തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള റാസ്പുടിന് ഡാന്‍സിലൂടെ പ്രശസ്തരായവരാണ് മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീന്‍ റസാഖും ജാനകി ഓംകുമാറും. സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് ഇത്രയധികം തരംഗമായ മറ്റൊരു വീഡിയോ വേറെയുണ്ടാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രശംസകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിയത് അതുകൊണ്ടു തന്നെയായിരുന്നു. ആ ഒരു വെറും 30 മിനിറ്റ് ഡാന്‍സ് വീഡിയോ കൊണ്ട് നവീന്‍,ജാനകി എന്നിവര്‍ക്ക് നിരവധി ആരാധകരും ഉണ്ടായി. അതിനു ശേഷം നവീനും ജാനകിയും പങ്കുവെക്കുന്ന ചെറിയ ഓരോ വിശേഷങ്ങള്‍ പോലും ആരാധകര്‍ക്കിടയില്‍ വൈറലാകാറുണ്ട്. ഇതിനിടയില്‍ ജാനകിയുടെയും നവീന്റെയും ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ട്കളും മറ്റും എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ പുതിയ ഡാന്‍സുമായി എത്തിയിരിക്കുകയാണ് ജാനകി ഓം കുമാര്‍. ഇത്തവണ താരം ഒറ്റക്കാണ് ഡാന്‍സുമായി എത്തിയിരിക്കുന്നത്. ഇതും ആരാധകര്‍ വലിയ ആരവത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. വിക്രം നായകനായ അന്യന് എന്ന സിനിമയില്‍ ”കാതല്‍ യാനൈ വരികിത് റെമോ..…
Read MoreCategory: Today’S Special
മേജര്‍ രവി സാറിന്റെ കൈയ്യില്‍ ഇല്ല ഞാന്‍ ചോദിച്ചു ! തന്റെ ക്വാട്ട പോലും വാങ്ങാത്ത ആളാണ് താനെന്ന് മേജര്‍ രവി;പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും പോലും ഇങ്ങനെയൊന്നും പറയല്ലേ സാറേ എന്ന് ട്രോളുകള്‍…
കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളം ലോക്ഡൗണിലാണ്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ മദ്യവിതരണ കേന്ദ്രങ്ങളെല്ലാം അടച്ചിരിക്കുകയാണ്. മദ്യത്തിന്റെ ലഭ്യത ഇല്ലായ്മയുടെ പേരില്‍ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ആവോളം നിറയുന്നുണ്ട്.ലോക്ഡൗണ്‍ ആയതോടെ കേരളത്തില്‍ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരന് മേജര്‍ രവിയാണ് എന്ന് പരിഹസിച്ചും ട്രോളുകള്‍ വന്നിരുന്നു. ഈ ട്രോളുകള്‍ തന്റെ ശ്രദ്ധയില്‍പെട്ടിരുന്നു എന്ന് പറയുകയാണ് മേജര്‍ രവി. ചിരിക്കാന്‍ പോലും പറ്റാത്ത ഈ കാലത്ത് ഈ ട്രോളുകള്‍ കാണുമ്പോള്‍ ചിരിക്കാന്‍ പറ്റുന്നുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താന്‍ എന്നും സ്വന്തം ക്വാട്ട പോലും വാങ്ങാറില്ല എന്നും മേജര്‍ രവി പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞതിങ്ങനെ… ‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഒരാള്‍ ഇന്‍ബോക്സില്‍ ചോദിച്ചപ്പോള്‍ ഞാന്‍ ചീത്ത പറഞ്ഞ രീതിയില്‍ ഉള്ള ഒരു സ്ക്രീന്‍ഷോട്ട് അയച്ചു…
Read Moreവര്‍ഷങ്ങള്‍ക്കു മുമ്പ് ആ മതത്തില്‍ നിന്നു മാറിപ്പോയ ആളാണ് ഞാന്‍ ! ഇപ്പോള്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല;തുറന്നു പറഞ്ഞ് ഷിബില…
അസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയില്‍ കാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ഷിബില മലയാളികള്‍ക്ക് പരിചിതയാകുന്നത് കുറച്ച് ശരീരഭാരം കൂടുമ്പോഴേ ലോകത്തുള്ള എല്ലാ സൗകുമാര്യതകളും നഷ്ടപ്പെട്ടു പോകുന്നു എന്ന് ചിന്തിച്ച് ആത്മഹത്യയിലേക്ക് നീങ്ങി പോകുന്ന പുതിയ സമൂഹത്തിന് വലിയൊരു സന്ദേശം നല്കാന് കഴിഞ്ഞ സിനിമയായിരുന്നു അത്. നായിക കഥാപാത്രമായി എത്തിയ ശിബിലയുടെ അഭിനയ മികവും ചിത്രത്തിന്റെ വിജയത്തിന് കാരണമാണ്. ഇപ്പോള്‍ താരം തന്റെ വിശ്വാസത്തെക്കുറിച്ചുള്ള തുറന്നു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മാറി പോയ ആളാണ് താന്‍ എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്. ഇപ്പോള്‍ ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്നും താരം വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ല എന്നും അത് ശബരിമല വിഷയത്തിന്റെ കാര്യത്തില്‍…
Read Moreനൈസ് ആയിട്ട് ഒരുത്തന്റെ തള്ളക്ക് വിളിക്കാമെന്ന് കേരളത്തിന് കാട്ടിക്കൊടുത്ത മൊതല്! മാറിത്തെ കുറിച്ച് മോശം കമന്റ് ; യുവാവിന് കലക്കന്‍ മറുപടികൊടുത്ത് നടി അശ്വതി
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ട ആൾക്ക് കലക്കൻ മറുപടി കൊടുത്ത് നടി അശ്വതി ശ്രീകാന്ത്. മാറിടത്തെ കുറിച്ചായിരുന്നു ചിത്രത്തിനു താഴെ വന്ന കമന്റ്. ഒരു കുഞ്ഞിന് രണ്ടു വർഷം പാലൂട്ടാൻ ഉള്ളതാണെന്നും താങ്കളുടെ അമ്മ ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടേതും സൂപ്പർ തന്നെയാണെന്നായിരുന്നു അശ്വതിയുടെ മറുപടി. അശ്വതിയെ പിന്തുണച്ച് ആരാധകരും നിരവധി താരങ്ങളുമാണ് കമന്റിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. “നൈസ് ആയിട്ട് ഒരുത്തന്റെ തള്ളക്ക് വിളിക്കാമെന്ന് കേരളത്തിന് കാട്ടിക്കൊടുത്ത മൊതല് അച്ചൊതി പൊളിച്ചു അളിയാ’ എന്നാണ് ഒരാളുടെ കമന്റ്.
Read Moreപതിനൊന്ന് കുട്ടികൾ, പതിനൊന്നു നിറം! ചുരുക്കത്തില്‍ വെറോണിക്കയ്ക്കു വലിയൊരു തലവേദന ഒഴിവായി; പതിനൊന്നു മക്കളുള്ള ഒരു വീട്ടിലെ അവസ്ഥ…
വെറോണിക്ക എന്ന അമ്മയ്ക്കു പതിനൊന്നു മക്കളാണ്. രണ്ടു മക്കളുള്ളപ്പോള്‍ പോലും അവരുടെ കുസൃതികൾ, കളിപ്പാട്ടങ്ങള്‍, ഉടുപ്പുകള്‍ എന്നിവയൊക്കൊകൊണ്ടു മടുത്തു പോകുന്നു എന്നു പറയുന്നവരാണ് പല അമ്മമാരും. അപ്പോള്‍ പിന്നെ പതിനൊന്നു മക്കളുള്ള ഒരു വീട്ടിലെ അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ഓരോരുത്തരുടെയും സാധനങ്ങള്‍ എങ്ങനെ വേര്‍തിരിച്ചു എടുക്കും എങ്ങനെ സൂക്ഷിച്ചുവയ്ക്കും. കളര്‍ കോഡ് ഈ പ്രതിസന്ധിയില്‍നിന്നു രക്ഷ നേടാന്‍ വെറോണിക്കു ഒരു മാര്‍ഗം കണ്ടെത്തി. പതിനൊന്നു കുട്ടികള്‍ക്കും ഓരോ കളര്‍ നല്കി അത് അവരുടെ കോഡാക്കി മാറ്റി. അതോടെ പതിനൊന്നു പേരുടെയും വസ്തുവകകള്‍ കൃത്യമായി കണ്ടെത്താനും അതു സൂക്ഷിച്ചുവയ്ക്കാനും വെറോണിയ്ക്കയ്ക്കും എളുപ്പമായി. അതുമാത്രമല്ല പതിനൊന്നു പേര്‍ക്കും അവരവരുടെ വസ്തുക്കളെ കൃത്യമായി അറിയാം.അതുകൊണ്ട് എന്റെ നിന്റെ എന്നുള്ള അടിപിടിയും ഒഴിവായി. ചുരുക്കത്തില്‍ വെറോണിക്കയ്ക്കു വലിയൊരു തലവേദന ഒഴിവായി. പര്‍പ്പിള്‍, ഓറഞ്ച്, പച്ച വെറോണിക്ക മക്കളായ ഡോനോവനു പര്‍പ്പിള്‍ നിറവും ആദത്തിനു…
