ജയ്പുർ: ഐപിഎലിൽ വനിതാ പോരാട്ടത്തിന് ഇന്ന് തുടക്കം. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിനെ അനുസ്മരിപ്പിക്കുന്ന പോരാട്ടമാകും ഇത്തവണ ഉണ്ടാകുക. വനിതാ ട്വന്റി-20 ചലഞ്ചിന്റെ രണ്ടാം പതിപ്പാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം ടൂർണമെന്റിൽ മൂന്ന് ടീമുകളാണുള്ളത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ഐപിഎൽ സൂപ്പർനോവാസ്, സ്മൃതി മന്ദാന നയിക്കുന്ന ട്രെയ്ൽബ്ലാസേഴ്സ്, മിതാലി രാജ് നയിക്കുന്ന വെലോസിറ്റി എന്നിവയാണ് വനിതാ ട്വന്റി-20 ചലഞ്ചിൽ പോരാടുക. 2018ൽ ഹർമൻപ്രീതിന്റെ സൂപ്പർനോവാസും സ്മൃതി മന്ദാനയുടെ ട്രെയ്ൽബാസേഴ്സും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് നടന്ന ഏക മത്സരത്തിൽ സൂപ്പർനോവാസ് മൂന്ന് വിക്കറ്റിനു ജയിച്ചിരുന്നു. ജയ്പുർ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ മൂന്ന് ടീമുകളും ഓരോ തവണ പരസ്പരം ഏറ്റുമുട്ടും. ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ സൂപ്പർനോവാസ് ട്രെയ്ൽബാസേഴ്സുമായി കൊന്പുകോർക്കും.
Read MoreCategory: Sports
അന്ന് അഫ്രീദി ഉപയോഗിച്ചത് സച്ചിന്റെ ബാറ്റ്!
പാക്കിസ്ഥാൻ വെടിക്കെട്ട് ബാറ്റ്സ്മാനായ ഷാഹിദ് അഫ്രീദി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി 1996ൽ സ്വന്തമാക്കിയത് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിന്റെ ബാറ്റുകൊണ്ട്. 37 പന്തിൽ സെഞ്ചുറി തികച്ച അഫ്രീദി ആ നേട്ടത്തിലെത്തിയത് സച്ചിന്റെ ബാറ്റ് ഉപയോഗിച്ചായിരുന്നു. തന്റെ ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചറി’ലാണ് അഫ്രീദി ഇക്കാര്യം വെളിപ്പെടുത്തിയത്. സച്ചിൻ തെണ്ടുൽക്കർ തന്റെ ഇഷ്ട ബാറ്റ് സിയാൽകോട്ടിലെ സ്പോർട്സ് ഗൂഡ്സ് കന്പനിക്ക് എത്തിക്കാനായി വഖാർ യൂനിസിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ, ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വഖാർ തനിക്ക് സച്ചിന്റെ ബാറ്റ് നല്കി. മത്സരത്തിന്റെ തലേരാത്രിയിൽ ലങ്കൻ സ്പിന്നർമാരായ മുത്തയ്യ മുരളീധരനെയും സനത് ജയസൂര്യയെയും ധർമസേനയെയും പടുകൂറ്റൻ സിക്സർ പറത്തുന്നത് സ്വപ്നം കണ്ടതായും അഫ്രീദി കുറിക്കുന്നു. മത്സരത്തിൽ 40 പന്തിൽനിന്ന് 11 സിക്സും ആറ് ഫോറും അടക്കം 102 റണ്‍സ് ആണ് അഫ്രീദി അടിച്ചുകൂട്ടിയത്.
