മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് ജയം. നിർണായകമത്സരത്തിൽ 14 റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം.കിംഗ്സ് ഉയർത്തിയ 168 റണ്‍സ് ലക്ഷ്യം പിന്തുടർന്ന നൈറ്റ് റൈഡേഴ്സിന് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. കോൽക്കത്തയ്ക്കായി തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടിയ ക്രിസ് ലിൻ 52 പന്തിൽ 84 റണ്‍സ് നേടി പുറത്തായി. മറ്റാർക്കും ലിന്നിനു പിന്തുണ നൽകാനും കഴിഞ്ഞില്ല. അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ നടത്തിയ മികച്ച പ്രകടനം നൈറ്റ് റൈഡേഴ്സിന്റെ വിജയം തടയുകയായിരുന്നു. പഞ്ചാബിനായി രാഹുൽ തെവാട്ടിയയും മോഹിത് ശർമയും രണ്ടു വിക്കറ്റുകൾ നേടി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സെടുത്തു. ഹാഷിം അംലയും ഡേവിഡ് മില്ലറുമില്ലാതെ കളത്തിലിറങ്ങിയ പഞ്ചാബിന് മാർട്ടിൻ ഗപ്ടിലും…
Read MoreCategory: Sports
രണ്ടടിച്ച് യുവന്റസ് ചാന്പ്യൻസ് ലീഗ് ഫൈനലിൽ
ടൂറിന്: രണ്ടാംപാദ സെമിയിൽ മോണക്കോയെ 2-1ന് തോൽപിച്ച് യുവന്റസ് യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു. ഇരുപാദങ്ങളിലുമായി 4-1ന്റെ ജയത്തോടെയാണ് യുവന്റസിന്റെ ഫൈനൽ പ്രവേശനം. മോണക്കോയുടെ സ്റ്റാഡ് ലൂയി ടുവില്‍ നടന്ന ആദ്യപാദത്തില്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്റെ ഇരട്ട ഗോളില്‍ 2-0ന് യുവന്റസ് ജയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയില്‍ സന്പൂർണ ആധിപത്യമാണ് യുവന്റസ് നേടിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച യുവന്റസ് ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളിന് മുന്നിൽ എത്തി. മരിയോ മാന്‍സുകിച്ചും (33) ഡാനി ആല്‍വസുമാണ് (44) യുവന്റസിന്റെ ഗോളുകൾ നേടിയത്. യുവതാരം കെയ്ലിന് എംബാപയുടെ (69) വകയായിരുന്നു മൊണാക്കോയുടെ ആശ്വാസ ഗോള്‍. ബുധനാഴ്ച രാത്രി നടക്കുന്ന റയല്‍ മഡ്രിഡ്-അത്ലറ്റിക്കോ മഡ്രിഡ് മത്സരത്തിലെ വിജയികളെയാണ് യുവന്റസ് കലാശ പോരാട്ടത്തിൽ നേരിടുക.
Read Moreമികച്ച കായിക താരങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള നിയമനം ഉടനെന്ന് മന്ത്രി
തിരുവനന്തപുരം: മികച്ച കായിക താരങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള നിയമനം ഉടൻ നടത്തുമെന്ന് മന്ത്രി എ.സി.മൊയ്തീൻ. ഇതിൽ 68 പേരെ ഉടൻ നിയമിക്കും. 50 സ്പോർട്സ് താരങ്ങളെ ഒരു വർഷം നിയമിക്കുകയെന്നത് കുറച്ചു വർഷങ്ങളായി മുടങ്ങിയിരിക്കുകയാണ്. ഇതു സമയബന്ധിതമായി പൂർത്തിയാക്കി കായിക താരങ്ങൾക്ക് നിയമനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖ ലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും താരങ്ങൾക്ക് മുൻഗണന നൽകും. ദേശീയ ഗെയിംസിനായി നിർമിച്ച സ്റ്റേഡിയങ്ങളും അനുബന്ധ കാര്യങ്ങളും സംരക്ഷിക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കും. ഇതിനായി 20 പേരടങ്ങുന്ന എൻജിനിയറിംഗ് ടീമിനെ നിയോഗിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreസൺറൈസേഴ്സ് ഹൈദരാബാദിന് ഏഴു വിക്കറ്റ് ജയം
