ലണ്ടൻ: മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരം പീറ്റർ ക്രൗച്ച് ഫുട്ബോളിൽനിന്നു വിരമിച്ചു. 42 മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ ജേഴ്സിയണിഞ്ഞ ക്രൗച്ച് 21 വർഷത്തെ ഫുട്ബോൾ കരിയറിനാണ് വിരാമമിട്ടത്. ഇംഗ്ലീഷ് ടീമിൽ സ്ട്രൈക്കർ സ്ഥാനം ഈ ആറടി ഏഴിഞ്ചുകാരൻ 2005 മുതൽ 2010 വരെ ഇംഗ്ലണ്ട് ദേശീയ ടീമിൽ അംഗമായിരുന്നു. 13 ക്ലബ്ബുകൾക്കു വേണ്ടി കളിച്ച താരം മുപ്പത്തെട്ടാം വയസിലാണു വിരമിക്കൽ പ്രഖ്യാപിച്ചത്. 1998-ൽ ടോട്ടനം ഹോസ്പറിലൂടെയാണു ക്രൗച്ച് കരിയർ ആരംഭിക്കുന്നത്. പിന്നീട് ക്യൂപിആർ, പോർട്സ്മൗത്ത്, ആസ്റ്റണ്‍ വില്ല, നോർവിച്ച്, സതാംപ്ടൻ, ലിവർപൂൾ ക്ലബ്ബുകൾക്കു വേണ്ടി കളിച്ചു. 2009-ൽ ടോട്ടനത്തിലേക്കു തിരിച്ചെത്തിയ താരം അവിടെനിന്നു പോയശേഷം 2019 വരെ സ്റ്റോക്ക് സിറ്റിയിൽ കളിച്ചു. 2019 ജനുവരിയിൽ ബേണ്‍ലിയിൽ ചേർന്നെങ്കിലും പിന്നാലെ തന്നെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ക്ലബ്ബ് ഫുട്ബോളിൽ 468 മത്സരങ്ങളിൽനിന്ന് ക്രൗച്ച് 108 ഗോളുകൾ നേടി. പ്രീമിയർ ലീഗ് ചരിത്രത്തിൽ…
Read MoreCategory: Sports
ഹൃദയം കനത്ത ഭാരത്തിൽ; അരമണിക്കൂർ നേരം ടീം ഇന്ത്യ കാഴ്ചവച്ചത് മോശം ക്രിക്കറ്റ്; നിരാശ വെളിപ്പെടുത്തി രോഹിത്
ലണ്ടൻ: സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ലോകകപ്പിൽനിന്നു പുറത്തായതിന്റെ നിരാശ വെളിവാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. അരമണിക്കൂർ നേരം ടീം ഇന്ത്യ കാഴ്ചവച്ച മോശം ക്രിക്കറ്റാണ് തങ്ങളെ പുറത്താക്കിയതെന്ന് രോഹിത് ഏറ്റുപറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രോഹിതിന്റെ പ്രതികരണം. ജീവൻമരണ ഘട്ടത്തിൽ ഒരു ടീം എന്ന നിലയിൽ തങ്ങൾ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം 30 മിനിറ്റ് നേരം കളിച്ച മോശം ക്രിക്കറ്റ് തങ്ങളെ ലോകകപ്പിൽനിന്നും പുറത്താക്കി. ഹൃദയം കനത്ത ഭാരത്താലാണ്. അറിയാം നിങ്ങളുടേതും അതുപോലെ തന്നെയാകുമെന്ന്. നാട്ടിൽനിന്നുള്ള പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു. ഇന്ത്യ കളിച്ച ഇടമെല്ലാം നീലയിൽ മുക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും രോഹിത് പറഞ്ഞു.
