ക​ട​ന്നു​വ​ന്ന വ​ഴി​ക​ൾ പി.​ടി.​ഉ​ഷ മ​റ​ന്നു; വി​മ​ർ​ശ​ന​വു​മാ​യി ജി.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക അത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്നു പി.​യു. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ പി.​ടി.​ഉ​ഷ​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. പി.​ടി.​ഉ​ഷ ക​ട​ന്നു​വ​ന്ന വ​ഴി​ക​ൾ മ​റ​ന്നു​പോ​യ​ത് ക​ഷ്ട​മാ​യെ​ന്നും ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ ഉ​ഷ തെ​റ്റ് ഏ​റ്റു​പ​റ​യ​ണ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ ചി​ത്ര​യ്ക്കാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലോ​ക അത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ​ശേ​ഷ​മാ​ണ് ചി​ത്ര​യെ ല​ണ്ട​നി​ലേ​ക്കു പോ​കാ​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്നു ത​ഴ​ഞ്ഞ​ത്. ഇ​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ചി​ത്ര​യ്ക്ക് അ​നു​കൂ​ല വി​ധി ല​ഭി​ച്ചെ​ങ്കി​ലും വി​ധി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ട് ദേ​ശീ​യ അ​ത്ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക അത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ​മി​തി​യു​ടെ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​യാ​യി​രു​ന്നു പി.​ടി.​ഉ​ഷ. ഇ​വ​ർ കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ചി​ത്ര​യെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ ഉ​ഷ​യ്ക്കും പ​ങ്കു​ണ്ടെ​ന്ന് നേ​ര​ത്തെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി.​എ​സ്. ര​ണ്‍​ധാ​വ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

ഷറപ്പോവയ്ക്ക് ചൈന ഓപ്പണിൽ വൈൽഡ് കാർഡ്

പാ​രീ​സ്: റ​ഷ്യ​ൻ ടെ​ന്നീ​സ് താ​രം മ​രി​യ ഷ​റ​പ്പോ​വ​യ്ക്ക് ചൈ​ന ഓ​പ്പ​ണി​ൽ വൈ​ൽ​ഡ് കാ​ർ​ഡ് പ്ര​വേ​ശ​നം. ഒ​ക്ടോ​ബ​റി​ൽ ബെ​യ്ജിം​ഗി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് ഷ​റ​പ്പോ​വ എ​ത്തു​ന്ന​ത്. വിം​ബി​ൾ​ഡ​ൻ ചാ​ന്പ്യ​ൻ ഗാ​ർ​ബി​ൻ മു​ഗു​രു​സ, വീ​ന​സ് വി​ല്യം​സ്, ക​രോ​ളി​ൻ വോ​സ്നി​യാ​ക്കി തു​ട​ങ്ങി​യ​വ​രും ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. മു​ൻ ലോ​ക ഒ​ന്നാം​ന​ന്പ​ർ താ​ര​മാ​യ ഷ​റ​പ്പോ​വ​യ്ക്ക് ഉ​ത്തേ​ജ​ക മ​രു​ന്നു ഉ​പ​യോ​ഗ​ത്തി​ന്‍റെ പേ​രി​ൽ കി​ട്ടി​യ 15 മാ​സ വി​ല​ക്കു തീ​ർ​ന്ന് ഏ​പ്രി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം ഇ​തു​വ​രെ നാ​ലു ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​ത്ര​മാ​ണ് മ​ത്സ​രി​ച്ച​ത്. വിം​ബി​ൾ​ഡ​ണ്‍ ന​ഷ്ട​മാ​യ താ​രം പ​രി​ക്കു മൂ​ലം സ്ലാ​ൻ​ഫോ​ർ​ഡ് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

Read More

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പര ഇംഗ്ലണ്ട് നേടി

മാഞ്ചസ്റ്റർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പര ഇംഗ്ലണ്ട് 3-1ന് നേടി. നാലാമത്തെയും അവസാനത്തേയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിനാണ് ഇംഗ്ലണ്ട് തകർത്തത്. രണ്ടാം ഇന്നിംഗ്സിൽ 380 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ അഞ്ചു വിക്കറ്റെടുത്ത മൊയീൻ അലിയുടെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് തോൽവിയിലേക്കു നയിച്ചത്. ഹാഷിം അംല (83), ക്യാപ്റ്റൻ ഹാഫ് ഡുപ്ലസിസ് (61) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ചെറുത്തുനിൽക്കാൻ ശ്രമിച്ചത്. അലിയാണ് കളിയിലെ കേമൻ.

