ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ഭാ​ര്യ​യെ ഗു​ജ​റാ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ക്ര​മി​ച്ചു

ജാം​ന​ഗ​ർ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ഭാ​ര്യ​യ്ക്കു നേ​രെ ഗു​ജ​റാ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​തി​ക്ര​മം. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ജാം​ന​ഗ​റി​ൽ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ലാ​ണ് ജ​ഡേ​ജ​യു​ടെ ഭാ​ര്യ​യെ സ​ഞ്ജ​യ് അ​ഹി​ർ എ​ന്ന പോ​ലീ​സു​കാ​ര​ൻ ആ​ക്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ജ​ഡേ​ജ​യു​ടെ ഭാ​ര്യ റി​വാ​ബ​യു​ടെ കാ​ർ സ​ഞ്ജ​യ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​മു​ട്ടി. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ കാ​റി​നു പു​റ​ത്തി​റ​ങ്ങി​യ റി​വാ​ബ​യെ കോ​ണ്‍​സ്റ്റ​ബി​ളാ​യ സ​ഞ്ജ​യ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ റി​വാ​ബ​യ്ക്കു പ​രി​ക്കേ​റ്റു. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ അ​മ്മ​യും കു​ഞ്ഞും കാ​റി​ലു​ണ്ടാ​യി​രു​ന്നു. റി​വാ​ബ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സ​ഞ്ജ​യ്ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും സ​സ്പെ​ൻ​ഷ​നും സാ​ധ്യ​ത​യു​ണ്ട്.

Read More

യൂറോപ്പയിൽ അ​ത്‌ല​റ്റി​ക്കോ മുത്തം

ലി​​യോ​​ണ്‍: അ​​ന്‍റോ​ണി ഗ്രീ​​സ്മാ​​ന്‍റെ ഇ​​ര​​ട്ടഗോ​​ൾ മി​​ക​​വി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് യൂ​​റോ​​പ്പ ലീ​​ഗ് കിരീടം സ്വന്തമാക്കി. ലി​​യോ​​ണി​​ൽ ന​​ട​​ന്ന ഫൈ​​ന​​ലി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​ന് ഫ്ര​​ഞ്ച് ക്ല​​ബ് മാ​​ഴ്സെ​​യെ ത​​ക​​ർ​​ത്തു. മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ യൂ​​റോ​​പ്പ ലീ​​ഗ് ചാ​​ന്പ്യ​ന്മാ​​രാ​​കു​​ന്ന​​ത്. അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്കൊ​​പ്പം ഗ്രീ​​സ്മാ​​ന്‍റെ ആ​​ദ്യ​​ത്തെ പ്ര​​ധാ​​ന കി​​രീ​​ട​​മാ​​ണ്. ലി​​യോ​​ണി​​ന് 70 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള മാ​​കോ​​ണി​​ൽ ജ​​നി​​ച്ച ഗ്രീ​​സ്മാ​​ൻ ര​​ണ്ടു പ​​കു​​തി​​ക​​ളി​​ലു​​മാ​​യാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. 21, 49 മി​​നി​​റ്റു​​ക​​ളി​​ലാ​​ണ് ഫ്ര​​ഞ്ച് സ്ട്രൈ​​ക്ക​​ർ ഗോ​​ൾ നേ​​ടി​​യ​​ത്. 89-ാം മി​​നി​​റ്റി​​ൽ ഗാ​​ബി​​യി​​ലൂ​​ടെ അ​​ത്‌​ല​​റ്റി​​ക്കോ വി​​ജ​​യം ഉ​​റ​​പ്പി​​ച്ചു. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് മാ​​ഴ്സെ നാ​​യ​​ക​​നും ഫ്രാ​​ൻ​​സ് ദേ​​ശീ​​യ ടീ​​മി​​ൽ ഗ്രീ​​സ്മാ​​ന്‍റെ സ​​ഹ​​താ​​ര​​വു​​മാ​​യ ദി​​മി​​ത്രി പാ​​യെ​​യെ ആ​​ദ്യ​​പ​​കു​​തി​​യി​​ൽ ത​​ന്നെ പി​​ൻ​​വ​​ലി​​ക്കേ​​ണ്ടി​​വ​​ന്നു.ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ലി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നോ​​ട് 2014ലും 2016​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ ശേ​​ഷ​​മാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ യൂ​​റോ​​പ്പി​​ന്‍റെ ര​​ണ്ടാം​നി​​ര ക്ല​​ബ് കി​​രീ​​ടം നേ​​ടു​​ന്ന​​ത്. 2010ലും 2012ലും അ​​ത്‌​ല​​റ്റി​​ക്കോ യൂ​​റോ​​പ്പ നേ​​ടി​​യി​​രു​​ന്നു.…

