മാഡ്രിഡ്: പണം മോഹിച്ചല്ല താൻ ബാഴ്സലോണ വിട്ടതെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. പണം മോഹിച്ചാണ് പിഎസ്ജിയിലേക്ക് മാറിയതെന്നാണ് ആളുകൾ കരുതുന്നത്. ഇത് തന്നെ വേദനിപ്പിക്കുന്നതായും നെയ്മർ പറഞ്ഞു. കൈമാറ്റക്കരാറുകളിലെ ലോക റിക്കാർഡ് തുകയായ 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മർ ബാഴ്സ വിട്ടത്. പിഎസ്ജിയിൽനിന്ന് ഒരു വർഷം നെയ്മർക്ക് 45 ദശലക്ഷം യൂറോ പ്രതിഫലമായി ലഭിക്കും. ശനിയാഴ്ച നടക്കുന്ന ആദ്യ ലീഗ് മത്സരത്തിന് നെയ്മർ തയാറെടുത്തു കഴിഞ്ഞതായി പിഎസ്ജി ചെയർമാൻ നാസർ അൽ ഖലൈഫി പറഞ്ഞു. നെയ്മർക്ക് മുടക്കിയ തുക ക്ലബിന് ഒരു ഭാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു ക്ലബിൽനിന്നും നെയ്മർക്ക് ഇതിലും കൂടുതൽ തുക ലഭിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ബാഴ്സയില്‍നിന്ന് പിഎസ്ജിയിലേക്കുള്ള കൂടുമാറ്റം പൂർത്തിയായിരുന്നു. പിഎസ്ജിയിൽനിന്ന് കൈമാറ്റത്തുക ബാഴ്സ നേരിട്ടുവാങ്ങിയാണ് നടപടി പൂർത്തിയാക്കിയത്. നേരത്തെ ലാ ലിഗ അധികൃതർ പണം കൈമാറ്റം സംബന്ധിച്ച്…
Read MoreCategory: Sports
കേരള ടസ്കേഴ്സിന് വീണ്ടും പ്രതീക്ഷ
കൊച്ചി : ഐപിഎൽ മത്സരങ്ങളിൽ കേരളത്തിന്റെ ടീമായ കേരള ടസ്കേഴ്സിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ലോധ കമ്മിറ്റി മുന്‍പാകെ ഉന്നയിക്കാൻ ഹൈക്കോടതി നിർദേശം. കേരള ടസ്കേഴ്സിനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർജി ഹൈക്കോടതി തീർപ്പാക്കി. മുനന്പം സ്വദേശി യുകെ സതീഷ് കുമാർ, കാക്കനാട് സ്വദേശി മനു ജോസഫ് എന്നിവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഐപിഎലിൽ നിന്ന് കേരള ടസ്കേഴ്സിനെ ഒഴിവാക്കിയ ബിസിസിഐയുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.
Read Moreറെഡി ടു ബ്രേക് റിക്കാര്‍ഡ്സ്; അത്ലറ്റിക്സ് ലോകചാന്പ്യൻഷിപ്പിന് ഇന്നു തുടക്കം
ലണ്ടന്‍: കായികങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന അത്ലറ്റിക്സിന്റെ ലോകപോരാട്ടത്തിന് ഇന്നു തുടക്കം. അത്ലറ്റിക്സ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യവെടി മുഴങ്ങുമ്പോള്‍ ഇതിഹാസങ്ങളുടെ അവസാന അങ്കത്തിലാകും ഏവരുടെയും ശ്രദ്ധ. ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന് ഉസൈന്‍ ബോള്‍ട്ടും ഏറ്റവും മികച്ച ദീര്‍ഘദൂര ഓട്ടക്കാരനും ലണ്ടന്‍ മീറ്റോടെ ട്രാക്കില്‍നിന്നു വിടവാങ്ങും. ലണ്ടനിലെ പ്രശസ്തമായ സ്ട്രാറ്റ്ഫോഡ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ തുടങ്ങുന്ന ലോകചാമ്പ്യന്‍ഷിപ്പിന്റെ 16-ാം പതിപ്പിന്റെ മുദ്രാവാക്യം ‘റെഡി ടു ബ്രേക് റിക്കാര്‍ഡ്സ്’ എന്നാണ് . കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതു