വ​നി​താ ക്രിക്കറ്റ് ലോ​ക​ക​പ്പ് ക​ണ്ട​ത് 18 കോ​ടി പേ​ര്‍

ദു​ബാ​യ്: വ​നി​താ ക്രി​ക്ക​റ്റി​നും ആ​രാ​ധ​ക​രു​ടെ എ​ണ്ണം കൂ​ടി. ലോ​ക​മെ​ന്പാ​ടു​മു​ള്ള 18 കോ​ടി ജ​ന​ങ്ങ​ള്‍ വ​നി​ത ലോ​ക​ക​പ്പ് ക​ണ്ട​താ​യി ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ത്തി​നാ​യി​രു​ന്നു കാ​ണി​ക​ള്‍ കൂ​ടു​ത​ല്‍. ഇം​ഗ്ല​ണ്ടി​ലാ​ണ് ലോ​ക​ക​പ്പ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ആ​കെ 15.6 കോ​ടി പേ​ര്‍ മ​ത്സ​രം ക​ണ്ടു. ഗ്രാ​മ​ങ്ങ​ളി​ല്‍ മ​ത്സ​രം ക​ണ്ട​ത് 8 കോ​ടി പേ​ര്‍. ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ഫൈ​ന​ല്‍ ക​ണ്ട​ത് 12.6 കോ​ടി ജ​ന​ങ്ങ​ള്‍. ലോ​ക​ക​പ്പി​ല്‍ മി​താ​ലി രാ​ജ് ന​യി​ച്ച ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം വ​ഴി​യാ​യി മ​ത്സ​രം കാ​ണു​ന്ന​തി​ന് ഇ​ന്ത്യ​യി​ല്‍ 500 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ര്‍ച്ച​യാ​ണ് ഉ​ണ്ടാ​യ​ത്. 2013 ലോ​ക​ക​പ്പി​നേ​ക്കാ​ള്‍ കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 300 ശ​ത​മാ​നം വ​ള​ര്‍ച്ച​യു​ണ്ടാ​യ​താ​യി ഐ​സി​സി പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. 2013നു​ശേ​ഷം ലോ​ക​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഉ​യ​ര്‍ച്ച​യു​ണ്ടാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ മ​ത്സ​രം കാ​ണു​ന്ന മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ​ക്കാ​ള്‍ എ​ട്ട് മ​ട​ങ്ങ് ഉ​യ​ര്‍ന്നു. ഇ​ന്ത്യ​യി​ല്‍ പ്ര​ത്യേ​കി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ള​ര്‍ച്ച​യു​ണ്ടാ​യെ​ന്നും പ​ത്ര​ക്കു​റി​പ്പി​ല്‍…

Read More

ലോക അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പ്: നോര്‍വീജിയന്‍ ചരിതം