Read More

നന്ദിയറിയിച്ച് ചിത്ര കായിക മന്ത്രിയെ കണ്ടു

തിരുവനന്തപുരം: ലോക അത്‌ലറ്റിക് മീറ്റിൽ നിന്നും ഒഴിവാക്കിയതിനെതിരേ നടത്തിയ നിയമപോരാട്ടത്തിനും പരിശീലനത്തിന് നൽകിയ സാന്പത്തിക സഹായങ്ങൾക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് അത്‌ലറ്റ് പി.യു.ചിത്രം കായിക മന്ത്രിയെ സന്ദർശിച്ചു. മന്ത്രി എ.സി.മൊയ്തീന്‍റെ ഓഫീസിൽ എത്തിയാണ് ചിത്ര നന്ദി അറിയിച്ചത്. പരിശീലനത്തിനായി ചിത്രയ്ക്ക് പ്രതിമാസം 25,000 രൂപ സഹായ ധനമായി നൽകാൻ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. മാസം 10,000 രൂപയും ദിവസം 500 രൂപയുമാണ് പരിശീലനത്തിനായി നൽകുക. ജോലി വേണമെന്ന ചിത്രയുടെ അഭ്യർഥനയ്ക്ക് പിന്നാലെയായിരുന്നു സഹായമെത്തിയത്.

Read More

ഇനി ഞാൻ അമ്മയുടെ പ്രിയപുത്രൻ: ഉസൈൻ ബോൾട്ട്

ല​ണ്ട​ന്‍: ആ​ഘോ​ഷ​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു.​ഇ​നി ഞാ​ന്‍ അ​മ്മ​യു​ടെ പ്രി​യ പു​ത്ര​ന്‍ മാ​ത്രം. ത​ന്‍റെ ഒ​ടു​വി​ല​ത്തെ കാ​യി​ക സ്വ​പ്‌​നം ത​കി​ടം മ​റി​ഞ്ഞ ഫൈ​ന​ലി​നു ശേ​ഷം ഉ​സൈ​ന്‍ ബോ​ള്‍ട്ടി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ല​ണ്ട​നി​ല്‍ ഇ​ന്ന​ലെ ത​ന്‍റെ ക​രി​യ​റി​ലെ അ​വ​സാ​ന 100 മീ​റ്റ​റി​ല്‍ വെ​ങ്ക​ലം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നെ​ങ്കി​ലും താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ളി​ല്‍ നി​രാ​ശ​യി​ല്ല. തോ​ല്‍വി​ക​ളി​ല്‍ അ​മി​ത​മാ​യി ദുഃ​ഖി​ക്കു​ക​യോ വി​ജ​യ​ങ്ങ​ളി​ല്‍ നി​ല​വി​ട്ട് ആ​ഹ്ലാ​ദി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് പ​ഠി​പ്പി​ച്ച അ​മ്മ ജെ​ന്നി​ഫ​റാ​ണ് ബോ​ള്‍ട്ടി​ന്‍റെ ക​രു​ത്ത്. എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ എ​ന്നെ​ങ്കി​ലും ക​ര​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് അ​മ്മ​യു​ടെ ക​ണ്ണു​നി​റ​ഞ്ഞു ക​ണ്ട​പ്പോ​ള്‍ മാ​ത്ര​മാ​ണ്. ട്രാ​ക്കി​ലെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍ പ​രി​ധി വി​ട്ട് ത​ന്നെ ബാ​ധി​ക്കി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ സ്വ​പ്‌​നം ത​ക​ര്‍ന്ന​ടി​ഞ്ഞ ആ ​ശ​നി​യാ​ഴ്ച​യെ ഓ​ര്‍ത്ത് ഒ​രു തു​ള്ളി ക​ണ്ണീ​രു​പോ​ലും അ​ട​രാ​ന്‍ സ​മ്മ​തി​ക്കി​ല്ല. മാ​ത്ര​മ​ല്ല ജ​സ്റ്റി​ന്‍ ഗാ​ട്‌​ലി​ന്‍റെ മാ​സ്മ​രി​ക വി​ജ​യ​ത്തി​ന് അ​ഭി​ന​ന്ദ​ന​മ​റി​യി​ക്കു​ക കൂ​ടി ചെ​യ്യു​ന്നു. -ബോ​ള്‍ട്ട് പ​റ​ഞ്ഞു. വി​ജ​യ​സ്മി​ത​ത്തോ​ടെ ട്രാ​ക്ക് വി​ടാ​നാ​യി​ല്ല. എ​ങ്കി​ലും ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ ത​നി​ക്ക്…