നാലാം തവണയാണ് ലണ്ടനില്‍ ലോകചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ആയിരത്തിലേറെ അത്ലറ്റുകള് പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയില്‍നിന്നാണ് ഏറ്റവുമധികം പേരെത്തുന്നത്; 167. ആതിഥേയരായ ബ്രട്ടനില്നിന്ന് 92ഉം ജമൈക്കയില്‍നിന്ന് 63 പേരും കെനിയ, ചൈന എന്നീ രാജ്യങ്ങളില്‍നിന്ന് 50 പേര് വീതവും പങ്കെടുക്കും. അഫ്ഗാനിസ്ഥാന്, അന്‍ഡോറ, അല്‍ബേനിയ, അംഗോള, അര്‍മേനിയ, മാലി, മാള്‍ട്ട, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഓരോ…
Read Moreദേവേന്ദ്ര ജജാരിയയ്ക്കും സർദാർ സിംഗിനും ഖേൽരത്ന
ന്യൂഡൽഹി: ശാരീരിക പരിമിതികൾ മറികടന്ന് കായിക ലോകത്ത് നേട്ടങ്ങൾ കൊയ്ത ദേവേന്ദ്ര ജജാരിയയ്ക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം. പാരാലിന്പിക്സിൽ രണ്ടു തവണ സ്വർണമെഡൽ ജേതാവായ ജജാരിയ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ്. മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗിനും കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേൽരത്ന ലഭിച്ചു. ജാവലിൻ ത്രോയിൽ അപൂർവ സുവർണ നേട്ടം കൈരവിച്ച ദേവേന്ദ്ര ജജാരിയയെ റിട്ടയേർഡ് ജസ്റ്റീസ് സി.കെ. താക്കൂർ അധ്യക്ഷനായ കമ്മിറ്റി ഖേൽരത്ന പുരസ്കാരത്തിനായി നിസംശയം തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമതായാണു സർദാർ സിംഗിനെ പരിഗണിച്ചതെങ്കിലും പിന്നീട് പുരസ്കാരും ഇരുവർക്കും നൽകാൻ തീരുമാനിച്ചു. പുരസ്കാര പ്രഖ്യാപനങ്ങൾ പിന്നീട് കേന്ദ്ര കായിക മന്ത്രാലയം ഒൗദ്യോഗികമായി പ്രഖ്യാപിക്കും. പി.ടി. ഉഷ, വിരേന്ദർ സെവാഗ് എന്നിവരും സമിതി അംഗങ്ങളാണ്. ക്രിക്കറ്റ് താരങ്ങളായ ചേതേശ്വർ പൂജാര, ഹർമൻ പ്രീത് കൗർ എന്നിവർ ഉൾപ്പടെ…
Read Moreഷറപ്പോവയ്ക്ക് വീണ്ടും തിരിച്ചടി; സ്റ്റാൻഫോർഡിൽനിന്ന് പരിക്കേറ്റ് മടങ്ങി
കാലിഫോർണിയ: വിലക്കിനു ശേഷം കളത്തിൽ തിരിച്ചെത്തിയ റഷ്യൻ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവയ്ക്ക് പരിക്കിന്റെ രൂപത്തിൽ വീണ്ടും തിരിച്ചടി. പരിക്കിനെ തുടർന്ന് സ്റ്റാൻഫോർഡ് ക്ലാസിക്കിൽനിന്ന് ഷറപ്പോവ പുറത്തായി. സ്റ്റാൻഫോർഡ് ക്ലാസിക്ക് രണ്ടാം റൗണ്ട് മത്സരത്തിൽ യുക്രൈൻ താരം ലീസിയ സുർൻകോയുമായുള്ള മത്സരത്തിനിടെയാണ് ഷറപ്പോവ കൈക്കു പരിക്കേറ്റ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയത്. തിങ്കളാഴ്ച ഷറപ്പോവ ജെന്നിഫർ ബ്രാഡിയെ പരാജയപ്പെടുത്തിയിരുന്നു. സ്റ്റാൻഫോർഡിൽ ഷറപ്പോവയ്ക്കു പിഴച്ചപ്പോൾ ഗാർബിനെ മുഗുറുസ ജയിച്ചുകയറി. അമേരിക്കയുടെ കയ്ല ഡേയെയാണ് മുഗുറുസ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു ജയം. സ്കോർ: 6-2, 6-0.
