കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞെന്നൊരു പഴഞ്ചൊല്ലുണ്ട്. എല്ലാ ജീവികൾക്കും തങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യം പ്രാധാന്യമുള്ളതാണെന്നു സൂചിപ്പിക്കുന്നതാണ് ഈ ചൊല്ല്. അത്തരമൊരു സംഭവമാണ് തുർക്കിയിൽ നിന്ന് വരുന്നത്. ഒരു പൂച്ച തന്റെ കുഞ്ഞുങ്ങളെയുമായി മൃഗാശുപത്രിയിലെത്തിയ സംഭവമാണ് ആ വിശേഷം. കുഞ്ഞുങ്ങൾക്ക് വയ്യാതായതോടെ ഇവയെ തള്ളപ്പൂച്ച വെറ്ററിനറി ആശുപത്രിയിൽ എത്തുകയായിരുന്നു. ആദ്യം ഒരു കുഞ്ഞിനെ എത്തിച്ചു, പിന്നാലെ രണ്ടാമത്തെതിനേയും. കുഞ്ഞുങ്ങളുടെ കണ്ണുകളിലുണ്ടായ അണുബാധയെത്തുടർന്ന് പീള കെട്ടിയ അവസ്ഥയായിരുന്നു. അതുകൊണ്ടുഅവയ്ക്ക് കണ്ണുകൾ തുറക്കാൻ കഴിയില്ലാത്ത സ്ഥിതിയായിരുന്നു. ഇപ്പോൾ തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും ഇസ്മിർ പ്രവിശ്യയിലെ കരബഗ്ലർ മുനിസിപ്പാലിറ്റിയുടെ സംരക്ഷണയിലാണ്. രോഗം മാറിയശേഷം മൂവരെയും ദത്ത് നൽകനാണ് അധികൃതരുടെ തീരുമാനം.
Read MoreCategory: Today’S Special
സൂയസ് കനാലിലെ ബ്ലോക്കിന് കാരണം ഈ സുന്ദരിയോ? അന്വേഷണവുമായി സോഷ്യൽ മീഡിയ; ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് മര്‍വ
സൂയസ് കനാലിലെ ട്രാഫിക്ക് ബ്ലോക്കായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുന്‍പ് മാധ്യമങ്ങളിലെ വാർത്ത. ജപ്പാനീസ് കമ്പനിയുടെ ഉടമസ്ഥതയിലുളള എവര്‍ഗിവണ്‍ എന്ന കപ്പലാണ് മാര്‍ച്ച് 23നു രാവിലെ കനാലില്‍ കുടുങ്ങിയത്. ഈ ബ്ലോക്കിന് കാരണമെന്താണെന്നുള്ള അന്വേഷണത്തിലാണ് കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ. ഒടുവിൽ സോഷ്യൽ മീഡിയ ബ്ലോക്കിന്റെ കാരണക്കാരിയെ കണ്ടുപിടിച്ചു. വനിതാ ക്യാപ്റ്റനായ മര്‍വ എല്‍സ് ലെഹദാരെയാണ് സോഷ്യൽ മീഡിയ പ്രതിയാക്കിയത്. ആദ്യ വനിതാ ഈജിപ്ഷ്യന്‍ ക്യാപ്റ്റനാണ് മർവ. അറബ് ന്യൂസില്‍ വന്ന മര്‍വയുടെ ലേഖനത്തിന്റെ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് വ്യാജ പ്രചാരണമുണ്ടായത്. കോടിക്കണക്കിന് ഡോളറുകള്‍ നഷ്ടമുണ്ടായ സംഭവത്തിന് കാരണക്കാരി മര്‍വ ആണെന്നായിരുന്നു പ്രചാരണം. ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി തവണയാണ് ഈ വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിച്ചത്. എന്നാൽ ഇത് വ്യാജവാർത്തയാണെന്നാണ് പുറത്തുവരുന്ന വിവരം. സൂയസ് കനാലില്‍ എവർഗിവൺ കുടുങ്ങിയ സമയത്ത് മര്‍വ അലക്സാന്‍ഡ്രിയയില്‍നിന്നും നൂറുകണക്കിന് മൈലുകള്‍ക്കപ്പുറത്തായിരുന്നു. ഐഡ ഫോര്‍ എന്ന…
Read Moreനിനച്ചിരിക്കാതെ, ബാലേട്ടൻ..! നാടകത്തിലെ ‘മികച്ച നടി’യെന്ന വിശേഷണത്തോടെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം…