Read Moreബാഴ്സയുടെ സൂപ്പർ താരനിരയിലേക്കു ഗ്രീസ്മാനും എത്തും; പ്രഖ്യാപനം ഉടൻ
ബാഴ്സലോണ: അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം അന്േറായിൻ ഗ്രീസ്മാൻ ബാഴ്സലോണയിലേക്കെന്ന് ഉറപ്പായി. കരാർ നടപടികൾ ഏറെക്കുറെ പൂർത്തിയായതായാണു റിപ്പോർട്ട്. ഇതു സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. 120 മില്യണ്‍ യൂറോയാണ് ഗ്രീസ്മാനെ വിട്ടുനൽകാൻ ബാഴ്സ അത്ലറ്റിക്കോയ്ക്കു നൽകുന്നതെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. അഞ്ചു വർഷത്തേക്കാണു കരാർ. ബാഴ്സ ഇതിനോടകം തന്നെ അത്ലറ്റിക്കോയ്ക്കു പണം കൈമാറിയെന്നും റിപ്പോർട്ടുകൾ പറയുന്നു. അഞ്ചു വർഷമായി അത്ലറ്റിക്കോ മാഡ്രിഡിലെ ഏറ്റവും പ്രധാന താരമായിരുന്നു ഗ്രീസ്മാൻ. അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്നു മേയിൽ തന്നെ അറിയിച്ച ഗ്രീസ്മാൻ ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രീസീസണ് ക്യാന്പിൽനിന്നു മാറി നിൽക്കുകയാണ്. 2014-ൽ അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയ ഗ്രീസ്മാൻ, 257 മത്സരങ്ങളിൽ ക്ലബ്ബിന്റെ ജേഴ്സിയണിഞ്ഞു. 133 ഗോളുകളും 43 അസിസ്റ്റും ക്ലബിനായി ഗ്രീസ്മാൻ നേടി.
Read Moreവിംബിൾഡണിൽ സെറീന-ഹാലെപ്പ് ഫൈനൽ
ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ സെറീന വില്യംസ്-സിമോണ ഹാലെപ്പ് പോരാട്ടം. വിംബിൾഡണ്‍ ഫൈനലിലാണ് ക്ലാസിക് പോരാട്ടം.ബാർബോറ സ്ട്രൈക്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സെറിനയുടെ ഫൈനൽ പ്രവേശം. സ്കോർ 6-1, 6-2. എട്ടാം വിംബിൾഡണ്‍ കിരീടം ലക്ഷ്യമിട്ടാണ് സെറീന ഹാലെപ്പയ്ക്കെതിരെ ഇറങ്ങുന്നത്. എന്നാൽ കടുത്ത പോരാട്ടമാവും ഫൈനലിൽ സെറീറ നേരിടേണ്ടി വരിക. എലിന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഹാലെപ്പയുടെ ഫൈനൽ പ്രവേശനം. സ്കോർ 6-1, 6-3.
Read Moreജേസണ്‍ റോയി ലോകകപ്പ് ഫൈനൽ കളിക്കും; ശിക്ഷ പിഴയിൽ ഒതുക്കി ഐസിസി
ബിർമിംഗ്ഹാം: ഇംഗ്ലീഷ് ഓപ്പണർ ജേസണ്‍ റോയി ലോകകപ്പ് ഫൈനൽ കളിക്കും. സെമി ഫൈനലിൽ അന്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചതിന് റോയിക്കു സസ്പെൻഷൻ ലഭിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ശിക്ഷ പിഴയിൽ ഒതുക്കാൻ മാച്ച് റഫറി രഞ്ജൻ മദുഗുലെ തീരുമാനിക്കുകയായിരുന്നു. മാച്ച് ഫീയുടെ 30 ശതമാനമാണ് റോയി പിഴ നൽകേണ്ടത്. 85 റണ്‍സുമായി സെഞ്ചുറിയിലേക്കു കുതിക്കവെ പാറ്റ് കമ്മിൻസിന്റെ പന്തിൽ പുൾ ഷോട്ടിനു ശ്രമിച്ചാണു റോയി പുറത്താകുന്നത്. റോയി പുറത്തായതായി അന്പയർ കുമാർ ധർമസേന വിധിച്ചെങ്കിലും തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ജേസണ്‍ റോയി ഗ്രൗണ്ടിൽ നിന്നു. ഇതേതുടർന്ന് അന്പയർ മറിയസ് എറാസ്മസ് ഇടപെട്ട് പവലിയനിലേക്കു പോകുവാൻ ആവശ്യപ്പെടുകയായിരുന്നു. റോയിയെ ഔട്ട് വിധിച്ച ശേഷം ധർമസേന ടിവി ചിഹ്നം കാണിച്ചത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ജോണി ബൈർസ്റ്റോ ഇംഗ്ലണ്ടിന്റെ ഏക റിവ്യു ഉപയോഗിച്ച് നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ അന്പയർ റിവ്യൂ സിഗ്നൽ കാണിച്ചു. ഓസ്ട്രേലിയയാണ് ഈ…
