​ഒരു ഓ​വ​റി​ൽ 37 റ​ൺ​സ്; ജെ​പി ഡു​മി​നി​ക്ക് റി​ക്കാ​ർ​ഡ്

കേ​പ് ടൗ​ൺ: ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ് നേ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജെ​പി ഡു​മി​നി റി​ക്കാ​ർ​ഡ് ബു​ക്കി​ൽ. വ​ൺ ഡേ ​ക​പ്പ് മാ​ച്ചി​ൽ കേ​പ് കോ​ബ്രാ​യ്ക്കു വേ​ണ്ടി​യാ​യി​രു​ന്നു ഡു​മി​നി​യു​ടെ മാ​സ്മ​രിക പ്ര​ക​ട​നം. നൈ​റ്റ്സി​ന്‍റെ ലെ​ഗ് സ്പി​ന്ന​ർ എ​ഡ്ഡി ലീ​യെ​യാ​ണ് ഡു​മി​നി അ​ടി​ച്ചു​പ​റ​ത്തി​യ​ത്. അ​ഞ്ച് സി​ക്സ​റു​ക​ളും ഒ​രു ഫോ​റും ഒ​രു ഡ​ബി​ളു​മാ​ണ് ഈ ​ഓ​വ​റി​ൽ ലീ ​വ​ഴ​ങ്ങി​യ​ത്. ഒ​രു പ​ന്ത് നോ​ബോ​ൾ ആ​യ​തി​നാ​ൽ ഒ​രു റ​ണ്ണും ഒ​രു പ​ന്തും അ​ധി​ക​മാ​യി ല​ഭി​ച്ചു. ലീ​യു​ടെ ആ​ദ്യ​ത്തെ നാ​ലു പ​ന്തു​ക​ളും വേ​ലി​ക്കെ​ട്ടി​നു മു​ക​ളി​ലൂ​ടെ ഡു​മി​നി പ​റ​ത്തി. അ​ഞ്ചാ​മ​ത്തെ പ​ന്തി​ൽ ര​ണ്ടു റ​ൺ. അ​വ​സാ​ന പ​ന്ത് വേ​ലി​ക്കെ​ട്ടി​നെ ചും​ബി​ച്ചാ​ണ് പു​റ​ത്തേ​ക്കു​പോ​യ​ത്. ഈ ​പ​ന്ത് നോ​ബോ​ൾ ആ​യ​തോ​ടെ വീ​ണ്ടും അ​വ​സ​രം. അ​ധി​ക​മാ​യി ല​ഭി​ച്ച അ​വ​സ​രം ഡു​മി​നി സി​ക്സ​റി​ലൂ​ടെ ആ​ഘോ​ഷ​മാ​ക്കി. മ​ത്സ​ര​ത്തി​ൽ എ​ട്ടു വി​ക്ക​റ്റി​ന് കേ​പ് കോ​ബ്രാ​സ് നൈ​റ്റ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡു​മി​നി പു​റ​ത്താ​കാ​തെ 37 പ​ന്തി​ൽ…

Read More

പെ​ലെ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ൽ; ആ​ശു​പ​ത്രി​യി​ലെ​ന്ന വാ​ർ​ത്ത ത​ള്ളി വ​ക്താ​വ്

സം​പൗ​ളോ: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പെ​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ് രം​ഗ​ത്ത്. പെ​ലെ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നു പെ​ലെ​യെ ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വേ​ണ്ടി പ്ര​വേ​ശി​പ്പി​ച്ചെ​ന്ന വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നും വ​ക്താ​വ് ജോ​സ് ഫോ​ർ​നോ​സ് റോ​ഡ്രി​ഗ്വ​സ് വ്യ​ക്ത​മാ​ക്കി. പെ​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്ന് ഫു​ട്ബോ​ൾ എ​ഴു​ത്തു​കാ​രു​ടെ സം​ഘ​ട​ന​യാ​ണ്(​എ​ഫ്ഡ​ബ്ല്യൂ​എ) വാ​ർ​ത്ത ന​ൽ​കി​യ​ത്. ഫ്ലൂ​യി​ഡ് ന​ൽ​കി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പെ​ലെ ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ണെ​ന്നാ​ണ് എ​ഫ്ഡ​ബ്ല്യൂ​എ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്ന് വ​ക്താ​വ് പ​റ​ഞ്ഞു. പെ​ലെ​യെ ആ​ദ​രി​ക്കാ​ൻ എ​ഫ്ഡ​ബ്ല്യൂ​എ ഈ ​വാ​രാ​ന്ത്യം ല​ണ്ട​നി​ലെ ഹോ​ട്ട​ലി​ൽ ഒ​രു ഡി​ന്ന​ർ ന​ൽ​കാ​ൻ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​നാ​രോ​ഗ്യം മൂ​ലം പെ​ലെ അ​തു റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. കി​ഡ്നി, പ്രോ​സ്റ്റേ​റ്റ് സം​ബ​ന്ധ​മാ​യ ചി​കി​ൽ​സ​യി​ലാ​ണ് ഏ​റെ​ക്കാ​ല​മാ​യി പെ​ലെ. ഫി​ഫ​യു​ടെ ച​ട​ങ്ങു​ക​ളി​ൽ അ​ടു​ത്തി​ടെ വീ​ൽ​ചെ​യ​റി​ലാ​യി​രു​ന്നു പെ​ലെ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്.  