ലിജിൻ കെ. ഈപ്പൻ അരങ്ങിൽ കളി തീർന്നു പിന്തിരിയുന്ന നടനെ പോലെ കാലത്തിന്റെ ചുവരിൽ ബാലേട്ടൻ എന്നു കൈയൊപ്പു പതിപ്പിച്ച് പി. ബാലചന്ദ്രൻ യാത്രയായി. മലയാള സിനിമാ ലോകത്തിനും നാടകവേദിക്കും ശൂന്യത സൃഷ്ടിച്ച് ഇനിയൊരു പാത്രാവിഷ്കാരത്തിനു അവസരമില്ലാതെയുള്ള യാത്ര. ‘മനുഷ്യന്റെയുൾത്തടത്തിലെ വികാര വിചാര പരിണാമങ്ങളാണു കലകളുടെ കാന്പ്. നാടകത്തിലും സിനിമയിലും ആ ഉൾത്തടങ്ങളെയാണ് ഞാൻ സൃഷ്ടിച്ചത്’’- പി. ബാലചന്ദ്രൻ ഒരിക്കൽ പറഞ്ഞു. നാടകത്തിന്റെ അനുഭവ പൈതൃകം നെഞ്ചോടു ചേർത്താണ് തിരക്കഥാകൃത്തായും നടനായും സംവിധായകനായും പി. ബാലചന്ദ്രൻ എന്ന വിലാസം അദ്ദേഹം കുറിച്ചിട്ടത്. എഴുത്തും കലയും കായൽതീരങ്ങളുള്ള ശാസ്താംകോട്ടയിലെ നാട്ടിൻപുറത്ത് കലാപാരന്പര്യം എടുത്തുപറയത്തക്കവിധമുള്ള ചുറ്റുപാട് ഒന്നുമില്ലാത്തിടത്തു നിന്നുമാണ് ബാലചന്ദ്രന്റെ തുടക്കം. നാടകത്തിലെ ’മികച്ച നടി’യെന്ന വിശേഷണത്തോടെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം. ക്ലാസിൽ തല്ലു കിട്ടാതിരിക്കാനാണ് ബാലചന്ദ്രൻ അധ്യാപകരുടെ നാടകത്തിൽ അഭിനയിച്ചു തുടങ്ങുന്നത്. അക്കാലത്ത് സ്കൂളിൽ നാടകം കാണാനെത്തിയ നാടകാചാര്യൻ ജി.…
Read Moreഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞത് ഗര്‍ഭിണിയായപ്പോള്‍ ! ലൗജിഹാദ് നിയമപ്രകാരം ഭര്‍ത്താവിനെതിരേ കേസെടുക്കണമെന്ന് യുവതി…
ലൗജിഹാദ് നിയമം ചുമത്തി ഭര്‍ത്താവിനെതിരേ കേസെടുക്കണമെന്ന പരാതിയുമായി യുവതി. മധ്യപ്രദേശിലെ ദ്വാരകാപുരി പോലീസ് സ്റ്റേഷനിലാണ് ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്. യഥാര്‍ഥ പേരും മതവും മറച്ചുവെച്ച് ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്നാണ് യുവതിയുടെ ആരോപണം. പരാതിയില്‍ പുതിയ ലൗജിഹാദ് നിയമപ്രകാരം(മധ്യപ്രദേശ് ധര്‍മ സ്വതന്ത്ര ആദിനിയം 2020) കേസ് രജിസ്റ്റര്‍ ചെയ്തതായി ദ്വാരകാപുരി പോലീസ് അറിയിച്ചു. താന്‍ ഗര്‍ഭിണിയായതോടെയാണ് ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായ യുവതിയെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതായി വന്നു. ഇത് പരിശോധിച്ചപ്പോഴാണ് മുസ്തഫ എന്നാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേരെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. ജിംനേഷ്യത്തിലെ പരിശീലകനായ ഇയാള്‍ ഗബ്ബാര്‍ എന്ന പേരിലാണ് നേരത്തെ യുവതിയെ പരിചയപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് ഒരു ജന്മദിനാഘോഷ വേദിയില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. യഥാര്‍ഥ…
