പാരീസ്: ഈ സീസണില്‍ ഇരട്ടക്കിരീടമെന്ന ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായ പാരീ സാന്‍ ഷെര്മയിന്റെ മോഹം തകര്‍ന്നു. ഫ്രഞ്ച് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ലീഗ് വണ്‍ ചാമ്പ്യന്മാരെ സ്റ്റേഡ് റെന്‍ 6-5ന് പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി. മുഴുവന്‍ സമയത്തും അധിക സമയത്തും 2-2ന്റെ സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു. കഴിഞ്ഞ നാലു തവണയും പിഎസ്ജിയായിയിരുന്നു (2015, 2016, 2017, 2018) ഫ്രഞ്ച് കപ്പ് ചാമ്പ്യന്മാര്. മൂന്നാം തവണയാണ് റെന്‍ ഫ്രഞ്ച് കപ്പ് നേടുന്നത്. അതായത് 1971നുശേഷം ആദ്യമായി. ഡാനി ആല്‍വ്സ്, നെയ്മര്‍ എന്നിവരുടെ ഗോളുകളില്‍ മുന്നില്‍നിന്നശേഷമാണ് പിഎസ്ജിയുടെ ഞെട്ടിക്കുന്ന തോല്‍വി. ആദ്യ പകുതി പിരിയും മുമ്പ് പ്രിസനല്‍ കിംപെംബേയുടെ സെല്‍ഫ് ഗോള്‍ റെനിനു തിരിച്ചുവരാനുള്ള അവസരമൊരുക്കി. രണ്ടാം പകുതിയില്‍ മെക്സറുടെ റെനിനു സമനില നല്കി. വിജയഗോളിനായി ഇരുടീമും പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം വന്നില്ല. ഇതോടെ മത്സരം എക്സ്ട്രാ…
Read MoreCategory: Sports
റൊണാൾഡോയ്ക്കു 600 ഗോൾ; യുവന്റസിനു സമനില
മിലാന്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ് കരിയറിലെ 600-ാമത്തെ ഗോളില്‍ സീരി എ ചാമ്പ്യന്മാരായ യുവന്റസ് സാന്‍ സിറോയില്‍ ഇന്റര്‍ മിലാനുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞയാഴ്ച അവസാനം യുവന്റസ് സീരി എ ഫുട്ബോള്‍ കിരീടം തുടര്‍ച്ചയായ എട്ടാം തവണയും നേടിയിരുന്നു. ഏഴാം മിനിറ്റില്‍ ഇന്റര്‍ മിഡ്ഫീല്‍ഡര്‍ റഡ്ജ നയന്ഗോലന്റെ തകര്‍പ്പന്‍ ഷോട്ട് യുവന്റസിനെ പിന്നിലാക്കി. ബോക്സിനു പുറത്തുനിന്ന് പായിച്ച പന്ത് വലയില്‍ കയറുന്നത് നോക്കി നില്‍ക്കാനേ യുവന്റസ് കളിക്കാര്‍ക്ക് സാധിച്ചുള്ളൂ. 62-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ സുന്ദരമായ ഫിനിഷിംഗിലൂടെ യുവന്റസ് സമനില നേടി. ലീഗില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ 20-ാമത്തെ ഗോളായിരുന്നു. ക്ലബ് കരിയറില്‍ റൊണാള്‍ഡോയുടെ 600-ാമത്തെ ഗോളായിരുന്നു. റയല്‍ മാഡ്രിഡിനായി 450, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118, യുവന്റസിനായി 27, അഞ്ചെണ്ണം സ്പോര്‍ടിംഗ് ലിസ്ബണിനായി. ബാഴ്സലോണയ്ക്കായി 598 ഗോളുമായി ലയണല്‍ മെസി പിന്നിലുണ്ട്. 34 കളിയില്‍ യുവന്റസിന് 88 പോയിന്റുണ്ട്.…
Read Moreബിസിസിഐ അര്‍ജുന അവാര്‍ഡ് പട്ടിക നല്കി
ന്യൂഡല്‍ഹി: അര്‍ജുന അവാര്‍ഡിന് ബിസിസിഐ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വനിതാ ടീം അംഗ പൂനം യാദവ് എന്നിവരെ ശിപാര്‍ശ ചെയ്തു. ബിസിസിഐയുടെ ഭരണകാര്യങ്ങള്‍ക്കായി സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് കളിക്കാരെ തീരുമാനിച്ചത്.
