മൊഹാലി: രോഹിതിന്റെ മൂന്നാം ഡബിൾ സെഞ്ചുറി വിവാഹ വാര്‍ഷികദിനത്തില്‍. ഇന്ത്യയുടെ താത്കാലിക നായകന് രോഹിത് ശര്‍മയുടെ രണ്ടാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ.
ഏറെ വിമർശനങ്ങൾക്കു നടുവിലായിരുന്നു രോഹിത് ബാറ്റ് ചെയ്യാനിറങ്ങിയത്. അതുകൊണ്ടുതന്നെ ഭാര്യ റിതികയും അതി സമ്മർദത്തിലായിരുന്നു ഗാലറഇയിലിരുന്നത്. ഡബിൾ സെഞ്ചുറിയിലേക്കു കുതിച്ചപ്പോൾ മെഹാലിയിലെ ഗാലറിയിലിരുന്നു ആനന്ദക്കണ്ണീര് പൊഴിക്കുകയായിരുന്നു. ഡബിൾ തികച്ച ശേഷം ഫ്ളൈയിംഗ് കിസ് നൽകിയാണ് രോഹിത് തന്റെ സന്തോഷം റിതികയുമായി പങ്കുവച്ചത്.
ഇരുവരും വിവാഹിതരായിട്ട് രണ്ട് വര്‍ഷമാവുന്ന ദിവസമായിരുന്നു ഇന്നലെ ഡബിള്‍ സെഞ്ചുറി നേടിയതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടയില്‍ രോഹിത്ത് തന്റെ മോതിരവിരലില്‍ ചുംബിച്ചുകൊണ്ടാണ് റിതികയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ഒരുപക്ഷേ, റിതികയ്ക്കു ലഭിച്ച ഏറ്റവും മികച്ച വിവാഹ സമ്മാനവും ഇതുതന്നെയാകും.