ഇ​തു ധോ​ണി​ക്കേ പ​റ്റൂ!

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ്ര​ത്യേ​കി​ച്ച്, ഏ​ക​ദി​ന, ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഫ​സ്റ്റ് ചോ​യ്‌​സ് വി​ക്ക​റ്റ് കീ​പ്പ​റാ​ണ് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ബു​ധ​നാ​ഴ്ച ഐ​പി​എ​ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്-​ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ് മ​ത്സ​ര​ത്തി​ല്‍ വ്യ​ക്ത​മാ​യ​ത്. ആ​ദ്യം ബാ​റ്റ് കൊ​ണ്ട് ഇ​ന്ദ്ര​ജാ​ലം കാ​ട്ടി​യ ധോ​ണി വി​ക്ക​റ്റി​നു പി​ന്നി​ലു​ള്ള പ്ര​ക​ട​നം​കൊ​ണ്ട് ഇ​ന്ദ്ര​ജാ​ലം പൂ​ര്‍ത്തി​യാ​ക്കി. പ​നി​മൂ​ലം കഴിഞ്ഞ മ​ത്സ​ര​ത്തി​ല്‍ മും​ബൈ​യ്‌​ക്കെ​തി​രെ ധോ​ണി കളിച്ചിരുന്നില്ല. തിരിച്ചുവന്ന ധോണി ബാ​റ്റിം​ഗി​ലും വി​ക്ക​റ്റി​നു പി​ന്നി​ലും ഒ​രേ​പോ​ലെ തി​ള​ങ്ങി​യ ധോ​ണി ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സി​നെ​തി​രാ​യ മ​ല്‍സ​ര​ത്തി​ല്‍ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചാ​യി. ആ​ദ്യം വി​ക്ക​റ്റി​നു മു​ന്നി​ല്‍ വ​ന്‍ സ്‌​കോ​ര്‍ ല​ക്ഷ്യ​മി​ല്ലാ​തെ നി​ര​ങ്ങി​നീ​ങ്ങി​യ ചെ​ന്നൈ​യെ അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ത​ക​ര്‍ത്ത​ടി​ച്ച ധോ​ണി​യാ​ണ് പൊ​രു​താ​നു​ള്ള സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. 22 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 44 റ​ണ്‍സ് നേ​ടി​യ ചെ​ന്നൈ നാ​യ​ക​ന്‍ ടീ​മി​നെ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 179 റ​ണ്‍സ് എ​ന്ന ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ചു. നാ​ലു…

Read More

ഒ​ടു​വി​ൽ ഉ​ത്ത​ര​മാ​യി; ലോ​ക​ത്ത് നി​ർ​മി​ച്ച ഏ​റ്റ​വും വി​ല​യേ​റി​യ കാ​റി​ന്‍റെ ഉ​ട​മ റൊ​ണാ​ൾ​ഡോ

