കോൽക്കത്ത: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ടിക്കറ്റുകൾക്കു 100 രൂപയിൽ താഴെയായിരിക്കും നിരക്കുകളെന്നു ടൂർണമെന്റ് ഡയറക്ടർ ഹവിയർ സിപ്പി പറഞ്ഞു. ലോകകപ്പ് മത്സരങ്ങൾ എല്ലാവർക്കും നേരിൽ കാണുന്നതിനാണു സിനിമ ടിക്കറ്റിനെക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകുന്നതെന്നു അദേഹം വ്യക്തമാക്കി. മേയ് പകുതിയോടെ ടിക്കറ്റുകളുടെ കൃത്യമായ നിരക്കുകൾ പുറത്തുവിടും. ഒക്ടോബർ ആറ് മുതൽ ഇരുപത്തെട്ടുവരെയാണ് മത്സരങ്ങൾ. കൊച്ചി, മുംബൈ, ന്യൂഡൽഹി, ഗോഹട്ടി, ഗോവ, കോൽക്കത്ത എന്നിങ്ങനെ ആറ് വേദികളിലായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുന്നത്.
Read MoreCategory: Sports
ആദ്യ ദിനം ഇന്ത്യൻ ബൗളർമാർക്ക്
പൂന: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ദിനം കളി അവസാനിക്കുന്പോൾ ഓസീസ് ഒന്‍പതു വിക്കറ്റിന് 256 എന്ന നിലയിലാണ്. മാറ്റ് റെന്ഷോയുടേയും (68) മിച്ചല്‍ സ്റ്റാർക്കിന്റെയും (57*) അർധസെഞ്ചുറികളാണ് ഓസീസിനെ വലിയ തകർച്ചയിൽനിന്നും രക്ഷിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഡേവിഡ് വാര്‍ണറും (38) മാറ്റ് റെന്‍ഷോയും ചേർന്ന് ആദ്യ വിക്കറ്റിൽ 82 റൺസെടുത്തു. ഉമേഷ് യാദവാണ് ഈ കൂട്ടുകെട്ട് തകർത്തത്. തൊട്ടടുത്ത പന്തിൽ റെന്‍ഷോ റിട്ടേർഡ്ഹർട്ടായി കളംവിട്ടു. പിന്നീട് വന്നവർക്ക് ക്രീസിൽ അധിക നേരം തങ്ങാൻ കഴിഞ്ഞില്ല. ഷോൺ മാർഷിനെ (16) ജയന്ത് യാദവ് മടക്കിയപ്പോൾ ജഡേജ പീറ്റര്‍ ഹാന്ഡസ്കോംബിനെ (22) കളത്തിനു പുറത്തേക്കുപറഞ്ഞയച്ചു. 95 പന്തുകൾ നേരിട്ട ഓസീസ് ക്യാപ്റ്റൻ സ്മിത്തിനെ (27) അശ്വിൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ് ലിയുടെ…
Read Moreസ്മിത്തിനും ധോണിക്കുമൊപ്പം കളിക്കുന്നതിന്റെ സന്തോഷത്തില്‍ സ്റ്റോക്സ്
ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം സീസണിലേക്കുള്ള താരലേലത്തില്‍ ഏറ്റവുമധികം വില ലഭിച്ച ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സ്.സ്റ്റീവന്‍ സ്മിത്തിന്റെയും മഹേന്ദ്ര സിംഗ് ധോണിയുടെയും ഒപ്പം കളിക്കുന്നതിന്റെ ആവേശത്തില്‍. 14.5 കോടി രൂപയ്ക്കാണ് സ്റ്റോക്സിനെ റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കിയത്. ധോണി, സ്മിത്ത് എന്നിവര്‍ക്കൊപ്പം കളിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഇരുവര്‍ക്കുമൊപ്പം ഡ്രെസിംഗ് റൂം പങ്കിടുന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ് സ്റ്റോക്സ് ഫേസ്ബുക്കിലൂടെ പറഞ്ഞു.