Read Moreകൂടൊഴിയുന്ന കാനറിയുടെ തുകയിൽ ഉടക്ക്..!
ബാഴ്സലോണ: ബ്രസീൽ താരം നെയ്മറുടെ പിഎസ്ജിയിലേക്കുള്ള കൂടുമാറ്റം അനിശ്ചിതത്വത്തിൽ. താരത്തിന്റെ കൈമാറ്റത്തുക ലാ ലിഗ നിഷേധിച്ചു. ബൈ ഔട്ട് ക്ലോസ് തുകയായ 222 ദശലക്ഷം യൂറോ നൽകാനുള്ള നെയ്മറിന്റെ അഭിഭാഷകരുടെ ശ്രമം ലാ ലിഗ അധികൃതർ നിഷേധിക്കുകയായിരുന്നു. ബാഴ്സയുമായി 2021 വരെ കരാറുള്ള നെയ്മർ ക്ലബ് വിടുകയാണെങ്കിൽ വാങ്ങുന്ന ക്ലബ് ലാ ലിഗ വഴി ബാഴ്സലോണയ്ക്ക് ബൈ ഔട്ട് ക്ലോസ് തുക നൽകണമെന്നാണ് നിയമം. യുവേഫയുടെ സാമ്പത്തിക ചട്ടങ്ങൾ പാലിക്കാത്ത പിഎസ്ജി നൽകുന്ന തുക സ്വീകരിക്കില്ലെന്ന് ലാ ലിഗ അധികൃതരുടെ നിലപാട്. മൂന്നു വർഷ കാലയളവിൽ 30 ദശലക്ഷം യൂറോയിലേറെ നഷ്ടമുണ്ടാക്കിയ ക്ലബുൾക്കാണ് യുവേഫ സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2014 ൽ ഇതേ പ്രശ്നത്തിൽ പിഎസ്ജിക്ക് യുവേഫ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Read Moreനെയ്മർ പിഎസ്ജിയിലേക്ക്, വില 2956,80,000 രൂപ !
പാരീസ്: പാര്‍ക്ക് ഡെ പ്രിന്‍സസ് സ്റ്റേഡിയത്തില്‍ നെയ്മറുടെ ബൂട്ടുകള്‍ ഇനി നൃത്തംവയ്ക്കും. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ ബ്രസീലിന്റെ അദ്ഭുത താരം ബാഴ്സ വിട്ടു. നെയ്മറുടെ പുതിയ തട്ടകം ഇനി ഫ്രഞ്ച് ക്ലബ് പാരീ സാന്‍ ഷര്മെയ്ന്. മൂക്കത്ത് വിരല്‍ വയ്ക്കുന്ന തുകയ്ക്കാണ് നെയ്മര്‍ പിഎസ്ജിയില്‍ ചേക്കേറുന്നത്. 19.6 കോടി പൗണ്ടിനാണ് (ഏകദേശം 1646 കോടി രൂപ) നെയ്മര്‍ ലീഗ് വണ്‍ ടീമിലേക്ക് ചേക്കേറുന്നത്. നെയ്മറെ വാങ്ങുന്നതിന് പിഎസ്ജി മുടക്കേണ്ട തുകയാണിത്. തുക ബാഴ്സയ്ക്ക് ഒരുമിച്ചു നല്‍കുകയും വേണം. ഇതോടെ ലോകത്തെ ഏറ്റവും വലിയ താരക്കൈമാറ്റം നെയ്മറുടേതാകും. തീര്‍ന്നില്ല, ആറു വര്‍ഷത്തേക്കുള്ള കരാറില്‍ നെയ്മര്‍ക്ക് പിഎസ്ജി നല്‍കേണ്ട തുക 15.6 കോടി പൗണ്ടാണ്, ഏകദേശം 1313 കോടി രൂപ. നെയ്മറുടെ വാങ്ങലുമായി ബന്ധപ്പെട്ട് പിഎസ്ജി ആകെ മുടക്കുന്നത് 35.2 കോടി പൗണ്ട്, അതായത് 2956…
Read Moreവിരമിക്കലിന് സ്പ്രിന്റ് ഇതിഹാസം ബോൾട്ട് ഒരുങ്ങി
ലണ്ടന്‍: പതിനാറാമത് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് നാളെ ലണ്ടനില്‍ തുടക്കമാകും. ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ വിരമിക്കലിന് സാക്ഷിയാകുന്ന മേള എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. തന്റെ കരിയറിലെ അവസാന മേളയില്‍ ഒരിക്കല്‍ കൂടി ട്രാക്കില്‍ തിളങ്ങാനുള്ള തീരുമാനവുമായാണ് താരം വരുന്നത്. തന്റെ സുവര്‍ണ ഇനമായ 100 മീറ്ററില്‍ ബോള്‍ട്ട് മാറ്റുരയ്ക്കും. കിരീടം തന്റെ ശിരസ്സില്‍ നിലനിര്‍ത്തിക്കൊണ്ടാവും വിടവാങ്ങല്‍ എന്ന് ബോള്‍ട്ട് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യക്കു വേണ്ടി 24 അത്ലറ്റുകൾ മാറ്റുരയ്ക്കും. ബോള്‍ട്ടിന്റെ ഇത്തവണത്തെ സീസണ് ആരംഭിച്ചത് മന്ദഗതിയിലായിരുന്നു. മോണക്കോ ഡയമണ്ട് ലീഗില്‍ രണ്ടു തവണ 10 സെക്കന്റില്‍ കൂടുതല്‍ സമയമെടുത്താണ് താരം ഫിനിഷ് ചെയ്തത്. പക്ഷേ കഠിന പരിശീലനത്തിനൊടുവില്‍ ഞാൻ ഫോം വീണ്ടെടുത്തു. എറ്റവുമൊടുവില്‍ 9.95 സെക്കന്റില്‍ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞു. ശരിയായ ദിശയിലാണ് എന്റെ പരിശീലനം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉസൈന്‍ ബോള്‍ട്ടിനെ…
Read Moreന്യൂസിലൻഡ് ഓപ്പൺ: പ്രണോയ് പ്രീക്വാർട്ടറിൽ
ഓക്ലന്‍ഡ്: മലയാളിയായ എച്ച്. എസ്. പ്രണോയിയും പാരുപള്ളി കശ്യപും ജൈത്രയാത്ര തുടരുന്നു. ന്യൂസിലന്‍ഡ് ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റൺ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിൽ ഇരുവരും പ്രവേശനം നേടി. കഴിഞ്ഞ മാസം നടന്ന യുഎസ് ഓപ്പണ്‍ ജേതാവാണ് പ്രണോയ്. കോമണ്‍വെല്‍ത്ത് ചാമ്പ്യനായ കശ്യപ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തിയിരുന്നു. പ്രണോയ് ഇന്തോനേഷ്യന്‍ താരം അബ്ദുള്‍ ഖോലികിനെയാണ് തോല്പിച്ചത്. കശ്യപ് ന്യൂസിലന്‍ഡിന്റെ ഓസ്കര് ഗോയെ തോല്പിച്ചാണ് ഫൈനലിലെത്തിയത്. സൗരഭ് വര്‍മയും സിറില്‍ വര്‍മയും പ്രീക്വാര്‍ട്ടറില്‍ പ്രവേശനം നേടിയിട്ടുണ്ട്.
Read Moreഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍ പട്ടികയില്‍ ജഡേജ ഒന്നാമത്
ദുബായ്: ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍ പട്ടികയില്‍ ഒന്നാമത്. രവിചന്ദ്രന്‍ അശ്വിനും രംഗണ ഹെറാത്തും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. ബാറ്റിംഗ് റാങ്കിംഗില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അഞ്ചാമതാണ്. നാലാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കില്‍. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് താരം ജോ റൂട്ട്, കിവീസ് താരം കെയ്ന്‍ വില്യംസണ് എന്നിവരാണ് ആദ്യ മൂന്ന് റാങ്കുകളില്‍. ഓള്‍റൗണ്ടര്‍ പട്ടികയില്‍ ജഡേജയും അശ്വിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ഓപ്പണര്‍ ശിഖര്‍ ധവാന് മുപ്പത്തിയൊന്‍പതാം റാങ്കിലാണ്.നേരത്തെ 60 ആയിരുന്നു ധവാന്റെ റാങ്ക്. ഇന്നലെയാണ് ഐസിസി റാങ്ക് പട്ടിക പുറത്തു വിട്ടത്.
Read More