Read Moreഅര്‍ധസെഞ്ച്വറിയ്ക്ക് ഒരു റണ്‍സ് അകലെ ക്യാച്ചില്‍ പുറത്തായി ! ക്യാച്ചെടുത്ത ഫീല്‍ഡറുടെ തല ബാറ്റുകൊണ്ട് അടിച്ചു പൊട്ടിച്ചു ബാറ്റ്സ്മാന്റെ രോഷം തീര്‍ക്കല്‍; വധശ്രമത്തിന് കേസ്…
അര്‍ധ സെഞ്ച്വറിയ്ക്ക് ഒരു റണ്‍ അകലെ ക്യാച്ചില്‍ പുറത്തായ ബാറ്റ്സ്മാന് ക്യാച്ചെടുത്ത ഫീല്‍ഡറുടെ തല ബാറ്റുകൊണ്ട് അടിച്ചു പൊട്ടിച്ചു. ഫീല്‍ഡറുടെ നില ഗുരുതരമാണ്. ബാറ്റ്സ്മാനെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുത്തതായി പോലീസ് അറിയിച്ചു. ഗ്വാളിയറിലെ മേള ഗ്രൗണ്ടിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. സിറ്റിയിലെ രണ്ടു ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സഞ്ജയ് പാലിയ 49 റണ്‍സില്‍ എത്തിനില്‍ക്കെ സച്ചിന് പരശാര്‍ ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു. പുറത്തായ ഉടനെ തന്നെ നേരെ ഫീല്‍ഡറുടെ നേരെ ചെന്ന സഞ്ജയ് സച്ചിനെ ബാറ്റ് കൊണ്ട് സച്ചിനെ അടിയ്ക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് വീണ സച്ചിന് അബോധാവസ്ഥയിലായി. മറ്റു കളിക്കാര്‍ സഞ്ജയിനെ പിടിച്ചുമാറ്റി. സച്ചിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. സച്ചിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. സഞ്ജയ് സ്ഥലംവിട്ടതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Read Moreലൈവ് റിപ്പോര്‍ട്ടിംഗിനിടെ മൈക്ക് തട്ടിയെടുത്ത് ‘പട്ടിയുടെ ഷോ’ ! വീഡിയോ വൈറലാകുന്നു…
ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പല മാധ്യമപ്രവര്‍ത്തകരും വീട്ടിലിരുന്നാണ് ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയത്. ഇതിന്റെ ഭാഗമായി നിരവധി രസകരമായ വീഡിയോകളും പുറത്തു വന്നിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുള്ളത്. അത്തരത്തിലൊരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റഷ്യയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ലൈവ് ചെയ്യുന്നതിനിടെ താരമായത് ഒരു നായയാണ്. ലൈവിലേക്ക് ഒരു കൂസലുമില്ലാതെ കയറിയ നായ ചാനല്‍ മൈക്കുമെടുത്ത് സ്ഥലം വിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചാനല്‍ തന്നെ പുറത്തുവിട്ടതോടെ വീഡിയോ വൈറലാവുകയും ചെയ്തു. റഷ്യന്‍ വാര്‍ത്താ ചാനലായ മിര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ നടേസ്ഡ സെറസ്കിനയുടെ മൈക്കാണ് നായ തട്ടിയെടുത്ത് ഓടിയത്. സംഭവം ലൈവായി സ്ക്രീനില്‍ കണ്ട വാര്‍ത്താ അവതാരകയും ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി. മൈക്ക് കിട്ടാനായി നായയുടെ പിന്നാലെ ഓടിയ റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങളും കാമറാമാന്…
