സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ പരിഹാസം. ഒമര്‍ ലുലുവിന്റെ കുറിപ്പിങ്ങനെ… നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷം ആവും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങള്‍ കൂട്ടം കൂടരുത് രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ. https://www.facebook.com/omarlulu/posts/1236268676769887 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. മാസ്ക് കര്‍ശനമാക്കാനും, സാമൂഹിക അകലം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന് തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു.
Read MoreCategory: Today’S Special
വോട്ട് ചെയ്യാൻ സൈക്കിളിൽ; എന്തിനിങ്ങനെ വന്നുവെന്ന ഊഹാപോഹങ്ങൾ പടരുന്നതിനിടെ വിശദീകരണവുമായി വിജയ്
പ്രമുഖ താരങ്ങളും നേതാക്കളും പ്രശസ്തരും എല്ലാം വോട്ട് ചെയ്യാനെത്തിയത് വാർത്തയായെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലായത് തമിഴ്നടൻ വിജയിയുടെ പോളിങ് ബൂത്തിലേക്കുള്ള വരവായിരുന്നു.കേന്ദ്ര സര്‍ക്കാരിന് എതിരേയുള്ള വിജയ്യുടെ നിലപാടാണെന്നും ഇന്ധന വിലവര്‍ധനവിനെതിരേയുള്ള പ്രതിഷേധമാണെന്നുമായിരുന്നു വാർത്ത. ഊഹാപോഹങ്ങൾ പടരുന്നതിനിടെ താരം സൈക്കിളിലെത്താനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ വക്താവ്. ട്വിറ്ററിലാണ് വിജയ് ടീം നിലപാട് വ്യക്തമാക്കിയത്.നീലങ്കരൈയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന് വീടിനു പിന്നിലായിരുന്നു ബൂത്തെന്നും കാറിലെത്തിയാല്‍ പാര്‍ക്ക് ചെയ്യാന്‍ അസൗകര്യം ഉണ്ടാവും എന്നതിനാലാണ് യാത്രക്ക് സൈക്കിള്‍ തിരഞ്ഞെടുത്തതെന്നുമാണ് വിശദീകരണം.”അദ്ദേഹത്തിന്റെ വീടിനു പിന്നിലുള്ള തെരുവിനോട് ചേര്‍ന്നാണ് ഈ പോളിംഗ് ബൂത്ത്. അതൊരു ഇടുങ്ങിയ സ്ഥലമായതിനാല്‍ അദ്ദേഹത്തിന്റെ കാര്‍ അവിടെ പാര്‍ക്ക് ചെയ്യുക ബുദ്ധിമുട്ടാവും. അതിനാലാണ് അദ്ദേഹം ബൂത്തിലേക്കെത്താന്‍ സൈക്കിള്‍ തെരഞ്ഞെടുത്തത്. അതല്ലാതെ മറ്റ് ഉദ്ദേശങ്ങളൊന്നും ഇതിനു പിന്നില്‍ ഇല്ല- താരത്തിന്റെ പബ്ലിസിറ്റി വിഭാഗം പുറത്തിറക്കിയ കുറിപ്പിവ്യക്തമാക്കി. വിലക്കയറ്റം…
Read More28 വയസ്സ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാന്‍ തുടങ്ങി ! തുറന്നു പറച്ചിലുമായി രഞ്ജിനി ഹരിദാസും അമ്മയും;വീഡിയോ വൈറല്‍…
