സാ​മ്പ​ത്തി​ക ഞെ​രു​ക്കം; ഒ​ളി​മ്പി​ക്‌​സ്‌ ജേ​താ​വ് മെ​ഡ​ലു​ക​ൾ വി​ൽ​ക്കു​ന്നു

മോ​സ്കോ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ സോ​വി​യ​റ്റ് യൂ​ണി​യ​ൻ ഒ​ളി​ന്പി​ക്സ് ജേ​താ​വ് മെ​ഡ​ലു​ക​ൾ വി​ൽ​ക്കു​ന്നു. ജിം​നാ​സ്റ്റി​ക്സ് താ​രം ഒ​ൾ​ഗ കോ​ർ​ബ​ട്ടാ​ണ് മൂ​ന്നു ഒ​ളി​ന്പി​ക്സ് സ്വ​ർ​ണ മെ​ഡ​ലു​ക​ൾ അ​ട​ക്കം ഏ​ഴു മെ​ഡ​ലു​ക​ൾ വി​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ബെ​ലാ​റ​സി​ൽ ജ​നി​ച്ച മു​ൻ താ​രം ഇ​പ്പോ​ൾ യു​എ​സി​ലെ അ​രി​സോ​ണ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. 1972 മ്യൂ​ണി​ക് ഒ​ളി​മ്പി​ക്‌​സി​ൽ നേ​ടി​യ മൂ​ന്നു സ്വ​ർ​ണ മെ​ഡ​ലു​ക​ളും ഒ​രു വെ​ള്ളി മെ​ഡ​ലും 1976ലെ ​മോ​ണ്‍​ട്രി​യ​ൽ ഗെ​യിം​സി​ൽ നേ​ടി​യ മെ​ഡ​ലു​ക​ളു​മാ​ണ് വി​ൽ​ക്കു​ന്ന​ത്. 17-ാം വ​യ​സി​ൽ ജിം​നാ​സ്റ്റി​ക് മ​ത്സ​ര​ത്തി​ൽ റി​ക്കാ​ർ​ഡ് പ്ര​ക​ട​നം ന​ട​ത്തി കെ​ർ​ബ​ട്ട് നേ​ടി​യ ഒ​ളി​ന്പി​ക്സ് മെ​ഡ​ലു​ക​ളാ​ണ് ഇ​വ. ഇ​തി​ൽ ടീം ​ഇ​ന​ത്തി​ൽ നേ​ടി​യ സ്വ​ർ​ണ മെ​ഡ​ലി​ന് 66,000 ഡോ​ള​റാ​ണ് വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. 1972ൽ ​ല​ഭി​ച്ച മി​ക​ച്ച കാ​യി​ക താ​ര​ത്തി​നു​ള്ള ബി​ബി​സി അ​വ​ർ​ഡും വി​ൽ​പ്പ​ന​യ്ക്ക് വ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.1978​ൽ വി​വാ​ഹി​ത​യാ​യ കെ​ർ​ബ​ട്ട് യു​എ​സി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു.

