റൊ​ണാ​ൾ​ഡോ​യ്ക്ക് ഹാ​ട്രി​ക്; അത്‌ലറ്റിക്കോയെ റയൽ വീഴ്ത്തി

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ആ​ദ്യ പാ​ദ സെ​മി​യി​ല്‍ ന​ഗ​ര​വൈ​രി​ക​ളാ​യ അ​ത്‌ലറ്റി​ക്കോയ്ക്കെതിരെ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം. സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ അ​ത്‌ലറ്റി​ക്കോയെ 3-0നാ​ണ് റ​യ​ൽ ത​ക​ർ​ത്ത​ത്. റ​യ​ലി​ന്‍റെ ത​ട്ട​ക​മാ​യ സാ​ന്‍റി​യാ​ഗോ ബെ​ര്‍ണാ​ബു​വി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ത്‌ലറ്റി​ക്കോയ്ക്ക് മേ​ൽ സ​ന്പൂ​ർ​ണ ആധിപത്യമാണ് റ​യ​ൽ നേ​ടി​യ​ത്. പ​ത്താം മി​നി​റ്റി​ൽ ത​ന്നെ ക്രി​സ്റ്റ്യാ​നോ ആ​ദ്യ ഗോ​ള​ടി​ച്ച് റ​യ​ലി​നെ മു​ന്നി​ൽ എ​ത്തി​ച്ചു. തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​ഹ​ര​മേ​റ്റ അ​ത്‌ലറ്റി​ക്കോ ഉ​ണ​ർ​ന്നു ക​ളി​ച്ചെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല. ഇ​തി​നി​ടെ 73, 86 മി​നി​റ്റു​ക​ളി​ൽ ഗോ​ൾ നേ​ടി റൊ​ണാ​ൾ​ഡോ ഹാ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി. അ​ത്‌ലറ്റി​ക്കോ​യു​ടെ ഹോം ​ഗ്രൗ​ണ്ടി​ൽ മെ​യ് 10നാ​ണ് ര​ണ്ടാം പാ​ദ സെ​മി ന​ട​ക്കു​ക.

Read More

പൂജാരയെയും ഹർമൻപ്രീതിനെയും ബിസിസിഐ അർജുന അവാർഡിനായി ശിപാർശ ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയെ ബിസിസിഐ അർജുന അവാർഡിനു ശിപാർശ ചെയ്തു. കഴിഞ്ഞ സീസണിലെ ടെസ്റ്റു പരന്പരകളിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പൂജാരയെ ശിപാർശ ചെയ്തത്. വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറിനെയും അർജുന അവാർഡിനായി ബിസിസിഐ ശിപാർശ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച നാമനിർദേശം കായിക മന്ത്രാലയത്തിന് നൽകിയതായി ബിസിസിഐ അറിയിച്ചു. 1316 റണ്‍സാണ് ഈ സീസണിൽ പൂജാര നേടിയത്. ഒരു ടെസ്റ്റ് സീസണിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന റണ്‍സാണിത്. 30 കാരനായ പൂജാര 48 ടെസ്റ്റുകളിൽനിന്നായി 3798 റണ്‍സ് നേടിയിട്ടുണ്ട്. 11 ടെസ്റ്റ് സെഞ്ചുറികളും 14 അർധസെഞ്ചുറികളും പൂജാരയ്ക്കുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്‍റി-20യിലേയും ഏഷ്യ കപ്പിലേയും മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് കൗറിനെ അർജുന അവാർഡിനായി ശിപാർശ ചെയ്തത്.

Read More

ഐ​പി​എ​ൽ: ഡ​ൽ​ഹി​ക്ക് ഇ​ന്ന് നി​ർ​ണാ​യ​ക പോരാട്ടം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ് ഇ​ന്ന് സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാദിനെ നേ​രി​ടും. ഡ​ൽ​ഹി​യു​ടെ ഹോം ​ഗ്രൗ​ണ്ടി​ൽ രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. അതേസമയം, ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനാകും ഹൈദരാബാദ് ശ്രമിക്കുക.

