ന്യൂഡല്‍ഹി: ജൂണില്‍ ഇന്ത്യയില്‍ നടക്കുന്ന ചതുര്‍രാഷ് ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്ത്യക്ക് പരീക്ഷണമാകുമെന്ന് ഇന്ത്യന്‍ പ്രതിരോധതാരം സന്ദേശ് ജിംഗന് പറഞ്ഞു. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ആണ് ഉദ്ഘാടന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് സംഘടിപ്പിക്കുന്നത്. മുംബൈ ഫുട്ബോള്‍ അരീനയില്‍ ജൂണ്‍ ഒന്നു മുതല്‍ പത്ത് വരെയാണ് മത്സരം. ഇന്ത്യക്കു പുറമെ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ചൈനീസ്തായ്പേ എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. “ഈ ടൂര്‍ണമെന്റ് നല്ലതാണ്. ജനുവരിയില്‍ ആരംഭിക്കുന്ന ഏഷ്യന്‍ കപ്പിന് തയാറെടുക്കുന്നതിന് ഞങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ന്യൂസിലന്‍ഡും ഉള്‍പ്പെട്ട ഈ ടൂര്‍ണമെന്റ് ഇന്ത്യക്ക് വലിയൊരു പരീക്ഷയാണ്” ജിംഗന് പറഞ്ഞു. മികച്ച ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ കൂടുതല്‍ മികവ് ലഭിക്കും. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ മറ്റൊരു തലത്തില്‍ ഫുട്ബോള്‍ കളിക്കുന്നവരാണ്. ഇവര്‍ക്കൊപ്പം നമുക്ക് എത്താനായിട്ടില്ലെന്നും ജിംഗന് പറഞ്ഞു. ഈ ടൂര്‍ണമെന്റ് അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ കപ്പിനുള്ള തയാറെടുപ്പാകുമെന്നും ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും മികച്ച…
Read MoreCategory: Sports
കളിമണ്‍ കോര്‍ട്ടിലെ രാജാവ് താൻതന്നെയെന്നു തെളിയിച്ച് ബാഴ്സലോണ ഓപ്പൺ നദാലിന്
ബാഴ്സലോണ: കളിമണ്‍ കോര്‍ട്ടിലെ രാജാവ് താൻതന്നെയെന്നു വീണ്ടും റാഫ തെളിയിച്ചു. ബാഴ്സലോണ ഓപ്പണ്‍ കിരീടം സ്വന്തമാക്കിക്കൊണ്ടാണ് തകര്‍പ്പന്‍ ഫോമില്‍ കളി തുടരുന്ന സ്പെയിനിന്റെ റാഫേല്‍ നദാൽ കളിമൺ കോർട്ടിൽ തന്റെ 401 മത്സരം വിജയിച്ചത്. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ (6-2,6-1) എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരമായ നദാൽ കിരീടം സ്വന്തമാക്കിയത്. നദാലിന്റെ പതിനൊന്നാം ബാഴ്സലോണ ഓപ്പണ്‍ കിരീടമാണിത്. ഇതോടെ താരത്തിന്റെ കരിയറിലെ ആകെ കിരീടനേട്ടം 77 ആയി. 55 കിരീടങ്ങളും കളിമണ്‍ കോര്‍ട്ടില്‍ നിന്നാണ്. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ 6-4, 6-0ന് തകർത്താണ് നദാൽ ഫൈനലിലെത്തിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച കളി കാഴ്ചവച്ച നദാമുഴുവൻ മത്സരങ്ങളും നേരിട്ടുള്ള സെറ്റുകൾക്കാണ് ജയിച്ചത്. പത്തൊമ്പതുകാരനായ സിറ്റ്സിപാസിന് ഫൈനലില്‍ നദാലിന് വെല്ലുവിളി ഉയർത്താൻ പോലും കഴിഞ്ഞില്ല. ഒറ്റ സെറ്റുപോലും നഷ്ടപ്പെടാതെ ഫൈനലിലെത്തിയ നദാലിനെതിരേ കളിക്കാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യമായി…
Read Moreമുംബൈക്കു വീണ്ടും പിഴച്ചു; ചിന്നസ്വാമിയിൽ ബാംഗളൂരിനു വിജയം
ബംഗളുരു: ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന് ഐപിഎൽ സീസണിലെ മൂന്നാം ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 14 റണ്‍സിന് ബാംഗളൂർ കീഴടക്കി. ബാംഗളൂർ ഉയർത്തിയ 168 റണ്‍സ് ലക്ഷ്യം പിന്തുടർന്ന മുംബൈക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഹാർദിക് പാണ്ഡ്യ(50), കൃണാൽ പാണ്ഡ്യ(23), ജെ.പി.ഡുമിനി(23) എന്നിവർക്കൊഴികെ മറ്റാർക്കും മുംബൈ നിരയിൽ തിളങ്ങാൻ കഴിഞ്ഞില്ല. നായകൻ രോഹിത് ശർമ നേരിട്ട ആദ്യ പന്തിൽതന്നെ പുറത്തായി. ബാംഗളൂരിനായി ടിം സൗത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റു ചെയ്ത ബാംഗളൂർ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് നേടി. മികച്ച തുടക്കം മുതലാക്കാൻ കഴിയാതിരുന്നതാണു ബാംഗളൂരിനെ വന്പൻ സ്കോർ നേടുന്നതിൽനിന്നു തടഞ്ഞത്. 45 റണ്‍സ് നേടിയ മന്നൻ വോറയാണ്…
Read Moreറിയൽ റയൽ!
