പാരീസ്: ഇരുപത്തിമൂന്നുകാരിയായ തമാറ സിദാൻഷെക് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൾസിൽ ചരിത്രം കുറിച്ചു. ക്വാർട്ടറിൽ സ്പെയിനിന്റെ പൗല ബഡോസയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയതോടെയാണ് ഈ സ്ലൊവേനിയക്കാരി ചരിത്രത്തിന്റെ ഭാഗമായത്. ഒരു ഗ്രാൻസ്ലാം സെമിയിൽ പ്രവേശിക്കുന്ന ആദ്യ സ്ലൊവേനിയൻ വനിത എന്ന റിക്കാർഡാണ് തമാറ കുറിച്ചത്. ലോക 85-ാം നന്പർ താരമായ തമാറ 7-5, 4-6, 8-6ന് ക്വാർട്ടറിൽ വെന്നിക്കൊടി പാറിച്ചു. ഇന്നു നടക്കുന്ന മറ്റു ക്വാർട്ടർ പോരാട്ടങ്ങളിൽ എട്ടാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് 17-ാം സീഡായ ഗ്രീക്ക് താരം മരിയ സക്കാരിയെ നേരിടും. നിലവിലെ സിംഗിൾസ് ചാന്പ്യനാണ് ഷ്യാങ്ടെക്. സോഫിയ കെനിനെ അട്ടിമറിച്ചാണ് സക്കാരി അവസാന എട്ടിൽ എത്തിയത്. അമേരിക്കയുടെ കൊക്കൊ ഗഫും ചെക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജെസികോവയും തമ്മിലാണ് ഇന്ന് നടക്കുന്ന മറ്റൊരു വനിതാ ക്വാർട്ടർ.
Read MoreCategory: Sports
ഐപിഎല്‍ രണ്ടാം ഘട്ടം സെപ്റ്റബര്‍ 19 മുതല്‍
മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കും. ഒക്ടോബര്‍ 15ന് ഫൈനല്‍ നടക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സംബന്ധിച്ച് ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ച വിജയം കണ്ടതായും തീയതി സംബന്ധിച്ച് ധാരണയിലെത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നീ വേദികളിലായാണ് നടക്കുക. ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ വിദേശ താരങ്ങള്‍ കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മിക്ക ക്രിക്കറ്റ് ബോര്‍ഡുകളും താരങ്ങളെ വിട്ടുനല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ എത്തിക്കാനുള്ള ഒരുക്കത്തിലാണു ബിസിസിഐ. അതിനായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
Read Moreഛേത്രിക്കു ഡബിൾ ഇന്ത്യക്കു ജയം
ദോഹ: സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ ലോകകപ്പ്, ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്ബോളില്‍ ഇന്ത്യക്കു ജയം. ഇന്ത്യ 2-0ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ജയത്തോടെ ഇന്ത്യ 2023 ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ടിലേക്കു നേരിട്ടു പ്രവേശനത്തിനുള്ള പ്രതീക്ഷകള്‍ നിലനിര്‍ത്തി. ലോകകപ്പ് യോഗ്യതയില്നിന്നു പുറത്തായ ഇന്ത്യ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടും. ലോകകപ്പ് യോഗ്യതയില്‍ ഇന്ത്യന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ചിന്റെ ആദ്യ ജയമാണ്. ഇന്ത്യക്കു ജയം അനിവാര്യമായ മത്സരത്തില്‍ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ ഇന്ത്യ ആക്രമണം കൂടുതല്‍ ശക്തമാക്കി. അര്‍ഹിച്ച ലീഡ് ഇന്ത്യ 79-ാം മിനിറ്റില്‍ നേടി. തകര്‍പ്പനൊരു ഹെഡറിലൂടെ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. 90+2-ാം മിനിറ്റില്‍ മികച്ചൊരു ലോംഗ് റേഞ്ചറിലൂടെ ഛേത്രി രണ്ടാം ഗോളും നേടി ഇന്ത്യയുടെ ജയം ഉറപ്പിച്ചു.
Read Moreജയസൂര്യ ഇനി കളി പഠിപ്പിക്കും
മെൽബണ്‍: ശ്രീലങ്കൻ ഇതിഹാസ താരം സനത് ജയസൂര്യ ഇനി ക്രിക്കറ്റ് കോച്ചിംഗിലേക്ക്. മെൽബണ്‍ കേന്ദ്രമായ മുൾഗ്രേവ് ക്ലബിന്റെ പരിശീലകനായി ജയസൂര്യ ചുമതലയേറ്റു. ഒരു വർഷത്തേക്കാണ് നിയമനം. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് രണ്ടു വർഷത്തെ വിലക്ക് ജയസൂര്യയ്ക്കുണ്ടായിരുന്നു. 2019 ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് മുൻതാരം പരിശീലകന്റെ റോളിലേക്ക് തിരിഞ്ഞത്. ശ്രീലങ്കൻ ദേശീയ ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന ജയസൂര്യയ്ക്കെതിരേ അഴിമതിയാരോപണം ഉയർന്നതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി താരം സഹകരിക്കാതെ വന്നതോടെയാണ് രണ്ടു വർഷത്തെ വിലക്ക് നേരിടേണ്ടി വന്നത്. 22 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ ലങ്കയ്ക്കായി 110 ടെസ്റ്റിലും 445 ഏകദിനങ്ങളിലും ജയസൂര്യ പാഡണിഞ്ഞു.
