മുംബൈ: ഐഎസ്എല്‍ നാലാം സീസണില്‍ മലയാളി താരം റിനോ ആന്റോയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. 63 ലക്ഷം രൂപയ്ക്കാണ് റിനോ ബ്ലാസ്റ്റേഴ്സിലെത്തിയത്. അരാത്ത ഇസുമി, ജാക്കിചന്ദ് സിംഗ്, ലാല്‍റുതാര എന്നിവരേയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഡ്രാഫ്റ്റിലെ വിലയേറിയ താരമായ യൂജിന്സണ് ലിങ്ദോ കോല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കും. ബ്ലാസ്റ്റേഴ്സ് ലിങ്ദോയ്ക്ക് വേണ്ടി ശ്രമിച്ചെങ്കിലും ടീമിലെത്തിക്കാൻ സാധിച്ചില്ല. മലയാളി താരം സക്കീർ മുംണ്ടംപാറയെ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി. ലീഗില്‍ പങ്കെടുക്കുന്ന 10 ടീമുകള്‍ക്കായി 205 താരങ്ങളെയാണ് ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 12 പേർ മലയാളി താരങ്ങളാണ്. സി. കെ. വിനീത്, സന്ദേശ് ജിംഗാൻ എന്നിവരെ നിലനിർത്തിയിരുന്ന കേരളത്തിന് ഒരു അണ്ടര്‍ 21 താരം അടക്കം കുറഞ്ഞത് 13 പേരെയാണ് ഡ്രാഫ്റ്റില്‍ തെരഞ്ഞെടുക്കാൻ സാധിക്കുക.
Read MoreCategory: Sports
പടിക്കൽ കപ്പുടഞ്ഞു; ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് ചാമ്പ്യൻമാർ
ലണ്ടൻ: ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം. അവസാന ഓവർവരെ വിജയപരാജയങ്ങൾ മാറിമറിഞ്ഞ കലാശപ്പോരിൽ ഇന്ത്യയെ ഒമ്പതു റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിട്ടു. ഇംഗ്ലണ്ട് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 219 റൺസിന് പുറത്തായി. എട്ടു പന്തുകൾകൂടി ബാക്കിനിൽക്കെയായിരുന്നു ഇന്ത്യൻ പരാജയം. ഇംഗ്ലണ്ട് നാലാം തവണയാണ് ലോകകപ്പിൽ മുത്തമിടുന്നത്. സ്കോർ: ഇംഗ്ലണ്ട്-228/7 (50), ഇന്ത്യ: 219 (48.4). അവസാന ഓവർവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഇന്ത്യൻ പെൺകുട്ടികൾ സമ്മർദം അതിജീവിക്കാനാകാതെ വിജയം വലിച്ചെറിയുകയായിരുന്നു. ഓപ്പണർ പൂനം റൗത്ത് (86), അനാവിശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായ ഹർമൻപ്രീത് കൗർ (51), വേദ കൃഷ്ണ മൂർത്തി (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യൻ തോൽവിയിൽ നിർണായകമായത്. ജയത്തിലേക്ക് മുന്നേറുകയായിരുന്ന ഇന്ത്യക്ക് അവസാന ഏഴു വിക്കറ്റുകൾ നഷ്ടമായത് 28 റൺസ് എടുക്കുന്നതിനിടെയാണ്. ജയത്തിലേക്ക് അനായാസം മുന്നേറുകയായിരുന്ന ഇന്ത്യക്ക് ആദ്യ…
Read Moreവനിതാ ടീമിനെ ആഭിനന്ദിച്ച് മോദി; ലോകകപ്പിലെ പ്രകടനം രാജ്യം എന്നും ഓർക്കും
ന്യൂഡൽഹി: വനിതാ ലോകകപ്പിലെ ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ടീമംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ അഭിനന്ദിച്ചു. ലോകകപ്പിലെ പ്രകടനം രാജ്യം എന്നും ഓർക്കുമെന്നും ടീമിനെയോർത്ത് അഭിമാനിക്കുന്നതായും മോദി ട്വിറ്ററിൽ കുറിച്ചു. ടൂർണമെന്റിലുടനീളം മികച്ച പ്രകനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചതെന്നും എന്നാൽ ചിലത് വിധിച്ചിട്ടില്ലെന്ന് സമാധാനിക്കുകയാണ് വേണ്ടതെന്നും സച്ചിൻ തെണ്ടുൽക്കർ പ്രതികരിച്ചു. ടീമിന്റെ പ്രകടനം ഇന്ത്യയിലെ വനിതാ ക്രിക്കറ്റിനെ പുതിയ മാനങ്ങളിലെത്തിച്ചിരിക്കുകയാണെന്ന് വിരേന്ദർ സെവാഗും ട്വിറ്ററിൽ കുറിച്ചു.