Read Moreനടി മേഘ്ന വിന്‍സെന്റ് വീണ്ടും വിവാഹിതയാകുന്നു ? താരത്തിന്റെ കല്യാണ വേഷത്തിലുള്ള ഫോട്ടോകള്‍ പ്രചരിക്കുന്ന; താരത്തിന്റെ പ്രതികരണത്തില്‍ സംശയം പൂണ്ട് ആരാധകര്‍…
ചന്ദനമഴ എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മേഘ്ന വിന്‍സെന്റ്. എന്നാല്‍ ചന്ദന മഴയ്ക്കു ശേഷം താരം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല. ഇതിനിടയ്ക്ക് വിവാഹവും വിവാഹമോചനവുമൊക്കെ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് തമിഴ് മിനിസ്ക്രീനിലേക്ക് ചേക്കേറിയ താരം വീണ്ടും മലയാളം സീരിയലുകളിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് മേഘന രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന് ഷാനവാസ് ആണ് നായകന്. നടി ഇതുവരെ അഭിനയിച്ചതില്‍ നിന്നും വേറിട്ട കഥാപാത്രമായിരിക്കും പുതിയ പരമ്പരയില്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കെ ഇപ്പോള്‍ മറ്റു ചില ചിത്രങ്ങളാണ് വൈറലാവുന്നത്. പ്രശസ്ത ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് തന്റെ സോഷ്യല്‍ മീഡിയ വഴി നടിയെ കല്യാണ…
Read Moreഎനിക്ക് മലയാളികളെ ഭയങ്കര ഇഷ്ടമാണ്…അവര്‍ക്ക് ഞാന്‍ ജീവനാണ് ! വൈറലായി സണ്ണി ലിയോണിന്റെ വാക്കുകള്‍…
മലയാളികള്‍ക്ക് സ്വന്തം സണ്ണിച്ചേച്ചിയാണ് നടി സണ്ണി ലിയോണ്‍. പോണ്‍ചിത്രങ്ങളിലൂടെ പ്രശസ്തയായ താരം ഇപ്പോള്‍ ആ രംഗം വിട്ട് മുഖ്യധാര സിനിമകളില്‍ സജീവമാണ്. ഇന്ന് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളാണ് സണ്ണി.കേരളത്തിലെ കാലാവസ്ഥയും ജനങ്ങളെയും അങ്ങേയറ്റം ഇഷ്ടപ്പെടുന്ന സണ്ണിലിയോണ്‍ ഇപ്രാവശ്യം അവധി ആഘോഷിച്ചത് കേരളത്തിലാണ്. അന്ന് അവധി ആഘോഷത്തിനിടയില്‍ നിന്ന് ഫോട്ടോയെടുത്ത് പങ്കുവെച്ചത് വളരെപ്പെട്ടെന്നു തന്നെ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിനെ 43 ലക്ഷത്തിനടുത്ത് ആരാധകരാണ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒരാളും കൂടിയാണ് സണ്ണി ലിയോണ്‍. കരണ്‍ജിത് കൗര്‍ വോഹ്റ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ നാമം. പിന്നീട് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുകയാണ് ചെയ്തത്. കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം താരത്തിനുണ്ട്. ഡാനിയല്‍ വെബര്‍ ആണ് താരത്തിന്റെ ജീവിതപങ്കാളി. 2012ല്‍ പുറത്തിറങ്ങിയ…
Read Moreകാട്ടുപന്നിയും കൂറ്റന്‍ കരടിയും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട പൊരിഞ്ഞ പോരാട്ടം ! ഒടുവില്‍ ജയിച്ചതോ ? വീഡിയോ വൈറലാകുന്നു…
