സിംഗപ്പൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണിലെ വാഗ്ദാനമായ ബി. സായ് പ്രണീത് തന്റെ കന്നി സൂപ്പര്‍ സീരീസില്‍ മുത്തമിട്ടു. ഇന്ത്യക്കാര്‍ ഏറ്റുമുട്ടിയ സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ പുരുഷ സിംഗിള്‍സില്‍ സ്വന്തം നാട്ടുകാരന് കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ചാണ് പ്രണീത് കന്നി സൂപ്പര്‍ സീരീസ് ചൂടിയത്. ലോക 30 റാങ്കുകാരനായ പ്രണീത് കഴിഞ്ഞ വര്‍ഷം കാനഡ ഓപ്പണ്‍ ഗ്രാൻപ്രീയില്‍ ചാമ്പ്യനായിരുന്നു. ജനുവരിയില്‍ നടന്ന സയീദ് മോദി ഗ്രാന്‍പ്രീ ഗോള്‍ഡ് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഫൈനലില്‍ ശ്രീകാന്തിന്റെ ആക്രമണ ബാഡ്മിന്റണെ കവിഞ്ഞു നിന്ന പ്രകടനം നടത്തിയ പ്രണീത് മൂന്നു ഗെയിമുകള്‍ക്കു കന്നി സൂപ്പര്‍ സീരീസ് മുത്തമിട്ടു. 17-21, 21-17, 21-12നായിരുന്നു ലോക 30-ാം റാങ്കുകാരന്റെ ജയം. ദിവസവും ഒരുമിച്ചു മത്സരിക്കുന്ന ഒരാള്‍ക്കെതിരേ മത്സരിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. വിജയിക്കാനായതില്‍ സന്തോഷമുണ്ട്. ടൂര്‍ണമെന്റിലുടനീളം പ്രകടനത്തില്‍ താന്‍ സന്തുഷ്ടനാണ്. ഇവിടെയുള്ള ഇന്ത്യക്കാര്‍ നല്കിയ പിന്തുണയും വളരെ നല്ലതായിരുന്നു…
Read MoreCategory: Sports
കോഹ്ലിയെ മറികടന്ന് സ്മിത്ത്
ബംഗളുരു: വിരാട് കോഹ്ലി നയിച്ച ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരേ സ്റ്റീവ് സ്മിത്ത് നയിച്ച പൂന സൂപ്പർ ജയന്റിനു ജയം. ആദ്യം ബാറ്റു ചെയ്ത പൂന ഉയർത്തിയ 162 റണ്‍ ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ബാംഗ്ലൂർ 27 റണ്‍സ് അകലെ 134ൽ ബാറ്റിംഗ് അവസാനിപ്പിച്ചു. പൂന ബൗളർമാരുടെ മികച്ച പ്രകടനമാണ് സന്ദർശകരുടെ വിജയം ഉറപ്പിച്ചത്. സൂപ്പർ ജയന്റിനായി ശർദുൾ താക്കൂർ, ബെൻ സ്റ്റോക്സ് എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. സ്കോർ: പൂന സൂപ്പർ ജയന്റ്- 161/8(20). ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സ്- 134/9(20). ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് നായകൻ കോഹ്ലി പൂനയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ അത് മുതലാക്കാൻ കഴിയാതിരുന്നതാണ് പൂന വൻ സ്കോർ നേടുന്നതിൽനിന്നു തടഞ്ഞത്. രഹാനെ(30), രാഹുൽ ത്രിപാഠി(31), സ്റ്റീവ് സ്മിത്ത്(27), ധോണി(28), മനോജ് തിവാരി(27) എന്നിങ്ങനെയായിരുന്നു പ്രധാന…
