ഇന്‍ഡോര്‍: വിദര്‍ഭയ്ക്കു രഞ്ജി ട്രോഫി കിരീടം. വിദര്‍ഭയുടെ കന്നി രഞ്ജി ട്രോഫിയാണ്. ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഡല്‍ഹിയെ ഒമ്പത് വിക്കറ്റിനു കീഴടക്കിയാണ് വിദര്‍ഭ ഇന്ത്യയുടെ പ്രധാന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ മുത്തമിട്ടത്. ആദ്യ കിരീടം സ്വന്തമാക്കാന്‍ വിദര്‍ഭയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ വെറും 29 റണ്‍സിന്റെ ലക്ഷ്യമാണ് ഉണ്ടായിരുന്നത്. നായകന് ഫയസ് ഫസലിന്റ (2) വിക്കറ്റ് മാത്രം നഷ്ടമാക്കി വിദര്‍ഭ വിജയം 32 റൺസ് നേടി ലക്ഷ്യം മറികടന്നു. സഞ്ജയ് രാമസ്വാമി (9), വസീം ജാഫര്‍ (17) എന്നിവര്‍ പുറത്താകാതെ നിന്നു. മത്സരത്തിലാകെ എട്ട് വിക്കറ്റ് വീഴ്ത്തിയ രജ്നീഷ് ഗുര്‍ബാനിയാണ് മാന്‍ ഓഫ് ദ മാച്ച്. അഞ്ചു ദിന മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ ഡല്‍ഹിയെ ബാറ്റിംഗിനു വിടുകയായിരുന്നു. രജ്നീഷ് ഗുര്‍ബാനിയുടെ ഹാട്രിക് ഉള്‍പ്പെടെയുള്ള ആറു വിക്കറ്റ് പ്രകടനം ഡല്‍ഹിയെ 295ന് ഓള്‍ഔട്ടാക്കി. മറുപടിയില്‍ വിദര്‍ഭ…
Read MoreCategory: Sports
ഫുട്ബോളിനെ സ്നേഹിച്ച് ഇന്ത്യ
ഇന്ത്യന്‍ ഫുട്ബോളിന് മികച്ചൊരു വര്‍ഷമാണ് കടന്നു പോയത്. വിജയകരമായ അണ്ടര്‍ 17 ലോകകപ്പ് നടത്തിപ്പുകൊണ്ടുമാത്രമല്ല ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഇന്ത്യയുടെ കൗമാരതാരങ്ങളുടെ പ്രകടനവും ആരാധകരുടെയും ഒപ്പം ക്രിട്ടിക്സിന്റെയും പ്രശംസയ്ക്കു പാത്രമായി. അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളിലെ കാണികളുടെ എണ്ണത്തിൽ ഇന്ത്യ പുതിയ റിക്കാര്‍ഡ് കുറിക്കുകയും ചെയ്തു. എല്ലാം കൊണ്ടും ലോക ഫുട്ബോളിനെ ഇന്ത്യ ഞെട്ടിച്ച വർഷമായിരുന്നു. ഫുട്ബോള്‍ മാപ്പില്‍ ഇന്ത്യ ലോക ഫുട്ബോളിന് ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്താനുള്ള സംഘാടനശേഷി ഇന്ത്യ തെളിയിച്ച വര്‍ഷമായിരുന്നു 2017. ആദ്യമായി ഫിഫയുടെ ഒരു ടൂര്‍ണമെന്റിന് ആതിഥേയരായ ഇന്ത്യ തങ്ങള്‍ക്കു ലഭിച്ച അവസരം ഭംഗിയായി, സ്റ്റൈലായിത്തന്നെ വിനിയോഗിച്ചു. അതും ഒരു ഫുട്ബോള്‍ ലോകകപ്പായപ്പോള് ഇന്ത്യ അതിന്റെ നടത്തിപ്പിലൂടെ ഫിഫയെപ്പോലും അതിശയിപ്പിച്ചു. ഇന്ത്യക്ക് ഫുട്ബോള്‍ അസോസിയേഷനില്‍ നിന്ന് പ്രത്യേക പ്രശംസയും ലഭിച്ചു. മത്സരം കാണാന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ആരാധകരെത്തി. ഇന്ത്യന്‍…
