ലണ്ടന്‍: യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ താരക്കൈമാറ്റം ഇന്നലെ അവസാനിച്ചു. അവസാന ദിവസം നടന്ന ശ്രദ്ധേയമായ കൂടുമാറ്റം ആഴ്സണലിന്റെ ഇംഗ്ലീഷ് താരം അലക്സ് ഓക്സ്്ലാഡെ ചേമ്പര്ലെയ്ന്റേതാണ്. ഫിലിപ്പെ കുട്ടീഞ്ഞോയെ കൈവിടാനൊരുങ്ങുന്ന ലിവര്‍പൂളാണ് ചേമ്പര്ലെയ്നെ സ്വന്തമാക്കിയത്. 3.5 കോടി പൗണ്ടിനാണ് (288 കോടി രൂപ) ചേമ്പര്ലെയ്ന് ചുവപ്പുപടയ്ക്കൊപ്പമെത്തുന്നത്. ഇരുപത്തിനാലുകാരനായ ചേമ്പര്ലെയ്ന് ചെല്‍സിയുടെ ഓഫര്‍ നിരസിച്ചാണ് ലിവര്‍പൂളിലെത്തിയത്. ആഴ്സണലിനു വേണ്ടി 198 മത്സരങ്ങളില്‍ കളിച്ച ചേമ്പര്ലെയ്ന് 20 ഗോളുകള്‍ നേടി. 2011ല്‍ സതാംപ്ടണില്നിന്നാണ് ആഴ്സണലിലെത്തിയത്. ആഴ്സണല്‍ ഈ സീസണില്‍ കളിച്ച നാലു മത്സരങ്ങളിലും ചേമ്പര്ലെയ്ന് കളിച്ചു. ഇന്നലെ നടന്ന മറ്റൊരു താരക്കൈമാറ്റത്തില്‍ ഫ്രഞ്ച് ക്ലബ്ബായ പാരീ സാന്‍ ഷര്മെയ്നില്നിന്ന് സെര്‍ജി ഓറിയറെ ടോട്ടനം സ്വന്തമാക്കി. 2.3 കോടി പൗണ്ടിനാണ് ഓറിയര്‍ ടോട്ടനത്തിലെത്തിയത്.
Read MoreCategory: Sports
കൊളംബോയിൽ ഇന്ത്യൻ കുളന്പടി
കൊളംബോ: സിംഹക്കൂട്ടില്‍ കടന്നാക്രമിച്ച ഇന്ത്യ ശ്രീലങ്കയെ വീണ്ടും പഞ്ഞി ക്കിട്ടു. സ്വന്തം നാട്ടില്‍ ഇനിയും കഷ്ടകാലം അവസാനിക്കാത്ത ശ്രീലങ്ക അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യയോടു തോറ്റു. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 42.4 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. 168 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്വന്തം നാട്ടില്‍ ശ്രീലങ്ക വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയാണ് കൊളംബോയിലേത്. ഇതോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 4-0നു മുന്നിലെത്തി. എയ്ഞ്ചലോ മാത്യൂസ്(70), സിരിവര്‍ധനെ(39) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ലങ്കന്‍ നിരയില്‍ പൊരുതാന്‍ പോലും കഴിഞ്ഞില്ല. രണ്ടു സെഞ്ചുറികള്‍, പിന്നെ അപ്രതീക്ഷിത തകര്‍ച്ച വീണ്ടും ഗംഭീര ബാറ്റിംഗിലൂടെ മികച്ച ഫിനിഷിംഗ്, ഇതാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ സംക്ഷിപ്തം. ഇതിനൊപ്പം ശ്രീലങ്കന്‍ ഫീല്‍ഡര്‍മാരുടെ കൈകളിലെ ചോര്‍ച്ച കൂടിയായപ്പോള്‍ ഇന്ത്യ നാലാം ഏകദിനത്തില്‍ നേടിയത് അഞ്ചു…
Read Moreധോണിക്കു 300
കൊളംബോ: ലങ്കന്വേട്ട തുടരാന്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയിൽ. ധോണിയുടെ 300-ാമത്തെ ഏകദിനമത്സരമാണ് ഇന്ന്. ഈ മത്സരത്തില്‍, അസന്തുലിതാവസ്ഥയില്‍ നില്ക്കുന്ന ലങ്കയ്ക്കെതിരേ അവിസ്മരണീയ പ്രകടനം കാഴ്ചവയ്ക്കും എന്ന പ്രതീക്ഷയിലാണ് ധോണിയുടെ ആരാധകര്‍. ഇന്നത്തെ മത്സരം കഴിയുന്നതോടെ ധോണിയും എലൈറ്റ് ക്ലബ് 300ല്‍ അംഗമാകും. സച്ചിന് തെണ്ടുല്‍ക്കര്‍(463), രാഹുല്‍ ദ്രാവിഡ്(344), മുഹമ്മദ് അസ്ഹറുദ്ദീന്(334), സൗരവ് ഗാംഗുലി (311), യുവരാജ് സിംഗ് (304) എന്നിവരാണ് ഇപ്പോള്‍ ക്ലബ് 300ല്‍ ഉള്ളത്. ഈ പരമ്പരയില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആതിഥേയരെ പിന്തുടര്ന്നു വേട്ടയാടി വീഴ്ത്തിയതില്‍ മുന്‍ നായകന് ചെറുതല്ലാത്ത പങ്കുണ്ട്. രണ്ട് ഏകദിനങ്ങളില്‍ യഥാക്രമം നേടിയ 45ഉം 67ഉം റണ്‍സുകള്‍, ധോണിയുടെ മാറ്റ് വ്യക്തമാക്കുന്നു. 