വാഷിംഗ്ടൺ: ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി യുഎസ് ഓപ്പൺ വനിതാ ഡബിൾസിൽ സാനിയ മിർസ സഖ്യം സെമിഫൈനലിൽ. സാനിയ മിര്‍സയും ചൈനീസ് താരം ഷുവായി പെംഗും അടങ്ങിയ സഖ്യം ടിമിയ ബാബോസ്- ആന്ദ്രേ ഹവാകോവ ജോഡിയെ പരാജയപ്പെടുത്തിയാണ് അവസാന നാലിലെത്തിയത്. സ്കോർ: 7-6, 6-4. ഒരു മണിക്കൂറും 56 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് നാലാം സീഡായ സാനിയ സഖ്യം വിജയം കണ്ടത്.
Read MoreCategory: Sports
സ്വന്തം നാട്ടുകാരിയോട് തോറ്റ് വീനസ് യുഎസ് ഓപ്പണിന് പുറത്ത്
ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ നിന്ന് അമേരിക്കൻ താരം വീനസ് വില്യംസ് പുറത്ത്. സ്വന്തം നാട്ടുകാരിയായ സൊളാൻ സ്റ്റീഫന്‍സാണ് സെമിയിൽ വീനസിനെ പരാജയപ്പെടുത്തിയത്. സ്കോർ: 6-1, 0-6, 7-5. സെമി ഫൈനലിലെത്തുന്ന പ്രായം കൂടിയ താരമെന്ന പകിട്ടോടെ സൊളാനെ നേരിട്ട വീനസ് ആദ്യ സെറ്റിൽ തകർന്നടിഞ്ഞു. എന്നാൽ രണ്ടാം സെറ്റിൽ സൊളാനെ നിലംതൊടാൻ അനുവദിക്കാതെ വീനസ് തിരിച്ചുവന്നു. ഇതോടെ നിർണായകമായ അവസാന സെറ്റിൽ സൊളാൻ മുന്നേറിയതോടെ വീനസ് തോൽവി നേരിട്ടു. 2000, 2001 വര്‍ഷങ്ങളില്‍ വീനസ് ആയിരുന്നു യുഎസ് ഓപ്പണ്‍ ചാമ്പ്യൻ. ഈ വര്‍ഷം വിംബിള്‍ഡൺ, ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നിവയില്‍ റണ്ണേഴ്സ് അപ്പായിരുന്നു.
Read Moreലോകകപ്പ് യോഗ്യത: അർജന്റീനയ്ക്ക് സമനില മാത്രം
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് അർജന്റീനയ്ക്ക് സമനില. വെനസ്വേലയാണ് അർജന്റീനയെ (1-1) സമനിലയിൽ തളച്ചത്. ഇതോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ തുലാസിലായി. സൂപ്പര്‍താരം ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, യുവതാരം പൗളോ ഡിബാല, എന്നിവരുൾപ്പെടെ കളത്തിലിറങ്ങിയിട്ടും അർജന്റൈൻ സൂപ്പർ താരനിരയ്ക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയതീരത്തെത്താനായില്ല. ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ച വെനസ്വേലക്കെതിരെ അർജന്റീനയുടെ ഗോൾ ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിൽ ശ്രദ്ധയൂന്നിയാണ് കളിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ മെസിക്കും കൂട്ടർക്കുമായില്ല. രണ്ടാം പകുതിയില്‍ ജോണ്‍ മ്യുറില്ലോയിലൂടെ വെനസ്വേലയാണ് മത്സരത്തിൽ ആദ്യം ഗോൾ കണ്ടെത്തിയത്. എന്നാൽ മൂന്ന് മിനിറ്റ് മാത്രമേ ഈ ആഹ്ലാദം നീണ്ടു നിന്നുള്ളു. സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ അടുത്ത ഗോൾ ഭാഗ്യം അര്‍ജന്റീനക്കൊപ്പമെത്തി. റോള്‍ഫ് ഫ്ളെച്ചറാണ് സ്വന്തം വലയില്‍ പന്തടിച്ചു കയറ്റിയത്.
