കൊച്ചി: ഗോൾ കീപ്പറിൽനിന്നു തുടങ്ങുന്ന നീക്കം, പ്രതിരോധനിരയിലെ താരങ്ങളിൽനിന്നു പന്തു സ്വീകരിച്ചു കഴിഞ്ഞാൽ ഗോൾ പിറക്കാനുള്ള വഴികൾ അവർ മനസിൽ മെനഞ്ഞെടുക്കും. മുന്നേറ്റനിരക്കാരനു ഗോളടിക്കാൻ പാകത്തിനു പന്തെത്തിച്ചു കഴിഞ്ഞാൽ മൈതാനമധ്യത്തിലേക്കു പെട്ടെന്നു പിൻവലിയും. എതിർപോസ്റ്റിൽ ഗോൾ വീണാൽ പേരും പെരുമയും ഗോൾവേട്ടക്കാരനു മാത്രം. മധ്യനിരയിലെ മാന്ത്രികരുടെ പങ്ക് ആരും ഓർക്കില്ല. അഭിനന്ദനവുമായി ആരും ഓടിയെത്തുകയുമില്ല. പക്ഷേ, മിഡ്ഫീൽഡർമാരുടെ കാലുകൾക്കു പൂട്ടു വീണാൽ മുന്നിൽ കളിക്കുന്ന ഏതു കൊന്പനായാലും ഒന്നും ചെയ്യാനാകാതെ വെറുതെനിൽക്കുകയെയുള്ളൂ. ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായതിനു പിന്നിലും മധ്യനിരയുടെ തോൽവിയല്ലാതെ മറ്റൊരു കാരണവും എടുത്തു കാണിക്കാനാവില്ല. ഉഗാണ്ട താരം കെസിറോണ്‍ കിസിറ്റോയുടെ വരവോടെ ഈ പ്രതിസന്ധികളിൽനിന്നു ബ്ലാസ്റ്റേഴ്സിനു കരകയറാനാകുമെന്ന ചെറിയപ്രതീക്ഷ ഉണർന്നു കഴിഞ്ഞു. ഇനി ചില മാറ്റങ്ങൾ കൂടി വന്നാൽ തിരിച്ചടികളിൽനിന്നുള്ള തിരിച്ചുവരവ് അപ്രാപ്യമല്ല. ബെർബ മുൻനിരയിൽ പരീക്ഷിക്കാം അലസ മാന്ത്രികൻ എന്ന വിളിപ്പേരോടെ…
Read MoreCategory: Sports
ദ്രാവിഡ് ഒഴിഞ്ഞു; റിക്കി പോണ്ടിംഗ് ഡൽഹി ഡെയർ ഡെവിൾസ് കോച്ച്
ന്യൂഡൽഹി: ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസ് പരിശീലകനായി ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം റിക്കി പോണ്ടിംഗിനെ നിയമിച്ചു. മുന്‍പ് രാഹുൽ ദ്രാവിഡ് വഹിച്ചിരുന്ന മുഖ്യ ഉപദേശകന്റെ റോളും പോണ്ടിംഗ് ഏറ്റെടുക്കും. ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം പരിശീകനായതിനെ തുടർന്നാണ് ദ്രാവിഡ് ഉപദേശക സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ സീസണിൽ ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസുമായാണ് പോണ്ടിംഗ് ചേർന്നു പ്രവർത്തിച്ചിരുന്നത്. 201ൽ പോണ്ടിംഗിനു കീഴിൽ മുംബൈ കിരീടം നേടി. കൂടാതെ, കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായും മുംബൈ ഇന്ത്യൻസിനായും പോണ്ടിംഗ് കളിക്കാനിറങ്ങിയിട്ടുമുണ്ട്. അതേസമയം, ഓസ്ട്രേലിയൻ ട്വന്റി 20 ടീമിനെ പരിശീലിപ്പിക്കാൻ പോണ്ടിംഗിനോട് ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.
