ശ​ശാ​ങ്ക് മ​നോ​ഹ​ർ വീ​ണ്ടും ഐ​സി​സി ചെ​യ​ർ​മാ​ൻ

ന്യൂ​ഡ​ൽ​ഹി: ബി​സി​സി​ഐ മു​ൻ അ​ധ്യ​ക്ഷ​ൻ ശ​ശാ​ങ്ക് മ​നോ​ഹ​ർ വീ​ണ്ടും രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (ഐ​സി​സി) ചെ​യ​ർ​മാ​നാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​രി​ല്ലാ​തെ​യാ​യി​രു​ന്നു ര​ണ്ടാം വ​ട്ട​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2016 ൽ ​ഐ​സി​സി​യു​ടെ ആ​ദ്യ സ്വ​ത​ന്ത്ര ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശ​ശാ​ങ്ക് മ​നോ​ഹ​ർ ര​ണ്ടു വ​ർ​ഷം കൂ​ടി സ്ഥാ​ന​ത്തു തു​ട​രു​മെ​ന്ന് ഐ​സി​സി വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു. ര​ണ്ടാം വ​ട്ട​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ബ​ഹു​മ​തി​യാ​യി കാ​ണു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​സി​സി ഡ​യ​റ​ക്ടേ​ഴ്‌​സി​ന്‍റെ പി​ന്തു​ണ​യ്ക്കു ന​ന്ദി​പ​റ​യു​ക​യും ചെ​യ്തു. ഐ​സി​സി​യു​ടെ ആ​ദ്യ സ്വ​ത​ന്ത്ര ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശ​ശാ​ങ്ക് മ​നോ​ഹ​ർ പ​ദ​വി രാ​ജി​വ​ച്ചി​രു​ന്നു. കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കും മു​മ്പ് വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​കാ​ല​യ​ള​വി​ല്‍ ഒ​രു വ​ര്‍​ഷ​വും നാ​ല് മാ​സ​വും ബാ​ക്കി നി​ല്‍​ക്കെ​യാ​യി​രു​ന്നു രാ​ജി.

Read More

രാ​ജ​സ്ഥാ​നു തോ​ൽ​വി; കോ​ൽ​ക്ക​ത്ത പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചു

കോ​ൽ​ക്ക​ത്ത: ഐപിഎലിൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ ആ​റു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സ് പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ചു. തോ​ൽ​വി​യോ​ടെ രാ​ജ​സ്ഥാ​ന്‍റെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത കൈ​യ്യാ​ല​പ്പു​റ​ത്താ​യി. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 145 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് ഓ​വ​ർ ബാ​ക്കി നി​ൽ​ക്കെ​യാ​ണ് കോ​ൽ​ക്ക​ത്ത മ​റി​ക​ട​ന്ന​ത്. ക്രി​സ് ലി​നി​ന്‍റെ​യും ക്യാ​പ്റ്റ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ​യും (പു​റ​ത്താ​കാ​തെ 41) ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്കു അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. കു​റ​ഞ്ഞ സ്കോ​ർ പി​ന്തു​ട​ർ​ന്ന കോ​ൽ​ക്ക​ത്ത ത​ക​ർ​ത്ത​ടി​ച്ചാ​ണ് തു​ട​ങ്ങി​യ​ത്. സു​നി​ൽ ന​രൈ​യ്ൻ ആ​യി​രു​ന്നു ഇ​ത്ത​വ​ണ​യും വെ​ടി​ക്കെ​ട്ടി​നു തു​ട​ക്ക​മി​ട്ട​ത്. ന​രൈ​യ്ൻ ഏ​ഴു പ​ന്തി​ൽ ര​ണ്ടു സി​ക്സും ര​ണ്ടു ഫോ​റും അ​ട​ക്കം 21 റ​ൺ​സെ​ടു​ത്തു. പി​ന്നാ​ലെ​വ​ന്ന ഉ​ത്ത​പ്പ (4) പെ​ട്ടെ​ന്ന് പു​റ​ത്താ​യ​തോ​ടെ​യാ​ണ് കോ​ൽ​ക്ക​ത്ത ക​ളി ത​ണു​പ്പി​ച്ച​ത്. ക്യാ​പ്റ്റ​ൻ ക്രീ​സി​ലെ​ത്തി​യ​തോ​ടെ അ​ച്ച​ട​ക്ക​ത്തോ​ടെ കോ​ൽ​ക്ക​ത്ത വി​ജ​യ​ത്തി​ലേ​ക്ക് മു​ന്നേ​റി. നേ​ര​ത്തെ തു​ട​ക്ക​ത്തി​ലെ വെ​ടി​ക്കെ​ട്ടി​നു ശേ​ഷം ആ​റി​ത്ത​ണു​ത്ത രാ​ജ​സ്ഥാ​ൻ 19 ഓ​വ​റി​ൽ ത​ന്നെ കൂ​ടാ​രം​പൂ​കി. ബ​ട്‌​ല​റും (39)…