Read Moreചരിത്ര നേട്ടവുമായി നിഹാൽ സരിൻ
തൃശൂർ: ചെസിൽ 2600 എലോ റേറ്റിംഗ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റിക്കാർഡ് ഇനി തൃശൂർ സ്വദേശി നിഹാൽ സരിനു സ്വന്തം. സ്വീഡനിലെ മൽമോയിൽ ശനിയാഴ്ച ആരംഭിച്ച സീഗ്മാൻ ആൻഡ് കോ ചെസ് ടൂർണമെന്റിൽ തുടർച്ചയായ രണ്ടു സമനിലകൾ നേടിയതോടെയാണു പതിനാലുകാരനായ നിഹാൽ അപൂർവ നേട്ടം കൈവരിച്ചത്. യൂറോപ്യൻ ചാമ്പ്യൻ ഇവാൻ സരിച്ച്, ജർമനിയുടെ നിസിപ്പേനു എന്നിവരെയാണ് നിഹാൽ സമനിലയിൽ തളച്ചത്. നേട്ടത്തിനു രണ്ടു പോയിന്റ് മാത്രം അകലെയായിരുന്നു ടൂർണമെന്റ് തുടങ്ങുമ്പോൾ നിഹാൽ സരിൻ. ലോകത്ത് ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റിക്കാർഡിനും ഇതോടെ നിഹാൽ ഉടമയായി. 14 വയസും നാലു മാസവും പ്രായമുള്ളപ്പോൾ ഈ നേട്ടം കൈവരിച്ച ചൈനീസ് താരം വേയ് യീയുടെ പേരിലാണ് നിലവിലെ ലോക റിക്കാർഡ്. 14 വയസും പത്തു മാസവുമാണ് നിഹാലിന്റെ പ്രായം. 2600 എലോ…
Read Moreഹാർദിക് മാജിക്കിനായി കാത്തിരിക്കുന്നു: യുവരാജ്
മുംബൈ: ഏകദിന ലോകകപ്പിൽ ഹാർദിക് പാണ്ഡ്യയുടെ മാജിക്കൽ പ്രകടനത്തിനായി കാത്തിരിക്കുകയാണെന്ന് ഇന്ത്യയുടെ മുൻ താരം യുവരാജ് സിംഗ്. ഐപിഎലിൽ മുംബൈ ഇന്ത്യക്കായി ഹാർദിക് മാസ്മരിക പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സമാന രീതിയിൽ ലോകകപ്പിൽ ഇന്ത്യക്കായും കളി പുറത്തെടുക്കാൻ പ്രാപ്തനാണ്. ഈ ലോകകപ്പ് ഹാർദിക്കിന് പ്രത്യേകതയുള്ളതായിരിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞതായും യുവി കൂട്ടിച്ചേർത്തു. മുംബൈ ഇന്ത്യൻ താരമാണ് യുവരാജും. 2011 ലോകകപ്പിൽ യുവരാജിന്റെ ഓൾ റൗണ്ട് പ്രകടനമാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഒരു പ്രധാനഘടകം.
Read Moreസയീദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനായ പതിനേഴുകാരൻ ഫുട്ബോളർ സയീദ് ബിൻ വലീദ് അടുത്ത ഐസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേ്ഴ്സിനായി ബൂട്ടുകെട്ടും. കോഴിക്കോട് സ്വദേശിയായ സയീദ് യുഎഇയിൽ അറിയപ്പെടുന്ന താരമാണ്. അടുത്ത സീസണിൽ ടീമിനെ കൂടുതൽ കരുത്തരാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നടത്തുന്ന ടാലന്റ് സെർച്ചിംഗിലാണ് സയീദ് ബിൻ വലീദിനും അവസരം ലഭിച്ചത്. കൂടുതൽ യുവതാരങ്ങളെ ടീമിലുൾപ്പെടുത്തിയുള്ള പരീക്ഷണമായിരിക്കും പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിന്റേത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ സയീദ് ഇന്ത്യയുടെ അണ്ടർ-17 ലോകകപ്പ് ടീമിന്റെ പ്രാഥമിക ക്യാന്പിൽ ഉൾപ്പെട്ടിരുന്നു. യുഎഇയിലെ അൽ ഇത്തിഹാദ് സ്പോർട്സ് അക്കാഡമിക്ക് വേണ്ടി കളിച്ച താരം മികച്ച ഭാവി താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദുബൈ ലാലിഗ എച്ച്പിസി അണ്ടർ-18 ടീമിലും യുഎഇയിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ കളി ടിവിയിൽ കാണാറുണ്ടെന്നും സ്വന്തം നാട്ടിൽ കളിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും സയീദ് പറഞ്ഞു.