Read More

900 പോ​യി​ന്‍റ്; സ​ച്ചി​നും ദ്രാ​വി​ഡി​നും ക​ഴി​യാ​ത്ത നേ​ട്ട​ത്തി​ൽ കോ​ഹ്ലി

ന്യൂ​ഡ​ൽ​ഹി: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ 900 പോ​യി​ന്‍റ് എ​ന്ന ക​ട​ന്പ പി​ന്നി​ട്ട് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി. സു​നി​ൽ ഗ​വാ​സ്ക​റി​നു​ശേ​ഷം ഈ ​നേ​ട്ടം പി​ന്നി​ടു​ന്ന ര​ണ്ടാ​മ​ത് ഇ​ന്ത്യ​ൻ ക​ളി​ക്കാ​ര​നും 31മ​ത് അ​ന്താ​രാ​ഷ്ട്ര താ​ര​വു​മാ​ണു കോ​ഹ്ലി. ത​ന്‍റെ 50-ാം ടെ​സ്റ്റി​ലാ​ണ് ഗാ​വ​സ്ക​ർ 900 പോ​യി​ന്‍റ് എ​ന്ന ക​ട​ന്പ പി​ന്നി​ട്ട​ത്. 1979ൽ ​ഓ​വ​ലി​ൽ ന​ട​ന്ന ആ ​ടെ​സ്റ്റി​ൽ ഗ​വാ​സ്ക​ർ ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. സെ​ഞ്ചൂ​റി​യ​ൻ ടെ​സ്റ്റ് സെ​ഞ്ചു​റി​ക്കു പി​ന്നാ​ലെ​യാ​ണ് കോ​ഹ്ലി​യും 900 പോ​യി​ന്‍റ് പി​ന്നി​ട്ട​ത്. കോ​ഹ്ലി​യു​ടെ 65മ​ത് ടെ​സ്റ്റാ​യി​രു​ന്നു ഇ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ കോ​ഹ്ലി 153 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റും രാ​ഹു​ൽ ദ്രാ​വി​ഡു​മാ​ണ് ഇ​തി​നു​മു​ന്പ് 900 പോ​യി​ന്‍റ് എ​ന്ന നേ​ട്ട​ത്തി​ന് അ​ടു​ത്തെ​ത്തി​യ മ​റ്റ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. സ​ച്ചി​ൻ 2002ൽ 898 ​പോ​യി​ന്‍റും ദ്രാ​വി​ഡ് 2005ൽ 892 ​പോ​യി​ന്‍റും നേ​ടി​യി​രു​ന്നു. 961 പോ​യി​ന്‍റു​മാ​യി ഡോ​ണ്‍ ബ്രാ​ഡ്മാ​നാ​ണ്…

Read More

സ​ന്തോ​ഷ് ട്രോ​ഫി: കേ​ര​ളം ആ​ന്ധ്ര​യെ ഏ​ഴു ഗോ​ളി​ന് ത​ക​ർ​ത്തു

ബം​ഗ​ളൂ​രു: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് ഗം​ഭീ​ര തു​ട​ക്കം. യോ​ഗ്യ​താ റൗ​ണ്ടി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​നെ കേ​ര​ളം ഏ​ഴു ഗോ​ളി​ന് ത​ക​ർ​ത്തു. രാ​ഹു​ൽ കെ.​പി​യും അ​ഫ്ദാ​ലും ര​ണ്ട് ഗോ​ളു​ക​ൾ വീ​തവും സ​ജി​ത് പൗ​ലോ​സ്, വി​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി. ഒ​രു ഗോ​ൾ ആ​ന്ധ്ര​യു​ടെ സിം​ഗം​പ​ള്ളി വി​നോ​ദി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ന്‍റെ രൂ​പ​ത്തി​ലാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മ​ത്സ​രം ത​മി​ഴ്നാ​ടി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.  

