ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു പ്രീക്വാര്‍ട്ടറില്‍. നാലാം സീഡായ സിന്ധു 42-ാം സീഡ് ദക്ഷിണകൊറിയയുടെ കിം ഹ്യോ മിന്നിനെ അനായാസം കീഴ്പ്പെടുത്തി. സ്കോര്‍: 21-16, 21-14. കേവലം 49 മിനിറ്റിലായിരുന്നു സിന്ധുവിന്റെ വിജയം. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സായി പ്രണീതും ആദ്യമത്സരത്തില്‍ വിജയിച്ചു. ഹോങ്കോംഗിന്റെ വീ നാനിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സായിപ്രണീത് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-18, 21-17. ആദ്യഗെയിമില്‍ തുടര്‍ച്ചയായ എട്ടു പോയിന്റുകള്‍ നേടി താന്‍ മികച്ച ഫോമിലാണെന്ന് സിന്ധു തെളിയിച്ചു. 11-5ന്റെ ലീഡ് നേടിയ സിന്ധുപിന്നീട് അല്പം പിന്നോട്ടു പോയി.എന്നാല്‍, അവസാനം ഉജ്വല കളി പുറത്തെടുത്ത സിന്ധു ഗെയിം സ്വന്തമാക്കി. ഒടുവില്‍ 21-14ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു കാഴ്ചവച്ചത്. പുരുഷവിഭാഗം 15-ാം സീഡ് സായ് പ്രണീത് കനത്ത പോരാട്ടത്തിനൊടുവിലാണ് വിജയിച്ചത്. രണ്ടു…
Read MoreCategory: Sports
ചിത്രയുടെ ഹർജി 20നു പരിഗണിക്കും
കൊച്ചി: ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ പാലിച്ചില്ലെന്നാരോപിച്ച് പി.യു. ചിത്ര നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി സെപ്റ്റംബർ 20ന് പരിഗണിക്കാനായി മാറ്റി. ഇന്നലെ ഹർജി പരിഗണിക്കുന്പോൾ ഒരു അത്ലറ്റിന്റെ ഭാവി നശിപ്പിക്കുന്നതിൽ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ വിജയിച്ചെന്ന് കോടതി വിമർശിച്ചു. ഓഗസ്റ്റ് ആദ്യം നടന്ന ലോക അത്ലറ്റിക് മീറ്റിൽ ചിത്രയെ പങ്കെടുപ്പിക്കണമെന്നും ഫെഡറേഷൻ ഇതുറപ്പാക്കണമെന്നും ജൂലൈ 28ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ചാണ് പി.യു. ചിത്ര കോടതിയലക്ഷ്യ ഹർജി നൽകിയത്.
Read Moreബിസിസിഐയിലെ ഉന്നതരെ പുറത്താക്കണമെന്ന് ഭരണസമിതി
ന്യൂഡൽഹി: സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കാൻ തയാറാകാത്ത ബിസിസിഐ നേതൃത്വത്തെ പിരിച്ചുവിടണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി. ബിസിസിഐയിൽ അധികാരം കൈയാളുന്ന സി.കെ.ഖന്ന, അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവരെ തൽസ്ഥാനത്തുനിന്നു മാറ്റണമെന്നാണ് മൂന്നംഗ ഭരണസമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച റിപ്പോർട്ട് സമിതി സുപ്രീം കോടതി മുന്‍പാകെ സമർപ്പിച്ചു. ബിസിസിഐ സിഇഒ രാഹുൽ ജോഹ്രിക്കു പകരം ചുമതല നൽകാനാണ് ഭരണസമിതി നിർദേശിക്കുന്നത്. പിരിച്ചുവിടൽ കൂടാതെ, ഡൽഹി, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുകളിൽ സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജഡ്ജി നേതൃത്വം നൽകുന്ന കമ്മിറ്റി രൂപീകരിച്ച് ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പരിഷ്കരണങ്ങൾ നടപ്പിൽ വരുത്താൻ ക്രിക്കറ്റ് അസോസിയേഷനുകൾക്കു താത്പര്യമില്ലെന്നും കമ്മിറ്റിയുടെ അഞ്ചാം റിപ്പോർട്ടിൽ ആവർത്തിക്കുന്നു. ബിസിസിഐ ഭരണഘടന പൊളിച്ചെഴുതുക, ഫണ്ട് വിതരണം സമിതി നിർദേശപ്രകാരമാക്കുക, സംസ്ഥാന അസോസിയേഷനുകളിൽ തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് അഡ്മിസ്ട്രേറ്ററെ നിയോഗിക്കുക…
Read Moreസിൻസിനാറ്റി ഓപ്പൺ: വീനസ് പുറത്ത്
ഒഹായോ: സിൻസിനാറ്റി ഓപ്പണിൽനിന്ന് അമേരിക്കയുടെ വെറ്ററൻ താരം വീനസ് വില്യംസ് പുറത്തായി. ഓസ്ട്രേലിയൻ ക്വാളിഫയർ ആഷ്ലി ബാർട്ടിയാണ് വീനസിനെ വീഴ്ത്തിയത്. വിംബിൾഡൺ ഫൈനലിസ്റ്റിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ആഷ്ലി പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 2-6, 6-2. 48 ാം റാങ്കുകാരിയായ ആഷ്ലി ആദ്യമായാണ് ആദ്യ പത്ത് റാങ്കിലുള്ള താരത്തെ പരാജയപ്പെടുത്തുന്നത്. മുപ്പത്തേഴുകാരിയായ വീനസ് മത്സരത്തിൽ ആകെ ആറ് ഡബിൾ ഫോൾട്ടുകളാണ് വരുത്തിയത്.
