പാരീസ്: ലോകത്തെ ഏറ്റവും മൂല്യമേറിയ ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അക്കൗണ്ടിംഗ് കമ്പനി കെപിഎംജിയാണ് ഇക്കാര്യമറിയിച്ചത്. ക്ലബ്ബിന്റെ എല്ലാ ആസ്തികളും പരിഗണിച്ചാണ് മൂല്യം നിര്‍ണയിക്കുന്നത്. 2017നെ അപേക്ഷിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മൂല്യം അഞ്ച് ശതമാനം വര്‍ധിച്ചു. 320 കോടി യൂറോ (25,600 കോടി രൂപ) യാണ് യുണൈറ്റഡിന്റെ മൂല്യം. റയല്‍ മാഡ്രിഡ് (290 കോടി യൂറോ – 23,200 കോടി രൂപ), എഫ്സി ബാഴ്സലോണ (280 കോടി യൂറോ- 22,378 കോടി രൂപ) തുടങ്ങിയവയെയാണ് യുണൈറ്റഡ് പിന്നിലാക്കിയത്. ക്ലബ്ബിന്റെ ആസ്തികളാണ് പരിഗണിക്കുക. അതില്‍ സ്വന്തം സ്റ്റേഡിയം, കളിക്കാരുടെ വില, ബ്രാന്‍ഡിന്റെ വില, പരസ്യക്കരാര്‍, ക്ലബ്ബിന്റെ സോഷ്യല്‍ നെറ്റ്വര്ക്കുകളിലെ സ്വീകരണം എന്നിവയും ഉള്‍പ്പെടുമെന്ന് കെപിഎംജിയുടെ കായിക ഉപദേശക സമിതി തലവന്‍ ഴാക്ക് ബൂസാജ് പറഞ്ഞു. 32 യൂറോപ്യന്‍ ക്ലബ്ബുകളുടെ വിലയിരുത്തലില്‍ ബയേണ്‍ മ്യൂണിക്ക് (255 കോടി യൂറോ) നാലാം…
Read MoreCategory: Sports
ലോകകപ്പിലെ താര പരിശീലകർ
ഫുട്ബോൾ ലോകകപ്പ് നിരവധി സുവര്‍ണതാരങ്ങളെ സൃഷ്ടിക്കാറുണ്ട്. അവരുടെ അപദാന കഥകൾ എഴുതാൻ മാധ്യമങ്ങൾ മത്സരിക്കാറുമുണ്ട്. പക്ഷേ, അവരെ താരങ്ങളായി വാർത്തെടുക്കുന്നതിനു പിന്നിലെ പരിശീലകൻ പലപ്പോഴും വെള്ളിവെളിച്ചത്തു വരാറില്ല. കുറെ ഫുട്ബോൾ താരങ്ങളെ കൂട്ടിച്ചേർത്ത് ഒരു ടീമാക്കി മാറ്റുന്നതു മുതൽ എതിരാളികളെ തകർക്കാൻ തന്ത്രങ്ങൾ മെനയുന്നതുവരെ പരിശീലകരാണ്. ഇത്തരത്തിൽ താരപരിവേഷത്തോടെ റഷ്യയിൽലെത്തിയിരിക്കുന്ന പരിശീലകർ നിരവധിയുണ്ട്. ദിദിയെ ദെഷാം (ഫ്രാൻസ്) രണ്ടു പതിറ്റാണ്ടു മുന്‍പ് സിനദിൻ സിദാനെന്ന മാന്ത്രികന്റെ തോളിലേറി ഫ്രാൻസ് ലോകകപ്പിൽ മുത്തമിടുന്പോൾ ക്യാപ്റ്റനായിരുന്നു ദിദിയെ ദെഷാം. 2018 ൽ റഷ്യയിൽ ഫ്രഞ്ച് ടീം പോരാട്ടത്തിനിറങ്ങുന്പോഴും ദെഷാം കൂടെയുണ്ട്. ഇത്തവണ തന്ത്രങ്ങൾ മെനയുന്ന പരിശീലകന്റെ വേഷത്തിലാണെന്നു മാത്രം. പ്രതിരോധ നിരക്കാരനായും മധ്യനിരക്കാരനായും ഫ്രാൻസിനു വേണ്ടി തിളങ്ങിയിട്ടുള്ള താരമാണ് ദെഷാം. 10 ാം വയസിൽ ഫുട്ബോൾ കളിച്ചു തുടങ്ങിയ അദ്ദേഹം ഫുട്ബോളർ എന്ന ജഴ്സി അഴിച്ചുവയ്ക്കുന്നത് 2001 ലാണ്. 103…
Read Moreഉനയ് എമറി ആഴ്സണല്‍ പരിശീലകന്
