ലോ​ക​ക​പ്പ് നി​യ​മങ്ങൾ എന്ത് ?

1. റി​സ​ർ​വ് ദി​നം സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് റി​സ​ർ​വ് ദി​ന​മു​ണ്ട്. ത​ലേ​ദി​വ​സ​ത്തെ മ​ത്സ​ര​ത്തു​ട​ർ​ച്ച​യാ​ണ് റി​സ​ർ​വ് ദി​ന​ത്തി​ൽ ഉ​ണ്ടാ​കു​ക. അ​താ​യ​ത് ഇ​ന്ന​ലെ നി​ർ​ത്തി​യി​ട​ത്തു​നി​ന്ന് ന്യൂ​സി​ല​ൻഡിന്‍റെ ഇ​ന്നിം​ഗ് പു​ന​രാ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ്. 2. സൂ​പ്പ​ർ ഓ​വ​ർ സെ​മി, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ടൈ ​ആ​യാ​ൽ സൂ​പ്പ​ർ ഓ​വ​റി​ലൂ​ടെ വി​ജ​യി​യെ നി​ശ്ച​യി​ക്കും. 3. സെ​മി ന​ട​ന്നി​ല്ലെ​ങ്കി​ൽ സെ​മി ഫൈ​ന​ൽ മ​ത്സ​രം റി​സ​ർ​വ് ദി​ന​ത്തി​ലും ന​ട​ന്നി​ല്ലെ​ങ്കി​ൽ ലീ​ഗ് റൗ​ണ്ടി​ൽ പോ​യി​ന്‍റ് അ​ധി​കം നേ​ടി​യ ടീം ​ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റും. ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​ണി​ത്. 4. ഫൈ​ന​ൽ ന​ട​ന്നി​ല്ലെ​ങ്കി​ൽ ‌റി​സ​ർ​വ് ദി​ന​ത്തി​ലും ഫൈ​ന​ൽ പോ​രാ​ട്ടം ന​ട​ന്നി​ല്ലെ​ങ്കി​ൽ കി​രീ​ടം പ​ങ്കു​വ​യ്ക്കും. ര​ണ്ട് ഫൈ​ന​ലി​സ്റ്റു​ക​ളെ​യും സം​യു​ക്ത ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ക്കും.

Read More

വിം​ബി​ള്‍​ഡ​ണ്‍: ജോ​ക്കോ​വി​ച്ച് ക്വാ​ര്‍​ട്ട​റി​ൽ

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ൽ. ഫ്ര​ഞ്ച് താ​രം യു​ഗോ ഹം​ബ​ർ​ട്ടി​നെ ജോ​ക്കോ​വി​ച്ച് പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: 6-3, 6-2, 6-3. ബെ​ൽ​ജി​യ​ൻ താ​രം ഡേ​വി​ഡ് ഗോ​ഫി​നാ​ണ് ക്വാ​ർ​ട്ട​റി​ൽ ജോ​ക്കോ​വി​ച്ചി​ന്‍റെ എ​തി​രാ​ളി.

Read More

ദാ​ദ​യ്ക്കൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മെ​ന്ന് സ​ച്ചി​ൻ

ല​ണ്ട​ൻ: മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ സൗ​ര​വ് ഗാം​ഗു​ലി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ. ദാ​ദ​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്ന് സ​ച്ചി​ൻ ട്വീ​റ്റ് ചെ​യ്തു. അ​ണ്ട​ർ 15 ടീ​മി​ൽ ഒ​രു​മി​ച്ച് ക​ളി​ച്ച് തു​ട​ങ്ങി​യ​തു മു​ത​ൽ ഇ​പ്പോ​ൾ ലോ​ക​ക​പ്പി​ൽ ഒ​രു​മി​ച്ച് ക​മ​ന്‍റ​റി പ​റ​യു​ന്ന​തു വ​രെ ഗാം​ഗു​ലി​ക്കൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ണെ​ന്നും സ​ച്ചി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ണ്ട​ർ 15 ടീ​മി​ൽ ക​ളി​ക്കു​ന്ന സ​മ​യ​ത്ത് ഗാം​ഗു​ലി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​വും സ​ച്ചി​ൻ ട്വീ​റ്റി​നൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്.