Read Moreപുനെ സൂപ്പർ ജയന്റിനെതിരെ ഗുജറാത്തിന് ജയം
രാജ്കോട്ട്: പുനെ സൂപ്പർ ജയന്റിനെതിരെ ഗുജറാത്ത് വാരിയേഴ്സിന് സൂപ്പർ ജയം. ഏഴു വിക്കറ്റിനാണ് ഗുജറാത്ത് വിജയിച്ചത്. പുനെ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം ഗുജറാത്ത് രണ്ടോവർ ബാക്കിനിൽക്കെ മറികടന്നു. ഓപ്പണർമാരായ ഡെയ്ൻ സ്മിത്തും (47) ബ്രണ്ടൻ മക്കല്ലവും (49) നൽകിയ മികച്ച തുടക്കമാണ് പുനെയുടെ സ്കോർ അനായാസം മറികടക്കാൻ ഗുജറാത്തിനെ സഹായിച്ചത്. ഇരുവരും ഒന്നാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെയെത്തിയ റെയ്നയും (35) ആരോൺ ഫിഞ്ചും (33) ഓപ്പണർമാർ സൃഷ്ടിച്ച റൺ പ്രവാഹത്തെ മുറിക്കാതെ വിജയലക്ഷ്യത്തിലെത്തി. ഗുജറാത്ത് ഇന്നിംഗ്സിൽ ദിനേഷ് കാർത്തിക് മാത്രമാണ് (3) പരാജയപ്പെട്ടത്. റെയ്നയും ഫിഞ്ചും പുറത്താകാതെ നിന്നു. നേരത്തെ സ്റ്റീവൻ സ്മിത്ത് (43), രാഹുൽ ത്രിപതി (33), മനോജ് തിവാരി (31) എന്നിവരുടെ പ്രകടനമാണ് പുനെയ്ക്ക് മികച്ച സ്കോർ നൽകിയത്. ബെൻ സ്റ്റോക്കും (25), അങ്കിത് ശർമയും (25) ഭേദപ്പെട്ട പ്രകടനം…
Read Moreസിംഗപ്പുർ ഓപ്പണ്‍ സൂപ്പർ സീരിസ്: സിന്ധു പുറത്തായി
സിംഗപ്പുർ: സിംഗപ്പുർ ഓപ്പണ്‍ സൂപ്പർ സീരിസിൽ ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പുറത്തായി. ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് താരം കരോളിന മാരിലിനോടാണ് സിന്ധു പരാജയപ്പെട്ടത്.11:21, 15:21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ പരാജയം.കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓപ്പണിൽ കരോളിനാ മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു പരാജയപ്പെടുത്തിയിരുന്നു.
Read Moreട്വന്റി-20യിൽ ധോണി മികച്ച കളിക്കാരനല്ല: ഗാംഗുലി
ന്യൂഡൽഹി: ട്വന്റി-20 ക്രിക്കറ്റിൽ മഹേന്ദ്ര സിംഗ് ധോണി മികച്ച കളിക്കാരൻ അല്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. എന്നാൽ ഏകദിന ക്രിക്കറ്റിൽ ധോണി മികച്ച കളിക്കാരൻ ആണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി-20 ക്രിക്കറ്റിൽ പത്തു വർഷമായി കളിക്കുന്ന ധോണിക്കു ഒരു അർധ സെഞ്ചുറി മാത്രമാണ് ഉള്ളത്. അല്ലാതെ അദ്ദേഹത്തിന് മികച്ച റിക്കോർഡുകൾ ഒന്നും ഇല്ലെന്നും ഗാംഗുലി പറഞ്ഞു. ഐപിഎല്ലിൽ റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സിന്റെ താരമാണ് ധോണി.