Read Moreലോക ഷോട്ട്ഗൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി
മോസ്കോ: ലോക ഷോട്ട്ഗൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെള്ളി. പുരുഷൻമാരുടെ ഡബിൾ ട്രാപ് വിഭാഗത്തിൽ അങ്കുർ മിത്തലാണ് വെള്ളി വെടിവച്ചിട്ടത്. റഷ്യയുടെ വിതാലി ഫോകീവിനാണ് സ്വർണം.വിതാലി 68 പോയിന്റുകൾ സ്വന്തമാക്കിയപ്പോൾ അങ്കുർ 66 പോയിന്റുകളാണ് നേടിയത്. ചൈനയുടെ ബിൻയുവാൻ ഹുവിനാണ് ഈ ഇനത്തിൽ വെങ്കലം.
Read Moreസൈന വീണ്ടും ഗോപിക്കൊപ്പം
ബംഗളൂരു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഉജ്വലപ്രകടനത്തിനു ശേഷം ദുബായ് വേള്‍ഡ് സീരീസിലേക്ക് നോട്ടമിടുന്ന സൈന നെഹ്വാള് വീണ്ടും തന്റെ പഴയ പരിശീലനക്കളരിയിൽ. മുന്‍ പരിശീലകന് പുല്ലേല ഗോപിചന്ദിന്റെ പരിശീലന മികവ് വീണ്ടും പ്രയോജനപ്പെടുത്താനുള്ള തയാറെടുപ്പിലാണ് സൈന. നാളെമുതല്‍ ഗോപിചന്ദിനു കീഴില്‍ പരിശീലനം ആരംഭിക്കുമെന്ന് സൈന വ്യക്തമാക്കി. ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ സൈന അടുത്തിടെ അവസാനിച്ച ലോകചാമ്പ്യന്‍ഷിപ്പിലും വെങ്കലമാണ് നേടിയത്. കഴിഞ്ഞ ഒളിമ്പിക്സില്‍ വെള്ളിനേടിയ പി.വി.സിന്ധുവായിരുന്നു ലോകചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയത്. നിലവില്‍ ഗോപിചന്ദിന്റെ ശിഷ്യകൂടിയാണ് സിന്ധു. വെള്ളിനേട്ടത്തില്‍ സിന്ധുവിനെയും ഗോപിചന്ദിനെയും അഭിനന്ദിച്ച് സൈന മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തിരുന്നു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സൈന ഗോപിചന്ദിന്റെ കളരിയിലേക്കു തിരിച്ചെത്തുന്നത്.തിരിച്ചുവരവിന് ഭൂതകാലം പ്രതിബന്ധമാകില്ലെന്ന് സൈന ഉറപ്പു നല്കി. മടങ്ങിയെത്തുന്ന കാര്യം സംസാരിക്കുന്നതിനിടെ പഴയതൊന്നും വിഷയമായില്ല. ഇനി പരിശീലനം മാത്രമാണ് മുന്നിലുള്ളത്. ലക്ഷ്യം ദുബായ് സൂപ്പര്‍ സീരീസ് ഫൈനലും -സൈന…
Read Moreസമ്പൂര്‍ണ്ണ വൈറ്റ്വാഷിനു ടീം ഇന്ത്യ
കൊളംബോ: ടെസ്റ്റിലും ഏകദിനത്തിലും ശ്രീലങ്കയ്ക്കുമേല്‍ നേടിയ ആധിപത്യം ട്വന്റി20യിലും ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും.ടെസ്റ്റില്‍ 3-0 എന്ന നിലയിലും ഏകദിന പരമ്പരയില്‍ 5-0 എന്ന നിലയിലുമാണ് ഇന്ത്യ വിജയിച്ചത്. മൂന്നു മത്സരങ്ങളുള്ള ട്വന്റി20 യിലും വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ. ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമായി നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കായി ടീമിനെ സജ്ജമാക്കാന്‍ ലങ്കയുമായുള്ള പരമ്പര സഹായിക്കുമെന്ന് ടീം വക്താക്കള്‍ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ഓരോ പരമ്പരയും 2019 ലോകകപ്പിലേക്കുള്ള തന്ത്രം മെനയല്‍ കൂടിയാണ്. കളിക്കളത്തിലെ പരീക്ഷണങ്ങള്‍ക്ക് രണ്ടു ലങ്കന്‍ പരമ്പരകളും സാക്ഷിയായിരുന്നു. അമ്മ രോഗബാധിതയായതിനെത്തുടര്‍ന്ന് ശിഖര്‍ ധവാന് നാട്ടിലേക്കു മടങ്ങിയതിനാല്‍ അജിങ്ക്യ രഹാനെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ലങ്കന്‍ പര്യടനത്തിടെ ഇതുവരെ പറഞ്ഞുകേള്‍ക്കാത്ത ഋഷഭ് പന്തിന്റെ നാമം ട്വന്റി20 യിലും കേള്‍ക്കാനിടയില്ല. പന്ത് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമെതിരെ ട്വന്റി20 കളിച്ചിട്ടുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയില്‍ എ ടീം നടത്തിയ പര്യടനത്തിലെ റണ്ദാരിദ്ര്യം…
Read Moreഇന്ത്യയും ശ്രിലങ്കയുമായുള്ള നാലാം ഏകദിനത്തില്‍ കളിക്കിടയില്‍ ഇന്ത്യന്‍ ടീമിന് കുടിവെള്ളവുമായി യുവതികളെ അയച്ചത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തന്ത്രമോ?