Read More

ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് കോ​ച്ച് സ്റ്റീ​വ് റോ​ഡ്സി​നെ പു​റ​ത്താ​ക്കി

ല​ണ്ട​ൻ: ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് കോ​ച്ച് സ്റ്റീ​വ് റോ​ഡ്സി​നെ പു​റ​ത്താ​ക്കി. ലോ​ക​ക​പ്പി​ൽ​നി​ന്നു ബം​ഗ്ലാ​ദേ​ശ് പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് സ്റ്റീ​വ് റോ​ഡ്സി​നെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യ​ത്. റോ​ഡ്സും ബോ​ര്‍​ഡും ത​മ്മി​ല്‍ സം​യു​ക്ത​മാ​യ കൈ​ക്കൊ​ണ്ട തീ​രു​മാ​ന​മാ​ണ് ഇ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. റോ​ഡ്സ് 2020 ട്വി​ന്‍റി-20 ലോ​ക​ക​പ്പ് വ​രെ​യാ​യി​രു​ന്നു ചു​മ​ത​ല​യി​ല്‍ തു​ട​രേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ലും ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​ന് സെ​മി​യി​ല്‍ എ​ത്തു​വാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തോ​ടെ സ്ഥാ​നം ഒ​ഴി​യു​ക​യാ​യി​രു​ന്നു. റോ​ഡ്സി​നെ പു​റ​ത്താ​ക്കു​ക​യ​ല്ലെ​ന്നും ഇ​ത് സം​യു​ക്ത​മാ​യ കൈ​ക്കൊ​ണ്ട ഒ​രു തീ​രു​മാ​ന​മാ​ണെ​ന്നും ബം​ഗ്ലാ​ദേ​ശി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് നി​സ്സാ​മു​ദ്ദീ​ന്‍ ചൗ​ധ​രി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ന് ടീ​മി​നൊ​പ്പം റോ​ഡ്സു​ണ്ടാ​കി​ല്ലെ​ന്നും നി​സ്സാ​മു​ദ്ദീ​ന്‍ അ​റി​യി​ച്ചു.

Read More

ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ൻ പോ​രാ​ട്ടം; കോ​ഹ്ലി​ക്കു ഭീ​ഷ​ണി​യു​യ​ർ​ത്തി രോ​ഹി​ത്

ദു​ബാ​യ്: ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ വി​രാ​ട് കോ​ഹ്ലി​യു​ടെ ഒ​ന്നാം റാ​ങ്കി​നു ഭീ​ഷ​ണി​യു​യ​ർ​ത്തി രോ​ഹി​ത് ശ​ർ​മ. നി​ല​വി​ൽ 891 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു കോ​ഹ്ലി​യും 885 പോ​യി​ന്‍റു​മാ​യി രോ​ഹി​ത് ര​ണ്ടാ​മ​തു​മാ​ണ്. ലോ​ക​ക​പ്പി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണു രോ​ഹി​തി​ന് മി​ക​ച്ച പോ​യി​ന്‍റ് മു​ന്നേ​റ്റം ന​ൽ​കി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​തു​വ​രെ 647 റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത്, അ​ഞ്ചു ശ​ത​ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. നി​ല​വി​ലെ ഫോ​മി​ൽ ലോ​ക​ക​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ രോ​ഹി​ത് ഒ​ന്നാം റാ​ങ്ക് കോ​ഹ്ലി​യി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തേ​ക്കും. പാ​ക്കി​സ്ഥാ​ന്‍റെ ബാ​ബ​ർ അ​സം നാ​ലു സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കെ​ത്തി. ഫാ​ഫ് ഡു ​പ്ലെ​സി (820), റോ​സ് ടെ​യ്ല​ർ (813) ഡേ​വി​ഡ് വാ​ർ​ണ​ർ(803) എ​ന്നി​വ​രാ​ണു തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ. ബൗ​ളിം​ഗ് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യു​ടെ ജ​സ്പ്രീ​ത് ബും​റ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രും. 814 പോ​യി​ന്‍റാ​ണ് ബും​റ​യ്ക്കു​ള്ള​ത്. ട്രെ​ന്‍റ് ബോ​ൾ​ട്ടും (758) പാ​റ്റ് ക​മ്മി​ൻ​സും (698) ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന അ​ഫ്ഗാ​നി​സ്ഥാ​ൻ…

