കിവികളെ കൂട്ടിലടച്ച് വനിതകളും

മൗ​ണ്ട് മൗ​ന്‍ഗ​നൂ​യി: ഇ​ന്ത്യ​യു​ടെ പു​രു​ഷ​ന്മാ​ര്‍ക്കു പി​ന്നാ​ലെ വ​നി​ത​ക​ളും ന്യൂ​സി​ല​ന്‍ഡി​ല്‍ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര നേ​ടി. ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ​യു​ള്ള ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ എ​ട്ട് വി​ക്ക​റ്റ് ജ​യ​ത്തോ​ടെ​യാ​ണ് മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-0ന് ​സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും സ്മൃ​തി മ​ന്ദാ​ന​യാ​ണ് (90 നോട്ടൗട്ട്) ഇ​ന്ത്യ​ക്ക് അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്. ഇ​ത്ത​വ​ണ ക്യാ​പ്റ്റ​ന്‍ മി​താ​ലി രാ​ജി​നൊ​പ്പം (63 നോട്ടൗട്ട്) ചേ​ര്‍ന്നാ​ണ് മ​ന്ദാ​ന ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ന്യൂ​സി​ല​ന്‍ഡ് 44.2 ഓ​വ​റി​ല്‍ 161ന് ​ഓ​ള്‍ഔ​ട്ട്. ഇ​ന്ത്യ 35.2 ഓ​വ​റി​ല്‍ ഇ​ന്ത്യ ര​ണ്ടു വി​ക്ക​റ്റി​ന് 166. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ന്യൂ​സി​ല​ന്‍ഡി​നെ ബാ​റ്റിം​ഗി​നു വി​ട്ടു. ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി മി​ക​വ് തെ​ളി​യി​ച്ച​തോ​ടെ കി​വീ​സി​നു ത​ക​ര്‍ച്ച​യാ​യി​രു​ന്നു. സ്‌​കോ​ര്‍ തു​റ​ക്കും​മു​മ്പേ ഓ​പ്പ​ണ​ര്‍ സൂ​സി ബേ​റ്റ്‌​സി​നെ ന​ഷ്ട​മാ​യി. അ​ഞ്ചു വി​ക്ക​റ്റി​ന് 62 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്ന കി​വീ​സി​നെ എ​മി സാ​റ്റേ​ര്‍ത്‌​വെ​യ്റ്റ​നും ലെ​യ് കാ​സ്‌​പെ​റെ​ക്കു​മാ​ണ് വ​ന്‍ ത​ക​ര്‍ച്ച​യി​ല്‍നി​ന്നു ര​ക്ഷി​ച്ച​ത്. 71 റ​ണ്‍സ്…

Read More

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് കാ​ലിടറി; വീ​ഴ്ത്തി​യ​ത് ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: കി​രീ​ട പ്ര​തീ​ക്ഷ​ക​ളു​മാ​യി കുതിച്ച മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ പി​ന്നോ​ട്ട​ടി​ച്ച് ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡ്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ലി​നോ​ടു സി​റ്റി പ​രാ​ജ​യ​പ്പെ​ട്ടു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​ണ് പെ​പ് ഗ്വാ​ര്‍​ഡി​യോ​ള​യും സം​ഘ​വും പ​രാ​ജ​യ​പ്പെ​ട്ട​ത്. ഒ​രു ഗോ​ളി​ന് മു​ന്നി​ട്ടു നി​ന്ന ശേ​ഷ​മാ​ണ് സി​റ്റി​യു​ടെ തോ​ൽ​വി. ഒ​ന്നാം മി​നി​റ്റി​ല്‍ സെ​ർ​ജി​യോ അ​ഗ്വേ​റോ നേ​ടി​യ ഗോ​ള്‍ ആ​ണ് സി​റ്റി​യെ മു​ന്നി​ല്‍ എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍ 66-ാം മി​നി​റ്റി​ൽ സ​ലോ​മോ​ൻ റോ​ന്‍​ഡോ​നി​ലൂ​ടെ ന്യൂ​കാ​സി​ല്‍ ഒ​പ്പം എ​ത്തി. 80-ാം ല​ഭി​ച്ച പെ​നാ​ൽ​റ്റി ന്യൂ​കാ​സി​ലി​ന് ലീ​ഡും ന​ല്‍​കി. മാ​റ്റ് റി​ചി​യാ​യി​രു​ന്നു പ​ന്ത് വ​ല​യി​ലാ​ക്കി​യ​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സി​റ്റി​ക്ക് ഈ ​തോ​ൽ​വി വ​ലി​യ തി​രി​ച്ച​ടി​യാ​യി. ഒ​ന്നാ​മ​തു​ള്ള ലി​വ​ർ​പൂ​ൾ അ​ടു​ത്ത​ദി​വ​സം ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ ലീ​ഡ് വ്യ​ത്യാ​സം കൂ​ടും.