ടൂ​റി​ൻ: ലോ​ക​ത്ത് നി​ർ​മി​ച്ചി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും വി​ല​യേ​റി​യ കാ​ർ സ്വ​ന്ത​മാ​ക്കി ഫു​ട്ബോ​ൾ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. ബു​ഗാ​ട്ടി ലാ ​വൊ​ച്യൂ​ർ നോ​റെ​യാ​ണ് യു​വ​ന്‍റ​സ് താ​രം സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് സ്പാ​നി​ഷ് സ്പോ​ർ​ട്സ് മാ​ധ്യ​മ​മാ​യ മാ​ഴ്സ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 11 ദ​ശ​ല​ക്ഷം യൂ​റോ (85.7 കോ​ടി രൂ​പ) യാ​ണ് ഈ ​കാ​റി​ന്‍റെ വി​ല​യെ ക​രു​ത​പ്പെ​ടു​ന്നു. എ​ന്നാ​ൽ ബു​ഗാ​ട്ടി ഇ​തേ​ക്കു​റി​ച്ച് ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ലോ​ക​ത്ത് ഇ​തു​വ​രെ നി​ർ​മി​ച്ചി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള കാ​റാ​ണി​ത്. കാ​ർ വാ​ങ്ങ​ണ​മെ​ന്ന് ആ​രെ​ങ്കി​ലും വി​ചാ​രി​ച്ചാ​ലും പ്ര​യാ​സ​മാ​ണ്. കാ​ര​ണം ആ​കെ ഒ​രു ലാ ​വൊ​ച്യൂ​ർ നോ​റെ കാ​ർ മാ​ത്ര​മാ​ണ് ബു​ഗാ​ട്ടി നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ക​ന്പ​നി സ്ഥാ​പി​ച്ച​തി​ന്‍റെ 110-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ലാ ​വൊ​ച്യൂ​ർ നോ​റെ പു​റ​ത്തി​റ​ക്കി​യ​ത്. മാ​ർ​ച്ചി​ൽ ജെ​നീ​വ മോ​ട്ടോ​ർ ഷോ​യി​ലാ​യി​രു​ന്നു പു​റ​ത്തി​റ​ക്ക​ൽ. ഫോ​ക്സ്വാ​ഗ​ണ്‍ ഗ്രൂ​പ്പി​ന്‍റെ മു​ൻ ചെ​യ​ർ​മാ​നും ഫെ​ർ​ഡി​നാ​ന്‍റ് പോ​ർ​ഷെ​യു​ടെ കൊ​ച്ചു​മ​ക​നു​മാ​യ ഫെ​ർ​ഡി​നാ​ൻ​ഡ് പീ​ച്ച് ഈ ​കാ​ർ വാ​ങ്ങി​യെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത​ക​ളി​ലു​ണ്ടാ​യി​രു​ന്നു.…

Read More

വിം​ബി​ള്‍ഡ​ണ്‍ സ​മ്മാ​ന​ത്തു​ക ഉ​യ​ര്‍ത്തി

ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍ഷി​പ്പ് സ​മ്മാ​ന​ത്തു​ക ഉ​യ​ര്‍ത്തി. ഈ ​വ​ര്‍ഷ​ത്തെ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 4.94 കോ​ടി ഡോ​ള​റാ​കും സ​മ്മാ​ന​ത്തു​ക. 11.8 ശ​ത​മാ​ന​ത്തി​ന്‍റെ ഉ​യ​ര്‍ച്ച​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഓ​ള്‍ ഇം​ഗ്ല​ണ്ട് ക്ല​ബ്ബാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

Read More

രൂ​പീ​ന്ദ​ര്‍ തി​രി​ച്ചെ​ത്തി; ജ​സ്‌​ക​ര​ന്‍ പു​തു​മു​ഖം

ന്യൂ​ഡ​ല്‍ഹി: ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ പു​രു​ഷ ഹോ​ക്കി ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ച​യ​സ​മ്പ​ന്നാ​യ ഡ്രാ​ഗ് ഫ്‌​ളി​ക്ക​ര്‍ രൂപീ​ന്ദ​ര്‍ പാ​ല്‍ സിം​ഗ് ടീ​മി​ല്‍ തി​രി​ച്ചെ​ത്തി. ജ​സ്‌​ക​ര​ന്‍ സിം​ഗ് ആ​ണ് ടീ​മി​ലെ ഏ​ക പു​തു​മു​ഖം. മേ​യ് 10നാ​ണ് ഇ​ന്ത്യ​യു​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നാ​ണ രൂപീ​ന്ദ​ര്‍ ടീ​മി​നു പു​റ​ത്താ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ജ​ക്കാ​ര്‍ത്ത​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലാ​ണ് താ​രം അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. മി​ഡ്ഫീ​ല്‍ഡ​ര്‍ മ​ന്‍പ്രീ​ത് സിം​ഗ് ആ​ണ് 18 അം​ഗ ടീ​മി​ന്‍റെ നാ​യ​ക​ന്‍. സു​രേ​ന്ദ​ര്‍ കു​മാ​റാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍.