Read Moreമാച്ച് ഫിക്സിംഗ്; റഷ്യൻ താരം യാന സിസികോവ അറസ്റ്റിൽ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂർണമെന്റിനിടെ മാച്ച് ഫിക്സിംഗുമായി ബന്ധപ്പെട്ട് റഷ്യൻ താരം യാന സിസികോവ അറസ്റ്റിൽ. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പണിനിടെ നടന്ന ഒരു ഡബിൾസ് മത്സരത്തിൽ സിസികോവ ഒത്തുകളിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്. ഇത്തവണ സിസികോവ ഉൾപ്പെട്ട സഖ്യം ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. സിസികോവ യുഎസ് താരം മാഡിസൻ ബ്രെംഗിൾ സഖ്യവും റുമാനിയൻ താരങ്ങളായ ആൻഡ്രിയ മിട്ടു-പട്രീഷ്യ മാരി സഖ്യവും തമ്മിലുള്ള മത്സരത്തിലാണ് ഒത്തുകളി ആരോപണം ഉയർന്നത്. ഇതേക്കുറിച്ച് പിന്നീട് പരാതിയും ഉയർന്നു. ഇതോടെയാണ് സിസികോവയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്.
Read Moreലോകകപ്പിൽ ടീം എണ്ണം വർധിപ്പിച്ച് ഐസിസി
ദുബായ്: ഏകദിന, ട്വന്റി-20 ലോകകപ്പിലും ചാന്പ്യൻസ് ട്രോഫിയിലും സുപ്രധാന തീരുമാനങ്ങളുമായി ഐസിസി. ഏകദിന, ട്വന്റി-20 ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം ഐസിസി വർധിപ്പിച്ചു. ദുബായിൽ നടന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം. 2024-31 കാലയളവിൽ നടക്കുന്ന ലോകകപ്പിലാണ് കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുക.2019ലെ ലോകകപ്പിൽ ടീമുകളുടെ എണ്ണം പത്തായി കുറച്ചിരുന്നു. ഇത് 2027ൽ 14 ആക്കും. രണ്ട് ഗ്രൂപ്പുകളിലായി ഏഴു ടീം വീതമാണുണ്ടാകുക. ഇവയിൽനിന്ന് മൂന്ന് മുൻനിര ടീമുകൾ സൂപ്പർ സിക്സിലേക്ക് എത്തും. ട്വന്റി20 ലോകകപ്പിൽ നാല് ഗ്രൂപ്പുകളിലായി അഞ്ചു ടീം വീതമുണ്ടാകും. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് മുൻനിര ടീമുകൾ സൂപ്പർ എട്ടിലേക്ക് മുന്നേറും.എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ചാന്പ്യൻസ് ട്രോഫി തിരിച്ചെത്തുമെന്നും ഐസിസി അറിയിച്ചു. 2024, 2028 വർഷത്തെ ചാന്പ്യൻസ് ട്രോഫിയാണ് പ്രഖ്യാപിച്ചത്. രണ്ട് ഗ്രൂപ്പുകളായി നാല് ടീം വീതമാണ് കളിക്കുക. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് തുടരാനും…
Read Moreഅരങ്ങേറ്റ കോണ്‍വെ റിക്കാർഡ്
ലണ്ടൻ: ന്യൂസിലൻഡ് ഓപ്പണർ ഡെവോണ്‍ കോണ്‍വെയുടെ അരങ്ങേറ്റത്തിൽ തകർന്നത് ക്രിക്കറ്റ് ചരിത്രത്തിൽ 125 വർഷം പഴക്കമുള്ള റിക്കാർഡ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 347 പന്തിൽ 200 റണ്‍സ് നേടിയ കോണ്‍വെ തന്റെ ഇന്നിംഗ്സിനിടെ മറികടന്നത് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ അടക്കമുള്ള റിക്കാർഡുകൾ. ലോഡ്സിൽ അരങ്ങേറ്റ ടെസ്റ്റിൽ ഒരു വിദേശ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന സൗരവ് ഗാംഗുലിയുടെ റിക്കാർഡാണ് ആദ്യം കോണ്‍വെ മറികടന്നത്. 