യുവനടിമാരുടെ വിവാഹം അവർ പോലും അറിയാതെ നടത്താറാറുണ്ട് സമൂഹമാധ്യമങ്ങൾ. ഇത്തരത്തിൽ പലപ്പോഴായി സോഷ്യൽ മീഡിയ കല്യാണം നടത്തിയ താരമാണ് നടി കീർത്തി സുരേഷ്. ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയ കീർത്തിയുടെ കല്യാണം നടത്തിയത് സംഗീത സംവിധായകൻ അനിരുദ്ധുമായിട്ടാണ്. കീർത്തിയും അനിരുദ്ധും വിവാഹിതരാവുകയാണെന്ന വാർത്ത പ്രചരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങളും വൈറലായിരുന്നു. എന്നാൽ പിന്നാലെ വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. കീർത്തിയുടെ പിതാവും നിർമ്മാതാവുമായ സുരേഷ് കുമാർ തന്നെ വാർത്ത നിരസിച്ച് രംഗത്തെത്തി. രണ്ടു പേരും നല്ല സുഹൃത്തുക്കളാണെന്നും വിവാഹത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഇപ്പോഴിതാ അനിരുദ്ധുമായുള്ള തന്റെ വിവാഹ വാർത്തയെ കുറിച്ച് കീർത്തി തന്നെ പ്രതികരിക്കുകയാണ്. പുതിയ സിനിമയായ രംഗ് ദേയുടെ പ്രൊമോഷൻ തിരക്കുകളിലാണ് കീർത്തി ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട് നടന്നൊരു പത്ര സമ്മേളനത്തിലായിരുന്നു കീർത്തി മനസ് തുറന്നത്. എന്റെ വിവാഹവാർത്തകൾ വ്യാജമാണ്. എന്റെ വിവാഹത്തെ കുറിച്ചുള്ള…
Read MoreCategory: Today’S Special
മനസിൽ വിചാരിച്ചാൽ മതി, വണ്ണം കുറയും! തലക്കെട്ട് വായിച്ചിട്ട് അദ്ഭുതം തോന്നുന്നുണ്ടോ? എന്നാൽ, സംഗതി തമാശയല്ല; ആ തന്ത്രം ഡോക്ടർ പറയുന്നു …
തലക്കെട്ട് വായിച്ചിട്ട് അദ്ഭുതം തോന്നുന്നുണ്ടോ? എന്നാൽ, സംഗതി തമാശയല്ല. വ്യായാമമോ സർജറിയോ നടത്താതെ മനസിനെ ചില പ്രത്യേക രീതിയിൽ പാകപ്പെടുത്തുന്നതിലൂടെ വണ്ണം കുറയ്ക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ടെലവിഷൻ അവതാരകനും ഹിപ്നോട്ടിസ്റ്റുമായ പോൾ മക്കെന. മെലിഞ്ഞ് സ്ലിംഗ് ആകാൻ ആഗ്രഹിക്കുന്നവരെ അങ്ങനെയാക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. വെറുതെ പറയുക മാത്രമല്ല ഇദ്ദേഹത്തിന്റെ പദ്ധതിയിൽ പങ്കെടുത്തു വണ്ണം കുറച്ചവരുടെ സാക്ഷ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പലരും വണ്ണം കുറയ്ക്കാൻ പല ഭക്ഷണങ്ങളും ഒഴിവാക്കിയും വിവിധ ഡയറ്റുകൾ പരീക്ഷിച്ചും കഠിന വ്യായാമം ചെയ്തുമൊക്കെയാണ് സ്ലിം ആകുന്നത്. എന്നാൽ, പോൾ മക്കെന പറയുന്നതു ലളിതമായ മാനസിക തന്ത്രങ്ങളിലൂടെ ഭക്ഷണവുമായുള്ള ബന്ധത്തെ മാറ്റാമെന്നും ആരോഗ്യത്തെ വീണ്ടെടുക്കാമെന്നുമാണ്. ഈ മാർഗംവഴി ലജ്ജയോ കുറ്റബോധമോ തോന്നാതെ സന്തോഷത്തോടെയിരിക്കാൻ കഴിയുമെന്നും ആത്മവിശ്വാസമുള്ളവരാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. 