ഹാമിൽട്ടണ്: ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ അവസാന ലീഗ് മത്സരത്തിൽ പരാജയപ്പെട്ടിട്ടും ന്യൂസിലൻഡ് ഫൈനലിൽ. രണ്ട് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ മറികടന്നാണ് കിവീസ് ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിന് യോഗ്യത സ്വന്തമാക്കിയത്. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ ഏഴിന് 194. ന്യൂസിലൻഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192. ന്യൂസിലൻഡ് ഓപ്പണർ കോളിൻ മണ്‍റോയുടെ മിന്നൽ അർധസെഞ്ചുറിയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. 18 പന്തിൽ അർധശതകം പിന്നിട്ട മണ്‍റോ 21 പന്തിൽ 57 റണ്‍സ് നേടി. ഇത് മൂന്നാം തവണയാണ് 20 പന്തിൽ താഴെ നേരിട്ട് മണ്‍റോ അർധസെഞ്ചുറി നേട്ടം കൈവരിക്കുന്നത്. ഇംഗ്ലണ്ട് നിരയിൽ ഇയോണ്‍ മോർഗണ്‍ 46 പന്തിൽ 80 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന് ടോപ് സ്കോറർ ആയി. മലാൻ 53 റണ്‍സ് എടുത്തു.
Read MoreCategory: Sports
തോൽവി; കാത്തിരിപ്പ് നീളും
ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യൻ വനിതകൾക്കു തോൽവി. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യയെ അഞ്ച് വിക്കറ്റിനാണ് ആതിഥേയ യുവതികൾ കീഴടക്കിയത്. ഇതോടെ പരന്പര സജീവമായി നിർത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മൂന്നാം മത്സരത്തിലും ജയം ആവർത്തിച്ച് കിരീടം സ്വന്തമാക്കുകയായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. അതിലൂടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഏകദിന പരന്പരയ്ക്കൊപ്പം ട്വന്റി-20 കിരീടവും നേടി ചരിത്രം കുറിക്കാമെന്നും നീലപ്പട ആഗ്രഹിച്ചിരുന്നു. 3.5 ഓവറിൽ 30 റണ്‍സിന് അഞ്ച് വിക്കറ്റ് പിഴുത ശബ്നിം ഇസ്മയിൽ ആണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. കളിയിലെ കേമിയും ശബ്നിം ആണ്. സ്കോർ: ഇന്ത്യ 17.5 ഓവറിൽ 133. ദക്ഷിണാഫ്രിക്ക 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 134.ടോസ് നഷ്ടപ്പെട്ട് ബാറ്റേന്തേണ്ടിവന്ന ഇന്ത്യക്ക് ഒന്നാം ഓവറിൽത്തന്നെ പ്രഹരമേറ്റു. ആദ്യ രണ്ട് മത്സരങ്ങളിലും അർധസെഞ്ചുറിനേടി ജയത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച മിതാലി രാജ് പൂജ്യത്തിനു പുറത്ത്. കാപ്പിന്റെ…
Read Moreആയുസ് നീട്ടിയെടുക്കാനുള്ള പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് ജയിച്ചേമതിയാകു