Read More

ബാ​​ഴ്സ​​യ്ക്കും റ​​യ​​ലി​​നും ജ​​യം

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലീ​​ഗ ഫു​​ട്ബോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്കും റ​​യ​​ൽ മാ​​ഡ്രി​​ഡി​​നും ജ​​യം. ബാ​​ഴ്സ​​ലോ​​ണ 2-0ന് ​​ജി​​റോ​​ണ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ എ​​സ്പാ​​ന്യോ​​ളി​​നെ 2-4നാ​​യി​​രു​​ന്നു റ​​യ​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. ലീ​​ഗ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ബാ​​ഴ്സ​​യ്ക്ക് ഇ​​തോ​​ടെ 21 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 49 പോ​​യി​​ന്‍റാ​​യി. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നേ​​ക്കാ​​ൾ (44 പോ​​യി​​ന്‍റ്) അ​​ഞ്ച് പോ​​യി​​ന്‍റ് മു​​ന്നി​​ലെ​​ത്താ​​നും ബാ​​ഴ്സ​​യ്ക്കാ​​യി. 21 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 39 പോ​​യി​​ന്‍റു​​ള്ള റ​​യ​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. ജി​​റോ​​ണ​​യു​​ടെ ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു ബാ​​ഴ്സ​​യു​​ടെ ത​​ക​​ർ​​പ്പ​​ൻ ജ​​യം. ഒ​​ന്പ​​താം മി​​നി​​റ്റി​​ൽ നെ​​ൽ​​സ​​ണ്‍ സെ​​മ​​ഡോ, 68-ാം മി​​നി​​റ്റി​​ൽ ല​​യ​​ണ​​ൽ മെ​​സി എ​​ന്നി​​വ​​രാ​​ണ് ബാ​​ഴ്സ​​യ്ക്കാ​​യി ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​ത്. ക​​രീം ബെ​​ൻ​​സെ​​മ​​യു​​ടെ (നാ​​ല്, 45+1 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട​​ഗോ​​ളു​​ക​​ളാ​​ണ് എ​​സ്പാ​​ന്യോ​​ളി​​നെ​​തി​​രെ റ​​യ​​ലി​​നു ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. സെ​​ർ​​ജി​​യോ റാ​​മോ​​സ് (15-ാം മി​​നി​​റ്റ്), ഗാ​​രെ​​ത് ബെ​​യ്ൽ (67-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രും റ​​യ​​ലി​​നാ​​യി ല​​ക്ഷ്യം​​നേ​​ടി.

Read More

പരിക്ക്: നെ​​യ്മ​​ർ യു​​ണൈ​​റ്റ​​ഡി​​നെ​​തി​​രേ ഇ​​ല്ല!