1996ൽ ഗാംഗുലി നേടിയ 131 റണ്‍സ് 25 വർഷത്തിനുശേഷം തകർക്കപ്പെട്ടു. വ്യക്തിഗത സ്കോർ 155ൽ എത്തിയതോടെ മറ്റൊരു റിക്കാർഡും ഇരുപത്തൊന്‍പതുകാരനായ കോണ്‍വെ മറികടന്നു. ഒരു അരങ്ങേറ്റക്കാരൻ ഇംഗ്ലണ്ടിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന 125 വർഷം പഴക്കമുള്ള കെ.എസ്. രഞ്ജിത്സിംഗ്ജിയുടെ റിക്കാർഡായിരുന്നു തകർക്കപ്പെട്ടത്. 1896ൽ ഇംഗ്ലണ്ടിനായി ഓസ്ട്രേലിയയ്ക്കെതിരേ മാഞ്ചസ്റ്ററിലായിരുന്നു രഞ്ജിത്സിംഗ്ജിയുടെ 154 നോട്ടൗട്ട്…
Read Moreസൗഹൃദ കുരുക്ക്; ജർമനിയെ സമനിലയിൽ തളച്ച് ഡെന്മാർക്ക്
ബെർലിൻ: യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ജർമനിയെ സമനിലയിൽ കുരുക്കി ഡെന്മാർക്ക്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. ജർമനിക്ക് വേണ്ടി ഫ്ലോറിയൻ നോയ്ഹാസും ഡെന്മാർക്കിന് വേണ്ടി യൂസഫ് പോൾസണും ഗോൾനേടി. അടുത്ത സൗഹൃദ മത്സരത്തിൽ ലിത്വാനിയയാണ് ജർമനിയുടെ എതിരാളി. ഡെന്മാർക്ക് ബോസ്നിയയേയും നേരിടും. ജർമനിയുടെ യൂറോ കപ്പിലെ ആദ്യ മത്സരം ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെയാണ്. ഡെന്മാർക്കിന്റെ യൂറോ കപ്പിലെ ആദ്യ എതിരാളി ഫിൻലാൻഡാണ്.
Read Moreഫ്രഞ്ച് ഓപ്പൺ: സെറീന വില്യംസ് രണ്ടാം റൗണ്ടിൽ
പാരീസ്: അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിൽ. ആദ്യ റൗണ്ടിൽ സെറീന റോമേനിയൻ താരം ഇറിന കമേലിയ ബെഗുവിനെ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെറീനയുടെ വിജയം. ആദ്യ സെറ്റിൽ ഇറിനയ്ക്കു വെല്ലുവിളി ഉയർത്താൻ കഴിഞ്ഞെങ്കിലും രണ്ടാം സെറ്റ് സെറീന അനായാസം സ്വന്തമാക്കി. സ്കോർ: 7-6, 6-2.
Read Moreസി.വി. പാപ്പച്ചന് ഇനി പരിശീലനരംഗത്തേക്ക്
തൃശൂര്‍: ഗോള്‍ കീപ്പര്‍മാരുടെ പേടി സ്വപ്നമായിരുന്ന പാപ്പച്ചന് ഇനി അവരുടെ ഇഷ്ട നായകനായി മാറുകയാണ്. 36 വര്‍ഷത്തെ സേവനത്തിനുശേഷം പോലീസില്‍നിന്നു രാജ്യാന്തര ഫുട്ബോള്‍ താരം സി.വി. പാപ്പച്ചന് ഇന്ന് വിര മിക്കും. ഗോള്‍ കീപ്പര്‍മാരെ കബളിപ്പിച്ച് വലയ്ക്കുള്ളില്‍ പന്ത് അടിച്ചുകയറ്റിയിരുന്ന പാപ്പച്ചന് ഇനി തന്നെപ്പോലെ ഗോളടിക്കാന്‍ വരുന്നവരെ എങ്ങനെ നേരിടണമെന്നാണ് പഠിപ്പിക്കാനൊരുങ്ങുന്നത്. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് അവിടെ ഗോള്‍ കീപ്പര്‍മാര്‍ക്കു മാത്രമായി പ്രത്യേകം കോച്ചുകളും അക്കാദമികളുമൊക്കെ ഉള്ളതായി ശ്രദ്ധയില്‍പെട്ടത്. ഒരു വര്‍ഷത്തിനുമുമ്പ് റഷ്യയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് പാപ്പച്ചന് ഗോള്‍ കീപ്പര്‍മാര്‍ക്കായി അക്കാദമി തുടങ്ങുമെന്ന് ദീപികയിലൂടെ ആദ്യമായി പ്രഖ്യാപിച്ചത്. പോലീസ് അക്കാദമിയിലെ കമന്‍ഡാന്‍ഡ് പദവിയില്‍ നിന്നാണ് അദ്ദേഹം ഇന്നു വിരമിക്കുന്നത്. തൃശൂര്‍ പറപ്പൂര് സ്വദേശിയ സി.വി പാപ്പച്ചന് കേരള വര്‍മ കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമില്‍ കളിച്ചാണ് ശ്രദ്ധേയനായത്. മികച്ച പ്രകടനം 1985ല്‍ പോലീസില്‍…
Read More