Read Moreഅശ്വിന് മാപ്പുപറഞ്ഞു
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിനോട് ഉപമിച്ച് ആര്. അശ്വിന് പുലിവാല് പിടിച്ചു. മ്യൂണിക് ദുരന്തത്തിന് ശേഷം ഉയര്‍ത്തെഴുന്നേറ്റ മാഞ്ചസ്റ്റര്‍ ടീമിനോടാണ് അശ്വിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഉപമിച്ചത്. ഫേസ്ബുക്കിലായിരുന്നു അശ്വിന്റെ പരാമര്‍ശം. ഇതോടെ സൂപ്പര്‍ കിംഗ്സിന്റെ ആരാധകര്‍ അശ്വിനെതിരെ രംഗത്തെത്തെത്തി. സംഗതി കൈവിട്ടുപോയെന്നു മനസിലാക്കിയ അശ്വിന് ഒടുവില്‍ വിശദീകരണവുമായി രംഗത്തെത്തി. മ്യൂണിക് ദുരന്തത്തില്‍നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ടീം തിരിച്ചുകയറിയതുപോലെയാവും രണ്ടുവര്‍ഷത്തെ സസ്പെന്‍ഷനു ശേഷം ഐപിഎലിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തിരിച്ചുവരവെന്നായിരുന്നു അശ്വിന് തട്ടിവിട്ടത്. 1958ലെ മ്യൂണിക് ദുരന്തത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ എട്ടുതാരങ്ങളടക്കം 23 പേരാണ് മരിച്ചത്. ബെല്‍ഗ്രേഡില്‍ യൂറോപ്യന്‍ കപ്പ് കളിച്ചശേഷം മാഞ്ചെസ്റ്റര്‍ താരങ്ങള്‍ കയറിയ ബ്രിട്ടീഷ് യൂറോപ്യന്‍ എയര്‍വേസ് വിമാനം പറന്നുയരുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. 10 വര്‍ഷത്തിനുശേഷം യൂറോപ്യന്‍ കപ്പ് നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമായിമാറി. ഇക്കാര്യം ഓര്‍മിച്ചായിരുന്നു അശ്വിന്റെ പോസ്റ്റ്.…
Read Moreപീറ്റേഴ്സൺ മടങ്ങിവരുന്നു, പക്ഷേ..!
ലണ്ടന്‍: ഒരുകാലത്ത് കെവിന് പീറ്റേഴ്സണ് എന്നു കേട്ടാല്‍ ഏതു ബൗളറും ഒന്നു പേടിക്കുമായിരുന്നു. എന്നാല്‍, ഫോമിനപ്പുറം ടീമിനുള്ളിലെ കളികളുടെ പരിണിത ഫലമെന്നോണം ഇംഗ്ലീഷ് ക്രിക്കറ്റ് ടീമില്‍നിന്ന് അദ്ദേഹം പുറത്തായി. മടങ്ങിവരവിന് ആദ്യം വേണ്ടത് മികച്ച ഫോമാണെന്നു തിരിച്ചറിഞ്ഞ കെ.പി. ഇതാ മിന്നുന്ന ഫോമിലാണെന്നു തെളിയിച്ചിരിക്കുന്നു. കൗണ്ടി ക്രിക്കറ്റില്‍ സറേയ്ക്കായി കളിക്കുന്ന പീറ്റേഴ്സണ് കഴിഞ്ഞ ദിവസം എസക്സിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ 35 പന്തില്‍ അഞ്ച് സിക്സും ഒരു ഫോറും അടക്കം 52 റണ്‍സാണ് മുപ്പത്തിയേഴുകാരനായ കെവിന് പീറ്റേഴ്സണ് അടിച്ചുകൂട്ടിയത്. മത്സരത്തില്‍ 10 റണ്‍സിന് സറേ എസക്സിനെ തോല്‍പ്പിച്ചു. ഇംഗ്ലീഷ് ടീമില്‍നിന്ന് ഏറെക്കാലമായി പുറത്തായിരുന്ന കെ.പി. മടങ്ങിവരാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കി. എന്നാല്‍, ഇംഗ്ലണ്ടിനെതിരേ ആയിരിക്കില്ലെന്നു മാത്രം. ജന്മദേശമായ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുന്നതിന്റെ സാധ്യതകള്‍ ആരായുകയാണ് അദ്ദേഹം. നിലവിലെ ഐസിസി നിയമ പ്രകാരം 2019ല്‍ മാത്രമേ പീറ്റേഴ്സണ് ദക്ഷിണാഫ്രിക്കയ്ക്കു…
Read Moreകുറ്റം തീർക്കാൻ അറ്റപണി, 36 ലക്ഷം രൂപ!