Read More

തോറി ബോവി വേഗത്തിന്‍റെ റാണി

ലണ്ടൻ: ജസ്റ്റിൻ ഗാറ്റ്ലിൻ ബോൾട്ടിനെ പിന്നിലാക്കി വേഗകിരീടം ചൂടിയതിനു പിന്നാലെ അമേരിക്കയ്ക്ക് ഇരട്ടി മധുരം നൽകി തോറി ബോവി വേഗറാണിയായി. വനിതകളുടെ നൂറു മീറ്ററിലാണ് മറ്റ് കടുത്ത മത്സരത്തിനൊടുവിൽ ബോവി ഒന്നാമതെത്തിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ 10.85 സെക്കൻഡിലാണ് തോറി ബോവി ലക്ഷ്യം കണ്ടത്. ഐവറി കോസ്റ്റിന്‍റെ മാരി ജോസി താലുവാണ് രണ്ടാം സ്ഥാനം നേടിയത്. 10.86സെക്കൻഡിലാണ് ഐവറി താരം ഫിനിഷ് ചെയ്തത്.

Read More

ലോക ചാന്പ്യൻഷിപ്പ്: 400 മീറ്ററിൽ നിർമല സെമിയിൽ

ലണ്ടൻ: ലോക ചാന്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ ഇന്ത്യയുടെ നിർമല ഷെറോണ്‍ സെമിയിൽ. 52.01 സെക്കൻഡിൽ നാലാമതായി ഫിനിഷ് ചെയ്താണ് നിർമല സെമിയിൽ പ്രവേശിച്ചത്. ഇന്നു നടക്കുന്ന സെമിയിൽ നിർമലയുടെ കരിയറിലെ ഏറ്റവും മികച്ച സമയമായ 51.20 സെക്കൻഡിനേക്കാൾ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ താരത്തിന് ഫൈനലിൽ കടക്കാനാകൂ.  

