മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുമായി ആരാധകർ താരതമ്യപ്പെടുത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. കോഹ്ലി ഈ പോക്ക് പോയാൽ സച്ചിന്റെ റിക്കാർഡുകൾ ഒന്നൊന്നായി പഴങ്കഥകളാകുമെന്ന് പറഞ്ഞവരിൽ ലോകക്രിക്കറ്റിലെ അതികായർ വരെയുണ്ട്. സാക്ഷാൽ സച്ചിനും കോഹ്ലിയുടെ പ്രകടനങ്ങളെയും നായകത്വത്തെയും പ്രശംസിക്കുന്നതിൽ പിശുക്ക് കാട്ടാറില്ല. ഇന്ത്യൻ നായകന്റെ പെരുമാറ്റത്തിനും കാഴ്ചപ്പാടുകൾക്കും മാറ്റം വന്നിട്ടില്ലെന്നാണ് മാസ്റ്റർ ബ്ലാസ്റ്ററുടെ പുതിയ അഭിപ്രായം. കോഹ്ലി കളിക്കളത്തിൽ പ്രകടിപ്പിക്കുന്ന ഊർജസ്വലതയും ആക്രമണോത്സുകതയും പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് ഓർത്തെടുത്ത സച്ചിൻ പക്ഷേ, ഇപ്പോൾ അതെല്ലാം ടീം ഇന്ത്യയ്ക്ക് മുതൽക്കൂട്ടായെന്നും പറഞ്ഞു. കോഹ്ലിയുടെ പരുമാറ്റത്തിൽ ക്യാപ്റ്റനായതിനു ശേഷവും മാറ്റങ്ങളില്ലെന്നു പറഞ്ഞ സച്ചിൻ ഒരു കളിക്കാരന് എപ്പോഴും വേണ്ടത് സ്വതന്ത്രമായി കളിക്കാനുള്ള സാഹചര്യമാണെന്നും കോഹ്ലി അത് നന്നായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി. മുംബൈയിൽ പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ്യുടെ പുസ്തക പ്രകാശനത്തിനെത്തിയപ്പോഴാണ് സച്ചിൻ കോഹ്ലിയെ…
Read MoreCategory: Sports
പിച്ചില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ്, റണ്സൊഴുക്കാമെന്ന് വീമ്പിളക്കിയ ക്യൂറേറ്റര്‍ പുറത്ത്
ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം നടക്കുന്ന പൂനെ പിച്ചിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുര്‍ന്നു ക്യൂറേറ്റര്‍ പാണ്ടുരംഗ് സാല്‍ഗാവോന്‍കറിനെ ബിസിസിഐ സസ്പെന്‍ഡു ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകിരക്കുമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചിരുന്നു. വാതുവയ്പ്പുകാരുടെ ഇടനിലക്കാരന് എന്ന നിലയില്‍ മാധ്യമപ്രവര്ത്തകന് സമീപിച്ചപ്പോഴാണ് ബിസിസിഐയുടെ ക്യൂറേറ്റര്‍ വിവരങ്ങള്‍ നല്‍കിയത്. മത്സരത്തിന്റെ തലേന്നാണ് വാതുവയ്പ്പുകാരുടെ ഇടനിലക്കാരന് എന്ന നിലയില്‍ മാധ്യമപ്രവര്ത്തകന് ക്യൂറേറ്ററെ സമീപിച്ചത്. മത്സരത്തിന് മുന്‍പ് വാതുവയ്ക്കാന്‍ പിച്ചിന്റെ സ്വഭാവം മാധ്യമപ്രവര്ത്തകന് ആരാഞ്ഞപ്പോള്‍ വിവരങ്ങളെല്ലാം ക്യൂറേറ്റര്‍ നല്‍കുകയായിരുന്നു.
