നിക്കാഹിന് പിന്നാലെ ഷഹിന് ഐഎസ്എല്‍ വിളിയെത്തി

ഇന്ത്യന്‍ സൂപ്പര്‍ലീഗ് നാലാം സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ വലകാക്കാനൊരുങ്ങുന്ന ഷഹിന്‍ലാലിന്റെ ജീവിതത്തിലെ മികച്ച സമയമാണിത്. ജീവിതംതൊട്ട രണ്ടു കരാറുകളിലാണ് കഴിഞ്ഞദിവസം ഈ ഗോള്‍കീപ്പര്‍ ഒപ്പുവെച്ചത്. കോഴിക്കോട് നന്മണ്ട സ്വദേശിയായ സര്‍ജത നസ്‌റിനെ ജീവിതപങ്കാളിയാക്കി വിവാഹക്കരാറിലും ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കായി ഒപ്പുവെച്ചതും അടുത്തടുത്ത ദിവസങ്ങളിലായതോടെ ഷഹിന്‍ലാലിന്‍െറ സന്തോഷത്തിന് ഇരട്ടി തിളക്കമായി. നിക്കാഹിന്‍െറ പിറ്റേ ദിവസമാണ് ഷഹിന്‍ ഡ്രാഫ്റ്റില്‍ ഒപ്പുവെക്കാന്‍ മുംബൈയിലെത്തിയത്. ചെന്നൈ സിറ്റിക്കുവേണ്ടി ഐ ലീഗില്‍ വലകാത്ത ഷഹിന്‍ലാലിനെ എട്ടുലക്ഷം രൂപക്കാണ് ചെന്നൈയിന്‍ സ്വന്തമാക്കിയത്. ഐഎസ്എല്ലില്‍ ആദ്യമായാണ് ഷഹിന്‍ എത്തുന്നത്. ഐ ലീഗില്‍ നാല് സീസണില്‍ വിവ കേരളക്കും മൂന്ന് സീസണില്‍ പുണെ എഫ്‌സിക്കും ഒരു സീസണില്‍ ഭാരത് എഫ്.സിക്കുവേണ്ടിയും ഷഹിന്‍ലാല്‍ വലകാത്തിരുന്നു.

Read More

ഇ​തും സ്ത്രീ​പീ​ഡ​നം: ഇ​നി ദൃശ്യമാ​ധ്യ​മ​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ വ​രി​ല്ല

കോ​ട്ട​യം: ത​നി​ക്കെ​തി​രേ ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി മാ​ധ്യ​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന പ​രാ​മ​ര്‍ശ​ങ്ങ​ള്‍ സാ​ധാ​ര​ണ​ക്കാ​രി​യാ​യ മ​ല​യാ​ളി സ്ത്രീ ​എ​ന്ന നി​ല​യ്ക്ക് സ്ത്രീ ​പീ​ഡ​ന​മാ​ണെ​ന്ന് പി.​ടി. ഉ​ഷ. പി.​യു. ചി​ത്ര​യെ ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ടീ​മി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നു പി​ന്നി​ല്‍ താനാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ര​വെ​യാ​ണ് അ​വ​ര്‍ ഇ​ത്ത​ര​ത്തി​ലൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ഷ​യു​ടെ പ്ര​സ്താ​വ​ന​യു​ടെ പൂ​ര്‍ണ​രൂ​പം- മ​ല​യാ​ള​ത്തി​ലെ ദ്യ​ശ്യ മാ​ധ്യ​മ​രം​ഗ​ത്തെ മൂ​ല്യ​ച്യു​തി​യും അ​തി​രു ക​ട​ന്ന വ്യ​ക്തി​ഹ​ത്യ​യും സ​ത്യ​വി​രു​ദ്ധ ച​ര്‍ച്ച​ക​ളും റി​പ്പോ​ര്‍ട്ടു​ക​ളും എ​ന്നെ​പ്പോ​ലെ സാ​ധാ​ര​ണ​ക്കാ​രി​യാ​യ മ​ല​യാ​ളി സ്ത്രീക്ക് ​സ്ത്രീ പീ​ഡ​ന​മാ​യി​ട്ടാ​ണ് അ​നു​ഭ​വ​വേ​ദ്യ​മാ​കുന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ അ​സ​ഹ്യ​മാ​യ ദൃ​ശ്യ​മാ​ധ്യ​മ പീ​ഡ​നം ചെ​റി​യ കാ​ര്യ​ങ്ങ​ളി​ല്‍ ദുഃ​ഖി​ക്കു​ക​യും അ​തു​പോ​ലേ സ​ന്തോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന എ​ന്നി​ലെ സ്ത്രീ​ക്ക് സ​ഹി​ക്കാ​വു​ന്ന​തി​ല്‍ അ​പ്പു​റ​ത്താ​ണ് . വൃ​ദ്ധ​യാ​യ മാ​താ​വി​നും ഭ​ര്‍ത്താ​വി​നും സ​ഹോ​ദ​രി സ​ഹോ​ദ​ര​ന്മാ​ര്‍ക്കും ഏ​ക​മ​ക​നോ​ടു​മൊ​പ്പം മ​നഃ​സ​മാ​ധാ​ന​ത്തോ​ടും സ​ന്തോ​ഷ​ത്തോ​ടും കൂടി ഇ​നി​യു​ള്ള കാ​ലം ജീ​വി​ക്ക​ണം എ​ന്നു​ണ്ട് .അ​തി​നാ​ല്‍ അ​സ​ഹ്യ​മാ​യ ദൃ​ശ്യ മാ​ധ്യ​മ പീ​ഡ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പി.​ടി. ഉ​ഷ​യെ​ന്ന ഞാ​ന്‍ ഇ​ന്ന് മു​ത​ല്‍…