മ്യൂണിക്: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് വന്പനായ റയൽ മാഡ്രിഡിനെ വെല്ലാൻ സാധ്യമല്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. റയലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിടിച്ചുകെട്ടിയിട്ടും 60 ശതമാനം പന്തടക്കമുണ്ടായിട്ടും നിരവധി തവണ ഗോളിലേക്കു ലക്ഷ്യംവച്ചിട്ടും ബയേണ്‍ മ്യൂണിക്കിന് സ്വന്തം തട്ടകമായ അല്യൻസ് അരീനയിൽ പിഴച്ചു. മാഴ്സലോയുടെ ലോംഗ് റേഞ്ച് ഗോളും, പകരക്കാരനായി ഇറങ്ങിയ മാർക്കോ അസെൻസിയ ബയേണിന്റെ ചെറിയൊരു പിഴവ് മുതലാക്കി നേടിയ ഗോളും മതിയായിരുന്നു റയൽ മാഡ്രിഡിന് ജയം നേടാൻ. അതോടെ ആദ്യപാദ സെമിയിൽ ഒരു ഗോളിനു പിന്നിൽ നിന്നശേഷം 2-1ന്റെ ജയത്തോടെ റയൽ ഫൈനലിലേക്ക് അടുത്തു. ബയേണിനുശേഷം (1976) തുടർച്ചയായി മൂന്നു തവണ ചാന്പ്യൻസ് ലീഗ് കിരീടം നേടുന്ന ടീമെന്ന റിക്കാർഡിലേക്കുള്ള റയലിന്റെ ചുവടുവയ്്പായിരുന്നു ജർമൻ ക്ലബ്ബിന്റെ തട്ടകത്തിൽ ദർശിച്ചത്. ഹമേഷ് റോഡ്രിഗസിന്റെ പാസ് സ്വീകരിച്ച് ക്ലോസ് റേഞ്ചിൽനിന്ന് ജോഷ്വ കിമ്മിച്ച് 28-ാം മിനിറ്റിൽ…
Read Moreവീണ്ടും സൂര്യതേജസ്
ഹൈദരാബാദ്: ഐപിഎലിൽ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ മാജിക് തുടരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ചെറിയ സ്കോർ പ്രതിരോധിച്ച് സണ്‍റൈസേഴ്സ് ജയം നേടി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്‍ റൈസേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 13 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറിൽ 14 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അങ്കിത് രജപുട്ടാണ് സണ്‍ റൈസേഴ്സിനെ ചുരുട്ടിക്കെട്ടിയത്. തുടർന്ന് റഷീദ് ഖാനും (19 റണ്‍സിനു മൂന്ന് വിക്കറ്റ്), ഷക്കീബ് അൽ ഹസനും (18 റണ്‍സിനു രണ്ട് വിക്കറ്റ്), സന്ദീപ് ശർമയും (17 റണ്‍സിനു രണ്ട് വിക്കറ്റ്), ബേസിൽ തന്പിയും (14 റണ്‍സിനു രണ്ട് വിക്കറ്റ്) തീപ്പൊരു ബൗളിംഗ് നടത്തിയപ്പോൾ പഞ്ചാബ് കിംഗ്സ് ഇലവൻ 19.2 ഓവറിൽ 119നു പുറത്ത്, സണ്‍ റൈസേഴ്സിനു 13 റണ്‍സ് ജയവും. ഐപിഎൽ പോയിന്റ് നില ടീം, മത്സരം, ജയം,…
Read Moreമെസിയും ബ്രാൻഡ് ആയി…
