മുംബൈ: അടുത്തവര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഇന്ത്യയില്‍ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് വരുന്നതാണ് ലീഗിന് തിരിച്ചടിയാകുക. അങ്ങനെ വന്നാല്‍ ദക്ഷിണാഫ്രിക്കയിലാകും അടുത്ത ഐപിഎല്‍ നടക്കുക. ഐപിഎല്‍ നടക്കുന്ന ഏപ്രില്‍- മേയ് മാസങ്ങളിലാവും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയെന്നാണു സൂചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read MoreCategory: Sports
രാഹുൽ നയിക്കും; 13 പുതുമുഖങ്ങൾ
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പത്തും യുവത്വവും സമന്വയിപ്പിച്ചുള്ള ഇരുപതംഗ സംഘം 72-ാമത് സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി പൊരുതും. നാല് സന്തോഷ് ട്രോഫികളില്‍ കേരളത്തിനായി ബൂട്ടണിഞ്ഞ തൃശൂരിന്റെ എസ്ബിഐ താരം രാഹുല്‍ വി.രാജാണ് ക്യാപ്റ്റന്‍. കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിനുവേണ്ടി കളിച്ച തിരുവനന്തപുരത്തിന്റെ എസ്. സീസണാണ് ഉപനായകന്‍ . ഇവരെ കൂടാതെ കഴിഞ്ഞ സന്തോഷ് ട്രോഫി കളിച്ച ലിജോ, അജ്മല്‍, മുഹമ്മദ് പറക്കോട്ടില്‍ , ശ്രീരാഗ് എന്നിവര്‍ ഇത്തവണയും ടീമില്‍ ഇടം നേടി. മൂന്ന് സ്ട്രൈക്കര്‍മാരാണ് ടീമിലുള്ളത്. സജിത് പൗലോസ് (എസ്ബിഐ), വി.കെ. അഫ്ദല്‍ (മമ്പാട് എംഇഎസ്), അനുരാഗ് (അണ്ടര്‍ 21). ഗോള്‍കീപ്പര്‍മാരായി വി. മിഥുന് (എസ്ബിഐ), എസ്. അജ്മല്‍, അഖില്‍ സോമന് (ഇരുവരും കെഎസ്ഇബി)എന്നിവർ ഇടം നേടി. എസ്ബിഐ താരങ്ങളായ എസ്.ലിജോ, രാഹുല്‍ വി. രാജ്, കേരള പോലീസിലെ…
Read Moreശ്രീജേഷ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ് ട്ര ടൂര്‍ണമെന്റിനുള്ള 20 അംഗ സംഘത്തിലാണ് മലയാളി ഗോള്‍കീപ്പറെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ശ്രീജേഷ് എട്ട് മാസത്തിനുശേഷമാണ് ടീമിലെത്തിയത്. 17ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം ബെല്‍ജിയം, ജപ്പാന്, ആതിഥേയരായ ന്യൂസിലന്‍ഡ് ടീമുകളാണുള്ളത്. മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തിലാണ് ടീമിറങ്ങുന്നത്. ചിന്‍ഗ്ലെന്‍സാന സിംഗ് കാന്ഗുജം ആണ് ഉപനായകന്‍. മുട്ടിനേറ്റ പരിക്കിനെത്തുര്‍ന്ന് ശ്രീജേഷിന് 2017ലെ പ്രധാന ടൂര്‍ണമെന്റുകളെല്ലാം നഷ്ടമായിരുന്നു. മലയാളി ഗോള്കീപ്പറെക്കൂടാതെ 2016 ജൂണിയര്‍ ലോകകപ്പ് ജയിച്ച ടീമിലുണ്ടായിരുന്ന കൃഷണ് ബഹദൂര്‍ പഥകും ടീമിലുണ്ട്. ഫോര്‍വേഡ് ദില്‍പ്രീത് സിംഗ്, മിഡ്ഫീല്‍ഡര്‍ വിവേക് സാഗര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഇരുവരും കഴിഞ്ഞ വര്‍ഷം നടന്ന സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു. ആ ടൂര്‍ണമെന്റില്‍ ഇരുവരും മികച്ച പ്രകടനമാണ് നടത്തിയത്. ദില്‍പ്രീത്…
Read Moreഎറിഞ്ഞുവീഴ്ത്തി; പിന്നീട് മുടന്തിവീണു
