേ​​​​​റാ​​​​​നു​​​​​ള്ള പാ​​​​​രാ കാ​​​​​യി​​​​​ക​​താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ട​​​​​പ്പു​​​​​റ​​​​​പ്പാ​​​​​ട് കു​​​​​റി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ടോ​​​​​ക്കി​​​​​യോ നാ​​​​​ഷ​​​​​ണ​​​​​ൽ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ച്ച​​​​​ട​​​​​ങ്ങി​​​​​ൽ 163 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ പ​​​​​താ​​​​​ക​​​​​യേ​​​​​ന്തി. ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സം​​​​​ഘ​​​​​വു​​​​​മാ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലെ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഒ​​​​​ന്പ​​​​​ത് കാ​​​​​യി​​​​​ക​​യി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 54 താ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് ടോ​​​​​ക്കി​​​​​യോ പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​ൽ മാ​​​​​റ്റു​​​​​ര​​​​​യ്ക്കും. ഒ​​​​​ളി​​​​​ന്പി​​​​​ക്സ് ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തി​​​​​നു സ​​​​​മാ​​​​​ന​​​​​മാ​​​​​യ ക​​​​​ലാ, ക​​​​​രി​​​​​മ​​​​​രു​​​​​ന്ന് പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ൽ സ​​​​​ന്പ​​​​​ന്ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സ് ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​വും. ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ അ​​​​​ണി​​​​​നി​​​​​ര​​​​​ന്ന ക​​​​​ലാ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ ഉ​​​​​ദ്ഘാ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ മാ​​​​​റ്റുകൂ​​​​​ട്ടി. മാ​​​​​ർ​​​​​ച്ച്പാ​​​​​സ്റ്റി​​​​​ൽ ഷോ​​​​​ട്ട്പു​​​​​ട്ട് താ​​​​​രം തേ​​​​​ക് ച​​​​​ന്ദാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ പ​​​​​താ​​​​​ക​​​​​യേ​​​​​ന്തി​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​ൻ സം​​​​​ഘ​​​​​ത്തി​​നു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി ആ​​​​​ശം​​​​​സ നേ​​​​​ർ​​​​​ന്നു. റി​​​​​യോ പാ​​​​​രാ​​​​​ലി​​​​​ന്പി​​​​​ക്സി​​​​​ലെ സ്വ​​​​​ർ​​​​​ണ​​​​​മെ​​​​​ഡ​​​​​ൽ ജേ​​​​​താ​​​​​വ് മാ​​​​​രി​​​​​യ​​​​​പ്പ​​​​​ൻ ത​​​​​ങ്ക​​​​​വേ​​​​​ലു…

Read More

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ബം​ഗ​ളൂ​രു എ​ഫ്സി​യും ഡ്യൂറ​ന്‍റ് ക​പ്പി​ന്

കോ​ല്‍​ക്ക​ത്ത: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റാ​യ ഡ്യൂ​റ​ന്‍റ് ക​പ്പി​ന്‍റെ 130-ാം പ​തി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച് ഐ​എ​സ്എ​ൽ ക്ല​ബു​ക​ളാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യും ബം​ഗ​ളൂ​രു എ​ഫ്സി​യും. സെ​പ്റ്റം​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്നു വ​രെ കോ​ല്‍​ക്ക​ത്ത​യി​ലാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ്. 1888ല്‍ ​തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ആ​ര്‍​മി സം​രം​ഭ​മാ​യ ഈ ​ടൂ​ര്‍​ണ​മെ​ന്‍റി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഐ​എ​സ്എ​ല്ലി​നെ അ​ഞ്ച് ക്ല​ബു​ക​ൾ അ​ട​ക്കം 16 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ക്കു​ന്ന​ത്. ആ​റു ടീ​മു​ക​ൾ ഇ​ന്ത്യ​ൻ ആം​ഡ് ഫോ​ഴ്സി​ൽ നി​ന്നും മൂ​ന്നു ടീ​മു​ക​ൾ ഐ ​ലീ​ഗി​ൽ നി​ന്നും ര​ണ്ടു ടീ​മു​കൾ ഐ ​ലീ​ഗ് ഡി​വി​ഷ​ൻ 2-ൽ ​നി​ന്നു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റ്സ് ക​പ്പ്, ഡ്യൂ​റ​ന്‍റ് ക​പ്പ്, സിം​ല ട്രോ​ഫി എ​ന്നി​ങ്ങ​നെ മൂ​ന്നു ട്രോ​ഫി​ക​ൾ ചാ​മ്പ്യ​ന്‍​മാ​ര്‍​ക്ക് ല​ഭി​ക്കും. കോ​ൽ​ക്ക​ത്ത​യി​ലെ മൂ​ന്നു ഗ്രൗ​ണ്ടു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് വേ​ദി​ക​ളാ​കു​ന്ന​ത്.

