അ​വ​സാ​ന നി​മി​ഷം മെ​ഡ​ൽ വ​ഴു​തി; ഗോ​ൾ​ഫി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​മാ​യി ഇ​ന്ത്യ​യെ ത്ര​സി​പ്പി​ച്ച അദിതി അശോകിന് നാലാംസ്ഥാനം

  ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് ഗോ​ൾ​ഫി​ൽ അ​പ്ര​തീ​ക്ഷി​ത മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​മാ​യി ഇ​ന്ത്യ​യെ ത്ര​സി​പ്പി​ച്ച അ​ദി​തി അ​ശോ​കി​ന് നി​രാ​ശ. അ​വ​സാ​ന റൗ​ണ്ടി​ൽ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് വ​ഴു​തി​യ അ​ദി​തി മെ​ഡ​ൽ കൈ​വി​ട്ടു. വ​നി​ത​ക​ളു​ടെ വ്യ​ക്തി​ഗ​ത സ്ട്രോ​ക്പ്ലേ​യി​ൽ ആ​ദ്യ മൂ​ന്നു റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​നത്താ​യി​രു​ന്ന അ​ദി​തി നി​ർ​ണാ​യ​ക​മാ​യ നാ​ലാം റൗ​ണ്ടി​ൽ പി​ന്നി​ലേ​ക്കു​പോ​യി. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം അ​മേ​രി​ക്ക​യു​ടെ നെ​ല്ലി കോ​ർ​ഡ​യ്ക്കാ​ണ് സ്വ​ർ​ണം. മോ​ശം കാ​ലാ​വ​സ്ഥ നി​മി​ത്തം നാ​ലാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. മെ​ഡ​ൽ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ഗോ​ൾ​ഫി​ൽ അ​ഭി​മാ​ന​പോ​രാ​ട്ടം കാ​ഴ്ച​വ​ച്ചാ​ണ് ഇ​ന്ത്യ​ൻ താ​രം മ​ട​ങ്ങു​ന്ന​ത്. അ​ദി​തി​യു​ടെ ര​ണ്ടാ​മ​ത്തെ ഒ​ളി​മ്പി​ക്സാ​യി​രു​ന്നു ഇ​ത്.

Read More

വ​നി​താ ഹോ​ക്കി പ​രി​ശീ​ല​ക​ൻ സ്യോ​ര്‍​ദ് മാ​രി​ന്‍ രാ​ജി​വ​ച്ചു

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ വ​നി​താ ഹോ​ക്കി ടീം ​ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ പ​രി​ശീ​ല​ക​ൻ സ്യോ​ര്‍​ദ് മാ​രി​ന്‍ രാ​ജി​വ​ച്ചു. ബ്രി​ട്ട​നു​മാ​യു​ള്ള വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ട​മാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പ​മു​ള്ള ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മെ​ന്ന് മാ​രി​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ത​നി​ക്ക് ടീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​വി പ​രി​പാ​ടി​ക​ളൊ​ന്നു​മി​ല്ല. ഇ​ത് ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രു​ന്നു- വെ​ർ​ച്വ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം അ​റി​യി​ച്ചു. മാ​രി​നെ നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ ശ്ര​മി​ച്ചെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ദ്ദേ​ഹം നി​ര​സി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. 2017ലാ​ണ് ഡ​ച്ചു​കാ​ര​നാ​യ മാ​രി​ന്‍ ഇ​ന്ത്യ​ന്‍ വ​നി​താ ഹോ​ക്കി ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യ​ത്. ഹോ​ക്കി ഇ​ന്ത്യ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തോ​ട് പു​രു​ഷ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് കു​റ​ച്ചു​കാ​ലം ഇ​ന്ത്യ​ന്‍ പു​രു​ഷ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നു​മാ​യി. 2018ലെ ​കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​നു​ശേ​ഷം വ​നി​താ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി.