ലണ്ടന്‍: ഉനയ് എമറിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്സണിന്റെ പരിശീലകനായി നിയമിച്ചു. ഈ സീസണില്‍ ആഴ്സീന്‍ വെംഗര്‍ ആഴ്സണലിന്റെ പരിശീലക സ്ഥാനത്തുനിന്നു വിരമിച്ചതോടെയാണ് പിന്‍ഗാമിയായി എമറി എത്തിയത്. 2016 ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരി സാന്‍ ഷെര്മയിന്റെ പരിശീലകനായി ചുമതലയേറ്റ എമറി ഈ സീസണില്‍ പിഎസ്ജി വിട്ടു. രണ്ടു സീസണിലായി ആകെ ഏഴു കിരീടങ്ങളാണ് ഇദ്ദേഹത്തിനു കീഴില്‍ പിഎസ്ജി നേടിയത്. ഈ സീസണില്‍ പിഎസ്ജി ലീഗ് വണ്‍ ഉള്‍പ്പെടെ ആകെ മൂന്നു കിരീടങ്ങളില്‍ മുത്തമിട്ടു. പിഎസ്ജിയില്‍ എത്തുന്നതിനു മുമ്പ് എമറി സെവിയ്യയ്ക്കൊപ്പമായിരുന്നു. സെവിയ്യയെ 2013-14, 2014-15, 2015-16 സീസണുകളില്‍ യൂറോപ്പ ലീഗില്‍ ഹാട്രിക് കിരീടത്തിലേക്കു നയിച്ചു. എമറിക്ക് പിഎസ്ജിയെ രണ്ടു സീസണിലും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറിനപ്പുറം കടത്താനായില്ല. കഴിഞ്ഞ സീസണില്‍ പാരീസില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ബാഴ്സലോണയെ 4-0ന് പരാജയപ്പെടുത്തിയശേഷം ന്യൂകാമ്പിലെ രണ്ടാം പാദത്തില്‍…
Read Moreജയം തേടി കോല്‍ക്കത്തയും രാജസ്ഥാനും
കോല്‍ക്കത്ത: രണ്ടു തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം നേടിയ കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തം ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സിനെ നേരിടും. രണ്ടു ടീമും ജയപ്രതീക്ഷകളുമായാണ് ഇറങ്ങുന്നത്. പരാജയപ്പെടുന്നവര്‍ പുറത്താകും. ജയിക്കുന്നവര്‍ക്ക് ഫൈനലിനുമുമ്പ് ഒരവസരം കൂടി ലഭിക്കുകയും ചെയ്യും. ഈ സീസണില്‍ റോയല്‍സിനെതിരേ തുടര്‍ന്ന മികവ് എലിമിനേറ്ററിലും തുടരാനാണ് നൈറ്റ്റൈഡേഴ്സ് ഇറങ്ങുന്നത്. ഹോമിലും എവേയിലും നൈറ്റ്റൈഡേഴ്സിനായിരുന്നു ജയം. പ്ലേ ഓഫിലെത്തിയ നാലു ടീമുകളില്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്ന ഏക ടീമാണ് നൈറ്റ്റൈഡേഴ്സ്. റോയല്‍സും ഫോമിലാണ് അവസാനത്തെ അഞ്ചു മത്സരങ്ങളില്‍ ഒരു തോല്‍വി മാത്രമായിരുന്നു. അത് കോല്ക്കത്തയ്ക്കെതിരേയായിരുന്നു. ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ് എന്നിവരില്ലാതെ അവസാന ലീഗ് മത്സരത്തിനിറങ്ങിയ രാജസ്ഥാന് ഭേദപ്പെട്ട സ്കോറില്‍ ഒതുങ്ങിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂരിനെ പരാജയപ്പെടുത്താനായി. അവസാന ലീഗ് മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സും കിംഗ്സ് ഇലവന് പഞ്ചാബും…