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്ഥതയാല്‍ സമ്പന്നമാണ് രഞ്ജിനിയുടെ യൂട്യൂബ് ചാനലും. ഇപ്പോള്‍ ചാനലില്‍ അമ്മ സുജാതയ്ക്കൊപ്പം അവതരിപ്പിച്ച ‘ജനറേഷന് ഗ്യാപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിന്റെ വീഡിയോയാണ് വൈറലായിരിക്കുകയാണ്. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് രണ്ട് കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച് സ്വന്തം അഭിപ്രായങ്ങളാണ് ഇരുവരും പരിപാടിയില്‍ പറയുന്നത്. ജനറേഷന് ഗ്യാപ്പിന്റെ ആദ്യ എപ്പിസോഡില്‍ തന്നെ നിരവധി ചോദ്യങ്ങളാണ് പ്രേക്ഷകര്‍ ഇരുവരോടുമായി ചോദിച്ചത്. വിവാഹമാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടിയിരുന്ന വിഷയം. പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള ശരിയായ പ്രായം, രണ്ടാം വിവാഹം തുടങ്ങി വിവാഹത്തിന് മുമ്പുള്ള സെക്സ് എന്നിങ്ങനെയുള്ള ചോദ്യങ്ങളോടാണ് ആദ്യ എപ്പിസോഡില്‍ പ്രതികരിച്ചിരിക്കുന്നത്. ‘ഇരുപതുവയസ്സുള്ളപ്പോഴാണ് ഞാന്‍ വിവാഹിതയാകുന്നത്. അന്ന് നമുക്കൊന്നും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. 25 വയസ്സ് കഴിയാതെ പെണ്‍കുട്ടികള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്’. കാരണം നമുക്ക് പക്വത എത്തുന്നത് പ്രായം അതാണെന്നാണ് വിവാഹപ്രായത്തെക്കുറിച്ചുള്ള സുജാതയുടെ അഭിപ്രായം.…
Read Moreകുടുംബം പുലര്‍ത്താന്‍ ഒമ്പതു വയസുകാരന് ബോക്സിംഗ് റിംഗില്‍ ! ടാറ്റയുടെ അതിസാഹസിക ജീവിതം ആരുടെയും കണ്ണു നിറയ്ക്കുന്നത്…
കോവിഡ് നിയന്ത്രണങ്ങള്‍ കുട്ടികളെ വീടിനുള്ളില്‍ ഒതുക്കിയിരിക്കുകയാണ്. ഈ നിയന്ത്രണങ്ങളൊക്കെ മാറിയിട്ട് വേണം പുറത്തിറങ്ങി കൂട്ടുകാരോടൊത്ത് കളിക്കാന്‍ എന്നാണ് മിക്ക കുട്ടികളും ആഗ്രഹിക്കുന്നത്. തായ്ലന്ഡിലെ ടാറ്റ എന്ന ബാലന് കോവിഡ് നിയന്ത്രണങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നത് പുറത്ത് ഉല്ലസിക്കാന്‍ വേണ്ടിയല്ല കുടുംബം പുലര്‍ത്താന്‍ ബോക്സിംഗില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. തായ്ലന്ഡിലെ അത്യാവശ്യം അറിയപ്പെടുന്ന കിക്ക്ബോക്സറാണ് ടാറ്റ. കോവിഡ് -19 നിയന്ത്രണങ്ങള്‍ മൂലം അഞ്ച് മാസങ്ങളായി ടാറ്റ ബോക്സിങ് വേദിയിലെത്തിയിട്ട്. കുഞ്ഞ് ടാറ്റയ്ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ ഈ കുടുബത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ്. ഒരു അറിയപ്പെടുന്ന ബോക്സര്‍ ആകാനും കുടുംബത്തിനായി പണം സമ്പാദിക്കുന്നതിനും വേണ്ടിയാണ് ചെറുപ്രായത്തില്‍ തന്നെ ടാറ്റ ഈ മാര്‍ഗം തിരഞ്ഞെടുത്തത്. അമ്മയും 16 വയസുള്ള സഹോദരി പൂമ്രാപിയ്ക്കും വേണ്ടിയാണ് കുഞ്ഞു ടാറ്റയുടെ റിംഗിലെ ജീവിതം. പൂമ്രാപി ദേശീയ യൂത്ത് ടീമില്‍ ബോക്സറാണ്. അമ്മ തെരുവില്‍ പലഹാരങ്ങള്‍ വില്‍ക്കുകയാണ്. ആ വരുമാനം…
