ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായകരായി മിതാലി രാജിനെയും ഹർമൻപ്രീത് കൗറിനെയും നിലനിർത്തി. ന്യൂസിലൻഡ് പര്യടനത്തിനുള്ള ഏകദിന ടീമിനെ മിതാലിയും ട്വന്റി-20 ടീമിനെ ഹർമൻപ്രീതും നയിക്കും. ജനുവരി 24നാണ് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനം. ഇന്ത്യൻ പരിശീലകനായി ഡബ്ല്യു.വി. രാമൻ ചുമതലയേറ്റശേഷമുള്ള ആദ്യ പരന്പരയാണ് ന്യൂസിലൻഡിൽ നടക്കുക. ലോകകപ്പ് ട്വന്റി-20 പോരാട്ടത്തിനിടെ മിതാലി രാജും അന്നത്തെ പരിശീലകനായ രമേശ് പൊവാറും തമ്മിലുണ്ടായ പ്രശ്നത്തെത്തുടർന്നാണ് പുതിയ പരിശീലകനെ ബിസിസിഐ തേടിയത്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ലോകകപ്പ് ട്വന്റി-20 ടീമിലുണ്ടായിരുന്ന വേദ കൃഷ്ണമൂർത്തിയെ ഒഴിവാക്കിയതാണ് ശ്രദ്ധേയ മാറ്റം. വേദ ഏകദിന, ട്വന്റി-20 ടീമുകളിലില്ല. ഏകദിന ടീമിൽ വേദയ്ക്കു പകരം മൊന മെശ്രം ടീമിലെത്തി. പരിക്കേറ്റ പൂജ വസ്ട്രാക്കറിനു പകരം ട്വന്റി-20 ടീമിൽ ശിഖ പാണ്ഡെ ഇടംനേടിയപ്പോൾ വേദയുടെ സ്ഥാനത്ത് പുതുമുഖതാരം പ്രിയ പൂനിയ എത്തി.
Read MoreCategory: Sports
വോൾവ്സിനെ വീഴ്ത്തി; ലിവര്‍പൂൾ കുതിക്കുന്നു
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. വോൾവ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾ ലിവര്‍പൂള്‍ തോല്പിച്ചു. 18-ാം മിനിറ്റിൽ മുഹമ്മദ് സലായാണ് ലിവര്‍പൂളിനായി ആദ്യഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 68-ാം മിനിറ്റിൽ വിർജിൽ വാൻ ദിജ്ക് ലിവര്‍പൂളിന്റെ ലീഡുയർത്തി. സലായാണ് രണ്ടാം ഗോളിനും വഴിയൊരുക്കിയത്. ലിവര്‍പൂള്‍ 18 കളികളിൽ നിന്നും 48 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നു. 44 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്.
Read Moreസഞ്ജുവിന്റെ ഇന്നിംഗ്സിൽ ഇനി ചാരുലതയും .! സഞ്ജു സാംസണ് വിവാഹിതനായി
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണ് വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു.കോവളത്തെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വൈകീട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിപുലമായ സൽക്കാരവും ഒരുക്കിയിട്ടുണ്ട്. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാർ ഇവാനിയോസ് കോളജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്.