കേപ്ടൗണ്‍: ആദ്യം എറിഞ്ഞുവീഴ്ത്തി. പിന്നെ കൊതിപ്പിച്ച് തുടങ്ങി. ഒടുവില്‍ മുടന്തിവീണു. ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞുനിന്ന ന്യൂലാന്‍ഡ്സിലെ മൈതാനത്ത് വീണത് ഇന്ത്യന്‍ കണ്ണീര്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 208 റണ്‍സിന്റെ വിജയലക്ഷ്യവുമായി ചരിത്രം കുറിക്കാനിറങ്ങിയ ഇന്ത്യ വഴുതിവീണത് വെറും 135 റണ്‍സിന്. വെറോണ്‍ ഫിലാന്‍ഡര്‍ എറിഞ്ഞിട്ട ആറു വിക്കറ്റുകള്‍ ആതിഥേയരുടെ ജയത്തിന് അടിത്തറ പാകി. സ്കോര്‍ ദക്ഷിണാഫ്രിക്ക 286, 130; ഇന്ത്യ 209, 135. ഒരു ത്രില്ലര്‍ കഥയുടെ എല്ലാ ചേരുവകളുമുണ്ടായിരുന്നു നാലാംദിനത്തിന്. പതിനെട്ട് വിക്കറ്റുകളാണ് ഒരൊറ്റ ദിനം വീണത്. എല്ലാ വിക്കറ്റുകളും പേസര്‍മാരുടെ കീശയിലും. തലേന്ന് പെയ്ത മഴയുടെ ആനുകൂല്യം ഇന്ത്യന്‍ പേസര്‍മാര്‍ ആദ്യ സെഷനില്‍ മുതലെടുത്തപ്പോള്‍ ഏവരും ഒരു ജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫിലാന്‍ഡറിന്റെ തകര്‍പ്പന്‍ സ്പെല്‍ അവസാന ചിരി ആഫ്രിക്കയുടേതാക്കി. രണ്ടാം സ്പെല്ലില് ഒരൊറ്റ ഓവറില്‍ അവസാന മൂന്നു വിക്കറ്റും പിഴുത് ജയം മനോഹരമാക്കിയതിന്…
Read Moreകോഹ്ലിയെ കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനവുമായി ഇന്ത്യയുടെ ‘ക്രിക്കറ്റ് ജ്യോത്സ്യന്’; ‘കാത്തിരിക്കുന്നത് റെക്കോര്‍ഡുകളുടെ പെരുമഴക്കാലം’
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജ്യോത്സ്യനായാണ് നാഗ്പൂര്‍ സ്വദേശി നരേന്ദ്ര ബുന്ദേയെ ആരാധകര്‍ വിളിക്കുന്നത്. പ്രവചനങ്ങളെല്ലാം കിറുകിറുത്യം. ഉദാഹരണത്തിന്, 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമെന്ന് ബുന്ദേ പ്രഖ്യാപിച്ചു. സംഭവം ഓക്കേയായി. ധോണിയും കൂട്ടരും സച്ചിനെ തോളിലേറ്റി ലോകകപ്പുമായി സ്റ്റേഡിയം ചുറ്റിയത് ലോകം കണ്ടു. അതിനുമുമ്പ് ക്രിക്കറ്റ് ജ്യോത്സ്യന് മറ്റൊരു പ്രവചനം നടത്തിയിരുന്നു. കരിയര്‍ തന്നെ അവസാനിച്ചുവെന്ന് ആരാധകര്‍ വിലയിരുത്തിയ ടെന്നീസ് എല്‍ബോയില്‍ നിന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ തിരിച്ചുവരുന്നതും ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ദാദയുടെ തിരിച്ചു വരവും ബുന്ദേ പ്രവചിച്ചിരുന്നു. ഇതെല്ലാം, നടന്നുവെന്നതാണ് ആരാധകര്‍ ജ്യോത്സനോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നത്. എന്നാല്‍, അതെല്ലാം കഴിഞ്ഞ കാലം. പുതിയ കാലത്തേക്ക് പുതിയൊരു പ്രവചനവുമായാണ് ബിന്ദെ രംഗത്തെത്തിയിരികകുന്നത്. അത് മറ്റാരെയും കുറിച്ചല്ല. ഇന്ത്യയുടെ ക്രിക്കറ്റ് മുഖമായ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ കുറിച്ചാണ്. നെഗറ്റീവ് പ്രവചനങ്ങള്‍ ഈ ജ്യോത്സ്യന് നടത്താറില്ലെന്നതു കൊണ്ടുതന്നെ ബുന്ദെയുടെ പ്രവചനം…