Read Moreക്രിസ്റ്റ്യാനോ റൊണോൾഡോ വീണ്ടും ലോക ഫുട്ബോളർ
സൂറിച്ച്: റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണോൾഡോയ്ക്ക് ഫിഫയുടെ ഫുട്ബോൾ ഓഫ് ദി ഇയർ പുരസ്കാരം. ഫിഫയുടെ ബെസ്റ്റ് ഫുട്ബോൾ പുരസ്കാരം രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ നേടുന്നത്. ബാഴ്സയുടെ ലീക്ക് മാർട്ടിനസിനെ മികച്ച വനിത താരമായും ഫിഫ തെരഞ്ഞെടുത്തു. ബാഴ്സ താരം ലയണൽ മെസിയെയും പിഎസ്ജി താരം നെയ്മറിനെയും പിൻതള്ളിയാണ് രണ്ടാം വട്ടവും റൊണോൾഡോ ഫിഫയുടെ മികച്ച താരമായത്. ലാലിഗയും ചാംന്പ്യൻസ് ലീഗ് കിരീടവും റയലിന് നേടിക്കൊടുത്ത പ്രകടനമാണ് റൊണോൾഡോയെ പുരസ്കാരത്തിന് അർഹനാക്കിയത്. യുറോ 2017ലെ മികച്ച താരമാണ് ലീക്ക് മാർട്ടിനസ്. കാർലി ലോയ്ഡ്, ഡെയ്ന കാസ്റ്റലെനോസ് എന്നീവരെ മറികടന്നാണ് ലീക്ക് മികച്ച വനിത താരമായത്. മികച്ച പരിശീലകനുള്ള പുരസ്കാരം റയൽ മാഡ്രിഡിന്റെ സിനദിൻ സിദാന്. ജൂവന്റസിന്റെ മസിമിലിയാനോ അല്ലഗ്രി, ചെൽസിയുടെ അന്റോണിയോ കൊണ്ടേ എന്നിവരെ മറികടന്നാണ് സിദാൻ നേട്ടം കൈവരിച്ചത്. ജൂവന്റസ് താരം ജിയാൻ ല്യൂജി…
Read Moreസൂപ്പർ ശ്രീ… ഡെൻമാർക്ക് സൂപ്പർ സീരീസിൽ ശ്രീകാന്ത് ജേതാവ്
കോപ്പൻഹേഗൻ: ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് ഈ സീസണിലെ മൂന്നാം സൂപ്പർ സീരീസ് കിരീടം. ഡെൻമാർക്ക് സൂപ്പർ സീരീസ് ഫൈനലിൽ കൊറിയൻ എതിരാളി ലീ ഹ്യുൻ ഇലിനെ വെറും 25 മിനിറ്റിൽ കെട്ടുകെട്ടിച്ചാണ് ശ്രീകാന്തിന്റെ നേട്ടം. സ്കോർ: 21-10, 21-5. മൊത്തത്തിൽ ശ്രീകാന്തിന്റെ അഞ്ചാം സൂപ്പർ സീരീസ് കിരീടമാണിത്. ശനിയാഴ്ച വോങ് വിങ് കി വിൻസെന്റിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് 750,000 ഡോളർ സമ്മാനത്തുകയുള്ള ഡെൻമാർക്ക് സൂപ്പർ സീരീസ് ഫൈനലിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ലോക ഒന്നാം നന്പർ താരത്തെയും ശ്രീകാന്ത് പരാജയപ്പെടുത്തി.
Read Moreപിന്നിട്ടുനിന്നശേഷം തിരിച്ചടിച്ച് ബ്രസീൽ ലോകകപ്പ് സെമിയിൽ
കോൽക്കത്ത: ലാറ്റിനമേരിക്കൻ വന്പൻമാരായ ബ്രസീൽ അണ്ടർ 17 ലോകകപ്പ് സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമനിയെ തകർത്താണ് ബ്രസീൽ സെമിയിൽ ഇടംപിടിച്ചത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ബ്രസീലിന്റെ തിരിച്ചുവരവ്. 21-ാം മിനിറ്റിൽ ജാൻ ഫിയറ്റ് അർപാണ് ജർമനിക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ 70-ാം മിനിറ്റുവരെ തോൽവി മുന്നിൽകണ്ട ബ്രസീൽ രണ്ടു ഗോളുകൾ ഒരുമിച്ചടിച്ച് സെമിയിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു. 71-ാം മിനിറ്റിൽ വീവേഴ്സനും 77-ാം മിനിറ്റിൽ പൗളീഞ്ഞോയും ജർമൻ വലയിൽ പന്തെത്തിച്ചു.
Read Moreകോട്ടകെട്ടി ടെയ്ലർ-ലാഥം കൂട്ടുകെട്ട്; വിജയമധുരം നുണഞ്ഞ് കിവീസ്
മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനു വിജയമധുരം. ആറു വിക്കറ്റിനാണ് കിവീസ് ജയം കൊത്തിയെടുത്തു പറന്നത്. 80/3 എന്ന നിലയിൽ തകർച്ചയെ നേരിട്ട കിവീസിനെ നാലാം വിക്കറ്റിൽ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടു പടുത്തുയർത്തി റോസ് ടെയ്ലർ- ടോം ലാഥം കൂട്ടുകെട്ട് ജയത്തിലേക്കു കൈപിടിക്കുകയായിരുന്നു. ജയത്തിലേക്ക് ഒരു റണ്‍സ് മാത്രം ബാക്കിനിൽക്കെ ടെയ്ലർ(95) മടങ്ങിയെങ്കിലും നിക്കോൾസ് കിവീസിനായി വിജയറണ്‍ കുറിച്ചു. 281 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കിവീസിന് സ്കോർ 48 നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. മണ്‍റോ 32 റണ്‍സുമായി മടങ്ങി. 62ൽ വില്ല്യംസണും(6) 80ൽ മാർട്ടിൻ ഗുപ്റ്റിലും പവലിയനിൽ തിരിച്ചെത്തി. ഇതിനുശേഷമായിരുന്നു കിവീസിന്റെ വിജയമുറപ്പിച്ച കൂട്ടുകെട്ട്. ലാഥം 102 പന്തിൽനിന്നു എട്ടു ബൗണ്ടറികളും രണ്ടു സിക്സറുകളുമടക്കം 103 റണ്‍സ് നേടിയപ്പോൾ ടെയ്ലർ 99 പന്തിൽനിന്നു 95 റണ്‍സ് നേടി പുറത്തായി. ഇരുവരും ചേർന്ന് നാലാം…
Read Moreകോഹ്ലിക്കെതിരെ തീപാറും പന്തുകളുമായി അർജുൻ തെൻഡുൽക്കർ
മുംബൈ: ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച നടക്കാനിരിക്കെ ടീം ഇന്ത്യയുടെ പരിശീലന സെഷന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പതിവിനു വിപരീതമായി ഈ ചിത്രങ്ങൾ നിരവധിപേർ ഷെയർ ചെയ്തിട്ടുമുണ്ട്. കാരണമെന്താണെന്നല്ലേ? ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയ്ക്ക് നെറ്റ്സിൽ പന്തെറിയാനെത്തിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ. ബിസിസിഐയാണ് ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുൺ എന്നിവർ അർജുന്റെ ബൗളിംഗ് വീക്ഷിച്ച് നിർദേശങ്ങൾ നൽകി. നേരത്തെ വനിതാ ലോകകപ്പിനിടെ ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലന സെഷനിലും അർജുൻ ബൗൾ ചെയ്യാനെത്തിയിരുന്നു.
