ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരേയുള്ള അവസാന രണ്ടു ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍നിന്നു ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി. മറ്റു പതിനഞ്ചു പേര് തുടരും. ഓസ്ട്രേലിയയ്ക്കെതിരേ ആദ്യ രണ്ടു ടെസ്റ്റിലും പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാണ്ഡ്യക്കു ബറോഡയ്ക്കുവേണ്ടി വിജയ് ഹസാരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കും. ഓപ്പണിംഗ് ബാറ്റ്സ്മാന് മുരളി വിജയ് സ്ഥാനം നിലനിര്‍ത്തി. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിജയ് രണ്ടാം ടെസ്റ്റില്‍ കളിച്ചില്ല. 16ന് റാഞ്ചിയില്‍ മൂന്നാം ടെസ്റ്റ് ആരംഭിക്കും.
Read MoreCategory: Sports
സന്തോഷ് ട്രോഫി; കേരള ടീമിനെ പി.ഉസ്മാൻ നയിക്കും
കൊച്ചി : സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മലപ്പുറത്തുനിന്നുള്ള എസ്ബിടി സ്ട്രൈക്കർ പി. ഉസ്മാനാണ് ക്യാപ്റ്റൻ. യോഗ്യതാറൗണ്ട് കളിച്ച ടീമിൽനിന്ന് സ്ട്രൈക്കർ ഫിറോസടക്കം നാലു മാറ്റങ്ങൾ വരുത്തിയാണ് അന്തിമ ടീമിനെ കോച്ച് വി.പി. ഷാജി ഇന്നലെ പ്രഖ്യാപിച്ചത്. പരിചയസന്പന്നരായ ഷെറിൻ സാമും ജിജോ ജോസഫും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ തിരുവനന്തപുരം സ്വദേശികളായ കെഎസ്ഇബിയുടെ നിഷോണ്‍ സേവ്യർ, ഏജീസ് ഓഫീസ് താരം ജിപ്സണ്‍ ജസ്റ്റിൻ എന്നിവരും 20 അംഗ ടീമിൽ ഇടം നേടി.ഫിറോസിനെ കൂടാതെ വി.കെ. ഷിബിൻലാൽ, അനന്തുമുരളി, നെറ്റോ ബെന്നി, ഹാരി ബേസണ്‍ എന്നിവരാണ് അന്തിമ ടീമിൽ നിന്നു പുറത്തായത്. ഏറ്റവും മികച്ച 20 പേരെ തെരഞ്ഞെടുത്തപ്പോൾ നിലവിലെ പ്രകടനം മാത്രമാണ് കണക്കിലെടുത്തതെന്നും അതു പ്രകാരമാണ് ചിലരെ റിസർവ് ലിസ്റ്റിലേക്കു മാറ്റിയതെന്നും വി.പി. ഷാജി പത്രസമ്മേളനത്തിൽ പറഞ്ഞു. യുവരക്തം…
Read Moreവിമര്‍ശനങ്ങളില്‍ തളരില്ല, ഒന്നാമനാകുകയാണ് ലക്ഷ്യം : കോഹ്ലി
ബംഗളൂരു: ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാകുകയാണ് തന്റെ ലക്ഷ്യമെന്നും വിമര്‍ശനങ്ങളില്‍ തളരില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ബിസിസിഐയുടെ പോളി ഉമിഗ്രാര് അവാര്‍ഡ് സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കോഹ്ലി. ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലും ഒരേപോലെ മികവു പുലര്‍ത്താന്‍ താന്‍ പരിശ്രമിച്ചിട്ടുണ്ട്. ലോകത്തെ മികച്ച താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിയുമെന്നാണു താന്‍ കരുതുന്നതെന്നും താരം പറഞ്ഞു. മൂന്നു തവണ ഉമിഗ്രര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരം എന്ന ചരിത്ര നേട്ടം കൈവരിച്ച കോഹ്ലി ടീമിലെ സഹതാരങ്ങളെ നന്ദിപൂര്‍വം സ്മരിക്കാനും മറന്നില്ല. സഹ താരങ്ങളുടെ പിന്തുണയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും ടീം എന്ന നിലയില്‍ ഇന്ത്യയുടെ ഒത്തിണക്കമാണ് അസാധ്യമെന്നു കരുതിയ പല വിജയങ്ങളും യാഥാര്ഥ്യമാക്കിയെതെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.