Read More

റണ്ണൊഴുക്കി ബംഗളൂരു

ബം​​ഗ​​ളൂ​​രു: അ​​ടി​​യും തി​​രി​​ച്ച​​ടി​​യും ആ​​വേ​​ശം​​നി​​റ​​ച്ച പോ​​രാ​​ട്ട​​ത്തി​​ൽ ഹൈദരാ ബാദ് സ​​ണ്‍​റൈ​​സേ​​ഴ്സി​​നെതിരേ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നു 14 റ​​ണ്‍​സ് ജയം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ബം​​ഗ​​ളൂ​​രു 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 218 റ​​ണ്‍​സ് നേ​​ടി. നാ​​ല് ഓ​​വ​​റി​​ൽ 27 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ റ​​ഷീ​​ദ് ഖാ​​ൻ മാ​​ത്ര​​മാ​​ണ് ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി മി​​ക​​ച്ച രീ​​തി​​യി​​ൽ പ​​ന്തെ​​റി​​ഞ്ഞ​​ത്. ഹൈദ രാബാദ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 204ൽ ഒതുങ്ങി. എ​​ബി ഡി​​വി​​ല്യേ​​ഴ്സ് (34 പ​​ന്തി​​ൽ 69 റ​​ണ്‍​സ്), മൊ​​യീ​​ൻ അ​​ലി (34 പ​​ന്തി​​ൽ 65 റ​​ണ്‍​സ്), ഗ്രാ​​ൻ​​ഡ്ഹോം (17 പ​​ന്തി​​ൽ 40 റ​​ണ്‍​സ്), സ​​ർ​​ഫ്രാ​​സ് ഖാ​​ൻ (എ​​ട്ട് പ​​ന്തി​​ൽ 22 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​രാ​​ണ് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നാ​​യി മി​​ക​​ച്ച ബാ​​റ്റിം​​ഗ് കെ​​ട്ട​​ഴി​​ച്ച​​ത്. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ സ​​ണ്‍​റൈ​​സേ​​ഴ്സി​​നാ​​യി ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (42 പന്തിൽ 81 റൺസ്), മ​​നീ​​ഷ് പാ​​ണ്ഡ (38…

Read More

ഇറ്റാലിയൻ ഓപ്പൺ: വീ​​ന​​സ് പു​​റ​​ത്ത്

റോം: ​​ഇ​​റ്റാ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ വീ​​ന​​സ് വി​​ല്യം​​സ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്ത്. എ​​സ്റ്റോ​​ണി​​യ​​യു​​ടെ അ​​നെ​​റ്റ് കോ​​ന്‍റാ​​വി​​റ്റി​​നോ​​ടാ​​ണ് വീ​​ന​​സ് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. 6-2, 7-6(7-3)നാ​​യി​​രു​​ന്നു കോ​​ന്‍റാ​​വി​​റ്റി​​ന്‍റെ ജ​​യം. ജ​​ർ​​മ​​നി​​യു​​ടെ ആ​​ങ്ക​​ലി​​ക്ക് കെ​​ർ​​ബ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഗ്രീ​​സി​​ന്‍റെ മ​​രി​​യ സ​​ക്കാ​​രി​​യെ 6-1, 6-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് കെ​​ർ​​ബ​​ർ അ​​വ​​സാ​​ന എ​​ട്ടി​​ൽ എ​​ത്തി​​യ​​ത്. സ്പെ​​യി​​നി​​ന്‍റെ ഗാ​​ർ​​ബി​​നെ മു​​ഗു​​രു​​സ ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി​​രു​​ന്നു. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഡാ​​രി​​യ ഗൗ​​രി​​ലോ​​വ​​യാ​​ണ് മു​​ഗു​​രു​​സ​​യെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 7-5, 2-6, 6-7(6-8)നു ​​കീ​​ഴ​​ട​​ക്കി​​യ​​ത്. പു​​രു​​ഷവി​​ഭാ​​ഗ​​ത്തി​​ൽ റാ​​ഫേ​​ൽ ന​​ദാ​​ൽ, നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് എ​​ന്നി​​വ​​ർ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നി​​ട്ടു​​ണ്ട്.

