മി​ഥാ​ലി രാ​ജി​ന് ബി​എം​ഡ​ബ്ല്യു കാ​ർ സ​മ്മാ​നം

ഹൈ​ദ​രാ​ബാ​ദ്: വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ‌ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഇ​ന്ത്യ​ൻ നാ​യി​ക മി​ഥാ​ലി രാ​ജി​ന് ബി​എം​ഡ​ബ്ല്യു കാ​ർ സ​മ്മാ​നം. തെ​ലു​ങ്കാ​ന ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് മി​ഥാ​ലി​ക്ക് കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലെ പു​ല്ലേ​ല ഗോ​പി​ച​ന്ദ് ബാ​ഡ്മി​ന്‍റ​ൺ അ​ക്കാ​ദ​മി​യി​ൽ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​മു​ണ്ഡേ​ശ്വ​രി​നാ​ഥ് സ​മ്മാ​നം കൈ​മാ​റി. വ​നി​താ ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡി​ന് ഉ​ട​മ​യാ​ണ് മി​ഥാ​ലി. ഏ​ക​ദി​ന​ത്തി​ൽ 6000 റ​ൺ​സ് തി​ക​യ്ക്കു​ന്ന ആ​ദ്യ താ​രം കൂ​ടി​യാ​ണ് മി​ഥാ​ലി.

Read More

അതിവേഗക്കാരൻ ഇപ്പോഴും താൻ തന്നെ: ഉസൈൻ ബോൾട്ട്

ലണ്ടൻ: ട്രാക്കിലെ തന്‍റെ റിക്കാർഡുകൾക്ക് ഇളക്കം തട്ടരുതെന്നാണ് ആഗ്രഹമെന്ന് സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ട്. ഭൂമിയിലെ വേഗമേറിയ ഓട്ടക്കാരൻ എന്ന് വിളിക്കപ്പെടുന്നത് കേൾക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ലോക അത്‌ലറ്റിക് മീറ്റിലെ വിടവാങ്ങൽ മത്സരത്തിനായി ലണ്ടനിൽ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തവണ വളരെയേറെ ആകാംക്ഷയുണ്ടെന്നും അവസാന മീറ്റിനായി തയാറായിക്കഴിഞ്ഞുവെന്നും ബോൾട്ട് പറഞ്ഞു. വിരമിച്ച ശേഷം അപരാജിതൻ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. തന്‍റെ റിക്കാർഡ് തകരുന്നത് കാണാൻ ഒരു അത്‌ലറ്റും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിടവാങ്ങൽ മത്സരത്തിൽ അണിയുന്നതിനായി ഉസൈൻ ബോൾട്ടിന് മാതാപിതാക്കൾ പുതിയ ഷൂ സമ്മാനിക്കുകയും ചെയ്തു.

Read More

അനന്തപുരിയിലേക്ക് ക്രിക്കറ്റും; കാര്യവട്ടം ഗ്രീൻഫീൽഡിന് രാജ്യാന്തര അരങ്ങേറ്റം

കോൽക്കത്ത: കൊച്ചിക്ക് പുറമേ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ഇന്ന് ചേർന്ന ബിസിസിഐ യോഗമാണ് കാര്യവട്ടത്തിന് രാജ്യാന്തര ട്വന്‍റി-20 അനുവദിച്ചത്. ന്യൂസിലൻഡോ ശ്രീലങ്കയോ ആയിരിക്കും കാര്യവട്ടത്ത് ടീം ഇന്ത്യക്ക് എതിരാളികളാവുക. ഇക്കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനം പുറത്തുവിട്ടിട്ടില്ല. ഈ വർഷം അവസാനത്തോടെയാകും അനന്തപുരിയിലേക്ക് വീണ്ടും ക്രിക്കറ്റ് വിരുന്നെത്തുന്നത്.