Read Moreസ്റ്റോക്സ് ഇല്ല; പകരം മലന് ടീമില്‍
ലണ്ടന്‍: ഓസ്ട്രേലിയയ്ക്കെതിരേയുള്ള അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍നിന്ന് ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ പിന്‍വലിച്ചു. പകരമായി ബാറ്റ്സ്മാന് ഡേവിഡ് മലനെ ടീമില്‍ ഉള്‍പ്പെടുത്തി. സ്റ്റോക്സിനെ മാറ്റി പകരം മലനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീമിനെ ഇന്നലെയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച ടീമില്‍ സ്റ്റോക്സ് ഉണ്ടായിരുന്നു. സെപ്റ്റംബറില്‍ ബ്രിസ്റ്റോളിലെ ഒരു നൈറ്റ്ക്ലബ്ബില് വഴക്കുണ്ടാക്കിയതില്‍ സ്റ്റോക്സിന്റെ പങ്കിനെക്കുറിച്ച് ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് (സിപിഎസ്) അന്വേഷണം നടക്കുകയാണ്. ഓസ്ട്രേലിയയ്ക്ക് യാത്ര ചെയ്യുന്ന ഏകദിന സംഘത്തിനൊപ്പം സ്റ്റോക്സ് ഉണ്ടാകില്ലെന്ന് ഇസിബി അറിയിച്ചു. സിപിഎസില്നിന്നുള്ള നിര്‍ദേശം അനുസരിച്ച് മാത്രമേ സ്റ്റോക്സിന്റെ ഉള്‍പ്പെടുത്തലിനെക്കുറിച്ച് തീരുമാനിക്കാനാകൂ എന്ന് ബോര്‍ഡ് അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ താരത്തിന് ഇസിബി അനുമതി നൽകി. 14ന് മെല്‍ബണിലാണ് ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ടിന്റെ ഏകദിന പരമ്പര ആരംഭിക്കുന്നത്.
Read Moreടെസ്റ്റ് റാങ്കിംഗ്: കോഹ്ലി രണ്ടാമത്
ദുബായ്: ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് സ്ഥാനം മുന്നോട്ടുകയറിയ ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക് എട്ടാം സ്ഥാനത്തെത്തി. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ പുറത്താകാതെ നേടിയ നേടിയ ഇരട്ട സെഞ്ചുറിയാണ് കുക്കിന്റെ സ്ഥാനം ഉയര്‍ത്തിയത്. ആഷസ് പരമ്പരയില്‍ തുടരുന്ന മികവാണ് സ്മിത്തിന് ഒന്നാം സ്ഥാനം കൂടുതല്‍ ശക്തമാക്കിയത്. ചേതേശ്വര്‍ പൂജാരയാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് നാലാമതും ഇംഗ്ലണ്ടിന്റെ നായകന് ജോ റൂട്ട് അഞ്ചാം സ്ഥാനത്തുമാണ്. ബൗളര്‍മാരുടെ പട്ടികയില്‍ ജയിംസ് ആന്ഡേഴ്സണ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയാണ് രണ്ടാമത്. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് ഒന്നാമത്.