Read More

ഐ​സി​സി റാ​ങ്കിം​ഗ്: ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് മു​ന്നേ​റി

ദു​ബാ​യ്: ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ന്യൂ​സി​ല​ൻ​ഡി​നെ പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ റാ​ങ്കിം​ഗി​ൽ മു​ന്നേ​റി​യ​ത്. ഇ​ന്ത്യ​ക്ക് 117 റെ​യ്റ്റിം​ഗ് പോ​യി​ന്‍റും ന്യൂ​സി​ല​ൻ​ഡി​ന് 115 റെ​യ്റ്റിം​ഗ് പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം റാ​ങ്ക് നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യാ​ണ് ര​ണ്ടാ​മ​ത്. ഇം​ഗ്ല​ണ്ട്(190 പോ​യി​ന്‍റ്), ശ്രീ​ല​ങ്ക(93 പോ​യി​ന്‍റ്),ബം​ഗ്ലാ​ദേ​ശ്(91 പോ​യി​ന്‍റ്), പാ​ക്കി​സ്ഥാ​ൻ(88 പോ​യി​ന്‍റ്), വെ​സ്റ്റ് ഇ​ൻ​ഡീ​സ്(79​പോ​യി​ന്‍റ്), അ​ഫ്ഗാ​നി​സ്ഥാ​ൻ(52 പോ​യി​ന്‍റ്) എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം അ​ഞ്ചു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. 2019ൽ ​ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ഇം​ഗ്ല​ണ്ടി​നും റാ​ങ്കിം​ഗി​ലെ ആ​ദ്യ ഏ​ഴു ടീ​മു​ക​ൾ​ക്കു​മാ​ണ് നേ​രി​ട്ട് പ്ര​വേ​ശ​നം. സെ​പ്റ്റം​ബ​ർ 30നു​ള്ള റാ​ങ്കിം​ഗ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന ടീ​മു​ക​ളെ തീ​രു​മാ​നി​ക്കു​ക.

Read More

സ്റ്റോക്സിന് സെഞ്ചുറി; ഗുജറാത്തിനെതിരെ പൂ​നയ്ക്ക് ജയം

പൂ​ന: ഐപിഎല്ലിൽ ബെൻ സ്റ്റോക്സിന്‍റെ ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റിയുടെ മി​ക​വി​ല്‍ ഗുജറാത്ത് ലയൺസിനെതിരെ പൂ​ന സൂ​പ്പ​ര്‍ജ​യന്‍റിന് അഞ്ച് വിക്കറ്റ് വിജയം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗുജറാത്ത് 19.5 ഓ​വ​റി​ല്‍ 161 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മറുപടി ബാറ്റിംഗിനിറങ്ങിയ പൂന 19.5 ഓ​വ​റി​ല്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 63 പന്തിൽ 103 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോക്സിന്‍റെ തകർപ്പൻ ബാറ്റിംഗാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. ഒരു ഘട്ടത്തിൽ നാലിന് 42 റൺസെന്ന നിലയിൽ തകർച്ചയുടെ വക്കിൽ നിൽക്കുകയായിരുന്ന പൂനയെ സ്റ്റോക്സും മ​ഹേ​ന്ദ്ര​സിം​ഗ് ധോണിയും(26) ചേർന്നുള്ള കൂട്ടുക്കെട്ടാണ് രക്ഷപ്പെടുത്തിയത്. ഡാ​നി​യ​ല്‍ ക്രി​സ്റ്റി​ന്‍(17) പുറത്താകാതെ നിന്നു. ഗുജറാത്തിന്‍റെ മലയാളി താരം ബേസിൽ തമ്പി നാല് ഓവറിൽ 35 റൺസ് വിട്ടുകൊടുത്തു രണ്ട് വിക്കറ്റ് നേടി. ടോസ് നേടിയ പൂന ഗുജറാത്തിനെ ബാറ്റിംഗ് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ ബ്രണ്ടൻ മക്കല്ലം(27 പന്തിൽ 45),…

Read More

സച്ചിന്‍ മൗനം വെടിയണം! രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാക്കുന്നതിന് സച്ചിന്റെ അഭിപ്രായം നിര്‍ണായകമെന്ന് വിനോദ് റായ്