Read More

ചെ​ല്‍​സി ബ​ഹു​ദൂ​രം മു​ന്നി​ൽ

‌ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ചെ​ല്‍​സി പോ​യി​ന്‍റ് നി​ല​യി​ല്‍ വ​ള​രെ മു​ന്നി​ൽ എ​ന്നാ​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ ലീ​സ്റ്റ​ര്‍ സി​റ്റി അ​വ​സാ​ന മൂ​ന്നി​ലെ​ത്തി പു​റ​ത്താ​ക്ക​ല്‍ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. സ്വാ​ന്‍​സി സി​റ്റി​യെ 3-1ന് ​തോ​ല്‍​പ്പി​ച്ച ചെ​ല്‍​സി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ടോ​ട്ട​ന​വു​മാ​യു​ള്ള പോ​യി​ന്‍​റ് വ്യ​ത്യാ​സം 10 ആ​ക്കി ഉ​യ​ര്‍​ത്തി. പെ​ഡ്രോ ഗോ​ള​ടി​ച്ചും അ​ടി​പ്പി​ച്ചും തി​ള​ങ്ങി. ചെ​ല്‍​സി​യു​ടെ ക​ഴി​ഞ്ഞ 20 പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലെ 17-ാം ജ​യ​മാ​ണ്. 300-ാം പ്രീ​മി​യ​ര്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ സെ​സ് ഫാ​ബ്രി​ഗ​സ് 19-ാം മി​നി​റ്റി​ല്‍ നീ​ല​പ്പ​ട​യെ മു​ന്നി​ലെ​ത്തി​ച്ചു. പെ​ഡ്രോ​യു​ടെ പാ​സി​ല്‍​നി​ന്നാ​യി​രു​ന്നു ഗോ​ള്‍. ഇ​ട​വേ​ള​യ്ക്കു പി​രി​യു​ന്ന​തി​നു സെ​ക്ക​ന്‍​ഡു​ക​ള്‍​ക്കു മു​മ്പ് ഫെ​ര്‍​ണാ​ണ്ടോ ലോ​റ​ന്‍​റെ​യു​ടെ (45+2) ഹെ​ഡ​ര്‍ ചെ​ല്‍​സി​യു​ടെ വ​ല​യി​ല്‍ ക​യ​റി. പ​ക്ഷേ ര​ണ്ടാം പ​കു​തി​യി​ല്‍ ചെ​ല്‍​സി​യു​ടെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. 72-ാം മി​നി​റ്റി​ല്‍ പെ​ഡ്രോ​യു​ടെ ലോം​ഗ് റേ​ഞ്ച് നീ​ല​പ്പ​ട​യെ മു​ന്നി​ലെ​ത്തി​ച്ചു. 84-ാം മി​നി​റ്റി​ല്‍ എ​ഡ​ന്‍ ഹ​സാ​ര്‍​ഡി​ന്‍​റെ പാ​സി​ല്‍ ഗോ​ള്‍ നേ​ടി​ക്കൊ​ണ്ട് ഡി​യേ​ഗോ കോ​സ്റ്റ ലീ​ഗി​ലെ 16-ാം…

Read More

റാ​ങ്കിം​ഗ്: കോ​ഹ്‌​ലി​ക്കും അ​ശ്വി​നും മാ​റ്റ​മി​ല്ല

ദു​ബാ​യ്: ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ തോ​ല്‍​വി‍ ഏ​റ്റു​വാ​ങ്ങി​യെ​ങ്കി​ലും ഐ​സി​സി റാ​ങ്കിം​ഗു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ അ​ടി​പ​ത​റി​യി​ല്ല. ടെ​സ്റ്റി​ലെ ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ല്‍ കോ​ഹ്‌​ലി ര​ണ്ടാം സ്ഥാ​ന​വും ബൗ​ള​ര്‍​മാ​രി​ലും ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രി​ലും ര​വി​ച​ന്ദ്ര അ​ശ്വി​ന്‍ ഒ​ന്നാം സ്ഥാ​ന​വും നി​ല​നി​ര്‍​ത്തി. പൂ​ന​യി​ല്‍ ഓ​സീ​സി​നെ​തി​രേ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 64 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ കെ.​എ​ല്‍. രാ​ഹു​ല്‍ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കിം​ഗാ​യ 46-ാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച മാ​റ്റ് റെ​ന്‍​ഷോ 18 സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി 34-ാം സ്ഥാ​ന​ത്തെ​ത്തി. പൂ​ന ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത പ്ര​ക​ട​ന​ത്തി​ലൂ​ടെ 33 സ്ഥാ​ന​ങ്ങ​ള്‍ കു​തി​ച്ചു​യ​ര്‍​ന്ന ഓ​സീ​സ് സ്പി​ന്ന​ര്‍ സ്റ്റീ​വ് ഒ​ക്കീ​ഫെ ബൗ​ള​ര്‍​മാ​രി​ല്‍ 29-ാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ടാം സ്ഥാ​നം നി​ല​നി​ര്‍​ത്തി​യ​പ്പോ​ള്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഉ​മേ​ഷ് യാ​ദ​വ് 30-ാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ​ക്കെ​തി​രേ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം സെ​ഞ്ചു​റി നേ​ടി ഓ​സീ​സ് നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്ത് 939 പോ​യി​ന്‍​റു​ക​ളോ​ടെ…