Read Moreസിറ്റിയുടെ വിജയക്കുതിപ്പിനു വിരാമം; ചെല്‍സിക്കു വന്‍ ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് അവസാനമായി. പ്രീമിയര്‍ ലീഗില്‍ 18 കളിയില്‍ തുടർച്ചയായി വിജയം നേടിക്കുതിച്ച സിറ്റിയെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ കുടുക്കി. എന്നാൽ ഗോൾകീപ്പറുടെ മികവിൽ സിറ്റിൽ തോൽവിയിൽനിന്നു രക്ഷപ്പെട്ടു. അവസാന മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസിനു ലഭിച്ച പെനാല്‍റ്റി തടഞ്ഞാണ് ഗോള്‍കീപ്പര്‍ എഡേഴ്സണ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ തോല്‍വി അറിയാതെയുള്ള കുതിപ്പ് നിലനിര്‍ത്തിയത്. 90+2-ാം മിനിറ്റില്‍ പാലസിന്റെ വില്‍ഫ്രഡ് സാഹയെ പെനാല്‍റ്റി ബോക്സിനുള്ളില്‍ റഹീം സ്്റ്റെര്ലിംഗ് വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ലൂക്ക മിലിവോജെവിച്ചിന് വല യിലെത്തിക്കാനായില്ല. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്ത് പതിച്ചു. സ്വന്തം ഓള്‍ഡ് ട്രാഫര്ഡ് സ്റ്റേഡിയത്തില്‍ യുണൈറ്റഡിനെ സതാംപ്ടണ് ഗോള്‍രഹിത സമനിലയില്‍ കുടുക്കി. മറ്റൊരു മത്സരത്തില്‍ വന്‍ജയം നേടിയ ചെല്‍സി രണ്ടാം സ്ഥാനത്തേക്കു കയറി. സ്റ്റാംഫര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി…
Read Moreനീലപ്പടയ്ക്കെതിരേ കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല
കൊച്ചി: കളിക്കു മുമ്പുള്ള വീമ്പു പറച്ചിലുകള്‍ക്കല്ല, കളത്തില്‍ പുറത്തെടുക്കുന്ന ശൗര്യത്തിനു മാത്രമേ വിജയം നേടിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്ന പാഠം കേരള ബ്ലാസ്റ്റേഴ്സിനു ബംഗളൂരു പഠിപ്പിച്ചു നല്കി. കലിപ്പടക്കാനുള്ള വരവിനെ ക്ലാസ് നിറഞ്ഞ കളിയിലൂടെ കൊച്ചിയില്‍ നീലപ്പട മുക്കിയത് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക്. പുതുവര്‍ഷം ആഘോഷിക്കാന്‍ കൊച്ചിയിലെത്തിയ മുപ്പത്തി അയ്യായിരത്തോളം വരുന്ന കാണികള്‍ക്കു കണ്ണീരണിഞ്ഞ മടക്കം. ബംഗളൂരുവിനു വേണ്ടി മിക്കു ഇരട്ട ഗോളുകള്‍ പേരിലെഴുതിയപ്പോള്‍ നായകന് സുനില്‍ ഛേത്രിയും ഗോള്പ്പടികയില് ഇടം നേടി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ കറേജ് പെക്കൂസണ് സ്വന്തമാക്കി. ആരാധകരെയും ഒപ്പം ബംഗളുരുവിനെയും ഞെട്ടിക്കുന്ന രീതിയിലാണു പരിശീലകന് റെനി മ്യൂലന്സ്റ്റിന് ടീമിനെ അണിനിരത്തിയത്. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ പോള്‍ റെചുബ്കയ്ക്കു പകരം മുന്‍ എടികെ താരം സുബാഷിഷ് റോയ് ആദ്യമായി കാവല്‍ക്കാരനായി കളത്തിലിറങ്ങി. റിനോ ആന്റോയ്ക്കു പകരം സാമുവേല്‍ ശദബും സി.കെ. വിനീതിനു പകരം ഇയാന്‍ ഹ്യൂമും…
Read Moreലോകത്തിലെ ഏറ്റവും സന്തോഷമുള്ള മൃഗത്തിനൊപ്പം സസന്തോഷം ഫെഡറർ