82 കിലോ കുറച്ചു! പോൾ മക്കെനയുടെ ഈ തന്ത്രങ്ങൾ പരീക്ഷിച്ചു തന്റെ 82 കിലോഗ്രാം ഭാരം കുറഞ്ഞതായി ഒരു…
Read Moreഅത്ഭുതപ്പെടുത്താൻ ‘ഉഴുന്നുവട’ ഹോട്ടൽ! ഒരു ഹോട്ടൽ ഒരുങ്ങുകയാണ് ഖത്തറിൽ; വെറും ഹോട്ടലല്ല, ആൾക്കാരെ ഞെട്ടിക്കുന്ന ഹോട്ടൽ…
ഖത്തറിൽ ഒരു ഹോട്ടൽ വരുന്നുണ്ട്. തലക്കെട്ടു വായിച്ചിട്ടു കരുതണ്ട, ഉഴുന്നുവട മാത്രം കിട്ടുന്ന ചായക്കടയാണെന്ന്. ഉഴുന്നുവട എന്നു ലോക്കൽ സെറ്റപ്പിൽ പറഞ്ഞതാണ്. വിദേശികൾ പറയുന്നത് ഡോനട്ട് എന്നാണ്. രുചിയിൽ വ്യത്യാസമുണ്ടെങ്കിലും രൂപത്തിൽ ഡോനട്ടും ഉഴുന്നുവടയും ഏതാണ്ട് ഒരേപോലെയാണ്. ഡോനട്ട് മധുരിക്കുമെന്നുമാത്രം. പറഞ്ഞുവന്നത് അതല്ല, ഈ ഡോനട്ടിന്റെ, അല്ലെങ്കിൽ ഉഴുന്നുവടയുടെ ആകൃതിയിൽ ഒരു ഹോട്ടൽ ഒരുങ്ങുകയാണ് ഖത്തറിൽ. വെറും ഹോട്ടലല്ല, ആൾക്കാരെ ഞെട്ടിക്കുന്ന ഹോട്ടൽ. 3.80 ലക്ഷം സ്ക്വയർഫീറ്റ് ആകൃതി ഡോനട്ടിന്റെതാണെങ്കിലും വലിപ്പം ചില്ലറയല്ല ഈ ഹോട്ടലിന്. 152 റൂമുകളുള്ള ഹോട്ടലിന്റെ ആകെ വിസ്തീർണം 3.80 ലക്ഷം സ്ക്വയർഫീറ്റാണ്. ഇനി കേട്ടാൽ ആരും വാപൊളിച്ചുനിൽക്കുന്ന വിശേഷങ്ങളിലേക്കു വരാം. കടലിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. ഹോട്ടലിലേക്ക് റോഡുണ്ടാകും. അതേസമയം ആഡംബര നൗകകളിൽ എത്തുന്നവർക്കായി രണ്ടു വന്പൻ ബോട്ട് ജെട്ടികളുമുണ്ട്. ഹെലിപാഡും തൊട്ടടുത്ത്. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങുന്ന വിഐപികൾക്ക്…
Read Moreവോട്ടു ചെയ്യാന്‍ എത്തിയവരെ ഓടിച്ചിട്ട് കുത്തി കാട്ടുപന്നി ! രണ്ടു പേര്‍ക്ക് പരിക്ക്…
കൊടിയത്തൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയവരെ ആക്രമിച്ച് കാട്ടുപന്നി. പന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156ലെ വോട്ടര്‍മാര്‍ക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പരുക്ക് പറ്റിയവരെ അരീക്കോട് സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വോട്ട് ചെയ്യാന്‍ വന്നപ്പോഴായിരുന്നു അവിടെയെത്തിയ കാട്ടുപന്നി ഇവരെ ഓടിച്ചിട്ട് കുത്തിയത്.