ഫ്ര​​ഞ്ച് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ സ്ട്രോ​​സ്ബ​​ർ​​ഗി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ കാ​​ലി​​നു പ​​രി​​ക്കേ​​റ്റ പി​​എ​​സ്ജി​​യു​​ടെ ബ്ര​​സീ​​ൽ താ​​രം നെ​​യ്മ​​ർ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഉ​​ണ്ടാ​​കി​​ല്ല. പി​​എ​​സ്ജി​​യു​​ടെ പ​​രി​​ശീ​​ല​​ക​​ൻ തോ​​മ​​സ് ടു​​ഷ​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. യു​​ണൈ​​റ്റ​​ഡി​​നെ​​തി​​രാ​​യ ആ​​ദ്യപാ​​ദ ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​നു മു​​ന്പ് നെ​​യ്മ​​റി​​ന് ശാ​​രീ​​രി​​ക​​ക്ഷ​​മ​​ത വീ​​ണ്ടെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കു​​മോ എ​​ന്ന കാ​​ര്യം സം​​ശ​​യ​​മാ​​ണ്. നെ​​യ്മ​​ർ ചി​​കി​​ത്സ​​യോ​​ട് എ​​ങ്ങ​​നെ പ്ര​​തി​​ക​​രി​​ക്കു​​ന്നു എ​​ന്ന​​തും കൂ​​ടി വ്യ​​ക്ത​​മാ​​യ​​ശേ​​ഷ​​മേ, ക​​ളി​​ക്കു​​മോ​​യെ​​ന്ന കാ​​ര്യ​​ത്തി​​ൽ ഉ​​റ​​പ്പു​​ പ​​റ​​യാ​​നാ​​കൂ- ടു​​ഷ​​ൽ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ൽ പ​​രി​​ക്കേ​​റ്റ നെ​​യ്മ​​ർ ഇ​​ല്ലാ​​തെ​​യാ​​യി​​രു​​ന്നു പി​​എ​​സ്ജി നി​​ർ​​ണാ​​യ​​ക​​മാ​​യ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യ​​ത്. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ട​​മെ​​ന്ന സ്വ​​പ്നനേ​​ട്ട​​ത്തി​​നാ​​യാ​​ണ് വ​​ൻ​​തു​​ക മു​​ട​​ക്കി പി​​എ​​സ്ജി സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ​​നി​​ന്ന് നെ​​യ്മ​​റെ ടീ​​മി​​ലെ​​ത്തി​​ച്ച​​ത്.

Read More

സി​​ക്സ​​ർ​​മാ​​ൻ രോ​​ഹി​​ത് !

മൗ​​ണ്ട് മൗ​​ൻ​​ഗ​​നൂ​​യി: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സി​​ക്സ​​ർ നേ​​ടു​​ന്ന താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ ഹി​​റ്റ്മാ​​ൻ എ​​ന്നു​​വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന രോ​​ഹി​​ത് ശ​​ർ​​മ. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​നി​​ടെ​​യാ​​ണ് രോ​​ഹി​​ത് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. മു​​ൻ ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി​​ക്കൊ​​പ്പ​​മാ​​ണ് രോ​​ഹി​​ത് ഇ​​പ്പോ​​ൾ. ഇ​​ന്ന​​ലെ ന​​ട​​ന്ന മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ര​​ണ്ട് സി​​ക്സ​​ർ രോ​​ഹി​​ത് പ​​റ​​ത്തി. ധോ​​ണി​​ക്കും രോ​​ഹി​​തി​​നും 215 സി​​ക്സ​​ർ വീ​​ത​​മാ​​ണു​​ള്ള​​ത്. ധോ​​ണി ഏ​​ഷ്യ​​ൻ ഇ​​ല​​വ​​നു​​വേ​​ണ്ടി​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ നേ​​ടി​​യ ഏ​​ഴ് സി​​ക്സ​​ർ​​കൂ​​ടി കൂ​​ട്ടു​​ന്പോ​​ൾ 222ൽ ​​എ​​ത്തും. 337 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണി​​ത്. 199 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് രോ​​ഹി​​ത് 215 സി​​ക്സ​​ർ പ​​റ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ 66 എ​​ണ്ണം ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ​​യാ​​ണ്. 351 സി​​ക്സ​​റു​​ക​​ൾ പ​​റ​​ത്തി​​യ പാ​​ക് വെ​​ടി​​ക്കെ​​ട്ട് താ​​രം ഷാ​​ഹി​​ദ് അ​​ഫ്രീ​​ദി​​യാ​​ണ് അ​​ന്താ​​രാ​​ഷ്‌​ട്ര ​മ​​ത്സ​​ര​​ത്തി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം സി​​ക്സ​​ർ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ക്രി​​സ് ഗെ​​യി​​ൽ (275 സി​​ക്സ​​ർ), ശ്രീ​​ല​​ങ്ക​​യു​​ടെ സ​​ന​​ത് ജ​​യ​​സൂ​​ര്യ (270 സി​​ക്സ​​ർ), എം.​​എ​​സ്. ധോ​​ണി (222…