Read Moreവിലക്ക് പരിഹാസ്യം: റൊണാൾഡോ
മാഡ്രിഡ്: അഞ്ചു മത്സരങ്ങളിൽനിന്ന് വിലക്കിയ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി റയൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്. തനിക്കെതിരായ പ്രതികാരനടപടിയാണിതെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ഈ സാഹചര്യം നേരിടുക അസാധ്യമാണ്. നടപടി അതിശയോക്തിപരവും പരിഹാസ്യവുമാണ്. തന്നെ പിന്തുണച്ച ടീം അംഗങ്ങൾക്കും ആരാധകർക്കും നന്ദി പറയുന്നതായും ക്രിസ്റ്റ്യാനോ അറിയിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ക്രിസ്റ്റ്യാനോ അച്ചടക്കനടപടിക്കെതിരെ ആഞ്ഞടിച്ചത്. അഞ്ചു മത്സരങ്ങളില്‍നിന്നു വിലക്കിയ നടപടിക്കെതിരെ ക്രിസ്റ്റ്യാനോ അപ്പീൽ നൽകിയിരുന്നെങ്കിലും അനുവദിച്ചില്ല. ഇതിനെ തുടർന്നായിരുന്നു താരത്തിന്റെ പ്രതികരണം. വിലക്കിനെ തുടർന്ന് സ്പാനിഷ് സൂപ്പര്‍ കപ്പിലെ രണ്ടാം പാദ മത്സരവും നാല് ലാ ലിഗ മത്സരവും റൊണാൾഡോയ്ക്ക് നഷ്ടമാകും. സ്പാനിഷ് സൂപ്പര്‍ കപ്പിലെ ആദ്യ പാദ മത്സരത്തിനിടെ റൊണാൾഡോ റഫറിയെ തള്ളിയതാണ് ശക്തമായ നടപടിയുണ്ടാകാൻ കാരണമായത്. ബാഴ്സലോണയ്ക്കെതിരേയുള്ള കളിയിൽ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് മാര്‍ച്ചിംഗ് ഓര്‍ഡര്‍ ലഭിച്ച ക്രിസ്റ്റ്യാനോ പുറത്തേക്കുപോകുന്നതിനു മുമ്പ് റഫറിയെ പിന്നിൽനിന്ന് തള്ളുകയായിരുന്നു.…
Read Moreകാംഗിനു 12-ാം സ്ഥാനം, ഇര്ഫാന് 23
ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളികളുടെ പ്രിയതാരം കെ.ടി. ഇര്ഫാന് 20 കിലോമീറ്റര്‍ നടത്തത്തില്‍ 24-ാം സ്ഥാനം മാത്രം. ഇന്ത്യക്കു വേണ്ടിയിറങ്ങിയ ദേവീന്ദര്‍ സിംഗ് 50-ാം സ്ഥാനത്തും ഗണപതി കൃഷ്ണന് 54-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ പുതിയ റിക്കാര്‍ഡോടെ കൊളംബിയയുടെ എയ്ഡര്‍ അറിവാലോ സ്വര്‍ണവും റഷ്യയുടെ സെര്‍ജി ഷിറോബോകോവ് വെള്ളിയും ബ്രസീലിന്റെ കായോ ബോന്‍ഫിം വെങ്കലവും നേടി. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇര്ഫാന് 10-ാം സ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നു. വനിതകളില്‍ ഇന്ത്യയുടെ കുശ്ബീര്‍ കൗര്‍ 42-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ചൈനയുടെ ജായിയു യാംഗിനാണ് സ്വര്‍ണം. മെക്സിക്കോയുടെ മരിയ ഗൊണ്‍സാലസ് വെള്ളിയും ഇറ്റലിയുടെ അന്റോണെല്ല പാല്‍മിസാനോ വെങ്കലവും നേടി. വനിതകളുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ ലോകറിക്കാര്‍ഡ് സ്ഥാപിച്ച് പോര്‍ച്ചുഗലിന്റെ ഇനസ് ഹെന്റിക്സ് സ്വര്‍ണം നേടി. സമയം 4:05:56. ചൈനയുടെ ഹാന്ഗ് യിന് വെള്ളിയും ഷുകിംഗ് യാംഗ്…