മുംബൈ: രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാക്കാന്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇപ്പോള്‍ തുടരുന്ന മൗനം വെടിയണമെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്. കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്ക്കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.റായ് പറയുന്നു. പ്രതിഭാധനന്മാരായ യുവ ക്രിക്കറ്റര്‍മാരാല്‍ സമ്പന്നമാണ് ടീം ഇന്ത്യ. ഫീല്‍ഡിലെ അവരുടെ പ്രതിജ്ഞാബദ്ധത തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും. ഇത്തരത്തില്‍…

Read More

സ​ഞ്ജു​വി​ന്‍റെ പ്ര​ക​ട​നം പാ​ഴാ​യി; കോ​ൽ​ക്ക​ത്ത​യി​ൽ ഗം​ഭീ​ർ-​ഉ​ത്ത​പ്പ ഷോ

കോ​ൽ​ക്ക​ത്ത: റോ​ബി​ൻ ഉ​ത്ത​പ്പ​യും ഗൗ​തം ഗം​ഭീ​റും ഒ​രി​ക്ക​ൽ​ക്കൂ​ടി നൈ​റ്റ് റൈ​ഡേ​ഴ്സി​ന് ര​ക്ഷ​ക​രാ​യി, ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​ന് ഏ​ഴു വി​ക്ക​റ്റ് തോ​ൽ​വി. ഉ​ത്ത​പ്പ​യു​ടേ​ത​ട​ക്കം നി​ർ​ണാ​യ​ക ക്യാ​ച്ചു​ക​ൾ കൈ​വി​ട്ട് ഡ​ൽ​ഹി തോ​ൽ​വി ഇ​ര​ന്നു​വാ​ങ്ങു​ക​യാ​യി​രു​ന്നു. ജ​യ​ത്തോ​ടെ കോ​ൽ​ക്ക​ത്ത ഐ​പി​എ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.സ്കോ​ർ: ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ്- 160/6(20). കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്- 161/3(16.2). മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ​യും ശ്രേ​യ​സ് അ​യ്യ​രു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ൽ ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 161 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം കോ​ൽ​ക്ക​ത്ത 16.2 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. ഗം​ഭീ​ർ 52 പ​ന്തി​ൽ​നി​ന്ന് 71 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന​പ്പോ​ൾ ഉ​ത്ത​പ്പ 33 പ​ന്തി​ൽ 59 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 108 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലും ഗം​ഭീ​ർ-​ഉ​ത്ത​പ്പ സ​ഖ്യം സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യി​രു​ന്നു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്ക് ക​രു​ണ്‍…

Read More

മാ​ർ​ഷി​ന്‍റെ പോ​രാ​ട്ടം ഫ​ലം​ക​ണ്ടി​ല്ല; വി​ജ​യ​വു​മാ​യി വാ​ർ​ണ​ർ​പ്പ​ട

മൊ​ഹാ​ലി: വാ​ർ​ണ​റു​ടെ കു​ട്ടി​ക​ളു​ടെ മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി​ക​ൾ​ക്കു പ​ക​രം​വ​യ്ക്കാ​ൻ പ​ഞ്ചാ​ബ് നി​ര​യി​ൽ ഒ​രു ഷോ​ണ്‍ മാ​ർ​ഷ് മാ​ത്ര​മു​ണ്ടാ​യ​പ്പോ​ൾ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 26 റ​ണ്‍​സ് വി​ജ​യം. ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 208 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 181 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ഷോ​ണ്‍ മാ​ർ​ഷി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം മാ​ത്ര​മാ​യി​രു​ന്നു പ​ഞ്ചാ​ബ് ഇ​ന്നിം​ഗ്സി​ന്‍റെ സ​വി​ശേ​ഷ​ത. മാ​ർ​ഷ് 50 പ​ന്തി​ൽ​നി​ന്ന് 84 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. മ​റ്റാ​ർ​ക്കും പ​ഞ്ചാ​ബ് നി​ര​യി​ൽ മാ​ർ​ഷി​നു പി​ന്തു​ണ ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. സ​ണ്‍​റൈ​സേ​ഴ്സി​നാ​യി ആ​ശി​ഷ് നെ​ഹ്റ, സി​ദ്ധാ​ർ​ഥ് കൗ​ൾ എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റും ഭു​വ​നേ​ശ്വ​ർ കു​മാ​ർ ര​ണ്ടു വി​ക്ക​റ്റും നേ​ടി. സ്കോ​ർ: സ​ണ്‍ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്- 207/3(20). കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ്- 181/9(20).ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 207 റ​ണ്‍​സെ​ടു​ത്തു. ഓ​പ്പ​ണ​ർ​മാ​രാ​യ ഡേ​വി​ഡ്…