Read More

പോ​ഗ്ബ​യു​ടെ ലോ​ക​ക​പ്പ് ബൂ​ട്ട് വി​റ്റു

പാ​രീ​സ്: ഫി​ഫ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ന്‍സി​ന്‍റെ മ​ധ്യ​നി​ര​താ​രം പോ​ള്‍ പോ​ഗ്ബ ഫൈ​ന​ലി​ല്‍ ധ​രി​ച്ച ബൂ​ട്ട് വി​റ്റു. 30000 യൂ​റോ​യ്ക്കാ​ണ് പോ​ഗ്ബ ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ധ​രി​ച്ച ബൂ​ട്ട് വി​റ്റു​പോ​യ​ത്. 2018ലെ ​റ​ഷ്യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍സ് 4-2നാ​ണ് ക്രൊ​യേ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ലെ മൂ​ന്നാ​മ​ത്തെ ഗോ​ള്‍ മ​ധ്യ​നി​ര​താ​ര​ത്തി​ന്‍റേ​താ​യി​രു​ന്നു. ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍ മോ​ശ​മാ​യ ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍ക്കാ​യി സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ഒ​രു ഫ്ര​ഞ്ച് ചാ​രി​റ്റി സം​ഘ​ട​ന​യ്ക്കാ​ണ് ഈ ​ബൂ​ട്ട് താ​രം സം​ഭാ​വ​ന ന​ല്കി​യ​ത്. പാ​രീ​സി​ലെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് വ​ന്ന പോ​ഗ്ബ യൂ​റോ 2016ലെ ​ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഐ​സ് ല​ന്‍ഡി​നെ​തി​രേ ജ​യി​ച്ച മ​ത്സ​ര​ത്തി​ല്‍ ഇ​ട്ട ജ​ഴ്‌​സി​യും സം​ഭാ​വ​ന ന​ല്‍കി. 4000 യൂ​റോ​യ്ക്കാ​ണ് ജ​ഴ്‌​സി വി​റ്റു​പോ​യ​ത്. 2017 ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ താ​രം ഹോ​ള​ണ്ടി​നെ​തി​രേ ധ​രി​ച്ച ജ​ഴ്‌​സി 3000 യൂ​റോ​യ്ക്കാ​ണ് വി​റ്റ​ത്. ദേ​ശീ​യ കു​പ്പാ​യ​ങ്ങ​ള്‍ക്ക് പ്ര​തീ​ക്ഷി​ച്ച​തി​ല്‍ കൂ​ടു​ത​ല്‍ വി​ല ല​ഭി​ച്ച​പ്പോ​ള്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ലെ ജ​ഴ്‌​സി​യു​ടെ വി​ല കു​റ​വാ​യി​രു​ന്നു.…