Read Moreഇന്ത്യ ചരിത്രനേട്ടത്തിനരികേ
പല്ലേക്കലെ: ചരിത്രനേട്ടത്തിനരികിലാണ് വിരാട് കോഹ് ലിയും കൂട്ടരും. ഇന്ത്യക്കെതി രായ മൂന്നാം ടെസ്റ്റിലും ശ്രീലങ്ക പരാജയ മുനന്പത്ത്. ഫോളോ ഓൺ ചെയ്ത ലങ്ക രണ്ടാം ദിനം കളിയവസാനിക്കുന്പോൾ ഇ ന്ത്യന്‍ സ്കോറിനെക്കാള്‍ 333 റണ്‍സ് പിന്നിലാണ് . ഇന്ത്യ ഒരിക്കല്‍ക്കൂടി ഒരു ഇന്നിംഗ്സ് ജയമാണ് പ്രതീക്ഷിക്കുന്നത്. ജയിച്ചാല്‍ വിദേശത്ത് മൂന്നു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമാകും. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ടെസ്റ്റ് ക്രിക്കറ്റിലുള്ള വ്യത്യാസം എത്രമാത്രമുണ്ടെന്ന് എടുത്തുകാട്ടുന്നതായിരുന്നു രണ്ടാം ദിനം. ആദ്യ രണ്ടു മത്സരങ്ങളിലും ടെസ്റ്റ് തലത്തിലുള്ള വ്യത്യാസം വ്യക്തമായിരുന്നു. എന്നാല്‍ അത് എത്രമാത്രം വലുതാണെന്നു കാണിക്കുന്നതായിരുന്നു മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലെ രണ്ടാം ദിനം. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ലങ്ക ഫോളോ ഓണിനു വിധേയരായി. ഫോളോ ഓണ്‍ ചെയ്തു തുടങ്ങിയ ആതിഥേയര്‍ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 19 റൺസ് എന്ന നിലയിലാണ്.…
Read Moreചരിത്രമെഴുതി ദേവീന്ദര്‍ സിംഗ്
ലണ്ടന്‍: ലോകകായികമേളയില്‍ ജാവലിന്‍ ത്രോ ഫൈനലിലേക്ക് പ്രവേശനം നേടിയ ആദ്യ ഇന്ത്യക്കാരന് എന്ന പദവി ദേവീന്ദര്‍ സിംഗ് കാംഗിന്്. നീരജ് ചോപ്ര യോഗ്യതാ റൗണ്ടില്‍ പുറത്തായി. രാത്രി 12.45നാണ് ഫൈനല്‍. പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയുടെ പുറത്താകല്‍ ഇന്ത്യയെ നിരാശരാക്കി. തോളെല്ലിന് പരിക്കുമായാണ് കാംഗ് ഗ്രൂപ്പ് ബി യോഗ്യതാമത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. മൂന്നാമത്തെ ശ്രമത്തില്‍ 84.22 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പറത്തിയാണ് കാംഗ് യോഗ്യത നേടിയത്. യോഗ്യത നേടാനുള്ള ദൂരം 83 മീറ്ററാണ്. മൂന്നാമത്തെ റൗണ്ടില്‍ കാംഗ് ജാവലിന്‍ കയ്യിലെടുത്തപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിശബ്ദത പടര്‍ന്നു. ആദ്യ രണ്ടുറൗണ്ടുകളിലും യോഗ്യതാരേഖ മറികടക്കാന്‍ കഴിയാതിരുന്ന കാംഗും വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. മത്സരത്തില്‍ ഏറ്റവുമൊടുവില്‍ ജാവലിന്‍ എടുത്തതും കാംഗ് ആയിരുന്നു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര പുറത്തായതോടെ മങ്ങലേറ്റ ഇന്ത്യയുടെ ജാവലിന്‍ സ്വപ്നങ്ങള്‍ക്ക് കാംഗിന്റെ ഫൈനല്‍ പ്രവേശനം കരുത്തു പകര്‍ന്നു. 13 മത്സരാര്‍ഥികളാണ് ഫൈനലിലേക്ക്…