Read More

വീണ്ടും നെയ്മർ: ബാഴ്സയ്ക്കു ജയം

വാ​ഷിംഗ്ട​ണ്‍: ബാ​ഴ്സ​ലോ​ണ വി​ട്ട് പാ​രി സാ​ൻ ഷ​ർ​മെ​യ്നി​ൽ ചേ​ക്കേ​റു​ക​യാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ക്കി​ട​യി​ല്‍ ഗോ​ളി​ലൂ​ടെ മ​റു​പ​ടി​യു​മാ​യി ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​ര്‍. സ്പാ​നി​ഷ് ലീ​ഗ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​മ്പ്യ​ൻ​സ് ക​പ്പി​ൽ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ​തി​രേ​യാ​ണ് നെ​യ്മ​ര്‍ ഗോ​ള്‍ നേ​ടി​യ​ത്. നെ​യ്മ​റി​ന്‍റെ ഒ​റ്റ ഗോ​ളി​ല്‍ ബാ​ഴ്സ​ലോ​ണ വി​ജ​യി​ച്ചു. വാ​ഷിം​ഗ്ട​ണി​ലെ ഫെ​ഡ് എ​ക്സ് ഫീ​ല്‍ഡി​ല്‍ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ എം​എ​സ്എ​ൻ ത്രയം ​ബാ​ഴ്സ​യു​ടെ ആ​ക്ര​മ​ണം ന​യി​ച്ചു. 31-ാം മി​നി​റ്റി​ലാ​ണ് ബ്ര​സീ​ല്‍ താ​ര​ത്തി​ന്‍റെ വി​ജ​യ​ഗോ​ള്‍ പി​റ​ന്ന​ത്. യു​ണൈ​റ്റ​ഡ് റൈ​റ്റ് ബാ​ക് അ​ന്‍റോ​ണി​യോ വ​ല​ന്‍സി​യ​യ്ക്കു പ​റ്റി​യ അ​ബ​ദ്ധം മു​ത​ലാ​ക്കി നെ​യ്മ​ര്‍ ബാ​ഴ്സ​യെ മു​ന്നി​ലെ​ത്തി​ച്ചു.