Read Moreഐപി എൽ; സൂപ്പർ ഡുപ്ലസി
മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് 2018 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രണ്ടു വിക്കറ്റിന്് കീഴടക്കിയാണ് ചെന്നൈ ഫൈനലിലെത്തിയത്. സണ്‍റൈസേഴ്സ് ചെറിയ സ്കോര്‍ ഒരിക്കല്‍ക്കൂടി പ്രതിരോധിക്കുമെന്നു തോന്നിച്ചെങ്കിലും ഫാഫ് ഡുപ്ലസിയുടെ കരുത്തുറ്റ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗസ് ഐപിഎല്‍ 2018 ഫൈനലില്‍. അവസാനഘട്ടം വരെ വിജയപ്രതീക്ഷ പുലര്‍ത്തിയ സണ്‍റൈസേഴ്സിനെ, ഡുപ്ലെസിയുടെ അര്‍ധസെഞ്ചുറിയാണ് വിജയത്തില്‍നിന്ന് അകറ്റിയത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തു ബാക്കിനില്‍ക്കെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. സണ്‍റൈസേഴ്സിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റൺസ്. ചെന്നൈ19.1 ഓവറിൽ എട്ട് വിക്കറ്റിന് 140. സീസണിലെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ച ഡുപ്ലെസി 42 പന്തില്‍ അഞ്ചു ബൗണ്ടറിയും നാലു സിക്സും സഹിതം 67 റണ്‍സുമായി പുറത്താകാതെ നിന്നു. ഡുപ്ലസിയാണ് മാന്‍ ഓഫ് ദ മാച്ച്.…
Read Moreഫ്രഞ്ച് ഓപ്പണ്‍: സെറീന വില്ല്യംസിനു സീഡില്ല
പാരീസ്: മുൻ ലോക ഒന്നാം നന്പർ സെറീന വില്യംസിന് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണ്‍ സീഡില്ല. ഫ്രഞ്ച് ഓപ്പണ്‍ സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 27 മുതൽ ജൂണ്‍ 10 വരെയാണ് റോളംഗ് ഗാരോയിലെ ക്ലേ കോർട്ടിൽ മത്സരങ്ങൾ. 2017ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ ജയത്തിനുശേഷം ഗർഭിണിയായ സെറീന പ്രസവത്തിനായി ടെന്നീസിൽനിന്നു മാറിനിന്നു മാറിനിൽക്കുകയായിരുന്നു. ഇതിനുശേഷം മാർച്ച് മുതലാണു കോർട്ടിലേക്കു മടങ്ങിയത്തിയത്. തിരിച്ചുവരവിൽ സെറീന ഇന്ത്യൻ വെൽസിലും മയാമിയിലും തുടക്കത്തിലേ പുറത്തായി. അതിനുശേഷം നടന്ന ക്ലേകോർട്ട് ടൂർണമെന്റുകളായ മാഡ്രിഡ്, റോം ഓപ്പണുകളിൽനിന്നു പിൻമാറുകയും ചെയ്തു. നിലവിലെ റാങ്കിംഗിൽ 453-ാം സ്ഥാനത്താണ് 23 ഗ്രാൻസ് ലാം കിരീടങ്ങൾ നേടിയ അമേരിക്കൻ താരം. ഡബ്ല്യുടിഎയുടെ പ്രത്യേക റാങ്കിംഗ് നിയമപ്രകാരം സെറീന മാറിനിന്ന സമയത്തെ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് ഓപ്പണിനു നേരിട്ടു യോഗ്യത നേടിയത്.
