കൊച്ചി: ഒത്തുകളിയുടെ പേരിലുള്ള ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി. ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജി പരിഗണിച്ച ജഡ്ജി നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിഭാഷകനായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് കേൾക്കുന്നതിൽ നിന്ന് അദ്ദേഹം ഒഴിവായതെന്നാണ് സൂചന. ഹർജി മറ്റൊരു സിംഗിൾ ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും. ഐപിഎൽ ആറാം സീസണിൽ ഒത്തുകളി വിവാദത്തെത്തുടർന്ന് മുംബൈയിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തതിനെതുടർന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. തന്നെ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ വിലക്ക് ഒഴിവാക്കാൻ അപേക്ഷ നൽകിയിട്ടും ബിസിസിഐ പരിഗണിച്ചില്ലെന്നാണ് ശ്രീശാന്തിന്റെ ആക്ഷേപം. ഏപ്രിൽ ആദ്യം സ്കോട്ട്ലൻഡിൽ പ്രിമിയർ ലീഗ് കളിക്കാൻ ക്ഷണമുണ്ടെന്നും ഇതിനുള്ള എൻഒസിക്കു വേണ്ടി നൽകിയ അപേക്ഷയിൽ ബിസിസിഐ തീരുമാനമെടുത്തില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഇന്നു പരിഗണിച്ചേക്കും.
Read MoreCategory: Sports
രോഹിത് ശര്‍മ വരുന്നു; മടങ്ങിവരവ് രോഹിത് തന്നെയാണ് ട്വീറ്ററിലൂടെ അറിയിച്ചത്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ കളക്കളത്തിലേക്ക് മടങ്ങിവരുന്നു. ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരേയുള്ള ഏകദിന പരമ്പരയ്ക്കിടെ മുട്ടിനു പരിക്കേറ്റ രോഹിത് ലണ്ടനില്‍ ശസ്ത്രക്രിയ്ക്കു വിധേയനായ ശേഷം വിശ്രമത്തിലായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി കളിക്കാനിറങ്ങുമെന്നു രോഹിത് തന്നെയാണ് ട്വീറ്ററിലൂടെ അറിയിച്ചത്. നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലാണ് രോഹിത്. വിജയ് ഹസാരെ ട്രോഫിയിലെയും ഐപിഎലിലും മികച്ച പ്രകടനം നടത്തി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടുകയാണ് രോഹിത്തിന്റെ ലക്ഷ്യം.
Read Moreവിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രയെ എറിഞ്ഞൊതുക്കി ധോണിപ്പട
കോൽക്കത്ത: വിജയ് ഹസാരെ ട്രോഫിയിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി നയിച്ച ജാർഖണ്ഡിന് തകർപ്പൻ ജയം. സൗരാഷ്ട്രയെ 42 റണ്‍സിനാണ് ധോണിപ്പട തകർത്തത്. ടൂർണമെന്റിൽ ജാർഖണ്ഡിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ജാർഖണ്ഡിന് 125 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 27.3 ഓവറിൽ ടീം ഓൾ ഔട്ടാകുകയായിരുന്നു. ഇഷാൻ കൃഷ്ണൻ(40 പന്തിൽ 53), ധോണി(24 പന്തിൽ 23), ഇശാങ്ക് ജഗ്ഗി(12) എന്നിവർക്കു മാത്രമാണ് ജാർഖണ്ഡ് നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞത്. 39 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കെ.ഡി. പട്ടേലാണ് ജാർഖണ്ഡിനെ തകർത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 25.1 ഓവറിൽ കേവലം 83 റണ്‍സിന് എല്ലാവരും പുറത്തായി. വരുണ്‍ ആരോണ്‍ 20 റണ്‍സ് വഴങ്ങിയും രാഹുൽ ശുക്ല 32 റണ്‍സ് വഴങ്ങിയും നാല് വിക്കറ്റ് വീഴ്ത്തി.…