Read Moreസഞ്ജുവിനു കടപ്പാട് ദ്രാവിഡിനോട്; പ്രശംസകള്‍കൊണ്ടു മൂടി സഹതാരങ്ങൾ
പൂന: വലിയ വിവാദങ്ങളുടെ നടുവിലൂടെയായിരുന്നു സഞ്ജു സാംസണ് ഇക്കാലയളവില്‍ യാത്ര ചെയ്തത്. രഞ്ജി ട്രോഫിയില്‍ മോശം ഫോമിനേത്തുടര്ന്ന് ഡ്രസിംഗ് റൂമിലെത്തിയ സഞ്ജു ബാറ്റ് വലിച്ചെറിയുകയുമൊക്കെ ചെയ്തെന്ന് ആരോപണമുയര്‍ന്നിരുന്നു. രഞ്ജി ട്രോഫിക്കിടയില്‍ ബാറ്റ് പൊട്ടിച്ചതിനോടൊപ്പം ആരോടും പറയാതെ ഡ്രസിംഗ്റൂം വിട്ട സഞ്ജു പിന്നീട് വിവാദനായകനാകുകയായിരുന്നു. അച്ഛന് സാംസണ് കൂടി ഈ പ്രശ്നത്തില്‍ ഇടപെടുകയുമൊക്കെ ചെയ്തതോടെ സഞ്ജു ആകെ പുലിവാലു പിടിച്ചു. ഒടുവില്‍ എല്ലാത്തിനും മാപ്പുപറഞ്ഞ് സഞ്ജു കളിയില്‍ മാത്രം ശ്രദ്ധിക്കുകയായിരുന്നു. തന്നെ വിമര്ശിച്ചവര്ക്കൊക്കം ചുട്ട മറുപടി കൊടുക്കാനുള്ള ആയുധങ്ങള്‍ രാകി മിനുക്കിയ സഞ്ജു ഇപ്പോള്‍ ഇതാ മിന്നും ഫോമിലെത്തിയിരിക്കുന്നു. ഐപിഎലില്‍ റൈസിംഗ് പൂന സൂപ്പര്‍ ജയന്റിനെതിരേ സഞ്ജുവിന്റെ ക്ലാസ് പ്രകടനത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു തകര്‍പ്പന്‍ വിജയം. 63 പന്തില്‍ 102 റണ്‍സ് നേടിയ സഞ്ജുവിന്റെ ഐപിഎലിലെ കന്നി സെഞ്ചുറി ഡല്‍ഹിയുടെ വിജയം അനായാസമാക്കി. ഈ നേട്ടത്തെക്കുറിച്ച് വളരെ…
Read Moreസണ്‍റൈസേഴ്സിന്റെ വിജയക്കുതിപ്പിന് മുംബൈയുടെ ബ്ലോക്ക്
മുംബൈ: സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിജയക്കുതിപ്പിന് മുംബൈ ഇന്ത്യൻസിന്റെ തട. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ വാർണറും സംഘവും മുംബൈക്കു മുന്നിൽ മുട്ടുമടക്കി. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്സ് ഉയർത്തിയ 158 റണ്‍സ് വിജയലക്ഷ്യം മുംബൈ എട്ടു പന്ത് ബാക്കിനിൽക്കെ മറികടന്നു. സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ്- 158/8. മുംബൈ ഇന്ത്യൻസ്- 159/6. ടോസ് നേടിയ സണ്‍റൈസേഴ്സിന് ധവാനും വാർണറും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 81 റണ്‍സ് കൂട്ടിച്ചേർത്തു. ധവാൻ(48), വാർണർ(49) എന്നിവർ പുറത്തായശേഷമെത്തിയ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെവന്നപ്പോൾ സണ്‍റൈസേഴ്സ് സ്കോർ 158ൽ ഒതുങ്ങി. മുംബൈക്കായി ബുംറ മൂന്നും ഹർഭജൻ രണ്ടും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ജോസ് ബട്ലറെ തുടക്കത്തിൽ നഷ്ടമായെങ്കിലും പാർഥിവ് പട്ടേൽ ഒരറ്റത്തു പിടിച്ചുനിന്നു. രോഹിത് ശർമ(4)യ്ക്കു ശേഷമെത്തിയ നതീഷ് റാണ(45)യ്ക്കൊപ്പം പാർഥിവ് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു.…
Read Moreറൊണാൾഡോയുടെ ഇരട്ട ഗോളിൽ റയലിന് വിജയം