Read Moreവരുണ്‍ ചക്രവർത്തി എന്ന ‘മിസ്റ്ററി സ്പിന്നർ’
8.40 കോടി രൂപയ്ക്ക് ഐപിഎൽ ലേലത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയ തമിഴ്നാട്ടിൽനിന്നുള്ള താരോദയമായ വരുണ്‍ ചക്രവർത്തി അറിയപ്പെടുന്നത് ‘മിസ്റ്ററി സ്പിന്നർ’ എന്ന്. 13-ാം വയസിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കളി തുടങ്ങിയെങ്കിലും കോളജിലെത്തിയതോടെ മൈതാനത്തോട് വിടപറഞ്ഞു. ചെന്നൈയിലെ എസ്ആർഎം സർവകലാശാലയിൽ ആർകിടെക്ചർ പഠനത്തിനുശേഷം രണ്ടു വർഷം ജോലി ചെയ്തു. തുടർന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തി. നാട്ടിലെ കളിക്കിടെ പരിക്കുമൂലം പേസ് ബൗളിംഗ് സാധ്യമാകാതെവന്നതോടെ സ്പിന്നിലേക്ക് തിരിഞ്ഞു. പരിക്കിൽനിന്ന് രക്ഷപ്പെടാൻ സ്പിന്നറായി മാറിയ വരുണ്‍ ഏഴോളം വ്യത്യസ്ത രീതികളിൽ പന്തെറിയും. 2019 സീസണ് ഐപിഎൽ ട്വന്റി-20 പോരാട്ടത്തിനായുള്ള കളിക്കാരുടെ ലേലത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് വരുണിനാണ്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപത്തിൽനിന്നാണ് വരുണിനെ പഞ്ചാബ് 8.40 കോടിക്ക് സ്വന്തമാക്കിയത്.
Read Moreഅതൊക്കെ തമാശ: ലാംഗർ
പെര്‍ത്ത്: രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കാണിച്ച അതിരുകടക്കാത്ത ആക്രമണ സ്വഭാവം ഇഷ്ടപ്പെടുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് പരിശീലകന് ജസ്റ്റിന് ലാംഗര്‍. വിരാട് കോഹ്ലിയും ടിം പെയ്നുമായുള്ള വാക്പോര് തമാശയായിരുന്നുവെന്നും മര്യാദകെട്ടതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു നായകന്മാരും മത്സരത്തില്‍ തങ്ങളുടെ ആധികാരികത ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും അല്ലാതെ ഇവര്‍ തമ്മില്‍ മര്യാദകേടോ കടുത്ത ആക്രമണമനോഭാവമോ അല്ല പുറത്തെടുത്തതെന്നും ഓസീസ് പരിശീലകന് പറഞ്ഞു. ടെസ്റ്റ് മത്സരത്തില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുമെന്നും അത് മത്സരത്തിലെ വലിയൊരു ഭാഗമാണെന്നും സത്യത്തില്‍ കളത്തിലെ പെരുമാറ്റം തമാശയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആക്രമണസ്വഭാവത്തിനെതിരേ പിടിച്ചുനിന്ന തന്റെ ടീമിനെക്കുറിച്ച് സന്തോഷമുണ്ടെന്നും ലാംഗര്‍ പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ 146 റണ്‍സിനു ജയിച്ചിരുന്നു. പന്ത് ചുരുണ്ടല്‍ വിവാദത്തിനുശേഷം ആദ്യമായാണ് ഓസ്ട്രേലിയ ഒരു ടെസ്റ്റ് മത്സരത്തില്‍ ജയിക്കുന്നത്. കോഹ്ലിയും പെയ്നും ഏറ്റുമുട്ടലിനു വക്കിലെത്തിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി, ഒരിക്കല്‍ ഡന്നീസ് ലിലിയും ജാവേദ് മിയാന്‍ദാദും…
Read Moreസോൾഷെയർ കളി പഠിപ്പിക്കും