ല​ണ്ട​ന്‍: നോ​ര്‍വീ​ജി​യ​ന്‍ ജ​ന​ത​യ്ക്ക് കാ​ഴ്‌​സ്റ്റ​ണ്‍ വാ​ര്‍ഹോം ഒ​രു ച​രി​ത്ര​പു​രു​ഷ​നാ​യി മാ​റി​യി​രി​ക്കു​ന്നു. ലോ​ക​മേ​ള​ക​ളി​ല്‍ മൂ​ന്നു ദ​ശാ​ബ്ദ​ത്തോ​ളം പ​രാ​ജ​യം മാ​ത്രം രു​ചി​ച്ച രാ​ജ്യ​ത്തി​ന്‍റെ കാ​യി​ക​ച​രി​ത്രം 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ൽസില്‍ വാ​ര്‍ഹോം നേ​ടി​യ സ്വ​ര്‍ണ​ത്തോ​ടെ ച​രി​ത്ര​മാ​യി മാ​റി. 1987ല്‍ ​റോം ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്‍ഗ്രി​ഡ് ക്രി​സ്റ്റ്യ​ന്‍സൻ 10,000 മീ​റ്റ​റി​ൽ നേ​ടി​യ സ്വ​ര്‍ണ​ത്തി​നു ശേ​ഷം നോ​ര്‍വെ നേ​ടു​ന്ന ആ​ദ്യ സ്വ​ർ​ണ​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ പു​തി​യ കാ​യി​ക​ശ​ക്തി​കേ​ന്ദ്രം താ​നാ​ണെ​ന്നു താ​രം പ്ര​ഖ്യാ​പി​ച്ച​തി​ല്‍ ഒ​ട്ടും അ​തി​ശ​യോ​ക്തി​യി​ല്ല. മ​ഴ പെ​യ്ത് ന​ന​ഞ്ഞ ട്രാ​ക്കി​ലൂ​ടെ 48.35 സെ​ക്ക​ന്‍ഡു കൊ​ണ്ടാ​ണ് ഫിനിഷ് ചെയ്തത്. ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ വാ​ര്‍ഹോ​മി​ന്‍റെ ആ​ദ്യ​സ്വ​ര്‍ണം കൂ​ടി​യാ​ണി​ത്. ചാ​മ്പ്യ​ന്‍മാ​ര്‍ എ​തി​രാ​ളി​ക​ളാ​യി നി​ര​ന്ന ട്രാ​ക്കി​ല്‍ അ​നു​ഭ​വ​സ​മ്പ​ത്തി​ല്ലാ​യ്മ​യു​ടെ ആ​ശ​ങ്ക​യും മു​ഖ​ത്തേ​റ്റി​യാ​ണ് വാ​ര്‍ഹോം നി​ന്ന​ത്. യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​നാ​യ ട​ര്‍ക്കി താ​രം യാ​സ്മ​നി കോ​പെ​ല്ലോ (48.49)യും ​ഈ​യി​ന​ത്തി​ല്‍ ഹാ​ട്രി​ക്ക് സ്വ​പ്‌​ന​വു​മാ​യി വ​ന്ന അ​മേ​രി​ക്ക​ന്‍ താ​രം കെ​റ​ണ്‍ ക്ല​മ​ന്‍റും (48.52) വാ​ര്‍ഹോ​മി​നു പി​ന്നി​ലാ​യി. 400 മീ​റ്റ​റിൽ‍ ഫി​ല്ലി​സി​നു…

Read More

ഫി​ഫ റാ​ങ്കിം​ഗ്: ഇ​ന്ത്യ​ക്ക് ഒ​രു സ്ഥാ​നം ന​ഷ്ടം

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്തി​ടെ ഫി​ഫ റാ​ങ്കിം​ഗി​ൽ മു​ന്നേ​റ്റം ന​ട​ത്തി​യ ഇ​ന്ത്യ പു​തി​യ പ​ട്ടി​ക​യി​ൽ പി​ന്നോ​ട്ട​ടി​ച്ചു. പു​തി​യ റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ ഒ​രു സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട് 97ാം സ്ഥാ​ന​ത്താ​യി. ഈ ​സീ​സ​ണി​ൽ മ​ത്സ​ര​ങ്ങ​ളു​ടെ കു​റ​വ് കൊ​ണ്ടാ​ണ് ഒ​രു സ്ഥാ​നം ഇ​ന്ത്യ​ക്ക് താ​ഴോ​ട്ടു പ​തി​ക്കേ​ണ്ടി​വ​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ പോ​യി​ന്‍റ് നി​ല​യി​ൽ (341) മാ​റ്റ​മി​ല്ല. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ 12ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ലോ​ക റാ​ങ്കിം​ഗി​ൽ‌ 96ാം സ്ഥാ​ന​ത്ത് എ​ത്താ​ൻ ഇ​ന്ത്യ​ക്കാ​യി​രു​ന്നു. പുതിയ റാ​ങ്കിം​ഗി​ൽ ബ്ര​സീ​ലാ​ണ് ഒ​ന്നാ​മ​ത്. ജ​ർ​മ​നി​യെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് കാ​ന​റി​ക​ൾ ഒ​ന്നാം സ്ഥാ​നം പി​ടി​ച്ചെ​ടു​ത്ത​ത്. അ​ർ​ജ​ന്‍റീ​ന മൂ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. ക​ഴി​ഞ്ഞ ത​വ​ണ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്ന പോ​ർ​ച്ചു​ഗ​ൽ ആ​റാം സ്ഥാ​ന​ത്താ​യ​താ​ണ് ആ​ദ്യ പ​ത്തി​ലെ വ​ലി​യ മാ​റ്റം.