Read Moreകലിപ്പു തീർന്നില്ല, പക്ഷേ കളി കൊള്ളാം.. ബ്ലാസ്റ്റേഴ്സിനു സമനില
കൊച്ചി: നിർണായക മത്സരത്തിലും കൊച്ചിയിലെ കാണികൾക്കു മുന്നിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സിനു ജയിക്കാനായില്ല. പൂന എഫ്സിയോട് സമനില വഴങ്ങാനായിരുന്നു കപ്പടിച്ചു കലിപ്പു തീർക്കാനിറങ്ങിയ മഞ്ഞപ്പടയുടെ വിധി. ഇരു ടീമുകളും ഓരോഗോൾ വീതം നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം സമനിലയാണിത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരളത്തിന്റെ പ്രകടനം ദയനീയമായിരുന്നു. ഇരച്ചുകയറുന്ന പൂന മുന്നേറ്റനിരയെ എങ്ങനെ നേരിടണമെന്നറിയാതെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കുഴങ്ങി. അതിന്റെ പ്രതിഫലനമായിരുന്നു ആദ്യ പകുതിയിലെ സ്കോർ ബോർഡ്: പൂന 1, ബ്ലാസ്റ്റേഴ്സ് 0. 33-ാം മിനിറ്റിൽ മാഴ്സലീന്യോയാണ് പൂനയ്ക്കായി മഞ്ഞപ്പടയുടെ വലകുലുക്കിയത്. പക്ഷേ, രണ്ടാം പകുതിയിൽ കളി മാറി. ബ്ലാസ്റ്റേഴ്സിനായി സിഫ്നിയോസും ഹ്യൂമും പെർകൂസണും പൂന മുഖത്തേക്ക് തുടർച്ചയായി മുന്നേറ്റം നടത്തി. 73-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് ഇതിന്റെ പ്രതിഫലം ലഭിച്ചു. ബോക്സിനുള്ളിൽ പെകൂസണ് നൽകിയ മനോഹരമായ പാസ് കരുത്തുറ്റ ഷോട്ടിലൂടെ മാർക് സിഫ്നിയോസ് പൂന വലയിൽ നിക്ഷേപിച്ചു.…
Read Moreധോണി ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്; റെയ്നയും തിരിച്ചെത്തി
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾ ലേലത്തിനു മുന്നോടിയായി നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. വിലക്കിനെതുടർന്നു തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിംഗ്സിലേക്കു എം.എസ്.ധോണി തിരിച്ചെത്തുന്നതാണ് ഇത്തവണത്തെ സവിശേഷത. ഇന്നായിരുന്നു കളിക്കാരുടെ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി. 27നാണ് ഐപിഎൽ താര ലേലം. ഫ്രാഞ്ചൈസിയിൽ വിടുതൽ നല്കുന്ന കളിക്കാർ ലേലത്തിൽ പങ്കെടുക്കും. ഐപിഎലിലെ നിലവിലെ ചാന്പ്യ·ാരായ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയെയും ഹർദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നിർത്തി. ഡൽഹി ഡെയർ ഡെവിൾസ് ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് എന്നിവരൊയണ് നിലനിർത്തിയത്. ചെന്നൈ സൂപ്പർ കിംഗ്സ് ധോണിക്കു പുറമേ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെ നിർനിർത്തി. കിംഗ്സ് ഇലവൻ പഞ്ചാബ് അക്സർ പട്ടേലിനെ മാത്രം നിലനിർത്തി. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ എന്നിവരെ ലേലത്തിനു വിടേണ്ടെന്നു…