Read Moreഇവിടെ കിടന്ന് ആര്‍ക്കും മരിക്കാനാവില്ല ! പൂച്ചകള്‍ക്ക് ഇത് ‘ഫോര്‍ബിഡന്‍ വില്ലേജ്’; വിചിത്രമായ ഗ്രാമത്തെക്കുറിച്ചറിയാം…
വിചിത്രമായ ജീവിതരീതികള്‍ പിന്തുടരുന്ന നിരവധി സ്ഥലങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവയില്‍ ഒട്ടുമിക്കതും വിദൂര ഗ്രാമങ്ങളോ ദ്വീപുകളോ ആയിരിക്കും. ഇത്തരമൊരു വിചിത്രഗ്രാമമാണ് ലോംഗിയര്ബെന്. സ്വാല്‍ബാര്‍ഡിന്റെ ദ്വീപസമൂഹത്തില്‍ സ്ഥിതിചെയ്യുന്ന ഒരു നോര്‍വീജിയന്‍ ഗ്രാമമാണിത്. ലോകത്തിലെ ഏറ്റവും വടക്കുകിഴക്കന്‍ നഗരമായ ഇത് ഒരു പഴയ കല്‍ക്കരി ഖനന കേന്ദ്രമായിരുന്നു. വര്‍ഷത്തില്‍ നാലുമാസത്തോളം ഇവിടെ പകല്‍ സമയത്ത് സൂര്യന് പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ഇതിലൊതുങ്ങുന്നില്ല ഈ സ്ഥലത്തിന്റെ പ്രത്യേകത. മഞ്ഞുമൂടിയ ഈ നഗരത്തില്‍ ആളുകള്‍ക്ക് പാലിക്കേണ്ട ഒരു കാര്യമുണ്ട്, അവിടെ മരിക്കാനാവില്ല എന്നതാണത്. ഒരു മനുഷ്യനും മരണത്തെ തടയാന്‍ കഴിയില്ലെന്ന് നമുക്കറിയാം. എന്നാല്‍ പിന്നെ എന്തുകൊണ്ടാണ് ലോംഗിയര്‍ബൈന്‍ ഇത്തരമൊരു വിചിത്രമായ കാര്യം പാലിക്കുന്നത്? ആര്‍ട്ടിക് സര്‍ക്കിളിന് മുകളിലായിരിക്കുന്നതിനാല്‍, ഇവിടെ താപനില -32 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. ചിലപ്പോള്‍ അത് -46.3 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു പോകാറുണ്ട്. അതുകൊണ്ട് തന്നെ മണ്ണില്‍…
Read Moreദുബായിലെ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ നഗ്നരായി 40 റഷ്യന്‍ കൗമാരക്കാരികള്‍ ! സുന്ദരികള്‍ക്ക് ഇനി ആറുമാസം ജയിലില്‍ കഴിയാം…
ദുബായിലെ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണനഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്ത 40 കൗമാരക്കാരികള്‍ക്ക് ഇനി ആറുമാസം ജയിലില്‍ കഴിയാം. ഇവരില്‍ ഭൂരിഭാഗം പേരും ഉക്രെയിനില്‍ നിന്നാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതില്‍ 11 പേര് ഉക്രെയിന് സ്വദേശികളാണെന്ന് ദുബായ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യ, ബെലാറസ്, മോള്‍ഡോവ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. ഈ പരിപാടിയുടെ ആസൂത്രകന്‍ എന്നപേരില്‍ അറസ്റ്റിലായ 33 കാരന് റഷ്യന്‍ സ്വദേശിയായ അലക്സി കോണ്ട്സോവ് ആണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. താന്‍ തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റിലായിരുന്നു എന്നും ഇവരുടെ പ്രകടനം താന്‍ അവിടെനിന്നാണ് പകര്‍ത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് ഗുരുതരമായ തെറ്റായിപ്പോയതായും ഇയാള്‍ സമ്മതിച്ചു എന്നറിയുന്നു. ഏതായാലും ഇയാള്‍ ജയില്‍ മോചനത്തിനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. റഷ്യന്‍ മാധ്യമമായ ഔട്ട്ലെറ്റ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം…
Read Moreഇളയദളപതി വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍ ! വീഡിയോ വൈറലാകുന്നു…
തമിഴ്സിനിമയിലെ സൂപ്പര്‍താരം വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍.താരം സൈക്കിള്‍ ചവിട്ടി ബൂത്തിലേക്കെത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പെട്രോള്‍-ഡീസല്‍ വില വര്‍ധനയ്ക്കെതിരെ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിള്‍ ചവിട്ടി വോട്ട് ചെയ്യാനെത്തിയതെന്നാണ് ചിലരുടെ വ്യാഖ്യാനം. എന്തായാലും വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Read Moreഅകാലത്തില്‍ ഭര്‍ത്താവും മകളും വിട്ടകന്നു ! കടം പെരുകിയപ്പോള്‍ വീടും നഷ്ടമായി; ആകെയുള്ള കൂട്ട് കാഴ്ചശക്തിയില്ലാത്ത മകന്; ഇന്ന് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് സൗജന്യമായി മേക്കപ്പ് ചെയ്തു കൊടുക്കുന്നു…