Read Moreആഷസ്: സിഡ്നിയിൽ ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോൽവി
സിഡ്നി: ആഷസ് പരന്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം. ഇന്നിംഗ്സിനും 123 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ തോൽവി. ഇതോടെ ഓസ്ട്രേലിയ 4-0ത്തിന് പരന്പര സ്വന്തമാക്കി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിലെ 303 റണ്‍സിന്റെ ലീഡിനെതിരേ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തകർന്നു തരിപ്പണമായി. നാലാം ദിനം കളി നിർത്തുന്പോൾ 42 റണ്‍സുമായി ക്യാപ്റ്റൻ ജോ റൂട്ടും 17 റണ്‍സുമായി ജോണി ബെയർ സ്റ്റോയുമാണ് ക്രീസിലുണ്ടായിരുന്നത്. അഞ്ചാം ദിവസം ജോ റൂട്ട് (58) അർധസെഞ്ചുറി തികച്ചെങ്കിലും നിർജലീകരണത്തെ തുടർന്ന് മത്സരത്തിൽനിന്നും പിൻമാറിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 38 റണ്‍സെടുത്ത് ബെയർ സ്റ്റോയും പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് തോൽവി ഉറപ്പിച്ചു. പിന്നീട് വന്ന മോയിൻ അലിയും (13) ടോം കുറൻ (23) എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഓസ്ടേലിയക്കുവേണ്ടി പാറ്റ് കമ്മിൻസ് നാല് വിക്കറ്റും നഥാൻ ലിയോണ്‍ മൂന്ന് വിക്കറ്റും നേടി. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ…
Read Moreഛേത്രിയുടെ ഗോളിൽ എടികെ വീണു; ബംഗളുരു വീണ്ടും ഒന്നാമത്
ബംഗളുരു: എടികെയെ എതിരില്ലാത്ത ഒരു ഗോളിനു തകർത്ത് ബംഗളുരു എഫ്സി വീണ്ടും ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 39-ാം മിനിറ്റിൽ സുനിൽ ഛേത്രി നേടിയ ഗോളാണ് ബംഗളുരുവിനു വിജയം സമ്മാനിച്ചത്. ജയത്തോടെ പോയിന്റ് നേട്ടം 18 ആയി ഉയർന്ന ബംഗളുരു, ചെന്നൈയിൻ എഫ്സിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി. ഒന്‍പതു മത്സരങ്ങളിൽനിന്ന് ചെന്നൈയിന് 17 പോയിന്റാണുള്ളത്. എട്ടു മത്സരങ്ങളിൽനിന്ന് ഒന്‍പതു പോയിന്റ് മാത്രമുള്ള എടികെ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇന്നു നടന്ന ആദ്യ മത്സരത്തിൽ ഡൽഹി ഡൈനമോസ് ചെന്നൈയിൻ എഫ്സിയെ സമനിലയിൽ കുരുക്കിയിരുന്നു. ഇരുടീമുകളും രണ്ടുഗോൾ വീതം നേടി.
Read Moreഅവസാന മിനിറ്റിൽ ചെന്നൈയിനെ സമനിലയിൽ കുരുക്കി ഡൽഹി
ന്യൂഡൽഹി: അവസാന മിനിറ്റ് ഗോളിൽ ഐഎസ്എൽ ഒന്നാം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്സിയെ അവസാന സ്ഥാനക്കാരായ ഡൽഹി ഡൈനമോസ് സമനിലയിൽ തളച്ചു. രണ്ടു ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും സമനില പാലിച്ചത്. ഒരു ഗോളിനു മുന്നിട്ടുനിന്നശേഷം രണ്ടു ഗോൾ വഴങ്ങിയ ഡൽഹിയാണ്, അവസാന മിനിറ്റ് ഗോളിലൂടെ തിരിച്ചുവരവ് നടത്തിയത്. 