Read More

ഹാ​​ർ​​ദി​​ക്കി​​ന്‍റെ ഇ​​ടി​​വെ​​ട്ട് റീ ​​എ​​ൻ​​ട്രി…

മൗ​​ണ്ട് മൗ​​ൻ​​ഗ​​നൂ​​യി: ടെ​​ലി​​വി​​ഷ​​ൻ ഷോ​​യി​​ലൂ​​ടെ വി​​വാ​​ദ​​ത്തി​​ലാ​​യി വി​​ല​​ക്ക് നേ​​രി​​ട്ട ഇ​​ന്ത്യ​​ൻ ഓ​​ൾ​​റൗ​​ണ്ട​​ർ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ ഇ​​ടി​​വെ​​ട്ട് റീ ​​എ​​ൻ​​ട്രി​​യാ​​യി​​രു​​ന്നു മൗ​​ണ്ട് മൗ​​ൻ​​ഗ​​നൂ​​യി​​യി​​ലെ ബേ ​​ഓ​​വ​​ൽ മൈ​​താ​​ന​​ത്ത് ക​​ണ്ട​​ത്. ന്യൂ​​സി​​ല​​ൻ​​ഡ് ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണി​​നെ പു​​റ​​ത്താ​​ക്കാ​​ൻ പാ​​ണ്ഡ്യ ഡൈ​​വ് ചെ​​യ്ത് എ​​ടു​​ത്ത ത​​ക​​ർ​​പ്പ​​ൻ ക്യാ​​ച്ച് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി. കി​​വീ​​സ് ഇ​​ന്നിം​​ഗ്സി​​ന്‍റെ 17-ാം ഓ​​വ​​റി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ലി​​ന്‍റെ ര​​ണ്ടാം പ​​ന്തി​​ൽ വി​​ല്യം​​സ​​ണ്‍ ഫ്ളി​​ക് ഷോ​​ട്ടി​​ന് ശ്ര​​മി​​ച്ചു. വി​​ല്യം​​സ​​ണി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്നു പാ​​ഞ്ഞ പ​​ന്ത് മി​​ഡ് വി​​ക്ക​​റ്റി​​ലു​​ണ്ടാ​​യി​​രു​​ന്ന പാ​​ണ്ഡ്യ ഇ​​ട​​ത്തേ​​ക്കു പ​​റ​​ന്ന് പി​​ടി​​യി​​ലൊ​​തു​​ക്കി. പാ​​ണ്ഡ്യ​​യു​​ടെ ചൂ​​ട​​ൻ സ്വ​​ഭാ​​വ​​വും മ​​ത്സ​​ര​​ത്തി​​നി​​ടെ പു​​റ​​ത്തു​​വ​​ന്നു. പാ​​ണ്ഡ്യ എ​​റി​​ഞ്ഞ ഷോ​​ർ​​ട്ട്ബോ​​ൾ മി​​ഡ് വി​​ക്ക​​റ്റ് ഏ​​രി​​യ​​യി​​ലേ​​ക്ക് പു​​ൾ ചെ​​യ്ത റോ​​സ് ടെ​​യ്‌ല​​ർ ഒ​​രു റ​​ണ്‍ നേ​​ടി. പ​​ന്ത് പി​​ടി​​ച്ച ധ​​വാ​​ന്‍റെ ല​​ക്ഷ്യ​​മി​​ല്ലാ​​ത്ത ത്രോ ​​പി​​ച്ചി​​ന്‍റെ ന​​ടു​​വി​​ലൂ​​ടെ മ​​റു​​വ​​ശ​​ത്തേ​​ക്ക്. രോ​​ഹി​​ത് ശ​​ർ​​മ ഓ​​ടി​​നോ​​ക്കി​​യെ​​ങ്കി​​ലും പ​​ന്ത് പി​​ടി​​ക്കാ​​നാ​​യി​​ല്ല. ഇ​​തോ​​ടെ ടെ​​യ്‌ലറും വി​​ല്യം​​സ​​ണും…