Read More

യു​​വെ​​യിൽ ഇനി ബ​​ഫ​​ണ്‍ ഇല്ല

 ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ ഇ​​താ​​ഹാ​​സ ഗോ​​ൾ കീ​​പ്പ​​റാ​​യ ജി​​യാ​​ൻ ലൂ​​യി​​ജി ബ​​ഫ​​ണ്‍ ത​​ന്‍റെ ഇ​​ഷ്ടക്ല​​ബ്ബാ​​യ യു​​വ​​ന്‍റ​​സ് വി​​ടു​​ന്നു. ഗോ​​ൾകീ​​പ്പ​​ർ​​മാ​​രി​​ലെ മാ​​റ​​ഡോ​​ണ​​യെ​​ന്നാ​​ണ് സ​​ഹ​​താ​​ര​​ങ്ങ​​ൾ ബ​​ഫ​​ണെ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. നീ​​ണ്ട പ​​തി​​നേ​​ഴു​​ വ​​ർ​​ഷം യു​​വെ​​യ്ക്കൊ​​പ്പം ക​​ളി​​ച്ച ബ​​ഫ​​ണ്‍ ഇ​​ന്ന​​ലെ​​യാ​​ണ് ക്ല​​ബ് വി​​ടു​​ന്ന കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച ന​​ട​​ക്കു​​ന്ന ഇ​​റ്റാ​​ലി​​യ​​ൻ ലീ​​ഗ് മ​​ത്സ​​രം യു​​വെ​​യ്ക്കൊ​​പ്പ​​മു​​ള്ള ത​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​യി​​രി​​ക്കു​​മെ​​ന്ന് നാ​​ല്പ​​തു​​കാ​​ര​​നാ​​യ ബ​​ഫ​​ണ്‍ പ​​റ​​ഞ്ഞു. തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം ത​​വ​​ണ ഇ​​റ്റാ​​ലി​​യ​​ൻ ലീ​​ഗ് കി​​രീ​​ടം ഉ​​റ​​പ്പാ​​ക്കി​​യ യു​​വ​​ന്‍റ​​സി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​രം നാ​​ളെ വെ​​റോ​​ണ​​യ്ക്കെ​​തി​​രേ​​യാ​​ണ്. പാ​​ർ​​മ​​യു​​ടെ മു​​ൻ ഗോ​​ൾ കീ​​പ്പ​​റാ​​യ ബ​​ഫ​​ണി​​ന്‍റെ 640-ാം സീ​​രി എ ​​മ​​ത്സ​​ര​​മാ​​ണ​​ത്. സീ​​രി എ​​യി​​ൽ ഏ​​റ്റ​​വുമ​​ധി​​കം മ​​ത്സ​​രം ക​​ളി​​ച്ച​​തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്. 647 മ​​ത്സ​​രം ക​​ളി​​ച്ച മാ​​ൽ​​ഡീ​​നി മാ​​ത്ര​​മാ​​ണ് ബ​​ഫ​​ണി​​നു മു​​ന്നി​​ലു​​ള്ള​​ത്. റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ലേ​​ക്ക് 27 ദി​​ന​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്കേ​​യാ​​ണ് ഇ​​റ്റ​​ലി​​യു​​ടെ ഇ​​തി​​ഹാ​​സ ഗോ​​ൾ​​കീ​​പ്പ​​റാ​​യ ബ​​ഫ​​ണ്‍ ക്ല​​ബ് ജീ​​വി​​തം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യ​​മാ​​ണ്. ഫു​​ട്ബോ​​ളി​​നോ​​ട്…