ഐഎസ്എല്‍ നാലാം സീസണില്‍ ആയുസ് നീട്ടിയെടുക്കാനുള്ള പോരാട്ടത്തിനു കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. പ്ലേഓഫ് പ്രവേശനത്തിന് കണക്കിലെ കളികളിലെ ഭാഗ്യം പിന്തുണയ്ക്കുമെന്ന വിശ്വാസത്തില്‍ പോരിനിറങ്ങുന്ന മഞ്ഞപ്പടയ്ക്കു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. വടക്കന്‍ ടീമിന്റെ ഗുവാഹ ത്തി ഇന്ദിരാ ഗാന്ധി സ്റ്റേഡിയ ത്തിലാണ് മത്സരം. എതിരാളികളുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സന്ദേശ് ജിങ്കനും സംഘവും പ്രതീക്ഷിക്കുന്നില്ല. ലീഗില്‍നിന്നു പുറത്തായ നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കി വഴിമുടക്കികളാകാന്‍ കോപ്പുകൂട്ടിയാണ് കാത്തിരിക്കുന്നത്. ജിങ്കന് തിരിച്ചെത്തും എഫ്സി പൂന സിറ്റിക്കെതിരായ മത്സരത്തില്‍ സീസണിലെ നാലാം മഞ്ഞക്കാര്‍ഡും ലഭിച്ചു കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന നായകന് സന്ദേശ് ജിങ്കന് ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തും. രണ്ടു വട്ടം ലീഡ് നേടിയിട്ടും സമനില വഴങ്ങി അര്‍ഹിച്ച വിജയം ബ്ലാസ്റ്റേഴ്സിനു സ്വന്തമാക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. ഗോളടിച്ചു ബെര്‍ബ മോശം ഫോമിന്റെയും പരിക്കിന്റെയും പേരില്‍ ഏറെ പഴി കേട്ടിരുന്ന…
Read Moreസെഞ്ചൂറിയൻ വിരാട്, ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കി ഇന്ത്യ(5-1)
സെഞ്ചൂറിയൻ: സെഞ്ചൂറിയനിലും ടീം ഇന്ത്യ വെന്നിക്കൊടി പറിച്ചു. നായകൻ വിരാട് കോഹ്ലി വീണ്ടും വീണ്ടും സെഞ്ചുറി കുറിച്ച മത്സരത്തിൽ എട്ടു വിക്കറ്റുകൾക്കാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചത്. ആതിഥേയർ ഉയർത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 32.1 ഓവറിൽ 107 പന്ത് ശേഷിക്കെ മറികടന്നു. സ്കോർ: ദക്ഷിണാഫ്രിക്ക- 204, ഇന്ത്യ- 206/2. ഇതോടെ ആറു മത്സര പരന്പര ഇന്ത്യ 5-1ന് സ്വന്തമാക്കി. ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിന പരന്പര സ്വന്തമാക്കുന്നത്. വിരാട് കോഹ്ലി 96 പന്തിൽ 129 റണ്‍സുമായി പുറത്താകാതെനിന്നു. 81 പന്തിൽനിന്നാണു കോഹ്ലി സെഞ്ചുറി തികച്ചത്. പരന്പരയിൽ മൂന്ന്, ഏകദിനത്തിൽ 35* ഏകദിന പരന്പരയിലെ ആറാം മത്സരത്തിൽ തന്റെ മൂന്നാം സെഞ്ചുറി കുറിച്ച ഇന്ത്യൻ നായകൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡിനോട് ഒരുപടികൂടി അടുത്തു. കരിയറിലെ 35-ാം സെഞ്ചുറിയാണ് കോഹ്ലി സെഞ്ചൂറിയനിൽ കുറിച്ചത്. സച്ചിന്റെ…
Read Moreറോജര്‍ ഫെഡറര്‍ ഏറ്റവും പ്രായമേറിയ ലോക ഒന്നാം നമ്പര്‍ താരം
റോട്ടര്‍ഡാം: പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ടെന്നീസിൽ ആരാധകരുടെ ആവേശമാകുന്ന സ്വിസ് താരം റോജര്‍ ഫെഡററുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി. എടിപി റാങ്കിംഗിലെ ഏറ്റവും പ്രായമേറിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമെന്ന റിക്കാർഡാണ് 36 വയസുകാരനായ ഫെഡറർ പേരിലാക്കിയത്. റോട്ടര്‍ഡാം ഓപ്പണ്‍ ക്വാർട്ടർ ഫൈനലിലെ ജയത്തോടെയാണ് ഫെഡറർ ചരിത്രം കുറിച്ചത്. ക്വാർട്ടറിൽ ഫ്രാന്‍സിന്റെ റോബിന് ഹാസിനെ 4-6, 6-1, 6-1 എന്ന സ്കോറിന് ഫെഡറർ തോൽപ്പിച്ചു. ഇതിഹാസ താരം ആന്ദ്രേ ആഗസിയുടെ റിക്കാർഡാണ് ഫെഡറർ മറികടന്നത്. 