Read Moreരവീന്ദ്ര ജഡേജ ആശുപത്രിയിൽ; ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല
കേപ്ടൗണ്‍: ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ ആദ്യ ടെസ്റ്റ് മത്സരം നഷ്ടമായേക്കും. ജഡേജ വൈറൽ ഇൻഫെക്ഷനെ തുടർന്നു ചികിത്സയിലാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ. ജഡേജയെ ആശുപത്രിയിലേക്കു മാറ്റിയെന്ന റിപ്പോർട്ടുകൾ ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. ജഡേജയുടെ സെലക്ഷൻ സംബന്ധിച്ച കാര്യത്തിൽ ടെസ്റ്റിനു മുന്‍പ് മാത്രമേ തീരുമാനമെടുക്കൂ എന്നും ബിസിസിഐ അറിയിച്ചു. അതേസമയം, പരിക്കിന്റെ ഭീതിയിലായിലുന്ന ഓപ്പണർ ശിഖർ ധവാൻ ഫിറ്റ്നസ് വീണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. അദ്ദേഹം സെലക്ഷന് തയാറാണെന്ന് ബിസിസിഐ അറിയിച്ചു. കണങ്കാലിനേറ്റ പരിക്കാണ് ധവാനു ഭീഷണിയായത്. ഇതേതുടർന്ന് ധവാനെ ആദ്യ ടെസ്റ്റിൽനിന്ന് ധവാനെ ഒഴിവാക്കി കെ.എൽ.രാഹുലിനെ ഇറക്കിയേക്കുമെന്നും റിപ്പോർട്ടുകൾ വന്നു. വെള്ളിയാഴ്ചയാണ് പരന്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. കേപ് ടൗണിൽ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണു സൂചന. തുടർച്ചയായ ഒന്‍പത് പരന്പര വിജയങ്ങൾക്കുശേഷമാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.
Read Moreകുട്ടിലോകകപ്പിലും വംശീയ അധിക്ഷേപം; ഫിഫ അന്വേഷണം പ്രഖ്യാപിച്ചു
ലണ്ടൻ: ഇന്ത്യയിൽനടന്ന അണ്ടർ 17 ലോകകപ്പ് ഫൈനലിൽ സ്പാനിഷ് താരം വംശീയ അധിക്ഷേപം നടത്തിയെന്ന ഇംഗ്ലണ്ട് താരം റയാൻ ബ്യ്രൂസ്റ്ററിന്റെ വെളിപ്പെടുത്തലിൽ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു. തന്റെ സഹതാരമായിരുന്ന മോർഗൻ ഗിബ്സ് വൈറ്റിനെ സ്പാനിഷ് താരം കുരങ്ങനെന്നു വിളിച്ച് അധിക്ഷേപിച്ചെന്നായിരുന്നു റയാന്റെ വെളിപ്പെടുത്തൽ. കോൽക്കത്തയിൽ 5-2 ന് ജയിച്ച് കിരീടം നേടിയ മത്സരത്തിലായിരുന്നു സ്പാനിഷ് താരത്തിന്റെ അധിക്ഷേപം ഉണ്ടായതെന്ന് റയാൻ പറയുന്നു. കരിയറിൽ താൻ ഏഴു തവണ വംശീയ അധിക്ഷേപത്തിനു വിധേയനായിട്ടുണ്ട്. ഇതിൽ അഞ്ചു തവണ കഴിഞ്ഞ ഏഴു മാസത്തിനിടെയാണ് സംഭവിച്ചതെന്നും അണ്ടർ 17 ലോകകപ്പിലെ ടോപ്സ്കോററായ റയാൻ പറയുന്നു. കഴിഞ്ഞ ദിവസം ഗാർഡിയന് നൽകിയ അഭിമുഖത്തിലായിരുന്നു റയാന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ഫിഫ അറിയിച്ചു.