Read More

വിടവാങ്ങലിൽ വേഗരാജാവിന് കാലിടറി; ഗാറ്റ്ലിൻ ലോകചാമ്പ്യൻ

ല​ണ്ട​ന്‍: വേ​ഗ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യ ഉ​സൈ​ന്‍ ബോ​ള്‍ട്ടിന് വിടവാങ്ങൽ മത്സരത്തിൽ കാലിടറി. ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്റർ ഫൈനൽ ബോൾട്ട് പരാജയപ്പെട്ടു. അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്ലിനാണ് ഒന്നാമതെത്തിയത്. മത്സരത്തിൽ അപ്രതീക്ഷിത പരാജയെ ഏറ്റുവാങ്ങിയ ബോൾട്ട് മൂന്നാമനായാണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ തന്നെ ക്രി​സ്റ്റ്യ​ന്‍ കോ​ള്‍മാ​നാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഗാറ്റ്ലിൻ 9.92 സെക്കന്‍റിൽ ഫിനിഷ് ചെയ്തപ്പോൾ കോൾമാൻ 9.95 സെക്കന്‍റിലും ബോൾട്ട് 9.96 സെക്കന്‍റിലുമാണ് ഫിനിഷ് ചെയ്തത്. നേരത്തെ, റി​ക്കാ​ര്‍ഡ് സ്ഥാ​പി​ച്ചു കൊ​ണ്ട് വി​ര​മി​ക്കും എ​ന്നായിരുന്നു ബോൾട്ട് ആ​രാ​ധ​ക​രോ​ട് വാ​ഗ്ദാ​നം ചെ​യ്തി​രുന്നത്. എന്നാൽ, മത്സരത്തിനു മുൻപ തന്നെ ബോ​ള്‍ട്ടി​ന്‍റെ ഫോ​മി​നെ​ക്കു​റി​ച്ചാ​ണ് ആ​രാ​ധ​ക​ർ ഉത്കണ്ഠയറിയിച്ചിരുന്നു. ക​ഴി​ഞ്ഞ​മാ​സം മോ​ണ​ക്കോ​യി​ല്‍ ന​ട​ന്ന ഡ​യ​മ​ണ്ട് ലീ​ഗി​ല്‍ 9.95 സെ​ക്ക​ൻഡിലാണ് ബോൾട്ട് 100 മീ​റ്റ​ര്‍ ഓ​ടി​ത്തീ​ര്‍ത്തത് എന്നതായിരുന്നു ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നത്. ജ​മൈ​ക്ക​ന്‍ താ​ര​ത്തി​ന്‍റെ 100 മീ​റ്റ​റി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വേ​ഗ​ത ഇ​താ​യി​രു​ന്നു. എന്നാൽ, 9.58…

Read More

മെന്‍ഡിസിന് സെഞ്ചുറി, ലങ്ക പൊരുതുന്നു

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഫോളോഓണ്‍ ചെയ്ത ലങ്ക മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്. രണ്ടു ദിവസത്തെ കളിയും എട്ടു വിക്കറ്റും ശേഷിക്കെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 230 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. മൂന്നാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയ കുശാല്‍ മെന്‍ഡിസിന്റെ (110) പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്ക് തുണയായത്. ഓപ്പണര്‍ ദിമുത് കരുണരത്‌നെ 92 റണ്‍സുമായി ക്രീസിലുണ്ട്. അതിശക്തമായി മുന്നോട്ടുപോകുകയായിരുന്ന കരുണരത്‌ന-മെന്‍ഡിസ് കൂട്ടുകെട്ട് പൊളിച്ചത് ഹര്‍ദിക് പാണ്ഡ്യയാണ്. വൃദ്ധിമാന്‍ സാഹയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് മെന്‍ഡിസ് കൂടാരം കയറിയത്.

Read More

ഹീറ്റ്സിൽ ഒന്നാമനായി ഉസൈൻ ബോൾട്ട്

ല​ണ്ട​ന്‍: ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ 100 മീ​റ്റ​ർ ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​നാ​യി ഉ​സൈ​ൻ ബോ​ൾ​ട്ട് സെ​മി​യി​ലെ​ത്തി. 100 മീ​റ്റ​റി​ൽ മോ​ശം തു​ട​ക്ക​ത്തി​ലും 10.07 സെ​ക്ക​ൻ​ഡി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ആ​റാം ഹീ​റ്റ്സി​ൽ ബോ​ൾ​ട്ട് ഒ​ന്നാ​മ​നാ​യ​ത്. എ​ന്നാ​ൽ 100 മീ​റ്റ​ർ ഹീ​റ്റ്സി​ലെ മി​ക​ച്ച സ​മ​യം കു​റി​ച്ച​ത് ജ​മൈ​ക്ക​ൻ താ​രം ജൂ​ലി​യ​ൻ ഫോ​ർ​ട്ടെ​യാ​ണ്. മൂ​ന്നാം ഹീ​റ്റ്സി​ൽ 9.99 സെ​ക്ക​ൻ​ഡ‍ി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഫോ​ർ​ട്ടെ മു​ന്നേ​റി​യ​ത്.  

Read More