Read More

ഓ​റ​ഞ്ചി​ൽ ക​ണ്ണീ​ർ വീ​ണു; ലോ​ക​കി​രീ​ട​ത്തി​ൽ ചും​ബി​ച്ച് അ​മേ​രി​ക്ക​ൻ പെ​ണ്‍​പ​ട

ലി​യോ​ണ്‍: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​വ​ട്ട​വും ലോ​ക​ഫു​ട്ബോ​ൾ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് അ​മേ​രി​ക്ക​ൻ പെ​ണ്‍​പ​ട. ഫ്രാ​ൻ​സി​ലെ പാ​ർ​ക് ഒ​ളി​ന്പി​യാ​ക് ലി​യോ​ണൈ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യൂ​റോ​പ്യ​ൻ ചാ​ന്പ്യ​ൻ​മാ​രാ​യ ഹോ​ള​ണ്ടി​നെ വീ​ഴ്ത്തി​യാ​ണ് അ​മേ​രി​ക്ക കി​രീ​ട​മു​യ​ർ​ത്തി​യ​ത്. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ വി​ജ​യം. ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷം 61-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു ത​ക​ർ​പ്പ​ൻ ഫോ​മി​ലു​ള്ള മേ​ഗ​ൻ റെ​പീ​ന​യാ​ണ് അ​മേ​രി​ക്ക​യ്ക്കു ലീ​ഡ് ന​ൽ​കി​യ​ത്. റെ​പീ​ന​യു​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​റാം ഗോ​ളാ​യി​രു​ന്നു ഇ​ത്. 69-ാം മി​നി​റ്റി​ൽ റോ​സെ ല​വെ​ല്ലെ​യു​ടെ ഗോ​ൾ കൂ​ടി​യാ​യ​തോ​ടെ ഓ​റ​ഞ്ച് പ​ട​യു​ടെ പ​ത​നം പൂ​ർ​ത്തി​യാ​യി. ഹോ​ള​ണ്ട് ഗോ​ൾ​കീ​പ്പ​ർ വാ​ൻ വീ​നെ​ന്ദാ​ലി​ന്‍റെ മി​ക​വാ​ണ് അ​മേ​രി​ക്ക​യെ കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടു​ന്ന​തി​ൽ​നി​ന്നു ത​ട​ഞ്ഞ​ത്. തു​ട​ർ​ച്ച​യാ​യ ഏ​ഴാം മ​ത്സ​ര​ത്തി​ലാ​ണ് ഹോ​ള​ണ്ട് അ​മേ​രി​ക്ക​യോ​ടു തോ​ൽ​ക്കു​ന്ന​ത്. അ​തും 24-2 എ​ന്ന അ​ഗ്രി​ഗേ​റ്റ് സ്കോ​റി​ൽ. അ​മേ​രി​ക്ക​യു​ടെ നാ​ലാം ലോ​ക​ക​പ്പ് കി​രീ​ട​മാ​ണി​ത്. 1991, 1999, 2015 വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​തി​നു മു​ന്പു​ള്ള കി​രീ​ട​ങ്ങ​ൾ.