Read More

ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ൽ​നി​ന്നും സി​ന്ധു പു​റ​ത്ത്

വു​ഹാ​ൻ: ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വ് പി.​വി. സി​ന്ധു ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ൽ​നി​ന്നും പു​റ​ത്താ​യി. ക്വാ​ട്ട​റി​ല്‍ ചൈ​ന​യു​ടെ ഹെ ​ബിം​ഗ്ജാ​വോ​യോ​ട് തോ​റ്റാ​ണ് സി​ന്ധു പു​റ​ത്താ​യ​ത്. എ​ട്ടാം സീ​ഡാ​യ ഹെ ​നാ​ലാം സീ​ഡാ​യ സി​ന്ധു​വി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് വീ​ഴ്ത്തി​യ​ത്. ആ​ദ്യ സെ​റ്റ് സി​ന്ധു നേ​ടി​യെ​ങ്കി​ലും ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ ഹെ ​സ്വ​ന്ത​മാ​ക്കി സെ​മി​യി​ലേ​ക്ക് മു​ന്നേ​റി. സ്കോ​ർ: 21-15, 14-21, 22-24. ഇ​തോ​ടെ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നി​ന്നു ലോ​ക​റാ​ങ്കിം​ഗു​ള്ള താ​ര​ങ്ങ​ളെ​ല്ലാം പു​റ​ത്താ​യി.

Read More

കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി സ​മ്മാ​നി​ച്ച ക്യാ​പ്റ്റ​ൻ മ​ണി അ​ന്ത​രി​ച്ചു

ക​ള​മ​ശേ​രി: കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേ​ടി​ത്ത​ന്ന ടി.​കെ.​എ​സ്. മ​ണി (ക്യാ​പ്റ്റ​ൻ മ​ണി-77) അ​ന്ത​രി​ച്ചു. ഉ​ദ​ര​രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 17നു ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മ​ണി വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ഇ​ട​പ്പ​ള്ളി പോ​ണേ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ജ​മ്മ: മ​ക്ക​ൾ: ആ​ന​ന്ദ്, ജ്യോ​തി, ഗീ​ത, അ​രു​ണ്‍. 1973ൽ ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് മൈ​താ​നി​യി​ൽ റെ​യി​ൽ​വേ​സി​നെ​തി​രേ ന​ട​ന്ന ഫൈ​ന​ലി​ലാ​ണു മ​ണി കേ​ര​ള​ത്തി​നു ഹാ​ട്രി​ക് ഗോ​ൾ നേ​ടി ക​ന്നി​ക്കി​രീ​ടം സ​മ്മാ​നി​ച്ച​ത്. 2-2 എ​ന്ന സ്കോ​റി​ൽ നി​ൽ​ക്കേ മ​ണി നേ​ടി​യ അ​വ​സാ​ന ഗോ​ളാ​ണു കേ​ര​ള​ത്തി​നു തു​ണ​യാ​യ​ത്. അ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​നാ​ണ് മ​ണി​യെ ക്യാ​പ്റ്റ​ൻ മ​ണി​യെ​ന്നു സം​ബോ​ധ​ന ചെ​യ്ത​ത്. വി​ക്ട​ർ മ​ഞ്ഞി​ല, സി.​സി. ജേ​ക്ക​ബ്, ചേ​ക്കു, സേ​തു​മാ​ധ​വ​ൻ, സേ​വ്യ​ർ​പ​യ​സ് തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മാ​ണു മ​ണി കി​രീ​ട നേ​ട്ട​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്. ജിം​ഖാ​ന ക​ണ്ണൂ​രി​നു​വേ​ണ്ടി​യാ​ണ് മ​ണി ആ​ദ്യ​മാ​യി ബൂ​ട്ടു​കെ​ട്ടു​ന്ന​ത്.…

Read More