Read More

അ​ര്‍ജു​ന​യും ഖേ​ല്‍ ര​ത്‌​ന​യും തീ​രു​മാ​നി​ക്കാ​ന്‍ ഉ​ഷ​യും

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തെ മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ള്‍ക്കു ന​ല്‍കു​ന്ന ഖേ​ല്‍ ര​ത്‌​ന, അ​ര്‍ജു​ന അ​വാ​ര്‍ഡു​ക​ള്‍ തീ​രു​മാ​നി​ക്കു​ന്ന ക​മ്മി​റ്റി​യി​ല്‍ ഒ​ളി​മ്പ്യ​ന്‍ പി.​ടി. ഉ​ഷ​യും മു​ന്‍ ക്രി​ക്ക​റ്റ് താ​രം വി​രേ​ന്ദ​ര്‍ സെ​വാ​ഗും. റി​ട്ട. ജ​സ്റ്റീ​സ് സി.​കെ. താ​ക്ക​ര്‍ ചെ​യ​ര്‍മാ​നാ​യ ക​മ്മി​റ്റി ഓ​ഗ​സ്റ്റ് മൂ​ന്നി​ന് യോ​ഗം ചേ​ര്‍ന്ന് അ​വാ​ര്‍ഡ് ജേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കും. മു​കു​ന്ദ് ഖി​ലേ​ക​ര്‍ (ബോ​ക്‌​സിം​ഗ്), സു​നി​ല്‍ ദ​ബാ​സ് (ക​ബ​ഡി), എം.​ആ​ര്‍. മി​ശ്ര (ജേ​ര്‍ണ​ലി​സ്റ്റ്), എ​സ്. ക​ണ്ണ​ന്‍ (ജേ​ര്‍ണ​ലി​സ്റ്റ്), സ​ഞ്ജീ​വ് കു​മാ​ര്‍ (ജേ​ര്‍ണ​ലി​സ്റ്റ്), ല​ത മാ​ധ​വി (പാ​രാ അ​ത്‌​ല​റ്റ്), അ​നി​ല്‍ ഖ​ന്ന (കാ​യി​ക ഭ​ര​ണ​ക​ര്‍ത്താ​വ്), ഇ​ഞ്ജ​ട്ടി ശ്രീ​നി​വാ​സ (ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍, സാ​യ്), ര​ണ്‍വീ​ര്‍ സിം​ഗ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം) എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള മ​റ്റം​ഗ​ങ്ങ​ള്‍.

Read More

വ​നി​താ ക്രി​ക്ക​റ്റി​ലും ഐ​പി​എ​ല്‍ വ​ന്നേ​ക്കാം: മി​താ​ലി രാ​ജ്

മും​ബൈ: അ​ധി​കം താ​മ​സി​യാ​തെ വ​നി​താ ക്രി​ക്ക​റ്റി​ലും ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് പോ​രാ​ട്ടം പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ഫൈ​ന​ലി​ലെ​ത്തി​യ ഇ​ന്ത്യ​യു​ടെ നാ​യി​ക മി​താ​ലി രാ​ജ്. മി​ക​ച്ച പോ​രാ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ മി​താ​ലി വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വേ​യാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ആ​ഭ്യ​ന്ത​ര താ​ര​ങ്ങ​ള്‍ക്ക് വ​ള​രാ​ന്‍ മി​ക​ച്ച പാ​ത​യൊ​രു​ക്കു​ന്ന​തി​ന് ഐ​പി​എ​ലി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നു വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് എ​ല്ലാ​വ​രും പു​റ​ത്തെ​ടു​ത്ത​ത്. ഇം​ഗ്ല​ണ്ടി​നെ​യും ഓ​സീ​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി. ഈ ​ടീ​മി​നെ ഓ​ര്‍ത്ത് താ​ന്‍ അ​ഭി​മാ​നം കൊ​ള്ളു​ന്ന​താ​യി മി​താ​ലി പ​റ​ഞ്ഞു. ടീ​മി​ലു​ള്ള 15 പേ​രും ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ചെ​ന്നും ആരാധകരുടെ പിന്തുണ ആവേശം കൊള്ളിച്ചുവെന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ​ക്കു കി​രീ​ടം ന​ഷ്ട​പ്പെ​ട്ട​ത്.