Read More

32 വ​ർ​ഷ​ത്തി​നു​ശേ​ഷം കേ​ര​ള​ത്തി​നു കി​രീ​ടം

ലു​ധി​യാ​ന: 69-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​ണ്‍കു​ട്ടി​ക​ൾ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി. 32 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കേ​ര​ളം ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചാ​ന്പ്യന്മാ​രാ​കു​ന്ന​ത്. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ രാ​ജ​സ്ഥാ​നെ കീ​ഴ​ട​ക്കി​യാ​ണ് കേ​ര​ളം സു​വ​ർ​ണ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 108-101നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ജ​യം. കേ​ര​ള​ത്തി​നാ​യി ഷ​നാ​സി​ൽ മു​ഹ​മ്മ​ദ് 29ഉം ​ചാ​ക്കോ സൈ​മ​ണ്‍ 26ഉം ​മു​ജീ​ബ് സാ​ലി​ഹ് 19ഉം ​ക്യാ​പ്റ്റ​ൻ സെ​ജി​ൻ മാ​ത്യു 15ഉം ​പോ​യി​ന്‍റ് വീ​തം സ്വ​ന്ത​മാ​ക്കി. അ​തേ​സ​മ​യം, പെ​ണ്‍കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ കേ​ര​ളം പ​രാ​ജ​യ​പ്പെ​ട്ടു. ത​മി​ഴ്നാ​ടാ​ണ് കേ​ര​ള​ത്തെ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 77-58. കേ​ര​ള​ത്തി​നാ​യി ഐ​ശ്വ​ര്യ 17ഉം ​പ്ര​തി​ഭ പ്രി​യ 15ഉം ​എ​സ്. പു​ഷ്പ 14ഉം ​ദ​ർ​ശി​നി 13ഉം ​മോ​ണി​ക്ക 10ഉം ​പോ​യി​ന്‍റ് വീ​തം നേ​ടി. സെ​മി​യി​ൽ ആ​ണ്‍കു​ട്ടി​ക​ൾ പ​ഞ്ചാ​ബി​നെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. 85-69നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ജ​യം. പെ​ണ്‍കു​ട്ടി​ക​ൾ ക​ർ​ണാ​ട​ക​യെ 68-66ന് ​സെ​മി​യി​ൽ മ​റി​ക​ട​ന്ന് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Read More