Read More

ക​ളി​പ്പി​ക്കാ​തെ ക​ളി​പ്പി​ക്കൂ..! ശ്രീ​ശാ​ന്തി​നെ ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​സി​എ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ശാ​ന്തി​നെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ക​ളി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കെ​സി​എ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന് ക​ത്ത​യ​ച്ചു. ഐ​പി​എ​ൽ ഒ​ത്തു​ക​ളി വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ബി​സി​സി​ഐ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഹൈ​ക്കോ​ട​തി നീ ​ക്കി​യ​തോ​ടെ​യാ​ണ് ശ്രീ​ശാ​ന്തി​നെ വീ​ണ്ടും ക​ളി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​സി​എ ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​ശാ​ന്തി​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ പി​ന്തു​ണ​യ്‌​ക്കു​ന്ന​താ​യും കെ​സി​എ ക​ത്തി​ൽ പ​റ​ഞ്ഞു. ശ്രീ​ശാ​ന്തി​നെ വീ​ണ്ടും ക​ളി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത തേ​ടി ക​ഴി​ഞ്ഞ ദി​വ​സം ബി​സി​സി​ഐ ഭാ​ര​വാ​ഹി​ക​ളു​മാ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ ​സി​എ) ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ നേ​ര​ത്തെ ത​ന്നെ കെ​സി​എ അ​നു​കൂ​ല നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബി​സി​സി​ഐ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ അ​ടു​ത്ത മാ​സം ര​ണ്ടി​ന് തു​ട​ങ്ങു​ന്ന കൂ​ച്ച് ബി​ഹാ​ർ ട്രോ​ഫി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ശ്രീ​ശാ​ന്തി​ന് കേ​ര​ള ടീ​മി​ലെ​ത്താ നു​ള്ള അ​വ​സ​ര​മൊ​രു​ങ്ങും. ഇ​ക്കാ​ര്യ​ത്തി​ൽ കെ​സി​എ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പു​റ​മെ സെ​ല​ക്ട​ർ​മാ​ർ​ക്കും അ​നു​കൂ​ല നി​ലാ​പാ​ടാ​ണു​ള്ള​ത്. കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ൽ വ​രു​ന്ന…

Read More

ഇ​ടു​പ്പി​ന് പ​രി​ക്ക്; മു​റെ സി​ൻ​സി​നാ​റ്റി​യി​ൽ​നി​ന്നും പി​ൻ​മാ​റി

ഒ​ഹാ​യോ: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ആ​ൻ​ഡി മു​റെ സി​ൻ​സി​നാ​റ്റി മാ​സ്റ്റേ​ഴ്സി​ൽ​നി​ന്നും പി​ൻ​മാ​റി. ഇ​ടു​പ്പി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് മു​റെ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും പി​ൻ​വാ​ങ്ങി​യ​ത്. നേ​ര​ത്തെ റോ​ജേ​ഴ്സ് ക​പ്പി​ൽ​നി​ന്നും മു​റെ പി​ൻ​മാ​റി​യി​രു​ന്നു. വിം​ബി​ൾ​ഡ​ൺ ടൂ​ർ​ണ​മെ​ന്‍റി​നി​ടെ​യാ​ണ് ഇ​ടു​പ്പി​ന് പ​രി​ക്കേ​റ്റ​ത്. വ​രു​ന്ന യു​എ​സ് ഓ​പ്പ​ണി​ലും മു​റെ ക​ളി​ക്കു​ന്ന കാ​ര്യം സം​ശ​യ​ത്തി​ലാ​ണ്. ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും പി​ൻ​മാ​റി​യാ​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ പ​ട്ടം സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ലി​ന് വ​ന്നു​ചേ​രും. താ​ൻ ക​ഠി​ന​മാ​യി പ​രി​ശീ​ലി​ക്കു​ന്നു​ണ്ടെ​ന്നും യു​എ​സ് ഓ​പ്പ​ണി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മു​റെ പ​റ​ഞ്ഞു.  

