രാ​​​​ജ്യ​​​​ത്ത് കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണം 5ജി ​​​​പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങളോ ? വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നു ടെ​ലി​കോം കമ്പനിക​ൾ; സി​​​​ഐ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ പറയുന്നത് ഇങ്ങനെ…

മും​​​​ബൈ: രാ​​​​ജ്യ​​​​ത്ത് കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണം 5ജി ​​​​പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന മ​​​​ട്ടി​​​​ലു​​​​ള്ള വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ത​​​​ട​​​​യ​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സെ​​​​ല്ലു​​​​ലാ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​സി​​​​ഒ​​​​എ​​​​എെ) രം​​​​ഗ​​​​ത്ത്. ഫേ​​​​സ്ബു​​​​ക്ക്, വാ​​​​ട്സ്ആ​​​​പ്പ്, ട്വി​​​​റ്റ​​​​ർ തു​​​​ട​​​​ങ്ങി​​​​യ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വ്യാ​​​​ജ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ നീ​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും സി​​​​ഒ​​​​എ​​​​എെ ടെ​​​​ലി​​​​കോം മ​​​​ന്ത്രാ​​​​ല​​​​യ​​​ത്തി​​​​ന​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. “5ജി ​​​​ശം​​​​ഖ​​​​ല രാ​​​​ജ്യ​​​​ത്ത് ഇ​​​​തു​​​​വ​​​​രെ സ്ഥാ​​​​പി​​​​ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തേ​​​​യു​​​​ള്ളു. എ​​​ന്നി​​​ട്ടും രാ​​​​ജ്യ​​​​ത്തു​​​​ള്ള 5ജി ​​​​ട​​​​വ​​​​റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​ണു കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് പ​​​​ക​​​​രു​​​​ന്ന​​​​തെ​​​​ന്നു​​​​ള്ള നി​​​​ര​​​​വ​​​​ധി ശ​​​​ബ്ദ, വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണു പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം ത​​​​ട​​​​യാ​​​​ൻ മൊ​​​​ബൈ​​​​ൽ ട​​​​വ​​​​റു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​പോ​​​​ലും പ​​​​ല സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും പ​​​​റ​​​​യു​​​​ന്നു’’- സി​​​​ഐ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ എ​​​​സ്.​​​​പി. കൊ​​​​ച്ചാ​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​തേ​​​​സ​​​​മ​​​​യം 5ജി ​​​​ട്ര​​​​യ​​​​ൽ കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു​​​​വെ​​​​ന്നു​​​​ള്ള സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ശാ​​​​സ്ത്രീ​​​​യ അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലാ​​​​ത്ത​​​​തും വ്യാ​​​​ജ​​​​വു​​​​മാ​​​​ണെ​​​​ന്ന് ടെ​​​​ലി​​​​കോം മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി. ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ഇ​​​​ത്ത​​​​രം സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്ന​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ. ഭാ​​​​ര​​​​തി​​​​എ​​​​യ​​​​ർ​​​​ടെ​​​​ൽ, വോ​​​​ഡാ​​​​ഫോ​​​​ണ്‍…

Read More

രാത്രിയില്‍ പൂച്ചയെപ്പിടിക്കാന്‍ പുരപ്പുറത്തേക്ക് ചാടിയ പുലിയുടെ ചാട്ടം പിഴച്ചു ! ഓടു തകര്‍ത്ത് വീട്ടിനകത്തേക്ക്;സംഭവം ഇങ്ങനെ…

പുരപ്പുറത്തിരുന്ന പൂച്ചയെ പിടികൂടാനായി ചാടിയ പുലി ചാട്ടം പിഴച്ചതിനെത്തുടര്‍ന്ന് ഓടു തകര്‍ന്ന് വീട്ടിനകത്തേക്കു വീണു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വാല്‍പാറയിലാണു സംഭവം. നഗരത്തോടു ചേര്‍ന്നുള്ള കാമരാജ് നഗറില്‍ താമസിക്കുന്ന ചിന്നമ്മാളിന്റെ വീട്ടിലാണു പുലിയെത്തിയത്. വീടിനു സമീപമുള്ള മതിലില്‍ കയറിയ പുലി വീടിനു മുകളില്‍ പൂച്ചയെ കാണുകയും പിടിക്കാന്‍ ചാടുകയുമായിരുന്നു. ചാട്ടത്തിന്റെ ശക്തിയില്‍ ഓടുകള്‍ തകര്‍ന്നു പുലി വീട്ടിനകത്തു വീണു. വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിന്നമ്മാള്‍ ഞെട്ടിയെണീറ്റു ബഹളം വച്ചതോടെ പുലി വീണ വഴി തന്നെ ചാടിക്കയറി തിരികെപ്പോയി. പരിഭ്രമത്തിനിടയില്‍ വീണ ചിന്നമ്മാളിനു കൈക്കു ചെറിയ പരുക്കേറ്റു. വിവരമറിഞ്ഞു വാല്‍പാറ നഗരത്തോടു ചേര്‍ന്നുള്ള മാനാമ്പള്ളി റേഞ്ച് ഓഫിസര്‍ എ. മണികണ്ഠനും സംഘവും സ്ഥലത്തെത്തി പുലിക്കായി തിരച്ചില്‍ നടത്തി.