Read More

ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കാ​മെ​ന്ന് കാ​യി​ക മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ല​ണ്ട​ൻ ലോ​ക അ​ത്ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ടീ​മി​ൽ​നി​ന്നു പി.​യു.​ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കാ​യി​ക മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വം അ​വ​സാ​നം വ​രെ മ​റ​ച്ചു​വ​ച്ച​ത് ശ​രി​യാ​യി​ല്ല. മാ​ന​ദ​ണ്ഡം മ​റി​ക​ട​ന്നും പ​ല​രും മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന സം​ശ​യി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് കാ​യി​ക മ​ന്ത്രി പ​റ​ഞ്ഞു. ഭു​വ​നേ​ശ്വ​റി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ അ​ത്ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 1500 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി ല​ണ്ട​ൻ ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു യോ​ഗ്യ​ത നേ​ടി​യ​ശേ​ഷ​മാ​ണ് ചി​ത്ര​യെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള താ​ര​ങ്ങ​ളു​ടെ എ​ൻ​ട്രി സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ചു. 24 അം​ഗ ടീ​മി​നെ തീ​രു​മാ​നി​ച്ച പ​ട്ടി​ക​യി​ൽ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ മൂ​ന്നു പേ​രി​ല്ല. ചി​ത്ര​യ്ക്കൊ​പ്പം സു​ധാ സിം​ഗും അ​ജ​യ്കു​മാ​ർ സ​രോ​ജും ടീ​മി​ൽ​നി​ന്നു പു​റ​ത്താ​യി. ഇ​രു​പ​തി​ന് ത​യാ​റാ​ക്കി​യ ടീം ​പ​ട്ടി​ക പു​റ​ത്ത് വി​ട്ട​ത് 23 ന് ​രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു.…

Read More

പ​രി​ക്കി​ന്‍റെ ക​ളി; ജോ​ക്കോ​വി​ച്ച് ഈ ​വ​ർ​ഷം മ​ത്സ​ര​ത്തി​നി​ല്ല

ബെ​ൽ​ഗ്രേ​ഡ്: മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നോ​വാ​ക് ജോ​ക്കോ​വി​ച്ച് ഈ ​വ​ർ​ഷം ഇ​നി ക​ള​ത്തി​ലി​റ​ങ്ങി​ല്ല. കൈ​മു​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് വി​ല്ല​നാ​യ​ത്. ക​ഴി​ഞ്ഞ​വിം​ബി​ൾ​ഡ​ൺ ക്വാ​ർ​ട്ട​റി​ൽ ടോ​മ​സ് ബെർ‌​ഡി​ക്കി​നെ​തി​രാ​യ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​തെ ജോ​ക്കോ​വി​ച്ച് ക​ളം​വി​ട്ടി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ 18 മാ​സ​മാ​യി കൈ​മു​ട്ടി​ലെ പ​രി​ക്ക് ത​ന്നെ വി​ടാ​തെ​ പി​ന്തു​ട​രു​ക​യാ​യി​രു​ന്നെ​ന്ന് ജോ​ക്കോ​വി​ച്ച് പ​റ​ഞ്ഞു.  

Read More

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ളി​​​മി​​​ക​​​വ് മാ​​​ത്രം പരിഗണിച്ച് എന്ന് ബ്ലാ​​​സ്റ്റേ​​​ഴ്സ് കോ​​​ച്ച്