2019 ലോകകപ്പ്, താരം ലക്ഷ്യം വയ്ക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവാണിത്. ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചിരുന്ന നായകന് എന്നനിലയില്‍ നിന്നു പുതുതലമുറയിലെ…
Read Moreനെയ്മര്‍ വീണ്ടും ബ്രസീല്‍ ടീമില്‍
പോര്‍ട്ടോ അലെഗ്രെ: റഷ്യയില്‍ അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍, ഇക്വഡോറിനെതിരേ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിനായി ബൂട്ടുകെട്ടും. നേരത്തെതന്നെ യോഗ്യത നേടിയ ബ്രസീലിന് ഈ മത്സരം അത്ര പ്രധാനപ്പെട്ടതല്ല. എന്നാല്‍, നെയ്മറുടെ സാന്നിധ്യം കൊണ്ട് മത്സരം ശ്രദ്ധേയമാകും. പാരീ സാന്‍ ഷര്മെയ്നിലേക്കു കൂടുമാറിയശേഷം ആദ്യമായാണ് നെയ്മര്‍ ബ്രസീലിനായി ബൂട്ടുകെട്ടുന്നത്. ലാറ്റിനമേരിക്കന്‍ മേഖലയില്‍ പോയിന്റ്നിലയില്‍ ബ്രസീലാണു മുന്നില്‍. അതേസമയം, ഇക്വഡോര്‍ ആറാമതാണ്. പരിശീലകനായി ടിറ്റെ വന്ന ശേഷം ബ്രസീല്‍ കളിച്ച എട്ടു മത്സരങ്ങളില്‍ എട്ടിലും വിജയിച്ചു. 77 അന്താരാഷ്ട്ര മത്സരങ്ങളില്‍ ബ്രസീലിനായി കളിച്ച നെയ്മര്‍ 52 ഗോളുകള്‍ നേടിയിട്ടുണ്ട്. ഗബ്രിയേല്‍ ജീസസും ടീമിലുണ്ട്.
Read Moreഅസംപ്ഷന്‍ കിരീടം
ചങ്ങനാശേരി: അസംപ്ഷൻ കോളജിൽ നടന്ന ഓൾകേരള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ അസംപ്ഷന്‍ കിരീടം. ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജിനെയാണ് പരാജയപ്പെടുത്തിയത്. ബെസ്റ്റ് പ്ലയറായി അസംപ്ഷനിലെ ഇന്ത്യാ നെൽസണേയും ടോപ് സ്കോററായി റോസ് മേരി സാജനേയും മികച്ച താരമായി കവിതാ ജോസിനേയും പ്രോമിസിംഗ് താരമായി എസ്ഇഎസിലെ അമൃത എ.എസിനേയും തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ കോളജ് മാനേജർ മോണ്‍.ഫിലിഫ്സ് വടക്കേക്കളം അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ.സിസ്റ്റർ അമല, എംജി സർവകലാശാലാ സിൻഡിക്കേറ്റംഗം ഡോ.ആർ.പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreവിന്‍ഡീസിനു പിന്നാലെ ബംഗ്ലാദേശും, ഓസ്ട്രേലിയയെ വീഴ്ത്തിയത് 20 റണ്‍സിന്
ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ചരിത്ര വിജയം. 20 റണ്‍സിനാണ് ബംഗ്ലാദേശ് ചരിത്രത്തില്‍ ആദ്യമായി ഓസീസിനെ കെട്ടുകെട്ടിച്ചത്. 265 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 244 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സാക്കിബ് അല്‍ ഹസന് രണ്ടാം ഇന്നിംഗ്സിലും പന്തുകൊണ്ട് തിളങ്ങിയതോടെയാണ് ബംഗ്ലാദേശ് ധാക്കയില്‍ ചരിത്രം രചിച്ചത്. മത്സരത്തില്‍ 10 വിക്കറ്റും ആദ്യ ഇന്നിംഗ്സില്‍ 84 റണ്‍സും നേടിയ സാക്കിബ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. ഡേവിഡ് വാര്‍ണറുടെ അതിവേഗ സെഞ്ചുറിക്കരുത്തില്‍ മുന്നേറിയ ഓസീസ് നാലംദിനം തുടങ്ങുന്പോള് ശക്തമായ നിലയിലായിരുന്നു. 