Read More

സ്മി​ത്തും വാ​ര്‍ണ​റും മ​ട​ങ്ങു​ന്നു

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ൽനി​ന്ന് ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ ലോ​ക​ക​പ്പ് ത​യാ​റെ​ടു​പ്പി​നായി പി​ന്മാ​റി​യ​തി​നു പി​ന്നാ​ലെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ക​ളി​ക്കാ​രും പി​ന്മാ​റു​ന്നു. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ച ഡേ​വി​ഡ് വാ​ർണ​റും സ്റ്റീ​വ് സ്മി​ത്തും ജേ​സ​ണ്‍ ബെ​ഹ​രെ​ന്‍ഡോ​ര്‍ഫു​മാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്. ഓ​പ്പ​ണ​ര്‍ വാ​ര്‍ണ​ര്‍ മ​ട​ങ്ങു​ന്നതു സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ​യും സ്മി​ത്തി​ന്‍റെ പോ​ക്ക് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നും തി​രി​ച്ച​ടി​യാ​കും. മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പേ​സ​ര്‍ ജേ​സ​ണ്‍ ബെ​ഹ​രെ​ന്‍ഡോ​ര്‍ഫും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​ണ്. മൂ​വ​രും ലോ​ക​ക​പ്പി​നു മു​മ്പു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ള്‍ക്കാ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്കു പോ​കു​ന്ന​ത്. മേ​യ് ര​ണ്ടി​ന്് ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീ​മി​ന്‍റെ ലോ​ക​ക​പ്പ് ക്യാ​മ്പ് ആ​രം​ഭി​ക്കും. വാ​ര്‍ണ​ര്‍ ന​ല്‍കു​ന്ന തു​ട​ക്ക​മാ​ണ് സ​ണ്‍റൈ​സേ​ഴ്‌​സി​നെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്കു പ​ല​പ്പോ​ഴും ന​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രേ 56 പ​ന്തി​ല്‍ 81 റ​ണ്‍സ് എ​ടു​ത്ത വാ​ര്‍ണ​ര്‍ ഈ ​സീ​സ​ണി​ലെ എ​ട്ടാ​മ​ത്തെ അ​ര്‍ധ സെ​ഞ്ചു​റി തി​ക​ച്ചു. ഈ ​സീ​സ​ണി​ല്‍ വാ​ര്‍ണ​ര്‍ക്കൊ​പ്പം ഓ​പ്പ​ണ്‍ ചെ​യ്യാ​നു​ണ്ടാ​യി​രു​ന്ന ഇം​ഗ്ല​ണ്ടി​ന്‍റെ ജോ​ണി…

Read More

അ​ല​ക്‌​സ് ഹെ​യ്‌ൽസി​നു വി​ല​ക്ക്

ല​ണ്ട​ന്‍: ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് തൊ​ട്ടു​മു​ന്‍പ് ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ​ര്‍ അ​ല​ക്‌​സ് ഹെ​യ്‌ൽസി​ന് വി​ല​ക്ക്. ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ന് 21 ദി​വ​സ​ത്തേ​ക്ക് താ​ര​ത്തെ ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് വി​ല​ക്കി. ലോ​ക​ക​പ്പി​നു​ള്ള 15 അം​ഗ പ്രാ​ഥ​മി​ക ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ച താ​രം ര​ണ്ടാം ത​വ​ണ​യും ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ല​ക്കി​നൊ​പ്പം വാ​ര്‍ഷി​ക പ്ര​തി​ഫ​ല​ത്തി​ന്‍റെ അ​ഞ്ച് ശ​ത​മാ​നം പി​ഴ​യും ഒ​ടു​ക്ക​ണം. എ​ന്നാ​ല്‍ ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍പ് താ​ര​ത്തി​ന് ടീ​മി​നൊ​പ്പം ചേ​രാ​നാ​കും. ഇം​ഗ്ലീ​ഷ് സ​ഹ​താ​രം ബെ​ന്‍ സ്‌​റ്റോ​ക്‌​സി​നൊ​പ്പം ത​ല്ലു​ണ്ടാ​ക്കി കു​പ്ര​സി​ദ്ധി നേ​ടി​യ താ​ര​മാ​ണ് ഹെ​യ്‌ൽസ്. സം​ഭ​വ​ത്തി​ല്‍ ഹെ​യ്ല്‍സി​ന് അ​ന്ന് വി​ല​ക്ക് ല​ഭി​ച്ചി​രു​ന്നു. വി​ല​ക്കി​നെ​ത്തു​ട​ര്‍ന്ന് ഹെ​യ്‌ൽസി​നെ അ​യ​ര്‍ല​ന്‍ഡി​നെ​തി​രേ​യു​ള്ള ഏ​ക ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലും പാ​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന, ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ലും ഉ​ള്‍പ്പെ​ടു​ത്തി​ല്ല. ഹെ​യ്‌ൽസി​നു പ​ക​ര​ക്കാ​ര​ന്‍ ആ​രെ​ന്നും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഹാം​ഷ​യ​റി​ന്‍റെ നാ​യ​ക​ന്‍ ജ​യിം​സ് വി​ന്‍സി​ന്‍റെ പേ​രാ​ണ ഉ​യ​ര്‍ന്നു​വ​രു​ന്ന​ത്.