Read Moreക്രിക്കറ്റ് താരം ജഡേജയുടെ ഭാര്യയ്ക്കു നേരേ അതിക്രമം; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ജാംനഗർ: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്കു നേരെ ഗുജറാത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം. തിങ്കളാഴ്ച വൈകിട്ട് ജാംനഗറിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് ജഡേജയുടെ ഭാര്യയെ സഞ്ജയ് അഹിർ എന്ന പോലീസുകാരൻ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി പ്രദീപ് സെജൂൾ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ജഡേജയുടെ ഭാര്യ റിവാബയുടെ കാർ ബൈക്കുമായി കൂട്ടിമുട്ടി. പ്രീത് ശർമ എന്നയാളാണ് ബൈക്ക് ഓടിച്ചിരുന്നത്. സഞ്ജയ് പിൻസീറ്റിൽ ഉണ്ടായിരുന്നു. അപകടം നടന്ന ഉടൻതന്നെ കാറിനു പുറത്തിറങ്ങിയ റിവാബയെ കോണ്‍സ്റ്റബിളായ സഞ്ജയ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ റിവാബയ്ക്കു പരിക്കേറ്റു. അപകടം നടക്കുന്പോൾ അമ്മയും കുഞ്ഞും കാറിലുണ്ടായിരുന്നു. നിസാര പരിക്കേറ്റ പ്രീത് ശർമയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഡേജ ആശുപത്രിയിലെത്തി ഇയാളെ സന്ദർശിച്ച് ആവശ്യമുള്ള ചികിത്സനൽകാൻ അധികൃതരോട് ആവശ്യപ്പെട്ടു. ഇയാൾ ഉടൻ ആശുപത്രി…
Read Moreഅർജന്റീനയിൽ ഇക്കാർഡി ഇല്ല
ബുവാനോസ് അരീസ്: റഷ്യൻ ലോകകപ്പിനുള്ള 23 അംഗ അർജന്റീന ടീമിനെ പരിശീലകൻ ഹൊർഹെ സാംപോളി പ്രഖ്യാപിച്ചു. ഇന്റർമിലാൻ താരമായ മൗറോ ഇക്കാർഡി പുറത്തായതാണ് പ്രധാന തീരുമാനം. അതേസമയം, പോളോ ഡൈബാല അന്തിമ സംഘത്തിൽ ഉൾപ്പെട്ടു. ഡിയേഗോ പെറോട്ടി, ലൗതാരോ മാർട്ടിനസും ഒഴിവാക്കപ്പെട്ട സംഘത്തിലെ പ്രധാനിയാണ്. ഈ സീസണിൽ ഇറ്റാലിയൻ സീരി എയിൽ 29 ഗോൾ നേടിയ താരമാണ് ഇക്കാർഡി. എന്നാൽ, ഇക്കാർഡിയെ ഒഴിവാക്കി പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്താൻ കാത്തിരിക്കുന്ന സെർജ്യോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വിൻ എന്നിവരെ മുന്നേറ്റ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസിയും മുന്നേറ്റ നിരയുടെ ഭാഗമാണ്. മെസിയുടെ ക്യാപ്റ്റൻസിയിലാണ് ടീം റഷ്യയിൽ പോരാട്ടത്തിനിറങ്ങുക. സീസണിൽ ബാഴ്സയ്ക്കായി മെസി 34 ഗോളുകൾ നേടിയിരുന്നു. സിറ്റിക്കായി ഈ സീസണിൽ അഗ്യൂറോ 30 ഗോളുകൾ നേടിയിരുന്നു. എന്നാൽ, മാർച്ചിൽ ഇറ്റലിക്കും സ്പെയിനിനും എതിരേ നടന്ന സൗഹൃദ മത്സരങ്ങളിൽ…
Read Moreസ്പെയിനിൽ മൊറാട്ട ഔട്ട്!
