ലീസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ഇന്ന് ലീസ്റ്റര്‍ സിറ്റിയുടെ കിംഗ് പവര്‍ സ്റ്റേഡിയം ഒരു ചരിത്ര മുഹൂര്ത്തത്തിനു കാതോര്‍ക്കുകയാണ്. രണ്ടാം പാദ പോരാട്ടത്തില്‍ സെവിയ്യയെ സ്വന്തം ഗ്രൗണ്ടില്‍ നേരിടുമ്പോള്‍ മികച്ചൊരു ജയം ലീസ്റ്ററിനു നേടാനായാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുറുനരികള്‍ എന്നു വിളിപ്പേരുള്ള ലീസ്റ്റര്‍ കടക്കും. സെവിയ്യയില്നടന്ന ആദ്യമത്സരത്തില്‍ ലീസ്റ്റര്‍ 2-1ന് കീഴടങ്ങിയിരുന്നു. എന്നാല്‍ ജെയ്മി വാര്‍ഡിയിലൂടെ കുറുക്കന്മാര് നിര്‍ണായകമായ എവേ ഗോള്‍ നേടി. അതുകൊണ്ട് കടം ഒരു ഗോള്‍ മാത്രം. ലീസ്റ്ററിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റശേഷം ക്രെയ്ഗ് ഷേക്സ്പിയര് അഭിമുഖീകരിക്കുന്ന ആദ്യ വെല്ലുവിളിയാകും ഈ പോരാട്ടം. ലീസ്റ്റര്‍ സിറ്റിയെ ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയ ക്ലോഡിയോ റെനേരിയെ പരിശീലക സ്ഥാനത്തുനിന്നു നീക്കിയശേഷം ഷേക്സ്പിയര് താത്കാലിക പരിശീലനായിരുന്നു. ഇദ്ദേഹത്തിന്റെകീഴില് കളിച്ച രണ്ടു പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും ജയിച്ചു കഴിഞ്ഞ ലീസ്റ്റര്‍ മികച്ച ഫോമിലേക്കെത്തി.…
Read MoreCategory: Sports
ലോകകപ്പ് സംഘാടക സമിതി ഏപ്രിലിൽ
തിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2017 ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള വേദികളിലൊന്നായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന ഗ്രൗണ്ടുകളുടെയും നവീകരണ പ്രവൃത്തികൾ നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രൗണ്ടുകളുടെ നവീകരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അഥോറിറ്റിയാണ് നിർമാണ പ്രവർത്തനങ്ങളുടെ നിർവഹണ ഏജൻസി. 2016 ൽ നെഹ്റു സ്റ്റേഡിയത്തിലെ പ്രവൃത്തികൾക്കായി 36.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2016-17 ബജറ്റിൽ 12.44 കോടി രൂപ സംസ്ഥാന സർക്കാരും 12.44 കോടി രൂപ കേന്ദ്ര സർക്കാരും അനുവദിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട്, ഒന്നേ മുക്കാൽ കോടി ചെലവിലും മഹാരാജാസ് കോളജ് രണ്ടരക്കോടി ചെലവിലും…
Read Moreസാനിയ സഖ്യം ക്വാര്‍ട്ടറില്‍
ഇന്ത്യന്‍വെല്‍സ്: ഇന്ത്യയുടെ സാനിയ മിര്‍സ – ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബൊറ സ്ട്രിക്കോവ സഖ്യം ഇന്ത്യന്‍വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ ഡബിള്സിന്റെക്വാര്ട്ടറില്. ക്വാര്‍ട്ടറില്‍ സാനിയയുടെ മുന്‍ കൂട്ടുകാരി മാര്‍ട്ടിന ഹിംഗിസ് – ചാന് യുംഹ് ജാന്‍ സഖ്യത്തെയാണ് നേരിടുക. അതേസമയം, ലിയാന്‍ഡര്‍ പെയ്സ് – യുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോ സഖ്യം ആദ്യറൗണ്ടില്‍ പുറത്തായി. രോഹന് ബൊപ്പണ്ണ സഖ്യവും നേരത്തെ പുറത്തായിരുന്നു.