Read More

കോ​ഹ്‌​ലി​ക്കു സ​ച്ചി​ന്‍​റെ സ​ന്ദേ​ശം

മും​ബൈ: ഒ​രു തോ​ല്‍​വി​കൊ​ണ്ട് ദൈ​ഘ്യ​മേ​റി​യ പ​ര​മ്പ​ര​യു​ടെ ഫ​ലം നി​ര്‍​ണ​യി​ക്കി​ല്ലെ​ന്ന് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള നാ​ലു മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​ദ്യ മ​ത്സ​ര​ത്തി​ലേ​റ്റ നാ​ണം​കെ​ട്ട തോ​ല്‍​വി​ക്കു​ശേ​ഷ​മാ​ണ് സ​ച്ചി​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വി​ജ​യ​തൃ​ഷ്ണ​യോ​ടെ തി​രി​ച്ചു​വ​ര​ട്ടെ​യെ​ന്ന് സ​ച്ചി​ന്‍ വി​രാ​ട് കോ​ഹ് ലി​ക്കും കൂ​ട്ട​ര്‍​ക്കും ആ​ശം​സ നേ​ര്‍​ന്നു. വെ​റും മൂ​ന്നു ദി​വ​സം​കൊ​ണ്ടാ​ണ് ഇ​ന്ത്യ​യെ ഓ​സീ​സ് കീ​ഴ​ട​ക്കി​യ​ത്. ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ ഏ​റ്റ​വും മോ​ശം ബാ​റ്റിം​ഗാ​ണ് പു​റ​ത്തെ​ടു​ത്ത​തെ​ന്ന് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ ടെ​സ്റ്റ് പ​ര​മ്പ​ര വ​ള​രെ ക​ടു​പ്പ​മേ​റി​യ​താ​ണ്. ഇ​ത് മ​ത്സ​ര​ത്തി​ന്‍​റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​ലെ തോ​ല്‍​വി​കൊ​ണ്ട് പ​ര​മ്പ​ര ത​ന്നെ തോ​റ്റെ​ന്ന് അ​ര്‍​ഥ​മാ​ക്കേ​ണ്ടെ​ന്നും ഇ​നി​യും പ​ര​മ്പ​ര ബാ​ക്കി​യു​ണ്ടെ​ന്നും മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ടീ​മി​ന്‍​റെ വി​ജ​യ​തൃ​ഷ്ണ നോ​ക്കി​യാ​ല്‍ അ​വ​ര്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​ത് ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീ​മി​നും അ​റി​യാം. കാ​ര​ണം ന​മ്മ​ള്‍ അ​വ​രെ അ​ത്ത​ര​ത്തി​ൽ തോ​ല്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഓ​സീ​സും ശ​ക്ത​മാ​യി…

Read More

നാണക്കേടിന്റെ വാരിക്കുഴി തീര്‍ത്ത് ഇന്ത്യ, കങ്കാരുക്കളെ കറക്കിവീഴ്ത്താന്‍ പിച്ചൊരുക്കിയ ഇന്ത്യയുടെ തോല്‍വി 333 റണ്‍സിന്, താരമായി ഒക്കേഫി

അവനവന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ വീഴുമെന്ന് ബിസിസിഐ ഇന്ന് പഠിച്ചുകാണും. ആദ്യപന്ത് മുതല്‍ കുത്തിത്തിരിയുന്ന പിച്ചുണ്ടാക്കി ഓസ്‌ട്രേലിയയെ വിറപ്പിക്കാമെന്ന കരുതിയ ഇന്ത്യ ഒന്നാം ടെസ്റ്റില്‍ 333 റണ്‍സിന്‍റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. മൂന്നാം ദിനം ചായ്ക്ക് പിന്നാലെ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 107 റണ്‍സിന് പുറത്തായി. നാല് മത്സര പരന്പരയില്‍ ഓസീസ് 10ന് മുന്നിലെത്തി. ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സ്റ്റീവ് ഒകീഫിന്‍റെ മാരക സ്പിന്‍ ബൗളിംഗ് തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയുടെ അന്തകനായത്. മത്സരത്തില്‍ 12 വിക്കറ്റ് വീഴ്ത്തിയ ഒകീഫ് മാന്‍ ഓഫ് ദ മാച്ചായി. ഒകീഫിന് പിന്തുണയേകിയ നാഥന്‍ ലയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. 441 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ബാറ്റിംഗ് ആദ്യ ഇന്നിംഗ്‌സിന്‍റെ തുടര്‍ച്ച തന്നെയായി. 31 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലി…

