ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്രസിംഗ് ധോണിക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ലെന്ന് വീരേന്ദര്‍ സെവാഗ്. 2019ലെ ലോകകപ്പിലും ധോണി ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹം. അത് നീലപ്പടയക്ക് നല്കുന്ന ആത്മവിശ്വാസം ഏറെ വലുതായിരിക്കും സെവാഗ് പറഞ്ഞു. ധോണിയുടെ അനുഭവസമ്പത്ത് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം റണ്‍സ് നേടുന്നുണ്ടോ ഇല്ലയോ എന്നതിനേക്കുറിച്ചുള്ള ചിന്തകള്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞ സെവാഗ് എല്ലായ്പ്പോഴും ഒരാള്‍ക്ക് ഒരേ ഫോം തുടരനാവില്ലല്ലോയെന്നും എന്നും ചോദിച്ചു. ഋഷഭ് പന്തിനെ പോലുള്ളവര്‍ക്ക് ധോണിയുടെ പിന്‍ഗാമിയാകാന്‍ സാധിച്ചേക്കും. എന്നാല്‍ അതൊന്നും ധോണിയുടെ വിടവ് നികത്താന്‍ പാകത്തിനുള്ളതാവില്ലെന്നും ഒരു വര്‍ഷം മുന്‍പെങ്കിലും ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ ടീം അംഗങ്ങള്‍ ആരംഭിക്കണമെന്നും, അതിനുള്ള ടീമിനെ മുന്നില്‍ കണ്ടാവണം ഇന്ത്യ മുന്നോട്ട് പോകേണ്ടതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
Read MoreCategory: Sports
കൊച്ചിയുടെ ലോഗോ തയാർ
കൊച്ചി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 ലോക കപ്പ് ഫുട്ബോളിന്റെ വേദികളിലൊന്നായ കൊച്ചിയുടെ പ്രത്യേക ലോഗോ തയാറായി. ലോഗോയുടെ ഔദ്യോഗിക പ്രകാശനം നാളെ രാവിലെ 12ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലോക കപ്പ് ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പിയുടെയും കായിക മന്ത്രി എ.സി. മൊയ്തീന്റെയും സാന്നിധ്യത്തിൽ മുൻ ഫുട്ബോൾ താരങ്ങളും സന്നിഹിതരായിരിക്കും. നൂറിലേറെ എൻട്രികളിൽ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്. മറ്റു ലോക കപ്പ് വേദികളായ കോൽക്കത്ത, ഗോഹട്ടി തുടങ്ങിയവയും സ്വന്തമായി ലോഗോ പുറത്തിറക്കിയിട്ടുണ്ട്. കൊച്ചി നഗരത്തിന്റെ ഭാഗ്യമുദ്ര എന്ന നിലയിൽ പ്രത്യേകം രൂപകല്പന ചെയ്തതാണ് ലോഗോ. പ്രകാശന ചടങ്ങിനു ശേഷം പ്രാദേശിക സംഘാടക സമിതിയുടെ ചെയർമാനായ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ലോക കപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തും. ലോക കപ്പിന് ഇനി 40 ദിവസങ്ങൾ മാത്രം ശേഷിക്കെ കൊച്ചിയിലെ ഒരുക്കങ്ങൾ മന്ദഗതിയിലാണ്…
Read Moreലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി. സിന്ധുവിനു വെള്ളി
ഗ്ലാസ്ഗോ: സിന്ധു വീണ്ടും പൊതുതിത്തോറ്റു. ബാഡ്മിന്റണിലെ ഏറ്റവും മൂല്യമേറിയ ചാമ്പ്യന്‍ഷിപ്പില്‍ സുവര്ണപ്പതക്കമണിയാനുള്ള പി.വി. സിന്ധുവിന്റെ മോഹം കണ്ണീരില്‍ കുതിര്‍ന്നു. ആദ്യന്തം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിട്ടും ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു പരാജയപ്പെടാനായിരുന്നു സിന്ധുവിന്റെ വിധി. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷകളുടെ അമിത ഭാരവുമായിറങ്ങിയ പി.വി. സിന്ധു കലാശപ്പോരില്‍ ജപ്പാന്റെ നസോമി ഒകുഹാരയോടു പൊരുതിത്തോറ്റു. സ്കോര്‍: 19-21, 22-20, 20-22. ഇതോടെ സിന്ധുവിനു വെള്ളിത്തിളക്കമായി. 2015ലെ ജക്കാര്‍ത്ത ലോക ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്വാള് വെള്ളി നേടിയ ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സിന്ധു. 2013ലും 2014 ലും വെങ്കലും നേടിയിട്ടുള്ള സിന്ധുവിന്റെ ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടം ഇതോടെ മൂന്നായി. ഈ രണ്ടു വര്‍ഷവും സിന്ധു സെമിയില്‍ പുറത്താവുകയായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു മെഡല്‍ നേടുന്ന ഏക ഇന്ത്യന്‍ താരമാണ് സിന്ധു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ…