Read More

ആരാധകരുടെ ഇഷ്ടം തുണയാകുന്നു, ഹ്യൂമിനു പിന്നാലെ ഹോസുവും ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്താന്‍ സാധ്യത തെളിയുന്നു, താരവുമായി ക്ലബ് ചര്‍ച്ച തുടങ്ങി, പ്രതീക്ഷയര്‍പ്പിച്ച് ആരാധകര്‍

മലയാളികള്‍ സ്‌നേഹത്തോടെ ഹ്യൂമേട്ടന്‍ എന്നുവിളിച്ച ഇയാന്‍ ഹ്യൂം കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് തിരിച്ചെത്തിയതിനു പ്രധാന കാരണങ്ങളിലൊന്ന് ആരാധകരുടെ സമ്മര്‍ദമായിരുന്നു. പൂന സിറ്റി എഫ്‌സിയുമായുള്ള കരാര്‍ വേണ്ടെന്നുവച്ച് മഞ്ഞപ്പടയിലേക്ക് തിരിച്ചെത്താന്‍ ഹ്യൂമിനെ പ്രേരിപ്പിച്ചതും ഈ സ്‌നേഹം തന്നെയാണ്. ഇന്ത്യന്‍ സൂപ്പര്‍ലീഗ് നാലാം സീസണിലേക്ക് കടക്കുമ്പോള്‍ ആരാധകരുടെ മറ്റൊരു താരം കൂടി ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. മറ്റാരുമല്ല ഹോസു പ്രിറ്റോ എന്ന ഹോസൂട്ടന്‍ തന്നെ. താരവുമായി ക്ലബ് ചര്‍ച്ച തുടങ്ങിയതായിട്ടാണ് ലഭിക്കുന്ന സൂചന. ഇപ്പോള്‍ അമേരിക്കന്‍ ലീഗിലാണ് ഹോസു കളിക്കുന്നത്. എഫ്‌സി സിന്‍സിനാട്ടിയുമായുള്ള കരാര്‍ ഒക്ടോബറോടെ അവസാനിക്കും. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ ഹോസുവിന് കേരളത്തിലേക്ക് തിരിച്ചെത്താം. പുതിയ കോച്ച് റെനെ മ്യൂളസ്റ്റീനും ഈ സ്പാനിഷ് താരത്തെ തിരികെയെത്തിക്കുന്നതിനോട് താല്പര്യക്കുറവില്ല. മധ്യനിരയില്‍ വിയര്‍ത്തുകളിക്കുന്ന താരമാണെന്നതും പ്രായക്കുറവുമാണ് ഹോസുവിന് അനുകൂലഘടകങ്ങള്‍. റെനെയുടെ നിര്‍ദേശപ്രകാരമാണ് ഹോസുവുമായുള്ള ചര്‍ച്ചകള്‍…

Read More

ചി​ത്ര​യ്ക്കു​വേ​ണ്ടി സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ക​ക്ഷി​ചേ​രും: മ​ന്ത്രി എ.​കെ. ബാ​ല​ൻ

പാ​ല​ക്കാ​ട്: അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ പി.​യു. ചി​ത്ര​യ്ക്കു​വേ​ണ്ടി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​സി​ൽ ക​ക്ഷി ചേ​രു​മെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ. കാ​യി​ക​താ​രം പി.​യു ചി​ത്ര​യു​ടെ വീ​ടു സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​ഗ​ത്ഭ​രാ​യ അ​ഭി​ഭാ​ഷ​ക​രു​ടെ സേ​വ​നം ചി​ത്ര​ക്കു ല​ഭ്യ​മാ​ക്കും. വി​ശ്വാ​സ്യ​ത​യി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണു ഫെ​ഡ​റേ​ഷ​ൻ സ്വീ​ക​രി​ച്ച​ത്. ചി​ത്ര​യെ ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക അ​ജ​ണ്ട ഉ​ണ്ടാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി വി​ധി ഫെ​ഡ​റേ​ഷ​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രാ​യു​ള്ള പ്ര​തി​ക​ര​ണ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഹംഗേറിയന്‍ ഗ്രാന്‍പ്രീ: സെബാസ്റ്റ്യന്‍ വെറ്റലിനു കിരീടം

ബുഡാപെസ്റ്റ്: ഫോർമുല വണ്‍ ഹംഗേറിയൻ ഗ്രാൻപ്രീയിൽ ഫെറാരിയുടെ ജർമൻ ഡ്രൈവറായ സെബാസ്റ്റ്യൻ വെറ്റൽ ജേതാവ്. പ്രധാന എതിരാളി മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടണിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റൽ കിരീടം ചൂടിയത്. മത്സരത്തിൽ ഫെറാരിയുടെ തന്നെ ഫിൻലൻഡ് ഡ്രൈവർ കിമി റൈക്കോണ്‍ രണ്ടാം സ്ഥാനത്തും മെഴ്സിഡസിന്‍റെ വാൽതേരി ബോട്ടെസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. സീസണിലെ വെറ്റലിന്‍റെ നാലാമത്തെ കിരീടമാണിത്.