Read More

വി​ജേ​ന്ദ​റു​മാ​യി ഇ​ടി​ക്കു​ന്നി​ല്ലെ​ന്നു ചൈ​നീ​സ് ബോ​ക്‌​സ​ര്‍ സു​ള്‍​പി​ക്ക​ര്‍

ന്യൂ​ഡ​ല്‍​ഹി: ഏ​പ്രി​ല്‍ ഒ​ന്നി​ന് വി​ജേ​ന്ദ​ര്‍ സിം​ഗു​മാ​യി ഏ​റ്റു​മു​ട്ടാ​മെ​ന്ന് ഏ​റ്റി​രു​ന്ന ചൈ​നീ​സ് ബോ​ക്‌​സ​ര്‍ സു​ള്‍​പി​ക്ക​ര്‍ മൈ​മാ​യി​ടി​യാ​ലി പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പി​ന്മാ​റി. മി​ഡി​ല്‍ വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ലു​ള്ള പോ​രാ​ട്ട​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പ​ക​ള്‍ സം​ഘാ​ട​ക​ര്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ന്മാ​റ്റം. ഈ ​വ​ര്‍​ഷം ത​ന്നെ മ​റ്റൊ​രു വേ​ദി​യി​ല്‍ ഏ​റ്റു​മു​ട്ടാ​മെ​ന്ന് സു​ള്‍​പി​ക്ക​ര്‍ അ​റി​യി​ച്ച​താ​യി സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, സു​ള്‍​പി​ക്ക​ര്‍ പി​ന്മാ​റി​യാ​ലും അ​തേ വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ലു​ള്ള മ​റ്റൊ​രാ​ളെ പ​ങ്കെ​ടു​പ്പി​ച്ച് പോ​രാ​ട്ടം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ​വ​ർ. സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ പോ​സി​റ്റീ​വാ​യാ​ണ് ഞാ​ന്‍ എ​ടു​ക്കു​ന്ന​ത്. സു​ള്‍​പി​ക്ക​ര്‍ പി​ന്മാ​റി​യ​തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍​റേ​താ​യ കാ​ര​ണ​ങ്ങ​ള്‍ കാ​ണും. എ​ന്താ​യാ​ലും ഞാ​ന്‍ പോ​രാ​ട്ട​ത്തി​നു ത​യാ​ര്‍. പു​തി​യ എ​തി​രാ​ളി വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു -വി​ജേ​ന്ദ​ര്‍ പ​റ​ഞ്ഞു. പ്ര​ഫ​ഷ​ണ​ല്‍ ബോ​ക്‌​സിം​ഗി​ല്‍ വ​ന്ന ശേ​ഷം ഇ​തു​വ​രെ തോ​ല്‍​വി അ​റി​യാ​തെ മു​ന്നേ​റു​ക​യാ​ണ് ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വു​കൂ​ടി​യാ​യ വി​ജേ​ന്ദർ. ഒ​ളി​മ്പ്യ​ന്മാ​രാ​യ അ​ഖി​ല്‍​കു​മാ​ര്‍, ജി​തേ​ന്ദ​ര്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ ഏ​പ്രി​ല്‍ ഒ​ന്നി​ന് ‍ അ​ര​ങ്ങേ​റും.