മാഡ്രിഡ്: ചെൽസി സ്ട്രൈക്കർ അൽവാരോ മൊറാട്ടയെ ഒഴിവാക്കി റഷ്യൻ ലോകകപ്പിനുള്ള 23 അംഗ സ്പാനിഷ് സംഘത്തെ പരിശീലകൻ ജുലൻ ലോപെതെഗുയി ഇന്നലെ പ്രഖ്യാപിച്ചു. ഇരുപത്തിയൊന്നുകാരനായ റോഡ്രിക്കും ടീമിൽ ഇടംലഭിച്ചില്ല. റയൽ മാഡ്രിഡിൽനിന്ന് ഈ സീസണിൽ ചെൽസിയിലെത്തിയ ഇരുപത്തഞ്ചുകാരനായ മൊറാട്ട 11 ഗോൾ നേടിയിരുന്നു. പ്രീമിയൽ ലീഗിൽ കളിക്കുന്ന നാല് കളിക്കാർ ( ഡേവിഡ് ഡി ഗിയ, നാച്ചോ മോണ്‍റിയൽ, സീസർ ആസ്പിലിക്വറ്റ, ഡേവിഡ് സിൽവ) ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ബാഴ്സലോണയിൽനിന്ന് നാലും (ജോർഡി ആൽബ, ജെറാർഡ് പിക്കെ, സെർജ്യോ ബുസ്ക്വെറ്റ്സ്, ആന്ദ്രേ ഇനിയെസ്റ്റ) റയൽ മാഡ്രിഡിൽനിന്ന് ആറും (നാച്ചോ ഫെർണാണ്ടസ്, ഡാനി കർവഹാൽ, സെർജ്യോ റാമോസ്, ഇസ്കോ, മാർകോ അസെൻസിയോ, ലൂകാസ് വസ്ക്വെസ്) താരങ്ങൾ ടീമിൽ ഉൾപ്പെട്ടു. റയൽ മാഡ്രിഡ് താരങ്ങളാണ് ഏറ്റവും കൂടുതൽ. അത്ലറ്റിക്കോ മാഡ്രിഡിന്റെ കൊക്കെ, സാവൂൾ നിഗ്വെസ്, ഡിയേഗോ കോസ്റ്റ എന്നിവരും സ്പെയിനിന്റെ റഷ്യൻ…
Read Moreആവേശം പ്ലേ ഓഫിൽ; ചെന്നൈ സൂപ്പർ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും
മുംബൈ: ഐപിഎൽ 2018 സീസണ് പോരാട്ടത്തിന്റെ രണ്ടാം ഘട്ട ആവേശത്തിന് ഇന്നു തുടക്കം. ലീഗ് മത്സരങ്ങളുടെ ആവേശം അവസാനിച്ചപ്പോൾ കാത്തിരിക്കുന്നത് അതുക്കും മേലേയുള്ള പോരാട്ടങ്ങൾ. പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ പ്ലേ ഓഫ് ആയ ക്വാളിഫയർ ഒന്ന് പോരാട്ടത്തിൽ ഇന്നു രാത്രി ചെന്നൈ സൂപ്പർ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. തുടർച്ചയായ ആറ് ജയങ്ങളിലൂടെ ഏറ്റവും ആദ്യം പ്ലേ ഓഫ് യോഗ്യത നേടിയ സണ്‍റൈസേഴ്സ് അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ചെറിയ സ്കോർപോലും പ്രതിരോധിച്ചായിരുന്നു ന്യൂസിലൻഡ് താരമായ കെയ്ൻ വില്യംസണ് നയിക്കുന്ന സണ്‍റൈസേഴ്സ് ഗ്രൂപ്പ്ഘട്ടത്തിൽ ശോഭിച്ചത്. മറുവശത്ത് ലീഗ് റൗണ്ടിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോളും സണ്‍റൈസേഴ്സിനെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. ഏപ്രിൽ 22ന് നടന്ന ആദ്യ പോരാട്ടത്തിൽ സണ്‍റൈസേഴ്സിനെ ഏഴ് വിക്കറ്റിനും ഈ മാസം 13ന് നടന്ന രണ്ടാം…
Read More