Read More

സ്വ​ന്തം നാ​ട്ടി​ൽ ക​ളി​ച്ച​പ്പോ​ഴെ​ല്ലാം കോ​പ്പ കി​രീ​ടം ചൂ​ടി ബ്ര​സീ​ൽ

റി​യോ ഡീ ​ഷാ​നെ​റോ: നീ​ണ്ട 12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് പെ​റു​വി​നെ​തി​രാ​യ ജ​യ​ത്തി​ലൂ​ടെ വീ​ണ്ടും കോ​പ്പ കി​രീ​ടം ചൂ​ടി ബ്ര​സീ​ൽ വി​രാ​മ​മി​ട്ട​ത്. ഇ​തി​നു മു​ൻ​പ് 2007ലാ​യി​രു​ന്നു ബ്ര​സീ​ൽ കോ​പ്പ​യി​ൽ ജേ​താ​ക്ക​ളാ​യ​ത്. 2007നു ​മു​ന്നേ 1919, 1922, 1949, 1989, 1997, 1999, 2004 വ​ർ​ഷ​ങ്ങ​ളി​ലും അ​വ​ർ കി​രീ​ടം നേ​ടി. ഇ​തോ​ടെ മ​റ്റൊ​രു നേ​ട്ടം കൂ​ടി ബ്ര​സീ​ൽ കൈ​വ​രി​ച്ചു. ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​പ്പോ​ഴെ​ല്ലാം കോ​പ്പ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ടീം ​എ​ന്ന ഖ്യാ​തി​യാ​ണ് ബ്ര​സീ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ഫൈ​ന​ലി​ലെ​ത്തി​യ ര​ണ്ടു​വ​ട്ട​വും കോ​പ്പ കി​രീ​ടം നേ​ടി​യ പെ​റു​വാ​ക​ട്ടെ അ​വ​രു​ടെ മൂ​ന്നാം ഫൈ​ന​ലി​ൽ ത​ക​ർ​ന്ന​ടി​യു​ക​യും ചെ​യ്തു. 1939, 1975 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് പെ​റു ഇ​തി​നു മു​ന്നെ ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. 39ൽ ​ഉ​റു​ഗ്വ​യേ​യും 75ൽ ​കൊ​ളം​ബി​യ​യേ​യും ത​റ​പ​റ്റി​ച്ചാ​യി​രു​ന്നു പെ​റു​വി​ന്‍റെ ര​ണ്ട് കി​രീ​ട നേ​ട്ട​ങ്ങ​ൾ.

Read More

ടീ​മം​ഗ​ങ്ങ​ൾ​ക്കൊ​പ്പം “ത​ല’​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം; ഒ​പ്പം കു​ഞ്ഞു സി​വ​യും-​വീ​ഡി​യോ

ല​ണ്ട​ൻ: ഇ​ന്ത്യ ക്രി​ക്ക​റ്റ് ടീ​മി​ലെ മി​സ്റ്റ​ർ കൂ​ളാ​യ എം.​എ​സ്. ധോ​ണി​യു​ടെ 38-ാം പി​റ​ന്നാ​ൾ ടീ​മം​ഗ​ങ്ങ​ൾക്കൊപ്പം ആ​ഘോ​ഷി​ച്ചു. കേ​ക്ക് മു​റി​ച്ച് അ​തി​ഗം​ഭീ​ര​മാ​യി ത​ന്നെ​യാ​ണ് ടീം ​അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്രി​യ “ത​ല’​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. ഭാ​ര്യ സാ​ക്ഷി​യും മ​ക​ള്‍ സി​വ​യും ഇതിൽ പ​ങ്കെ​ടു​ത്തു. ബി​സി​സി​ഐ​യാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. #WATCH Leeds, England: Cricketer Mahendra Singh Dhoni cut his birthday cake earlier today. He turned 38 today. #MSDhoni (Video Courtesy- BCCI) pic.twitter.com/r0E6QAouFs — ANI (@ANI) July 7, 2019