Read More

ക​റ​ങ്ങി​വീ​ണ് ഇ​ന്ത്യ; പൂ​ന​യി​ൽ ഓ​സീ​സ് ആ​ധി​പ​ത്യം

പൂ​ന: ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ര​ണ്ടാം​ദി​നം ഓ​സ്ട്രേ​ലി​യ​യ്ക്കു മേ​ൽ​ക്കൈ. കു​റ​ഞ്ഞ​സ്കോ​റി​ൽ ഇ​ന്ത്യ​യെ ക​റ​ക്കി​വീ​ഴ്ത്തി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് ബാ​റ്റിം​ഗ്നി​ര പി​ടി​ച്ചു​നി​ന്ന​തോ​ടെ ഓ​സീ​സി​ന് 298 റ​ണ്‍​സി​ന്‍​റെ ലീ​ഡാ​യി. ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ 143/4 എ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ. 59 റ​ണ്‍​സോ​ടെ നാ​യ​ക​ൻ സ്മി​ത്തും 21 റ​ണ്‍​സോ​ടെ മി​ച്ച​ൽ മാ​ർ​ഷു​മാ​ണ് ക്രീ​സി​ൽ. ആ​റു വി​ക്ക​റ്റും മൂ​ന്നു ദി​വ​സ​വും ശേ​ഷി​ക്കെ പൂ​ന​യി​ലെ പി​ച്ചി​ൽ ഓ​സീ​സ് മേ​ൽ​ക്കെ നേ​ടി​യെ​ന്നു വ്യ​ക്തം. നേ​ര​ത്തെ, ഇ​ടം​കൈ​യ​ൻ സ്പി​ന്ന​ർ സ്റ്റീ​വ് ഒ​കീ​ഫി​ന്‍​റെ മാ​സ്മ​രി​ക പ്ര​ക​ട​ന​ത്തി​ന് മു​ന്നി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 105 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഇ​തോ​ടെ 155 റ​ണ്‍​സി​ന്‍​റെ കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നിം​ഗ്സ് ഓ​സ്ട്രേ​ലി​യ​യ്ക്ക് ല​ഭി​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ പ​വ​ലി​യ​നി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര​യാ​യി​രു​ന്നു പൂ​ന​യി​ൽ ദൃ​ശ്യ​മാ​യ​ത്. 94/3 എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് ഇ​ന്ത്യ 105 റ​ണ്‍​സി​ന് പു​റ​ത്താ​യ​ത്. 11 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ന​ഷ്ട​മാ​യ​ത് ഏ​ഴ്…

Read More

ആ ​സ്വ​പ്നം പൊ​ലി​ഞ്ഞു; ദുഃ​ഖം പ്ര​ക​ട​മാ​ക്കി റ​നി​യേ​രി

ല​ണ്ട​ൻ: ലെ​സ്റ്റ​ർ സി​റ്റി പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്കി​യ​തോ​ടെ ത​ന്‍​റെ സ്വ​പ്നം പൊ​ലി​ഞ്ഞു​പോ​യെ​ന്ന് ക്ലോ​ഡി​യോ റ​നി​യേ​രി. പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ലെ​സ്റ്റ​റി​നെ ചാ​ന്പ്യ​ൻ​മാ​രാ​ക്കാ​ൻ റ​നി​യേ​രി​ക്കു ക​ഴി​ഞ്ഞെ​ങ്കി​ലും ഈ ​വ​ർ​ഷം ടീ​മി​ന്‍റെ പ്ര​ക​ട​നം വ​ള​രെ മോ​ശ​മാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പു​റ​ത്താ​ക്ക​ലെ​ന്ന ക​ടു​ത്ത​നീ​ക്ക​ത്തി​ലേ​ക്ക് മാ​നേ​ജ്മെ​ന്‍​റ് ക​ട​ന്ന​ത്. ഇ​തി​നു​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​മി​ത സ​ന്തോ​ഷ​ത്തി​നും കി​രീ​ട​ധാ​ര​ണ​ത്തി​നും ശേ​ഷം ലെ​സ്റ്റ​റി​നൊ​പ്പം തു​ട​രു​ന്ന​താ​ണ് ഞാ​ൻ സ്വ​പ്നം ക​ണ്ട​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത് പൊ​ലി​ഞ്ഞി​രി​ക്കു​ന്നു- റ​നി​യേ​രി പ​റ​ഞ്ഞു. പ്രീ​മി​യ​ർ ലീ​ഗി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ൽ ഭീ​ഷ​ണി​യി​ലാ​ണ് ലെ​സ്റ്റ​ർ ഇ​പ്പോ​ൾ. ഇ​ത്ത​വ​ണ മു​ന്നി​ലെ​ത്താ​ൻ 5000ൽ ​ഒ​രു സാ​ധ്യ​ത​പോ​ലും ആ​രും ലെ​സ്റ്റ​റി​നു ക​ല്പി​ക്കു​ന്നി​ല്ല. ചാ​ന്പ്യ​ൻ​സ് ലീ​ഗ് നോ​ക്കൗ​ട്ട് ആ​ദ്യ​പാ​ദ​ത്തി​ൽ സെ​വി​യ്യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തും റെ​നി​യേ​രി​യെ പു​റ​ത്താ​ക്കാ​ൻ കാ​ര​ണ​മാ​യി. 2015ലാ​ണ് റെ​നി​യേ​രി ലെ​സ്റ്റ​റി​ന്‍​റെ മാ​നേ​ജാ​യി എ​ത്തു​ന്ന​ത്. 133 വ​ർ​ഷ​ത്തെ ക്ല​ബ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടാ​നും ലെ​സ്റ്റ​റി​നാ​യി. 2017 സീ​സ​ണി​ൽ 25 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച…

