ബംഗളുരു: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ ഐപിഎലിൽ ടീം മാറാൻ തയാറെടുക്കുന്നു. ഒരു സ്പോർട്സ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ഗെയ്ൽ ഇതു സംബന്ധിച്ച് സൂചന നൽകിയത്. ഏത് ടീമിൽ കളിച്ചാലും ഒരേപോലെയാണെന്നും അടുത്ത വർഷം എന്താണ് സംഭവിക്കുകയെന്നറിയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിൽ മോശം പ്രകടനമാണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സ് കാഴ്ചവച്ചത്. ഏറ്റവും ഒടുവിലായാണ് കോഹ്ലിയുടെ ടീമിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്. 101 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുളള ഗെയ്ൽ 41.2 ശരാശരിയിൽ 3626 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 175 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ.
Read MoreCategory: Sports
വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഇംഗ്ലണ്ട് ഫൈനലില്‍
ബ്രിസ്റ്റോള്‍: അവസാന ഓവര്‍വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. നാളെ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ സെമിയിലെ വിജയികളെ ഇംഗ്ലണ്ട് ഫൈനലില്‍ നേരിടും. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 218 റണ്‍സ് നേടി. ഓപ്പണര്‍ ലോറ വോള്‍വാര്‍ഡ്തിന്റെയും (66) മിഗ്നോണ്‍ ഡു പ്രെസിന്റെയും (പുറത്താകാതെ 76) അര്‍ധസെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മാന്യമായ സ്കോര്‍ നല്‍കിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. എന്നാല്‍ നാലാം വിക്കറ്റില്‍ സാറാ ടെയ്ലറും (54) ഹീഥര്‍ നൈറ്റും (30) ചേര്‍ന്ന് ഇംഗ്ലണ്ടിനെ സുരക്ഷിത തീരത്തേക്കു നയിച്ചു. രണ്ടു വിക്കറ്റിന് 139 എന്ന നിലയിലാണ് ഈ സഖ്യം പിരിഞ്ഞത്. ഇരുവരും…
Read Moreസീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; കേരളം ചാമ്പ്യൻമാർ
ഗുണ്ടൂര്‍: അമ്പത്തിയേഴാമത് അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ കേരളം ചാമ്പ്യൻമാർ. 11 സ്വർണവും എട്ട് വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 22 മെഡലുകളുമായാണ് കേരളം ചാമ്പ്യൻമാരായത്. കേരളം 159 പോയിന്റുകൾ സ്വന്തമാക്കി ബഹുദൂരം മുന്നിലാണ് ഫിനീഷ് ചെയ്തത്. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാട് 110പോയിന്റ് സ്വന്തമാക്കി. ഇന്ന് മാത്രം കേരളം നാല് സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലുവമാണ് കൊയ്തെടുത്തത്. ഇന്നലെ മുന്നിലുണ്ടായിരുന്ന ഹരിയാനയെ പിന്തള്ളിയാണ് തമിഴ്നാട് രണ്ടാം സ്ഥാനത്ത് എത്തിയത്.
Read Moreസ്പാനിഷ് ഫുട്ബോൾ അഴിമതി വലയിൽ
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തലവനും മകനും അഴിമതിക്കേസിൽ അറസ്റ്റിൽ. ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എയ്ഞ്ചൽ മരിയ വില്ലാർ ലോണയും മകനുമാണ് അറസ്റ്റിലായത്. ഫണ്ട് തിരിമറിയെ തുടർന്നാണ് നടപടി. വില്ലാറും മകൻ ഗോർകയും ഉൾപ്പെടെ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. ചൊവ്വാഴ്ച ഇരുവരുടേയും വസതിയിലുൾപ്പെടെ നിരവധി റെയ്ഡാണ് നടന്നത്. സ്പെയിൻ ദേശീയ ടീം മുൻ താരമാണ് വില്ലാർ. 1988 മുതൽ വില്ലാറാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്ത്. കൃത്രിമ രേഖയുണ്ടാക്കി രാജ്യാന്തര മത്സരങ്ങളുടെ വരുമാനം തട്ടിയെടുത്തെന്നാണ് ആരോപണം.