Read Moreലോകകപ്പിനുള്ള അമ്പയര്‍മാരെ പ്രഖ്യാപിച്ചു
ദുബായ്: യുണൈറ്റഡ് കിംഗ്ഡമില്‍ മേയ് 30ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ലീഗ് മത്സരങ്ങള്‍ക്കുള്ള അമ്പയര്‍മാരെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്ന് സുന്ദരം രവിയെ മാത്രമാണ് 22 മാച്ച് ഓഫീഷല്സില് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ മാച്ച് ഒഫീഷൽസില് മൂന്നു പേര് ലോകകപ്പ് നേടിയ ടീമില്‍ അംഗങ്ങളായിരുന്നു. 48 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ പതിനാറ് അമ്പയര്‍മാരെയും ആറു മാച്ച് റഫറിമാരെയുമാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്. മാച്ച് ഓഫീഷല്സില് സ്ഥാനം നേടിയ ഇന്ത്യയില്‍നിന്നുള്ള ഏക അമ്പയര്‍ രവിയെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഐപിഎലില്‍ മത്സരത്തിനിടെ നോബോള്‍ ശ്രദ്ധിക്കാതിരുന്നതില്‍ വിമര്‍ശിച്ചിരുന്നു. ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ലോകകപ്പിനു തുടക്കമാകുന്നത്. ലോകകപ്പ് നേടിയ മൂന്നുപേർ ആ മത്സരം നിയന്ത്രിക്കാനുണ്ടാകുമെന്ന പ്രത്യേകതയുണ്ട്. ഡേവിഡ് ബൂണ്‍ മാച്ച് റഫറിയാകും. ഫീല്‍ഡ് അമ്പയര്‍മാരില്‍ രണ്ടുപേരില്‍ ഒരാള്‍ കുമാര്‍ ധര്‍മസേനയും തേഡ് അമ്പയര്‍ പോള്‍ റീഫെലുമാകും. ബ്രൂസ് ഓക്സന്‍ഫോര്‍ഡാണ് രണ്ടാമത്തെ ഫീല്‍ഡ്…
Read Moreസ്റ്റെര്‍ലിംഗിന് അവാര്‍ഡ്
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് ഫോര്‍വേഡ് റഹീം സ്റ്റെര്‍ലിംഗിന് ഈ വര്‍ഷത്തെ ദ ഇന്റഗ്രിറ്റി ആന്‍ഡ് ഇംപാക്ട് അവാര്‍ഡ്. വംശീയാധിക്ഷേപം ഉള്‍പ്പെടെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെക്കുറിച്ച് തുറന്നുപറയുന്നതിനാണ് ബിടി സ്പോര്‍ട് ഇന്‍ഡസ്ട്രി അവാര്‍ഡ് നല്‍കുന്നത്. കായിക ലോകത്ത് വംശീയാധിക്ഷേപം ഇല്ലാതാക്കാന്‍ ശക്തമായി പോരാടുന്ന ഫുട്ബോളറാണ് സ്റ്റെര്‍ലിംഗ്. ഫുട്ബോളില്‍ ഇത് ഇല്ലാതാക്കാന്‍ താരം പുതിയ നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. കളിക്കളത്തില്‍ കളിക്കാര്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് അവര്‍ തുറന്നുപറയണമെന്ന് ഇംഗ്ലീഷ്താരം ആഹ്വാനം ചെയ്തിരിക്കുകയാണ്. ലീഗ് മത്സരങ്ങളില്‍ വംശീയാധിക്ഷേപം നടത്തുന്ന ആരാധകരുള്ള ക്ലബ്ബിന്റെ ഒമ്പത് പോയിന്റ് കുറയ്ക്കണമെന്നും കൂടാതെ ക്ലബ്ബിനെ കാണികളില്ലാത്ത അടച്ചിട്ട സ്റ്റേഡിയത്തിൽ മൂന്നു മത്സരങ്ങള്‍ കളിപ്പിക്കണമെന്നുമുള്ള ആവശ്യം താരം ഉന്നയിച്ചിട്ടുണ്ട്. ഡൗ ജോണ്‍സ് സ്പോര്‍ട്സ് ഇന്റലിജന്‍സ് ആണ് ഈ അവാര്‍ഡിന്റെ സ്ഥാപകന്‍. വംശീയാധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ സ്റ്റെര്‍ലിംഗിനെ അദ്ദേഹം പ്രശംസിച്ചു.