Read More

ഇംഗ്ലണ്ടിനു ഹാർട്ടില്ല; ട്രെന്‍റായി ട്രെന്‍റ്

ല​​ണ്ട​​ൻ: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ള്ള ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ 23 അം​​​ഗ ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ലി​​​വ​​​ര്‍പൂ​​​ള്‍ റൈ​​​റ്റ് ബാ​​​ക് ആയ ട്രെ​​ന്‍റ് അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ അ​​​ര്‍ണോ​​​ള്‍ഡി​​​നെ ടീ​​​മി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി പരിശീലകൻ സൗ​​​ത്ത്‌​​​ഗേ​​​റ്റ് അ​​​ദ്ഭു​​​തം കാ​​​ണി​​​ച്ചു. എ​​​ന്നാ​​​ല്‍, ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ ഒ​​​ന്നാം ന​​​മ്പ​​​ര്‍ ഗോ​​​ള്‍കീ​​​പ്പ​​​ര്‍ ജോ ​​​ഹ​​​ാര്‍ട്ട്, മ​​​ധ്യ​​​നി​​​ര താ​​​രം ജാ​​​ക് വി​​​ല്‍ഷ​​​യ​​​ര്‍ എ​​​ന്നി​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണു​​​ക​​​ളി​​​ല്‍ ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ ജൂ​​​ണി​​​യ​​​ര്‍ ടീ​​​മി​​​ലും ലി​​​വ​​​ര്‍പൂ​​​ളി​​​നു​​​വേ​​​ണ്ടി​​​യും ന​​​ട​​​ത്തി​​​യ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നമാ​​​ണ് പ​​​ത്തൊ​​​മ്പ​​​തു​​​കാ​​​ര​​​നാ​​​യ അ​​​ല​​​ക്‌​​​സ​​​ണ്ട​​​ര്‍ അ​​​ര്‍ണോ​​​ള്‍ഡി​​​നെ ടീ​​​മി​​​ലെ​​​ത്തി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ലോ​​​ക​​​ക​​​പ്പി​​​ലും ക​​​ഴി​​​ഞ്ഞ ര​​​ണ്ടു യൂ​​​റോ ക​​​പ്പുകളിലും ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ ഒ​​​ന്നാം ന​​​മ്പ​​​ര്‍ ഗോ​​​ളി ഹ​​​ാര്‍ട്ടാ​​​യി​​​രു​​​ന്നു. അ​​​ഞ്ചു മാ​​​സം മു​​​മ്പ് സൗ​​​ത്ത്‌​​​ഗേ​​​റ്റ് ഹ​​​ര്‍ട്ടി​​​നെ ഒ​​​ന്നാം ന​​​മ്പ​​​ര്‍ ഗോ​​​ളി​​​യാ​​​ക്കി​​​യി​​​രു​​​ന്നു. മാ​​​ഞ്ച​​​സ്റ്റ​​​ര്‍ സി​​​റ്റി​​​യി​​​ല്‍നി​​​ന്ന് വാ​​​യ്പ വ്യ​​​വ​​​സ്ഥ​​​യി​​​ല്‍ വെ​​​സ്റ്റ് ഹാം ​​​യു​​​ണൈ​​​റ്റ​​​ഡി​​​ല്‍ തു​​​ട​​​ര്‍ന്ന മോ​​​ശം ഫോ​​​മാ​​​ണ് ഹാ​​​ര്‍ട്ടി​​​നു വി​​​ന​​​യാ​​​യ​​​ത്. ജോ​​​ര്‍ദ​​​ന്‍ പി​​​ക്‌​​​ഫോ​​​ര്‍ഡ്, ജാ​​​ക് ബ​​​ട്‌​​​ലാ​​​ന്‍ഡ്, നി​​​ക് പോ​​​പ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഗോ​​​ള്‍കീ​​​പ്പ​​​ര്‍മാ​​​രാ​​​യി ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു വ​​​ര്‍ഷം മു​​​മ്പ്…