Read More

വി​വാ​ദം വ​ഴി​യ​ട​ച്ചു; സു​ധാ സിം​ഗും ല​ണ്ട​നി​ലേ​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ അ​വ​സാ​ന നി​മി​ഷം ഇ​ടം​പി​ടി​ച്ച സ്റ്റീ​പ്പി​ൾ ചേ​സ് താ​രം സു​ധ സിം​ഗി​നെ​യും ഒ​ഴി​വാ​ക്കി. മ​ല​യാ​ളി താ​രം പി.​യു ചി​ത്ര​യ്ക്കു അ​വ​സ​രം നി​ഷേ​ധി​ച്ചത് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് പി​ൻ​വാ​തി​ലി​ലൂ​ടെ പ്ര​വേ​ശ​നം നേ​ടി​യ സു​ധ​യെ ഒ​ഴി​വാ​ക്കി ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ത​ടി​യൂ​രി​യ​ത്. ജൂ​ലൈ 23നു ​അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ​ൻ ടീ​മി​ൽ 3000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ ചേ​സ് താ​രം സു​ധ​യു​ടെ പേ​ര് ഇ​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് അ​ന്താ​രാ​ഷ്‌​ട്ര അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ പു​റ​ത്തു​വി​ട്ട ഇ​ന്ത്യ​യു​ടെ എ​ൻ​ട്രി ലി​സ്റ്റി​ലാ​യി​രു​ന്നു സു​ധ​യു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ടു​ത്തി​യ​ത്. സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി പ​രി​ഗ​ണി​ക്കാ​തി​രു​ന്ന സു​ധ എ​ങ്ങ​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടു എ​ന്ന​തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ ഫെ​ഡ​റേ​ഷ​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തോ​ടെ ഉ​ന്ന​ത​രു​ടെ പ​ങ്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടു. സു​ധ​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാ​മ​തൊ​രു എ​ൻ​ട്രി കൂ​ടി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ…

Read More

ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പ്രണോയി 17-ാം റാങ്കിൽ

ന്യൂ​ഡ​ല്‍ഹി:​ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പ്ര​ണോ​യ് റാ​ങ്കിം​ഗി​ല്‍ പ​തി​നേ​ഴാം സ്ഥാ​ന​ത്ത്.​യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍പ്രീ ഗോ​ള്‍ഡ് വി​ജ​യ​ത്തോ​ടെ​യാ​ണ് പ്ര​ണോ​യി​യു​ടെ റാ​ങ്കിം​ഗ് ഉ​യ​ര്‍ന്ന​ത്. നേ​ര​ത്തെ 23 ആ​യി​രു​ന്നു പ്ര​ണോ​യി​യു​ടെ റാ​ങ്ക്. പ്ര​ണോ​യി​യു​ടെ റാ​ങ്കിം​ഗ് മെ​ച്ച​പ്പെ​ട്ട​തോ​ടെ ഇ​ന്ത്യ​യു​ടെ നാ​ലു പു​രു​ഷ താ​ര​ങ്ങ​ളാ​ണ് ടോ​പ് ഇ​രു​പ​തി​ൽ ഉ​ള്ള​ത്. കി​ഡം​ബി ശ്രീ​കാ​ന്ത്(8), അ​ജ​യ് ജ​യ​റാം(16), ബി.​സാ​യ് പ്ര​ണീ​ത്(19) എ​ന്നി​വ​രാ​ണ് മ​റ്റു മൂ​ന്നു പേ​ര്‍. യു​എ​സ് ഓ​പ്പ​ൺ‍ ഫൈ​ന​ലി​ല്‍ പ്ര​ണോ​യി​യെ നേ​രി​ട്ട പാ​രു​പ​ള്ളി ക​ശ്യ​പി​ന്‍റെ​യും റാ​ങ്ക് ഉ​യ​ര്‍ന്നു. അ​ന്‍പ​ത്തൊ​മ്പ​താം സ്ഥാ​ന​ത്താ​യി​രു​ന്ന ക​ശ്യ​പ് 47ല്‍ ​എ​ത്തി. ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ സ​മീ​ര്‍ വ​ര്‍മ 28-ാം സ്ഥാ​ന​ത്താ​ണ്.   വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പി. ​വി. സി​ന്ധു(5), സൈ​ന നെ​ഹ്‌​വാ​ള്‍ (16) എ​ന്നി​വ​ര്‍ മാ​ത്ര​മേ ടോ​പ് 25ല്‍ ​ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ളൂ. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ പ്ര​ണാ​വ് ജെ​റി ചോ​പ്ര-​സി​ക്കി റെ​ഡ്ഡി സ​ഖ്യം മൂ​ന്നു റാ​ങ്കു​ക​ള്‍ താ​ഴേ​ക്ക് പോ​യി 20 ല്‍ ​എ​ത്തി. പു​രു​ഷ-​വ​നി​താ ഡ​ബി​ള്‍സി​ല്‍…