Read More

സി​ന്ധു ഇ​നി ക​ള​ക്ട​ർ സി​ന്ധു; ത​ന്‍റെ ആ​ദ്യ​ത്തെ പ​രി​ഗ​ണ​ന ബാ​ഡ്മി​ന്‍റ​ൺ തന്നെ

ഹൈ​ദ​രാ​ബാ​ദ്: റി​യോ ഒ​ളി​മ്പി​ക്സി​ലെ ഇ​ന്ത്യ​യു​ടെ ര​ജ​ത ച​കോ​രം പി.​വി സി​ന്ധു ഡ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. പ​രി​ശീ​ല​ന​ത്തി​നാ​യി സി​ന്ധു​വി​നെ കൃ​ഷ്ണ ജി​ല്ല​യി​ൽ നി​യ​മി​ച്ചു. ലാ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ചീ​ഫ് ക​മ്മീ​ഷ​ണ​ർ അ​നി​ൽ ച​ന്ദ്ര പു​നീ​തി​ൽ​നി​ന്നാ​ണ് ഉ​ത്ത​രാ​ദി​ത്വം ഏ​റ്റെ​ടു​ത്ത​ത്. ഇ​ന്ന് വൈ​കു​ന്നേ​രം കൃ​ഷ്ണ ജി​ല്ല​യി​ൽ എ​ത്തി ക​ള​ക്ട​ർ ബി. ​ല​ക്ഷ്മി കാ​ന്ത​ത്തെ സി​ന്ധു സ​ന്ദ​ർ​ശി​ച്ച് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ത​ന്‍റെ ആ​ദ്യ​ത്തെ പ​രി​ഗ​ണ​ന ബാ​ഡ്മി​ന്‍റ​ൺ ആ​ണെ​ന്ന് സി​ന്ധു പ്ര​തി​ക​രി​ച്ചു. സ്പോ​ർ​ട്സി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും സി​ന്ധു പ​റ​ഞ്ഞു. നി​ല​വി​ല്‍ കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യി ഭ​ര​ത് പെ​ട്രോ​ളി​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​റാ​ണ് സി​ന്ധു. നേ​ര​ത്തെ ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ള്ളി നേ​ടി​യ​തി​ന് പി​ന്നാ​ലെ ആ​ന്ധ്രാ പ്ര​ദേ​ശ് സ​ര്‍​ക്കാ​രും തെ​ലു​ങ്കാ​ന സ​ര്‍​ക്കാ​രും സി​ന്ധു​വി​നെ ആ​ദ​രി​ച്ചി​രു​ന്നു. മൂ​ന്ന് കോ​ടി രൂ​പ​യാ​ണ് ആ​ന്ധ്രാ സ​ര്‍​ക്കാ​ര്‍ സി​ന്ധു​വി​ന് ന​ല്‍​കി​യ​ത്. കൂ​ടാ​തെ സി​ന്ധു​വി​ന് ഗ്രൂ​പ്പ്-1 ഉ​ദ്യോ​ഗ​സ്ഥ​യാ​യു​ള്ള ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്ത​തി​രു​ന്നു. തെ​ലു​ങ്കാ​ന സ​ര്‍​ക്കാ​രാ​ക​ട്ടെ അ​ഞ്ച് കോ​ടി…