കിം​ഗ്സി​നെ റോ​യ​ൽ​സ് എ​റി​ഞ്ഞു​വീ​ഴ്ത്തി; പ​ഞ്ചാ​ബ് 88ന് ​ഓ​ൾ​ഒൗ​ട്ട്

ഇ​ൻ​ഡോ​ർ: ബാം​ഗ​ളൂ​ർ ബൗ​ള​ർ​മാ​ർ ശൗ​ര്യം കാ​ട്ടി​യ​പ്പോ​ൾ പേ​രു​കേ​ട്ട കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ബാ​റ്റിം​ഗ് നി​ര ത​ക​ർ​ന്നു. ഫ​ലം ടീം 15.1 ​ഓ​വ​റി​ൽ 88-ന് ​ഓ​ൾ​ഒൗ​ട്ട്. ഉ​മേ​ഷ് യാ​ദ​വി​ന്‍റെ മി​ക​ച്ച ബൗ​ളിം​ഗാ​ണ് പ​ഞ്ചാ​ബി​നെ ത​ക​ർ​ത്ത​ത്. യാ​ദ​വ് 23 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി. മു​ഹ​മ്മ​ദ് സി​റാ​ജ്, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, കോ​ളി​ൻ ഗ്രാ​ൻ​ഡ്ഹോം, മോ​യി​ൻ അ​ലി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് നേ​ടി യാ​ദ​വി​നു പി​ന്തു​ണ ന​ൽ​കി. കെ.​എ​ൽ.​രാ​ഹു​ൽ(21), ക്രി​സ് ഗെ​യി​ൽ(18), ആ​ര​ണ്‍ ഫി​ഞ്ച്(26) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് പ​ഞ്ചാ​ബ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്.

Read More

ന​ദാ​ലി​ന്‍റെ പു​റ​ത്താ​ക​ൽ തു​ണ​ച്ചു; റോ​ജ​ർ ഫെ​ഡ​റ​ർ വീ​ണ്ടും ഒ​ന്നാ​മ​ൻ

പാ​രീ​സ്: എ​ടി​പി പു​രു​ഷ സിം​ഗി​ൾ​സ് റാ​ങ്കിം​ഗി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ ക്വാ​ർ​ട്ട​റി​ൽ സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ പു​റ​ത്താ​യ​താ​ണ് ഫെ​ഡ​റ​ർ​ക്ക് ഗു​ണ​മാ​യ​ത്. മാ​ർ​ച്ചി​നു​ശേ​ഷം ഫെ​ഡ​റ​ർ ക​ള​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​റാ​യി​രു​ന്ന സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ആ​റ് സ്ഥാ​ന​ങ്ങ​ൾ പി​ന്നോ​ട്ടി​റ​ങ്ങി 18-ാം റാ​ങ്കി​ലാ​യി. 2006 ഒ​ക്ടോ​ബ​റി​നു​ശേ​ഷം ജോ​ക്കോ​വി​ച്ചി​ന്‍റെ ഏ​റ്റ​വും മോ​ശം റാ​ങ്കിം​ഗ് ആ​ണി​ത്. ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വെ​രേ​വ്, ബ​ൾ​ഗേ​റി​യ​യു​ടെ ഗ്രി​ഗോ​ർ ദി​മി​ത്രോ​വ്, ക്രൊ​യേ​ഷ്യ​യു​ടെ മാ​രി​ൻ സി​ലി​ച്ച് എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം മൂ​ന്ന്, നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ. വ​നി​താ സിം​ഗി​ൾ​സി​ൽ റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ്പ്, ഡെ·ാ​ർ​ക്കി​ന്‍റെ ക​രോ​ളി​ൻ വോ​സ്നി​യാ​കി, സ്പെ​യി​നി​ന്‍റെ ഗാ​ർ​ബി​നെ മു​ഗു​രു​സ, യു​ക്രെ​യ്നി​ന്‍റെ എ​ലി​ന സ്വി​റ്റോ​ണി​യ, ചെ​ക്ക് റി​പ്പ​ബ്ലി​ന്‍റെ ക​രോ​ളി​ന പ്ലീ​ഷ്കോ​വ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ.