Read Moreമാനം കാക്കാന്‍ മഞ്ഞപ്പടയ്ക്കു ജയിക്കണം
കൊച്ചി: ചെങ്കോലും കിരീടവും നഷ്ടപ്പെട്ടതിനോടൊപ്പം പാതിവഴിയിൽ ആചാര്യനെയും നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനു കീഴിൽ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. മുങ്ങുന്ന കപ്പലിനെ മുക്കിക്കൊല്ലാന്‍ കച്ചകെട്ടി മികച്ച ഫോമിലുള്ള എഫ്സി പൂന സിറ്റി എത്തുമ്പോള്‍ മാനം കാക്കാനുള്ള ചെറുത്തനില്പ്പു മാത്രമാണു മഞ്ഞപ്പടയില്‍നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പരിശീലകന് പാതിവഴിയില്‍ പണി നിര്‍ത്തി പോകുമ്പോഴുണ്ടാകുന്ന അനിശ്ചിതത്വങ്ങളെല്ലാം ടീമില്‍ നിലനില്‍ക്കുന്നുണ്ട്. റെനി മ്യൂലന്സ്റ്റിന് പടിയിറങ്ങുമ്പോള്‍ അദ്ദേഹം കൊണ്ടുവന്ന വിദേശ താരങ്ങള്‍ എത്രത്തോളം ടീമിന്റെ ജയത്തിനായി പൊരുതുമെന്ന ചോദ്യം പോലും ഇപ്പോള്‍ ഉയരുന്നുണ്ട്. ഒഴിവു ജീവിതം ആസ്വാദ്യകരമാക്കാന്‍ എത്തിയവരാണു മഞ്ഞപ്പടയും വന്‍ തോക്കുകളുമെന്ന വിമര്‍ശനം നാനാഭാഗത്തുനിന്ന് ഉയര്‍ന്നു കഴിഞ്ഞു. ടീം ഗെയിമായ ഫുട്ബോളില്‍ ഒത്തിണക്കത്തോടെ ഒരു മുന്നേറ്റംപോലും ഇതുവരെയും മെനയാന്‍ കഴിയാത്ത ടീമില്‍നിന്ന് എല്ലാ മറന്നുള്ള തിരിച്ചവരവ് ഇപ്പോഴും സാധ്യമാണെന്നു വിശ്വസിക്കാം. എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ ആദ്യ സീസണിൽ…
Read Moreകപ്പിത്താൻ കളമൊഴിഞ്ഞു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പകുതി സീസണ് പിന്നിടുന്പോഴും കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം കാഴ്ചവയ്ക്കുന്നതിനെത്തുടർന്നു പരിശീലകൻ റെനെ മ്യൂളസ്റ്റീൻ രാജിവച്ചു. വിജയങ്ങൾ നേടാനാകാതെ ടീം കടന്നുപോകുന്നതിനിടെയാണു റെനെയുടെ അപ്രതീക്ഷിത രാജി. നാളെ കൊച്ചിയിൽ എഫ്സി പൂന സിറ്റിക്കെതിരേയുള്ള മത്സരത്തിൽ സഹപരിശീലകനായിരുന്ന തംഗ്ബോയ് സിംഗ്തോ ടീമിനെ ഒരുക്കും. 2017 ജൂലൈ 14നാണ് മ്യൂളസ്റ്റീൻ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തത്. വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാൽ, ടീമിലെ പടലപിണക്കവും ദയനീയ പ്രകടനവുമാണ് രാജിയിലേക്കു നയിച്ചതെന്നാണു വിവരം. പുതുവർഷത്തലേന്നു നിറഞ്ഞ സ്റ്റേഡിയത്തിൽ ബംഗളൂരു എഫ്സിയോട് ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു പരാജയം രുചിച്ചതും കളമൊഴിയുന്നതിനു കാരണമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടീം ക്യാന്പിൽ അസ്വാരസ്യങ്ങളുള്ളതായി സൂചനകളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണു റെനിയുടെ രാജിയെന്നാണു കരുതുന്നത്. അതേസമയം, പരസ്പര ധാരണയിലാണു റെനെ പരിശീലകസ്ഥാനം ഒഴിഞ്ഞതെന്നു ടീം മാനേജ്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു…