109/2 എന്ന നിലയില്‍ കുതിച്ച ഓസീസിനെ നാലാം ദിനവും വാര്‍ണര്‍ തോളിലേറ്റി. സെഞ്ചുറിക്ക് പിന്നാലെ വാര്‍ണര്‍ (112) പുറത്തായതാണ് ഓസീസിന് തിരിച്ചടിയായത്. കൂട്ടായി നിന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (37) വൈകാതെ കൂടാരം കയറി. മധ്യനിര ബംഗ്ലാദേശ് സ്പിന്നിന് മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ വാലറ്റത്ത്…
Read Moreലങ്കൻ ക്രിക്കറ്റിൽ പൊട്ടിത്തെറി; സനത് ജയസൂര്യ രാജിവച്ചു
കൊളംബോ: ലങ്കന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി. ശ്രീലങ്ക ക്രിക്കറ്റ് സെലക്ഷന് ബോര്‍ഡ് ചെയര്മാന് സനത് ജയസൂര്യ ഔദ്യോഗിക പദവി ഒഴിഞ്ഞു. ജയസൂര്യക്കൊപ്പം കമ്മിറ്റിയിലെ മറ്റംഗങ്ങളും സ്ഥാനമൊഴിഞ്ഞു. ഇന്ത്യയുമായുള്ള ടെസ്റ്റ് സീരിസിലെ തോല്‍വിയും ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ദയനീയ പ്രകടനവുമാണ് പദവിയൊഴിയാന്‍ ജയസൂര്യയെ നിര്‍ബന്ധിതനാക്കിയത്. ശ്രീലങ്ക ക്രിക്കറ്റ് വൈസ് പ്രസിഡന്റ് മോഹന്‍ ഡിസില്‍വയാണ് മാധ്യമങ്ങളോട് കാര്യം വിശദീകരിച്ചത്. നാളെ ടീമിന്റെ നാലാം ഏകദിനം നടക്കാനിരിക്കേ സെലക്ഷന് കമ്മിറ്റിയില്‍ അടിമുടി മാറ്റമുണ്ടായേക്കുമെന്നും ഡിസില്‍വ സൂചന നല്കി. പഞ്ചമത്സര പരമ്പരയില്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ലങ്ക പരാജയപ്പെട്ടിരുന്നു. ദിനേഷ് ചണ്ഡിമല്‍ നയിച്ച ടെസ്റ്റ് ടീം 0-3 എന്ന നിലയില്‍ തൂത്തെറിയപ്പെടുകയും ചെയ്തു. ടെസ്റ്റ് പരമ്പരയിലെ പരാജയം ഏകദിനത്തിലും ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് അധികാര കേന്ദ്രങ്ങളില്‍ നിന്നു കാരണമന്വേഷിക്കുകയും ആരാധകവിമര്ശനങ്ങള് ഉയരുകയും ചെയ്തിരുന്നു. ഇതാണ് അഴിച്ചുപണിയാനുള്ള തീരുമാനത്തിലേക്ക് ടീം ഭരണസമിതിയെ നയിച്ചത്. വളരെ വിമര്‍ശനം നേരിടുന്ന…
Read Moreഷറപ്പോവ റിട്ടേൺസ്
ന്യൂയോര്‍ക്ക്: ഉത്തേജക മരുന്നുപയോഗത്തിന്റെ പേരില്‍ വിലക്കു നേരിടുകയായിരുന്ന റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ വിജയത്തോടെ തിരിച്ചെത്തി. യുഎസ് ഓപ്പണ്‍ ഒന്നാം റൗണ്ടില്‍ രണ്ടാം സീഡ് റൊമാനിയയുടെ സിമോണ ഹാലെപ്പിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഷറപ്പോവ മടങ്ങിവരവ് രാജകീയമാക്കിയത്. 