ഹൈദരാബാദ്: മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഏഴു വിക്കറ്റ് ജയം. മുംബൈയുടെ 139 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് 10 പന്ത് ബാക്കിനിൽക്കെ മറികടന്നു. ഓപ്പണർ ശിഖർ ധവാൻ (63) പുറത്താകാതെ നേടിയ അർധ ശതകമാണ് ഹൈദരാബാദിന് അനായാസ ജയം നൽകിയത്. തുടക്കത്തിലെ വാർണറെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ മോയിസ് ഹെൻട്രിക്സ് (44) ധവാൻ കൂട്ടുകെട്ട് മുംബൈയുടെ ജയപ്രതീക്ഷകളെ തല്ലിക്കെടുത്തി. നേരത്തെ ക്യാപ്റ്റൻ രോഹിത് ശർമയുടെ (67) അർധശതകത്തിന്റെ ബലത്തിലാണ് മുംബൈ മാന്യമായ സ്കോർ നേടിയത്. രോഹിതിനെ കൂടാതെ മുംബൈ നിരയിൽ പാർഥിവ് പട്ടേലും (23) ഹാര്‍ദിക് പാണ്ഡ്യയും മാത്രമാണ് രണ്ടക്കം കടന്നത്. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിദ്ധാർഥ കൗളാണ് മുംബൈയെ തകർത്തത്.ഏഴാം ജയത്തോടെ സൺറൈസസ് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. ഇതോടെ ഡൽഹി ഡെയർഡെവിൾസിന്റെ പ്ലേ ഓഫ്…
Read Moreഗംഭീറും റെയ്നയുമില്ല, ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമായി
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും വിട്ടുനിന്ന ആര്.അശ്വിനും മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തി. ഒക്ടോബര്‍ മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന രോഹിത് ശര്‍മും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. വിരാട് കോഹ്ലി നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലിലെ മിന്നും പ്രകടനക്കാരായ റോബിന് ഉത്തപ്പ, ഗൗതം ഗംഭീര്‍, സുരേഷ് റെയ്ന, സന്ദീപ് ശര്‍മ എന്നിവരെയൊന്നും ടീമിലേക്ക് പരിഗണിച്ചില്ല. ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, എം.എസ്.ധോണി, യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, അജിങ്ക്യ രഹാനെ, ആര്.അശ്വിന്, മുഹമ്മദ് ഷമി. ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. ബര്‍മിംഗ്ഹാമില്‍ ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ…
Read Moreസുനിൽ നരെയ്നു ഐപിഎലിലെ വേഗമേറിയ അർധ സെഞ്ചുറി
ബംഗളുരു: ഐപിഎൽ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ്സ്മാൻ സുനിൽ നരെയ്ൻ. വേഗമേറിയ അർധ സെഞ്ചുറിയെന്ന റിക്കാർഡാണ്് നരെയ്ൻ സ്വന്തമാക്കിയത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 15 പന്തിൽ അർധസെഞ്ചുറി കുറിച്ചായിരുന്നു നരെയ്ന്റെ നേട്ടം. 