Read Moreബംഗ്ലാദേശിലെ വെടിക്കെട്ട് തുണച്ചു; എബി ഡി വീണ്ടും ഒന്നാമൻ
ദുബായ്: ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സ് ഐസിസി ഏകദിന റാങ്കിംഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ മറികടന്നാണ് ഡിവില്ലിയേഴ്സ് ഒന്നാം റാങ്കിൽ തിരിച്ചെത്തിയത്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ അടിച്ചുകൂട്ടിയ 176 റൺസാണ് ഡിവില്ലിയേഴ്സിനെ ഒന്നാമനാകാൻ തുണച്ചത്. 104 പന്തിൽ 15 ഫോറും ഏഴ് സിക്സറുകളുമാണ് എബിയുടെ ബാറ്റിൽനിന്നും പറന്നത്. ഏകദിനത്തിൽ 200 സിക്സറുകളുടെ റിക്കാർഡും ഡിവില്ലിയേഴ്സ് സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ 104 റണ്‍സിന്റെ പടുകൂറ്റന്‍ ജയം ദക്ഷിണാഫ്രിക്കയെയും റാങ്കിംഗിൽ ഒന്നാമതെത്തിച്ചു. ഇന്ത്യയെ മറികടന്നാണ് ദക്ഷിണാഫ്രിക്കയും റാങ്കിംഗിൽ കുതിച്ചത്.
Read Moreശ്രീശാന്തിനെ ഒരു രാജ്യത്തും കളിപ്പിക്കില്ലെന്ന് ബിസിസിഐ
ന്യൂഡൽഹി: ഇന്ത്യക്കു വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദേശ രാജ്യങ്ങൾക്കു വേണ്ടി കളിക്കുമെന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ അവകാശവാദം വെറും പൊള്ളയാണെന്ന് ബിസിസിഐ. വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ലെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു. ശ്രീശാന്തിന്റെ വാദം പൊള്ളയാണ്. ബിസിസിഐ നിയമപരമായ രീതിയിലാണ് സംഭവത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിസിസിഐ ആക്ടിംഗ് സെക്രട്ടറി സി.കെ ഖന്നയും ശ്രീശാന്തിന്റെ വാദത്തെ തള്ളി. മാതൃസംഘടന വിലക്കിയ കളിക്കാരന് ഒരു രാജ്യത്തെ പ്രതിനിധീകരിച്ചും കളിക്കാനാവില്ല. ഇന്റർനാഷണൽ ക്രിക്കറ്റ് ആസോസിയേഷന്റെ (ഐസിസി) നിയമങ്ങൾ ഇത് വ്യക്തമായി പറയുന്നുണ്ടെന്നും ഖന്ന പറഞ്ഞു. ബിസിസിഐയുടെ ഇരട്ടത്താപ്പിനെതിരെ പോരാടുമെന്ന് നേരത്തെ എസ്.ശ്രീശാന്ത് തുറന്നടിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദേശ രാജ്യങ്ങൾക്കു വേണ്ടി കളിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ…
Read Moreഡെന്മാര്ക്ക് ഓപ്പണ്‍: സൈന നെഹ്വാളും പുറത്ത്
ഒഡെന്‍സ്: ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്വാളും പുറത്തായി. ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻ അകാനെ യാമാഗുച്ചിയോടാണ് സൈന പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. സ്കോർ: 10-21, 13-21. നാലാം സീഡായ യാമാഗുച്ചി 29 മിനിറ്റിനുള്ളിൽ അനായാസമായാണ് സൈനയെ പരാജയപ്പെടുത്തിയത്. ഇതോടെ ടൂർണമെന്റിൽ വനിതാ വിഭാഗത്തിലെ ഇന്ത്യയുടെ പോരാട്ടം പൂർണമായും അവസാനിച്ചു. പി.വി. സിന്ധു ആദ്യ റൗണ്ടിലേ പുറത്തായിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-17, 23-21) ചൈന യുടെ ചെന്‍ യൂഫിയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.
Read More