മ്യൂണിക്ക്: ഏഴു മാസത്തെ ചാമ്പ്യൻസ് ലീഗ് ഗോൾവരൾച്ചക്ക് വിരാമമിട്ട് ക്രിസ്റ്റ്യാനോ റാണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ റയൽ മാഡ്രിഡ് ബയേൺ മ്യൂണിക്കിനെ വീഴ്ത്തി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയലിന്റെ ജയം. ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയ ബയേണിനെ രണ്ടാം പകുതിയിൽ റൊണാൾഡോ ഇരട്ടപ്രഹരത്തിലൂടെ വീഴ്ത്തുകയായിരുന്നു. ചാവി മാർട്ടിനസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരായി ചുരുങ്ങിയ ബയേണിനെ 77-ാം മിനിറ്റിലാണ് റയൽ മറികടന്നത്. അർതുറോ വിദാൽ കളിയുടെ 25-ാം മിനിറ്റിൽ ബയേണിനെ മുന്നിലെത്തിച്ചു. തിയാഗോയെടുത്ത കോർണർ കിക്കിന് തലവച്ചാണ് വിദാൽ ബയേണിനെ മുന്നിലെത്തിച്ചത്. എന്നാൽ പെനാൽറ്റി കിക്ക് പാഴാക്കി വിദാൽ ബയേണിന് ഇരട്ട ലീഡ് നേടാനുള്ള അവസരം തുലയ്ക്കുകയും ചെയ്തു. ഫ്രാങ്ക് റിബറിയുടെ ഷോട്ട് ബോക്സിനുള്ളിൽ ഡാനി കർവജാൽ കൈകൊണ്ട് തടുത്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. വിദാലെടുത്ത ഷോട്ട് ക്രോസ്…
Read Moreസഞ്ജുവിന്റെ സെഞ്ചുറി മികവിൽ പൂനയെ തകർത്ത് ഡൽഹി
പൂന: മലയാളിതാരം സഞ്ജു സാംസന്റെ സെഞ്ചുറി മികവിൽ ഡൽഹി ഡെയർ ഡെവിൾസിന് വന്പൻജയം. ഐപിഎലിൽ റൈസിംഗ് പൂന സൂപ്പർ ജയന്റിനെ 97 റണ്‍സിനാണ് ഡൽഹി മറികടന്നത്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പൂന 16.1 ഓവറിൽ 108ന് എല്ലാവരും പുറത്താകുകയായിരുന്നു. സഞ്ജുവിന്റെ സെഞ്ചുറിക്കു പുറമേ മൂന്നു വിക്കറ്റ് വീതം നേടിയ സഹീർ ഖാൻ, അമിത് മിശ്ര എന്നിവരുടെ പ്രകടനം ഡൽഹി വിജയത്തിൽ നിർണായകമായി. സഞ്ജുവാണ് കളിയിലെ താരം. രഹാനെ(10), മായങ്ക് അഗർവാൾ(20), ഡുപ്ലസി(8), രാഹുൽ ത്രിപാഠി(10), ബെൻ സ്റ്റോക്സ്(2), ധോണി(11), രജത് ഭാട്ടിയ(16) എന്നിങ്ങനെയായിരുന്നു പൂന ബാറ്റിംഗ് നിരയുടെ സംഭാവന.നേരത്തെ, സഞ്ജുവിന്റെ സെഞ്ചുറിയുടെയും അവസാന ഓവറുകളിൽ ക്രിസ് മോറിസ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിന്റെയും മികവിൽ ഡൽഹി ഡെയർ ഡെവിൾസ് 205 റണ്‍സ് നേടി. 62 പന്തിൽനിന്നായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. 41 പന്തിൽനിന്ന് അർധസെഞ്ചുറി തികച്ച സഞ്ജു തുടർന്നുള്ള…
Read Moreശ്രീജേഷ് വീണ്ടും ഇന്ത്യൻ ഹോക്കി ടീം നായകൻ
ന്യൂഡൽഹി: മലയാളി താരം പി.ആർ. ശ്രീജേഷ് വീണ്ടും ഇന്ത്യൻ ഹോക്കി ടീം നായകൻ. അസ്ലൻഷാ കപ്പ് ഹോക്കി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെയാണ് ശ്രീജേഷ് നയിക്കുന്നത്. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി പ്രഖ്യാപിച്ച ടീമിൽ ഏഴു യുവതാരങ്ങളാണുള്ളത്. മൻപ്രീത് സിംഗാണ് ഉപനായകൻ. 21കാരനായ ഗോൾ കീപ്പർ സൂരജ് കർക്കറെയാണ് രണ്ടാം ഗോൾ കീപ്പർ. 2016ൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യൻ ജൂണിയർ ടീമിന്റെ ഗോൾ കീപ്പറായിരുന്നു സൂരജ്. മലേഷ്യയിൽ നടക്കുന്ന ടൂർണമെന്റിൽ ഇത്തവണ പാകിസ്ഥാൻ പങ്കെടുക്കുന്നില്ല. ചാന്പ്യൻഷിപ്പിനുള്ള ടീമുകളുടെ എണ്ണം ആറായി കുറച്ചിട്ടുണ്ട്. നിലവിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് പ്രധാന വെല്ലുവിളിയായി ഓസ്ട്രേലിയയുണ്ട്.
Read More