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി മുൻ താരമായ ഒലെ സോൾഷെയറെ നിയമിച്ചു. പുറത്താക്കപ്പെട്ട ഹൊസെ മൗറീഞ്ഞോയ്ക്കു പകരമായാണ് സോൾഷെയറിനെ മാനേജ്മെന്റ് നിയമിച്ചത്. ഈ സീസണ് അവസാനം വരെ സോൾഷെയറാകും യുണൈറ്റഡിന്റെ പരിശീലകൻ. 1996 മുതൽ 2007 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബൂട്ടുകെട്ടിയ സോൾഷെയർ 366 മത്സരങ്ങളിൽനിന്ന് 126 ഗോളുകൾ നേടിയിട്ടുണ്ട്. 1999ൽ യുണൈറ്റഡിനെ ചാന്പ്യൻസ് ലീഗ് കിരീടത്തിലെത്തിച്ച് ബയേണിനെതിരേ വിജയഗോൾ നേടിയത് ഈ നോർവേ താരമായിരുന്നു. നാൽപ്പത്തഞ്ചുകാരനായ സോൾഷെയർ രാജ്യത്തിനായി 67 മത്സരങ്ങളിൽനിന്ന് 23 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച കാർഡിഫ് സിറ്റിക്കെതിരേ നടക്കുന്ന മത്സരത്തിലൂടെയാകും സോൾഷെയർ യുണൈറ്റഡിൽ തന്റെ പുതിയ ദൗത്യം ആരംഭിക്കുക. മൗറീഞ്ഞോ പുറത്തായെങ്കിലും അദ്ദേഹത്തിനൊപ്പം പരിശീലക സംഘത്തിലുണ്ടായിരുന്ന മൈക്കിൾ കാരിക്കും, മക് കെന്നയും സോൽഷെയറിനൊപ്പവും തുടരും. 2008-11 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിസർവ് ടീമിനെ പരിശീലിപ്പിച്ച…
Read Moreതലപ്പത്ത് വേദന; ഓപ്പണിംഗ് കൂട്ടുകെട്ട് ക്ലിക്കാകാത്തത് ടീമിനെ പിന്നോട്ടടിക്കുന്നു
പെര്‍ത്ത്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ഓപ്പണിംഗ് പ്രശ്നം വിടാതെ പിന്തടരുന്നു. ഫോമിലെത്താന്‍ ലോകേഷ് രാഹുല്‍-മുരളി വിജയ് കൂട്ടുകെട്ടിന് ഇതുവരെയായിട്ടില്ല. ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇവരില്‍നിന്ന് രണ്ടക്കമുള്ള ഒരു സഖ്യം പിറന്നത്. ആ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. രണ്ടു മത്സരം കഴിഞ്ഞിട്ടും ഇന്ത്യക്ക് ഇതുവരെ ഓപ്പണിംഗിലെ പോരായ്മകള്‍ പരിഹരിക്കാനായിട്ടില്ല. പ്രശ്നങ്ങൾ എന്തെന്ന് ഓപ്പണർമാർ തന്നെ കണ്ടെത്തി പരിഹരക്കട്ടെയെന്നാണ് നായകൻ വിരാട് കോഹ്ലി പറയുന്നത്. ഓപ്പണിംഗിലെ പരാജയം മധ്യനിരയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. മൂന്നാം നമ്പറിലുള്ള ചേത്വേശ്വര്‍ പൂജാരയ്ക്ക് നാല് ഇന്നിംഗ്സില്‍ മൂന്നു തവണ നാലോവറിനുള്ളില്‍ ഇറങ്ങേണ്ടിവന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ വ്യത്യാസം വെളിപ്പെടുത്തുന്നതായിരുന്നു പെര്‍ത്ത് ടെസ്റ്റ്്. ഓസ്ട്രേലിയയുടെ മാര്‍കസ് ഹാരിസ്-ആരോണ്‍ ഫിഞ്ച് ഒന്നാം ഇന്നിംഗ്സില്‍ നേടിയ 112 റണ്‍സിന്റെ കൂട്ടുകെട്ട് അവരെ 300നു മുകളില്‍ സ്കോര്‍ ചെയ്യാന്‍ ഇടയാക്കി. രണ്ടാം ഇന്നിംഗ്സില്‍ ഇരുവരുടെയും 59…
Read Moreരാഹുലിനു നാണക്കേടിന്റെ റിക്കാർഡ്; ട്രോളിൽ മുക്കി ആരാധകർ
ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുലിന് നാണക്കേടിന്റെ റിക്കാർഡ്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിനിടെ ഗ്ലൗവിൽ തട്ടി വിക്കറ്റ് തെറിച്ചായിരുന്നു രാഹുൽ പുറത്തായത്. കഴിഞ്ഞ 11 ഇന്നിംഗ്സുകളിൽ രാഹുൽ കുറ്റി തെറിച്ച് പുറത്താകുന്നത് ഇത് ഏഴാം തവണയാണ്. ഇതോടെ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഏറ്റവും കൂടുതൽ തവണ ബൗൾഡായ ഇന്ത്യൻ ഓപ്പണർമാരിൽ രാഹുൽ ഗാവസ്ക്കറിനൊപ്പമെത്തി. മൂന്നു തവണയാണ് ഇരുവരും രണ്ട് ഇന്നിംഗ്സിലും ബൗൾഡായിട്ടുള്ളത്. ഗാവസ്ക്കർ 125 ടെസ്റ്റുകളിൽനിന്നാണ് ഈ റിക്കാർഡ് സ്വന്തമാക്കിയതെങ്കിൽ രാഹുൽ വെറും 33 ടെസ്റ്റുകളിൽനിന്നാണ്. രാഹുലിനെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനവും കളിയാക്കലുമാണ് ഉയർന്നത്. രാഹുൽ ദ്രാവിഡിനുപോലും വിരമിക്കൽ ടെസ്റ്റ് കളിക്കാൻ അവസരം ലഭിച്ചില്ല. ഇന്ന് ലോകേഷ് രാഹുലിന് അതു ലഭിച്ചു. ഗുഡ് ബൈ രാഹുൽ, ഇനി ഇൻസ്റ്റഗ്രാമിൽ കാണാം എന്നിങ്ങനെയായിരുന്നു സമൂഹമാധ്യമങ്ങളിൽവന്ന കളിയാക്കലുകൾ.
Read Moreത്രില്ലറിൽ വിജയം കയ്യിലാക്കി റോമ
റോം: ഇറ്റാലിയന്‍ സീരി എയിലെ ആവേശകരമായ മത്സരത്തിൽ വിജയം കയ്യിലാക്കി എഫ്സി റോമ. ജെനേവയെ 3-2ന് റോമ തോല്‍പ്പിച്ചു. രണ്ടു തവണ പിന്നിൽ നിന്ന ശേഷമാണ് റോമ തിരിച്ചടിച്ചത്. റോമയ്ക്കായി ഫെഡെറികോ ഫാസിയോ (31-ാം മിനിറ്റ്), ജസ്റ്റിന് ക്ലൈവര്‍ട്ട് (45-ാംമിനിറ്റ്), ബ്രയാന്‍ ക്രിസ്റ്റാന്റെ (59-ാം മിനിറ്റ്) എന്നിവര്‍ ഗോള്‍ നേടി. ജെനോവയ്ക്കുവേണ്ടി ക്രിസ്റ്റോഫ് പിയാടിക് (17-ാം മിനിറ്റ്), ഓസ്കര് ഹില്ജെമാര്ക് (33-ാം മിനിറ്റ്) എന്നിവരാണ് വലകുലുക്കിയത്. മറ്റൊരു മത്സരത്തിൽ നാപ്പോളി 1-0ന് കാളിയാരിയെ തോല്‍പ്പിച്ചു. ഇഞ്ചുറി ടൈമില്‍ അര്കാഡുയിസ് മിലിക് നേടിയ ഗോളിലായിരുന്നു നാപ്പോളിയുടെ വിജയം.
Read Moreപെർത്തിൽ അത്ഭുതമൊന്നും സംഭവിച്ചില്ല: ഇന്ത്യക്ക് ദയനീയ തോൽവി
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 146 റൺസിന്റെ ദയനീയ തോൽവി. അവസാന ദിനം 28 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരന്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പമായി. അഡ്ലെയിഡിൽ ഇന്ത്യ വിജയിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കെതിരേ 287 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യ നാലാം ദിനം അവസാനിച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റണ്‍സ് എന്ന നിലയിലായിരുന്നു. അവസാന ദിനം 28 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്‍സെടുത്ത ഋഷഭ് പന്തിനെയും നഷ്ടമായി. പിന്നീട് വാലറ്റക്കാർ വന്നതും പോയതും അറിഞ്ഞില്ല. മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവർ മൂന്നു വിക്കറ്റും ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 243ന് പുറത്താക്കാൻ ഇന്ത്യയെ…
Read More