Read Moreഇന്ത്യന്‍ പിച്ചുകള്‍ക്കെതിരേ മാത്യു ഹെയ്ഡന്
റാഞ്ചി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായി തയാറാക്കുന്ന പിച്ചുകള്‍ക്കെതിരെ മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്. ഇന്ത്യയിലെ പിച്ചുകള്‍ക്കു നിലവാരം കുറവാണെന്നാണ് പരമ്പരയുടെ കമന്റേറ്റര്‍കൂടിയായ ഹെയ്ഡന്റെ നിരീക്ഷണം. നിലവാരം ഇല്ലാത്ത പിച്ചുകളായിരുന്നു പൂനയിലേതും ബംഗളൂരുവിലെയും. അതുകൊണ്ടാണ് ഇന്ത്യക്കും നന്നായി കളിക്കാനാവാത്തത്. ആദ്യ ഇന്നിംഗ്സില്‍ ഓസീസ് സ്പിന്നര്‍ നഥാന്‍ ലയണ്‍ എട്ടു വിക്കറ്റ് നേടിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഇതു പിച്ചിന്റെ നിലവാരമില്ലായ്മയാണ് സൂചിപ്പിക്കുന്നതെന്നും ഹെയ്ഡന് പറഞ്ഞു. ഇന്ത്യയിലെ ക്യുറേറ്റര്‍മാര്‍ ടീം ഇന്ത്യക്കായി ചത്ത പിച്ചുകള്‍ ഒരുക്കുന്നു എന്നാണ് ഓസ്ട്രേലിയന്‍ താരങ്ങളുടെയും മാധ്യമങ്ങളുടെയും ആക്ഷേപം. ഡിആര്‍എസ് വിവാദം നല്ല രീതിയില്‍ അവസാനിക്കട്ടെയെന്ന് ഹെയ്ഡന് പ്രത്യാശിച്ചു. പരമ്പരയില്‍ രണ്ട് ടെസ്റ്റുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യയും ഓസ്ട്രേലിയയും ഓരോ ടെസ്റ്റ് വീതം വിജയിച്ച് സമനിലയിലാണ്. 16ന് റാഞ്ചിയിലാണ് പരമ്പരയിലെ മൂന്നാം മത്സരം.
Read Moreഓള് ഇംഗ്ലണ്ട് ഓപ്പണ്‍ കിരീടം ലീ ചോംഗ് വീക്ക്
ബെര്‍മിംഗ്ഹാം: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഓപ്പണ്‍ കിരീടം ലോക ഒന്നാംനന്പര്‍ മലേഷ്യയുടെ ലീ ചോംഗ് വീക്ക്. കിരീടപോരാട്ടത്തില്‍ ചൈനയുടെ ഷി യുഗിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വീഴ്ത്തിയത്. സ്കോര്‍: 2112, 2110. വീയുടെ നാലാം ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടമാണിത്. 2010, 2011, 2014 വര്‍ഷങ്ങളിലും വീയായിരുന്നു ചാന്പ്യന്.
Read Moreട്വന്റി20യില്‍ കോഹ്ലിയെ മറികടന്ന് അഫ്ഗാന് താരം
ന്യൂഡല്‍ഹി: രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ മറികടന്ന് അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷെഹ്സാദ്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ഷെഹ്സാദ് നാലാം സ്ഥാനത്തും കോഹ്ലി അഞ്ചാം സ്ഥാനത്തുമാണ്. അയര്‍ലന്‍ഡിനെതിരെ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ 31 റണ്‍സെടുത്തതോടെ ട്വന്റി20 റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷെഹ്സാദ് നാലാമതെത്തിയത്. ഓപ്പണിംഗിറങ്ങി 43 പന്തുകളില്‍ 72 റണ്‍സ് അടിച്ചെടുത്ത ഷെഹ്സാദിന്റെ മികവില്‍ കൂറ്റന്‍ സ്കോര്‍ നേടിയ അഫ്ഗാന് മത്സരം 28 റണ്‍സിന് ജയിച്ചു. ഓപ്പണിംഗ് ബാറ്റ്സ്മാന് കൂടിയായ ഷഹ്സാദിന് 58 കളികളില്‍ 32.34 ശരാശരിയില്‍ 1779 റണ്‍സുണ്ട്. അതേസമയം, കോഹ്ലിക്ക് 44 കളികളില്‍ 53.40 ശരാശരിയില്‍ 1709 റണ്‍സാണുള്ളത്. ന്യൂസിലന്‍ഡ് മുന്‍ നായകന് ബ്രണ്ടന്‍ മക്കല്ലമാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത്. 71 മത്സരത്തില്‍ 35.66 ശരാശരിയില്‍ 2140 റണ്‍സാണ് മക്കല്ലത്തിന്റെ പേരിലുള്ളത്.
Read Moreസച്ചിനെതിരേ കളിക്കാനിറങ്ങുമ്പോള്‍ പ്രാര്‍ഥിക്കും;ഏറ്റവും ഇഷ്ടമുള്ള ശബ്ദമേതെന്ന് കുട്ടികള്‍ ചോദിച്ചപ്പോള്‍ ബ്രെറ്റ് ലീ പറഞ്ഞ മറുപടി കേള്‍ക്കണോ ?