Read Moreപിവി സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് സെമിയില്‍; മെഡലുറപ്പിച്ച് ഇന്ത്യയുടെ സിന്ദൂര രേഖ; സെമി ലക്ഷ്യമാക്കി സൈന; പുരുഷ വിഭാഗത്തിലെ പ്രതീക്ഷ കെടുത്തിക്കൊണ്ട് ശ്രീകാന്ത് പുറത്ത്
ഇന്ത്യയുടെ അഭിമാന താരം പിവി സിന്ധു ലോക ബാഡ്ചാമ്പ്യന്ഷിപ്പില് മെഡലുറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു മൂന്നാം തവണയും സെമിയില്‍ കടന്നത്. 21-14,21-9 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. സെമിയില്‍ കടന്നതോടെ സിന്ധു മെഡലുറപ്പിച്ചു. 2013, 14 വര്‍ഷങ്ങളില്‍ ലോകചാമ്പ്യന്‍ഷിപ്പ് സെമിയില്‍ കടന്നെങ്കിലും സെമിയില്‍ പരാജയപ്പെടാനായിരുന്നു സിന്ധുവിന്റെ വിധി. മറ്റൊരു ഇന്ത്യന്‍ താരം സൈന നെഹ്വാളും ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി ഇന്നിറങ്ങും. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ കെ.ശ്രീകാന്ത് ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ദക്ഷിണ കൊറിയയുടെ ലോക ഒന്നാംനമ്പര്‍ സണ്‍ വാന്‍ ഹോ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തെ കെട്ടുകെട്ടിച്ചത്.14-21,18-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി.
Read Moreറൊണാള്‍ഡോ യൂറോപ്യന്‍ ഫുട്ബോളര് ഓഫ് ദ ഇയർ
സൂറിച്ച്: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യന്‍ ഫുട്ബോളര് ഓഫ് ദ ഇയര്‍. ഇതു മൂന്നാം തവണയാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിക്കുന്നത്. ബാഴ്സലോണയുടെ ലയണല്‍ മെസി, യുവന്റസിന്റെ ജിയാന്‍ലൂയിജി ബഫണ് എന്നിവരെ പിന്തള്ളിയാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിച്ചത്. റൊണാള്‍ഡോയുടെ മികവില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതാണ് അദ്ദേഹത്തിനു നേട്ടമായത്. ഇതു തുടര്‍ച്ചയായ രണ്ടാം തവണയാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെതിരേ രണ്ടു പാദങ്ങളിലുമായി അഞ്ചു ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. സെമിയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരേയും ഫൈനലില്‍ യുവന്റസിനെതിരേയും റൊണാള്‍ഡോ തിളങ്ങി. യുവേഫയിലെ 55 അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് വിജയിയെ തീരുമാനിച്ചത്. വനിതകളുടെ മികച്ച താരം ഹോളണ്ടിന്റെ ലീകെ മാര്‍ട്ടെന്‍സാണ്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുകളായി സൂറിച്ച്: ഈ സീസണിലെ ചാമ്പ്യന്‍സ്…
Read Moreശ്രീശാന്തിന് മടങ്ങിയെത്താനാകും: പഠാൻ
കോഴിക്കോട്: കോടതി വിധിയെത്തുടർന്ന് കുറ്റവിമുക്തനായ മുൻ ഇന്ത്യൻ ക്രക്കറ്റ് താരം ശ്രീശാന്തിന് ടീമിൽ തിരിച്ചെത്താൻ അവസരങ്ങളുണ്ടെന്ന് ഇന്ത്യൻ താരം ഇർഫാൻ പഠാൻ. കടവ് റിസോർട്ടിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പ്രകടനവും ശാരീരിക ക്ഷമതയുമാണ് അന്താരാഷ്ട്രക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിനെ നിർണയിക്കുന്നത്. അതല്ലാതെ മുൻ കാലങ്ങളിൽ ഒരു താരം എന്ത് ചെയ്തു എന്നത് ടീമിൽ തിരിച്ചെത്താനുള്ള മാനദണ്ഡമല്ല. ഏത് താരമായാലും മത്സരങ്ങൾക്ക് പൂർണമായും സജ്ജനാണെന്ന് ആദ്യം സ്വയവും പിന്നീട് സെലക്ടർമാർക്കും ബോധ്യപ്പെടണം. പൂർണമായും ക്രിക്കറ്റിൽ സ്വയമർപ്പിച്ച് നിശ്ചയദാർഢ്യത്തോടെ പരിശ്രമിച്ചാൽ തിരിച്ചുവരവ് തികച്ചും സാധ്യവും അർഹവുമാണ്. എല്ലാവരെയും പോലെ ശ്രീശാന്തിനും അത് സാധിക്കുമെന്നാണ് വിശ്വാസം. ഇന്ത്യൻ ടീമിലേക്കുള്ള തെഞ്ഞെടുപ്പ് തീർത്തും സുതാര്യമാണെന്ന് ഇർഫാൻ പഠാൻ അഭിപ്രായപ്പെട്ടു.