Read Moreഅമിതിനും പൂജയ്ക്കും സ്വര്‍ണം
ബാങ്കോക്ക്: ഇന്ത്യന്‍ ബോക്സര്‍ അമിത് പന്‍ഘാല്‍ ഈ വര്‍ഷത്തെ രണ്ടാം സ്വര്‍ണം നേടി. ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് പന്ഘാലിന്റെ സ്വര്‍ണനേട്ടം. വനിതകളില്‍ ഇന്ത്യയുടെ തന്നെ പൂജാ റാണിയും സ്വര്‍ണത്തില്‍ മുത്തമിട്ടു. പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ ഇന്കെ കിമിനെ ഏകപക്ഷീയമായി 5-0ന് കീഴടക്കിയാണ് പന്ഗാല് സ്വര്‍ണം നേടിയത്. പന്ഘാലിലൂടെയാണ് ഇന്ത്യ ആദ്യ സ്വര്‍ണം നേടിയതും. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിലും ഈ ഫെബ്രുവരിയില്‍ ബള്‍ഗേറിയയില്‍ നടന്ന സ്ട്രാന്‍ഡ്ജ മെമ്മോറിയല്‍ ടൂര്‍ണമെന്റിലും ഇന്ത്യന്‍ താരം സുവര്‍ണനേട്ടം കൈവരിച്ചിരുന്നു. ഈ വര്‍ഷം 49 കിലോ ഗ്രാം വിഭാഗത്തില്‍നിന്ന് 52 കിലോഗ്രാമിലേക്കു മാറിയശേഷം പന്ഘാലിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു. വനിതകളുടെ 81 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ വാംഗ് ലിനയെ തകര്‍ത്താണ് പൂജ സ്വര്‍ണ നേട്ടം കൈവരിച്ചത്. ടൂര്‍ണമെന്റിലാകെ ഇന്ത്യ 13 മെഡല്‍ നേടി-രണ്ടു സ്വര്‍ണം, നാലു വെള്ളി, ഏഴു…
Read Moreദേശീയ സ്കൂൾ കായികമേള; മത്സര ഇനങ്ങളിൽ മാറ്റംവരുന്നു
തിരുവനന്തപുരം: ദേശീയ സ്കൂൾ കായികമേളയിൽ മത്സര ഇനങ്ങളിൽ മാറ്റം വരുന്നു. ജൂണിൽ തുടങ്ങുന്ന 2019-20 കായിക വർഷം മുതലാണ് മാറ്റം. ഇതുസംബന്ധിച്ച് സ്കൂൾ ഗെയിംസ് ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റിയുടെ ശിപാർശ വാർഷിക ജനറൽ ബോഡിക്ക് സമർപ്പിച്ചു. ഇതു പാസാക്കുക എന്ന സാങ്കേതികത്വം മാത്രമാണ് ഇനിയുള്ളത്. നിലവിൽ സീനിയർ വിഭാഗം അതായത് 19 വയസിൽ താഴെയുള്ള പെണ്‍കുട്ടികൾക്ക് 3000 മീറ്റർ ഓട്ടമാണ് നടത്തിവന്നിരുന്നത്. ആണ്‍കുട്ടികൾക്ക് 5000 മീറ്ററും. അടുത്ത ദേശീയ സ്കൂൾ കായിക മേള മുതൽ 19 വയസിൽ താഴെയുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും 5000 മീറ്റർ ഓട്ടമത്സരങ്ങൾ വേണമെന്നാണ് ശിപാർശ. 19, 17 പ്രായപരിധിയിലുള്ള ആണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിലും മാറ്റം ഉണ്ടാകും. ഹർഡിൽസിന്റെ ഉയരം 83 സെന്റിമീറ്ററിൽനിന്ന് 84 സെന്റിമീറ്റർ ആയി കൂട്ടണം. ഏതു കായിക ഇനവും അതിന്റെ നടത്തിയാലും ദേശീയ ഫെഡറേഷൻ നിയമാവലി അനുസരിച്ചാവണം നടത്തേണ്ടത്.…