Read Moreകാരണം കാണിക്കൽ നോട്ടീസിനു മറുപടി ഇല്ലെന്നു ടോം ജോസഫ്
കൊച്ചി: അച്ചടക്കലംഘനത്തിന്റെ പേരിൽ സംസ്ഥാന വോളിബോൾ അസോസിയേഷൻ അയച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകില്ലെന്ന് ദേശീയ വോളിബോൾ താരം ടോം ജോസഫ്. ജനങ്ങൾ തനിക്കുവേണ്ടി മറുപടി പറയും. വാട്സാപ്പിലൂടെയാണ് തനിക്ക് നോട്ടീസ് നൽകിയത്. ഈ നോട്ടീസ് പൊതുജനങ്ങൾക്കു നൽകുകയാണെന്നു അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. അസോസിയേഷൻ ഭാരവാഹികൾ തനിക്കെതിരേ ഉന്നയിച്ചആരോപണങ്ങൾ തെറ്റാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. കോച്ച് ജി.ഇ. ശ്രീധറിന് ചെരുപ്പുമാല അയച്ചുവെന്നാണ് അസോസിയേഷൻ ഭാരവാഹികളുടെ കണ്ടെത്തൽ. എന്നാൽ ഈ ആരോപണം സത്യമല്ലെന്നു ശ്രീധർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2012ലും 2013ലും അർജുന അവാർഡിന് അസോസിയേഷൻ നോമിനേറ്റു ചെയ്തുവെന്നത് ശരിയാണ്. എന്നാൽ 2014ൽ അർജുന അവാർഡ് ലഭിച്ചത് അസോസിയേഷൻ നോമിനേറ്റു ചെയ്തതുകൊണ്ടല്ല. അർജുന അവാർഡ് ജേതാവ് ഉദയകുമാറും സ്പോർട്സ് കൗണ്‍സിലുമാണ് ആവർഷം തന്റെ പേര് നിർദേശിച്ചത്. അവാർഡ് ലഭിച്ചശേഷം വോളിബോളിന്റെ വികസനത്തിനു താൻ ഒന്നും ചെയ്തില്ലെന്ന ആരോപണം ശരിയല്ലെന്നും…
Read Moreക്രൈസ്റ്റ്ചർച്ച് ഏകദിനത്തിൽ ന്യൂസിലൻഡിന് ജയം
ക്രൈസ്റ്റ്ചർച്ച്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് ആറ് റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കിവീസ് റോസ് ടെയ്ലറുടെ സെഞ്ചുറിക്കരുത്തിൽ നാല് വിക്കറ്റിന് 289 റണ്‍സ് നേടി. 50 ഓവറിൽ ഒൻപത് വിക്കറ്റിന് 283 എന്ന നിലയിൽ ദക്ഷിണാഫ്രിക്കയുടെ മറുപടി അവസാനിച്ചു. കരിയറിലെ 17-ാം ഏകദിന സെഞ്ചുറി കുറിച്ച ടെയ്ലർ 102 റണ്‍സോടെ പുറത്താകാതെ നിന്നു. 110 പന്തുകൾ നേരിട്ട ടെയ്ലർ എട്ട് ബൗണ്ടറികളുടെ അകന്പടിയോടെയാണ് സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തിൽ കിവീസിനായി ഏറ്റവും അധികം സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ് ടെയ്ലർ സ്വന്തമാക്കി. നഥാൻ ആസ്റ്റിലിന്റെ 16 സെഞ്ചുറികൾ എന്ന റെക്കോർഡാണ് ടെയ്ലർ പഴങ്കഥയാക്കിയത്. ഏകദിനത്തിൽ 6,000 റണ്‍സ് ക്ലബിൽ എത്താനും ടെയ്ലർക്ക് കഴിഞ്ഞു. ജയിംസ് നീഷം (പുറത്താകാതെ 71), ക്യാപ്റ്റൻ കെയ്ൻ വില്യംസണ് (69) എന്നിവർ ടെയ്ലർക്ക് മികച്ച പിന്തുണ നൽകി.…
Read Moreഎന്ത് വേദനയും സഹിക്കാം, പക്ഷേ ക്രിക്കറ്റ് കളിക്കാതിരിക്കുന്ന വേദന സഹിക്കില്ല; ഇര്ഫാന് പത്താന്റെ വൈകാരിക കുറിപ്പ്
കപില്‍ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള് റൗണ്ടര്‍ എന്ന വിശേഷണത്തോടെ എത്തിയ താരമാണ് ഇര്ഫാന് പത്താന്. 