15 പന്തിൽ അർധസെഞ്ചുറി കുറച്ച യൂസഫ് പഠാന്റെ റിക്കാർഡിനൊപ്പമെത്താനും നരെയ്നായി. നൈറ്റ് റൈഡേഴ്സിനായി ബാറ്റിംഗ് ഓപ്പണിംഗ് ചെയ്ത നരെയ്ൻ 17 പന്തിൽ നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 54 റണ്‍സ് അടിച്ചുകൂട്ടി. വിൻഡീസ് ടീമിൽ സഹകളിക്കാരനായ സാമുവൽ ബദ്രിയുടെ രണ്ടാം ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 25 റണ്‍സ് അടിച്ചുകൂട്ടിയാണ് നരെയ്ൻ അർധ സെഞ്ചുറിയിലേക്ക് അതിവേഗം കുതിച്ചെത്തിയത്. നരെയ്നൊപ്പം ഓപ്പണിംഗിനിറങ്ങിയ ക്രിസ് ലിനും തകർത്തടിച്ചതോടെ ഐപിഎൽ പവർപ്ലേയിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന നേട്ടവും നൈറ്റ് റൈഡേഴ്സിനു സ്വന്തമായി. ആറ് ഓവറിൽ 105 റണ്‍സാണ്…
Read Moreഅംലയുടെ സെഞ്ചുറി പാഴായി; കിംഗ്സ് ഇലവൻ പഞ്ചാബിന് തോൽവി
ചണ്ഡിഗഡ്: ഹാഷിം അംലയുടെ സെഞ്ചുറി പാഴായി. ഗുജറാത്ത് ലയണ്‍സിനെതിരേ കിംഗ്സ് ഇലവൻ പഞ്ചാബിന് തോൽവി. പഞ്ചാബ് ഉയർത്തിയ 190 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് രണ്ടു പന്ത് ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഡ്വെയ്ൻ സ്മിത്തിന്റെ അർധസെഞ്ചുറിയാണ് ഗുജറാത്തിന് വിജയമൊരുക്കിയത്. പഞ്ചാബ് ഫീൽഡർമാർ കൈവിട്ട ക്യാച്ചുകളും ഗുജറാത്ത് വിജയത്തിൽ നിർണായകമായി. സ്മിത്തിന്റെയും റെയ്നയുടെയും അടക്കം മൂന്നു ക്യാച്ചുകൾ പഞ്ചാബ് ഫീൽഡർമാർ കൈവിട്ടു. സ്കോർ: കിംഗ്സ് ഇലവൻ പഞ്ചാബ്- 189/3(20). ഗുജറാത്ത് ലയണ്‍സ്- 192/4(19.4). ആദ്യം ബാറ്റുചെയ്ത പഞ്ചാബ് അംലയുടെ സെഞ്ചുറിയുടെയും ഷോണ്‍ മാർഷിന്റെ അർധസെഞ്ചുറിയുടെയും മികവിലാണ് ഗുജറാത്തിനു മുന്നിൽ കൂറ്റൻ ലക്ഷ്യം വച്ചുനീട്ടിയത്. സ്കോർ രണ്ടിൽ ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ അംലയും മാർഷും ചേർന്ന് കൂട്ടിച്ചേർത്ത 125 റണ്‍സ് കൂട്ടുകെട്ട് പഞ്ചാബ് ഇന്നിംഗ്സിന് അടിത്തറ പാകി. 59 പന്തിൽനിന്നായിരുന്നു അംലയുടെ ശതകനേട്ടം. സെഞ്ചുറി…
Read Moreഅണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്: കൊച്ചി സ്റ്റേഡിയം 15-നു തയാറാകുമെന്നു മന്ത്രി
കൊച്ചി : അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനു വേദിയാകുന്ന കൊച്ചിയിലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണം ഫിഫ അനുവദിച്ചിരിക്കുന്ന സമയപരിധിയായ ഈ മാസം 15നു തന്നെ പൂര്‍ത്തീകരിക്കുമെന്നു മന്ത്രി എ.സി. മൊയ്തീൻ. കലൂര്‍ സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെയും നവീകരണ പുരോഗതി വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജോലികളും നല്ല വേഗത്തിലാണു നീങ്ങുന്നത്. പരിശീലന മൈതാനങ്ങളിലടക്കം പുല്ലുപിടിപ്പിക്കൽ പൂര്‍ത്തിയായി കഴിഞ്ഞു. കലൂര്‍ സ്റ്റേഡിയത്തിലെ ഡ്രെയിനേജുമായി ബന്ധപ്പെട്ട ജോലികള്‍ 15 നുള്ളില്‍ തീര്‍ക്കും. 152 ശുചിമുറികളുടെയും 34 മുറികളുടെയും നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ത്തന്നെ ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയും. കൂടുതല്‍ തൊഴിലാളികളെ വച്ചു മൂന്നു ഷിഫ്ടില്‍ ജോലി നടക്കുന്നുണ്ട്. കസേരകള്‍ ഘടിപ്പിക്കുന്ന ജോലികൾ നാലു ദിവസത്തിനുള്ളില്‍ പൂർത്തിയാകും. മേല്പറഞ്ഞ നവീകരണങ്ങളെല്ലാം നിശ്ചിത സമയത്തു തീര്‍ക്കും. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഫിഫസംഘം കഴിഞ്ഞ സന്ദര്‍ശനത്തില്‍ തൃപ്തി രേഖപ്പെടുത്തിയതാണെന്നും അദ്ദേഹം…