Read More

കോഹ്‌ലിയുടെ കീഴില്‍ കളിക്കണമെന്ന് ശ്രീ, പക്ഷേ…

വിരാട് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മലയാളി താരം എസ്. ശ്രീശാന്ത്. ബിസിസിഐ വിലക്ക് കേരള ഹൈക്കോടതി പിന്‍വലിച്ചശേഷം മുംബൈ മിറര്‍ പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ശ്രീ ആഗ്രഹം വെളിപ്പെടുത്തിയത്. എന്നാല്‍ ശ്രീയുടെ മോഹം പൂവണിയാന്‍ അത്ര എളുപ്പമല്ലെന്നാണ് സൂചന. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന സൂചനയാണ് ബിസിസിഐ നല്കുന്നത്. അതേസമയം ബിസിസിഐ തന്നോട് ശത്രുതാമനോഭാവത്തോടെ പെരുമാറില്ലെന്നാണ് പ്രതീക്ഷ ശ്രീശാന്ത് പങ്കുവെക്കുന്നു. ഹൈക്കോടതി വിധിക്ക് ശേഷവും ബിസിസിഐ മെല്ലപ്പോക്ക് തുടരുകയാണെങ്കിലും കുറച്ചുദിവസം കൂടി ക്ഷമിക്കാനാണ് ശ്രീശാന്തിന്റെ തീരുമാനം. വീണ്ടുമൊരു നിയമപ്പോരാട്ടം ആവശ്യമുണ്ടാവില്ലെന്നാണ് ശ്രീയുടെ പ്രതീക്ഷ. ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയുടെ ഇടപെടല്‍ ശ്രീയുടെ തിരിച്ചുവരവില്‍ നിര്‍ണായകമാകും.

Read More

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സിന്ധുവും ശ്രീകാന്തും ആദ്യ പത്തിൽ

ന്യൂ​ഡ​ല്‍ഹി: ഇ​രു​പ​ത്തി​യൊ​ന്നു മു​ത​ല്‍ ഗ്ലാ​സ്‌​ഗോ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ബി​ഡ​ബ്ല്യു​എ​ഫ് ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ല്‍ ജേ​താ​വ് പി. ​വി. സി​ന്ധു​വും ലോ​ക എ​ട്ടാം ന​മ്പ​ര്‍ താ​രം കി​ഡം​ബി ശ്രീ​കാ​ന്തും സീ​ഡിം​ഗി​ൽ ആ​ദ്യ പ​ത്തി​ൽ. സി​ന്ധു നാ​ലാം സീ​ഡും കി​ഡം​ബി എ​ട്ടാം സീ​ഡു​മാ​ണ്. അ​തേ​സ​മ​യം ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​യ ചൈ​ന​യു​ടെ താ​യ് സു ​യിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ നി​ന്നു പി​ന്മാ​റി. ജ​പ്പാ​ന്‍ താ​രം അ​കാ​നെ യ​മാ​ഗു​ച്ചി, കൊ​റി​യ​ന്‍ താ​രം സും​ഗ് ജി ​ഹ്യു​ന്‍ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സീ​ഡ്. ഒ​ളി​മ്പി​ക് സ്വ​ര്‍ണ​മെ​ഡ​ല്‍ ജേ​താ​വും 2013, 2014 ലോ​ക ചാം​മ്പ്യ​ന്‍ഷി​പ്പ് വി​ജ​യി​യു​മാ​യ ക​രോ​ലി​ന മാ​രി​നാ​ണ് സി​ന്ധു​വി​ന് തൊ​ട്ടു മു​ന്നി​ല്‍. ലോ​ക പ​തി​നാ​റാം ന​മ്പ​ര്‍ താ​ര​വും 2015 ലോ​ക​ചാം​മ്പ്യ​ന്‍ഷി​പ്പ് വെ​ള​ളി ജേ​താ​വു​മാ​യ ഇ​ന്ത്യ​ന്‍ താ​രം സൈ​ന നെ​ഹ്‌​വാ​ള്‍ പ​ന്ത്ര​ണ്ടാം സീ​ഡാ​ണ്. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് ഒ​ളി​മ്പി​ക് കി​രീ​ട​വും അ​ഞ്ച്…