Read Moreസ്റ്റെയിനിനു പരിക്ക്; പുറത്ത്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയിൻ പരിക്കേറ്റ് പുറത്ത്. ഐപിഎൽ ട്വന്റി-20യിൽ ശേഷിക്കുന്ന മത്സരങ്ങളിൽ സ്റ്റെയിൻ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. തോളിനാണ് താരത്തിനു പരിക്കേറ്റിരിക്കുന്നത്. മേയ് 30ന് ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പ് തുടങ്ങാനിരിക്കേ പരിക്ക് വില്ലനാകുമോയെന്ന് കണ്ടറിയണം. 2016ൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ തോളിനേറ്റ പരിക്കിനെത്തുടർന്ന് സ്റ്റെയിൻ രണ്ട് വർഷത്തോളം കളത്തിനു പുറത്തായിരുന്നു. നഥാൻ കോൾട്ടർ നീൽ പരിക്കേറ്റ് പുറത്തായതോടെയാണ് സ്റ്റെയിൻ റോയൽ ചലഞ്ചേഴ്സ് ടീമിലെത്തിയത്. രണ്ട് മത്സരത്തിൽ മാത്രമാണ് സ്റ്റെയിൻ ഇറങ്ങിയത്. നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
Read Moreബയേണ്‍ ഫൈനലില്‍
ബ്രെമന്: ജര്‍മനിയില്‍ രണ്ടു കിരീടങ്ങള്‍ ലക്ഷ്യമിടുന്ന ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍. സെമി ഫൈനലില്‍ വെര്‍ഡര്‍ ബ്രെമനെ 3-2ന് തോല്പിച്ചാണ് ബയേണ്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലെത്തിയത്. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഇരട്ട ഗോളാണ് ബയേണിന് ജയമൊരുക്കിയത്. ഫൈനലില്‍ ലീപ്സിഗാണ് എതിരാളികള്‍. ലെവന്‍ഡോവ്സ്കി (36-ാം മിനിറ്റ്), തോമസ് മ്യൂളര്‍ (63-ാം മിനിറ്റ്) എന്നിവരുടെ ഗോളുകളില്‍ മുന്നിലെത്തിയ ബയേണിനെതിരേ 74, 75 മിനിറ്റുകളില്‍ നേടിയ ഗോളുകളില്‍ വെര്‍ഡര്‍ സമനില പിടിച്ചു. യുയ ഒസാകോ (74-ാം മിനിറ്റ്), മിലോട് റഷീച്ച (75-ാം മിനിറ്റ്) എന്നിവരാണ് വെര്‍ഡറിന്റെ ഗോള്‍ നേടിയത്. എന്നാല്‍, 80-ാം മിനിറ്റില്‍ വെര്‍ഡറിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് ലെവന്‍ഡോവ്സ്കിയുടെ പെനല്‍റ്റി വലയിലായി. കിംഗ്സ് ലി കോമനെ ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി.
Read Moreമലയാളത്തിളക്കം
ദോഹ: 23-ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ മലയാളത്തിളക്കം. ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും മലയാളി താരങ്ങൾ സ്വന്തമാക്കി. 17 മെഡലോടെ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.1500 മീറ്ററിൽ പി.യു. ചിത്ര സ്വർണം നേടിയപ്പോൾ വി.കെ. വിസ്മയ രണ്ട് വെള്ളിക്ക് അർഹയായി. 4×400 മീറ്റർ വനിതാ, മിക്സഡ് വിഭാഗം റിലേകളിലായിരുന്നു വിസ്മയയുടെ നേട്ടം. 4×400 മീറ്റർ മിക്സഡ് റിലേയിൽ അംഗമായ മുഹമ്മദ് അനസും വെള്ളിയണിഞ്ഞു. 400 മീറ്റർ ഹർഡിൽസിൽ എം.പി. ജാബിർ വെങ്കലം സ്വന്തമാക്കി. മൂന്ന് വെള്ളിയും ഏഴ് വീതം വെള്ളിയും വെങ്കലവുമാണ് ചാന്പ്യൻഷിപ്പിൽ ഇന്ത്യ സ്വന്തമാക്കിയത്. റിലേയിൽ അയോഗ്യത മലയാളി താരങ്ങളായ കുഞ്ഞു മുഹമ്മദ്, മുഹമ്മദ് അനസ് എന്നിവർ അണിനിരന്ന പുരുഷ വിഭാഗം 4×400 മീറ്റർ റിലേയിൽ ഇന്ത്യ വെള്ളി കരസ്ഥമാക്കിയെങ്കിലും അയോഗ്യരാക്കപ്പെട്ടു. ചൈനയുടെ അപ്പീലിന്മേലാണ് ഇന്ത്യയെ അയോഗ്യരാക്കിയത്. മത്സരത്തിനിടെ എതിർ താരത്തിന്…
Read More