കാട്ടുപന്നിയും കൂറ്റന്‍ കരടിയും തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ടെന്നസിയിലെ ഗാട്ട്ലിന്‍ബര്‍ഗിലാണ് സംഭവം നടന്നത്. ഗ്രേറ്റ് സ്മോക്കി മൗണ്ടന്‍ ദേശീയ പാര്‍ക്ക് സന്ദര്‍ശിച്ച് മടങ്ങിവരുന്ന വിനോദ സഞ്ചാരികളുടെ സംഘമാണ് വഴിയരികില്‍ നടന്ന മൃഗങ്ങളുടെ പോരാട്ടത്തിന്റെ ദൃശ്യം പകര്‍ത്തിയത്. അമേരിക്കന്‍ ബ്ലാക്ക് ബെയര്‍ ഇനത്തില്‍ പെട്ട കരടിയും അധിനിവേശ ജീവിയായ കാട്ടുപന്നിയും തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം നടന്നത്. വിനോദ സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന ഫിലിപ് താല്‍ബോട്ട് ആണ് ദൃശ്യം പകര്‍ത്തിയത്. പോരാട്ടത്തിനിടയില്‍ കരടി പല തവണ കാട്ടുപന്നിയുടെ കഴുത്തില്‍ പിടിമുറുക്കി അതിനെ കുത്തനെയുള്ള കയറ്റത്തിലൂടെ ഉള്ളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുത്തനെയുള്ള പ്രതലത്തിലേക്ക് കാട്ടുപന്നിയെ വലിച്ചുകയറ്റുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ വഴിയില്‍ കാഴ്ചക്കാര്‍ കൂടിയതോടെ ഇരയെ ഉപേക്ഷിച്ച് മുകളിലേക്ക് കയറി കാടിനുള്ളില്‍ മറയുകയായിരുന്നു. ദാരുണമായി പരിക്കേറ്റ കാട്ടുപന്നി അവിടെത്തന്നെ തുടര്‍ന്നു. കാഴ്ചക്കാര്‍ മടങ്ങുമ്പോള്‍ ഇരയെ ഭക്ഷണമാക്കാം എന്നു കരുതിയാവും കരടി…
Read Moreവധുവിനെ കിട്ടാനായി പോലീസിന്റെ സഹായം തേടിയ യുവാവിന് ഒടുവില്‍ വിവാഹം ! വീഡിയോ കാണാം…
ഒരു വിവാഹം കഴിക്കാനായി പെടാപ്പാടു പെടുന്നവരാണ് നമ്മുടെ സമൂഹത്തിലെ പല യുവാക്കളും. എന്നാല്‍ വിവാഹം കഴിക്കാനായി പോലീസിന്റെ സഹായം തേടിയ ഒരാളുണ്ട്. ഉത്തര്‍പ്രദേശിലെ കയ്റാന സ്വദേശിയായ അസിം മന്‍സൂരി എന്ന 26കാരനാണ് ഒറ്റയ്ക്ക് ജീവിച്ച് മതിയായെന്നും തനിക്ക് വിവാഹം കഴിയ്ക്കാന്‍ ഒരു വധുവിനെ വേണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വെറും രണ്ട് അടി മാത്രമാണ് അസിമിന്റെ ഉയരം. ഈ കുറവ് കൊണ്ട് തന്നെ നിരവധി വിവാഹ ആലോചനകളാണ് അസീമിന്റെ മുടങ്ങിയത്. ഇതോടെയാണ് അസിം പോലീസിന്റെ സഹായം തേടിയത്. ഇപ്പോള്‍ അസീമിന്റെ വിവാഹം നടന്നതായുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. ഹപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് വധു. മന്‍സൂരിക്ക് യോജിച്ച പെണ്‍കുട്ടി തന്നെയാണിതെന്ന് വീട്ടുകാര്‍ പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടന്നതിന്റെ സന്തോഷത്തിലാണ് അസീം. ഇനി ഭാര്യയ്ക്കൊപ്പം മക്ക, മദീന തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് മന്‍സൂരിയുടെ…
Read More