Read More

ശ്രേ​യ​സ് അ​യ്യ​ർ​ക്ക് സെ​ഞ്ചു​റി; ഇ​ന്ത്യ​ക്ക് എ ​ക്ലാ​സ് വി​ജ​യം

പ്രെ​റ്റോ​റി​യ: മ​ല​യാ​ളി താ​രം ശ്രേ​യ​സ് അ​യ്യ​റു​ടെ സെ​ഞ്ചു​റി മി​ക​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ എ ​ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര​യി​ൽ ക​പ്പ​ടി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 268 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ശ്രേ​യ​സ് അ​യ്യ​രും (140) വി​ജ​യ് ശ​ങ്ക​റും (72) ചേ​ർ​ന്ന് അ​നാ​യാ​സം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ശ്രേ​യ​സ് പു​റ​ത്താ​കാ​തെ നി​ന്ന​പ്പോ​ൾ വി​ജ​യ് ശ​ങ്ക​ർ വി​ജ‍​യ​ത്തി​ന​ടു​ത്തെ​ത്തി വീ​ണു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് 267 റ​ൺ​സ് നേ​ടി​യ​ത്. ഫ​ർ​ഹാ​ൻ ബെ​ഹാ​ർ​ദി​ന്‍റെ സെ​ഞ്ചു​റി​യും (101) ദ്വാ​നി പ്രെ​ട്രോ​റി​യ​സി​ന്‍റെ (58) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്. ഇ​ന്ത്യ​യു​ടെ ശാ​ർ​ദു​ൽ താ​ക്കൂ​ർ മൂ​ന്നും സി​ദ്ദാ​ർ​ഥ് കൗ​ൾ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. മ​ല​യാ​ളി താ​രം ബേ​സി​ൽ ത​മ്പി ഏ​ഴ് ഓ​വ​ർ എ​റി​ഞ്ഞെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല. ഏ​ഴോ​വ​റി​ൽ 53 റ​ൺ​സാ​ണ് ബേ​സി​ൽ വി​ട്ടു​കൊ​ടു​ത്ത​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്കോ​ർ പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യു​ടെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ…

Read More

നേ​ട്ടം കൊ​യ്ത് ജ​ഡേ​ജ; ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്

മും​ബൈ: കൊ​ളം​ബോ ടെ​സ്റ്റി​ൽ ക​ളി​യി​ലെ താ​ര​മാ​യ​തി​നു പി​ന്നാ​ലെ ഐ​സി​സി ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​ന്നാ​മ​ത്. ബം​ഗ്ലാ​ദേ​ശി​ന്‍റെ ഷ​ക്കി​ബു​ൾ ഹ​സ​നെ മ​റി​ക​ട​ന്നാ​ണ് ജ​ഡേ​ജ​യു​ടെ നേ​ട്ടം. 438 പോ​യി​ന്‍റു​ള്ള ജ​ഡേ​ജ​യ്ക്ക് ഏ​ഴു പോ​യി​ന്‍റ് പി​ന്നി​ലാ​ണ് ഷ​ക്കി​ബ്. ടെ​സ്റ്റ് ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ലും ജ​ഡേ​ജ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. 893 പോ​യി​ന്‍റു​ള്ള ജ​ഡേ​ജ​യ്ക്കു പി​ന്നി​ൽ 860 പോ​യി​ന്‍റു​മാ​യി ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണാ​ണു​ള്ള​ത്. ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ടെ​യും ബൗ​ള​ർ​മാ​രു​ടെ​യും റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ൻ താ​രം ആ​ർ. അ​ശ്വി​നാ​ണ് മൂ​ന്നാ​മ​ത്. ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ചേ​തേ​ശ്വ​ർ പൂ​ജാ​ര മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ മൂ​ന്ന് ഇ​ന്നിം​ഗ്സു​ക​ളി​ൽ ര​ണ്ടി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

Read More