Read Moreനായാട്ട്… കേരള പോലീസിലെ സംഭവകഥ! സിനിമയിലും ജീവിതത്തിലും ചിലരെ വീണ്ടും ഓർമിപ്പിക്കുകയാണ് ‘ഓവർ.. ഓവർ.. 33 പിറവം സ്റ്റേഷൻ’ എന്ന വയർലെസ് സെറ്റിലെ വിളികൾ…
റിയാസ് കുട്ടമശേരി പോലീസുകാർ പ്രതിസ്ഥാനത്തു വരികയും രാഷ്ട്രീയക്കാർ അതേറ്റെടുക്കുകയും ചെയ്യുന്ന സംഭവബഹുലമായ ത്രില്ലർ സിനിമയാണ് നായാട്ട്. കഥാപാത്രങ്ങളുടെ അഭിനവ മികവും തിരക്കഥയുടെ തിളക്കവും സംവിധാന വൈഭവവുംക്കൊണ്ടും ഗംഭീര ചലച്ചിത്രാവിക്ഷ്കാരം.എന്നാൽ, ഇതിന്റെ കഥക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്ന നാലു പോലീസുകാരുടെ പച്ചയായ ജീവിതവുമായി സാദൃശ്യമുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികമല്ല. മറിച്ച് കേരള പോലീസിൽ ഇന്നും കുറ്റവിചാരണ നേരിടുന്ന ഒരു സംഭവ കഥ തന്നെയാണ്… ഇത് സിനിമാ കഥ… ഔദ്യോഗിക ജീവിതയാത്രയ്ക്കിടയിൽ നിനച്ചിരിക്കാതെ മൂന്ന് പോലീസുകാർക്കിടയിൽ സംഭവിച്ചു പോകുന്ന ഒരു ദുരന്തത്തിന്റെ നേർക്കാഴ്ച്ചയാണ് നായാട്ടെന്ന സിനിമ ചർച്ച ചെയ്യുന്നത്. കോവിഡ് കാലത്ത് തിയറ്ററുകൾക്ക് പൂട്ട് വീണെങ്കിലും സിനിമ സോഷ്യൽ മീഡിയകളിലൂടെ നാടാകെ പടരുകയാണ്.നല്ല സിനിമയെന്ന് ആസ്വാദകർ കൈയടിച്ചു വരവേൽക്കുന്നു. സാധാരണ പോലീസുകാരുടെ ജീവിതം വളരെ റിയലിസ്റ്റിക്കായി കണ്ട് ചിത്രമൊരുക്കാൻ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന് കഴിഞ്ഞു. സഹജീവികളുടെ നൊമ്പരങ്ങൾ തിരിച്ചറിഞ്ഞ കോട്ടയം എ…
Read Moreഫോട്ടോഗ്രഫർ മമ്മുക്കയ്ക്ക് ഒപ്പം..! മമ്മൂക്കയ്ക്ക് Photography ഒരു Craze ആണ്; പല തവണ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട് ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ
ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ തന്നെ സമയം ചിലവഴിച്ച മമ്മുക്ക കാമറ കൊണ്ട് തന്റെ വീട്ടു പരിസരത്തെ പക്ഷികളുടെയും കിളികളുടെയും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ അമ്മ ഷോയുടെ റിഹേഴ്സലിനിടെ മമ്മൂട്ടി പകർത്തിയ ചിത്രം പങ്കുവയ്ക്കുകയാണ് മനോജ് കെ. ജയൻ. മമ്മൂക്കയ്ക്ക് Photography ഒരു Craze ആണ്. പല തവണ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട് അത് വലിയ സന്തോഷമാണ്, ഭാഗ്യമാണ് കാരണം , അത് എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും. Dubai ൽ അമ്മ show യുടെ Rehersal ന്റെ ഇടയിൽ photographer JP യുടെ ക്യാമറയിൽ മമ്മുക്കയുടെ click. കൂടെ, ശ്വേതയും ,മണിയൻപിള്ള രാജുവേട്ടനും’ Happy moments- മനോജ് കെ ജയൻ കുറിക്കുന്നു.