Read Moreമകന്റെ വധുവായെത്തിയിരിക്കുന്നത് 20 വര്‍ഷം മുമ്പ് കാണാതായ മകളെന്നറിഞ്ഞ് അമ്പരന്ന് അമ്മ ! ഒടുവില്‍ സംഭവിച്ചത്…
മകന്റെ വിവാഹദിവസമാണ് അമ്മ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. തന്റെ മകന്റെ വധുവാകുന്ന പെണ്‍കുട്ടി സ്വന്തം മകളാണെന്നതായിരുന്നു ആ സത്യം. ചൈനയിലെ സുഷോഹു എന്ന സ്ഥലത്താണ് വിചിത്ര സംഭവം നടന്നത്. തന്റെ മരുമകളുടെ കയ്യില്ലെ മറുകാണ് അമ്മയില്‍ സംശയം ജനിപ്പിച്ചത്. തനിക്ക് നഷ്ടമായ മകളുടെ കയ്യിലും സമാനമായ മറുക് ഉണ്ടായിരുന്നു എന്ന് അമ്മ ഓര്‍ത്തു. ഈ മറുക് കണ്ട സ്ത്രീ മരുമകളുടെ മാതാപിതാക്കളെ സമീപിച്ചു. 20 വര്‍ഷം മുമ്പ് ഇവര്‍ ദത്തെടുത്ത് വളര്‍ത്തിയ മകളാണെന്ന സത്യം വെളിപ്പെടുത്തി. വഴിയരികില്‍ ഒറ്റയ്ക്ക് കണ്ട പെണ്‍കുഞ്ഞിനെ ഇവര്‍ എടുത്ത് വളര്‍ത്തുകയായിരുന്നു. ഈ കഥ കേട്ട പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. തന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയതില്‍ അവള്‍ക്ക് സന്തോഷവുമായി. എന്നാല്‍ ഈ കഥ ഇവിടെ അവസാനിച്ചില്ല. തന്റെ മുതിര്‍ന്ന സഹോദരനെ വിവാഹം ചെയ്യേണ്ടി വന്നല്ലോ എന്ന സങ്കടമായി പെണ്‍കുട്ടിയ്ക്ക്. പക്ഷേ അവിടെ സന്തോഷകരമായ…
Read Moreകളിയാക്കി കൊന്നു ! ചിരിച്ചാണ് ഞാൻ നിന്നതെങ്കിലും ഉള്ളിലൊരു വിങ്ങലായിരുന്നു; അജിത്ത് കൂത്താട്ടുകുളം പറയുന്നു…
പണ്ട് ഒരു സിനിമയിൽ ചെറിയ വേഷം ചെയ്തിട്ട് നാട്ടിൽ ചങ്ങാതിമാരെയെല്ലാം കൂട്ടി ആഘോഷമാക്കി തിയറ്ററിൽ പോയി. സിനിമ തുടങ്ങിയപ്പോൾ മുതൽ ആരവം. ഞാൻ അഭിനയിച്ച സീനാണെങ്കിൽ അവർ കട്ട് ചെയ്തു കളഞ്ഞു. അവന്മാർ എല്ലാവരും കൂടി എന്നെ കളിയാക്കി കൊന്നു. സംഭവം ചിരിച്ചാണ് ഞാൻ നിന്നതെങ്കിലും ഉള്ളിലൊരു വിങ്ങലായിരുന്നു. ദൃശ്യത്തിൽ അഭിനയിച്ചു എന്നൊക്കെ അവന്മാരോടു പറഞ്ഞപ്പോൾ സിനിമ ഇറങ്ങുമ്പോൾ എവിടേലും ഉണ്ടാവുമോ ഡേയ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. -അജിത്ത് കൂത്താട്ടുകുളം
Read More530 അടി താഴ്ച, പക്ഷേ പാരച്യൂട്ട് പറ്റിച്ചു, പിന്നെ ഇതല്ലാതെ എന്തുചെയ്യാനാ..! അത്രയും നേരത്തെ സന്തോഷം ഒറ്റ നിമിഷംകൊണ്ട് ആവിയായി…