ഇന്ന് സൗന്ദര്യബോധമുള്ളവര്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ആളുകളാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍. ഇതില്‍ ഏറ്റവും പണച്ചിലവുള്ള ഒന്നാണ് വിവാഹ മേക്കപ്പ്. ഇത് പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. എന്നാല്‍ നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ഫ്രീയായി മേക്കപ്പ് ഇട്ടു കൊടുക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരു വനിതയുണ്ട്. അതാണ് ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ത്രിവേണി. ജോലിയിലെ പൊലിമയൊന്നും ത്രിവേണിയുടെ ജീവിതത്തിലില്ല. എങ്കിലും കാശു കുറച്ച് കയ്യില്‍ നിന്നും പോയാലും പാവപ്പെട്ട പെണ്‍കുട്ടികളുടെ മുഖത്ത് ചിരി വിരിയിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് ത്രിവേണി എന്ന ഈ നല്ല മനസ്സിനുടമ. പൂത്തോള്‍ അടിയാട്ട് ലെയിനിലെ വാടകവീട്ടില്‍ മകനുമൊത്താണ് താമസം. ദുരന്തങ്ങള്‍ മാത്രം നിറഞ്ഞ ഒരു ജീവിതത്തിന്റെ ഉടമയാണ് ത്രിവേണി. ദുരന്തങ്ങള്‍ ഓരോ പ്രാവശ്യവും തളര്‍ത്തിയപ്പോഴും പ്രതിസന്ധി മറികടക്കാന്‍ ത്രിവേണിക്ക് തുണയായത് മേക്കപ്പ് കിറ്റാണ്. ആ മേക്കപ്പ് കിറ്റിലാണ് ത്രിവേണി ഇപ്പോള്‍ കാരുണ്യത്തിന്റെ ചായം കലര്‍ത്തിയിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍നിന്ന്…
Read More1,35,000 തവണ കോഴിയെ അടിച്ചു, സ്വദിഷ്ടമായ ചിക്കൻ ഫ്രൈ റെഡി! വീഡിയോ ചിത്രീകരിച്ചത് രണ്ടുമാസത്തോളമെടുത്ത്
ഭക്ഷണം എങ്ങനെ വ്യത്യസ്തമായി പാചകം ചെയ്യാമെന്ന ഗവേഷണം നടത്തുന്ന നിരവധി ആളുകളുണ്ട്. ഇക്കാര്യത്തിൽ യുട്യൂബർമാരാണ് മുന്നിൽ. പാചക വീഡിയോയിലൂടെ ലക്ഷങ്ങൾ സന്പാദിക്കുന്ന യുട്യൂബർമാർ നമ്മുടെ നാട്ടിലുമുണ്ട്. ചില യുട്യൂബർമാർ വീഡിയോ വൈറലാകാൻ എന്തുപരിപാടിയും ചെയ്യും അത്തരത്തിലുള്ള ഒരു പരീക്ഷണ വീഡിയോയാണ് നവമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. യൂട്യൂബർ ലൂയിസ് വെയ്സാണ് വീഡിയോ ചെയ്തിരിക്കുന്നത്. ഒരു കോഴിയെയാണ് ലൂയിസ് പാചകം ചെയ്യുന്നത്. വെറുതെ പാചകം ചെയ്യുകയല്ല, യന്ത്രസഹായത്തോടെ അടിച്ചടിച്ചാണ് പാചകം. അവർത്തിച്ച് അടിക്കുന്നതുകാരണം ഉണ്ടാകുന്ന ചൂടുകൊണ്ട് കോഴി പാകമാകുമെന്നാണ് ലൂയിസ് പറയുന്നത്. തൊലി കളഞ്ഞ് വൃത്തിയാക്കിയ കോഴിയെ എട്ടുമണിക്കൂർ സമയംകൊണ്ട് 13,5000 തവണ അടിച്ച് ലൂയിസ് വേവിച്ചെടുത്തു. 7500 വാട്ട് വൈദ്യൂതിയാണ് ഇതിനായി ചെലവഴിച്ചത്. അതായിത് ഒരു അവനിൽ വച്ച് കോഴി വേവിച്ചെടുക്കുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടി വൈദ്യൂതി. രണ്ടുമാസത്തോളമെടുത്താണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ലൂയിസ് പറയുന്നത്. ഏതായാലും ലൂയിസിന്റെ പാചകം വീഡിയോ…
Read Moreഓട്ടോറിക്ഷയില്‍ ഒപ്പം യാത്ര ചെയത് യുവതിയെ നോക്കി സ്വയംഭോഗം ചെയ്ത യുവാവ് പിടിയില്‍ ! ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
ഓട്ടോറിക്ഷയില്‍ കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരനില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്ന് യുവതിയുടെ പരാതി. തന്റെ നേരെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോറിക്ഷയിലെ സഹയാത്രികനെ യുവതിയുടെ പരാതിയില്‍ പൊലീസ് പിടികൂടി. പൂനയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ചികിത്സയ്ക്കായി മകനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയാണ് ദുരനുഭവം ഉണ്ടായതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഓട്ടോറിക്ഷയില്‍ കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരന് തന്റെ നേരെ നോക്കി സ്വയംഭോഗം ചെയ്തു. യശ്വന്താവോ ചവാന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉടന്‍ തന്നെ പൊലീസുകാരോട് ദുരനുഭവം പറയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് 30 വയസുകാരനെ പിടികൂടുകയും ചെയ്തു.
Read More