Read Moreവെറൈറ്റി, അല്ലേ..? കൗതുകമായി സ്ലാഷ് ജീൻസ്; ഏറ്റെടുത്ത് ഫ്രീക്കന്മാർ; ജീൻസിന്റെ ചിത്രങ്ങളാണ് വൈറലാകുന്നു; പക്ഷേ വിലകേട്ട് ഞെട്ടരുത്…
ജീൻസിലെ പുതിയ വെറൈറ്റികൾ എപ്പോഴും വൈറലായിട്ടുണ്ട്. സ്ലാഷ് ജീൻസ് എന്നറിയപ്പെടുന്ന ജീൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. കൊറിയൻ വസ്ത്ര ബ്രാൻഡായ “ലെജെ” യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും സോഷ്യൽ മീഡിയ പേജിൽ നിന്നുമുള്ള പുതിയ ജീൻസിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സ്ലാഷ് ജീൻസ് എന്നറിയപ്പെടുന്ന ഇത്തരം ജീൻസുകളുടെ വില 375 ഡോളറാണ് (27,479 രൂപ). ഡെനിം അല്ലെങ്കിൽ ഡുങ്കാറീ എന്ന തുണിയുപയോഗിച്ചാണു ജീൻസ് നിർമ്മിക്കുന്നത്. ഖനിത്തൊഴിലാളികൾക്കും കാലിമേയ്ക്കുന്നവർക്കുമായാണ് ജീൻസ് ആദ്യ കാലത്ത് തയ്യാറാക്കിയത്. എന്നാൽ പിന്നീട് കൗമാരപ്രായക്കാർക്ക് ഇടയിലും പ്രചാരം നേടുകയായിരുന്നു. ഏതായാലും വൈകാതെ ഇവിടെയും സ്ലാഷ് ജീൻസ് എത്തുമെന്ന കാര്യത്തിൽ തർക്കമില്ല.