2003ല്‍ 19ാം വയസില്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ പത്താന് കരിയറിന്റെ തുടക്കത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ചെറിയ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ പത്താന് ഇന്ത്യന്‍ കുപ്പായത്തില്‍ 120 ഏകദിനങ്ങളും 29 ടെസ്റ്റുകളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചു. കഴിഞ്ഞ 20ന് ബംഗളൂരുവില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ പത്താനെ ഒരു ടീമും ഏറ്റെടുക്കാന്‍ തയാറാകാതിരുന്നതോടെയാണ് ഈ ഓള്‍റൗണ്ടര്‍ വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത്. 32 വയസുകാരനായ പത്താനെ ഐപിഎല്‍ ടീമുകളില്‍ ആര്‍ക്കും വേണ്ടാതെ വന്നത് കളിപ്രേമികളില്‍ അത്ഭുതം സൃഷ്ടിച്ചു. ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചും വ്യക്തമാക്കി പത്താന് ആരാധകര്‍ക്കായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. 2010ല്‍ അഞ്ച്…
Read Moreകടന്ന അവര്‍ പിന്നെയും നടക്കുകയാണ്; കല്ലടിയും പിന്നിട്ട്
വഡോദര: കല്ലടി കുമരംപുത്തൂര്‍ സ്കൂള്‍ പിന്നെയും നന്നായി നടക്കുകയാണ്, ദേശീയ മീറ്റുകളും മറികടന്ന്. ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ 3000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ സാന്ദ്ര സുരേന്ദ്രനും നാലാം സ്ഥാനത്തെത്തിയ കെ. അക്ഷയയും കല്ലടി സ്കൂളിന്റെ താരങ്ങള്‍. നടത്തത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് സാന്ദ്ര സ്വര്‍ണം നേടുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന ദേശീയ മീറ്റിലും സാന്ദ്ര സ്വര്‍ണം നേടിയിരുന്നു. കല്ലടി എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര, പാലക്കാട് നെന്മാറ കളത്തില്‍ സുരേന്ദ്രന്റെയും സരസ്വതിയുടെയും മകളാണ്. സംസ്ഥാന സ്കൂള്‍ മേളയില്‍ നടത്തത്തില്‍ വെള്ളി നേടിയിരുന്ന അക്ഷയ ഇത്തവണയും സാന്ദ്രയ്ക്കൊപ്പം നടന്നെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ കെ.എം. മുനിത പ്രജാപതിയും പഞ്ചാബിന്റെ ഗുരുപ്രീത് കൗറുമാണ് ഈയിനത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.
Read Moreകോഹ്ലി ചാമ്പ്യന്‍, പക്ഷേ സച്ചിന്‍തന്നെ ഒന്നാമന്: ഹര്ഭജന്
മുംബൈ: സച്ചിന്‍തന്നെയാണ് വിരാട് കോഹ്ലിയേക്കാന് മികച്ച കളിക്കാരനെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ്. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഭാജി കോഹ്ലിയെയും സച്ചിനെയും തമ്മില്‍ താരതമ്യത്തിനു മുതിര്‍ന്നത്. വിരാട് കോഹ്ലി ചാന്പ്യന് കളിക്കാരനാണ്. പക്ഷേ സച്ചിന് എന്നും ഒന്നാം സ്ഥാനക്കാരനുമാണ്. വിരാട് എല്ലാ ബാറ്റിംഗ് റിക്കാര്‍ഡുകളും തകര്‍ക്കുന്നു. എന്നാല്‍ സച്ചിന് സച്ചിനായി തന്നെ അവശേഷിക്കും. വിരാടും ഞാനും അടക്കമുള്ളവര്‍ സച്ചിന് കാരണമാണ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചത്. വിരാടിനോടു ചോദിച്ചാലും ഇതുതന്നെയാവും മറുപടി ഹര്ഭജന് പറഞ്ഞു. കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് ഫോമിനെ ഭാജി പ്രശംസിച്ചു. ക്രിക്കറ്റിനോടുള്ള കോഹ്ലിയുടെ അഭിനിവേശം അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നുണ്ടെന്നും ഹര്ഭജന് പറഞ്ഞു.