Read Moreഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധുവും പ്രണോയിയും രണ്ടാം റൗണ്ടിൽ
ലണ്ടൻ: ഇന്ത്യയുടെ പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിൽ കടന്നു. ആറാം സീഡായ സിന്ധു ഡെന്മാര്ക്കിന്റെ മെറ്റെ പോള്സണ്നെ മറികടന്നാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു സിന്ധുവിന്റെ ജയം. ആകെ 29 മിനിറ്റുകൾ മാത്രമാണ് സിന്ധു കളിതീർക്കാനെടുത്തത്. സ്കോർ: 21-10, 21-11. രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ദിനാർ ദ്യാ ഓസ്റ്റിനെയാണ് സിന്ധുവിന്റെ എതിരാളി. പ്രണോയി ആദ്യ റൗണ്ടിൽ ചൈനയുടെ ക്വിയോ ബിൻനെയാണ് മറിച്ചത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു പ്രണോയിയുടെ വിജയം. സ്കോർ: 17-21, 22-20, 21-19.
Read Moreകേട്ടറിവിനേക്കാൾ വലിയ സത്യം… ബാഴ്സയെന്ന സത്യം
ബാഴ്സലോണ: കേട്ടറിവിനേക്കാൾ വലുതാണ് ബാഴ്സയെന്ന സത്യമെന്ന് പാരീസ് സെന്റ് ജർമെയ്ൻ ഒറ്റ മത്സരകൊണ്ട് തിരിച്ചറിഞ്ഞു. ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അത്യദ്ഭുതം സൃഷ്ടിച്ച് ബാഴ്സലോണ ക്വാർട്ടറിൽ കടന്നു. പിഎസ്ജിയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്താണ് ബാഴ്സ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. യൂറോപ്യന്‍ ഫുട്ബോളിന്റെ നോക്കൗട്ട് ചരിത്രത്തില്‍ എവേ പോരാട്ടത്തില്‍ 4-0ന് തോറ്റശേഷം തിരിച്ചടിച്ച് ജയിച്ചക്കുകയെന്ന അത്യദ്ഭുതമാണ് ന്യൂകാന്പിൽ ബാഴ്സ രചിച്ചത്. അസാധ്യമെന്നു കട്ടഫാൻസുപോലും കരുതിയത് എംഎൻഎസ് ത്രയം തകർത്താടിയപ്പോൾ ബാഴ്സ സാധിച്ചെടുത്തു. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കുന്പോൾ 5-3 ന് (മൊത്തം ഗോൾ) പിന്നിലായിരുന്ന ബാഴ്സ അവസാന വിസിൽ മുഴങ്ങുന്പോൾ 5-6 ന് മുന്നിൽ. ഫുട്ബോളിന്റെ എല്ലാ ആവേശവും അതിന്റെ ഉച്ചസ്ഥായിയെലെത്തിയ മത്സരത്തിൽ ആദ്യ മിനിറ്റിൽ ആരംഭിച്ച ഗോളടി ബാഴ്സ 95-ാം മിനിറ്റിലെ വിജയഗോളോടെയാണ് അവസാനിപ്പിച്ചത്. മൂന്നാം മിനിറ്റിൽ സുവാരസിന്റെ ഗോളോടെയാണ് തുടങ്ങിയത്. പിഎസ്ജിയുടെ ബോക്സിലേക്ക്…
Read Moreചരിത്രംകുറിച്ച് സ്പിന്നർമാർ; ഐസിസി റാങ്കിംഗിൽ അശ്വിനും ജഡേജയും ഒന്നാമത്
ദുബായ്: ഐസിസി റാങ്കിംഗിൽ ചരിത്രംകുറിച്ച് ഇന്ത്യൻ സ്പിന്നർമാർ. ടെസ്റ്റ് ബോളർമാരുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ ആർ.അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം പങ്കിടുന്നു. റാങ്കിംഗിൽ ആദ്യ സ്ഥാനത്ത് രണ്ട് സ്പിന്നർമാർ വരുന്നത് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമാണ്. ജഡേജയും ആദ്യമായാണ് ഒന്നാം റാങ്കിലെത്തുന്നത്. ഒന്നാം സ്ഥാനത്തുള്ള അശ്വിനും ജഡേജയ്ക്കും 892 പോയിന്റ് വീതമാണുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്‍പ് അശ്വിനു പിന്നിൽ രണ്ടാം റാങ്കിലായിരുന്നു ജഡേജ. പക്ഷേ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനം ജഡേജയെ ഒന്നാം റാങ്കിലേക്ക് ഉയർത്തുകയായിരുന്നു. ഏഴു വിക്കറ്റാണ് ജഡേജ ടെസ്റ്റിൽ ആകെ വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ ജഡേജ, രണ്ടാം ഇന്നിംഗ്സിൽ 10 ഓവറിൽ അഞ്ച് മെയ്ഡിൽ ഉൾപ്പെടെ മൂന്നു റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ബൗളിംഗ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ആറു വിക്കറ്റുമായി ഓസ്ട്രേലിയയുടെ നടുവൊടിച്ച…
Read Moreചരിത്ര നേട്ടം കൈവരിക്കാന്‍ സൈനയും സിന്ധുവും ഇംഗ്ലണ്ടിലേക്ക്
ന്യൂഡല്‍ഹി: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ലക്ഷ്യമിട്ട് ഒളിമ്പിക് മെഡല്‍ ജേതാക്കളായ പി.വി. സിന്ധുവും സൈന നെഹ്വാളും ഇംഗ്ലണ്ടിലേക്ക്. യോഗ്യതാ മത്സരങ്ങളോടെ ബെര്‍മിംഗ്ഹാമില്‍ ചൊവ്വാഴ്ച ടൂര്‍ണമെന്റിനു തുടക്കമാകും. 1980 പ്രകാശ് പദുക്കോണ്‍, 2001ല്‍ പുല്ലേല ഗോപിചന്ദ് എന്നിവര്‍ക്കുശേഷം ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ പുതിയൊരു ചാമ്പ്യനായി ഇന്ത്യ കാത്തിരിക്കുകയാണ്. 2015ല്‍ സൈന ഫൈനലിലെത്തിയെങ്കിലും സ്പെയിന്റെ കരോലിന മാരിനോടു പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാമെന്ന പ്രതീക്ഷയിലാണ് സൈന എത്തുന്നത്. കാല്‍മുട്ടിനേറ്റ പരിക്കില്‍നിന്നു പൂര്ണമുക്തയായ സൈന ലോക ബാഡ്മിന്റണില്‍ തന്റെ സ്ഥാനം തിരിച്ചുപിടിക്കുയെന്ന ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടിലിറങ്ങുക. നിലവിലെ ജേതാവ് ജപ്പാന്റെ നോസോമി ഓകുഹാരയാണ് ആദ്യ റൗണ്ടില്‍ സൈന നേരിടുന്നത്. റിയോയില്‍ വെള്ളി മെഡലോടെ രാജ്യത്തിന്റെ അഭിമാനമായിമാറിയ പി.വി. സിന്ധു ഇംഗ്ലണ്ടിലും വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ടൂര്‍ണമെന്റിന്റെ…
Read Moreഐസിസി ടെസ്റ്റ് റാങ്ക്: ഇന്ത്യൻ ടീമിന് ഐസിസിയുടെ 10 ലക്ഷം ഡോളർ
ദുബായ്: ബംഗളുരു ടെസ്റ്റിലെ വിജയത്തിനു പിന്നാലെ ഇന്ത്യൻ ടീമിനു സന്തോഷവാർത്ത. ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനമാണ് ഇന്ത്യ ഉറപ്പിച്ചത്. ഇതോടെ 10 ലക്ഷം ഡോളറിന്റെ ഐസിസി സമ്മാനത്തുക ഇന്ത്യൻ ടീമിനു ലഭിക്കും. ഏപ്രിൽ ഒന്നിന് ഒന്നാം റാങ്കിലുള്ള ടീമിനാണ് സമ്മാനം ലഭിക്കുന്നത്. 121 പോയിന്റുമായാണ് ഇന്ത്യ ഒന്നാം റാങ്ക് ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് 109 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ബംഗളുരു ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യ പരന്പര 1-1 എന്ന നിലയിൽ സമനിലയിലാക്കിയിരുന്നു. 16 മുതൽ റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ്.