Read More

ജയിച്ചിട്ടും ജയിക്കാതെ പാക്കിസ്ഥാൻ; തോറ്റിട്ടും തോൽപ്പിച്ച് ബംഗ്ലാദേശ്

ല​ണ്ട​ൻ: ജ​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും പാ​ക്കി​സ്ഥാ​ന്‍റെ സെ​മി പ്ര​വേ​ശ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബം​ഗ്ലാ​ദേ​ശ്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് പാ​ക്കി​സ്ഥാ​നോ​ട് 94 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 316 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 44.1 ഓ​വ​റി​ൽ 221 റ​ൺ​സി​നു പു​റ​ത്താ​യി. ഇ​തോ​ടെ ജ​യി​ച്ചെ​ങ്കി​ലും റ​ൺ​നി​ര​ക്കി​ൽ ന്യൂ​സി​ല​ൻ​ഡി​നെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കാ​തെ പാ​ക്കി​സ്ഥാ​ൻ ലോ​ക​ക​പ്പി​ൽ​നി​ന്നും പു​റ​ത്താ​കു​ക​യും ചെ​യ്തു. ഷ​ഹ​സീ​ൻ ഷാ ​അ​ഫ്രീ​ദി​യു​ടെ തീ​പാ​റു​ന്ന പ​ന്തു​ക​ളാ​ണ് ജ​യി​ച്ചു​മ​ട​ങ്ങാ​മെ​ന്ന ബം​ഗ്ലാ​ദേ​ശി​ന്‍റെ മോ​ഹ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി​യ​ത്. ഷ​ഹ​സീ​ൻ ആ​റു വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഷാ​ക്കീ​ബ് അ​ൽ ഹ​സ​നു​മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്. ലി​ന്‍റ​ൺ ദാ​സും (32) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. മ​റ്റാ​ർ​ക്കും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ല. ടോ​സ് ഭാ​ഗ്യം തു​ണ​ച്ച് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കി​സ്ഥാ​ൻ ഇ​മാം ഉ​ൾ​ഹ​ഖ് (100), ബാ​ബ​ർ അ​സം (96), ഇ​മാ​ദ് വാ​സിം (46) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് മി​ക​വി​ൽ മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി. എ​ന്നാ​ൽ സെ​മി…

Read More

ഷോ​യി​ബ് ഷോ ​ഇ​നി​യി​ല്ല; മാ​ലി​ക്ക് ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് വി​ര​മി​ച്ചു

ല​ണ്ട​ൻ: പാ​ക്കി​സ്ഥാ​ൻ മു​ൻ ക്യാ​പ്റ്റ​ൻ ഷോ​യി​ബ് മാ​ലി​ക്ക് ഏ​ക​ദി​ന ക്രി​ക്ക​റ്റി​നോ​ട് വി​ട പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 94 റ​ൺ​സി​ന് പാ​ക്കി​സ്ഥാ​ൻ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ലി​ക്ക് ത​ന്‍റെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക​ക​പ്പി​ന്‍റെ സെ​മി കാ​ണാ​തെ പാ​ക്പ​ട പു​റ​ത്താ​യി​രു​ന്നു. ഏ​റെ​നാ​ൾ മു​ന്നേ ത​ന്നെ ഈ ​തീ​രു​മാ​നം എ​ടു​ത്തി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ, പ​ല​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം നീ​ളു​ക​യാ​യി​രു​ന്ന​വെ​ന്നും മാ​ലി​ക്ക് പ​റ​ഞ്ഞു. ഒ​പ്പം ക​ളി​ച്ച​വ​ർ​ക്കും, പ​രി​ശീ​ല​ക​ർ​ക്കും, സു​ഹൃ​ത്തു​ക്ക​ൾ​ക്കും, സ്പോ​ൺ​സ​ർ​മാ​ർ​ക്കും, മാ​ധ്യ​മ​ങ്ങ​ൾ​ക്കും, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും എ​ല്ലാ​ത്തി​ലു​മു​പ​രി ആ​രാ​ധ​ക​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും മാ​ലി​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​റെ ദുഃ​ഖ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും പ​ക്ഷേ, ക​രി​യ​റി​നേ​ക്കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ താ​ൻ സ​ന്തു​ഷ്ട​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ൽ സ​മ​യം കു​ടും​ബ​ത്തി​നൊ​പ്പം ചെ​ല​വി​ടാ​നാ​കു​മെ​ന്ന​ത് ത​ന്നെ സ​ന്തു​ഷ്ട​നാ​ക്കു​ന്നു​ണ്ടെ​ന്നും ട്വ​ന്‍റി-20 ഫോ​ർ​മാ​റ്റി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നാ​കു​മെ​ന്നും മാലിക്ക് വ്യക്തമാക്കി. നി​ല​വി​ലെ ലോ​ക​ക​പ്പ് ഷോ​യി​ബി​ന് അ​ത്ര ന​ല്ല ഓ​ർ​മ​ക​ള​ല്ല സ​മ്മാ​നി​ക്കു​ക. ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​കെ നേ​ടാ​നാ​യ​ത് വെ​റും…

Read More