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മൃഗത്തിനൊപ്പം ഒരു സെൽഫിയെടുത്താലോ… ഇപ്പോൾ ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ടെന്നീസ് താരം റോജർ ഫെഡറർ അത്തരത്തിലൊരു സെൽഫിയെടുത്തു. റോട്ട്നെസ്റ്റ് ദ്വീപിലെ ക്വോക്ക മൃഗങ്ങളുടെയൊപ്പമാണ് അദ്ദേഹം സെൽഫിയെടുത്തത്. മൃഗങ്ങളുടെയൊപ്പം സെൽഫിയെടുത്താൽ അപൂർവമായേ നല്ലൊരു ചിത്രം ലഭിക്കൂ. കുറേ ചിത്രമെടുത്തതിനൊപ്പം ഫെഡറർക്കും കിട്ടി അത്തരത്തിലൊരു നല്ല പടം. ഫെഡറർക്കൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന ക്വോക്ക. ഓസ്ട്രേലിയയിലെ റോട്ട്നെസ്റ്റ് ദ്വീപിൽ കാണപ്പെടുന്ന ക്വോക്കകളെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മൃഗങ്ങൾ എന്നാണ് വിശേഷിപ്പിക്കാറ്. സദാസമയവും ചുറുചുറുക്കോടെ നടക്കുന്നതും ആരോടും സൗഹൃത്തോടെ പെരുമാറുന്നതും ക്വോക്കകൾക്ക് ഈ വിശേഷണം നേടിക്കൊടുത്തു. പ്രകൃതിയിലെ ഇരപിടിയന്മാർ ഈ ദ്വീപിലില്ലാത്തതിനാൽ ക്വോക്കകൾ സമാധാനത്തോടെയാണ് ഇവിടെ വിഹരിക്കുന്നത്. എന്നാൽ, മനുഷ്യരുടെ അടുത്തേക്ക് അല്പം ഭീതിയോടെ മാത്രമേ ഇക്കൂട്ടർ വരൂ. “വലിയ എലിയാണെന്നാണ് തനിക്ക് ആദ്യം തോന്നിയത്. എന്നാൽ, ചെറിയ കംഗാരുവിനോടാണ് ഇവയ്ക്ക് കൂടുതൽ സാമ്യം. ഭംഗിയുള്ളവരാണിവർ”- ഫെഡറർ ട്വിറ്ററിൽ കുറിച്ചു. ക്വാക്കകളുടെയൊപ്പമുള്ള…
Read Moreഇന്ത്യന്‍ ബാഡ്മിന്റണ്‍ തിളങ്ങിയ വര്‍ഷം
ഇന്ത്യന്‍ ബാഡ്മിന്റണ്‍ മുമ്പെങ്ങും ഇല്ലാത്തവിധം മിന്നിത്തിളങ്ങിയ വര്‍ഷമായിരുന്നു 2017. പതിമൂന്ന് സുപ്രധാന കിരീടങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയെടുത്തത്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ മുമ്പെങ്ങും കൈവരിച്ചിട്ടില്ലാത്ത നേട്ടമാണിത്. അതുപോലെ തന്നെ വിജയമുറപ്പിച്ച പല മത്സരങ്ങളിലും തലനാരിഴ വ്യത്യാസത്തില്‍ നമ്മുടെ താരങ്ങള്‍ കീഴടങ്ങിയതിനും 2017 സാക്ഷിയായി. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ബാഡ്മിന്റണിന്റെ നാഴികക്കല്ലായിരുന്നു 2017 എന്ന വര്‍ഷം. സൈന നെഹ്വാള് ഹാട്രിക് ടൈറ്റിലുകള്‍ സ്വന്തമാക്കിയ 2010 മുതല്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഉയര്‍ന്നു പറക്കാന്‍ ആരംഭിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമുയര്ത്തിക്കൊണ്ടിരുന്നു. 2012 ഒളിമ്പിക്സില്‍ വെങ്കലം നേടിക്കൊണ്ട് സൈനയാണ് ബാഡ്മിന്റണില്‍നിന്ന് രാജ്യത്തിന് ആദ്യമായി ഒളിന്പിക് മെഡല്‍ സമ്മാനിച്ചത്. 2016 ഒളിമ്പിക്സില്‍ പി.വി. സിന്ധു അത് വെള്ളിയാക്കി ഉയര്‍ത്തി. ഇതോടെ, ക്രിക്കറ്റ്, ഫുട്ബോള്‍, ടെന്നീസ് തുടങ്ങിയ ഗെയിമുകളുടെ ജനപ്രീതിക്കൊപ്പം ബാഡ്മിന്റണും തലയുയര്‍ത്തി നിന്നു. അതിനെ സാധൂകരിക്കുന്നതായിരുന്നു 2017ലെ പ്രകടനം. കിഡംബി ശ്രീകാന്തിന്റെ നേതൃത്വത്തിലായിരുന്നു…