Read Moreമൂന്നാം നമ്പർ സംഗിനെ വീഴ്ത്തി സൈന ക്വാർട്ടറിൽ
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാൾ ലോക മൂന്നാം നമ്പർ താരത്തെ അട്ടിമറിച്ച് ക്വാർട്ടറിൽ കടന്നു. രണ്ടാം സീഡ് ദക്ഷിണ കൊറിയയുടെ സംഗ് ജി ഹ്യുയിനെ പരാജയപ്പെടുത്തിയാണ് സൈന കരുത്ത് കാട്ടിയത്. നേരിട്ടുള്ള ഗെയ്മുകൾക്ക് അനായാസമായിരുന്നു സൈനയുടെ വിജയം. സംഗിനെ 47 മിനിറ്റുകൾക്കുള്ളിൽ സൈന വീഴ്ത്തി. സ്കോർ: 21-19, 21-15. സംഗിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ ഗെയ്മിന്റെ തുടക്കത്തിൽ 7-2 ന്റെ ലീഡ് സംഗ് സ്വന്തമാക്കി. ഒരു ഘട്ടത്തിൽ 13-17 എന്ന നിലയിലായിരുന്നു. എന്നാൽ പതുക്കെ ടോപ്പ് ഗിയറിലേക്ക് സൈന മാറി. പിന്നിൽനിന്ന് തിരിച്ചടിച്ച് കയറിയ സൈന 21-19 ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയ്മിലും പിന്നിൽനിന്നാണ് സൈന പൊരുതിക്കയറിയത്. 4-8 ന് പിന്നിലായിരുന്ന സൈനയുടെ സ്കോർ 7-11 എന്ന നിലയിലുമെത്തി. എന്നാൽ ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തിയ സൈന എതിരാളിക്ക് പിന്നീട് നാലു…
Read Moreശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയിൽ ഇനി ഇന്ത്യൻ ദേശീയഗാനം മുഴങ്ങില്ല; . ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നയം ഇങ്ങനെയൊക്കെ…
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ പരന്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ ആരംഭിക്കുന്നതിനു മുന്‍പ് ദേശീയഗാനം മുഴങ്ങില്ല. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നയമാണ് പുതിയ തീരുമാനത്തിനു പിന്നിൽ. ടെസ്റ്റ്, ട്വന്റി-20, ഏകദിന പരന്പരകൾ തുടങ്ങുന്പോൾ ഓരോന്നിലെയും ആദ്യ മത്സരത്തിൽ മാത്രമേ ദേശീയ ഗാനം മുഴങ്ങാവൂ എന്നാണ് ലങ്കൻ ബോർഡിന്റെ തീരുമാനം. ടെസ്റ്റ് പരന്പരയിലെ ആദ്യ ടെസ്റ്റിൽ ഇരുരാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ചിരുന്നു. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇതുണ്ടായില്ല. ധാംബുള്ളയിൽ നടന്ന ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിലും ദേശീയഗാനം ആലപിച്ചു. പരന്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ ഇതുണ്ടാവില്ല. ഇനി സെപ്റ്റംബർ ആറിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ട്വന്റി-20യിലേ ഇനി ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങൂ. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരന്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