Read More

ലോ​ക​ക​പ്പി​നു​ള്ള ബ്ര​സീ​ൽ സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ചു

ബ്ര​​സീ​​ലി​​യ: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ള്ള 23 അം​​ഗ ബ്ര​​സീ​​ൽ സം​​ഘ​​ത്തെ പ​​രി​​ശീ​​ല​​ക​​ൻ ടി​​റ്റെ പ്ര​​ഖ്യാ​​പി​​ച്ചു. പ​​രി​​ക്കി​​ൽ​​നി​​ന്ന് പൂ​​ർ​​ണ​​മാ​​യി മോ​​ചി​​ത​​നാ​​കാ​​ത്ത നെ​​യ്മ​​ർ ഉ​​ൾ​​പ്പെ​​ടെ ടീ​​മി​​ലു​​ണ്ട്. അ​​ഞ്ച് ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​ന്മാ​​രാ​​യ ബ്ര​​സീ​​ൽ ലോ​​ക​​ക​​പ്പി​​ൽ ഗ്രൂ​​പ്പ് ഇ​​യി​​ലാ​​ണ്. ടീം: ​​ഗോ​​ൾ കീ​​പ്പ​​ർ​​മാ​​ർ- അ​​ലി​​സ​​ണ്‍, എ​​ഡേ​​ഴ്സ​​ണ്‍, കാ​​സി​​യോ. ഡി​​ഫ​​ൻ​​ഡ​​ർ​​മാ​​ർ- മി​​റാ​​ൻ​​ഡ, മാ​​ർ​​ഖി​​നോ​​സ്, തി​​യാ​​ഗോ സി​​ൽ​​വ, മാ​​ഴ്സ​​ലോ, ഫി​​ലി​​പ്പെ ലൂ​​യി​​സ്, ഫാ​​ഗ്ന​​ർ, പെ​​ഡ്രോ ജെ​​റോ​​മ​​ൽ, ഡാ​​നി​​യേ​​ലോ. മ​​ധ്യ​​നി​​ര – കാ​​സി​​മി​​റോ, ഫെ​​ർ​​ണാ​​ണ്ടീ​​നോ, പൗ​​ളീ​​ഞ്ഞോ, റെ​​നാ​​റ്റോ അ​​ഗ​​സ്തോ, ഫി​​ലി​​പ്പെ കു​​ട്ടീ​​ഞ്ഞോ, വി​​ല്യ​​ണ്‍, ഫ്രെ​​ഡ്. മു​​ന്നേ​​റ്റ നി​​ര – ഗ​​ബ്രി​​യേ​​ൽ ജീ​​സ​​സ്, റോ​​ബ​​ർ​​ട്ടോ ഫി​​ർ​​മി​​നോ, ഗ​​ഗ്ല​​സ് കോ​​സ്റ്റ, ടൈ​​സ​​ണ്‍, നെ​​യ്മ​​ർ.

Read More

115 കോ​​ടി, റൂ​​ണി ഡി​​സി യു​​ണൈ​​റ്റ​​ഡി​​ലേ​​ക്ക്

ല​​ണ്ട​​ൻ: ഇം​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ​​നി​​ന്ന് വെ​​യ്ൻ റൂ​​ണി അ​​മേ​​രി​​ക്ക​​ൻ മേ​​ജ​​ർ സോ​​ക്ക​​ർ ലീ​​ഗി​​ലേ​​ക്ക് ചേ​​ക്കേ​​റു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ മു​​ൻ താ​​ര​​മാ​​യി​​രു​​ന്ന റൂ​​ണി​​യു​​ടെ ട്രാ​​ൻ​​സ്ഫ​​ർ തു​​ക 115 കോ​​ടി രൂ​​പ​​യാ​​ണെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. ഈ ​​സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ലാ​​ണ് റൂ​​ണി യു​​ണൈ​​റ്റ​​ഡി​​ൽ​​നി​​ന്ന് എ​​വ​​ർ​​ട്ട​​ണി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. 2020വ​​രെ എ​​വ​​ർ​​ട്ട​​ണു​​മാ​​യി ക​​രാ​​ർ ഉ​​ണ്ടാ​​യി​​രി​​ക്കേ​​യാ​​ണ് റൂ​​ണി അ​​മേ​​രി​​ക്ക​​ൻ സോ​​ക്ക​​ർ ലീ​​ഗി​​ലെ ഡി​​സി യു​​ണൈ​​റ്റ​​ഡി​​ലേ​​ക്ക് നീ​​ങ്ങു​​ന്ന​​ത്. 31 ക​​ളി​​ക​​ളി​​ൽ​​നി​​ന്ന് 10 ഗോ​​ൾ എ​​വ​​ർ​​ട്ട​​ണി​​നാ​​യി ഈ ​​സീ​​സ​​ണി​​ൽ റൂ​​ണി സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 2003 മു​​ത​​ൽ 2016വ​​രെ ഇം​​ഗ്ലണ്ട് താ​​ര​​മാ​​യി​​രു​​ന്ന റൂ​​ണി​​യു​​ടെ പേ​​രി​​ലാ​​ണ് രാ​​ജ്യ​​ത്തി​​നാ​​യി ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ൾ (119 ക​​ളി​​ക​​ളി​​ൽ​​നി​​ന്ന് 53 ഗോ​​ൾ) നേ​​ടി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ്.