24-ാം മിനിറ്റിൽ ഡേവിഡ് ഗെയ്തിയിലൂടെ ഡൽഹിയാണ് ആദ്യ ഗോൾ കണ്ടെത്തിയത്. എന്നാൽ ഒന്നാം പകുതി അവസാനിക്കാനിരിക്കെ ഈ സീസണിലെ ടീമിന്റെ ഗോളടിയന്ത്രമായ ജെജെ ലാൽപെഖുലയിലൂടെ ചെന്നൈയിൻ സമനില നേടി. മാത്രമല്ല, രണ്ടാം പകുതിയുടെ തുടക്കത്തിൽ ജെജെയിലൂടെതന്നെ ചെന്നൈയിൻ ലീഡ് സ്വന്തമാക്കുകയും ചെയ്തു. മത്സരം ചെന്നൈയിന്റെ വിജയത്തിൽ അവസാനിക്കാനിരിക്കെ 90-ാം മിനിറ്റിൽ ഡൽഹി സമനില വീണ്ടെടുക്കുകയായിരുന്നു. ഗുയോണ്‍ ഫെർണാണ്ടസായിരുന്നു ഇക്കുറി സ്കോറർ. മത്സരം സമനിലയിലായെങ്കിലും ഒന്‍പതു മത്സരങ്ങളിൽനിന്നു 17 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് ചെന്നൈയിൻ. എട്ടു മത്സരങ്ങളിൽനിന്നു നാലു പോയിന്റ്…
Read Moreഷറപ്പോവ സെമിയില്‍ തോറ്റു
ഷെന്‍ചെന്‍(ചൈന): മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം മരിയ ഷറപ്പോവ ഷെന്‍ചെന്‍ ഓപ്പണിന്റെ സെമി ഫൈനലില്‍ തോറ്റു. മൂന്നു സെറ്റ് നീണ്ട മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കാറ്റെറീന സിനികോവയോടാണ് ഷറപ്പോവ പരാജയപ്പെട്ടത്. 6-2, 3-6, 6-3നായിരുന്നു റഷ്യന്‍ താരത്തിന്റെ തോല്‍വി. പുതിയ റാങ്കിംഗ് വരുമ്പോള്‍ ഷറപ്പോവ റാങ്കിംഗില്‍ ആദ്യ 50ലെത്തും. വിലക്കിനുശേഷം ടെന്നീസിലേക്കു തിരിച്ചെത്തിയ ഷറപ്പോവയുടെ രണ്ടാം ഫൈനലെന്ന മോഹമാണ് പൊലിഞ്ഞത്. ഒക്ടോബറില്‍ ടിയാന്‍ജിന്‍ ഓപ്പണില്‍ ഷറപ്പോവ ചാമ്പ്യനായിരുന്നു. ഫൈനലില്‍ സിനിക്കോവ ലോക ഒന്നാം നമ്പര്‍ സിമോണ ഹാലെപ്പിനെ നേരിടും. ഹാലെപ് സ്വന്തം നാട്ടുകാരി ഇറിന കാമേലിയ ബെഗുവിനെ 6-1, 6-4ന് പരാജയപ്പെടുത്തി. ആദ്യ സെറ്റ് അനായാസം നേടിയ ഹാലെപ്പിന് രണ്ടാം പകുതിയിൽ സ്വന്തം നാട്ടുകാരിയുടെ വെല്ലുവിളി അതിജീവിച്ച് വിജയം നേടി.
Read Moreഎറിഞ്ഞുവീഴ്ത്തി പക്ഷേ
കേപ്ടൗണ്‍: ബൗളര്‍മാര്‍ വല്ലപ്പോഴും നല്കുന്ന സുന്ദര തുടക്കം. ഞെട്ടിയ ദക്ഷിണാഫ്രിക്ക പരന്പരയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ചെറിയ സ്കോറില്‍ ഒതുങ്ങുകയും ചെയ്തു. എന്നിട്ടും ആദ്യ ദിനം പിന്നിടുമ്പോള്‍ ന്യൂലാന്‍ഡ്സിലെ പറക്കും പിച്ചില്‍ ഇന്ത്യ ബാക്ഫൂട്ടില്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ ആദ്യ ദിനം പിന്നിടുമ്പോള്‍ ഇന്ത്യ മൂന്നിന് 28 റണ്‍സെന്ന നിലയിലാണ്. ഭുവനേശ്വര്‍ കുമാറും കൂട്ടരും ദക്ഷിണാഫ്രിക്കയെ 286ല്‍ ഒതുക്കിയശേഷമായിരുന്നു ബാറ്റ്സ്മാന്മാരുടെ കൈവിട്ട കളി. സ്കോര്‍: ദക്ഷിണാഫ്രിക്ക 286, ഇന്ത്യ മൂന്നിന് 28. 400 റണ്‍സാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറില്‍ ഒതുക്കാന്‍ കോഹ്ലിക്കും സംഘത്തിനുമായി. പക്ഷേ സൂര്യാസ്തമയത്തിന് മുമ്പ് ബാറ്റ് ചെയ്യാന്‍ കിട്ടിയ ഒരു മണിക്കൂര്‍ ഇന്ത്യയെ പിന്നോട്ടടിച്ചു. മുരളി വിജയ് (1) ആണ് പവലിയന് യാത്രയ്ക്ക് തുടക്കമിട്ടത്. വെറോണ്‍ ഫിലാന്‍ഡറുടെ പന്തില്‍ ഡീന്‍ എല്‍ഗര്‍ക്ക് ക്യാച്ച് നല്‍കിയായിരുന്നു…
Read More