Read Moreലോക ചാമ്പ്യന്‍ഷിപ്പ് ഷൂട്ടിംഗ് : സേറ ഇന്ത്യയെ പ്രതിനിധികരിക്കും
തൊടുപുഴ: ജർമനിയിൽ നടക്കുന്ന ലോക ജൂണിയർ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ സേറ മരിയ ജോ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇതിനു മുന്നോടിയായി ഈ മാസം ചെക്കോസ്ലോവാക്യയിൽ നടക്കുന്ന ഷൂട്ടിംഗ് ഹോപ്പ്സ് മത്സരത്തിലും സേറ ഇന്ത്യൻ കുപ്പായമണിയും. ഡൽഹിയിൽ നടന്ന അവസാനവട്ട സെലക്ഷൻ ട്രയൽസിൽ മഹാരാഷ്്ട്രയുടെയും ജമ്മു കാഷ്മീരിന്റെയും എതിരാളികളെ പിന്തള്ളി സേറ ഒന്നാമതെത്തിയതോടെയാണ് സേറയ്ക്ക് ലോക ചാന്പ്യൻഷിപ്പിലേക്കുള്ള വഴി തുറന്നത്. ആറംഗ ഇന്ത്യൻടീമിൽ നിന്നും ആദ്യമൂന്നു പേരെയാണ് ഇന്ത്യൻ ഗവണ്മെന്റ് സ്പോണ്സർ ചെയ്യുന്നത്. മുട്ടം റൈഫിൾ ക്ലബ് അംഗമായ സേറയുടെ പരിശീലകൻ കേരള സ്റ്റേറ്റ് കോച്ച് വിപിൻ ദാസാണ്. ഏലിസബത്ത് സൂസൻ കോശിക്കുശേഷം ലോക ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താരമാണ് സേറമരിയ. മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ് സേറ.
Read Moreയൂറോപ്പ ലീഗ് സെമി ആദ്യപാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു
സെൽറ്റ: യുവേഫ യൂറോപ്പ ലീഗില്‍ കിരീട പ്രതീക്ഷകള്‍ സജീവമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറുന്നു. ആദ്യപാദ സെമിയില്‍ സ്പാനിഷ് ടീമായ സെല്‍റ്റ വിഗോയെ മറുപടിയില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു യുണൈറ്റഡ് ഫൈനലിലേക്കു ഒരു ചുവട് വച്ചു. 11ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ ഈ ഗോള്‍ അനുകൂല്യം നിലനിര് ത്തിയാല് മാഞ്ചസ്റ്ററിനു ഫൈനല്‍ ഉറപ്പിക്കാം. സെല്‍റ്റ വിഗോയുടെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 67-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഇംഗ്ലണ്ടിന്റെ യുവതാരം മാര്‍ക്കോസ് റാഷ്ഫോര്‍ഡ് ആണ് മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ നേടിയത്. സൂപ്പര്‍ താരങ്ങളില്ലാതെയാണ് ഇക്കുറി മാഞ്ചസ്റ്റര്‍ പോരിനിറങ്ങിയത്. സ്ലാട്ടന് ഇബ്രാഹിമോവിച്ചും മാര്‍ക്കോസ് റോഹോയും പരിക്കിനെത്തുടര്‍ന്നു ഇറങ്ങിയിരുന്നില്ല. ക്വാര്‍ട്ടറില്‍ കാല്‍മുട്ടിനേറ്റ പരിക്കാണ് ഇരുവര്‍ക്കും വിനയായത്. ഇവരുടെ അഭാവത്തില്‍ ഒട്ടേറെ മാറ്റങ്ങളുമായാണ് കോച്ച് മൗറീഞ്ഞോ ടീമിനെ വിന്യസിപ്പിച്ചത്. ജെസെ ലിന്‍ഗാര്‍ഡ്, മഖിതര്യന്, റാഷ്ഫോര്‍ഡ് എന്നിവര്‍ക്കായിരുന്നു ആക്രമണങ്ങളുടെ ചുമതല. മധ്യനിരയില്‍ ഫെല്ലിനി, പോള്‍ പോഗ്ബ, ആന്‍ഡെര്‍…
Read More