Read More

റാ​ക്ക​റ്റേ​ന്തി​യ കൈ​യി​ൽ അ​ധി​കാ​ര ദ​ണ്ഡ്; സി​ന്ധു ഇ​നി ക​ള​ക്ട​ർ

 ഹൈ​ദ​രാ​ബാ​ദ്: റി​യോ ഒ​ളി​ന്പി​ക്സി​ലെ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന താ​രം പി.​വി സി​ന്ധു ബാ​ഡ്മി​ന്‍​റ​ൺ കോ​ർ​ട്ടി​ൽ​നി​ന്ന് ഇ​നി നേ​രെ സ​ബ് ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്കാ​യി​രി​ക്കും പോ​വു​ക. ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി സി​ന്ധു സ്വീ​ക​രി​ച്ചു. ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ത​സ്തി​ക​യി​ലു​ള്ള ജോ​ലി​യാ​ണ് സി​ന്ധു​വി​ന് ന​ൽ​കു​ന്ന​ത്. ഇ​ക്കാ​ര്യം സി​ന്ധു​വി​ന്‍​റെ അ​മ്മ സ്ഥി​രീ​ക​രി​ച്ചു. ഒളിമ്പിക്‌സില്‍ വെ​ള്ളി മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ അ​ത് ല​റ്റാ​ണ് സി​ന്ധു. നി​ല​വി​ൽ ബി​പി​സി​എ​ലി​ലാ​ണ് സി​ന്ധു ജോ​ലി ചെ​യ്യു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ഓ​ഫീ​സി​ൽ അ​സി​സ്റ്റ​ന്‍​റ് മാ​നേ​ജ​രാ​ണ് സി​ന്ധു.

Read More

ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍​റ്:​കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് ജേ​താ​ക്ക​ൾ

ആ​ലു​വ: ആ​ലു​വ ചൂ​ണ്ടി ഭാ​ര​ത​മാ​താ കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്സി​ൽ ന​ട​ന്നു​വ​ന്ന അ​ഖി​ല​കേ​ര​ള ക​ർ​ദി​നാ​ൾ മാ​ർ ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ൽ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍​റ് സ​മാ​പി​ച്ചു. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി. തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ്, നി​ർ​മ​ല കോ​ള​ജ് മൂ​വാ​റ്റു​പു​ഴ എ​ന്നീ കോ​ള​ജു​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് പ്രോ ​വി​കാ​രി ജ​ന​റ​ൽ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കും​പാ​ട​ൻ കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ഫി​ബ ക​മ്മീ​ഷ​ണ​ർ ഡോ. ​പ്രി​ൻ​സ് കെ. ​മ​റ്റം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ബെ​ന്നി ജോ​ണ്‍ മാ​രാം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ലാ ബാ​സ്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ശം​സ​യും കാ​യി​കാ​ധ്യാ​പ​ക​ൻ വി​ഷ്ണു ല​ക്ഷ്മ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Read More