Read More

ഖേ​ൽ​ര​ത്ന: രാ​ജീ​വ് ഗാ​ന്ധി​യെ വെ​ട്ടി; ഇ​നി ധ്യാ​ൻ ച​ന്ദി​ന്‍റെ പേ​രിൽ​

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി ഖേ​ൽ​ര​ത്ന പു​ര​സ്കാ​ര​ത്തി​ന്‍റെ പേ​ര് കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​റ്റി. ഇ​നി മു​ത​ൽ ഹോ​ക്കി ഇ​തി​ഹാ​സം ധ്യാ​ൻ ച​ന്ദി​ന്‍റെ പേ​രി​ലാ​കും പു​ര​സ്കാ​രം അ​റി​യ​പ്പെ​ടു​ക എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. നി​ര​വ​ധി പേ​രാ​ണ് ഇ​ക്കാ​ര്യം ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​തി​നാ​ലാ​ണ് പേ​ര് മാ​റ്റു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ഒ​ളിം​പി​ക്സി​ൽ പു​രു​ഷന്മാർ വെ​ങ്ക​ല​വും വ​നി​ത​ക​ൾ നാ​ലാം സ്ഥാ​ന​വും നേ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​ന​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. മേ​ജ​ൻ ധ്യാ​ൻ ച​ന്ദ് ഖേ​ൽ​ര​ത്ന പു​ര​സ്കാ​രം എ​ന്ന പേ​രി​ലാ​കും ഇ​നി രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി അ​റി​യ​പ്പെ​ടു​ക. കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​ര് പു​ര​സ്കാ​ര​ത്തി​ൽ നി​ന്നൊ​ഴി​വാ​ക്കി എ​ന്ന രാ​ഷ്ട്രീ​യ തീ​രു​മാ​നം കൂ​ടി ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്രം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

Read More

മെഡൽ ഇല്ലെങ്കിലും വനിതാ ഹോക്കി ടീം ഉന്നതങ്ങളിൽ തന്നെ…

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക് നി​രാ​ശ. വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ട​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​നോ​ട് ഇ​ന്ത്യ പൊ​രു​തി തോ​റ്റു. മൂ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ തോ​റ്റ​ത്. ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു​നി​ന്ന ശേ​ഷം മൂ​ന്ന് ഗോ​ള​ടി​ച്ച് തി​രി​ച്ചു​വ​ന്ന​തി​ന് ഒ​ടു​വി​ലാ​ണ് ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ തോ​ല്‍​വി സ​മ്മ​തി​ച്ച​ത്. ര​ണ്ടാം ക്വാ​ര്‍​ട്ട​റി​ന്‍റെ തു​ട​ക്കം ത​ന്നെ ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ബ്രി​ട്ട​ന്‍ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ ഗു​ര്‍​ജി​ത് കൗ​ര്‍ നേ​ടി​യ ഇ​ര​ട്ട​ഗോ​ളി​ലൂ​ടെ ഇ​ന്ത്യ ഒ​പ്പ​മെ​ത്തി. വ​ന്ദ​ന ക​ത്താ​രി​യ​യി​ലൂ​ടെ മൂ​ന്നാം ഗോ​ളും നേ​ടി ഇ​ന്ത്യ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ മൂ​ന്നാം ക്വാ​ര്‍​ട്ട​റി​ല്‍ ബ്രി​ട്ട​ന്‍ 3-3ന് ​സ​മ​നി​ല പി​ടി​ച്ച​തോ​ടെ അ​വ​സാ​ന ക്വാ​ര്‍​ട്ട​ര്‍ നി​ര്‍​ണാ​യ​ക​മാ​യി. 48-ാം മി​നി​റ്റി​ൽ ഗ്രേ​സി​ലൂ​ടെ ബ്രി​ട്ട​ൻ മു​ന്നി​ലെ​ത്തി. ഒ​പ്പ​മെ​ത്താ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ ഫ​ലം കാ​ണാ​തി​രു​ന്ന​തോ​ടെ മെ​ഡ​ലി​ല്ലാ​തെ ഇ​ന്ത്യ​യു​ടെ മ​ട​ക്കം.