Read Moreകൊടുങ്കാറ്റായി ഗുപ്റ്റില്‍, ദക്ഷിണാഫ്രിക്കയെ കിവീസ് പഞ്ഞിക്കിട്ടു
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. പുറത്താകാതെ അപരാജിത സെഞ്ചുറി നേടിയ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലിന്റെ അവിശ്വസനീയ ബാറ്റിംഗാണ് ന്യൂസിലന്‍ഡിന് അഞ്ചോവര്‍ ബാക്കി നില്‍ക്കെ അനായാസ ജയം സമ്മാനിച്ചത്. ഗുപ്റ്റില്‍ 138 പന്തില്‍ 15 ഫോറും 11 സിക്സും സഹിതം പുറത്താകാതെ 180 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സാണ് എടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡിവില്ലേഴ്സ് പുറത്താകാതെ 72ഉം ഡുപ്ലെസിസ് 67ഉം റണ്‍സെടുത്തു. 59 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതമാണ് ഡിവില്ലേഴ്സ് 72 റണ്‍സെടുത്തത്. ഡുപ്ലെസിസ് ആകട്ടെ 97 പന്തില്‍ നാല് ബൗണ്ടറികള്‍ സഹിതമാണ് 67 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ ബ്രോന്ലിയേ അവര്‍ക്ക് നഷ്ടമായി. പിന്നീട്…
Read Moreഅതു ഗുര്‍മെഹറിനെ ഉദ്ദേശിച്ചായിരുന്നില്ല: സെവാഗ്
ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഫോറുകളും സിക്സറുകളും യഥേഷ്ടം പറത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിനു അവസാനം പൂട്ടു വീണു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം ഏറ്റുവാങ്ങിയ സൈനികന്റഎ മകളെ ട്രോള്‍ ചെയ്തതാണ് സെവാഗിനു വിനയായത്. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയായ ഗുര്‍മെഹര്‍ പാക്കിസ്ഥാനല്ല, യുദ്ധമാണ് തന്റെ അച്ഛനെ കൊലപ്പെടുത്തിയതെന്നെഴുതിയ പ്ലക്കാര്‍ഡുമായി നില്ക്കുന്ന ചിത്രമാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. താനല്ല രണ്ടു ട്രിപ്പിള്‍ സെഞ്ചുറി നേടിയതെന്നും, അത് തന്റെ ബാറ്റാണെന്നും എഴുതിയ പ്ലാക്കാര്‍ഡുമായി നില്ക്കുന്ന ചിത്രം സെവാഗും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍, യുദ്ധത്തിനെതിരേ വലിയ സന്ദേശം നല്കി ഗുര്‍മെഹറിനെ ട്രോളിയ സെവാഗിനെതിരേ രൂക്ഷവിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലുണ്ടായത്. അതോടെ സംഭവം കൈവിട്ടുവെന്ന് മനസിലാക്കിയ സെവാഗ് പ്രതികരണവുമായി രംഗത്തു വന്നു. തന്റെ പോസ്റ്റ് ഗുര്‍മെഹറിനെ ഉദ്ദേശിച്ചുള്ളതല്ലെന്നും വാക്കുകള്‍ വളച്ചൊടിച്ചതാണെന്നു മായിരുന്നു സെവാഗ് ട്വീറ്റ് ചെയ്തത്. എന്റെ ആത്മവിശ്വാസത്തെയും ബുദ്ധിയെയും ചോദ്യം…