Read More

അ​ട്ടി​മ​റി തു​ട​രാ​ന്‍ അ​യാ​ക്‌​സ്

ല​ണ്ട​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ ആ​ദ്യ​പാ​ദ സെ​മി ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. വ​മ്പ​ന്മാ​രെ വീ​ഴ്ത്തി​യെ​ത്തി​യി​രി​ക്കു​ന്ന ടോ​ട്ട​നവും അ​യാ​ക്‌​സു​മാ​ണ് ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ഈ ​സീ​സ​ണി​ല്‍ കി​രീ​ട​പ്ര​തീ​ക്ഷ​ക​ളാ​യ ര​ണ്ടു ടീ​മു​ക​ളെ​യാ​ണ് ടോ​ട്ട​ന​വും അ​യാ​ക്‌​സും ക്വാ​ര്‍ട്ട​റി​ല്‍ വീ​ഴ്ത്തി​യ​ത്. ടോ​ട്ട​ന​ത്തി​ന്‍റെ ആ​ദ്യ ചാ​മ്പ്യ​ന്‍സ് ലീ​ഗ് സെ​മി ഫൈ​ന​ലാ​ണ്. ഹോ​മി​ലാ​ണെ​ങ്കി​ലും എ​വേ​യി​ലെ​ങ്കി​ലും ഒ​രാ​ശ​ങ്ക​യു​മി​ല്ലാ​തെ ക​ളി​ക്കു​ന്ന​വ​രാ​ണ് ഇ​രു​ടീ​മും. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ​യും ക്വാ​ര്‍ട്ട​റി​ല്‍ യു​വ​ന്‍റ​സി​നെ​യും ത​ക​ര്‍ത്തെ​ത്തി​യ അ​യാ​ക്‌​സ് ടോ​ട്ട​നം ഹോ​ട്‌​സ്പ​റി​ന്‍റെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​റ​ങ്ങു​ന്ന​ത്. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ടി​നെ​യും ക്വാ​ര്‍ട്ട​റി​ല്‍ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ​യും കെ​ട്ടു​കെ​ട്ടി​ച്ചാ​ണ് ടോ​ട്ട​ന​ത്തി​ന്‍റെ വ​ര​വ്. സ്വ​ന്തം സ്റ്റേ​ഡി​യ​ത്തി​ല്‍ത​ന്നെ ആ​ദ്യ ചാ​മ്പ്യ​ന്‍സ് ലീ​ഗ് സെ​മി​യി​ല്‍ മി​ക​ച്ച ജ​യ​ത്തി​ല്‍ കു​റ​ഞ്ഞൊ​ന്നും ടോ​ട്ട​നം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ആ​റു ത​വ​ണ ഫൈ​ന​ലി​ലെ​ത്തു​ക​യും അ​തി​ല്‍ നാ​ലു പ്രാ​വ​ശ്യം യൂ​റോ​പ്യ​ന്‍ കി​രീ​ടം നേ​ടു​ക​യും ചെ​യ്ത അ​യാ​ക്‌​സ് ഇ​ത്ത​വ​ണ ഏ​വ​രെയും ഞെ​ട്ടി​ച്ചു​കൊ​ണ്ടു​ള്ള മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തു​ന്ന​ത്. 1995നു​ശേ​ഷം ഒ​രി​ക്ക​ല്‍ക്കൂ​ടി കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് അ​യാ​ക്‌​സ് ഇ​റ​ങ്ങു​ന്ന​ത്.…