Read More

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: ഫെ​ഡ​റ​ർ മു​ന്നോ​ട്ട്, വാ​വ​റി​ങ്ക പു​റ​ത്തേ​ക്ക്

മെ​ൽ​ബ​ൺ: റോ​ജ​ർ ഫെ​ഡ​റ​ർ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. ജ​ർ​മ​നി​യു​ടെ ജാ​ൻ ലെ​ന്നാ​ർ​ഡ് സ്ട്ര​ഫി​നെ​യാ​ണ് ഫെ​ഡ​റ​ർ മ​റി​ക​ട​ന്ന​ത്. ര​ണ്ടാം സീ​ഡാ​യ ഫെ​ഡ​റ​ർ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് സ്ട്ര​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-4, 6-4, 7-6 (7-4). അ​ഞ്ചു​ത​വ​ണ ചാ​മ്പ്യ​നാ​യ ഫെ​ഡ​റ​ർ മൂ​ന്നാം റൗ​ണ്ടി​ൽ ഫ്രാ​ൻ​സി​ന്‍റെ റി​ച്ചാ​ർ​ഡ് ഗാ​സ്ക്വെ​റ്റി​നെ നേ​രി​ടും. എ​ന്നാ​ൽ സ്വി​സ് താ​രം സ്റ്റാ​ൻ വാ​വ​റി​ങ്ക ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​യി. യു​എ​സി​ന്‍റെ ടെ​ന്നീ​സ് സാ​ൻ​ഡ്ഗ്രെ​ൻ ആ​ണ് വാ​വ​റി​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-2, 6-1, 6-4.

Read More

സെഞ്ചൂറിയനിലും തോറ്റ് ടീം ഇന്ത്യ; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോൽവി. 135 റണ്‍സിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി. 287 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് മുൻപ് തന്നെ 151 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ പേസർ ലുംഗി എൻഡിഗിയാണ് ഇന്ത്യയെ തകർത്തത്. തുടർച്ചയായ ഒൻപത് പരന്പര വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയിൽ കാലുകുത്തിയ വിരാട് കോഹ്ലിക്കും സംഘത്തിനും തുടർ തോൽവികൾ കനത്ത തിരിച്ചടിയായി. 47 റണ്‍സ് നേടിയ രോഹിത് ശർമ മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ പൊരുതി നോക്കിയത്. അഞ്ചാം ദിനം ആദ്യം പുറത്തായത് ചേതേശ്വർ പൂജാരയാണ്. ആദ്യ ഇന്നിംഗ്സിലെ തനിയാവർത്തനം പോലെ രണ്ടാം ഇന്നിംഗ്സിലും പൂജാര ഇല്ലാത്ത റണ്ണിന് ഓടി റണ്‍ഒൗട്ടായി. പിന്നാലെ പാർഥിവ് പട്ടേലിനെ സുന്ദരമായ ക്യാച്ചിലൂടെ മോണി മോർക്കൽ മടക്കി. താൻ…

Read More

വിരാട് കോഹ്‌ലി ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ

ദുബായ്: ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നേടി. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ പുറത്തെടുത്ത അവിസ്മരണീയ പ്രകടനമാണ് കോഹ്‌ലിയെ ലോക ക്രിക്കറ്റർ പദവിക്ക് അർഹനാക്കിയത്. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും കോഹ്‌ലിക്ക് തന്നെ ലഭിച്ചു. ടെസ്റ്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ്. ഇത് രണ്ടാം തവണയാണ് സ്മിത്ത് മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. പാക്കിസ്ഥാൻ ഓൾ റൗണ്ടർ ഹസൻ അലിയാണ് എമേർജിംഗ് പ്ലെയർ ഓഫ് ദ ഇയർ. അസോസിയേറ്റ്സ് രാജ്യങ്ങളിൽ നിന്നുള്ള മികച്ച താരമായി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ നേടിയ 25 റണ്‍സിന് ആറ് വിക്കറ്റാണ് ട്വന്‍റി-20യിലെ മികച്ച പ്രകടനമായി ഐസിസി തെരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കൻ വംശജനായ മറൈസ് ഇറാസ്മസ് മികച്ച അംപയർക്കുള്ള ഡേവിഡ്…

Read More

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: ഫെ​ഡ​റ​ർ​ക്കു വി​ജ​യ​ത്തു​ട​ക്കം

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ റോ​ജ​ർ ഫെ​ഡ​റ​ർ​ക്കു വി​ജ​യ​ത്തു​ട​ക്കം. ബ്രി​ട്ട​ന്‍റെ അ​ൽ​ജാ​സ് ബെ​ഡ​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഫെ​ഡ​റ​ർ ര​ണ്ടാം റൗ​ണ്ടി​ൽ‌ ക​ട​ന്നു.എ​തി​രാ​ളി​യെ ഒ​ന്ന​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ 36 കാ​ര​നാ​യ സ്വി​സ് താ​രം മ​റി​ക​ട​ന്നു. സ്കോ​ർ: 6-3, 6-4, 6-3. ര​ണ്ടാം റൗ​ണ്ടി​ൽ ഫെ​ഡ​റ​ർ ജ​ർ​മ​നി​യു​ടെ ജാ​ൻ ലെ​ന്നാ​ർ​ഡ് സ്ട്ര​ഫി​നെ നേ​രി​ടും.