കോഴിക്കോട്: ലോകത്തെ എക്കാലത്തെയും വേഗതയേറിയ ബൗളര്‍മാരിലൊരാളായ ബ്രെറ്റ് ലീയോട് കുരുന്നുകളിലൊരാള്‍ ചോദിച്ചു ഏതു ശബ്ദമാണ് ഏറ്റവും ഇഷ്ടമെന്ന്. ഈ ചോദ്യത്തിന് ഏറ്റവും അനുയോജ്യമായ മറുപടിയാണ് ബ്രെറ്റ്ലീ പറഞ്ഞത്. ” ബൗള്‍ ചെയ്ത് സ്റ്റംപ് തെറിപ്പിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാണ് ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ശബദം” ഇതായിരുന്നു ബ്രെറ്റ് ലീയുടെ മറുപടി. എല്ലാ നവജാതശിശുക്കളിലും ശ്രവണ പരിശോധന നടത്തുന്നതിന്റെയും അസുഖങ്ങള്‍ വരാതിരിക്കുന്നതിനുള്ള ബോധവല്കരണം നടത്തുന്നതിന്റെയും ഭാഗമായാണ് കോംക്ലിയറിന്റെ പ്രഥമ ഗ്ലോബല്‍ ഹിയറിങ് അംബാസഡര്‍ കൂടിയായ ലീ കോഴിക്കോട്ടെത്തിയത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ 12 ചോദ്യങ്ങളാണ് ബ്രെറ്റ് ലീയോട് ചോദിച്ചത്. വിക്കറ്റില്‍ ബോള്‍ വന്നുമുട്ടുന്ന ശബ്ദംമാണ് ക്രിക്കറ്റ് ഗ്രണ്ടില്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ശബ്ദമെന്ന് പറഞ്ഞ ലീ ബാറ്റില്‍ പന്ത് ശക്തിയില്‍ മുട്ടുന്നതും അംപയറുടെ നോട്ട് ഔട്ട് ശബ്ദവും താന്‍ കേള്ക്കാനാഗ്രഹിക്കാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു. സച്ചിനെതിരേ പന്തെറിയുമ്പോള്‍ 130 കോടി ജനങ്ങള്‍ക്കു നേരെയാണ് താങ്കള്‍ എറിയുന്നതെന്ന് ഓര്‍ക്കാറുണ്ടോ…
Read Moreഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ : സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്
ബെർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഓപ്പണിൽ നിന്ന് ഇന്ത്യയുടെ സൈന നെഹ്വാളും പുറത്ത്. ക്വാർട്ടർ ഫൈനലിൽ കൊറിയൻ താരവും മൂന്നാം സീഡുമായ സംഗ് ജി ഹ്യൂനിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് (20-22, 20-22) കീഴടങ്ങി. മത്സരത്തിൽ സൈന കൊറിയൻ താരത്തിനെതിരെ മികച്ച ഫോമിലാണ് തുടങ്ങിയത്. ആദ്യ ഗെയിമിന്റെ ഒരുഘട്ടത്തിൽ 11-7 എന്ന സ്കോറിന് സൈന മുന്നിൽ എത്തിയെങ്കിലും കൊറിയൻ ശക്തമായി തിരിച്ചടിച്ചതോടെ പിന്നിലായി. രണ്ടാം ഗെയിമിലും പകുതിയോടെ സൈന മത്സരം കൈവിട്ടതോടെ തോൽവി നേരിട്ടു. നേരത്തെ, മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി.സിന്ധുവും തോറ്റു പുറത്തായിരുന്നു. ക്വാർട്ടറിൽ ലോക ഒന്നാം നന്പർ തായ് സു യിംഗിനോട് 21-14, 21-10 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്.
Read Moreതുടര്‍ച്ചയായി പത്തു ജയങ്ങള്‍; അഫ്ഗാനിസ്ഥാന് ലോക റിക്കാര്‍ഡ്
ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റിലെ വിജയപരന്പര തുടർന്ന് അഫ്ഗാനിസ്ഥാൻ തുടർച്ചയായ പത്തു ജയങ്ങളോടെയാണ്
Read Moreഐസിസി ഏകദിന റാങ്കിംഗ്: ഡിവില്ല്യേഴ്സ് വീണ്ടും ഒന്നാമത്
ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എ.ബി.ഡിവില്ല്യേഴ്സ്. ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ പിന്തള്ളിയാണ് ഡിവില്ല്യേഴ്സിന്റെ നേട്ടം. ന്യൂസിലൻഡിനെതിരായ പരന്പരയിലെ മികച്ച പ്രകടനമാണ് ഡിവില്ല്യേഴ്സിനെ വീണ്ടും ഒന്നാമതെത്തിച്ചത്. പരന്പരയിലാകെ 262 റണ്‍സാണ് ഡിവില്ല്യേഴ്സ് അടിച്ചുകൂട്ടിയത്. രണ്ടു മാസത്തിനുശേഷമാണ് ഡിവില്ല്യേഴ്സ് ഒന്നാം റാങ്കിൽ എത്തുന്നത്.875 പോയിന്റുള്ള ഡിവില്ല്യേഴ്സിനു നാലു പോയിന്റ് പിന്നിലാണ് വാർണർ. 23 പോയിന്റ് പിന്നിലുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് മൂന്നാം റാങ്കിൽ. പുതിയ റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, അലക്സ് ഹെയ്ൽസ് എന്നിവരും കരിയർ ബെസ്റ്റ് റാങ്കിലാണ്. ബൗളർമാരുടെ റാങ്കിംഗിൽ ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറാണ് ഒന്നാം റാങ്കിൽ. സഹതാരം കാസിഗോ റബാദയും ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്.
Read More