Read More

ടോക്കിയോയിൽ ചരിത്രംപിറന്നു; ഗോ​ൾ​വ​ര​യി​ൽ വ​ൻ​മ​തി​ലാ​യി നി​ന്ന ശ്രീ​ജേ​ഷി​ൽ ത​ട്ടി പ​ന്ത് പു​റ​ത്തേ​ക്ക്; ഇ​ന്ത്യ​ക്ക് വെ​ങ്ക​ലം

  ടോ​ക്കി​യോ: അ​തേ, ഇ​ത് പു​തു​ച​രി​ത്രം. പ്ര​താ​പ​കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കും​വി​ധം ഹോ​ക്കി വെ​ങ്ക​ല​പ്പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് മി​ന്നും ജ​യം. അ​തും മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ ശ്രീ​ജേ​ഷി​ന്‍റെ അ​ത്യു​ജ്വ​ല സേ​വു​ക​ളു​ടെ ബ​ല​ത്തി​ൽ. ടൈ​മ​റി​ന്‍റെ ഓ​ട്ടം നി​ല​യ്ക്കും​വ​രെ ആ​വേ​ശം ഉ​ദ്യേ​ഗ​വും പെ​രു​വി​ര​ലോ​ളം ഉ​യ​ർ​ത്തി​യ ഗം​ഭീ​ര​പ്ര​ക​ട​ന​ത്തി​നൊ​ടു​വി​ൽ ഹോ​ക്കി​യി​ൽ ഇ​ന്ത്യ ച​രി​ത്ര​മെ​ഴു​തി.‌ശ​ക്ത​രാ​യ ജ​ർ​മ​നി​യെ നാ​ലി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ മെ​ഡ​ൽ നേ​ട്ടം അ​ഞ്ച് ആ​യി ഉ​യ​ർ​ത്തി. 41 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ ഒ​ളി​മ്പി​ക് മെ​ഡ​ൽ സ്വ​ന്ത​മാ​ക്കു​ന്ന​ത്. 1980 ൽ ​മോ​സ്കോ ഒ​ളി​മ്പി​ക്സി​ൽ സ്വ​ർ​ണം നേ​ടി​യ ശേ​ഷം ഇ​ന്ത്യ​ക്ക് ഇ​ന്നേ​വ​രെ ഒ​രു മെ​ഡ​ൽ നേ​ടാ​നാ​യി​രു​ന്നി​ല്ല. ഈ ​ദു​ഷ്പ്പേ​രാ​ണ് ശ്രീ​ജേ​ഷും സം​ഘ​വും ടോ​ക്കി​യോ​യി​ൽ മാ​യി​ച്ചു​ക​ള​ഞ്ഞ​ത്. ഇ​ന്ത്യ​ക്കാ​യി സി​മ്രാ​ൻ​ജീ​ത് സിം​ഗ് ഇ​ര​ട്ട​ഗോ​ളും ഹാ​ർ​ദി​ക് സിം​ഗ്, ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് രു​പീ​ന്ദ​ർ സിം​ഗ് എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി. സി​മ്രാ​ൻ​ജീ​തി​ന്‍റെ ര​ണ്ടു ഗോ​ളു​ക​ളും ഫീ​ൽ​ഡ് ഗോ​ളാ​യി​രു​ന്നു. 3-1 ന് ​പി​ന്നി​ൽ​നി​ന്ന…

Read More

വെങ്കലത്തിൽ പൂട്ടി ബു​സെ​നാ​സ് ; ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ന് വെ​ങ്ക​ലം

  ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ ബോ​ക്സിം​ഗി​ൽ ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്നി​ലൂ​ടെ ഇ​ന്ത്യ​ക്ക് വെ​ങ്ക​ലം. 64-69 കി​ലോ വി​ഭാ​ഗം സെ​മി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ല​വ്‌​ലി​ന​യു​ടെ പോ​രാ​ട്ടം വെ​ങ്ക​ല​ത്തി​ള​ക്ക​ത്തി​ൽ അ​വ​സാ​നി​ച്ചു. ലോ​ക​ചാ​മ്പ്യ​ൻ തു​ർ​ക്കി​യു​ടെ ബു​സെ​നാ​സ് സൂ​ർ​മെ​നേ​ലി​യാ​ണ് ല​വ്‌​ലിന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്ന് റൗ​ണ്ടു​ക​ളി​ലും ഇ​ന്ത്യ​ൻ താ​ര​ത്തി​നു മേ​ൽ വ്യ​ക്ത​മാ​യ മേ​ൽ‌​ക്കൈ നേ​ടി​യാ​ണ് ബു​സെ​നാ​സ് ഫൈ​ന​ൽ ടി​ക്ക​റ്റ് നേ​ടി​യ​ത്. ഒ​മ്പ​ത് വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഒളിമ്പിക്സ് ബോ​ക്സിം​ഗ് റിം​ഗി​ൽ ഇ​ന്ത്യ മെ​ഡ​ൽ ക​ണ്ടെ​ത്തു​ന്ന​ത്. മേ​രി​കോ​മി​നു ശേ​ഷം ഇ​ന്ത്യ​ക്കാ​യി മെ​ഡ​ൽ നേ​ടു​ന്ന വ​നി​താ താ​ര​മാ​യി ല​വ്‌​ലി​ന. 2008 ൽ ​വി​ജേ​ന്ദ​ർ സിം​ഗും 2012 ൽ ​മേ​രി കോ​മും ഒ​ളി​മ്പി​ക് ഇ​ടി​ക്കൂ​ട്ടി​ൽ​നി​ന്നും മെ​ഡ​ൽ നേ​ടി​യി​രു​ന്നു.

Read More

നീ​ര​ജ് ചോ​പ്ര ജാ​വ​ലി​ൻ ത്രോ ​ഫൈ​ന​ലി​ൽ

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ. ഗ്രൂ​പ്പ് എ​യി​ൽ യോ​ഗ്യ​താ റൗ​ണ്ടി​ലെ ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ 83.50 മീ​റ്റ​ർ എ​ന്ന യോ​ഗ്യ​താ മാ​ര്‍​ക്ക് താ​രം മ​റി​ക​ട​ന്നു. ആ​ദ്യ ശ്ര​മ​ത്തി​ല്‍ 86.65 മീ​റ്റ​റാ​ണ് താ​രം എ​റി​ഞ്ഞ​ത്. നി​ല​വി​ല്‍ ഗ്രൂ​പ്പ് എ ​യോ​ഗ്യ​താ റൗ​ണ്ടി​ലെ മി​ക​ച്ച ദൂ​രം നീ​ര​ജി​ന്‍റേ​താ​ണ്. 85.64 മീ​റ്റ​ർ എ​റി​ഞ്ഞ ജ​ർ​മ​നി​യു​ടെ ജോ​ഹ​ന്നാ​സ് വെ​റ്റ​റും 84.50 മീ​റ്റ​ർ എ​റി​ഞ്ഞ ഫി​ൻ​ല​ൻ​ഡി​ന്‍റെ ല​സ്സി എ​റ്റെ​ലാ​റ്റ​ലോ​യും ഫൈ​ന​ൽ​സി​ന് യോ​ഗ്യ​ത നേ​ടി. ഗോ​ള്‍​ഡ്കോ​സ്റ്റ് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലും ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും സ്വ​ര്‍​ണ ജേ​താ​വാ​ണ് നീ​ര​ജ്. ഗ്രൂ​പ്പ് ബി​യി​ൽ ഇ​ന്ത്യ​യു​ടെ ശി​വ്പാ​ൽ സിം​ഗ് മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്നു​ണ്ട്.

Read More

സ്വർണകുതിപ്പ് കൈവിട്ട് ഇന്ത്യ; പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​നി പ്ര​തീ​ക്ഷ വെ​ങ്ക​ല​ത്തി​ൽ

  ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് പു​രു​ഷ ഹോ​ക്കി സെ​മി​യി​ൽ ഇ​ന്ത്യ​ക്ക് തോ​ൽ​വി. ലോ​ക ചാ​മ്പ്യ​ൻ​മാ​രാ​യ ബെ​ൽ​ജി​യ​ത്തി​നെ​തി​രേ 2-5 എ​ന്ന സ്കോ​റി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ഫൈ​ന​ല്‍ മോ​ഹ​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു. എ​ന്നാ​ല്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. വെ​ങ്ക​ല മെ​ഡ​ലി​നാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ, ഓ​സ്‌​ട്രേ​ലി​യ-​ജ​ര്‍​മ​നി മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന ടീ​മി​നെ നേ​രി​ടും. ബെ​ൽ​ജി​യ​ത്തി​നാ​യി അ​ല​ക്സാ​ണ്ട​ര്‍ ഹെ​ന്‍​ഡ്രി​ക്സി​ന് ഹാ​ട്രി​ക് നേ​ടി. 2-1ന് ​ലീ​ഡെ​ടു​ത്ത ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തോ​ല്‍​വി. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മ​ന്‍​പ്രീ​ത് സിം​ഗും ഹ​ര്‍​മ​ന്‍ പ്രീ​ത് സിം​ഗും ഗോ​ള്‍ നേ​ടി.