Read More

ഇതൊക്കെ എന്ത് ! ഒറ്റ ബൗളിംഗില്‍ തന്നെ എല്ലാം എറിഞ്ഞിട്ട് മുത്തശ്ശി; വീഡിയോ വൈറലാകുന്നു…

പ്രായം മനസ്സിനെയും ശരീരത്തെയും ബാധിക്കാത്തവര്‍ക്ക് ‘എജ് ഈ ജസ്റ്റ് എ നമ്പര്‍’ എന്ന് പലപ്പോഴും പറയാറുണ്ട്. മിക്കവാറും കായികരംഗത്തുള്ളവര്‍ക്കായിരിക്കും ഈ വിശേഷണം കൂടുതല്‍ ചേരുക. ഇത്തരം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുള്ള ആളുകള്‍ക്ക് ഒരങ്കത്തിനുള്ള ബാല്യം എപ്പോഴുമുണ്ടെന്നും പറയാറുണ്ട്. ഇത് ശരി വയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ വീഡിയോയില്‍ ഒരു മുത്തശ്ശിയാണ് താരം. സുദര്‍ശന്‍ കൃഷ്ണമൂര്‍ത്തി എന്നയാളാണ് ട്വിറ്ററിലൂടെ തന്റെ മുത്തശ്ശിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒറ്റ ബൗളിങ്ങില്‍ എല്ലാ പിന്നുകളും വീഴ്ത്തിയ ശേഷം ഇതൊക്കെ നിസാരം എന്ന രീതിയില്‍ തിരിച്ചു നടക്കുന്ന മുത്തശ്ശിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. ആദ്യ ഏറില്‍ തന്നെ ബോള്‍ പിന്നുകളെയല്ലാം വീഴ്ത്തുന്നതും ഒരു ചിരിയോടെ മുത്തശ്ശി വിജയിയുടെ ഭാവത്തില്‍ നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം. മുഖത്ത് മാസ്‌കണിഞ്ഞ്, സാരിയുടുത്ത് കാലില്‍ ഷൂവുമണിഞ്ഞാണ് മുത്തശ്ശി നില്‍ക്കുന്നത്. ‘ഹായ് ട്വിറ്റര്‍, മുത്തശ്ശിക്ക് ഒരു കൈയ്യടി കൊടുക്കൂ,…

Read More

ഈ ​പെ​ണ്‍​കു​ട്ടി​ക്ക് എ​ന്തു സം​ഭ​വി​ച്ചു? ആ​ദ്യം അ​മ്മ ഞെ​ട്ടി, പിന്നെ ആളുകള്‍ ഞെട്ടി! ഇ​ങ്ങ​നെ ഞെ​ട്ടി​ക്കു​ന്ന ഒ​രു ചി​ത്ര​ത്തി​നു പി​ന്നി​ല്‍ ഒരു രഹസ്യമുണ്ട്…