Read Moreറൊണാൾഡോ രക്ഷകനായി; യുവന്റസിന് സമനില
യുവന്റസ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിന്റെ മികവിൽ രക്ഷപെട്ട് യുവന്റസ്. ടൊറീനോയോടാണ് യുവന്റസ് 1-1ന്റെ സമനില വഴങ്ങിയത്. ടൊറീനോയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പാടുപെട്ട യുവന്റസിനായി കളിയുടെ അവസാന നിമിഷങ്ങളിലൊന്നിലാണ് റോണോ ഗോൾ മടക്കിയത്. കളിയുടെ ആദ്യ പകുതിയിൽ ലുകിവ്ഹിന്റെ ഗോളിലൂടെയാണ് ടൊറീനോ മുന്നിൽ എത്തിയത്. കളിതീരാൻ മിനിറ്റുകൾ ശേഷിക്കെ ഒരു ഹെഡ്ഡറിലൂടെയാണ് റൊണാൾഡോ ഇതിന് മറുപടി പറഞ്ഞത്. ലീഗിലെ റൊണാൾഡോയുടെ 21ാം ഗോളാണ് ഇത്.
Read Moreലോകകപ്പ് ഇന്ത്യയിലേക്ക് വരും; സാധ്യത പ്രവചിച്ച് സച്ചിൻ
മുംബൈ: ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ഈ മാസം ആരംഭിക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കുമെന്ന് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. കാലാവസ്ഥ ഉൾപ്പെടെ ഇന്ത്യക്ക് അനുകൂലമാണെന്നും സച്ചിൻ പറഞ്ഞു. ലോകകപ്പ് ഇന്ത്യയിലേക്ക് വരും. ചൂടേറിയ കാലാവസ്ഥയാണ് വരാനിരിക്കുന്നത്. കഴിഞ്ഞ തവണ ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കളിച്ചപ്പോൾ വിക്കറ്റുകൾ മികച്ചതായിരുന്നു. സൂര്യാസ്തമയത്തിനുശേഷം വിക്കറ്റുകൾ ഫ്ളാറ്റ് ആകും. ഇംഗ്ലണ്ടിലെ പിച്ചുകൾ ഫാസ്റ്റ് ബൗളിംഗിനെ പിന്തുണയ്ക്കാറാണ് പതിവെങ്കിലും ബാറ്റിംഗിനെ പ്രതികൂലമായ ബാധിക്കാനിടയില്ല, പ്രത്യേകിച്ച് സൂര്യാസ്തമയത്തിനുശേഷം- സച്ചിൻ പറഞ്ഞു. ക്രിക്കറ്റ് നീരീക്ഷകർ ഒന്നാകെ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ലോകകപ്പ് സാധ്യത കൽപ്പിക്കുന്പോഴാണ് സച്ചിൽ കോഹ്ലിപ്പടയെ പിന്തുണച്ചു പരസ്യമായി രംഗത്തെത്തുന്നത്.
Read Moreകലിപ്പ് തീർത്ത് മെസി
ബാഴ്സലോണ: ലയണല്‍ മെസിയെ അവഞ്ചേഴ്സ് സിനിമാ പരമ്പരയിലെ അമാനുഷിക കഥാപാത്രമായ ഹള്‍ക്കിനോട് താരതമ്യപ്പെടുത്തുന്നതായിരിക്കും ശരിയാകുക. അമിതമായി അരിശം വരുമ്പോള്‍ അമാനുഷിക കരുത്തു നേടി എത്ര കരുത്തുറ്റ വസ്തുവും തവിടുപൊടിയാക്കാന്‍ ഹള്ക്കിനാകും. അതുപോലെയായിരുന്നു മെസി ലിവര്‍പൂളിനെതിരേ പുറത്തെടുത്ത കളിയും. ലിവര്‍പൂളിന്റെ പ്രതിരോധത്തെ മെസി തവിടുപൊടിയാക്കിക്കളഞ്ഞു. ആദ്യപകുതിയില്‍ മെസിയെ അനാവശ്യമായി ഫൗള്‍ ചെയ്യേണ്ടായിരുന്നുവെന്ന് മത്സരശേഷം ലിവര്‍പൂള്‍ മധ്യനിരതാരം ജയിംസ് മില്നര്ക്കു തോന്നിയിരിക്കാം. മെസിയെ ഇടിച്ചു വീഴ്ത്തിയ മില്‍നര്‍ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയില്ല. ഈ ഫൗള്‍ വരുത്തിയ വേദനയും ഒപ്പം ദേഷ്യവും മെസിയെ രണ്ടാം പകുതിയില്‍ ഫുട്ബോളിലെ ഹള്ക്കാക്കി മാറ്റി. രണ്ടാം പകുതിയില്‍ മെസിയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ ബാഴ്സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമി ഫൈനലില്‍ 3-0ന് ലിവര്‍പൂളിനെ തകര്‍ത്തു. ഇതുവരെ ബാഴ്സലോണയുടെ നൂകാമ്പില്‍ പരാജയമറിയാത്ത ലിവര്‍പൂള്‍ മെസിയുടെയും കൂട്ടരുടെയും മുന്നില്‍ തോറ്റു മടങ്ങി. രണ്ടു ഗോളുമായി മെസി…
Read Moreപ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായ എച്ച്.എസ്. പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ടൂര്‍ണമെന്റില്‍ സീഡ് ചെയ്യപ്പെടാത്ത പ്രണോയ് ഇന്തോനേഷ്യയുടെ രണ്ടാം സീഡ് ടോമി സുഗിയാര്‍തോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. 21-14, 21-12നായിരുന്നു മലയാളിയായ പ്രണോയിയുടെ ജയം. സായ് പ്രണീതിനെ 21-12, 21-12 ചൈനയുടെ ലിന് ഡാന്‍ തോല്പിച്ചു. ഡബിള്‍സില്‍ മനു അത്രി-സുമിത് റെഡ്ഡി സഖ്യം പുറത്തായി. 37 മിനിറ്റാണ് പ്രണോയ്-ടോമി സുഗിയാര്തോ മത്സരം നീണ്ടുനിന്നത്. അധികം വിയര്‍പ്പൊഴുക്കാതെ ഇന്ത്യന്‍ താരത്തിനു മത്സരം സ്വന്തമാക്കാനായി. ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ജപ്പാന്റെ കാന്റ സുനിയാമയാണ് പ്രണോയിയുടെ എതിരാളി. ജാപ്പനീസ് താരത്തിനെതിരേ ഇന്ത്യന്‍ താരത്തിന് 1-0ന്റെ വിജയറിക്കാര്ഡാണുള്ളത്.
Read Moreടോട്ടനം കടന്ന് അയാക്സ്
ലണ്ടന്‍: ഡോണി വാന്‍ ഡെര്‍ ബീക് തുടക്കത്തിലേ നേടിയ ഗോള്‍ അയാക്സിന് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ സെമി ഫൈനലില്‍ ടോട്ടനം ഹോട്സ്പറിനെതിരേ 1-0ന്റെ ജയമൊരുക്കി. 22 വയസുള്ള താരം 15-ാം മിനിറ്റിലാണ് നിര്‍ണായകമായ എവേ ഗോള്‍ നേടിയത്. ഇതോടെ ആംസ്റ്റര്‍ഡാമിലെ രണ്ടാം പാദം കൂടുതല്‍ മികവോടെ കളിച്ചാല്‍ മാത്രമേ ടോട്ടനത്തിന് ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്താനാകൂ. ആദ്യപകുതിയില്‍ അയാക്സിന്റെ പാസിംഗ് ഗെയിമിനു മുന്നില്‍ പകച്ചുനില്‍ക്കാനേ ടോട്ടനത്തിന്റെ കളിക്കാര്ക്കായുള്ളൂ. രണ്ടാം പകുതിയില്‍ ആതിഥേയര്‍ മെച്ചപ്പെട്ട കളി പുറത്തെടുത്തെങ്കിലും ഗോള്‍ മുഖത്തെത്തിയപ്പോള്‍ ഫിനിഷ് ചെയ്യാന്‍ കഴിയാതെ കുഴങ്ങി. മികച്ച പ്രതിരോധത്തിലൂടെ ടോട്ടനത്തിന്റെ ആക്രമണങ്ങളെ തടഞ്ഞ അയാക്സ് രണ്ടാമത്തെ ഗോളിനും അടുത്തെത്തിയതാണ്. ഡേവിഡ് നേറസിന്റെ ഷോട്ട് പോസ്റ്റിലിടിച്ചു. ഹക്കീം സിയെച്ചിന്റെ പാസില്‍നിന്നാണ് വാന്‍ ഡി ബീക് വലകുലുക്കിയത്. ഓഫ് സൈഡായിരുന്നോ എന്നറിയാന്‍ വിഎആറിന്റെ സേവനവും ഉപയോഗിച്ചു. മുന്നേറ്റനിരയിലുണ്ടായിരുന്ന ഫെര്‍ണാണ്ടോ ലോറന്റെ…
Read More