ബാഴ്സലോണ: നീണ്ട ഏഴു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഫുട്ബോൾ താരം ലയണൽ മെസിക്ക് തന്റെ പേര് ബ്രാൻഡ് നെയിം ആക്കാനുള്ള അധികാരം ലഭിച്ചു. യൂറോപ്യൻ യൂണിയന്റെ ജനറൽ കോർട്ടിന്റേതാണ് വിധി. ഇതോടെ മെസി എന്ന പേരിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ ബാഴ്സലോണയുടെ അർജന്റൈൻ താരത്തിനു സാധിക്കും. കായിക ഉത്പന്നങ്ങൾക്കാവും മെസി എന്ന ബ്രാൻഡ് ഉപയോഗിക്കുക. സ്പാനിഷ് സൈക്ലിംഗ് ബ്രാൻഡ് ആയ മാസി ആണ് മെസി എന്ന പേര് ബ്രാൻഡ് ആക്കുന്നതിനെതിരേ നിലകൊണ്ടത്. ഇതേത്തുടർന്ന് 2011ലാണ് മെസി എന്ന പേര് ബ്രാൻഡ് ആക്കണമെന്ന അപേക്ഷ യൂറോപ്യൻ യൂണിയൻ ഓഫീസ് ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടിയിൽ (ഇയുഐപിഒ) പരാതി നല്‍കിയത്. ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ (763 കോടി രൂപ) മെസി (1023 കോടി രൂപ) പിന്തള്ളിയെന്ന് ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് കോടതി…
Read Moreവെംബ്ലി സ്റ്റേഡിയത്തിന് 7,462 കോടി!
ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ടീമിന്റെ ആസ്ഥാനകേന്ദ്രമായ വെംബ്ലി സ്റ്റേഡിയത്തിന് 7,462 കോടി വില പറഞ്ഞ് ഫുൾഹാം ഉടമ ഷാഹിദ് ഖാൻ. എഫ്എ (ദ ഫുട്ബോൾ അസോസിയേഷൻ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എൻഎഫ്എൽ (നാഷണൽ ഫുട്ബോൾ ലീഗ്, അമേരിക്ക) ക്ലബ്ബിന്റെ ഉടമകൂടിയാണ് പാക്കിസ്ഥാൻകാരനായ അമേരിക്കൻ വ്യവസായി ഖാൻ. വെംബ്ലിയിൽ എൻഎഫ്എൽ മത്സരങ്ങൾകൂടി നടത്താനാണ് ഖാന്റെ പദ്ധതി. മൈതാനം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് എഫ്എ അധികൃതർ അന്തിമതീരുമാനം എടുത്തിട്ടില്ല.
Read Moreവിടവാങ്ങിയത് കായികമേഖലയെ വളർത്തിയ സംഘാടകൻ
കൊച്ചി: കേരളത്തിലെ കായികമേഖലയെ ഉയർന്ന നിലവാരത്തിലേക്കെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ് ഇന്നലെ അന്തരിച്ച ഡോ. ടോണി ഡാനിയേൽ. കായികരംഗത്തെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ടോണി ഡാനിയൽ നൽകിയ സംഭാവനകൾ വളരെ വലുതാണ്. കേരള അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറിയായി എട്ടു വർഷം പ്രവർത്തിച്ചിട്ടുള്ള ടോണി ഡാനിയേൽ നിലവിൽ അസോസിയേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. അത്ലറ്റിക്സിലെ സാങ്കേതിക കാര്യങ്ങളുടെ ഉപദേഷ്ടാവ് എന്ന നിലയിലായിരുന്നു ടോണിയുടെ പ്രവർത്തനമികവ്. ഇദ്ദേഹം മുൻകൈയെടുത്താണ് കേരള അത്ലറ്റിക് അസോസിയേഷന് വെബ്സൈറ്റ് ഉണ്ടാക്കിയത്. കേരളത്തിലെ കായികതാരങ്ങളുടെ ഡാറ്റാ ബാങ്ക്, താരങ്ങൾക്ക് ഐഡന്റിറ്റി കാർഡ് എന്നിവ ഏർപ്പെടുത്താനും മുൻകൈയെടുത്തു. സംസ്ഥാന താരങ്ങളെ ദേശീയ, അന്തർദേശീയ മികവിലേക്ക് ഉയർത്തുന്നതിനും അക്ഷീണം പ്രവർത്തിച്ചു. കേരളത്തിലെ സ്റ്റേഡിയങ്ങൾ മെച്ചപ്പെടുത്തുന്നതിനും സിന്തറ്റിക് ട്രാക്കുകൾ ഒരുക്കുന്നതിനും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി രാജ്യത്തു നടന്ന സുപ്രധാന കായിക മീറ്റുകളിലെ സജീവ സാന്നിധ്യമായിരുന്ന ടോണി, രാജ്യംകണ്ട മികച്ച കായികസംഘാടകരിൽ…