ഒ​ര​മ്മ ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ന്‍റെ മ​ക​ള്‍ ഒ​രു കോ​ണ്‍​ക്രീ​റ്റ് നി​ല​ത്തു മു​ങ്ങി​പ്പോ​യ​താ​യു​ള്ള ഒ​രു ഫോ​ട്ടോ ഷെ​യ​ര്‍ ചെ​യ്തി​രു​ന്നു. ഇ​തു​ക​ണ്ട് ആ​ളു​ക​ള്‍ ആ​ദ്യ​മൊ​ന്നു ഞെ​ട്ടി. എ​ന്താ​യാ​ലും സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച ഇ​ങ്ങ​നെ ചി​ല ഞെ​ട്ടി​ക്ക​ലു​ക​ള്‍​ക്കും കാ​ര​ണ​മാ​കു​മെ​ന്നു പ​റ​യു​ക​യാ​ണ് ക​ണ്ട​വ​രൊ​ക്കെ. ആ​ദ്യം അ​മ്മ ഞെ​ട്ടി ഇ​ങ്ങ​നെ ഞെ​ട്ടി​ക്കു​ന്ന ഒ​രു ചി​ത്ര​ത്തി​നു പി​ന്നി​ല്‍ ഒ​പ്റ്റി​ക്ക​ല്‍ ഇ​ല്യൂ​ഷ​നാ​ണ്. എ​ന്താ​യാ​ലും ഈ ​ചി​ത്രം ക​ണ്ട് ആ​ദ്യം അ​മ്മ​യാ​ണ് ഞെ​ട്ടി​യ​ത്. അ​തി​നാ​ല്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നു എ​ത്ര പേ​ർ​ക്കു മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​റി​യാ​നാ​ണ് അ​മ്മ ഈ ​ചി​ത്രം ഓ​ണ്‍​ലൈ​നി​ല്‍ പ​ങ്കു​വ​ച്ച​ത്.​ ക​ണ്ട​വ​രൊ​ക്കെ ആ​ദ്യം അ​ന്പ​ര​ന്നു. ചി​ത്ര​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യെ കാ​ണാം. പ​ക്ഷേ, അ​വ​ളു​ടെ അ​ര​യ്ക്കു മു​ക​ളി​ലേ​ക്കെ കാ​ണാ​ന്‍ പ​റ്റു​ന്നു​ള്ളു. അ​വ​ളു​ടെ താ​ഴ​ത്തെ പ​കു​തി വി​ശ​ദീ​ക​രി​ക്കാ​നാ​കാ​ത്ത വി​ധം അ​രി​കി​ല്‍ പു​ല്ലു​ക​ളു​ള്ള ഒ​രു പ്ര​ദേ​ശ​ത്തു താ​ഴ്ന്നു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ട് പോ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ ക​മ​ന്‍റു​ക​ളു​ടെ ഒ​ഴു​ക്കാ​യി. നി​ര​വ​ധി ക​മ​ന്‍റു​ക​ളു​മാ​യി ആ​ളു​ക​ളെ​ത്തി…

Read More

നിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? താന്‍ ആര്‍ക്കും ചാന്‍സ് ഓഫര്‍ ചെയ്യുന്നില്ലെന്നും തട്ടിപ്പില്‍ വീഴരുതെന്നും മുന്നറിയിപ്പുമായി സാധിക…

സമൂഹമാധ്യമങ്ങളിലും ഡേറ്റിംഗ് ആപ്പുകളിലും തന്റെ പേരും ചിത്രവും ഉപയോഗിച്ച് പണംതട്ടല്‍ നടക്കുന്നുവെന്ന് വെളിപ്പെടുത്തി നടി സാധിക വേണുഗോപാല്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഒഴികെയുള്ള മറ്റ് സമൂഹമാധ്യമങ്ങളില്‍ താന്‍ അംഗമല്ല. അതിനാല്‍ അത്തരം പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് തന്റെ പേരില്‍ ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും സാധിക കുറിച്ചു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ അറിയിക്കണമെന്നും സാധിക വ്യക്തമാക്കുന്നു. പലരുമായും സംസാരിക്കുമ്പോള്‍ അറിയാന്‍ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോളോവേഴ്‌സ് ഉണ്ടാകൂ, അതിനു വേണ്ടി ആണ് ഇത് എന്നാണ്. നിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യര്‍ ആണ് സഹോ…സാധികയുടെ കുറിപ്പില്‍ പറയുന്നു സാധികയുടെ കുറിപ്പ് ഇങ്ങനെ… നിങ്ങളുടെ ശ്രദ്ധയിലേക്ക്, സോഷ്യല്‍ മീഡിയയിലെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളില്‍…

Read More

എത്ര കിലോ വരും മൊത്തത്തില്‍ ? മോശം കമന്റിട്ടവന് നല്ല ഒന്നാന്തരം മറുപടി നല്‍കി സൗഭാഗ്യ വെങ്കിടേഷ്…