530 അടി താഴ്ച… അടുത്തേക്കു ചെന്നു താഴേക്കു നോക്കുന്പോൾത്തന്നെ പലർക്കും തലകറങ്ങും. പക്ഷേ, ആവേശവും സാഹസിക ലഹരിയും തലയ്ക്കു പിടിച്ചാൽ പലരും എന്തിനും ഇറങ്ങിത്തിരിക്കും. എത്രയോ താഴ്ചകളിലേക്കു ചാടിയിരിക്കുന്നു. ആകാശത്തുകൂടി ഇങ്ങനെ പറന്നിറങ്ങുന്പോഴുള്ള സുഖം ഒരു ലഹരിയാണ്. അതിന് ഇത്തിരി നിയമം ലംഘിച്ചാലും കുഴപ്പമില്ല എന്ന തീരുമാനവുമായിട്ടാണ് രണ്ടുപേർ ആ ബീച്ചിലെ കുന്നിൻ ചെരിവിലേക്കു വന്നത്. എന്നാൽ, സാഹസത്തിനു കൊടുക്കേണ്ടി വന്നതു വലിയ വില. 530 അടി താഴ്ചയിലേക്കു രണ്ടു പേരും ചാടി. വായുവിലൂടെ കുത്തനെ താഴേക്കു പതിക്കുന്നതിനിടയിലാണ് ഒരാൾ പാരച്യൂട്ട് പതിവുപോലെ നിവർത്താൻ ശ്രമിച്ചത്. പക്ഷേ, എത്ര ശ്രമിച്ചിട്ടും അതു വിടരുന്നില്ല… അത്രയും നേരത്തെ ലഹരിയും സന്തോഷവും ഒറ്റ നിമിഷംകൊണ്ട് ആവിയായി. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന പാറക്കെട്ടുള്ള ബീച്ചിനു സമീപത്തായിരുന്നു സംഭവം. ആ ഫോണ്‍ കോൾ രാവിലെ 9.15ന് അടിയന്തര നന്പരായ 999 ലേക്ക് ഒരു…
Read Moreചൂട് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ പ്രശ്നമാണ്! ഫ്രിഡ്ജ് കിടപ്പുമുറിയാക്കി നായ; ഒടുവില്‍ യജമാനന് പരിഹാരം കണ്ടെത്തി
ചൂട് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ പ്രശ്നമാണ്. ഫാനും എസിയും ഉപയോഗിച്ച് ചൂട് കുറയ്ക്കാൻ നാം ശ്രമിക്കാറുണ്ട്. വേനൽക്കാലത്ത് ചൂട് കൂടുതലായതിനാൽ ചിലർ വീടിനു പുറത്താണ് കിടക്കുന്നത്. മൃഗങ്ങളാണെങ്കിൽ വെള്ളത്തിലാവും കിടപ്പ്. ചിലയിനം നായകൾക്ക് ചൂട് സഹിക്കാൻ കഴിയില്ല. ചിലർ തങ്ങളുടെ ഓമന നായകൾക്ക് എസിയും മറ്റും നൽകാറുണ്ട്. എന്നാൽ അത്തരം സൗകര്യങ്ങളൊന്നും ഇല്ലാത്ത നായ ആണെങ്കിലോ? സൗകര്യം സ്വയം കണ്ടെത്തണം. ഇങ്ങനെ സ്വയം ചൂട് കുറയ്ക്കാനുള്ള സൗകര്യം കണ്ടെത്തിയ നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തായ്ലാൻഡിലാണ് സംഭവം. പന്യ ബൻഹോംഗ് എന്ന യുവാവിന്റെ സോജി എന്നു പേരുള്ള ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ് കഥയിലെ കേന്ദ്രകഥാപാത്രം. തായ്ലാൻഡിൽ ഇപ്പോൾ ചൂട് വളരെക്കൂടുതലാണ്. ഇതിൽ നിന്ന് ആശ്വാസം നേടാനുള്ള പരക്കം പാച്ചിലിലായിരുന്നു നായ. ഇതിനിടെയാണ് യജമാനന് ദാഹിച്ചത്. വെള്ളം എടുക്കുന്നതിനായി ഫ്രിഡ്ജ് തുറന്നതും നായ പിന്നെ…
Read Moreരാത്രിസമയം ചൊവ്വയിൽ അതിശൈത്യമാണ്! പെർസീവറൻസ് ദൗത്യം; ഇൻജെനിറ്റി ഹെലികോപ്റ്റർ പുറത്തിറങ്ങി