Read More

കോ​ള​ടി​ച്ച് ഹോ​ൾ​ഡ​ർ; ഒ​ന്നി​ൽ തു​ട​ർ​ന്ന് കോ​ഹ്‌​ലി

ദു​ബാ​യ്: ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ കോ​ള​ടി​ച്ച് വെ​സ്റ്റ് ഇ​ൻ​ഡീ​സ് നാ​യ​ക​ൻ ജേ​സ​ണ്‍ ഹോ​ൾ​ഡ​ർ. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി ബാ​റ്റ്സ്മാ​ന്മാ​രി​ലും ഇ​ന്ത്യ ടീ​മു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​ർ​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ ഹോ​ൾ​ഡ​ർ, ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ മു​ന്നോ​ട്ട് ക​യ​റി ടെ​സ്റ്റ് ഓ​ൾ റൗ​ണ്ട​ർ​മാ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഓ​ൾ റൗ​ണ്ട​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യു​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കും ബം​ഗ്ലാ​ദേ​ശി​ന്‍റെ ഷ​കീ​ബ് അ​ൽ​ഹ​സ​ൻ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കും വീ​ണു. ടീ​മു​ക​ളു​ടെ റാ​ങ്കിം​ഗി​ൽ 116 പോ​യി​ന്‍റോ​ടെ​യാ​ണ് ഇ​ന്ത്യ ഒ​ന്നാം​സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​ത്. 110 പോ​യി​ന്‍റു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

Read More

ജോ​ക്കോ​വി​ച്ചി​ന് ച​രി​ത്ര​നേ​ട്ടം: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ കി​രീ​ടം

മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ വി​ഭാ​ഗം കി​രീ​ടം നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ചി​ന്. ക്ലാ​സി​ക് ഫൈ​ന​ലി​ൽ റ​ഫാ​ൽ ന​ദാ​ലി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു തോ​ൽ​പ്പി​ച്ചു. സ്കോ​ർ: 6-3, 6-2, 6-3. ജോ​ക്കോ​വി​ച്ചി​ന്‍റെ പ​തി​ന​ഞ്ചാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​മാ​ണി​ത്. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ലെ ഏ​ഴാം കി​രീ​ട​വും. ആ​റു കി​രീ​ട​ങ്ങ​ളെ​ന്ന റോ​ജ​ർ ഫെ​ഡ​റ​റി​ന്‍റെ റി​ക്കാ​ർ​ഡും താ​രം മ​റി​ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സെ​മി​പോ​രാ​ട്ട​ത്തി​ൽ ഫ്ര​ഞ്ച് താ​രം ലൂ​ക്കാ​സ് പൗ​ളി​യെ ത​ക​ർ​ത്താ​ണ് ജോ​ക്കോ​വി​ച്ച് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

Read More

മാ​രി​ൻ ഇ​ട​റി വീ​ണു; ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് കി​രീ​ടം സൈ​ന​യ്ക്ക്

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ണ്‍ കി​രീ​ടം ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ൾ സ്വ​ന്ത​മാ​ക്കി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ എ​തി​രാ​ളി​യാ​യ ക​രോ​ളി​ന മാ​രി​ൻ പ​രി​ക്കേ​റ്റ് പി​ൻ​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് സൈ​ന​യ്ക്ക് കി​രീ​ടം. ആ​ഗ്യ ഗെ​യി​മി​ൽ 10-4ന് ​മു​ന്നി​ട്ടു​നി​ൽ​ക്കു​മ്പോ​ഴാ​ണ് മാ​രി​നു പ​രു​ക്കേ​റ്റ​ത്. നേ​ര​ത്തേ, സെ​മി പോ​രാ​ട്ട​ത്തി​ല്‍ ചൈ​നീ​സ് താ​രം ഹീ ​ബി​ങ്ജി​യാ​വോ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ള്‍​ക്ക് ത​ക​ര്‍​ത്തു കൊ​ണ്ടാ​ണ് സൈ​ന ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