Read Moreഉസ്മാന് ഖവാജയുടെ ക്യാച്ചില്‍ വിവാദം
മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ക്യാച്ച് വിവാദം. ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെ പുറത്താക്കാന്‍ ഉസ്മാന് ഖവാജയെടുത്ത ക്യാച്ചായിരുന്നു വിവാദത്തിനു വിഷയമായത്. ഇംഗ്ലണ്ട് ആരാധകരാണ് വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്മിന്‍സിന്റെ പന്തില്‍ മിഡ് വിക്കറ്റില്വച്ച് മുന്നോട്ട് ഡൈവ് ചെയ്ത് ഖവാജ ബ്രോഡിനെ പിടികൂടി. എന്നാല്‍, അതിനിടയില്‍ പന്ത് കൈയില്‍ നിന്ന് വഴുതി താഴെ പോയെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. പന്തും കൈയും ഖവാജയുടെ ശരീരത്തിനടിയിലായതിനാല് എന്താണ് സംഭവിച്ചതെന്നും വീഡിയോയില്‍ വ്യക്തമല്ല. ക്യാച്ചെടുത്ത് എഴുന്നേല്ക്കുമ്പോള് ഖവാജയുടെ കൈയിൽ പന്തുണ്ടായിരുന്നു. വീഡിയോ റീപ്ലേയ്ക്ക് ശേഷം തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഈ ഔട്ടില്‍ കമന്റേറ്റര്‍മാർക്കും രണ്ടു പക്ഷമായിരുന്നു. 63 പന്തില്‍ 56 റണ്‍സെടുത്താണ് ബ്രോഡ് പുറത്തായത്. കുക്കിനോടൊപ്പം മികച്ച രീതിയില്‍ കൂട്ടുകെട്ട് മുന്നോട്ടു കൊണ്ടുപോകവെയാണ് ബ്രോഡിന്റെ വിക്കറ്റ് പോയത്. നാലാം ദിനം ഖവാജ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഇംഗ്ലീഷ്…
Read Moreജനന സർട്ടിഫിക്കറ്റില്ല; ധവാന്റെ കുടുംബം വിമാനത്താവളത്തിൽ കുടുങ്ങി
ദുബായ്: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ തുടക്കത്തിൽ വീണ്ടും കല്ലുകടി. ദുബായിയിൽനിന്നു ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്കു യാത്ര ചെയ്യാൻ വിമാനത്തിൽ കയറുന്നതിൽനിന്ന് എമിറേറ്റ്സ് വിമാന അധികൃതർ ധവാന്റെ ഭാര്യയെയും കുഞ്ഞിനെയും തടഞ്ഞു. ധവാന്റെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു കാണിച്ചാണ് ഭാര്യ ഐഷയെയും കുഞ്ഞിനെയും യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നത്. ട്വിറ്ററിലൂടെയാണ് ധവാൻ എമിറേറ്റ്സ് വിമാനക്കന്പനിയിൽനിന്നു തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. രേഖകൾ എത്തിക്കുന്നതിനായി തന്റെ കുടുംബം ദുബായിയിൽ കാത്തിരിക്കുകയാണെന്നും എന്തുകൊണ്ടാണ് മുംബൈയിൽനിന്നു വിമാനം കയറിയപ്പോൾതന്നെ ഈ രേഖകൾ വേണമെന്ന് എമിറേറ്റ്സ് അധികൃതർ ആവശ്യപ്പെടാതിരുന്നതെന്നും ധവാൻ ചോദിക്കുന്നു. വിമാനത്താവളത്തിൽ ഒരു ജീവനക്കാരൻ മോശമായി പെരുമാറിയെന്നും ധവാൻ കുറ്റപ്പെടുത്തി. അതേസമയം, പരന്പരയ്ക്കായി മറ്റ് ഇന്ത്യൻ ടീം അംഗങ്ങൾ കുടുംബത്തോടൊപ്പം കേപ് ടൗണിലെത്തി. ധവാനും ഇവർക്കൊപ്പം ചേർന്നതായാണു സൂചന. ജനുവരി അഞ്ചിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിലെ ആദ്യ മത്സരം. കണങ്കാലിനു പരിക്കേറ്റതിനെ തുടർന്ന്…
Read More