Read More

കാ​യി​ക പ​രി​ശീ​ല​ക​ൻ ഒ.​എം ന​മ്പ്യാ​ർ അ​ന്ത​രി​ച്ചു; ​ഉ​ഷ​യു​ടെ പ​രി​ശീ​ല​ക​ൻ എന്ന പേരിൽ ഏറെ പ്രശസ്തനായിരുന്നു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത കാ​യി​ക പ​രി​ശീ​ല​ക​ൻ ഒ.​എം ന​മ്പ്യാ​ർ (86) അ​ന്ത​രി​ച്ചു. വ​ട​ക​ര മ​ണി​യൂ​രി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ​നാ​ളാ​യി വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കി​ട​പ്പി​ലാ​യി​രു​ന്നു. പി.​ടി.​ഉ​ഷ​യു​ടെ പ​രി​ശീ​ല​ക​ൻ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഒ​ത​യോ​ത്ത് മാ​ധ​വ​ൻ ന​മ്പ്യാ​ർ എ​ന്ന ഒ.​എം ന​മ്പ്യാ​ർ പ്ര​ശ​സ്ത​നാ​യ​ത്. രാ​ജ്യം പ​ദ്മ​ശ്രീ​യും ദ്രോ​ണാ​ചാ​ര്യ പു​ര​സ്‌​കാ​ര​വും ന​ല്‍​കി ആ​ദ​രി​ച്ചു. മി​ക​ച്ച പ​രി​ശീ​ല​ക​ർ​ക്കു​ള്ള ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​രം ആ​ദ്യ​മാ​യി ല​ഭി​ച്ച​ത് ന​മ്പ്യാ​ർ​ക്കാ​യി​രു​ന്നു. കാ​യി​ക​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി 2021-ലെ ​പ​ത്മ​ശ്രീ പു​ര​സ്കാ​രം ല​ഭി​ച്ചു. പ​ട്യാ​ല നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സി​ൽ നി​ന്നു​മാ​ണ് ന​മ്പ്യാ​ർ പ​രി​ശീ​ല​ക ലൈ​സ​ൻ​സ് നേ​ടി​യ​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം സ​ർ​വീ​സ​സി​ന്‍റെ കോ​ച്ചാ​യി ചേ​ർ​ന്നു. കേ​ണ​ൽ ഗോ​ദ​വ​ർ​മ്മ രാ​ജ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു​വ​ന്ന അ​ദ്ദേ​ഹം കേ​ര​ളാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ പ​രി​ശീ​ല​ക​നാ​യി. സൈ​നി​ക സേ​വ​ന​ത്തി​നു​ശേ​ഷം ക​ണ്ണൂ​രി​ലെ സ്പോ​ർ​ട്സ് സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി. 1970-ൽ ​ഇ​വി​ടെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന പി.​ടി. ഉ​ഷ​യെ ഇ​ദ്ദേ​ഹം പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് പി.​ടി. ഉ​ഷ​യു​ടെ…

Read More

റാ​​​​ങ്കിം​​​​ഗ്: രാ​​​​ഹു​​​​ലി​​നു മു​​​​ന്നേ​​​​റ്റം

ദു​​​​ബാ​​​​യ്: ഐ​​​​സി​​​​സി ടെ​​​​സ്റ്റ് ബാ​​​​റ്റ്സ്മാ​​ന്മാ​​​​രു​​​​ടെ റാ​​​​ങ്കിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ഓ​​​​പ്പ​​​​ണ​​​​ർ കെ.​​​​എ​​​​ൽ. രാ​​​​ഹു​​​​ലി​​​​നു മു​​​​ന്നേ​​​​റ്റം.ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ ലോ​​​​ർ​​​​ഡ്സി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടാം ടെ​​​​സ്റ്റി​​​​ന്‍റെ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ നേ​​​​ടി​​​​യ 129 റ​​​​ണ്‍​സി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​ന​​​​മാ​​ണു രാ​​​​ഹു​​​​ലി​​​​നു മു​​​​ന്നേ​​​​റ്റം സ​​മ്മാ​​നി​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച 56-ാം സ്ഥാ​​​​ന​​​​ത്താ​​യി​​രു​​ന്ന രാ​​​​ഹു​​​​ൽ 19 സ്ഥാ​​​​നം മെ​​​​ച്ച​​​​പ്പെ​​​​ട്ട് 37-ാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​.ഇ​​​​ന്ത്യ​​​​ൻ നാ​​​​യ​​​​ക​​​​ൻ വി​​​​രാ​​​​ട് കോ​​​​ഹ് ലി ​​​​അ​​​​ഞ്ചാം സ്ഥാ​​​​ന​​​​ത്തും രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ ആ​​​​റാ​​മ​​​​തും ഋ​​​​ഷ​​​​ഭ് പ​​​​ന്ത് ഏ​​​​ഴാ​​​​മ​​​​തും തു​​​​ട​​​​രു​​​​ന്നു. കെ​​​​യ്ൻ വി​​​​ല്യം​​​​സ​​​​ണാ​​​​ണ് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്. ലോ​​​​ർ​​​​ഡ്സ് ടെ​​​​സ്റ്റി​​​​ൽ സെ​​​​ഞ്ചു​​​​റി നേ​​​​ടി ഇം​​​​ഗ്ല​​​​ണ്ട് നാ​​​​യ​​​​ക​​​​ൻ ജോ ​​​​റൂ​​​​ട്ട് നാ​​​​ലാം സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി.

Read More