Read Moreപൂനയിലെ പിച്ച് നിലവാരം കുറഞ്ഞതെന്ന് ഐസിസി റിപ്പോർട്ട്
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം നടന്ന പൂനയിലെ പിച്ചിനെതിരേ ഐസിസി രംഗത്ത്. പിച്ച് നിലവാരം കുറഞ്ഞതായിരുന്നെന്ന് ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് റിപ്പോർട്ട് നൽകി. ഇതു സംബന്ധിച്ചു മറുപടി നൽകാൻ ആവശ്യപ്പെട്ട് ഐസിസി ബിസിസിഐക്കു കത്തുനൽകി. 14 ദിവസത്തെ കാലാവധിയാണ് മറുപടി നൽകാൻ ബിസിസിഐക്ക് അനുവദിച്ചിരിക്കുന്നത്. ബിസിസിഐ നൽകുന്ന വിശദീകരണം വിലയിരുത്തിയ ശേഷമായിരിക്കും ഐസിസിയുടെ അടുത്ത നടപടികൾ.പരന്പരയിലെ ആദ്യ ടെസ്റ്റിനായി ഒരുക്കിയ വേദിക്കെതിരേ മത്സരത്തിനു മുന്‍പുതന്നെ ഓസീസ് നായകൻ സ്റ്റീവ് സ്മിത് രംഗത്തെത്തിയിരുന്നു. ടെസ്റ്റിൽ ഇന്ത്യ ഓസീസിനോട് 333 റണ്‍സിന് തോറ്റു. രണ്ടു ദിവസവും രണ്ടു സെഷനും ബാക്കിനിൽക്കെയായിരുന്നു ഓസീസ് ജയം. ആദ്യ ഇന്നിംഗ്സിൽ 105ൽ ഓൾഔട്ടായ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ രണ്ടു റണ്‍സ് കൂട്ടിച്ചേർത്ത് 107ൽ എല്ലാവരും പുറത്തായി തോൽവി ഏറ്റുവാങ്ങി. ഇതിനുപിന്നാലെ, പിച്ചിനെതിരേ വിമർശനമുയർത്തി പ്രമുഖ താരങ്ങളും മുൻ കളിക്കാരും…
Read Moreകോഹ്ലി മനുഷ്യനാണ്, ചില ദിവസങ്ങളിൽ പരാജയപ്പെടും; പിന്തുണച്ച് ഗാംഗുലി
ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പിന്തുണച്ച് മുൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത്. കോഹ്ലി മനുഷ്യനാണെന്നും ചില ദിവസങ്ങളിൽ അദ്ദേഹവും പരാജയപ്പെടുമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം. കോഹ്ലി മനുഷ്യനാണ്. ചില ദിവസങ്ങളിൽ അദ്ദേഹവും പരാജയപ്പെടും. പൂനയിൽ രണ്ട് ഇന്നിംഗ്സുകളിലും അദ്ദേഹം പരാജയപ്പെട്ടു. ഓഫ് സ്റ്റംപിനു പുറത്ത് പന്തെറിഞ്ഞ് കോഹ്ലിയെ കുടുക്കാനാണ് ഓസ്ട്രേലിയൻ ബൗളർമാർ ശ്രമിച്ചത്. മുന്‍പ് സ്റ്റുവർട്ട് ബ്രോഡും ജയിംസ് ആൻഡേഴ്സണും ഇത്തരത്തിൽ കോഹ്ലിക്കെതിരേ ബൗൾ ചെയ്തിട്ടുണ്ട്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റുചെയ്യും മുന്‍പുതന്നെ മത്സരം അവസാനിച്ചിരുന്നു. 441 എന്നത് ആ ഗ്രൗണ്ടിൽ വലിയ വിജയലക്ഷ്യമാണ്. പക്ഷേ കോഹ്ലിയുടെ ക്ലാസ് വച്ച് അദ്ദേഹം തിരിച്ചുവരും. ഓസ്ട്രേലിയയ്ക്കെതിരായ അദ്ദേഹത്തിന്റെ റിക്കാർഡ് മികച്ചതാണ്- ഗാംഗുലി പറഞ്ഞു. കോഹ്ലിക്കു കീഴിൽ…
Read Moreക്രിക്ഇന്‍ഫോയുടെ ക്യാപ്റ്റന്‍ ഓഫ് ദ ഇയര്‍ കോഹ്ലി