ന്യൂയോർക്ക്: നാസയുടെ ചൊവ്വാദൗത്യം പെർസീവറൻസ് റോവറിൽനിന്ന് ഇൻജെനിറ്റി ഹെലികോപ്റ്റർ പുറത്തിറങ്ങി. ഫെബ്രുവരി 18നാണ് പെർസീവറൻസ് റോവർ ചൊവ്വയിൽ ലാൻഡ് ചെയ്തത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ പറന്ന് ചിത്രങ്ങൾ എടുക്കുന്ന ഇൻജെനിറ്റി ഹെലികോപ്റ്റർ ശനിയാഴ്ചയാണു റോവറിൽനിന്നു വിച്ഛേദിക്കപ്പെട്ടത്. ഇൻജെനിറ്റി ഹെലികോപ്റ്ററിലെ സോളാർ പാനലുകൾ ശനിയാഴ്ച പ്രവർത്തിപ്പിച്ചു. രാത്രിസമയം ചൊവ്വയിൽ അതിശൈത്യമാണ്. മൈനസ് 90 ഡിഗ്രി സെൽഷസ് വരെ അന്തരീക്ഷ താപനില താഴും. ഈ സമയത്ത് ഹെലികോപ്റ്ററിലെ ഇലക്ട്രോണിക് ഭാഗങ്ങൾക്കു കേടുപാടുകൾ സംഭവിക്കാതിരിക്കാൻ താപനില ഉയർത്തുന്നതിനാണുസോളാർ പാനലുകൾ പ്രവർത്തിപ്പിച്ചു നോക്കിയതെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വയിലെ അതിശൈത്യം മറികടക്കുകയാണ് ഇൻജെനിറ്റി ദൗത്യത്തിന്റെ പ്രധാന വെല്ലുവിളിയെന്നു നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പ്രൊജക്ട് മാനേജർ മിമി ഓംഗ് പറഞ്ഞു. വരും ദിവസങ്ങളിൽ റോട്ടർ ബ്ലേഡും മോട്ടോറുകളും ഇൻജെനിറ്റി പ്രവർത്തിപ്പിക്കും. യന്ത്രഭാഗങ്ങൾക്കു കേടുപാടുകളില്ലെങ്കിൽ ഏപ്രിൽ 11 വൈകുന്നേരത്തിനു മുന്‍പ് ഇൻജെനിറ്റി ചൊവ്വയുടെ അന്തരീക്ഷത്തിൽ ആദ്യപറക്കൽ…
Read Moreവിജയ് സൈക്കിളിൽ എത്തി മാസ് ആയപ്പോൾ തല അജിത് ആക്ഷൻ ഹീറോയായി! ആരാധകന്റെ ഫോൺ തട്ടിയെടുത്ത് തല അജിത്; കാരണം…
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനം നടൻ വിജയ് സൈക്കിളിൽ എത്തി മാസ് ആയപ്പോൾ തല അജിത് ആക്ഷൻ ഹീറോയായി. സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ കൈയിൽനിന്നും ഫോൺ തട്ടിയെടുത്താണ് അജിത് ആക്ഷൻ ഹീറോയായത്. മാസ്ക് വയ്ക്കാതെ തനിക്കരികിലെത്തി സെൽഫി എടുക്കാൻ ശ്രമിച്ചതാണ് അജിതിനെ ചൊടുപ്പിച്ചത്. ആരാധകനിൽനിന്ന് ഫോൺ തട്ടിയെടുത്ത് തന്റെ സഹായികളുടെ കൈയിലേക്ക് നൽകി. പിന്നീട് ആരാധകനോട് സംസാരിച്ച ശേഷമാണ് അജിത് ഫോൺ തിരികെ നൽകിയത്. ചെന്നൈ തിരുവൻമിയൂരിലായിരുന്നു അജിതിന് വോട്ട്. രാവിലെ ഭാര്യ ശാലിനിക്കൊപ്പമാണ് അജിത് വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തു തിരികെ ഇറങ്ങുമ്പോൾ ഒരു യുവാവ് പെട്ടെന്ന് താരത്തിന്റെ അടുത്തുവന്ന് സെൽഫിക്ക് ശ്രമിക്കുകയായിരുന്നു. ചെന്നൈ നീലങ്കരയിലുള്ള പോളിംഗ് ബൂത്തിലേക്കാണ് നടൻ വിജയ് സൈക്കിൾ ചവിട്ടി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ്…
Read More