നാടന്‍ വേഷത്തില്‍ അതിസുന്ദരിയായി ദുര്‍ഗ കൃഷ്ണ ! ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ വൈറലാകുന്നു…

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് ദുര്‍ഗ കൃഷ്ണ.നടിയായും മോഡല്‍ ആയും തിളങ്ങുന്ന താരം ക്ലാസിക്കല്‍ ഡാന്‍സറും കൂടിയാണ്.

2017 മുതല്‍ താരം സിനിമ ലോകത്ത് സജീവമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ കല്യാണ വീഡിയോകളും, ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കോണ്‍ഫെഷന്‍ ഓഫ് കുക്കൂ എന്ന സിനിമയിലെ കൂടെ അഭിനയിച്ച, താരത്തിന്റെ പ്രൊഡ്യൂസര്‍ കൂടിയായ അര്‍ജുന്‍ രവീന്ദ്രനെയാണ് ദുര്‍ഗ വിവാഹം കഴിച്ചത്.

സമൂഹ മാധ്യമങ്ങളിലൂടെ സ്വന്തം ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ താര ജോടികളുടെ ഫോട്ടോകളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത് താരത്തിന്റെ ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ ആണ്.

തനി നാടന്‍ പെണ്ണായി അരുവിയില്‍ സാറിയുടുത്ത് സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.

2017 ല്‍ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ വിമാനം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.

ആദ്യ സിനിമയില്‍ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച്ച വെച്ചത്. ജാനകി എന്ന കഥാപാത്രം അനശ്വരമാക്കാന്‍ താരത്തിന് സാധിച്ചു.

പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, കോണ്‍ഫെഷന്‍ ഓഫ് കുക്കൂ തുടങ്ങിയവയാണ് താരത്തിന്റേതായി പുറത്തു വന്ന സിനിമകള്‍. 21 ഹൗര്‍ എന്ന കന്നഡ സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

Related posts

Leave a Comment