Read Moreഷക്കീബ് അൽ ഹസന് ട്വന്റി-20യിൽ 300 വിക്കറ്റ്
ഹൈദരാബാദ്: ട്വന്റി-20 ക്രിക്കറ്റിൽ 300 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇടങ്കയ്യൻ ബൗളർ എന്ന റിക്കാർഡ് ഷക്കീബ് അൽ ഹസന്. മുംബൈ ഇന്ത്യൻസിനെതിരേയുള്ള മത്സരത്തിൽ രോഹിത് ശർമയെ പുറത്താക്കിയാണ് അൽ ഹസൻ 300 വിക്കറ്റിലെത്തിയത്. ട്വന്റി-20 ചരിത്രത്തിൽ 300 വിക്കറ്റ് നേടുന്ന അഞ്ചാമനാണ് ഈ ബംഗ്ലാദേശ് ഓൾറൗണ്ടർ. 417 വിക്കറ്റുള്ള വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയാണ് ഒന്നാമത്. ശ്രീലങ്കയുടെ ലസിത് മലിംഗ 348 വിക്കറ്റുമായി രണ്ടാമതും. 325 വിക്കറ്റുള്ള സുനിൽ നരേനാണ് മൂന്നാമത്. നാലാമത് 300 വിക്കറ്റുമായി പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ്.
Read Moreഗംഭീർ നായകസ്ഥാനം രാജിവച്ചു, പകരം ശ്രേയസ് അയ്യർ
ന്യൂഡൽഹി: ഡൽഹി ഡെയർഡെവിൾസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു ഗൗതം ഗംഭീർ രാജിവച്ചു. ഐപിഎൽ ക്രിക്കറ്റിൽ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നാണ് ഗംഭീർ രാജിവച്ചത്. ആറു മത്സരങ്ങളിൽനിന്ന് ഒരു ജയം മാത്രമേ ഡെയർഡെവിൾസിനു നേടാനായുള്ളൂ. പോയിന്റ് നിലയിൽ അവസാന സ്ഥാനത്താണ്. ഗംഭീറിനു പകരമായി യുവതാരം ശ്രേയസ് അയ്യർ നായക സ്ഥാനത്ത് വരോധിക്കപ്പെട്ടു. 2015 മുതൽ അയ്യർ ഡൽഹിക്കൊപ്പമുണ്ട്. ഫിറോസ് ഷാ കോട്ലയിൽ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഗംഭീർ രാജിക്കാര്യമറിയിച്ചത്. ഡൽഹി നൽകുന്ന 2.8 കോടി രൂപ ശന്പളവും ഗംഭീർ വേണ്ടെന്നുവച്ചു. ടീമിന്റെ നായകനാക്കിയതിൽ ടീം മാനേജ്മെന്റിനോടും പരിശീലകരോടും നന്ദിയുണ്ടെന്നും ഇതെനിക്കുള്ള വലിയ അംഗീകാരമാണെന്നും ശ്രേയസ് അയ്യർ പറഞ്ഞു. ഐപിഎലിന്റെ ആദ്യം ഗംഭീർ ഡൽഹിക്കൊപ്പമായിരുന്നു. അതിനുശേഷം കോൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ നായകനായി. ഗംഭീറിന്റെ നേതൃത്വത്തിൽ കോൽക്കത്ത രണ്ടു തവണ ഐപിഎൽ ചാന്പ്യന്മാരുമായി. ഐപിഎൽ 11-ാം സീസണിൽ ഡെയർഡെവിൾസ് ഗംഭീറിനെ നായകനാക്കി പഴയ ടീമിലേക്കു തിരിച്ചു കൊണ്ടുവന്നു.…
Read More