Read Moreഎളുപ്പമാകില്ല ആഫ്രിക്കൻ സവാരി
കേപ്ടൗൺ: ക്രിക്കറ്റിലെ ക്ലാസിക് വേർഷനാണ് ആഷസെങ്കിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടങ്ങൾ ആവേശത്തിന്റെ പൂരപ്പറന്പാണ്. ആഫ്രിക്കൻ മണ്ണിൽ പൊന്നുവിളയിക്കാൻ വിരാട് കോഹ്ലിയും സംഘവും ലാൻഡ് ചെയ്തതോടെ ചൂടുപിടിക്കുന്ന ആക്ഷൻ രംഗങ്ങൾക്കായി ക്രിക്കറ്റ് ലോകം ഒരുങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ചയാണ് ആദ്യടെസ്റ്റിനു തിരിതെളിയുന്നത്. കേപ്ടൗണിലാണ് ആദ്യടെസ്റ്റ്. ചരിത്രത്തിലെ ആദ്യ നാലുദിന ഡേനൈറ്റ് ടെസ്റ്റ് വെറും രണ്ടു ദിവസംകൊണ്ട് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക മാരകഫോമിലാണ്. ഇന്ത്യയുടെ വരവു മുന്നിൽക്കണ്ട് പിച്ചിലെ പച്ചപ്പ് ഒന്നുകൂടി വർധിപ്പിച്ചിട്ടുണ്ട് ആഫ്രിക്കക്കാർ. പേസിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രാഗത്ഭ്യം ശരിക്കും അറിയാവുന്നവരാണ്. അതുകൊണ്ടുതന്നെ മൂളിപ്പറക്കുന്ന പന്തുകൾ കോഹ്ലിയും കൂട്ടരും പ്രതീക്ഷിച്ചാൽ മതി. മോർണി മോർക്കൽ, കഗിസോ റബാഡ ഒപ്പം സ്വിംഗിൽ വിസ്മയം തീർക്കുന്ന വെറോണ്‍ ഫിലാൻഡർ. പേടിക്കേണം, ആഫ്രിക്കൻ അതിവേഗക്കാരെ. ഒരൊറ്റ പരിശീലന മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങൾ പരിചിതമാകാൻ അവിടത്തെ ഒരു സ്റ്റേഡിയംതന്നെ ബിസിസിഐ വാടകയ്ക്കെടുത്തു…
Read Moreപിച്ച് പോരാ, എംസിജിയെ കാത്തിരിക്കുന്നതു വിലക്ക്
മെൽബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റ് നടന്ന മെൽബണിലെ പിച്ച് അത്ര പോരായിരുന്നുവെന്ന് ഐസിസിയുടെ കണ്ടെത്തൽ. ആവശ്യത്തിനു പേസോ ബൗണ്‍സോ പിച്ചിൽ ഇല്ലായിരുന്നുവെന്നു താരങ്ങൾ പരാതി പറഞ്ഞതിനു പിന്നാലെയാണ് മാച്ച് റഫറി രഞ്ജൻ മദുഗുലെയും ഐസിസിക്ക് മോശം റിപ്പോർട്ട് നല്‍കിയത്. ഇതാദ്യമായാണ് ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര പിച്ചിനെ മോശം എന്ന് ഐസിസി മുദ്രകുത്തുന്നത്. നവംബറിൽ വനിതകളുടെ ആഷസ് നടന്ന നോർത്ത് സിഡ്നിയിലെ ഓവൽ, ശരാശരിയിലും താഴെ എന്ന് ഐസിസി റേറ്റ് ചെയ്തിരുന്നു. മെൽബണിലെ ജീവനില്ലാത്ത പിച്ചിൽ കളി മുന്നോട്ടു പോകുന്തോറും ബൗണ്‍സ് കുറഞ്ഞുവരുന്നതാണു കാണുന്നതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ റിപ്പോർട്ടിൽ പറയുന്നു. ബൗണ്‍സ് ശരാശരി മാത്രമുള്ള ഈ പിച്ചിൽ പേസ് തീരെ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഐസിസിയുടെ വിലയിരുത്തലിൽ അഞ്ചു പോയിന്റിൽ താഴെ പോയാൽ ഒരു വർഷത്തെ വിലക്ക് വരെ മെൽബണ്‍ ഗ്രൗണ്ട് നേരിടേണ്ടിവന്നേക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു…
Read More