Read More

മുന്പൻ ലാ റോഹ…

ഇ​​രു​​പ​​ത്തി​​യെ​​ട്ട് ദി​​ന​​ങ്ങ​​ൾ​​ക്ക​​പ്പു​​റം റ​​ഷ്യ​​യി​​ൽ ലോ​​ക​​ക​​പ്പ് പ​​ന്തു​​രു​​ളാ​​​​നി​​രി​​ക്കേ കി​​രീ​​ടസാ​​ധ്യ​​ത​​യി​​ൽ ഏ​​റ്റ​​വും മു​​ന്നി​​ലു​​ള്ള​​ത് ലാ ​​റോ​​ഹ (ചുവപ്പ്) എ​​ന്ന ഓ​​മ​​ന​​പ്പേ​​രു​​കാ​​രാ​​യ സ്പെ​​യി​​ൻ. ലോ​​ക​​ക​​പ്പ് ആ​​രു​​ നേ​​ടു​​മെ​​ന്ന ചോ​​ദ്യ​​ത്തി​​ന് 81 ശ​​ത​​മാ​​നം ആ​​ളു​​ക​​ളും ന​​ല്കി​​യ ഉ​​ത്ത​​രം സ്പെ​​യി​​ൻ എ​​ന്നാ​​യി​​രു​​ന്നു. ലോ​​ക​​ഫു​​ട്ബോ​​ള​​ർ​​ കിരീടം നേടിയവരോ കോ​​ടാ​​നു​​കോ​​ടി വി​​ല​​മ​​തി​​ക്കു​​ന്ന സൂ​​പ്പ​​ർ ഡ്യൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളോ ഇ​​ല്ലാ​​ത്ത സ്പെ​​യി​​നി​​നെ ഫു​​ട്ബോ​​ൾ ലോ​​ക​​ത്തു​​ള്ള​​വ​​ർ​​ക്ക് അ​​ത്ര​​യ്ക്കു വി​​ശ്വാ​​സ​​മാ​​ണ്. ടി​​ക്കി-​​ടാ​​ക്ക​​യി​​ലൂ​​ടെ 2010 ലോ​​ക​​ക​​പ്പ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​രാ​​ണ് സ്പാ​​നി​​ഷു​​കാ​​ർ. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഇ​​ത്ത​​വ​​ണ​​യും കാ​​ള​​പ്പോ​​രി​​ന്‍റെ നാ​​ട്ടു​​കാ​​രെ എ​​ഴു​​തി​​ത്ത​​ള്ളു​​ക അ​​സാ​​ധ്യം. കി​​രീ​​ടം ആ​​രു​​നേ​​ടു​​മെ​​ന്ന വോ​​ട്ടെ​​ടു​​പ്പി​​ൽ സ്പെ​​യി​​നി​​നു തൊ​​ട്ടു​​പി​​ന്നി​​ൽ ബ്ര​​സീ​​ൽ, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇം​​ഗ്ല​ണ്ട്, ബെ​​ൽ​​ജി​​യം, അ​​ർ​​ജ​​ന്‍റീ​​ന, ക്രൊ​​യേ​​ഷ്യ, പോ​​ർ​​ച്ചു​​ഗ​​ൽ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് എ​​ന്നി​​വ ആ​​ദ്യ പ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടു. 1970 ലോ​​ക​​ക​​പ്പി​​ലെ പെ​​ലെ​​യു​​ടെ ബ്ര​​സീ​​ൽ സം​​ഘ​​ത്തി​​ന്‍റെ ആ​​ധു​​നി​​ക വി​​ഭാ​​വ​​ന​​യാ​​ണ് സ്പെ​​യി​​ൻ ടീ​​മെ​​ന്നാ​​ണ് ഫു​​ട്ബോ​​ൾ നി​​രൂ​​പ​​ക​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ. 1954ലെ ​​പു​​ഷ്കാ​​സി​​ന്‍റെ ഹം​​ഗേ​​റി​​യ​​ൻ സം​​ഘ​​ത്തോ​​ട് ഉ​​പ​​മി​​ക്കു​​ന്ന​​വ​​രും കു​​റ​​വ​​ല്ല. 2008 യൂ​​റോ കി​​രീ​​ട​​മ​​ണി​​ഞ്ഞ​​തോ​​ടെ​​യാ​​ണ്…