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്കിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കിയ സൗഭാഗ്യയുടെ വരവ് സിനിമാ കുടുംബത്തില്‍ നിന്നുമാണ്. സൗഭാഗ്യയുടെ പിതാവ് രാജാറാം സിനിമ സീരിയല്‍ രംഗത്ത് അഭിനേതാവ് തുടങ്ങി മേഖലയില്‍ സജീവമായ ഒരു വ്യക്തിയാണ്. മുത്തശ്ശി സുബ്ബലക്ഷ്മിയും അമ്മ താരാ കല്യാണും മലയാള സിനിമയിലെ പരിചിത മുഖങ്ങളും. എന്നാല്‍ സൗഭാഗ്യ തിളങ്ങിയത് ഡബ്മാഷിലൂടെയാണ്. ഇത് വൈറലായോടെ അമ്മയെ പോലെ അഭിനയയത്തിലേക്ക് കടക്കുമെന്ന് വിചാരിച്ചവരാണ് മലയാളി പ്രേക്ഷകര്‍.. എന്നാല്‍ സിനിമയിലേക്ക് ഇല്ലയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സൗഭാഗ്യ. അഭിനേതാവും ടാറ്റൂ കലാകാരനുമായ അര്‍ജുനെയാണ് താരം ജീവിത പങ്കാളിയായി സ്വീകരിച്ചത്. തനിക്ക് യോജിച്ച ഒരു ഇണയെയാണ് തന്റെ അമ്മ സമ്മാനിച്ചതെന്ന് താരം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ടിക്ടോക്ക് നിരോധിച്ചതോടെ താരം പിന്തുണയായി രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയ്ക്ക് ഒരുപാട്…

Read More

ആരാധകര്‍ക്കായി ഹൈ വോള്‍ട്ടേജ് ഡാന്‍സുമായി സാനിയ ഇയ്യപ്പന്‍ ! വീഡിയോ കാണാം…

മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള യുവനടിമാരില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വീഡിയോകളും ഹോട്ട് ഫോട്ടോഷൂട്ടുകളും ആരാധകര്‍ക്ക് പ്രിയങ്കരമാണ്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിറഞ്ഞു നില്‍ക്കുന്നത് സാനിയയും തന്റെ കൂട്ടുകാരിയുമായി ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ്. ഗ്ലാമര്‍ വേഷത്തിലാണ് സാനിയ നൃത്തത്തിന് ചുവടുവെക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ സാനിയ മമ്മൂട്ടി നായകനായ ബാല്യകാലസഖിയിലൂടെയാണ് സിനിമയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയമാകുന്നത്. പിന്നീട് ലൂസിഫര്‍, പ്രേതം 2, പ്രീസ്റ്റ് എന്നിങ്ങനെ നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

Read More

വീ​ണ്ടും ത​ടി കൂ​ടി​, പക്ഷേ..! തു​ടു​ത്ത ക​വി​ളോ​ടു കൂ​ടി ചെ​റു​പു​ഞ്ചി​രി​യു​മാ​യി അ​നു​ഷ്‌​ക്ക; ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത് ആവേശപൂര്‍വം…

ബാ​ഹു​ബ​ലി ചി​ത്ര​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​മെ​മ്പാ​ടും ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് അ​നു​ഷ്‌​ക്ക. താ​ര​ത്തി​നന്‍റെ ലോ​ക്ക്ഡൗ​ണ്‍​കാ​ല ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്ന​ത്. ട്രാ​ക്ക് സ്യൂ​ട്ട​ണി​ഞ്ഞാ​ണ് പു​തി​യ ഫോ​ട്ടോ​യി​ല്‍ താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വീ​ണ്ടും ത​ടി കൂ​ടി​യ താ​ര​ത്തി​ന്‍റെ പു​തി​യ മു​ഖം പ​ക്ഷേ ട്രോ​ള​ന്മാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​കു​ന്നി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. തു​ടു​ത്ത ക​വി​ളോ​ടു കൂ​ടി ചെ​റു​പു​ഞ്ചി​രി​യു​മാ​യി അ​നു​ഷ്‌​ക്ക പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ചി​ത്രം ആ​രാ​ധ​ക​ര്‍ ആ​വേ​ശ​പൂ​ര്‍​വ​മാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഏ​റെ​ക്കാ​ല​മാ​യി ശ​രീ​ര​ഭാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചില പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന താ​ര​മാ​ണ് അ​നു​ഷ്‌​ക്ക. മ​റ്റൊ​രു പ്ര​മു​ഖ തെ​ന്നി​ന്ത്യ​ന്‍ നാ​യി​ക ത​മ​ന്ന ത​ടി കൂ​ടി​യ ശേ​ഷ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ അടുത്തയിടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു ത​മ​ന്ന​യ്ക്കു ശ​രീ​ര​ഭാ​രം ക്ര​മാ​തീ​ത​മാ​യി കൂ​ടി​യി​രു​ന്നു. ഒ​ട്ട​ന​വ​ധി ട്രോ​ളു​ക​ളാ​ണ് ത​മ​ന്ന​യു​ടെ ആ ​ചി​ത്ര​ത്തി​ന് ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന​ത്. ട്രോ​ളി​ല്‍ മ​നം​നൊ​ന്ത് ത​മ​ന്ന പൊ​ട്ടി​ക്ക​ര​ഞ്ഞു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ അ​നു​ഷ്‌​ക​യെ​പ്പോ​ലെ പ​ല താ​ര​ങ്ങ​ളും നി​ത്യേ​ന​യു​ള്ള വ​ര്‍​ക്കൗ​ട്ടും മ​റ്റും…