Read Moreനദാലിനെ ഷാപോവലോവ് അട്ടിമറിച്ചു
മോണ്റയല്: ടെന്നീസ് ടോപ്സീഡ് താരം റാഫേല്‍ നദാലിനെ ഒരു കൗമാരക്കാരന് ഞെട്ടിച്ചിരിക്കുകയാണ്. എടിപി മോണ്റയല് മാസ്റ്റേഴ്സ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നദാലിനെ മൂന്നു സെറ്റുകളില്‍ തോല്‍പ്പിച്ചുകൊണ്ട് പതിനെട്ടുകാരനായ ഡെനീസ് ഷാപോവലോവാണ് ടെന്നീസ് കോര്‍ട്ടില്‍ കൊടുങ്കാറ്റായത്. 3-6, 6-6, 7-6നായിരുന്നു കൗമാരതാരത്തിന്റ ജയം ഇതോടെ ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് തിരിച്ചെത്തുകയെന്ന നദാലിന്റെ സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റു. താന്‍ ഓരോ പന്തടിക്കുമ്പോഴും ആരവമുയര്‍ത്തിയിരുന്ന ആരാധകര്‍ക്കുമുന്നില്‍, ഒരു കൗമാരക്കാരനോടേറ്റ തോല്‍വി നദാലിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സീസണില്‍ ഈ കൊച്ചു താരത്തിനു മുന്നില്‍ മുട്ടു മടക്കിയവര്‍ ആരും നിസാരക്കാരല്ല. ബ്രസീല്‍ താരം റോജറിയോ ദുത്ര സില്‍വയും ജുവാന്‍ മാര്ട്ടിന് ഡെല്‍ പെട്രോയുമാണ് ഷാപോവലോവിനോട് പരാജയം രുചിച്ചത്. മറ്റൊരു മത്സരത്തില്‍ റോജര്‍ ഫെഡറര്‍ സ്പെയിനിന്റെ ഡേവിഡ് ഫെററെ 4-6, 6-4, 6-2ന് തോല്‍പ്പിച്ചു.
Read Moreമഹേശ്വരി ചൗഹാന് വെങ്കലം
അസ്താന: വനിതാ ഷൂട്ടര്‍ മഹേശ്വരിക്ക് ഏഷ്യന്‍ ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ വനിതകളുടെ സ്കീറ്റ് ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് മഹേശ്വരി സ്വന്തമാക്കിയത്. ടീം ഇനത്തില്‍ മഹേശ്വരി, രശ്മി റത്തോഡ്, സാനിയ ഷെയ്ഖ് എന്നിവര്‍ക്കൊപ്പം വെള്ളി നേടിയിരുന്നു. മൂവരും 190 പോയിന്റ് നേടിയപ്പോള്‍ സ്വര്‍ണം നേടിയ ചൈന 195 പോയിന്റും വെങ്കലം നേടിയ കസാഖിസ്ഥാന്‍ 185 പോയിന്റും നേടി. വ്യക്തിഗത ഇനത്തില്‍ മഹേശ്വരി 75 പോയിന്റില്‍ 68 പോയിന്റും നേടി ഒന്നാം സ്ഥാനക്കാരിയായാണ് ഫൈനലിലെത്തിയത്. അവസാനത്തെ ആറു പേരുടെ ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടിയവരില്‍ മഹേശ്വരിയായിരുന്നു മുന്നില്‍. സഹതാരം രശ്മി ആറാം സ്ഥാനത്തുമുണ്ടായിരുന്നു. ആ റൗണ്ടില്‍ ഒളിമ്പിക് ഫൈനലിസ്റ്റും ലോക ജേതാവുമായ ചൈനയുടെ മെംഗ് വീയും തായ്ലന്‍ഡിന്റെ സുതിയയുമുണ്ടായിരുന്നു. ഫൈനലില്‍ മഹേശ്വരി 40 പോയിന്റ് നേടി. മെംഗ് 55 പോയിന്റുമായി സ്വര്‍ണവും ഒരു പോയിന്റ്…
Read More