കി​വി വേ​ട്ട​യ്ക്കു ക്യാ​പ്റ്റ​നി​ല്ല; വി​രാ​ട് കോ​ഹ്‌​ലി​ക്ക് വി​ശ്ര​മം

ന്യൂ​ഡ​ൽ​ഹി: വി​ജ​യ​ക​ര​മാ​യ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു ശേ​ഷം ന്യൂ​സി​ല​ൻ​ഡി​ലും വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്ന ടീം ​ഇ​ന്ത്യ, ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചു. നേ​പ്പി​യ​ർ ഏ​ക​ദി​ന​ത്തി​ൽ എ​ട്ടു വി​ക്ക​റ്റി​ന്‍റെ മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ഹ്‌​ലി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച​ത്.

പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്നും മൂ​ന്ന് ട്വ​ന്‍റി-20​യി​ലും കോ​ഹ്‌​ലി ക​ളി​ക്കി​ല്ല. ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ കോ​ഹ്‌​ലി​ക്കു പ​ക​രം വൈ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ടീ​മി​നെ ന​യി​ക്കും. എ​ന്നാ​ൽ അ​ടു​ത്ത ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ൽ കോ​ഹ്‌​ലി ഉ​ണ്ടാ​വും.

ഇം​ഗ്ല​ണ്ടി​ലും വെ​യ്ൽ​സി​ലു​മാ​യി മേ​യ് 30 മു​ത​ൽ ജൂ​ലൈ 14വ​രെ ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​നു മു​മ്പു​ള്ള ഇ​ന്ത്യ​യു​ടെ അ​വ​സാ​ന വി​ദേ​ശ പ​ര​മ്പ​ര​യാ​ണ് ന്യൂ​സി​ല​ൻ​ഡി​ലേ​ത്.

Related posts