Read More

നാലോ അഞ്ചോ തവണ പ്രണയിക്കുന്നതില്‍ കുഴപ്പമില്ല ! തന്റെ പ്രണയങ്ങള്‍ തുറന്നു പറഞ്ഞ് നടി ദിവ്യദര്‍ശിനി…

നടി,അവതാരക,ആര്‍ജെ എന്നീ നിലകളില്‍ പ്രശസ്തയാണ് ഡിഡി നീലകണ്ഠന്‍ എന്ന പേരിലറിയപ്പെടുന്ന ദിവ്യ ദര്‍ശിനി. 1999ല്‍ മുതലാണ് ദിവ്യ അവതാരക എന്ന നിലയില്‍ സജീവമാകുന്നത്. 1990 ല്‍ ജയറാം നായകനായി പുറത്തിറങ്ങിയ ശുഭയാത്ര എന്ന സിനിമയില്‍ ബാലതാരമായി താരം അഭിനയം ആരംഭിക്കുന്നത്. ജയറാം തന്നെ നായകനായി പുറത്തിറങ്ങിയ ജൂലി ഗണപതി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറി.സിനിമയിലും സീരിയലിലും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് ഇതിനോടകം തന്നെ സാധിച്ചു. ഇപ്പോള്‍ സൗത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന അവതാരകയാണ് താരം. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം രണ്ട് മില്യണ്‍ ആരാധകര്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ടെലിവിഷന്‍ രംഗത്ത് സജീവമായ താരം ഒരുപാട് റിയാലിറ്റിഷോകള്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമ-ടെലിവിഷന്‍ മേഖലകളില്‍ താരത്തിന് നിരവധി ആരാധകരുമുണ്ട്. ട്വിറ്ററില്‍ ആരാധകരും ആയുള്ള ചോദ്യോത്തര വേളയില്‍ ദിവ്യ പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ്…

Read More

സര്‍ക്കാരിന്റെ പുതിയ തീരുമാനം അംഗീകരിക്കാനാവാത്തതാണ് ! സത്യപ്രതിജ്ഞാ ചടങ്ങിനെതിരേ പൊട്ടിത്തെറിച്ച് നടി പാര്‍വതി…

മലയാളത്തില്‍ സൗന്ദര്യം കൊണ്ടും അഭിനയശേഷികൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ അപൂര്‍വം നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. പൊതുവിഷയങ്ങളില്‍ സ്വന്തം അഭിപ്രായം തുറന്നു പറയാനും നടി മടികാണിക്കാറില്ല. നടിയുടെ പരാമര്‍ശങ്ങള്‍ പലപ്പോഴും പലര്‍ക്കും കല്ലുകടിയാകാറുമുണ്ട്. ഇത്തരത്തില്‍ പാര്‍വതിയുടെ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇപ്രാവശ്യം താരം പ്രതികരിച്ചത് കേരള സര്‍ക്കാരിനെതിരെയാണ് എന്നുള്ളതാണ് ഏവരെയും അദ്ഭുതപ്പെടുത്തുന്നത്. ഇരുപതാം തീയതി നടക്കുന്ന പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് 500 പേരെ അനുവദിച്ചു എന്നുള്ളത് കേരളക്കരയില്‍ വലിയ ചര്‍ച്ചയായിരുന്നു. കോവിഡ് മഹാമാരി പടര്‍ന്നുപന്തലിച്ച ഈ ഒരു സന്ദര്‍ഭത്തില്‍, രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി 500 പേരെ ഒരുമിച്ചു കൂട്ടുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പാര്‍ട്ടി ഭേദമന്യേ പലരും പ്രതികരിച്ചത്. കല്യാണ ചടങ്ങില്‍ കേവലം 20 പേരെ അനുവദിച്ച സര്‍ക്കാര്‍, പാര്‍ട്ടി സത്യപ്രതിജ്ഞയില്‍ 500 പേരെ അനുവദിച്ചത് സ്വാര്‍ത്ഥ താല്പര്യം ആണ് എന്ന് വിമര്‍ശനമാണ് ഉയര്‍ന്നു കേട്ടത്.…

Read More