Read More

ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി; ന​ന്ദി​പ​റ​ഞ്ഞ് ചി​ത്ര

കൊ​ച്ചി: ലോ​ക അത്‌ലറ്റിക് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി. ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ൽ അ​ത് ല​റ്റി​ക് താ​രം പി.​യു.​ചി​ത്ര സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ഹൈ​ക്കോ​ട​തി ഇ​ത്ത​ര​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു നി​രീ​ക്ഷി​ച്ച കോ​ട​തി ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​ത്തി​നും ദേ​ശീ​യ അത്‌ലറ്റിക് ഫെ​ഡ​റേ​ഷ​നും നി​ർ​ദേ​ശം ന​ൽ​കി. വി​ധി​യി​ൽ പി.​യു.​ചി​ത്ര സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന കൊ​ണ്ടാ​ണ് അ​നു​കൂ​ല വി​ധി​യു​ണ്ടാ​യ​തെ​ന്നും മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും ചി​ത്ര പ്ര​തി​ക​രി​ച്ചു. കേ​ര​ള​ത്തി​ന്‍റെ പി​ന്തു​ണ​യ്ക്ക് ചി​ത്ര ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. നേ​ര​ത്തെ, അത്‌ലറ്റിക് ഫെ​ഡ​റേ​ഷ​ൻ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യാ​യ​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​റി​ല്ലെ​ന്നാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. ടീം ​തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യെ​ന്നും അം​ഗ​ങ്ങ​ൾ ല​ണ്ട​നി​ലേ​ക്കു പു​റ​പ്പെ​ട്ടെ​ന്നും അ​ത് ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ നി​ല​പാ​ടെ​ടു​ത്തു. മാ​ത്ര​മ​ല്ല, ടീ​മി​ന്‍റെ പ​ട്ടി​ക ലോ​ക അത്‌ലറ്റിക് ചാ​ന്പ്യ​ൻ​ഷി​പ്പ് സം​ഘാ​ട​ക​ർ​ക്കു ന​ൽ​കി ക​ഴി​ഞ്ഞ​തി​നാ​ൽ മാ​റ്റം അ​സാ​ധ്യ​മാ​ണെ​ന്നും…

Read More

ചി​ത്ര​യ്ക്ക് അ​നു​കൂ​ല​മാ​യ കോ​ട​തി​വി​ധി​യി​ൽ സ​ന്തോ​ഷ​മെ​ന്ന് പി.​ടി.​ഉ​ഷ

കോ​ഴി​ക്കോ​ട്: പി.​യു.​ചി​ത്ര​യ്ക്ക് അ​നു​കൂ​ല​മാ​യ കോ​ട​തി​വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഒ​ളി​ന്പ്യ​ൻ പി.​ടി.​ഉ​ഷ. ഇ​ന്ത്യ​ൻ അ​ത്ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സം​സാ​രി​ച്ചാ​ൽ ചി​ത്ര​യ്ക്ക് മീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ സാ​ധി​ച്ചേ​ക്കു​മെ​ന്ന് ഉ​ഷ പ​റ​ഞ്ഞു. പി.​യു.​ചി​ത്ര​യെ ലോ​ക അ​ത്ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഉ​ഷ. യോ​ഗ്യ​ത നേ​ടി​യി​ട്ടും സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് ചി​ത്ര ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചി​ത്ര​യു​ടെ മ​ത്സ​ര ഇ​ന​മാ​യ 1500 മീ​റ്റ​റി​ൽ ചി​ത്ര​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും അ​ത്ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു നി​രീ​ക്ഷി​ച്ച കോ​ട​തി ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യും കു​റ്റ​പ്പെ​ടു​ത്തി. ഇ​തേ​തു​ട​ർ​ന്ന് കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ അ​ത്ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​നോ​ടു നി​ർ​ദേ​ശി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​യി​ക മ​ന്ത്രി വി​ജ​യ് ഗോ​യ​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു.

Read More