കൊ​​​ച്ചി : കേ​​​ര​​​ള​​​ത്തി​​​ന്‍റെ കൊ​​​ന്പ​​ൻ​​മാ​​രാ​​​യ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നു​​വേ​​​ണ്ടി പ​​​ന്തു ത​​​ട്ടാ​​​നാ​​​യി ഡ്രാ​​​ഫ്റ്റി​​​ൽ നി​​​ന്നു സ്വ​​​ന്ത​​​മാ​​​ക്കി​​​യ താ​​​ര​​​ങ്ങ​​​ളി​​​ൽ ഏ​​​റെ​​​യും വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​യു​​മാ​​യി ഹെ​​​ഡ് കോ​​​ച്ച് റെ​​​നി മ്യൂ​​​ള​​​ൻ​​​സ്റ്റീ​​​ൻ. ഡ്രാ​​​ഫ്റ്റ് സ​​​മ​​​യ​​​ത്ത് താ​​​ര​​​ങ്ങ​​​ളു​​​ടെ ക​​​ളി​​​മി​​​ക​​​വാ​​​ണ് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ൽ വി​​​ളി​​​ച്ചു​​ചേ​​​ർ​​​ത്ത ആ​​​ദ്യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. കൃ​​​ത്യ​​​മാ​​​യ ആ​​​സൂ​​​ത്ര​​​ണം ന​​​ട​​​ത്തി​​​യാ​​​ണ് മും​​​ബൈ​​​യി​​​ൽ പ്ലെ​​യ​​​ർ ഡ്രാ​​​ഫ്റ്റി​​​നെ​​​ത്തി​​​യ​​​ത്. ക​​​ളി​​​ക്കാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്പോ​​​ൾ അ​​​വ​​​ർ എ​​​വി​​​ടെ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണെ​​​ന്ന് താ​​​ൻ നോ​​​ക്കി​​​യി​​​ല്ല. മേ​​ൻ​​മ ​മാ​​​ത്ര​​​മാ​​​ണ് ശ്ര​​​ദ്ധി​​​ച്ച​​​ത്. ഡ്രാ​​​ഫ്റ്റി​​​ൽ എ​​​ത്തി​​​ച്ച 13 താ​​​ര​​​ങ്ങ​​​ളി​​​ൽ എ​​​ട്ടും വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​ണ​​​ല്ലോ എ​​​ന്ന ചോ​​​ദ്യം അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ച് തോ​​​ങ്ബോ​​​യ് സി​​​ങ്തോയോടു മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ചോ​​​ദി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു റെ​​​നി​​​യു​​​ടെ മ​​​റു​​​പ​​​ടി. ആ​​​ദ്യ​​ഇ​​ല​​വ​​നി​​ൽ ക​​​ളി​​​ക്കാ​​​ൻ പ​​​റ്റു​​​ന്ന താ​​​ര​​​ങ്ങ​​​ളാ​​​ണ് നി​​​ല​​​വി​​​ൽ ടീ​​​മി​​​ലു​​​ള്ള​​​ത്. വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡ് ക്ല​​​ബി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ളാ​​​ണു താ​​​ൻ. അ​​​വി​​​ടെ ക​​​ളി​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്ന​​​ത് അ​​​വ​​​ർ എ​​​വി​​​ടെ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് എ​​​ന്നു നോ​​​ക്കി​​​യാ​​​യി​​​രു​​​ന്നി​​​ല്ല. ക​​​ഴി​​​വും…

Read More

ലോ​ക വേ​ദി​യി​ൽ ഓ​ടി​ക്കി​ല്ല; ചി​ത്ര​യെ കാ​യി​ക മ​ന്ത്രി​യും കൈ​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ലോ​ക അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​രൊ​ക്കെ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​ത്‌​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ തീ​രു​മാ​നി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി വി​ജ​യ് ഗോ​യ​ൽ. ടീം തെരഞ്ഞെടുപ്പില്‍ മ​ന്ത്രാ​ല​യം ഇ​ട​പെ​ടി​ല്ലെ​ന്നും പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ താ​ര​ങ്ങ​ൾ​ക്ക് മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നി​ന്ന് പി.​യു. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ത്‌​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​നോ​ട് മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് 1500 മീ​റ്റ​റി​ൽ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ പി.​യു. ചി​ത്ര​യെ ഉ​ൾ​പ്പെ​ടു​ത്താ​തെ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി പ​റ​ഞ്ഞി​രു​ന്നു.

Read More

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഗോ​ള്‍: ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യ്ക്ക് അവസരം നൽകിയാണ് കോഹ്‌ലി ശ്രീലങ്കയെ നേരിടുന്നത്. ഇന്ത്യൻ ടീം: ശിഖര്‍ ധവാന്‍, അഭിനവ് മുകന്ദ്,ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, വൃഥിമാൻ സാഹ, ഹർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ആർ. അശ്വിൻ, ഉമേഷ് യാദവ്

Read More