തിരുവനന്തപുരം: കേരള സ്പോർട്സ് കൗണ്‍സിൽ ആസ്ഥാനമന്ദിരത്തിന്റെ മേൽക്കൂര നവീകരിക്കാനായി ചെലവഴിക്കുന്നത് 36 ലക്ഷം രൂപ. പുരാവസ്തു വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സ്ഥിതി ചെയ്യുന്ന കേരള സ്പോർട്സ് കൗണ്‍സിൽ മന്ദിരത്തിൽ നിലവിലുള്ള നിർമാണ രീതി നിലനിർത്തി ഉള്ള അറ്റകുറ്റപ്പണികൾ മാത്രമേ സാധ്യമാകുകയുള്ളൂ. ട്രിവാൻഡ്രം വികസന ഏജൻസി (ട്രിഡ) കഴിഞ്ഞ വർഷം 22 ലക്ഷം രൂപയ്ക്കു മേൽക്കൂര അറ്റകുറ്റപ്പണി നടത്താമെന്നു സർക്കാരുമായി കരാറായതാണ്. എന്നാൽ, ഇതു മുന്നോട്ടുപോയി. ഒരു വർഷം തികയുംമുമ്പേ 14 ലക്ഷം കൂടി അധികമായി നല്കി ഇപ്പോൾ മറ്റൊരു ഏജൻസിയെക്കൊണ്ട് അറ്റകുറ്റപ്പണി നടത്താനാണ് നീക്കം. അഞ്ചു കോടിയുടെ കായികഭവൻ കേരള സ്പോർട് കൗണ്‍സിലിനായി പുതിയ കായികഭവൻ അഞ്ചു കോടി രൂപ മുടക്കി നിർമിക്കാനുള്ള പ്രഖ്യാപനം സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ കഴിഞ്ഞ മാർച്ച് 30ന് പത്രസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു. ഇത്രയധികം പണം മുടക്കി പുതിയ കായികഭവൻ നിർമിക്കാനിരിക്കെ…
Read Moreപെൺപടയോട്ടം; വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ
ഡെർബി: ഇവരും നമ്മുടെ താരങ്ങളാണ്. പേരും പെരുമയും ഇവർക്കും അർഹതപ്പെട്ട താണ്, അവരതു തെളിയിച്ചു. അതെ, വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കരുത്തരായ ഓസീസിനെതിരേ ഇന്ത്യൻ പെൺപട യോട്ടം. രണ്ടാം സെമിയിൽ ഇന്ത്യ ഓസ്ട്രേ ലിയയെ 36 റൺസിനു തകർത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42 ഓവറിൽ അടിച്ചുകൂ ട്ടിയത് നാലു വിക്കറ്റ് നഷ്ടത്തിൽ 281 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 40.1 ഓവറിൽ 245 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ തകർന്ന ഇന്ത്യയെ ഹർമൻപ്രീത് കൗറിന്റെ അവിസ്മരണീയ സെഞ്ചുറിയാണ് മികച്ച സ്കോറിലെ ത്തിച്ചത്. ഹര്‍മന്‍പ്രീത് കൗര്‍ അടിച്ചുതകര്‍ത്തപ്പോള്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ പകച്ചുനിന്നു. ഫോറും സിക്സും പറക്കുന്നത് ആശ്ചര്യത്തോടെ നോക്കി നില്‍ക്കാനേ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കായുള്ളൂ. 115 പന്ത് നേരിട്ട് 171 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് 20 ഫോറും ഏഴു സിക്സും പറത്തി. വനിതകളുടെ ഒരു…
Read Moreഅശ്വിന് പിന്നോട്ട്
ദുബായ്: ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ആര്. അശ്വിന് മൂന്നാം സ്ഥാനത്തത്തേക്കു പിന്തള്ളപ്പെട്ടു. നേരത്തെ രണ്ടാമതായിരുന്ന അശ്വിന്റെ സ്ഥാനത്ത് ഇപ്പോള്‍ ശ്രീലങ്കന്‍ താരം രംഗമ ഹെറാത്ത് ആണ്. സിംബാബ് വെയ്ക്കെതിരായ മികച്ച പ്രകടനമാണ് ഹെറാത്തിനെ മുന്നിലെത്തിച്ചത്.