15 മാസമായിരുന്നു ഷറപ്പോവയ്ക്ക് വിലക്കുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണിനിടെയായിരുന്നു ഷറപ്പോവയ്ക്കു വിലക്കേര്‍പ്പെടുത്തിയത്. നിരോധിത മരുന്ന് കൈവശംവച്ചതിനായിരുന്നു ഷറപ്പോവയെ അന്താരാഷ്്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയും അന്താരാഷ്്ട്ര വനിതാ ടെന്നീസ് അസോസിയേഷനും വിലക്ക് ഏര്‍പ്പെടുത്തിയത്. മേയ് മാസത്തില്‍ വിലക്ക് തീര്‍ന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് തിരിച്ചുവരവ് വൈകുകയായിരുന്നു. ഹാലെപ്പിനെതിരായ അത്യന്തം ആവേശകരമായ മത്സരം രണ്ടു മണിക്കൂറും 44 മിനിറ്റും നീണ്ടുനിന്നു. മറ്റൊരു മത്സരത്തില്‍ അഞ്ചാം സീഡ് ഡെന്മാര്ക്കിന്റെ കരോലിന് വോസ്നിയാക്കി റൊമാനിയയുടെ മിഹായേല ബുസാര്നെസ്കുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 6-1, 7-5. റൊമാനിയന്‍ താരത്തിന്റെ ആദ്യ ഗ്രാന്‍സ്്ലാം മത്സരമായിരുന്നു…
Read Moreഇന്ത്യയുടെ ഫുട്ബോളിലെ ഉദയം കാത്തിരിക്കുന്നു: ഇന്‍ഫാന്റിനോ
സൂറിച്ച്: ഇന്ത്യന്‍ ഫുട്ബോള്‍ ഉറങ്ങുന്ന സിംഹമാണെന്ന മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ പ്രസ്താവനയ്ക്കു പിന്നാലെ പിന്‍ഗാമിയായ ഇന്‍ഫാന്റിനോയും സമാനമായ പ്രസ്താവനയുമായി രംഗത്ത്. ഇന്ത്യന്‍ ഫുട്ബോള്‍ ഉദിയിച്ചുയരാന് കാത്തിരിക്കുകയാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് ഇന്‍ഫാന്റിനോയുടെ പ്രതികരണം. ഫിഫ പ്രസിദ്ധീകരിക്കുന്ന മാഗസിനിലാണ് ഇന്‍ഫാന്റിനോ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഫുട്ബോള്‍ വികസനം ഫലപ്രദമായി നടന്നാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഉയരങ്ങളിലെത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ഫുട്ബോള്‍ പ്രചരിപ്പിക്കുന്നതിനുള്ള വ്യക്തമായ പദ്ധതി ഫിഫയ്ക്കുണ്ട്. ഇന്ത്യയിലെ യുവാക്കളില്‍ ഫുട്ബോള്‍ ബോധം ഉണ്ടാകുക എന്നത് അണ്ടര്‍ 17 ലോകകപ്പിന്റെ നടത്തിപ്പിലൂടെ സംജാതമാകും.
Read Moreപറന്നുയരുന്ന തൂവൽ
മൂന്നു വർഷം മുമ്പ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ എന്നാല്‍ സൈന നെഹ്വാളായിരുന്നു. എന്നാല്‍, ഇന്നു കഥ മാറിയിരിക്കുന്നു. സൈനയ്ക്കു ശേഷം നിരവധി താരങ്ങള്‍ ഉയര്‍ന്നു വന്നു. സിന്ധുവും ശ്രീകാന്തും കശ്യപും സായ്പ്രണീതും പ്രണോയിയുമൊക്കെ നമ്മുടെ അഭിമാനതാരങ്ങളായി. ഓരോ വര്‍ഷവും ഇന്ത്യന്‍ ബാഡ്മിന്റണ്‍ മികവു തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഉയര്‍ച്ചതാഴ്ചകള്‍ കണ്ട കാലഘട്ടമാണിത്. ഒരു വശത്ത് അഭിമാനകരമായ നേട്ടങ്ങള്‍. പുരുഷ,വനിതാ വിഭാഗങ്ങളിലായി പുതിയ ലോകറാങ്കിംഗിലെ ആദ്യ ഇരുപതില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ടതാണ് ഏറ്റവും അഭിമാനാര്‍ഹമായ നേട്ടം. വനിതകളിൽ സിന്ധു നാലാമതും സൈന 16-ാമതുമാണ്. പുരുഷന്മാരിൽ കിഡംബി ശ്രീകാന്ത് 10-ാമതും പ്രണോയി 15-ാമതും സായ്പ്രണീത് 19-ാമതുമാണ്. 2016 ഓഗസ്റ്റ് 19 ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാനമുയര്‍ന്ന ദിവസമായിരുന്നു. ഒളിമ്പിക് ഫൈനലില്‍ വെള്ളിനേടിക്കൊണ്ട് പി. വി. സിന്ധു രാജ്യത്തിന്റെ യശസുയര്‍ത്തിയ ദിവസം. ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ ബാഡ്മിന്റണ്‍ മെഡല്‍. ലോക ഒന്നാംനമ്പര്‍ താരം…
Read More