ഇന്ത്യ- ശ്രീലങ്ക ഏകദിനത്തിനിടെ ഇന്ത്യന്‍ ടീമിന് കുടിവെള്ളവുമായി യുവതികളെ അയച്ചത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തന്ത്രമോ? ഇന്ത്യയും ശ്രിലങ്കയുമായുള്ള ഏകദിന പരമ്പര അവസാനിച്ചതിനു തൊട്ടു പിന്നാലെയാണ് നാലാം ഏകദിനത്തില്‍ കളിക്കിടയില്‍ ഗ്രൗണ്ടിലിറങ്ങിയ യുവതികളെകുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത രീതിക്ക് ഇന്ത്യന്‍ താരങ്ങളും കോടിക്കണക്കിനു ആരാധകരും സാക്ഷ്യം വഹിച്ചത്. യുവതികളെ ക്രിക്കറ്റ് ഗ്രൗണ്ടിലിറക്കിയത്തിനു കാരണമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ‘മൈതാനം എപ്പോഴും മനോഹരമായിരിക്കണം’ എന്നാണ് താരങ്ങള്‍ക്ക് വെള്ളവുമായെത്തിയ യുവതികളെക്കുറിച്ചുള്ള ചോദ്യത്തിന് ക്രിക്കറ്റ് ബോര്‍ഡിന്റെ മറുപടി. ഞങ്ങള്‍ക്ക് പരമ്പരാഗത രീതിയില്‍ നിന്ന് മാറി എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ ഐഡിയ ലഭിച്ചതെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. സാധാരണഗതിയില്‍ കളിക്കിടയില്‍ ടീമംഗങ്ങള്‍ക്ക് വെള്ളവുമായെത്തുക റിസര്‍വ് ബെഞ്ചിലെ താരങ്ങളാണ്. സൗരവ് ഗാംഗുലി, സച്ചിന് മുതല്‍ ധോണി വരെ വെള്ളവുമായി ഗ്രൗണ്ടില്‍ ഇതിനു മുന്‍പ് എത്തിയിട്ടുണ്ട്. എന്നാല്‍…
Read Moreഇനി അമ്മയാണ് താരം; കുഞ്ഞ് സെറീനയ്ക്ക് സ്നേഹ സെർവുകൾ
ന്യൂയോർക്ക്: ടെന്നീസിലെ എക്കാലത്തേയും മികച്ച വനിതാ താരം സെറീനയ്ക്ക് പെൺകുഞ്ഞ് പിറന്നു. ഫ്ലോറിഡയിലെ ക്ലിനിക്കിലായിരുന്നു കുഞ്ഞ് സെറീനയുടെ പിറവി. റെഡിറ്റ് സഹ സ്ഥാപകൻ എലക്സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി. മുപ്പത്തിയഞ്ചുകാരിയായ സെറീനയെ ബുധനാഴ്ചയായിരുന്നു വെസ്റ്റ് പാം ബീച്ചിലുള്ള സെന്റ് മേരീസ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. സെറീന ഗർഭം ധരിച്ച വിവരം അബദ്ധത്തിലാണ് നേരത്തെ പുറത്തായത്. സ്നാപ് ചാറ്റിൽവന്നൊരു ചിത്രമാണ് വിവരം പുറത്തറിയാൻ കാരണമാക്കിയത്. താൻ 20 ആഴ്ച ഗർഭിണിയാണെന്ന് സ്നാപ് ചാറ്റിൽ അതിനാടകീയമായാണു സെറിന അറിയിച്ചത്. സെറീന ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം നേടിയത് കുഞ്ഞ് സെറീനയെ വയറ്റിൽ ചുമന്നുകൊണ്ടായിരുന്നെന്ന് അപ്പോൾ മാത്രമാണ് ലോകം അറിഞ്ഞത്. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ ഡബിൾസ് കളിച്ച് സെറീന നേടിയത് 22-ാം ഗ്രാന്‍ഡ് സ്ലാം കിരീടമായിരുന്നു. സ്റ്റെഫി ഗ്രാഫിന്റെ പേരിലുള്ള 22 ഗ്രാൻസ്ലാം കിരീടങ്ങളെന്ന റെക്കോർഡ് മറികടക്കുകയും ചെയ്തു. ചേച്ചി വീനസ്…