Read Moreആവേശപ്പോരാട്ടത്തിൽ ലങ്കയ്ക്ക് ജയം ; ടെസ്റ്റ് ചരിത്രത്തിൽ റണ്‍സ് പിന്തുടർന്ന് ജയിക്കുന്ന 5മത്തെ വലിയ വിജയം
കൊളംബോ: സിംബാബ്വെയ്ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം. ജയിക്കാൻ 388 റണ്‍സ് വേണ്ടിയിരുന്ന ലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ഏഷ്യയിലും ലങ്കയിലും റണ്‍സ് പിന്തുടർന്നുള്ള ഏറ്റവും വലിയ ജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തിൽ റണ്‍സ് പിന്തുടർന്ന് ജയിക്കുന്ന അഞ്ചാമത്തെ വലിയ വിജയം. 80 റണ്‍സോടെ പുറത്താകാതെ നിന്ന അസീല ഗുണരത്നെയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. 29 റണ്‍സ് നേടിയ ദിൽറുവാൻ പെരേര ലങ്ക ജയം സ്വന്തമാക്കിയപ്പോൾ ഗുണരത്നെയ്ക്ക് കൂട്ടായി നിന്നു. നിരോഷൻ ഡിക്വെല്ല (81), കുശാൽ മെൻഡിസ് (66) എന്നിവരും ലങ്കയ്ക്ക് വേണ്ടി അർധ സെഞ്ചുറികൾ നേടി. 170/3 എന്ന നിലയിലാണ് ലങ്ക അവസാന ദിനം തുടങ്ങിയത്. അഞ്ചാം ദിനം തുടക്കത്തിൽ തന്നെ ആഞ്ചലോ മാത്യൂസിനെ (25) നഷ്ടപ്പെട്ടെങ്കിലും മധ്യനിരയിൽ ഡിക് വെല്ലയും ഗുണരത്നെയും ഉറച്ചുനിന്നതോടെ അർഹിച്ച…
Read Moreലങ്കൻ പര്യടനം:മുരളി വിജയ്ക്ക് പരുക്ക് ശിഖർ ധവാൻ ടീമിൽ
മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കുമൂലം വിശ്രമത്തിലുള്ള ഓപ്പണര്‍ മുരളി വിജയ്ക്ക് പകരം ശിഖര്‍ ധവാന് ടീമില്‍ തിരിച്ചെത്തി. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് മുരളി വിജയ്യുടെ കണങ്കാലില്‍ പരിക്കേറ്റത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും വേദന കുറവില്ലാത്തതിനാല്‍ താരത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു. 2016ലെ ന്യുസിലൻഡിനെതിരെയുള്ള മത്സരത്തിനു ശേഷം ഇത്യാദ്യമായാണ് ശിഖര്‍ ധവാന് ഇന്ത്യക്കുവേണ്ടി ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. 23 ടെസ്റ്റ് മത്സരങ്ങളില്‍നിന്നായി താരം 1464 റണ്‍സാണ് നേടിയിട്ടുള്ളത്. മുന്നു ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിന മാച്ചും ഒരു ട്വന്റി-20 മത്സരവും അടങ്ങുന്ന പരമ്പര ഈ മാസം 26ന് ആരംഭിക്കും. ടീം : വിരാട് കോഹ്ലി(ക്യാപ്റ്റന്‍ ), ശിഖര്‍ ധവാന് , കെ.എല്‍. രാഹുല്‍ , ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശർമ, ആർ. അശ്വിന് , രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് , ഉമേഷ് യാദവ്…
Read Moreജര്‍മന്‍ ഫുട്ബോള്‍ ടീമിന് ഫോക്സ് വാഗൺ സ്പോണ്‍സറാകും
ബര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ ഇനി വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗൺ. കടുത്ത എതിരാളികളായ ബെന്‍സിനെ മറികടന്നാണ് ഫോക്സ്വാഗൺ ഈ അവകാശം നേടിയെടുത്തിരിക്കുന്നത്. 2019 മുതല്‍ 2024 വരെയാണ് പുതിയ കരാര്‍ കാലാവധി. 2019 വരെയാണ് ബെന്‍സിന്റെ കരാര്‍. മലിനീകരണ തട്ടിപ്പ് വിവാദത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഫോക്സ്വാഗൺ ഇപ്പോള്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. കരാര്‍ തുക വെളിപ്പെടുത്തിയിട്ടില്ല. ബെന്‍സ് നിര്‍മാതാക്കളായ ഡെയിംലര്‍ നല്കിയിരുന്നതിനെക്കാള് മൂന്നു കോടി യൂറോ അധികമാണ് കമ്പനി ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനു പ്രതിവര്‍ഷം നല്‍കുക എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ ജര്‍മന്‍ ഫുട്ബോളിനു കൂടുതല്‍ പ്രചാരം നല്കാന് ആഗോള സാന്നിധ്യമുള്ള ഫോക്സ്വാഗണുമായുള്ള സഖ്യത്തിലൂടെ സാധിക്കുമെന്നാണ് ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന് (ഡിഎഫ്ബി) പ്രസിഡന്റ് റെയ്നാര്‍ഡ് ഗ്രിന്‍ഡല്‍ പറഞ്ഞത്. ഡിഎഫ്ബിക്ക് 25,000 ഫുട്ബോള്‍ ക്ലബ്ബുകളും 70 ലക്ഷം അംഗങ്ങളുമുണ്ട്. നിലവിലെ ലോകചാമ്പ്യന്മാരും…
