വല്ല കാര്യവുമുണ്ടായിരുന്നോ… കല്യാണ ഘോഷയാത്രയ്ക്കിടെയുള്ള നൃത്തത്തില്‍ കൂട്ടുകാരന്റെ തോളില്‍ നിന്ന് താഴെവീണ് വരന്‍;വീഡിയോ വൈറല്‍…

കല്യാണം ഇപ്പോള്‍ ഒരു ആഘോഷമാണ്. ഏറ്റവും മികച്ച രീതിയില്‍ ആഘോഷിക്കാന്‍ ഓരോത്തരും മത്സരിക്കുന്നു. ബന്ധുക്കളും കൂട്ടുകാരുമായിരിക്കും മിക്കവാറും ആഘോഷത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്.

പലപ്പോഴും വധുവരന്മാരും ഇതില്‍ അണിചേരാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ നടത്തിയ വിവാഹ ഘോഷയാത്രയ്ക്കിടെ വരന്‍ വീഴുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. മറ്റൊരാളുടെ തോളത്തേറി ഡാന്‍സ് ചെയ്യുന്നതിനിടെയാണ് സംഭവം.

എവിടെ നടന്ന സംഭവമാണ് എന്ന് വ്യക്തമല്ല. നിരവധി ആളുകള്‍ പങ്കെടുത്ത വരന്റെ ഘോഷയാത്ര താളമേളങ്ങളുടെ അകമ്പടിയോടെ കടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം.

ഘോഷയാത്രക്കിടെ കൂട്ടുകാരന്റെ തോളത്തേറി വരുന്ന വരനെ കാണാം. പാട്ടിന്റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്താണ് കൂട്ടുകാരന്റെ വരവ്. തോളത്തിരിക്കുന്ന വരനും പാട്ടിന്റെ താളത്തിന് അനുസരിച്ച് ഡാന്‍സ് ചെയ്യുന്നുണ്ട്.

അതിനിടെ ഒരു നിമിഷം കൂട്ടുകാരന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും വരന്‍ കുത്തനെ താഴേക്ക് വീഴുന്നതുമാണ് വീഡിയോയിലുള്ളത്.

പുറം ഇടിച്ചാണ് വീണതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകും. വരന്‍ വീഴുന്നത് കണ്ട് എന്തുപറ്റിയെന്ന് അറിയാന്‍ ആളുകള്‍ കൂട്ടംകൂടുന്നതും വരനെ പിടിച്ചുകൊണ്ടുപോകുന്നതുമാണ് വീഡിയോയുടെ അവസാനം.

Related posts

Leave a Comment