Read Moreഇന്ത്യയിലെ മികച്ച ഫുട്ബോളറായി സഹല്‍; നാടിനും നാട്ടുകാര്‍ക്കും ആഹ്ലാദം
പയ്യന്നൂര്‍: ഇന്ത്യയിലെ മികച്ച ഫുട്ബോളറായി സഹല്‍ അബ്ദുള്‍ സമദ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതു പയ്യന്നൂരിന്റെ കായികപ്രേമികള്‍ക്കുള്ള പ്രോത്സാഹനവും അംഗീകാരവുമായി. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് സഹലിനെ എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്. ജനനം മുതല്‍ പ്രീഡിഗ്രി വിദ്യാഭ്യാസം കഴിയുന്നതുവരെ സഹല്‍ ഗള്‍ഫിലായിരുന്നു. എയര്‍പോര്‍ട്ടിലും എയര്‍ഫോഴ്സിലും ഉദ്യോഗസ്ഥനായിരുന്ന പിതാവ് പയ്യന്നൂര്‍ കവ്വായിയിലെ പടിഞ്ഞാറെപുരയില് അബ്ദുള്‍ സമദ് ഫുട്ബോള്‍ കമ്പക്കാരനായിരുന്നു. കൂട്ടത്തില്‍ വോളിബോളും ടേബിള്‍ ടെന്നിസും. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണു സഹലിനു ഫുട്ബോളിനോടു പ്രണയം തോന്നിത്തുടങ്ങിയതെന്നു പിതാവ് പറയുന്നു.ഗള്‍ഫിലെ ഇത്തിഹാദ് ഫുട്ബോള്‍ അക്കാഡമി, ജി സെവന് എന്നീ പ്രമുഖ ക്ലബുകളുടെ കളിക്കാരനായിരുന്നു സഹല്‍. നാട്ടിലെത്തിയ ശേഷം ഒരുവര്‍ഷം പിലാത്തറ സെന്റ് ജോസഫ് കോളജില്‍ പഠനം.പിന്നീട് തുടര്‍ വിദ്യാഭ്യാസം കണ്ണൂര്‍ എസ്എന്‍ കോളജില്‍. ഇക്കാലയളവിലാണു സന്തോഷ് ട്രോഫിയില്‍ സഹല്‍ തന്റെ കഴിവ് തെളിയിച്ചത്.കഴിഞ്ഞവര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ…
Read Moreയുവതിയോട് മോശമായി പെരുമാറി;അഫ്ഗാനിസ്ഥാൻ ബൗളർ അഫ്താബ് ആലത്തിനു ഒരു വർഷത്തെ വിലക്ക്
കാബൂൾ: അഫ്ഗാനിസ്ഥാൻ ബൗളർ അഫ്താബ് ആലത്തിനു ഒരു വർഷത്തെ വിലക്ക്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡാണ് താരത്തിനു ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. ലോകകപ്പ് ടൂർണമെന്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കുറ്റത്തിനാണ് നടപടി. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ച അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ആഭ്യന്തര-രാജ്യാന്തര ക്രിക്കറ്റിൽനിന്നും ഒരു വർഷത്തേക്ക് വിലക്കാൻ തീരുമാനിച്ചത്. ലോകകപ്പിനിടെ ആലത്തിനെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് നടപടിയെന്നായിരുന്നു വിശദീകരണം. എന്നാൽ സതാംപ്ടണിൽ ടീം താമസിച്ച ഹോട്ടലിൽ ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയതാണ് താരത്തിനെതിരെ നപടി ഉണ്ടാകാൻ കാരണമായത്. ഇന്ത്യക്കെതിരായ മത്സരത്തിലാണ് ആലം അവസാനമായി കളിച്ചത്. അന്നായിരുന്നു ഹോട്ടലിൽ താരം മോശം പെരുമാറ്റം നടത്തിയത്.