Read More

ട്രാൻസ്ഫർ റിക്കാർഡ് തകർക്കാൻ വീണ്ടും നെയ്മർ

പാ​​​രീ​​​സ്: പാ​​​രീ​ സാ​​ൻ ഷെ​​ർ​​മ​​യ്​​​ന്‍റെ ബ്ര​​​സീ​​​ലി​​​യ​​​ൻ സൂ​​​പ്പ​​​ർ താ​​​രം നെ​​​യ്മ​​​ർ അ​​​ടു​​​ത്ത ക്ല​​​ബ് മാ​​​റ്റ​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്നു. ലോ​​​ക ഇ​​​ല​​​വ​​​നെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന ടീ​​​മു​​​ക​​​ളെ ഇ​​​റ​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ത്യേ​​​ക താ​​​ത്പ​​​ര്യം കാ​​​ണി​​​ക്കു​​​ന്ന റ​​​യ​​​ൽ മാ​​​ഡ്രി​​​ഡി​​​ലേ​​​ക്കാ​​​വും അ​​​ടു​​​ത്ത മാ​​​റ്റ​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ൽ നി​​​ന്ന് 222 മി​​​ല്യ​​​ൻ യൂ​​​റോ(1776 കോടി രൂപ) എ​​​ന്ന റി​​ക്കാ​​ർ​​ഡ് ട്രാ​​​ൻ​​​സ്ഫ​​​ർ തു​​​ക​​​യ്ക്കാ​​​ണ് നെ​​​യ്മ​​​ർ പി​​​എ​​​സ്ജി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​വി​​​ടെ താ​​​രം അ​​​തൃ​​​പ്ത​​​നാ​​​ണെ​​​ന്നും, റ​​​യ​​​ലു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നു​​​മാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.260 മി​​​ല്യ​​​ൻ യൂ​​​റോ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ പ​​​റ​​​ഞ്ഞു കേ​​​ൾ​​​ക്കു​​​ന്ന ട്രാ​​​ൻ​​​സ്ഫ​​​ർ തു​​​ക. നെ​​​യ്മ​​​റു​​​ടെ ഏ​​​ജ​​​ന്‍റോ റ​​​യ​​​ൽ അ​​​ധി​​​കൃ​​​ത​​​രോ ഇ​​​തു സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

Read More

അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ആ​​ദ്യ ട്വ​​ന്‍റി-20​​യി​​ലും കോ​​ഹ്‌​ലി ​ഇ​​ല്ല

ന്യൂ​​ഡ​​ൽ​​ഹി: അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​നൊ​​പ്പം ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ഉ​​ണ്ടാ​​കി​​ല്ല. ര​​ണ്ട് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ൽ ബി​​സി​​സി​​ഐ വി​​രാ​​ടി​​നെ ക്യാ​​പ്റ്റ​​നാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, കൗ​​ണ്ടി​​യി​​ൽ സ​​റെ​​യ്ക്കാ​​യി ക​​ളി​​ക്കു​​ന്ന​​തി​​നാ​​ൽ ആ​​ദ്യ മ​​ത്സ​​രം കോ​​ഹ്‌​ലി​​ക്ക് ഒ​​ഴി​​വാ​​ക്കേ​​ണ്ടി​​വ​​രും. ഇ​തോ​ടെ ആ​​ദ്യ ട്വ​​ന്‍റി-20​​യി​​ൽ രോ​​ഹി​​ത് ശ​​ർ​​മ ഇ​​ന്ത്യ​​യെ ന​​യി​​ക്കും. കോ​​ഹ്‌​ലി ​കൗ​​ണ്ടി ക​​ളി​​ക്കു​​ന്ന​​തി​​നാ​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രായ ടെ​​സ്റ്റി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. അജിങ്ക്യ രഹാനെയാണ് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക.