Read Moreഅന്തർസംസ്ഥാന സീനിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പ്: ഫോട്ടോ ഫിനിഷിലേക്ക്
ഗുണ്ടൂര്‍: അമ്പത്തിയേഴാമത് അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഫോട്ടോ ഫിനിഷിലേക്ക്. ഗുണ്ടൂരിലെ ആചാര്യ നാഗാര്‍ജുന സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ കേരളം മൂന്നാം ദിനത്തിലും മുന്നില്‍ത്തന്നെയാണ്. എന്നാല്‍, ഹരിയാന തൊട്ടുപിന്നിലുണ്ട്. ഏഴു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 11 മെഡലുകള്‍ നേടിയ കേരളം 89 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. തൊട്ടുപിന്നിലുള്ള ഹരിയാനയ്ക്ക് 77.5 പോയിന്റുണ്ട്. 69 പോയിന്റ് നേടിയ പഞ്ചാബ് മൂന്നാം സ്ഥാനത്താണ്. കേരളത്തിന് ഇന്നലെ രണ്ടു സ്വര്‍ണമാണ് ലഭിച്ചത്. ട്രിപ്പിള്‍ ജംപില്‍ എന്‍.വി. ഷീനയിലൂടെ ആദ്യസ്വര്‍ണവും വനിതകളുടെ 4-100 മീറ്റര്‍ റിലേയിലൂടെ രണ്ടാം സ്വര്‍ണവും ലഭിച്ചു. അതേസമയം, ഈയിനത്തില്‍ പുരുഷ ടീമിന്റെ നേട്ടം വെങ്കലത്തില്‍ ഒതുങ്ങി. സമാപന ദിനമായ ഇന്ന് 16 ഫൈനലുകള്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിലെ അതിവേഗക്കാരെയും ഇന്നറിയാം. താരമായി ഷീന ട്രിപ്പിള്‍ ജംപില്‍ വീണ്ടും താരമായി എന്‍.വി ഷീന. ഏഷ്യന്‍…
Read Moreപ്രായത്തെ കീഴടക്കി ഫെഡെക്സ് എക്സ്പ്രസ്; വിംബിൾഡണിലും ജേതാവ്
ലണ്ടൻ: ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിംബിൾഡണ്‍ നേടിയ താരമെന്ന ബഹുമതി സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർക്ക്. ഞായറാഴ്ച നടന്ന ഫൈനലിൽ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്തതോടെയാണ് എട്ടാം തവണ വിംബിൾഡണ്‍ കിരീടത്തിൽ ഫെഡറർ മുത്തമിട്ടത്. സ്കോർ: 6-3, 6-1, 6-4. അമേരിക്കൻ ഇതിഹാസം പീറ്റ് സാംപ്രസിന്റെയും വില്ല്യം റെന്‍ഷോയുടെയും ഏഴു വിംബിൾഡണ്‍ കിരീടം എന്ന റിക്കാർഡാണ് ഫെഡെക്സ് മറികടന്നത്. 19-ാം നൂറ്റാണ്ടിണ്ടിലായിരുന്നു വില്യം റെൻഷോയുടെ കിരീടനേട്ടം. വിംബിൾഡണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം ചെന്ന കളിക്കാരനെന്ന അപൂർവ നേട്ടവും ഇതോടെ 36കാരനായ ഫെഡററെ തേടിയെത്തി. വർഷാദ്യം നടന്ന ഓസ്ട്രേലിയൻ ഓപ്പണും ഫെഡറർ സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് ഓപ്പണിൽനിന്നു പിന്മാറിയ ഫെഡറർ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് വിംബിൾഡണ്‍ ഫൈനൽ വരെയെത്തിയത്. ഫൈനലിലും അദ്ദേഹം ഒരു സെറ്റ് പോലും നഷ്ടപ്പെടുത്തിയില്ല. 2012ലാണ് ഫെഡറർ അവസാനമായി വിംബിൾഡണ്‍…
Read Moreസഹീറിനെയും ദ്രാവിഡിനെയും അപമാനിച്ചു; വിമർശനവുമായി രാമചന്ദ്ര ഗുഹ
മുംബൈ: നിയുക്ത പരിശീലകൻ രവി ശാസ്ത്രിയുടെ നിർബന്ധങ്ങൾക്കു വഴങ്ങിയ ബിസിസിഐക്കെതിരേ വിമർശനവുമായി ബിസിസിഐ കോർ കമ്മിറ്റി മുൻ അംഗവും പ്രമുഖ എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. കുംബ്ലെയ്ക്കു പിന്നാലെ രാഹുൽ ദ്രാവിഡിനെയും സഹീർ ഖാനെയും ബിസിസിഐ വിളിച്ചുവരുത്തി അപമാനിച്ചിരിക്കുകയാണെന്ന് ഗുഹ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു ഗുഹ ബിസിസിഐക്കെതിരേ ആഞ്ഞടിച്ചത്. യഥാർഥ പ്രതിഭകളായിരുന്നു കുംബ്ലെയും സഹീറും ദ്രാവിഡും. കളിക്കളത്തിൽ ഇവർ പൂർണമായും സമർപ്പിച്ചു. ഇവർ ഒരിക്കലും ഈ അപമാനം സഹിക്കേണ്ടവരായിരുന്നില്ല- ഗുഹ ട്വിറ്ററിൽ കുറിച്ചു.
Read More