Read Moreജഡേജ “അല്ലറ ചില്ലറ’യല്ല, ഈ മികവ് ഇതുവരെ കണ്ടിട്ടുമില്ല; പുകഴ്ത്തി മഞ്ജരേക്കർ
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ മത്സരത്തിലെ രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. തന്റെ “അല്ലറ ചില്ലറ’ മികവുകൊണ്ട് എല്ലാ അർഥത്തിലും ജഡേജ താൻ തെറ്റാണെന്നു തെളിയിച്ചെന്നും തന്നെ എല്ലാ അർഥത്തിലും വലിച്ചുകീറിയെന്നും മഞ്ജരേക്കർ സമ്മതിച്ചു. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇതുപോലെ മികവു പ്രകടിപ്പിച്ച ഒരു ജഡേജയെ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഡിയോ ഐസിസി ഒൗദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ലോകകപ്പ് സെമിയിൽ വന്പൻ തകർച്ചയെ നേരിട്ട ഇന്ത്യയെ ജഡേജയാണ് വിജയത്തിനരികെ എത്തിച്ചത്. 59 പന്തിൽനിന്ന് 77 റണ്‍സ് നേടിയ ജഡേജ ഏഴാം വിക്കറ്റിൽ ധോണിക്കൊപ്പം 116 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എങ്കിലും മത്സരത്തിൽ ഇന്ത്യ 18 റണ്‍സിനു തോറ്റു. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കമന്ററിക്കിടെ രവീന്ദ്ര ജഡേജ “അല്ലറ ചില്ലറ’ കളിക്കാരൻ മാത്രമാണെന്ന മഞ്ജരേക്കറിന്റെ അഭിപ്രായം വിവാദമായിരുന്നു. എജ്ബാസ്റ്റനിൽ ഇന്ത്യ-ഇംഗ്ലണ്ട് മൽസരം നടക്കുന്പോഴാണ്…
Read Moreഷാമിക്കായി വാദം
മാഞ്ചസ്റ്റർ: ന്യൂസിലൻഡിനെതിരേ പേസർ മുഹമ്മദ് ഷാമി, റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കിയാണ് വിരാട് കോഹ്ലി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ ഇറക്കിയത്. ഷാമിയെ ഒഴിവാക്കിയതിനെതിരേ ഇന്ത്യൻ ക്രിക്കറ്റ് മുൻ താരങ്ങളടക്കം വിമർശനമുന്നയിച്ചു. നാല് മത്സരങ്ങളിൽനിന്ന് 14 വിക്കറ്റ് വീഴ്ത്തിയ ഷാമിയെ ഇന്നലെ ടീമിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായവുമായി സൗരവ് ഗാംഗുലി, ആകാശ് ചോപ്ര തുടങ്ങിയവർ രംഗത്തെത്തി. ലീഗ് റൗണ്ടിൽ ഇന്ത്യയുടെ അവസാന മത്സരമായ ശ്രീലങ്കയ്ക്കെതിരേയും ഷാമി പ്ലേയിംഗ് ഇലവനിൽ ഇല്ലായിരുന്നു. ഡെത്ത് ഓവറിൽ ഷാമി റണ്‍ വഴങ്ങുന്നതാണ് പ്ലേയിംഗ് ഇലവനിൽനിന്ന് ഒഴിവാക്കാൻ കാരണം. മികച്ച ബൗളർമാരെ (ഷാമി, കുൽദീപ്) ഒഴിവാക്കി ഭേദപ്പെട്ട ഓൾ റൗണ്ടർമാരെ (ഭുവി, ജഡേജ) ഉൾപ്പെടുത്തുകയാണ് കോഹ്ലി ചെയ്തത്. എന്നാൽ, ഇന്നലെ മത്സരം 46.1 ഓവർ പൂർത്തിയായപ്പോൾ മഴ എത്തിയതോടെ ചർച്ചകൾ ഭുവി x ഷാമി എന്ന രീതിയിലേക്ക് മാറി. ഈ ലോകകപ്പിൽ ആദ്യത്തെ…
Read Moreഫെഡറർ @ 99
വിംബിൾഡണിൽ 100-ാം ജയം പ്രതീക്ഷിച്ച് സ്വിറ്റ്സർലൻഡിന്റെ പുരുഷ സിംഗിൾസ് താരം റോജർ ഫെഡറർ ഇന്ന് ക്വാർട്ടർ പോരാട്ടത്തിനിറങ്ങും. ജാപ്പനീസ് താരം കെയ് നിഷികോരിയാണ് എതിരാളി. ഫെഡറർ – നദാൽ സെമി വരുമോ എന്നാണ് ടെന്നീസ് ആരാധകരുടെ കാത്തിരിപ്പ്.
Read More