Read More

രോഹിതിനു പിഴ

കോ​ല്‍ക്ക​ത്ത: ഐ​പി​എ​ലി​ല്‍ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ അം​പ​യ​റി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്റ്റം​പ് ത​ട്ടി​യി​ട്ട മും​ബൈ ഇ​ന്ത്യ​ന്‍സ് നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ​യ്ക്ക് പി​ഴ. മാ​ച്ച് ഫീ​യു​ടെ 15 ശ​ത​മാ​ന​മാ​ണ് പി​ഴ വി​ധി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ ഹാ​രി ഗു​ര്‍ണി​യു​ടെ പ​ന്തി​ല്‍ രോ​ഹി​ത് എ​ല്‍ബി​യി​ല്‍ കു​രു​ങ്ങി​യാ​ണ് പു​റ​ത്താ​യ​ത്. തീ​രു​മാ​നം റി​വ്യൂ ചെ​യ്‌​തെ​ങ്കി​ലും പു​റ​ത്താ​ണെ​ന്നു വ്യ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് രോ​ഹി​ത് പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങും വ​ഴി അം​പ​യ​റി​നു മു​ന്നി​ല്‍ സ്റ്റം​പ് ത​ട്ടി​ത്തെ​റി​പ്പി​ച്ച​ത്. ഔ​ട്ട് വി​ളി​ച്ച അം​പ​യ​റി​നു തൊ​ട്ടു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.നാ​ലാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ല്‍ ഹാ​രി ഗു​ര്‍ണി​യാ​ണ് രോ​ഹി​തി​നെ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ക്കി​യ​ത്.

Read More

സെ​വ​ൻ​സ് ഫു​ട്ബോ​ൾ ആ​ര​വം തി​രു​വി​താം​കൂ​റി​ലേ​ക്കും

തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​റി​ലെ നെ​ൽ​പ്പാ​ട​ങ്ങ​ളും ചെ​റു ഗ്രൗ​ണ്ടു​ക​ളു​മെ​ല്ലാം വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ ആ​വേ​ശ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. മ​ല​പ്പു​റം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ൾ വ​ലി​യ ഹ​ര​മാ​ണ്. മ​ല​പ്പു​റ​ത്തു ഫു​ട്ബോ​ളി​ന്‍​റെ ആ​ത്മാ​വാ​ണ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ. ഈ ​മ​ല​ബാ​റി​ലെ ഈ ​ഫു​ട്ബോ​ൾ ആ​വേ​ശം ഇ​പ്പോ​ൾ വ​ട​ക്ക​ൻ ജി​ല്ല​ക​ൾ ക​ട​ന്നു തി​രു​വി​താം​കൂ​റി​ലെ ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടേ​യും മ​ന​സ് കീ​ഴ​ട​ക്കു​ന്നു. എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ൾ ഇ​പ്പോ​ൾ സെ​വ​ൻ​സ് ഫു​ട്ബോ​ളി​ന്‍​റെ ആ​വേ​ശ​ത്തി​ര​യി​ലാ​ണ്. തി​രു​വ​ന​ന​ന്ത​പു​ര​ത്തു തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ പൊ​ഴി​യൂ​ർ മു​ത​ൽ അ​ഞ്ചു​തെ​ങ്ങു വ​രെ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ല​ഹ​രി​യി​ലേ​ക്ക് ക​ട​ന്നു. കാ​ൽ​പ്പ​ന്തു​ക​ളി​യി​ൽ ആ​ഫ്രി​ക്ക​ൻ താ​ര​ങ്ങ​ളു​ടെ അ​ത്യു​ഗ്ര​ൻ വേ​ഗ​വും മ​ല​യാ​ളി താ​ര​ങ്ങ​ളു​ടെ ച​ടു​ല നീ​ക്ക​ങ്ങ​ളും കാ​ണി​ക​ൾ​ക്ക് ആ​വേ​ശം വി​ത​റു​ന്ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍​റി​ന്‍​റെ സ്വീ​കാ​ര്യ​ത വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കു​ന്ന​താ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ പ്രൈ​സ് മ​ണി​യും ജ​ന​പ​ങ്കാ​ളി​ത്ത​വും വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ര​ള ഫു്ട​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന മേ​ജ​ർ ടൂ​ർ​ണ​മെ​ന്‍​റി​നേ​ക്കാ​ൾ വ​ലി​യ തു​ക​യാ​ണ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ…

Read More