Read More

തല മാറ്റി; തലവര മാറ്റാൻ ബ്ലാസ്റ്റേഴ്സ്

കൊ​​​​ച്ചി: ഏ​​​​ഷ്യാ​​ ക​​​​പ്പ് ഫു​​ട്ബോ​​ളി​​ന്‍റെ ഇ​​ട​​വേ​​ള​​യ്ക്കു​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​ൻ സൂ​​​​പ്പ​​​​ർ ലീ​​​​ഗ് (ഐ​​​​എ​​​​സ്എ​​​​ൽ) അ​​​​ഞ്ചാം സീ​​​​സ​​​​ണ്‍ ഇ​​​​ന്ന് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്പോ​​​​ൾ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് സ്വ​​​​ന്തം ത​​​​ട്ട​​​​ക​​​​ത്തി​​​​ൽ എ​​​​ടി​​​​കെ​​​​യെ നേ​​​​രി​​​​ടും. ക​​​​ലൂ​​​​ർ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ രാ​​​​ത്രി ഏ​​​​ഴി​​​​നാ​​​​ണ് കി​​​​ക്കോ​​​​ഫ്. ഒ​​​​രു​ മാ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​ശേ​​​​ഷം പു​​​തി​​​യ കോ​​​ച്ചി​​​നു കീ​​​ഴി​​​ൽ പു​​​ത്ത​​​ൻ ത​​​ന്ത്ര​​​ങ്ങ​​​ളു​​​മാ​​​യി വീ​​​​ണ്ടും ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ന്ന ബ്ലാ​​​​സ്റ്റേ​​​​ഴ്സ് തി​​​​രി​​​​ച്ച​​​​ടി​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു ക​​​​ര​​​​ക​​​​യ​​​​റാ​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ്. ഡേ​​​​വി​​​​ഡ് ജ​​യിം​​​​സി​​​​നെ പു​​​​റ​​​​ത്താ​​​​ക്കി​​​യ ബ്ലാ​​​സ്റ്റേ​​​ഴ്സ് നെ​​​​ലോ വി​​​​ൻ​​​​ഗാ​​​​ദയുടെ ത​​​​ന്ത്ര​​​​ങ്ങ​​​​ളു​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ന് ക​​​​ളി​​​​ക്കാ​​​​നി​​​​റ​​​​ങ്ങു​​​​ക. നെ​​​​ലോ വി​​​​ൻ​​​​ഗാ​​​​ദ​​​​യു​​​​ടെ കീ​​​​ഴി​​​​ൽ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​മാ​​​​ണി​​​​ന്ന്. ഈ ​​​​സീ​​​​സ​​​​ണി​​​​ൽ ബ്ലാ​​​​സ്റ്റേ​​​​ഴ്സ് നേ​​​ടി​​​യ ഏ​​​ക ജ​​​യം ഉ​​​​ദ്ഘാ​​​​ട​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ എ​​​​ടി​​​​കെ​​​​യ്ക്കെ​​​​തി​​​​രേയാ​​​​യി​​​​രു​​​​ന്നു. ഇ​​​​തു​​​​വ​​​​രെ ക​​​​ളി​​​​ച്ച 12 ക​​​​ളി​​​​ക​​​​ളി​​​​ൽ ഒ​​​​രു ജ​​​​യം മാ​​​​ത്രം സ്വ​​​ന്ത​​​മാ​​​യു​​​ള്ള ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന് സെ​​​​മി സാ​​​​ധ്യ​​​​ത ഇ​​​​ല്ലാ​​​​താ​​​​യെ​​​​ങ്കി​​​​ലും സൂ​​​​പ്പ​​​​ർ ക​​​​പ്പി​​​​ന് യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഇ​​​​നി​​​​യു​​​​ള്ള ല​​​​ക്ഷ്യം. അ​​​​വ​​​​സാ​​​​ന ക​​​​ളി​​​​യി​​​​ൽ ബ്ലാ​​​​സ്റ്റേ​​​​ഴ്സ് മും​​​​ബൈ​​​​യി​​​​ൽ മും​​​​ബൈ സി​​​​റ്റി എ​​​​ഫ്സി​​​​യോ​​​​ട് ഒ​​​​ന്നി​​​​നെ​​​​തി​​​​രേ…

Read More