Read More

ഓ ബാ​​ഴ്സ! ബാ​​ഴ്സ​​ലോ​​ണ

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​പ​​രാ​​ജി​​ത യാ​​ത്ര തു​​ട​​രു​​ന്നു. ലീ​​ഗി​​ലെ 36-ാം മ​​ത്സ​​ര​​ത്തി​​ൽ ബാ​​ഴ്സ​​ലോ​​ണ 5-1നു ​​വി​​യ്യാ​​റ​​യ​​ലി​​നെ കീ​​ഴ​​ട​​ക്കി. ഈ ​​സീ​​സ​​ണോ​​ടെ ക്ല​​ബ് വി​​ടു​​ന്ന മി​​ഡ്ഫീ​​ൽ​​ഡ് ജ​​ന​​റ​​ൽ ആ്ര​​ന്ദേ ഇ​​നി​​യെ​​സ്റ്റ​​യു​​ടെ ര​​ണ്ട് വേ​​ൾ​​ഡ് ക്ലാ​​സ് അ​​സി​​സ്റ്റു​​ക​​ളും ഡെം​​ബെ​​ലെ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളും (87, 90+3 മി​​നി​​റ്റു​​ക​​ൾ) ബാ​​ഴ്സ​​യു​​ടെ ജ​​യ​​ത്തി​​നു ച​​ന്തം പ​​ക​​ർ​​ന്നു. ല​​യ​​ണ​​ൽ മെ​​സി (45-ാം മി​​നി​​റ്റ്), പൗ​​ളീ​​ഞ്ഞോ (16-ാം മി​​നി​​റ്റ്), കു​​ട്ടീ​​ഞ്ഞോ (11-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രും ബാ​​ഴ്സ​​യ്ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ടു. 54-ാം മി​​നി​​റ്റി​​ൽ സാ​​ൻ​​സ​​ണി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു വി​​യ്യാ​​റ​​യ​​ലി​​ന്‍റെ ഏ​​ക​​ ഗോ​​ൾ. ശേ​​ഷി​​ക്കു​​ന്ന ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​കൂ​​ടി പ​​രാ​​ജ​​യ​​പ്പെ​​ടാ​​തി​​രു​​ന്നാ​​ൽ ആ​​ധു​​നി​​ക ലാ ​​ലി​​ഗ​​യി​​ൽ തോ​​ൽ​​വി അ​​റി​​യാ​​തെ ക​​പ്പു​​യ​​ർ​​ത്തു​​ന്ന ടീ​​മെ​​ന്ന നേ​​ട്ടം ബാ​​ഴ്സ​​യ്ക്ക് സ്വ​​ന്ത​​മാ​​ക്കാം. കി​​രീ​​ടം ഇ​​തി​​നോ​​ട​​കം സ്വ​​ന്ത​​മാ​​ക്കി​​ക്ക​​ഴി​​ഞ്ഞ ബാ​​ഴ്സ​​യു​​ടെ ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ൾ ലീ​​ഗി​​ൽ 16-ാം സ്ഥാ​​ന​​ത്തു​​ള്ള ലെ​​വ​​ന്‍റെ​​യ്ക്കും 11-ാം സ്ഥാ​​ന​​ത്തു​​ള്ള റ​​യ​​ൽ സോ​​സി​​ഡാ​​ഡി​​നും എ​​തി​​രേ​​യാ​​ണ്. ലീ​​ഗി​​ൽ 18 മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന…

Read More