ന്യൂഡല്‍ഹി: ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ ക്യാപ്റ്റന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് വിരാട് കോഹ്ലിക്ക്. കഴിഞ്ഞ വര്‍ഷം കോഹ്ലി ഇന്ത്യയെ നയിച്ച 12 ടെസ്റ്റില്‍ ഒമ്പത് ജയം നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് ടെസ്റ്റില്‍ മികച്ച ബാറ്റിംഗിനുള്ള അവാര്‍ഡും നേടി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കേപ്ടൗണില്‍ നടന്ന ടെസ്റ്റില്‍ പുറത്തെടുത്ത 198 പന്തില്‍ 258 റണ്‍സിന്റെ ഇന്നിംഗ്സാണ് സ്റ്റോക്സിനെഅവാര്ഡിലെത്തിച്ചത്. സ്റ്റോക്സിന്റെ സഹതാരം സ്റ്റുവര്‍ട്ട് ബ്രോഡാണ് മികച്ച ടെസ്റ്റ് ബൗളര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ പ്രകടനമാണ് ബ്രോഡിനെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവാര്‍ഡിലെത്തിച്ചത്. ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് നേടിയ 178 റണ്‍സാണ് മികച്ച ഏകദിന റണ്‍സ്. ബൗളിംഗ് പുരസ്കാരം വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരേന് സ്വന്തമാക്കി. ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പുറത്തെടുത്ത 27 റണ്‍സിന് ആറ് വിക്കറ്റ് പ്രകടനമാണ് മികച്ചത്.
Read Moreഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യക്കു സ്വര്‍ണവും വെള്ളിയും
ന്യൂഡല്‍ഹി: ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും. മെഡലുകള്‍ അകന്നുനിന്ന രണ്ടു ദിവസത്തിനുശേഷം 10 മീറ്റര്‍ എയര്‍ പിസ്റ്റളിന്റെ മിക്സഡ് ടീം ഇനത്തില്‍ ജിതു റായി-ഹീന സിദ്ധു സ്വര്‍ണം നേടി. പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പില്‍ അങ്കൂര്‍ മിത്തല്‍ വെള്ളി നേടി. 2020 ടോക്കിയോ ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ മിക്സഡ് ഇനം ഉള്‍പ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ലോകകപ്പില്‍ മിക്സഡ് ഇനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. റായി-ഹീന സഖ്യം സ്വര്‍ണം നേടിയപ്പോള്‍ ജപ്പാനും സ്ലോവേനിയയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പില്‍ ശക്തമായ പോരാടിയശേഷമാണ് അങ്കൂര്‍ ഓസ്ട്രേലിയയുടെ ജയിംസ് വില്ലെയ്ക്കു മുന്നിൽ സ്വര്‍ണമെഡല്‍ അടിയറവച്ചത്. ഫൈനല്‍ റൗണ്ടില്‍ മിത്തലിന് 74 പോയിന്റും വില്ലെയ്ക്കു 75 പോയിന്റുമായിരുന്നു. 75 പോയിന്റ് നേടിയ ഓസ്ട്രേലിയന്‍ ഷൂട്ടര്‍ പുതിയ ലോകറിക്കാര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്.
Read Moreടെന്നീസ് റാങ്കിംഗ്: മുറെയും സെറീനയും തലപ്പത്ത്
മാഡ്രിഡ്: ബ്രിട്ടീഷ് താരം ആൻഡി മുറെ എടിപി റാങ്കിംഗിൽ ഒന്നാമത്. പുതിയ പട്ടികയിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാമതും സ്വിറ്റ്സർലൻഡിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്ക മൂന്നാമതുമാണ്. അതേസമയം, മുൻ ലോക ഒന്നാം നമ്പർ സ്വിസ് താരം റോജർ ഫെഡറർ പത്താം സ്ഥാനത്താണ്. ഡബ്ല്യുടിഎ റാങ്കിംഗിൽ അമേരിക്കയുടെ സെറീന വില്യസാണ് ഒന്നാമത്. ജർമനിയുടെ ആഞ്ചലിക് കെർബർ രണ്ടാമതും കരോളിന പ്ലിസ്കോവ മൂന്നാമതും എത്തി.
Read More