ആ നാട്ടിലെ പാട്ടുകാരി കുട്ടി അങ്ങനെ ആദ്യമായി ഒരു സിനിമ നടനെ കണ്ടു ! പഴയ അനുഭവം പങ്കുവെച്ച് റിമി ടോമി; ആ നടന്‍ അന്നും ഇന്നും ഒരുപോലെയെന്ന് ഗായിക…

ഗായിക,നടി,അവതാരക എന്നീ നിലകളില്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് റിമി ടോമി.

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള റിമി മിനി സ്‌ക്രീനിലും സജീവ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ റിമി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ഒരു അപൂര്‍വ ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി.

മുന്‍പ് ഒരിക്കല്‍ റിമി ടോമിയുടെ സ്വദേശമായ പാലായില്‍ നടന്ന ഒരു പൊതുചടങ്ങില്‍ താരം പാട്ടു പാടുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

കുട്ടിപ്പാവാടയണിഞ്ഞ് കയ്യില്‍ ബുക്ക് പിടിച്ച് അതില്‍ നോക്കി പാട്ടു പാടാന്‍ നില്‍ക്കുന്ന റിമിയാണ് ചിത്രത്തിലുള്ളത്.

അന്ന് ആ പരിപാടിയില്‍ നടന്‍ ജഗദീഷ് ആണ് മുഖ്യാതിഥിയായി എത്തിയത്. താന്‍ ആദ്യമായി കാണുന്ന സിനിമ താരം ജഗദീഷ് ആണെന്നും റിമി ചിത്രത്തിനൊപ്പം കുറിച്ചു.

റിമിയുടെ കുറിപ്പ് ഇങ്ങനെ ഈ ചിത്രത്തിന് ഒരു കഥ പറയാനുണ്ട്. സൂക്ഷിച്ചു നോക്കണേ. സ്ഥലം പാലാ ടൗണ്‍ ഹാള്‍. ഞാന്‍ അന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി.

ആദ്യമായി കാണുന്ന സിനിമാ നടനാണ് നടുക്കിരിക്കുന്ന നമ്മുടെ ജഗദീഷേട്ടന്‍. (കാണാന്‍ അന്നും ഇന്നും ഒരുപോലെ).

ഒരു സിനിമാ നടന്‍ അതിഥിയായി വന്ന സന്തോഷത്തില്‍ ആ നാട്ടിലെ പാട്ടുകാരി കുട്ടി (ഞാന്‍) സൈഡില്‍ നിന്നു പാടുന്നു. മധുരം ജീവാമൃത ബിന്ദു, ഹൃദയം പാടും ലയസിന്ധു എന്ന് റിമി ടോമി കുറിച്ചു.

ഈ പോസ്റ്റ് നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായി മാറിയത്. ആരാധകര്‍ മാത്രമല്ല സെലിബ്രിറ്റികളും താരത്തിന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

ഗായകന്‍ മധു ബാലകൃഷ്ണന്‍, നടന്‍ മനോജ് കെ ജയന്‍ തുടങ്ങി പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ റിമിയുടെ പോസ്റ്റിനു പിന്നാലെ കമന്റുകളുമായെത്തി.

കുട്ടി റിമി സൂപ്പര്‍ എന്നാണ് മധു ബാലകൃഷ്ണന്‍ കുറിച്ചത്. കുട്ടി പാട്ടുകാരി ക്യൂട്ട് ആണെന്നാണ് മനോജ് കെ ജയന്റെ കമന്റ്.

Related posts

Leave a Comment