2003ല്‍ 33 വയസും 131 ദിവസവും പിന്നിട്ടപ്പോഴായിരുന്നു ആഗസി ടെന്നീസ് റാങ്കിംഗിൽ ഒന്നാമതെത്തിയത്. 20 തവണ ഗ്രാന്സ്ലാം സ്വന്തം പേരിലുള്ള ഫെഡററിന് ഇപ്പോൾ 36 വയസും ആറു മാസവുമാണ് പ്രായം. 2004ൽ ഫെബ്രുവരിയിലാണ് ഫെഡറര്‍ ആദ്യമായി റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. 2008 ഓഗസ്റ്റ് 17 വരെ തുടർച്ചയായി 237…
Read Moreബെല്ലിസിനെ വീഴ്ത്തി സിമോണ ഹാലെപ് ഖത്തർ ഓപ്പണ്‍ സെമിയിൽ
ദോഹ: അമേരിക്കൻ താരം സിസി ബെല്ലിസിന്റെ അപ്രതീക്ഷിത കുതിപ്പിന് തടയിട്ട് ലോക രണ്ടാം നന്പർ സിമോണ ഹാലെപ് ഖത്തർ ഓപ്പണ്‍ ടെന്നീസ് സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ഹാലെപ്പ് ബെല്ലിസിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തുകയായിരുന്നു. സ്കോർ: 6-0, 6-4. മാഡിസണ്‍ കെയ്സ്, നിലവിലെ ജേതാവ് കരോളിന പ്ലിസ്കോവ എന്നിവരെ പരാജയപ്പെടുത്തിയാണ് ബെല്ലിസ് ക്വാർട്ടറിൽ എത്തിയത്.
Read Moreവിജയം തുടരാൻ ഇന്ത്യ
സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയും മത്സരം ഇന്ന് സെഞ്ചൂറിയനില്‍. ആറു മത്സരങ്ങളുടെ പരമ്പര നേടിയ വിരാട് കോഹ് ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം ജയംമാത്രം. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര നേട്ടമാണ് കോഹ് ലിയുടെ ടീം സ്വന്തമാക്കിയത്. പരമ്പര നേടിക്കഴിഞ്ഞ നായകന് ഇനി ടീമില്‍ അവസരം കാത്തിരിക്കുന്നവരെ ഇന്നിറക്കാനാകും. 17 പേരുടെ സംഘത്തിലെ 12 പേരെയാണ് നായകന് കഴിഞ്ഞ അഞ്ചു കളിയില്‍ ഇറക്കിയത്. പരമ്പര 5-1ന് നേടണമെന്നാണ് ആഗ്രഹമെന്ന് കോഹ് ലി പോര്‍ട്ട് എലിസബത്തിലെ അഞ്ചാം ഏകദിനത്തിനുശേഷം പറഞ്ഞിരുന്നു. അതുകൊണ്ട് വിജയം തുടരുന്ന ടീമിനെ ഇന്നിറക്കിയാലും അതില്‍ അദ്ഭുതപ്പെടാനില്ല. ഞങ്ങള്‍ക്ക് പരമ്പര 5-1ന് ജയിക്കണം, പക്ഷേ മറ്റ് കളിക്കാര്‍ക്ക് അവസരം കൊടുക്കാനുമുള്ള സാഹചര്യമുണ്ടെന്ന് പോര്‍ട്ട് എലിസബത്തിലെ വിജയത്തിനുശേഷം കോഹ്ലി പറഞ്ഞിരുന്നു. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ നേടിയ ജയമാണ് കോഹ്ലിയെയും സംഘത്തെയും ഏകദിനത്തിലേക്ക് ആത്മവിശ്വാസത്തോടെ…
Read Moreസൂപ്പര്‍ റൊണാള്‍ഡോ, സൂപ്പര്‍ റയല്‍
മാഡ്രിഡ്: ലോകമെമ്പാടമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കിയിരുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ഫ്രഞ്ച് ക്ലബ് പാരി സാന്‍ ഷെര്മയിനെ തോല്‍പ്പിച്ചു റയല്‍ മാഡ്രിഡിനു മിന്നും ജയം. ഒരു ഗോളിനു പിന്നില്‍നിന്ന റയല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ സ്വന്തം സാന്റിയാഗോ ബര്‍ണാബുവില്‍ നടന്ന ആദ്യപാദ പ്രീക്വാർട്ടറില്‍ 3-1ന്റെ ഗംഭീര വിജയം സ്വന്തമാക്കി. റയലിന്റെ ഒരു ഗോള്‍ മാഴ്സലോയുടെ വകയായിരുന്നു. പിഎസ്ജിയുടെ അഡ്രിയാന്‍ റാബിയറ്റാണ് മത്സരത്തില്‍ ഗോളടിക്കു തുടക്കമിട്ടത്. എവേ മത്സരത്തില്‍ ഒരു ഗോള്‍ നേടിയതിൽ പിഎസ്ജിക്ക് ആശ്വസിക്കാം. ബാഴ്സലോണ വിട്ടു പിഎസ്ജിയിലെത്തിയ നെയ്മറും റയലിന്റെ സൂപ്പര്‍താരം റൊണാള്‍ഡോയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു ഫുട്ബോള്‍ ആരാധകര്‍. അതുകൊണ്ടു തന്നെ കളി വാശിയേറിയതായിരുന്നു. എന്നാല്‍, ആദ്യ പോരാട്ടത്തില്‍ ജയം രണ്ടു ഗോള്‍ നേടിയ റൊണാള്ഡോയ്ക്കൊപ്പംനിന്നു. ഒരു ഗോളിനു അവസരമൊക്കി നെയ്മര്‍ പരാജയം സമ്മതിച്ച് രണ്ടാം പാദത്തില്‍ പാരീസില്‍…
Read Moreരണ്ടാംജയം തേടി വനിതകള്‍
ഈസ്റ്റ് ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യന്‍ വനിതകള്‍ വിജയതുടര്‍ച്ചയ്ക്ക് ഇന്നിറങ്ങും. ഏകദിന പരമ്പര 2-1ന് ജയിച്ച ശേഷം ആറു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്കിറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തില്‍ മിതാലി രാജിന്റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ജയിച്ചിരുന്നു. മിതാലിക്കു പുറമെ ജെമിമ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, സ്മൃതി മാന്ഥാന എന്നിവര്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്തു. പേസര്‍മാരായ പൂജ വാസ്റ്ററാകര്, ശിഖ പാണ്ഡെ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. സ്പിന്നര്‍ അഞ്ജും പട്ടേല്‍ കഴിഞ്ഞ മത്സരത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു. ജയത്തോടെ പരമ്പരയിലേക്കുള്ള തിരിച്ചുവരവിനാണ് ദക്ഷിണാഫ്രിക്ക ഉറ്റുനോക്കുന്നത്.
Read Moreചരിത്രം സൃഷ്ടിച്ചതിൽ വലിയ സന്തോഷം: കോഹ്ലി
പോർട്ട് എലിസബത്ത്: “വലിയ സന്തോഷം. വലിയ അദ്ഭുതം. ചരിത്രം സൃഷ്ടിക്കുന്പോൾ അനുഭവിക്കുന്ന വികാരം വാക്കുകൾക്ക് അതീതം.’’ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം മത്സരവും പരന്പരയും സ്വന്തമാക്കിയതിനെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രതികരണമാണ് ഈ വാക്കുകൾ. മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയ പേരു കേട്ട ക്യാപ്റ്റൻമാർക്കൊന്നും നേടാനാവാതെ പോയ നേട്ടമാണ് കോഹ് ലിയും സംഘവും സ്വന്തമാക്കിയിരിക്കുന്നത്. അതിന്റെ സന്തോഷം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടം. ഈ ജയം സന്തോഷം തരുന്നു. ചരിത്രനേട്ടമാണ്. പക്ഷേ, ടീമെന്ന നിലയിൽ പരന്പരയിലെ പ്രകടനം മികച്ചതാണെന്ന് കരുതാൻവയ്യ. പലപ്പോഴും എതിരാളികളുടെ ദൗർബല്യവും നമ്മുടെ വിജയത്തിനു സഹായാച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരം നമ്മുടെ ബാറ്റിംഗ് ലൈനപ്പിന്റെ ദൗർബല്യം വെളിവാക്കുന്നതായിരുന്നു. രോഹിത് ശർമ്മ ശരിക്കും ഒറ്റയാൾ പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ പ്രകടനം മാറ്റിനിർത്തിയാൽ ബാറ്റ്സ്മാൻമാരുടെ പ്രകടനം മികച്ചതല്ല. കോഹ്ലി പറഞ്ഞു
Read More