Read Moreകോഹ്ലിയുടെ ഫോമിൽ ആശങ്ക വേണ്ട; ടീം ഇന്ത്യയെ പ്രശംസിച്ച് കപിൽ ദേവ്
ന്യൂഡൽഹി: ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ മിന്നും വിജയം നേടിയ ടീം ഇന്ത്യയ്ക്ക് മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ പ്രശംസ. ഈ വിജയത്തോടെ പരമ്പരയിലേക്ക് ഇന്ത്യ തിരിച്ചെത്തിയെന്ന് കപിൽ പറഞ്ഞു. നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് ആർക്കും ആശങ്ക വേണ്ടെന്നും കപിൽ കൂട്ടിച്ചേർത്തു. ബംഗളൂരു ടെസ്റ്റിൽകൂടി പരാജയപ്പെട്ടിരുന്നെങ്കിൽ തിരിച്ചുവരവ് അസാധ്യമായേനെ എന്നു പറഞ്ഞ കപിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ പ്രകടനത്തെയും അഭിനന്ദിച്ചു. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഓസീസ് ബൗളർമാരെക്കാൾ മികച്ച പ്രകടനമാണ് ഉമേഷ് യാദവും ഇഷാന്ത് ശർമയും പുറത്തെടുത്തതെന്നും കപിൽ പറഞ്ഞു. പൂനെ ടെസ്റ്റിൽ പരാജയപ്പെടുകയും ബംഗളൂരുവിൽ ആദ്യ ഇന്നിംഗ്സിൽ തകർന്നടിയുകയും ചെയ്തതോടെ ടീമിനും നായകനുമെതിരെ വിമർശനങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. കോഹ്ലി ബാറ്റിംഗിൽ നിരന്തരം പരാജയപ്പെടുകയും, നായകന്റെ റിവ്യൂ തീരുമാനങ്ങൾ പാളുകയും ചെയ്തതോടെ വിമർശകരുടെ എണ്ണം കൂടുകയും ചെയ്തു. ഇതിനിടെയാണ് ടീമിനു പിന്തുണയുമായി കപിൽ രംഗത്തെത്തിയത്.
Read Moreഇന്ത്യക്കു പകരക്കാരെ തേടി പാക്കിസ്ഥാന്
കറാച്ചി: ഇന്ത്യ-പാക്കിസ്ഥാന് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നടക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ഇന്ത്യക്കു പകരക്കാരെത്തേടി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). വരുന്ന ഡിസംബറില്‍ പാക്കിസ്ഥാനില്‍വച്ചു നടക്കേണ്ട പരമ്പരയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണു പാക്കിസ്ഥാന് പുതിയ ടീമിനെ തേടുന്നത്. ശ്രീലങ്കന്‍ ടീമിനെയൊ ബഗ്ലാദേശിനെയൊ ഇന്ത്യക്കു പകരം കളത്തിലിറക്കാനാണു പാക്കിസ്ഥാന് നീക്കം. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അധികൃതരുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി പിസിബി എക്സിക്യൂട്ടീവ് ബോര്‍ഡ് തലവന്‍ നജാം സേതി പറഞ്ഞു. പരമ്പരയില്‍ പങ്കെടുക്കാന്‍ ശ്രീലങ്ക താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സേതി പറഞ്ഞു. കൂടാതെ പരമ്പരയ്ക്കു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതരെ പിസിബി പാക്കിസ്ഥാനിലേക്കു ക്ഷണിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ സംര്‍ഷാവസ്ഥ ഉടലെടുത്തതിനെത്തുടർന്ന് 2007 മുതല്‍ ഇന്ത്യ, പാക്കിസ്ഥാനില്‍ ടെസ്റ്റ് പരമ്പരയില്‍ പങ്കെടുത്തിട്ടില്ല. പരമ്പരയില്‍ പങ്കെടുക്കാനുള്ള ധാരണാ പത്രത്തില്‍ ഒപ്പുവച്ച ശേഷം കളിയില്‍ നിന്നും…
Read More