Read More

വിജയഗാഥ തുടരാൻ ബ്ലാ​സ്റ്റേ​ഴ്സ്; ജയിച്ചാൽ മൂന്നാമത്

ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യെ​ന്നു സ​ക​ല​രും വി​ധി​യെ​ഴു​തി​യ​തി​ൽ​നി​ന്നു കു​തി​ച്ചു​യ​ർ​ന്നു പ​റ​ക്കു​ക​യാ​ണു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്നു വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങു​ന്പോ​ൾ വി​ജ​യ​ഗാ​ഥ തു​ട​രാ​ൻ ത​ന്നെ​യാ​കും ടീ​മി​ന്‍റെ ല​ക്ഷ്യം. മു​ൻ പ​രി​ശീ​ല​ക​നാ​യ സ്റ്റീ​വ് കോ​പ്പ​ലി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ഇ​റ​ങ്ങു​ന്ന ജം​ഷ​ഡ്പുരിനെ ത​ള​ച്ചാ​ൽ മ​ഞ്ഞ​പ്പ​ട​യു​ടെ ഇ​പ്പോ​ഴു​ള്ള ഉൗ​ർ​ജം പ​തിന്മടങ്ങാ​യി വ​ർ​ധി​ക്കും. കൊ​ച്ചി​യി​ൽ നേ​ര​ത്തേ ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ സ​മ​നി​ല​യാ​യി​രു​ന്നു ഫ​ലം. തോ​ൽ​വി​ക​ളി​ൽ മു​ങ്ങിത്താഴുന്ന​തി​നി​ടെ പൂ​ന​യെ സ​മ​നി​ല​യി​ൽ ത​ള​ച്ചു തു​ട​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യം നു​ക​ർ​ന്ന് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലാ​ണ്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്ത് എ​ത്തി നി​ൽ​ക്കു​ന്പോ​ൾ പ്ലേ​ഓ​ഫ് സാ​ധ്യ​ത​ക​ൾ ബ്ലാ​സ്റ്റേ​ഴ്സി​നു മു​ന്നി​ൽ തു​റ​ന്നി​ട്ടു​ണ്ട്. ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലും ഇ​തേ ഫോം ​തു​ട​ർ​ന്നാ​ൽ ര​ണ്ടു വ​ട്ടം വ​ഴു​തിപ്പോയ കി​രീ​ടം എ​ത്തി​പ്പി​ടി​ക്കാ​ൻ സ​ന്ദേ​ശ് ജി​ങ്ക​നും സം​ഘ​ത്തി​നു സാ​ധി​ക്കും. കേ​ര​ള​ത്തേ​ക്കാ​ൾ ഒ​രു മ​ത്സ​രം കു​റ​ച്ചു ക​ളി​ച്ച ജം​ഷ​ഡ്പുർ പ​ത്തു പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്താ​ണ്. ഭാ​ഗ്യ​ത്തി​ന്‍റെ അ​ക​ന്പ​ടി തു​ട​ർ​ച്ച​യാ​യി ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ…

Read More

കലിയടക്കാനായില്ല, കോ​ഹ്‌ലിക്കു പി​ഴ

സെഞ്ചൂറി‍യൻ: ഗ്രൗ​ണ്ടി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് പി​ഴ ശി​ക്ഷ. മാ​ച്ച് ഫീ​യു​ടെ 25 ശ​ത​മാ​നം പി​ഴ​യാ​യി ഈ​ടാ​ക്കു​മെ​ന്ന് ഐ​സി​സി അ​റി​യി​ച്ചു. മൂ​ന്നാം ദി​വ​സം കോ​ഹ്‌ലി അ​ന്പ​യ​റോ​ട് ന​ന​ഞ്ഞ ഗ്രൗ​ണ്ടി​നെ​ക്കു​റി​ച്ച് നി​ര​ന്ത​രം പ​രാ​തി​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ന്പ​യ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​കാ​ത്തി​നാ​ൽ ക്ഷു​ഭി​ത​നാ​യി ഗ്രൗ​ണ്ടി​ലേ​ക്ക് പ​ന്ത് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. ഇ​താ​ണ് കോ​ഹ്‌​ലി​ക്ക് വി​ന​യാ​യ​ത്.

Read More