Read Moreഗ്ലാസ്ഗോയിലെ വെങ്കലം വീണ്ടും തിളങ്ങി; സൈനയ്ക്ക് റാങ്കിംഗിൽ മുന്നേറ്റം
ന്യൂഡൽഹി: ഗ്ലാസ്ഗോ ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല തിളക്കം സൈന നെഹ്വാളിന് ബാഡ്മിന്റൺ റാങ്കിംഗിലും തുണച്ചു. പുതിയ റാങ്കിംഗിൽ സൈന നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 12 ാം സ്ഥാനത്തെത്തി. പരിക്കുമൂലം കളത്തിൽനിന്ന് വിട്ടുനിന്ന സൈന റാങ്കിംഗിൽ ഏറെ പിന്നോട്ടുപോയിരുന്നു. ലോക ചാമ്പ്യൻഷിപ്പ് പഴയകാല ഫോമിലേക്ക് തിരിച്ചെത്താൻ സൈനയെ സഹായിച്ചിരിക്കുകയാണ്. ലോക ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിൽ പുറത്തായെങ്കിലും കെ. ശ്രീകാന്തും റാങ്കിംഗ് മെച്ചപ്പെടുത്തി. പുരുഷ റാങ്കിംഗിൽ രണ്ടു സ്ഥാനം ചാടിക്കടന്ന ശ്രീകാന്ത് എട്ടാമതെത്തി. ഇന്ത്യൻ താരങ്ങളിൽ പി.വി സിന്ധു തന്നെയാണ് ഇപ്പോഴും ടോപ്പ്. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ സിന്ധു നാലാം സ്ഥാനത്താണ്.
Read Moreകിര്‍ഗിയോസ്, സ്വരേവ് പുറത്ത്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ കൗമാരതാരങ്ങളായ ഓസ്ട്രേലിയയുടെ നിക് കിര്ഗിയോസിനും ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനും മടക്കം. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ കിരീടം നേടാന്‍ സാധ്യത കല്പിക്കപ്പെട്ടിരുന്ന കിര്‍ഗിയോസിനു വലതുതോളിനേറ്റ പരിക്കാണ് വിനയായത്. പരിക്കു വകവയ്ക്കാതെ കളിച്ച 14-ാം സീഡ് കിര്‍ഗിയോസിനെ ലോക റാങ്കിംഗില്‍ 235-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ തന്നെ ജോണ്‍ മില്മാന് ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. സ്കോര്‍: 6-3, 1-6, 6-4, 6-1. ആദ്യ സെറ്റ് മുതല്‍ പരിക്ക് അലട്ടിയ ഇരുപത്തിരണ്ടുകാരനായ കിര്‍ഗിയോസ് മൂന്നാം സെറ്റിലെ നാലാം ഗെയിമിലായിരുന്നു ചികിത്സ തേടിയത്. ഉടന്‍ ഫിസിയോ എത്തി പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ഇതോടെ മത്സരം പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങി. സിന്‍സിനാറ്റിയില്‍ ഫൈനലിലെത്തിയ താരമാണ് കിര്‍ഗിയോസ്. നാലാം സീഡ് അലക്സാണ്ടര്‍ സ്വരേവ് ഏവരെയും ഞെട്ടിച്ചുകൊണ്ടു പുറത്തായി. ക്രൊയേഷ്യയുടെ ബോര്‍ന കോറിക് ആണ് സ്വരേവിന്റെ കഥ കഴിച്ചത്. അത്യന്തം…
Read More