Read Moreസച്ചിനെ കണ്‍സള്‍ട്ടന്റാക്കണം: ശാസ്ത്രി
മുംബൈ: സച്ചിന് തെണ്ടുല്‍ക്കറെ ടീം ഇന്ത്യയുടെ ഉപദേശകനാക്കുന്നതില്‍ രവി ശാസ്ത്രി താത്പര്യമറിയിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക കമ്മിറ്റിയില്‍ സച്ചിനും ഉണ്ടാകണമെന്നു ശാസ്ത്രി ആഗ്രഹിച്ചിരുന്നു. ബിസിസിഐയുടെ പ്രത്യേക കമ്മിറ്റിയില്‍ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന, സിഇഒ രാഹുല്‍ ജോഹ്രി, ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി,ഭരണസമിതി അംഗം ഡയാന എഡുല്‍ജി എന്നിവരാണ് പങ്കെടുത്തത്. തെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയില്‍ അംഗമാണ്. ആ കമ്മിറ്റിയാണ് പരിശീലകനെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ ടീമിനു കുറച്ചു നാളുകളിലേക്കെങ്കിലും തെണ്ടുല്‍ക്കറെ കണ്‍സള്‍ട്ടന്റായി ലഭിക്കണമെന്ന ആഗ്രഹം ശാസ്ത്രി അറിയിച്ചു. എന്നാല്‍ സച്ചിനു ഭിന്നതാത്പര്യപ്രശ്നം നേരിടേണ്ടി വരുമെന്ന് ഈ അംഗം ചൂണ്ടിക്കാട്ടി. തെണ്ടുല്‍ക്കര്‍ കണ്‍സള്‍ട്ടന്റായി വരികയാണെങ്കില്‍ അദ്ദേഹം മുംബൈ ഇന്ത്യൻസിലെ ഉപദേശകപദവി ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദ്രാവിഡിന്റെ കടന്നുവര വിനെ തടയാനാണ് ശാസ്ത്രിയുടെ ഈ നീക്കമെന്നാണ് വിലയിരുത്തൽ. വിദേശ പരമ്പരകളില്‍ ബാറ്റിംഗ് ഉപദേശകനായാണ് ദ്രാവിഡിനെ നിയോഗിച്ചിരിക്കുന്നത്. നിലവില്‍…
Read Moreകണക്കുതീർക്കാൻ പെൺപുലികൾ
ഡെര്‍ബി: വനിതാ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഓസ്ട്രേലിയയെ നേരിടും. റൗണ്ട് റോബിനിലെ അവസാന മത്സരത്തില്‍ ന്യൂസിലന്ഡിനെതിരേ നേടിയ വന്‍ ജയം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ സെമി ഫൈനലാണ്. കണക്കില്‍ ഓസ്ട്രേലിയയാണ് മുന്നില്‍.ഇന്ത്യക്കെതിരേയുള്ള 42 കളികളില്‍ 34 ജയം ഓസ്ട്രേലിയയ്ക്കൊപ്പമായിരുന്നു. ന്യൂസിലന്ഡിനെതിരേ നേടിയ ജയം നല്കിയ കരുത്തുപയോഗിച്ച് ആറു തവണ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ കീഴടക്കാനാണ് മിതാലി രാജും കൂട്ടരും ലക്ഷ്യമിടുന്നത്. ഇന്ന് ഓസ്ട്രേലിയയെ തോല്‍പ്പിക്കാനായാല്‍ ലോകകപ്പ് ചരിത്രത്തിലെ രണ്ടാം ഫൈനലില്‍ ഇന്ത്യ പ്രവേശിക്കും. 2005ല്‍ ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയോടു തോറ്റു. റൗണ്ട് റോബിനില്‍ അഞ്ചു ജയവും രണ്ടു തോല്‍വിയുമായി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയ ആറു ജയം, ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്തും. ന്യൂസിലന്ഡിനെതിരേ സെഞ്ചുറി നേടിയ മിതാലി രാജും അര്‍ധ സെഞ്ചുറികള്‍ നേടിയ വേദ കൃഷ്ണമൂര്‍ത്തി, ഹര്‍മന്‍പ്രീത് കൗര്‍…
Read More