Read Moreഐപിഎൽ ലേലം ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖത്തേറ്റ അടിയെന്ന് കെവിൻ പീറ്റേഴ്സണ്
ലണ്ടൻ: ഐപിഎൽ ലേലത്തിൽ ഇംഗ്ലീഷ് താരങ്ങൾക്കു ലഭിച്ച വൻ പ്രതിഫലം ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖത്തേറ്റ അടിയാണെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണ്. ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനും ടൈമൽ മിൽസിനുമാണ് സ്വപ്നതുല്യമായ പ്രതിഫലം ലഭിച്ചത്. സ്റ്റോക്സിനെ 14.5 കോടി രൂപയ്ക്ക് പൂന സൂപ്പർ ജയന്റ്സും മിൽസിനെ 12 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗളൂരുമാണ് സ്വന്തമാക്കിയത്. പുറംവേദനയെ തുടർന്ന് മിൽസ് ട്വന്റി 20 ക്രിക്കറ്റിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ട്വന്റി 20 സ്പെഷലിസ്റ്റുകൾ ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ ടീമിലെ ഏറ്റവും ധനികരായിരിക്കുന്നു. ഇത് ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖത്തേറ്റ മറ്റൊരു അടിയാണ്. എട്ടു വർഷം മുന്‍പ് ഞാൻ ട്വന്റി 20 ക്രിക്കറ്റിൽ കളിക്കാൻ തീരുമാനിച്ചു. നിലവിലെ ചെറുപ്പക്കാർ ട്വന്റി 20 ക്രിക്കറ്റിന്റെ ആനുകൂല്യങ്ങൾ നേടുകയാണ്. ട്വന്റി 20 ക്രിക്കറ്റ് വളരുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോൾ പരാജയപ്പെടുകയാണ്.…
Read Moreബേസിലിന് 85 ലക്ഷവുമായി ഗുജറാത്ത് ലയണ്‍സ്
തിരുവനന്തപുരം: ക്രിക്കറ്റ് ഉപേക്ഷിച്ച് വിദേശത്തേക്ക് ജോലി തേടി ചേക്കേറാന്‍ ഒരുങ്ങിനിന്ന താണ് ബെസിൽ തന്പി എന്ന പെരുമ്പാവൂര്‍ സ്വദേശി. ഇന്നലെ ഐപിഎല്‍ ലേലത്തില്‍ 85 ലക്ഷം രൂപയ്ക്ക് ഈ മലയാളി പേസ് ബൗളറെ ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കി! ലഭിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ സെലിബ്രിറ്റി പോരാട്ടത്തില്‍ ജഴ്സിയണിയാനുള്ള സുവര്‍ണാവസരം. ഇന്ത്യന്‍ ടീമിലേക്ക് ഒരു പടികൂടി ബേസില്‍ അടുത്തു. ഏറെ സന്തോഷം ഒപ്പം അഭിമാനവും- ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് ബേസിലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. വിദേശത്ത് ജോലി തേടിപ്പോവാന്‍ തയാറായപ്പോള്‍ അതു വേണ്ടെന്ന് മണിക്കൂറുകളോളം ഉപദേശിച്ച് ക്രിക്കറ്റില്‍ ഉറപ്പിച്ചു നിര്‍ത്തിയ എറണാകുളം സ്വാന്റസ് ക്ലബിലെ സി.എം. ദീപക്കിനെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ ഉപദേശമില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഏതെങ്കിലും ഒരു വിദേശ രാജ്യത്തായിരുന്നേനെ യെന്ന് ബേസില്‍ പറഞ്ഞു. പെരുമ്പാവൂര്‍ ഇരിങ്ങോൾ സ്വദേശിയായിരുന്ന ബേസില്‍ കുട്ടിക്കാലം മുതല്ക്കേ ക്രിക്കറ്റ് കമ്പക്കാരനായിരുന്നു. പെരുമ്പാവൂര്‍ സി.സി. ക്ലബിലൂടെയായിരുന്നു…
Read More