Read More

ക്രി​ക്ക​റ്റി​ലേ​ക്ക് ത​ൽ​ക്കാ​ലം ഇ​ല്ല; അ​വ​ധി​യെ​ടു​ത്ത് ബെ​ൻ സ്റ്റോ​ക്സ്

ല​ണ്ട​ൻ: ക്രി​ക്ക​റ്റി​ൽ​നി​ന്ന് അ​നി​ശ്ചി​ത കാ​ല​ത്തേ​യ്ക്ക് അ​വ​ധി​യെ​ടു​ത്ത് ഇം​ഗ്ല​ണ്ട് താ​രം ബെ​ൻ സ്റ്റോ​ക്സ്. ത​ൽ​ക്കാ​ലം ക്രി​ക്ക​റ്റി​ലേക്കി​ല്ല. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റി​ൽ​നി​ന്നും അ​നി​ശ്ചി​ത കാ​ല​ത്തേ​യ്ക്ക് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും സ്റ്റോ​ക്സ് അ​റി​യി​ച്ചു. ഇ​ന്ത്യ​യ്ക്കെ​തി​രെ ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്ക് തൊ​ട്ടു​മു​ൻ​പാ​ണ് താ​ര​ത്തി​ന്‍റെ പി​ൻ​മാ​റ്റം. മാ​ന​സി​ക സ​മ്മ​ർ​ദ​വും കൈ​യി​ലെ പ​രി​ക്കും കാ​ര​ണ​മാ​ണ് സ്റ്റോ​ക്സ് പി​ൻ​മാ​റി​യ​തെ​ന്ന് ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ചു. താ​ര​ത്തി​ന്‍റെ സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും ഇ​സി​ബി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഇ​ന്ത്യ നാ​ണം​കെ​ട്ടു; ട്വ​ന്‍റി-20 പ​ര​മ്പ​ര ല​ങ്ക​യ്ക്ക്

  കൊ​ളം​ബോ: ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ നി​ര്‍​ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​ക്ക് തോ​ല്‍​വി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര 2-1ന് ​ല​ങ്ക സ്വ​ന്ത​മാ​ക്കി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യെ വെ​റും 81 റ​ണ്‍​സി​ലൊ​തു​ക്കി​യ​പ്പോ​ള്‍ ത​ന്നെ ല​ങ്ക വി​ജ​യ​മു​റ​പ്പാ​ക്കി​യി​രു​ന്നു. 32 ബോ​ളു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ​യാ​യി​രു​ന്നു അ​വ​ര്‍ ഇ​ന്ത്യ​ക്ക് മേ​ല്‍ വി​ജ​യ​ക്കൊ​ടി നാ​ട്ടി​യ​ത്. പു​റ​ത്താ​കാ​തെ 28 പ​ന്തി​ൽ 23 റ​ണ്‍​സെ​ടു​ത്ത കു​ൽ​ദീ​പ് യാ​ദ​വാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദും (14) ഭു​വ​നേ​ശ്വ​ർ കു​മാ​റും (16) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ ഒ​ന്പ​ത് റ​ണ്‍​സെ​ടു​ത്ത​പ്പോ​ൾ സ​ഞ്ജു സാം​സ​ണ്‍ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി. നാ​ല് ഓ​വ​റി​ല്‍ വെ​റും ഒ​മ്പ​ത് റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ വ​നി​ന്ദു ഹ​സ​രം​ഗ​യാ​ണ് ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് നി​ര​യു​ടെ ക​ഥ ക​ഴി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി രാ​ഹു​ല്‍ ച​ഹ​റാ​ണ് മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ​ത്.

Read More