Read More

അ​ഭ്ര​പാ​ളി​യി​ലെ സോ​ക്ക​ർ വസന്തം…

മ​​​ല​​​പ്പു​​​റം: ഓ​​​രോ ലോ​​​ക​​​ക​​​പ്പെ​​​ത്തു​​​മ്പോ​​ഴും ഫു​​​ട്ബോ​​​ൾ ആ​​​രാ​​​ധ​​​ക​​​ർ സോ​​​ക്ക​​​ർ ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളെ നെ​​​ഞ്ചി​​​ലേ​​​റ്റാ​​​റു​​​ണ്ട്. റ​​​ഷ്യ​​​ൻ ലോ​​​ക​​​ക​​​പ്പി​​​ന് പ​​​ന്തുരു​​​ളാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം ശേ​​​ഷി​​​ക്കെ ഫു​​​ട്ബോ​​​ൾ പ്ര​​​മേ​​​യ​​​മാ​​​യ ക്ലാ​​​സി​​​ക് സി​​​നി​​​മ​​​ക​​​ളു​​​ടെ ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം ഒ​​​രു​​​ക്കാ​​​നു​​​ള്ള അ​​​ണി​​​യ​​​റ​​​യി​​​ലാ​​​ണ് ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലെ ഫു​​​ട്ബോ​​​ൾ ക്ല​​​ബ്ബുക​​​ളും ഫി​​​ലിം സൊ​​​സൈ​​​റ്റി​​​ക​​​ളും. ഫു​​​ട്ബോ​​​ളി​​​ന്‍റെ മെ​​​ക്ക​​​യാ​​​യ മ​​​ല​​​പ്പു​​​റ​​​ത്തെ ക​​​ഥ​​​ക​​​ളാ​​​ണ് അ​​​ടു​​​ത്തി​​​ടെ സി​​​നി​​​മാ പ്രേ​​​മി​​​ക​​​ളു​​​ടെ ഉ​​​ള്ളം നി​​​റ​​​യ്ക്കു​​​ന്ന​​​ത്. സു​​​ഡാ​​​നി ഫ്രം ​​​നൈ​​​ജീ​​​രി​​​യ മ​​​ല​​​യാ​​​ള​​​സി​​​നി​​​മാ​​​പ്രേ​​​ക്ഷ​​​ക​​​രു​​​ടെ ഹൃ​​​ദ​​​യം കീ​​​ഴ​​​ടക്കി​​​യ​​​ത് ഫു​​​ട്ബോ​​​ളി​​​നെ സ്നേ​​​ഹി​​​ക്കു​​​ന്ന​​​വ​​​രെ ഒ​​​ട്ടൊ​​​ന്നു​​​മ​​​ല്ല ആ​​​ഹ്ലാദി​​​പ്പി​​​ച്ച​​​ത്. മൊ​​​ഹ്സി​​​ൻ പ​​​രാ​​​രി​​​യു​​​ടെ കെ​​​എ​​​ൽ പ​​​ത്ത്, വി.​​​പി.​ സ​​​ത്യ​​​ന്‍റെ ജീ​​​വി​​​ത​​​ക​​​ഥ പ​​​റ​​​ഞ്ഞ പ്ര​​​ജേ​​​ഷ് സെ​​​ന്നി​​​ന്‍റെ ക്യാ​​​പ്റ്റ​​​ൻ, സ​​​ക്ക​​​രി​​​യ മു​​​ഹ​​​മ്മ​​​ദ് അ​​​ണി​​​യി​​​ച്ചൊ​​​രു​​​ക്കി​​​യ സു​​​ഡാ​​​നി ഫ്രം ​​​നൈ​​​ജീ​​​രി​​​യ എ​​​ന്നി​​​വ ഫു​​​ട്ബോ​​​ൾ ചി​​​ത്ര​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ച്ച​​​പി​​​ടി​​​ക്കി​​​ല്ലെ​​​ന്ന പേ​​​രു​​​ദോ​​​ഷം മാ​​​റ്റി​​​ക്കൊ​​​ടു​​​ത്തു. പൃ​​​ഥ്വി​​​രാ​​​ജി​​​ന്‍റെ ബ്യൂ​​​ട്ടി​​​ഫു​​​ൾ ഗെ​​​യിം, ഐ.​​​എം.​​​വി​​​ജ​​​യ​​​ന്‍റെ ബ​​​യോ​​​പി​​​ക് സി​​​നി​​​മ​​​യാ​​​യ നി​​​വി​​​ൻ പോ​​​ളി അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന ചി​​​ത്രം, ഒ​​​രു സം​​​ഘം യു​​​വാ​​​ക്ക​​​ൾ അ​​​ണി​​​യി​​​ച്ചൊ​​​രു​​​ക്കു​​​ന്ന ക്യൂ​​​ബ​​​ൻ​​​കോ​​​ള​​​നി എ​​​ന്നി​​​വ പൂ​​​ർ​​​ത്തി​​​യാ​​​വാ​​​നു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ്. വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന സം​​​സ്കാ​​​ര​​​ങ്ങ​​​ൾ…