Read Moreപുകയരുത് ജ്വലിക്കണം… അല്ലേ നന്ദു! നന്ദു എന്ന പോരാളിയുടെ തേരാളിയായിരുന്നു ആ അമ്മ; നന്ദു മഹാദേവയെ പരിചരിച്ച നഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…
കാൻസർ അതിജീവനപ്പോരാളി നന്ദു മഹാദേവയെ പരിചരിച്ച നഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മോർഫിൻ ഇത്രയും ഹൈ ഡോസിൽ എടുക്കുന്ന ഒരു രോഗിയെ താൻ ആദ്യമായിട്ട് കാണുകയായിരുന്നെന്നും നന്ദുവുമായിട്ടുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് നഴ്സ് ജ്യോതി ലക്ഷ്മി കുറിച്ചു. അവസാന നാളുകളിലും ഇങ്ങനെ കോൺഫിഡന്റ് ആയിരിക്കുന്ന ഒരു രോഗിയെ ഇതുവരെ ആരും കണ്ട് കാണില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം നന്ദുവുമായി രണ്ട് വർഷത്തിന് മേലെയുള്ള പരിചയമാണ്. തമ്മിൽ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ഒരിക്കെ ആതിരയും അമ്മയും പ്രജുവും തെൻസിയൊക്കെ കോഴിക്കോട് വന്ന സമയത്താണ്. അന്ന് തൊട്ട് നല്ല സുഹൃത്തുക്കളാണ്. വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ്ന് വന്നതാണെന്ന് പറഞ്ഞപ്പോൾ “ആഹാ.. അപ്പോ ഇനി അങ്ങോട്ട് നമ്മക്ക് നേരിട്ട് കാണാലോ” എന്നും പറഞ്ഞ് അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു. പിന്നീടങ്ങോട്ട് എംവിആർ കാൻസർ സെന്റർ നന്ദുവിനും അവിടെയുള്ളവർക്ക് നന്ദുവും ആരൊക്കെയോ ആയി…
Read Moreമംഗലശേരി നീലകണ്ഠന്, ബിലാല്‍, ഭരത്ചന്ദ്രന് ഐപിഎസ്! കോവിഡ് ബോധവത്കരണത്തിന് എത്തിയിരിക്കുന്നത് ചില്ലറക്കാരല്ല…
സ്വന്തം ലേഖകൻ തൃശൂർ: പോലീസും ജില്ലാ ഭരണകൂടവും ജനങ്ങളെ ബോധവത്കരിച്ചു മടുത്തിരിക്കുന്പോൾ കോവിഡ് ബോധവത്കരണത്തിനു മംഗലശേരി നീലകണ്ഠനും ബിലാലും ഭരത്ചന്ദ്രൻ ഐപിഎസും ഉൾപ്പടെയുള്ളവർ കളത്തിലിറങ്ങിയിരിക്കുന്നു. തൃശൂർ ജില്ല ആരോഗ്യവകുപ്പിനു വേണ്ടി കൊച്ചിൻ കലാഭവനിലെ കലാകാരൻമാർ ഒരുക്കിയിരിക്കുന്ന സിനിമാറ്റിക് ബോധവത്കരണ ഫിക്ഷൻ വീഡിയോകളിലാണു മംഗലശേരി നീലകണ്ഠനും ബിഗ് ബിയും ഭരത്ചന്ദ്രനുമൊക്കെയുള്ളത്. യഥാർഥ സിനിമകളിലെ ദൃശ്യങ്ങൾക്കൊപ്പം അതിലെ ഡയലോഗുകൾക്കു പകരം കോവിഡ് ബോധവത്കരണ ഡയലോഗുകൾ ചേർത്താണു രണ്ടോ മൂന്നോ മിനിറ്റ് ദൈർഘ്യമുള്ള രസകരമായ വീഡിയോകൾ തയാറാക്കിയിരിക്കുന്നത്. മംഗലശേരി നീലകണ്ഠൻ ആരോഗ്യപ്രവർത്തകരും സർക്കാരും നടത്തുന്ന കോവിഡ് ബോധവത്കരണങ്ങളെക്കുറിച്ചും അതിനോടു സഹകരിക്കണമെന്നും മുണ്ടയ്ക്കൽ ശേഖരനോടു പറയുന്നതാണു രാവണപ്രഭുവിലെ ദൃശ്യങ്ങളുമായി ചേർത്ത് ആവിഷ്കരിച്ചിരിക്കുന്നത്. ബിഗ് ബിയിലെ ബിലാൽ എത്ര ബോധവത്കരിച്ചിട്ടും മനസിലാകാത്തവരെ തോക്കുവച്ച് കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതു മമ്മൂട്ടി ആരാധകർക്ക് ആവേശമാകുന്നു. ഓർമയുണ്ടോ ഈ മുഖം എന്ന എക്കാലത്തേയും സൂപ്പർഹിറ്റ് ഡയലോഗുമായാണു ഭരത്ചന്ദ്രൻ ഐപിഎസ് ബോധവത്കരണത്തിനെത്തുന്നത്.…
Read More