Read Moreകായിക അവാർഡുകൾ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരം പാരാ അത്ലറ്റ് ദേവേന്ദ്ര ജജാരിയയും മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗും സ്വന്തമാക്കി. ഇന്നലെയാണ് അവാർഡ് ജേതാക്കളെ കായികമന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുന്‍ ഒളിമ്പ്യന്മാരും അര്‍ജുന, ദ്രോണാചാര്യ , ധ്യാന്‍ചന്ദ് പുരസ്കാര ജേതാക്കളും കായിക മന്ത്രാലയവും ഉള്‍പ്പെട്ട സെലക്ഷന് കമ്മിറ്റിയാണ് ജേതാക്കളെ തീരുമാനിച്ചത്. രാജ്യത്തെ പരമോന്നത കായികബഹുമതിയായ ഖേല്‍രത്നയ്ക്ക് അര്‍ഹത നേടുന്ന ആദ്യ പാരാലിമ്പ്യന് കൂടിയാണ് ജജാരിയ. പാരാലിമ്പിക്സില്‍ രണ്ടു ജാവലിന്‍ സ്വര്‍ണങ്ങളാണ് ജാജരിയ സ്വന്തമാക്കിയിട്ടുള്ളത്. ജസ്റ്റിസ് സി.കെ താക്കര്‍ നേതൃത്വം നല്കുന്ന സെലക്ഷന് കമ്മിറ്റി ആദ്യം തെരഞ്ഞെടുത്തതും പാരാലിമ്പ്യനെയായിരുന്നു. സര്‍ദാറിനെ രണ്ടാമതായി പരിഗണിച്ച സെലക്ഷന് കമ്മിറ്റി ഒടുവില്‍ ഇരുവരെയും അര്‍ഹരാക്കുകയായിരുന്നു. സിവിലിയന്‍ ബഹുമതിയായ പദ്മശ്രീ 2015ല്‍ ഏറ്റുവാങ്ങിയിട്ടുള്ള സര്‍ദാര്‍ രണ്ടു തവണ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയിട്ടുണ്ട്. ഖേല്‍ രത്നയ്ക്കു പുറമെ മറ്റു പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.…
Read Moreറൂണിക്ക് 200
ലണ്ടൻ: വെയ്ന്‍ റൂണിയുടെ ഇരുന്നൂറാം പ്രീമിയര്‍ ലീഗ് ഗോളിന് എത്തിഹാദ് സ്റ്റേഡിയം സാക്ഷിയായി. പക്ഷേ റൂണിയുടെ നേട്ടം എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ തകർക്കാൻ പോന്നതായിരുന്നില്ല. റൂണിയുടെ ഉജ്വലഗോളില് മത്സരം 1-1 സമനിലയില്‍. പകുതിസമയത്തിനു പത്തു മിനിറ്റു മുമ്പായിരുന്നു റൂണി പ്രീമിയര്‍ ലീഗിലെ ഡബിള്‍ സെഞ്ചുറി തികച്ചത്. 1-0 എന്ന അപൂര്‍വവിജയം സ്വപ്്നം കണ്ട എവര്ട്ടണിനുമേല് റഹീമിന്റെ ഗോള്‍ ഇടിമിന്നല്‍ പോലെയായി. കാല്വര്ട്ടുമായി കൂട്ടിയിടിച്ചതിന് മഞ്ഞക്കാര്‍ഡ് കിട്ടിയ കൈല്വാക്കറിനെ രണ്ടാം പകുതി മുഴുവനും പുറത്തിരുത്തിയായിരുന്നു മാഞ്ചസ്റ്ററിന്റെ കളി. 82-ാം മിനിറ്റിലാണ് ഇടിത്തീ പോലെ സമനില ഗോള്‍ പിറന്നത്. ഇതോടെ തോല്‍പ്പിക്കാനാകാത്ത ടീം എന്ന സല്‍പ്പേര് മാഞ്ചസ്റ്റര്‍ സിറ്റി അന്വര്‍ഥമാക്കി. ഭാഗ്യവും നിര്‍ഭാഗ്യവും ഇരുടീമുകള്‍ക്കും മാറിമറിഞ്ഞു വന്നുകൊണ്ടിരുന്ന മത്സരമായിരുന്നു എത്തിഹാദില്‍ നടന്നത്.രണ്ടു തവണ മഞ്ഞക്കാര്‍ഡ് കണ്ട വാക്കറിനെ നഷ്ടപ്പെട്ടതോടെ സിറ്റിക്ക് അല്പം താളം തെറ്റിയതു പോലെയായിരുന്നു. വൈകാതെ തന്നെ സിറ്റി…
Read More