Read More

മുംബൈക്ക് ആശ്വാസം

മും​​ബൈ: ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ആ​വേ​ശ​വും നി​റ​ച്ച ഐപിഎൽ മ​ത്സ​ര​ത്തി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സി​നു കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രേ മൂ​ന്നു റ​ണ്‍സ് ജ​യം. പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ള്‍ നി​ല​നി​ര്‍ത്താ​ന്‍ മും​ബൈ​യ്ക്കും പ​ഞ്ചാ​ബി​നും ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു. ജ​യി​ക്കാ​ന്‍ 187 റ​ണ്‍സ് വേ​ണ്ടി​യി​രു​ന്ന പ​ഞ്ചാ​ബി​ന്‍റെ പോ​രാ​ട്ടം 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റി​ന് 183ല്‍ ​അ​വ​സാ​നി​ച്ചു. ജ​യ​ത്തോ​ടെ മും​ബൈ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം തോ​ൽ​വി​യോ​ടെ പ​ഞ്ചാ​ബ് ആ​റാം സ്ഥാ​ന​ത്തേ​ക്കു പ​തി​ച്ചു. ഒ​രു​ഘ​ട്ടം വ​രെ വി​ജ​യ​പ്ര​തീ​ക്ഷ നി​ല​നി​ര്‍ത്തി​യ കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​ന് കെ.​എ​ല്‍. രാ​ഹു​ലി​ന്‍റെ (60 പ​ന്തി​ല്‍ 94) പു​റ​ത്താ​ക​ലാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. അ​വ​സാ​ന ര​ണ്ട് ഓ​വ​റി​ലാ​ണ് ക​ളി മാ​റി​മ​റി​ഞ്ഞ​ത്. 19-ാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ല്‍ രാ​ഹു​ല്‍ പു​റ​ത്താ​യി. പ​ഞ്ചാ​ബി​നു​വേ​ണ്ടി ആ​രോ​ണ്‍ ഫി​ഞ്ച് (35 പ​ന്തി​ല്‍ 46) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. അക്ഷർ പട്ടേലും(10), മനോജ് തിവാരിയും (4) പുറത്താകാതെ നിന്നു. ബും​റ മൂ​ന്നും മി​ച്ച​ല്‍…

Read More

ശ​ശാ​ങ്ക് മ​നോ​ഹ​ർ വീ​ണ്ടും ഐ​സി​സി ചെ​യ​ർ​മാ​ൻ

ന്യൂ​ഡ​ൽ​ഹി: ബി​സി​സി​ഐ മു​ൻ അ​ധ്യ​ക്ഷ​ൻ ശ​ശാ​ങ്ക് മ​നോ​ഹ​ർ വീ​ണ്ടും രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (ഐ​സി​സി) ചെ​യ​ർ​മാ​നാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​രി​ല്ലാ​തെ​യാ​യി​രു​ന്നു ര​ണ്ടാം വ​ട്ട​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2016 ൽ ​ഐ​സി​സി​യു​ടെ ആ​ദ്യ സ്വ​ത​ന്ത്ര ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശ​ശാ​ങ്ക് മ​നോ​ഹ​ർ ര​ണ്ടു വ​ർ​ഷം കൂ​ടി സ്ഥാ​ന​ത്തു തു​ട​രു​മെ​ന്ന് ഐ​സി​സി വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു. ര​ണ്ടാം വ​ട്ട​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ബ​ഹു​മ​തി​യാ​യി കാ​ണു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​സി​സി ഡ​യ​റ​ക്ടേ​ഴ്‌​സി​ന്‍റെ പി​ന്തു​ണ​യ്ക്കു ന​ന്ദി​പ​റ​യു​ക​യും ചെ​യ്തു. ഐ​സി​സി​യു​ടെ ആ​ദ്യ സ്വ​ത​ന്ത്ര ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശ​ശാ​ങ്ക് മ​നോ​ഹ​ർ പ​ദ​വി രാ​ജി​വ​ച്ചി​രു​ന്നു. കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കും മു​മ്പ് വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​കാ​ല​യ​ള​വി​ല്‍ ഒ​രു വ​ര്‍​ഷ​വും നാ​ല് മാ​സ​വും ബാ​ക്കി നി​ല്‍​ക്കെ​യാ​യി​രു​ന്നു രാ​ജി.

Read More